Sunday, October 25, 2009

വിടരാന്‍ വെമ്പുന്ന പൂമൊട്ടുകള്‍



അന്നെന്റെ സ്വപ്നങ്ങളില്‍ വിചാരങ്ങളില്‍ മുഴുകിയിരുന്നപ്പോള്‍
നീലിമ പൂകിയ ആകാശം ഒരു മുന്നറിയിപെന്നോണം കറുത്ത് ഇരുണ്ടു
തണുത്ത കാറ്റ്  വിശി  തുടങ്ങി . കാറ്റിന്റെ പ്രേരണയോടെ കുതിച്ചുയരുന്ന
തിരമാലകള്‍ .സുര്യന്‍ അസ്തമയത്തിന്റെ  വെമ്പലിലാണ് .ഇറങ്ങി വരുന്ന
ജലതുള്ളികളും മഴക്കാറും അതിന്റെ പ്രകാശത്തിന് മങ്ങലേല്‍ പിചിരിക്കുന്നു .
തണുക്കുന്ന ശരീരവുമായ് അറബികടലിന്റെ തിരമാലകളെ ആലിംഗനം ചയ്തു ഞാനിരുന്നു .
കടലും  കടന്നു അപ്പുറത്ത് ഈന്ത പനകള്‍ നിറഞ്ഞ മരുഭൂമിയില്‍ നിന്നു ഒരിളം
കാറ്റ് വരാന്‍ ഉണ്ടെനിക്ക് .നീലാകാശത്തിലെ മാലഘമാര്‍ താലോലിക്കുന്ന
ആ മനുഷ്യ രൂപത്തിന്റെ പൂമണം എനിക്കൊന്നു എത്തിച്ചു തന്നെങ്കില്‍ .പ്രിയങ്കരമായ സന്ധ്യ
നോക്കി ഇരികെ എന്തിനോ ലക്ഷ്യമിട്ട് വീണ്ടും കാറ്റ് വിശി .സ്വര്‍ഗ്ഗ കവാടതിലുടെ
ഒരുനിമിഷം മനസ്സ് കടന്നു പോയി  .ഞാനാ ലഹരിയില്‍ മറന്നിരികുംബൊഴാണ്
ഒരു കുസ്രതികുടുക്ക എന്റെ അരികില്‍ വന്നു എന്നെചാരി ഇരുന്നു .
ഞാനാ ചുറ്റുപാട് ശ്രദ്ധിച്ചു കൂടെ ആരും കണ്ടില്ല നല്ല  ശ്രീത്വമുള്ളമുഖം .
ഞാന്‍ ചോദിച്ചു മോള്‍ എവിടുന്നാ ? നീ ആരുടെ കുടെയാ വന്നത് ?
ഞാന്‍ ചോദിക്കുന്നതിനൊന്നും അവള്‍ ശ്രദ്ധ കൊടുക്കാതെ അവളെന്റെ മുഖത്ത് നോക്കി
ചേച്ചി എവിടുന്നാ ? ഇത് കേട്ട എനിക്ക് തോന്നി ആരുടെ അടുത്ത് നിന്നെങ്കിലും
 ഞാന്‍ ഒറ്റകിരികുന്നത് കണ്ടു ഓടിവന്നതാവും .ആ കുഞ്ഞു മുഖം പ്രസന്ന മായിരുന്നു .
മനോഹരമായ ചുണ്ടുകള്‍ തിളങ്ങുന്ന കണ്ണുകള്‍ മഞ്ഞു  പെയ്യുന്ന ആതിരരാവില്‍
ഇലഞ്ഞി പൂകള്‍ പൊഴിയും പോലെ  അവള്‍ സംസാരിക്കുന്നു .ഞാന്‍ അത്ഭുതതോടെ
വീണ്ടും ചോദിച്ചു നീ ആരാ ? സുന്ദരികുട്ടിയായ നിന്നെ പ്രസവിക്കാന്‍ ഭാഗ്യം ലഭിച്ച അമ്മ ഏതാ?
ഇതുകേട്ട അവളുടെ മുഖം വാടി.ചേച്ചി എന്തിനാ അതെല്ലാം അറിയുന്നെ എനിക്കാരും ഇല്ല .
ചേച്ചി ആല്‍പം അടുത്തിരിക്കാമെങ്കില്‍  മോള്‍ ഇവിടെ ഇരിക്കാം അല്ലേല്‍ ഞാന്‍ പോകുവാ
ഇത് പറയുമ്പോള്‍ ആ നീല കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .ഞാനവളെ പിടിച്ചുഅണച്ചു.
കണ്ണുകള്‍ തുടച്ചു അരികിലിരുത്തി .പെയ്യാന്‍ വന്ന മഴ എങ്ങോമറഞ്ഞു കാര്‍മേഘങ്ങള്‍
നീങ്ങി ആ കുഞ്ഞു കണ്ണുകള്‍ വീണ്ടും തിളങ്ങി അവളുടെ മുടിയിഴകള്‍ കാറ്റില്‍ പാറിപ്പറന്നു .
ഞാന്‍ മെല്ലെ പിടിച്ചു മേല്പോട്ട് കെട്ടി വെച്ചു . നെറ്റിയില്‍  ചുംബിച്ചു . ഇത് കണ്ട അവള്‍ ചേച്ചിക്ക് എന്നെ
ഇഷ്ട്ടായോ  എങ്കില്‍ വാ  കളിക്കാം ഇത് പറയുമ്പോള്‍ ആകര്‍ഷകമായ ഒരു പ്രഭ
എന്നെ പുണരുന്നതായി എനിക്ക് തോന്നി. അപൊഴേക്കും എന്റെ മനസ്സ് യാത്രയാരംഭിച്ചു
  കരയേ ചുംബിച്ചു മടങ്ങുന്ന തിരമാലകളിലെക്കല്ല സന്താന സൗഭാഗ്യം ലഭിക്കാത്ത വിരഹത്തിന്റെ നാളുകളിലേക്ക് അറബികടലിനപ്പുറത്ത് മരുഭൂമിയില്‍ അനേക നാളത്തെ വിരഹത്തിന്‍ കഥ പറയുന്ന മണല്‍ തരികള്‍ തഴുകി വരുന്ന ആ ഇളം കാറ്റിലേക്ക് അല്പം കഴിഞ്ഞു ചേച്ചി എന്ന വിളി കേട്ടാണ് സ്വപ്നത്തില്‍ നിന്നു ഞാന്‍ മുക്തയായത്‌ . ആളുകള്‍ മടങ്ങികൊണ്ടിരിക്കുന്നു .അപ്പോഴും കടല്‍
കാറ്റില്‍ കുളിരണിഞ്ഞ   മണല്‍ തരികള്‍ വാരി മണ്ണപ്പം ചുടുകയാണ്  അവള്‍   ഇതാ അപ്പം
സ്വപ്നത്തിനിടയില്‍ എപൊഴോ ഞാന്‍ അവളുടെ അമ്മയും ആന്റിയും ഒക്കെ ആയി മാറി അവള്‍ നീട്ടിയ മണ്ണപ്പം  ഞാന്‍ കയ്നീട്ടി  വാങ്ങുന്നതിനിടെ പൊടുന്നനെ അതുടഞ്ഞു നിലം പതിച്ചു .
ഇതുകണ്ട് സാരമില്ല ഞാനുണ്ടാക്കി തരാട്ടോ ആ ചുണ്ടുകള്‍ എന്നോട് പറഞ്ഞു
       ഇരുട്ടിനു ലഘുവായ കാഠിന്യം  വന്നു തുടങ്ങി.കടല്‍കാക്കകള്‍ ചിലര്‍ പ്രാഞ്ചിവന്നു
ചെറിയ കുഴിയുണ്ടാക്കി അടയിരിക്കാന്‍ തുടങ്ങി .അവളെന്റെ കയ്യില്‍ കൊഞ്ചുന്നുണ്ടായിരുന്നു.
എനിക്ക് വല്ലാത്ത അന്കലാപ്പ് ഇവളെ ഞാനെന്തു ചെയ്യും ഇവിടെ ഉപേക്ഷിച്ചു പോകണോ മനസ്സ്
അനുവദികുന്നില്ല.ഓര്‍ത്തപോഴെക്കും വാ ചേച്ചി നമുക്ക് പോകാം ആ കുഞ്ഞു കാലുകള്‍ മണല്‍ തരികളിലുടെ നടന്നു നീങ്ങി. ദാ  ആ പിടിക വരാന്തയിലാ  മോളുടെ ഉറക്കം  അവിടെ ഒരമ്മുമയുണ്ട്.  ഇനി മോള് പൂവാ  ഒരമ്മയോട് പറയുന്ന ലാഘവത്തോടെ പറഞ്ഞു ആ കുഞ്ഞു രൂപം നടന്നു മറഞ്ഞു .ആകാശം നന്നായ്‌ ഇരുണ്ടു മഴത്തുള്ളികള്‍  മുത്തു പോലെ വീണു ഉടയുംബോഴും ആ കുഞ്ഞു രൂപം എന്റെ മിഴികളില്‍
മായാതെ നിന്നു.




6 comments:

  1. അങിനെ എത്രയെത്ര അനാഥ ബാല്യങള്‍ പീ‍ടികവരാന്തകളില്‍ ജീവിതം ജീവിച്ച് തീര്‍ക്കുന്നു...
    കൊള്ളാം..നന്നായിരിക്കുന്നു..കടലിന്റെയും മനസിന്റെയും വര്‍ണനകള്‍...

    ReplyDelete
  2. Ormmakalkku...!

    Manoharam, Ashamsakal...!!!

    ReplyDelete
  3. ഹൃദയ സ്പര്‍ശിയായ എഴുത്തുകള്‍ നന്നാവട്ടെ ആശംസകള്‍

    ReplyDelete
  4. എഴുതിയത് വായിക്കുമ്പൊല്‍ മനസ് ശാന്തമാകുന്നു.അസ്സലായിരിക്കുന്നു.അല്ലാഹു അനുഗ്രഹിക്കട്ടെ..........

    ReplyDelete
  5. എഴുതിയത് വായിക്കുമ്പൊല്‍ മനസ് ശാന്തമാകുന്നു.അസ്സലായിരിക്കുന്നു.അല്ലാഹു അനുഗ്രഹിക്കട്ടെ..........

    ReplyDelete