Saturday, October 10, 2009

അറിയുന്നുവോ നീ......

അറിയുന്നുവോ നീ......
വേദനകളെ മറന്ന നിമിഷങ്ങൾ
തിളക്കമാർന്നെന്റെ മിഴികളിലൊരു വെള്ളി മീൻ
 പോലെ
 നിന്റെ മുഖം ഇന്നും നീന്തി തുടിക്കയാണു.
എന്തിനാണു പ്രണയമെന്ന മധു വിളമ്പി-
    എന്നെ നീ കൂട്ട്‌ വിളിച്ചത്‌ നിനക്കറിയമോ?
 നിമിഷങ്ങളുടെ ആയുസ്സു മാത്രമുള്ള നിന്റെ മധു പാത്രം
 എന്റെ ഹൃദയതിലിന്നും.
 നെടുവീർപ്പുകൾ സമ്മാനിക്കയാണു.
എന്റെ മുന്നിൽ കൊട്ടിയടച്ച നിന്റെ ഹൃദയാഗണം  .
എന്നുമെനിക്കു വേദനകൾ സമ്മാനിക്കയാണു.
രാത്രിയിലെ സുഖനിദ്രകളെന്നെ എന്നോ-
 അന്യയാക്കി മാറ്റി.
എന്നെ കുറിച്ചുള്ള ഓർമകളെ തിരസ്കരിക്കാൻ കഴിഞ്ഞ നീ ഭഗ്യവാൻ.
കഴിയില്ല!
എനിക്കതിനു.
അംമ്പരത്തിൽ വിരിഞ്ഞ നക്ഷത്ര പൂക്കളുടെ ശോഭയായിരുന്നു -
എന്റെ കണ്ണുകളിൽ .
ആ മുഖ ദർശനതിനായ്‌ ഞാൻ എന്റെ എല്ലാം
ത്യജിച്ചു.
പക്ഷെ നിമിഷങ്ങളെ....?
 നിങ്ങൾ കവർണ്ണന്നു  പോയത് എന്റെ എല്ലാമായിരുന്നു.
 വേദനകളുടെ ഭണ്ഡാരം എന്നെ ത്യചിച്ചു പോകുന്നൊരു ദിനം നിന്നിൽനിന്നുണ്ടാവുമെന്നു ഞാൻ -
അഗ്രഹിക്കത്ത ദിനങ്ങൾ അപൂർവ്വം.
സ്വപ്നങ്ങളേ... ?
നിങ്ങളെന്നെ പുൽകാതിരുന്നെങ്കിൽ !
വേദനയുടെ ഭീകര രൂപം എന്നെ പിടി കൂടില്ലായിരുന്നു.

27 comments:

  1. വേണ്ടായിരുന്നു ഇതൊന്നും

    ReplyDelete
  2. അക്ഷരങ്ങള്‍ കുറച്ചുകൂടി വലുതാക്കിയാല്‍ കൊള്ളാമായിരുന്നു. കറുപ്പില്‍ ചുവന്ന അക്ഷരങ്ങള്‍ വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്
    നന്നാവുന്നുണ്ട്
    അഭിനന്ദനങ്ങള്‍
    നന്ദന

    ReplyDelete
  3. നന്നായിരിക്കുന്നു കേട്ടോ.. ഈ നീ ആരാ സ്വകാര്യമായി പറഞ്ഞാമതി.

    ReplyDelete
  4. കൊള്ളാം..

    ആശംസകൾ.

    ReplyDelete
  5. kollaam tou....marakkanulla kazhivu eeswaran nammale srushtichapol nalkeetund...ellam maraviyude pusthaka thaalil olippikkan kazhiyate....

    ReplyDelete
  6. സാബീ,വരികള്‍ സ്പന്ദിക്കുന്നു!
    അഭിനന്ദനങ്ങള്‍

    ReplyDelete
  7. കൂടുതല്‍ എഴുതുക,അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ :)

    ReplyDelete
  8. ഹായ്‌ സാബീ..
    കംപ്ലീറ്റ്‌ പ്രണയ കവിതകളാണല്ലോ..

    ReplyDelete
  9. Iniyum unaratha swapnangalkku...!!!

    Manoharam, Ashamsakal...!!!

    ReplyDelete
  10. പ്രണയം മധുരമീ പ്രണയം...നന്നായിരിക്കുന്നു...കൂടുതൽ എഴുതുക...ആശംസകൾ

    ReplyDelete
  11. നന്നായിട്ടുണ്ട്..

    ആശംസകള്‍

    ReplyDelete
  12. സ്വപ്നങ്ങളും പ്രതീക്ഷകളും അല്ലേ നമ്മെ ജീവിപ്പിക്കുന്നത്,അല്ലെങ്കിൽ അതിന് പ്രേരിപ്പിക്കുന്നത്...

    നല്ല വരികൾ
    ആശംസകൾ

    ReplyDelete
  13. പ്രണയവും ശോകവും തമ്മില്‍ ഇഴപിരിയ്ക്കാനാവത്ത ഒരു ബന്ധമുണ്ട്‌...
    പക്ഷെ.. ജീവിതവും ശോകവുമായി അങ്ങനെയുള്ള ബന്ധങ്ങള്‍ ഇല്ലാതിരിയ്ക്കുന്നതാണ്‌ നല്ലത്‌!!!

    ReplyDelete
  14. ഒരു എഴുത്തുകാരന് അല്ലെങ്കില്‍ എഴുത്തുകാരിക്ക് എഴുതാന്‍ സ്വന്തം അനുഭവം മാത്രമാവണം എന്നില്ലല്ലോ ഞാന്‍ എഴുതുമ്പോള്‍ ചിലപ്പോള്‍ കാമുകിയും മറ്റുചിലപോള്‍ കഥാനായികയും ആവാറുണ്ട് എന്റെ കൈതപൂക്കള്‍ എന്ന കഥയില്‍ ഞാന്‍ ഹരിയെന്ന നായകനാണ് അതുപോലെ ഇതില്‍ ഞാനൊരു പ്രണയം വേദനകള്‍ സമ്മാനിച്ച നായിക മാത്രമാണ് പ്രണയത്തിനു അര്‍ത്ഥ തലങ്ങള്‍ ഒരുപാടുണ്ടല്ലോ
    സ്നേഹം ഇഷ്ട്ടം അനുരാഗം എന്നിങ്ങനെ ഇതില്‍ സ്നേഹം എന്ന വാകിനു ഉന്നല്‍ കൊടുക്കുന്നു ഞാന്‍. എന്റെ ജീവിതത്തില്‍ ഞാന്‍ നല്ലൊരു ഭാര്യയും പ്രണയിനിയും തന്നെയാണ്.
    അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.
    ഇനിയും വരിക...

    ReplyDelete
  15. തീവ്രതയുള്ള വരികള്‍. പ്രണയം എല്ലമാനസ്സിലും
    ഒരു കവിയെ, കവിയത്രിയെ സൃഷ്ട്ടിക്കുന്നു.
    വിരഹ വേദന വിഷാദ കാവ്യങ്ങള്‍ സൃഷ്ട്ടിക്കുന്നു.
    വീണ്ടും പോസ്റ്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ,
    സ്നേഹപൂര്‍വ്വം
    താബു
    http://thabarakrahman.blogspot.com/

    ReplyDelete
  16. സാബിറ പ്രണയം ഒരിക്കലും മരികക്ക്കില്ല

    ReplyDelete
  17. മനോഹരമായിട്ടുണ്ട്.

    ReplyDelete
  18. ഈ ഹലാഖിന്‍റെ ഒരു പ്രണയം.ഞാനൊന്നും പറയുന്നില്ലേ...

    ReplyDelete
  19. kavitha adipolli aunty..ennik nalla ishtapattu..ummmmmmaaa...shana

    ReplyDelete
  20. കവിത നന്നായിരിക്കുന്നു, ആശംസകള്‍

    ReplyDelete
  21. ആദ്യമായിട്ടാണ്‌ ഈ വഴി വരുന്നത്‌. മനോഹരമായിരിക്കുന്നു.

    അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ കുറേക്കൂടി ഹൃദ്യമായിരിക്കും... ആശംസകള്‍.

    http://thrissurviseshangal.blogspot.com/
    http://stormwarn.blogspot.com/

    ReplyDelete
  22. നന്നായിരിക്കുന്നു

    ആശംസകള്‍

    ReplyDelete
  23. @ജിപ്പൂസ്
    പ്രണയമമില്ലാത്ത മനസ്സ്
    സുഗന്ധമില്ലാത്ത പൂപോലെ..
    ലഹരിയില്ലാത്ത വീഞ്ഞു പോലെ..
    മാധുര്യമറിയാത്ത പാനീയം പോലെ..
    കുളിര്‍മ്മയില്ലാത്ത ഇളം കാറ്റുപോലെ..

    പ്രണയമെന്നത് കേവലമൊരു വികാരമല്ല..
    മറിച്ച്
    അതു പൂവിനോടും പൂംബാറ്റയോടും
    പൂങ്കാറ്റിനോടും സ്നേഹം പങ്കിടുന്ന..
    നന്മയുടെ നറുതിരി
    ഹൃദയത്തിലെന്നും അണയാതെ സൂക്ഷിക്കുന്നവന്റെ
    ലിപികളില്ലാത്ത ഭാഷയാണു..
    സോമാലിയയിലെ പട്ടിണികിടക്കുന്ന
    പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രം കാണുംബോള്‍
    അറിയാതെ ഒഴുകുന്ന കണ്ണുനീരിന്റെ കറയറ്റ ഭാഷയാണു..

    ------------------------
    മനോഹരമായ വരികള്‍...
    ഇനിയും എഴുതൂ...

    ReplyDelete
  24. സത്യത്തില്‍ പുതിയൊരു ബ്ലോഗ് കണ്ടെത്തിയെന്ന് കരുതിയാണ് ഇവിടെ എത്തിയത്.നോക്കുമ്പോള്‍ ദാണ്ടെ എന്‍റെയൊരു ഗമന്‍റ്.നൗഷാദ്ക്കാന്‍റെ മറുപടിയും.

    ചുമ്മാ നൗഷാദ്ക്കാ ഓരോരോ തോന്നലുകളാ..
    സാബിയുടെ എഴുത്ത് നന്നായിട്ടുണ്ട്.അക്ഷരപ്പിശാചിനെ ഒഴിവാക്കാന്‍
    ശ്രമിക്കുക.ആശംസകള്‍

    നൗഷാദ്ക്കാന്‍റെ കവിതക്ക് ഒരു കൈയ്യടി തന്ന് കൊണ്ട് തന്നെ പറയട്ടെ,

    പ്രണയമെന്നാലെനിക്ക് കണ്ണുനീര്‍തുള്ളിയാണ്
    താളക്രമം നഷ്ടപ്പെട്ടൊരു ഹൃദയമാണ്.
    അത് കൊണ്ട് തന്നെയിന്നതൊരു
    ഹലാഖുമാണ് :)

    ReplyDelete