Wednesday, October 07, 2009

രാപ്പൂക്കളുടെ തേങ്ങൽ


ഈന്തപ്പന തോട്ടങ്ങളിലൂടെ മഞ്ഞിറങ്ങിയ ശുന്യതയിലൂടെ
തന്നെ നോക്കി പുഞ്ചിരിച്ചു പോകുന്ന രാജ കുമാരി ഇന്നും സ്വപ്നത്തിൽ വന്നിരിക്കുന്നു. പൂനിലാവിനെ പോലും തോൽപിക്കുന്ന സ്വൗന്ദര്യ നിറകുടത്തിന്റെ കയ്‌വെള്ളകളുടെയും കൊലുസ്സിന്റെയും ആരവാരം കേട്ടുണർന്നപ്പോൾ പാതി കത്തുന്ന ലൈറ്റിൽ ചുറ്റും കണ്ണോടിച്ചു
ആകാശ കവാടങ്ങൾ പൊട്ടി തുറക്കുമാർ മിന്നൽ പിണരുകളുടെ അകംബടിയോടെ പുറത്തു മഴ തിമിർത്തു പെയ്യുകയാണു ഓട്ടിൻ പുറത്ത്‌ വീഴുന്ന മഴതുള്ളികൾപെരുംബറപോലെമുഴങ്ങി കേൾക്കുന്നു വെളിച്ച്ചതിന്റെ തരി കീറുപോലും അവിടെ കാണാനില്ല ഇരുട്ടിന്റെ വലിയൊരു ദ്വീപായിരുന്നു അവിടം
അൽപം അകലെ നിരത്താണു ചീറിപായുന്നവാഹനങ്ങൾ ഉറക്കം ശരിയാവുന്നില്ല.നല്ല യാത്രാ ക്ഷീണവുമുണ്ട്‌.വർഷങ്ങൾ കഴിഞ്ഞുനാട്ടിലെത്തിയതിന്റെ സന്തോഷവും കൂടെ അങ്കലാപും ഇല്ലാതില്ല. പുലരാൻ കൊതിക്കുന്ന മനസുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടെയാണു ഹൃദയത്തിലൂടെ വിഷാദത്തിന്റെ ഒരു കസവു നൂൽ ഊർന്നിറങ്ങുന്നത്‌.
ഒർക്കുന്തോറുംകടിഞ്ഞാൺ വിട്ട കുതിരയെ പോലെ മനസ്സ്‌ ഓടുകയാണു. അവളെ ഒരു നോക്കു കാണണം.

ഉയർന്നു നിൽക്കുന്നമരങ്ങളേയും കുറ്റി കാടുകളേയും
 ഇടയിൽ തലയെടുപ്പോടെ നിൽകുന്ന ഇരു നില മാളിക. ജീവിതത്തിലെ വസന്ത പുഷ്‌ പങ്ങൾ വിരിയാൻ തനിക്കു ലഭിച്ച അൽപദിനങ്ങൾ.ഓർക്കാൻ വയ്യ! എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ! ഓർത്താൽ കണ്ണീരടർന്നു വീഴുകയാണു മിഴി ച്ചിറകിലിന്നും.


തഴുകിയെത്തുന്ന മാരുതനെ നോക്കി ശൃങ്കാര നൃത്തമാടുന്ന വയലോലകൾ വയലിനെ ചുംബിക്കാനെന്നോണം താഴ്‌ന്നു നിൽക്കുന്ന തെങ്ങിൻ തലപ്പുകൾ ഓർമകൾ കാടു കയറുംബൊഴാണോർത്തത്‌ വർഷങ്ങൾക്കു മുൻബ്‌ അവൾ എനിക്കയച്ചു തന്നൊരു കുറിമാനം
 ദൃധിയിൽ സ്യുട്ട്കെയ്സ്‌
തുറന്നു ദ്രവിക്കാറായ കടലാസ്‌ തുണ്ട്‌ വായിക്കുന്തോറും കയ്യിൽ കിടന്നു വിറച്ചു കൊണ്ടിരുന്നെങ്കിലും വായന തുടർന്നു
പ്രിയനെ?...
സുഖസൗഭാഗ്യത്തിന്റെപറുദീസയിൽ നീ വിഹരികുംബൊൾ
ഓർക്കാറുണ്ടോ അന്നൊരുനാൾ ക്കൂഞ്ഞരുവികൾ നമുക്കായ്‌ സംഗീതമൊരുക്കിയത്‌ ചിത്ര ശലഭങ്ങൾ മധു
വിളംബിയത്‌ പകലിൻ കണ്ണുപൊത്തി നീയെൻ മെയ്യിൽ ചുംബനപൂക്കളർപ്പിച്ചത്‌. പിന്നീട്‌ വേരൂന്നിയ നിലം വിട്ട്‌ എങ്ങോ നീ യാത്രയാവുംബോൾ പട്ടിൽ പൊതിയേ പൊട്ടുവീണ മൺകലം പോലെയായിരുന്നു ഞാൻ ഇന്ന് കരകളൊക്കെ മുങ്ങിയ
ജീവിത സാഗരത്തിൽ തുഴയില്ലതെ ഞാനുഴലുകയാണെങ്കിലും നിന്നെ കുറിച്ചുള്ള ഓർമകളിൽ വഴിയറിയാത്തൊരു യാത്രക്കരനാണു എന്റെ മനസ്സ്‌
                      ശരീരം വിറക്കുന്നു തോണ്ട വരണ്ടു പുലർച്ചേ അവളെ പോയി കാണണം വർഷങ്ങൾക്കു മുൻബു യാത്രയാകുംബോൾ അവൾക്കു കൊടുത്ത വാക്കുകൾ കൂരംബ്ബായ്‌ കുത്തി നോവിക്കാത്ത നാളുകളുണ്ടായിട്ടില്ല ഞാനൊരു തെറ്റും ചെയ്തില്ല പ്രിയെ......
സുഖസൗഭാഗ്യങ്ങൾ തേടി വീടു മാറി  മറ്റൊരു സ്ഥലത്തേക്ക്‌ പിന്നീടവിടുന്നു മരുഭൂമിയിലേക്ക്‌ യാത്രയാകുംബ്ബോൾ ഒന്നു മാത്രമെ കരുതിയുള്ളൂ നിന്നെ എന്റേതാക്കണമെന്ന് എന്തു ചെയ്യാം സ്വയ്ംരക്ഷക്കായിരുന്നു എല്ലാം.വിധിയെ തടുക്കാൻ നമുക്കാവില്ലല്ലോ
                                  എട്ടു വർഷങ്ങൾക്ക്‌ മുൻബാണു മരുഭൂമിയിൽ എത്തിയത്‌ കൊടും ചൂടിൽ ഉരുകിയൊലിക്കുന്ന ആഗ്രഹങ്ങൾക്ക്‌ ഒടുവിലെന്നോണം ലഭിച്ച ജോലി പണക്കൊഴുപ്പിന്റെ ചവിട്ടുപടികൾകയറാൻ തത്രപ്പാടുകാണിക്കുന്ന‍റ്റം ഒരു പറ്റം ആളുകൾക്കിടയിൽ പിടിക്കപ്പെട്ട ഒരു നിരപരാധിയായിരുന്നു  ഞാൻ ഇല്ല ഞാൻ ഒരുതെറ്റും നിന്നെ മറന്നു ച്യ്തില്ല മനസ്സു സ്വയ്ം മന്ദ്രിച്ചുകൊണ്ടിരുന്നു നേരം പുലർന്നാലെന്ന് ആശിച്ചു.
                     തലെന്നു പെയ്ത മഴയുടെ കുളിരിൽ മയങ്ങുന്ന പൃകൃതിയെ സൂര്യകിരണങ്ങൾ തൊട്ടുണർത്തുന്നുണ്ടു ഈർപ്പമുള്ള കാറ്റു ഇപ്പൊഴും വീശുന്നു പുലർച്ചെ തന്നെ കാഞ്ഞിര കടവിൽനിന്നും ശങ്കരന്റേതോണി യാത്രക്കാരുമായി നീങ്ങാൻ തുടങ്ങി.
ഞാൻ ധൃതിയിൽ ശങ്കരനെ നീട്ടിവിളിച്ചു. ആളറിയാതെയാണെങ്കിലും അയാൾ തോണി നിർത്തി.ധൃതിയിൽ തോണിയിലേക്കു കയറന്നതിനിടെയാണു കാർത്തു അമ്മയെ കണ്ടത്‌.എന്നേ തിരിച്ചറിഞ്ഞതിന്റെ അതിശയ വാക്കുകൾ എന്റെ കുഞ്ഞു പ്രായത്തിൽ കാഞ്ഞിരകടവിലെ പൂവാലൻ മാരുടേയെല്ലാം കരളിൽ അനുരാഗത്തിന്റെ പൂംബൊടി വിതറിയവളാണു കാർത്തു.ഇന്ന് വാർദ്ധഹ്യത്തിന്റെ പടികൾ കയറിത്തുടങ്ങി എങ്കിലും കാഴ്ചക്കും കേൾവിക്കും ഒരു കുറവും ഇല്ല. വിശേഷങ്ങളും സഹതാപ വാക്കുകളുമായി തോണി ഞാനും കാർത്തുവമ്മയും കയറി

അന്നെന്റെ ഇരുപതാം വയസ്സിലണു പഴയ വീടും സ്ഥലവും വിട്ടുമറു കരയിലേക്ക്‌ താമസം മാറ്റിയത്‌. അന്നു പഴയ വീടിനെകുറിച്ച്‌ പുച്ചത്തോടെയായിരുന്നു വീട്ടുകാരുടെ
സംശാരം. നാളുകൾ കഴിഞ്ഞാണു വിദേശ യാത്ര.പിന്നീടു വിധി ഇങ്ങനെയൊക്കെ ആക്കിത്തീർത്തു
ഇതുവരെ വിവാഹത്തെകുറിച്ചു ചിന്തിച്ചിട്ടില്ല . അവളും മറ്റോരു വിവാഹത്തിനു സമ്മതിച്ചു കാണില്ല എങ്കിലും നിർഭന്ധത്തിനു വഴങ്ങി മറ്റൊരുത്തന്റെ ഭാര്യയായി കഴിയുന്നുണ്ടാവും
അവളുടെ കുടുംബത്തിനായ്‌ സർവ്വ മങ്ഗളങ്ങളും നെർന്നു.
കഴിഞ്ഞു പോയ കാലത്തിന്റെ പിന്നലെയുള്ള പ്രയാണത്തിനു തൽക്കലം വിട പറഞ്ഞു.
തോണിയിറങ്ങി നടന്നു പഴയവീടിന്റെ മുറ്റത്തെത്തി.വിൽക്കുകയോ താമസിക്കുകയോ ചെയ്യാതെ പൂട്ടികിടക്കുന്ന തെറ്റിധാരണകളുടെ ഒരു പ്രതീകം.
ഉണങ്ങി കരിഞ്ഞ ഇലകളും മഴവെള്ളത്തിൽ ചീഞ്ഞടിഞ്ഞ ഇലകളുടെ ശ്വസനനാളി വെറുത്തുപോകും വിധമുള്ള വായുവും സിമന്റടർന്നചുവരുകളും ചിലന്തി വലകളും ഈവീടിനെ ഒരു പുരാവസ്തു ആക്കിയിരിക്കുന്നു. മുൻബു ചെടികൾവെച്ച്‌ മോടി പിടിപ്പിച്ച മുറ്റത്തു ചെളിക്കുഴികൾ രൂപാന്തരപ്പെടുന്നുണ്ടു. എങ്കിലും മുറ്റത്തിന്റെ ഒരു മൂലയിൽ നിറയെ മുല്ലമൊട്ടുകളുമായിനിൽക്കുന്ന മുല്ലവള്ളി ഞാൻ അൽഭുതപ്പെട്ടു. പൂക്കൾ നിലത്തു വീണു കിടക്കുന്നതായി കാണുന്നില്ല. ആരാണു ഇതു പരിചരിക്കാൻ അയൽപക്കത്തിന്റെ നോട്ടം പോലും എത്താതെ കിടക്കുന്ന തന്റെ പ്രാണ പ്രേയസിയുടെ വീടുനോക്കുംബൊൾ അതിനു ഇന്നും ഒരുമാറ്റവും ഇല്ല
ഞാൻ തിരിച്ചുനടക്കാൻ തുടങ്ങിയപ്പൊഴാണു അംബരപ്പിക്കുന്ന ആ കാഴ്ച കണ്ടത്‌.ഇതാ അവള്‍ ! എന്റെ സൈറ !

സൈറാ ?..........സൈറ ?..........
അവള്‍ വിളി കേള്‍കാതെ തിരിച്ചു
നടക്കാനൊരുങ്ങി എങ്ങിനെ വിളി കേള്‍ക്കും അവളുടെ മനസ്സില്‍ ഞാനിന്നൊരു
ചതിയനല്ലേ വാകുപാലിക്കാത്ത ചതിയന്‍ അവള്‍
എന്നോട് എങ്ങിനെ ക്ഷമിക്കാന്‍
ഞാന്‍ വീണ്ടും വിളിച്ചു സൈറാ..........
പ്രതികരണം ഇല്ലെന്നായപോള്‍ ഞാനാ കയ്കളില്‍ പിടിച്ചു ചോദിച്ചു
നീ എനോട് പിണക്കമാണോ എന്റെ കയ്‌ തട്ടി തെറിപ്പിച്ചു തിരിഞ്ഞു നിന്ന അവള്‍
ഞൊടിയിടയില്‍ വലിയൊരു കല്ലെടുത്ത്‌ എന്നെ എറിഞ്ഞു .ഞാന്‍വേദനകൊണ്ട്
പുളഞ്ഞു ഇതൊന്നുമറിയാതെ അവള്‍ നടന്നു ചെന്ന് മുല്ലവള്ളിയിലെ പൂകള്‍ഇറുത്തു
സ്വയം തലയിലുടെ വിതറാന്‍ തുടങ്ങി .ഇത് കണ്ടു നിന്ന എന്റെ മനസ്സില്‍
സങ്കടത്തിന്റെയും കുറ്റബോധത്തിന്റെയും തിരമാലകള്‍ ആഞ്ഞടിച്ചു .
ഒരു നിമിഷം ഞാന്‍ ആകാശത്തെക് നോകി വിളിച്ചു !
യാ അള്ളാ..................?
അവളുടെ കണ്ണുകളില്‍ യവ്വനത്തിന്റെ പ്രകാശം നഷ്ട്ടമായിരുന്നു.
വയസെന്ന പ്രബന്‍ചത്തിന്റെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത സത്യം
അവളില്‍ പിടിപെട്ടിരുന്നു . ഞാനാ മുഘത്തേക്കു നോക്കി അവിടെ സന്തോഷമോ ,
ദുഖമോ പ്രകടമല്ല .യാന്ത്രീകമായൊരു ചലനം പോലെ അത് ലോകത്തെ കാണുന്നു .
പാറിപറന്ന തലമുടിയും അഴുക്ക് പുരണ്ട വസ്ത്രങ്ങളും
കയ് നിറയെ  പൂകളുമായ്-
അവള്‍ തിരിഞ് നടന്നു .വീണ്ടും ഞാന്‍ വിളിച്ചു സൈറാ ..........?
നീ പോകയാണോ ? ഇതൊന്നും കേട്ടഭാവമില്ലാതെ അവള്‍ നീങ്ങി
സമയം ഒരുപാട് നീങ്ങി . എന്റെ സൈറാന്റെ ചിന്താകേന്ത്രത്തിന്റെ
വ്യ്കല്യം എനിക്ക് ഭോധ്യമായി . വര്‍ഷങ്ങളെപഴിച്ചു ഞാനു
തിരിച്ചുനടന്നു .

(കഥ ) സാബിറ സിദ്ധിഖ്  ജിദ്ദ.

______________________________











4 comments:

  1. sabira,

    alpam koodi clear ayulla fonts thiranjetukku..enikku thonnunnu bold aya font upayogikkunanthum colour combinationum anu problem ennu...vayikkan oru sugham tharunnilla..any way, eniyumezhuthuka..oppam enneyum sradhikkuka...thettukal thiruthi tharika...kazhiyumengil mail chyeuka...we can make a good freindship...

    ReplyDelete
  2. Pokkal saurabhyam padarthatte...!

    Manoharam, Ashamsakal...!!!

    ReplyDelete
  3. നല്ല ഭാഷ,
    എഴുത്തു തുടരൂ....

    ReplyDelete
  4. സാബിറാ.. ആദ്യ കഥ ഒന്ന് വായിക്കാന്‍ വന്നതാണ്.
    തുടക്കം കൊള്ളാം എന്ന് പറയാന്‍ പറ്റില്ല.
    അക്ഷര തെറ്റുകള്‍ ഒരുപാടുണ്ട്. ഇനി എങ്കിലും ഒന്ന് കൂടെ വായിച്ചു അവ തിരുത്തി വെക്കുന്നത് നന്നായിരിക്കും.
    ഇനി കഥയെക്കുറിച്ച്.
    നഷ്ട സ്വപ്നങ്ങളെ കുറിച്ചുള്ള കഥ.
    തിരിച്ചു പോക്ക് നന്നായി പറഞ്ഞിരിക്കുന്നു.
    പക്ഷേ ഓരോ ഭാഗങ്ങളും തമ്മിലുള്ള ലിങ്ക് ഒന്ന് കൂടെ ക്ലിയര്‍ ചെയ്യാമായിരുന്നു എന്ന് തോന്നി.
    (റിയാലിറ്റി ഷോയില്‍ പറയും പോലെ.. എന്നാലും "ആകെ മൊത്തം മുഴുവന്‍ ടോട്ടല്‍" കൊള്ളാം.
    എടുത്തു പറയേണ്ട മറ്റൊരു കാര്യം, ചിത്രങ്ങള്‍ യോജിച്ചതായി.

    ReplyDelete