Sunday, July 11, 2010

പോയ്‌ മറഞ്ഞ തണല്‍


പള്ളിപ്പറമ്പിലെ നിത്യശയ്യയിലേക്ക്
നീ തനിച്ചുറങ്ങാൻ പോയി.
ഇന്നലെവരെ
നിന്റെ നിഴലും നിലാവുമായിരുന്ന ഞാൻ,
നീയുറങ്ങുമ്പോൾ കാത്തിരുന്ന ഞാൻ,
കാവലിരുന്ന ഞാൻ.
നീയെന്റെ ഉള്ളിലും
ഞാൻ നിന്റെ ഉള്ളിലും
ഉണർന്നിരുന്നിട്ടില്ലേ
ജന്മങ്ങളോളം നീളുന്ന യാമം വരെ.
ഇന്നു നീ എന്നെ കൂട്ടാതെ
വിജനതയുടെ ശയാഗൃഹത്തിൽ
തനിച്ചുറങ്ങുന്നു.
ഏകാന്തതയുടെ ഇരുട്ട്
രാവും പകലും എന്റെ ലോകത്തെ മൂടുന്നു.
ഇപ്പോൾ അറിയുന്നു ഞാൻ
നീയായിരുന്നെന്റെ പ്രാണനിശ്വാസം.
നീയില്ലാതിന്നെന്റെ കാതുകൾ ബധിരം.
നീയില്ലാതിന്നെന്റെ കാഴ്ചകൾ അന്ധം.
നീയില്ലാതിന്നു ഞാൻ
പാഴ്വസ്തുക്കളുടെ സ്മാരകം.
നിറമാർന്ന നമ്മുടെ ബാല്യത്തിന്റെ
ഇടവഴികൾ
കഥകൾ പറഞ്ഞ
കുളപ്പടവുകൾ
കണ്ണിൽ കണ്ണിൽ നോക്കി
കരഞ്ഞുചിരിച്ച സന്ധ്യകൾ
ഓർമ്മകളുടെ സൂക്ഷിപ്പുകാരിയാക്കി
നീ മറഞ്ഞല്ലോ
ഞാനോ നീയും ഞാനും
നടന്ന തീരങ്ങളിൽ
മാഞ്ഞുപോയ നിന്റെ
കാല്പാടുകൾ തേടി...
വിതച്ചവൻ വിളവെടുക്കുമ്പോൾ
നിസ്സഹായ ജന്മങ്ങൾ എന്തുചൊൽ‌വാൻ?
കണ്ണീർപ്പുഴയിൽ മുങ്ങിക്കിടന്നാൽ
കദനത്തിൻ എരിവേനൽ കഴിയുമോ?
അറിയില്ലെനിക്ക്
എങ്കിലും
കാത്തിരിപ്പൂ ഞാൻ
ഈ പടിവാതിലിൽ
വിട്ടുപോയതൊക്കെയും
മടങ്ങിവരുമെന്ന തോന്നലിൽ
അനന്ത  കാലങ്ങളോളം
മുഷിയാതെ..........

---------------------------------------------

Thursday, July 01, 2010

വേര്‍പാട്

 മിഴിനീരണിഞ്ഞെന്‍ സ്വപ്നങ്ങള്‍ വാങ്ങുവാന്‍-
 എന്തിനു വന്നു നീ എന്നരികില്‍!!!!!.
 എത്ര മധുപകര്‍ന്നു നിന്‍ പ്രണയമെന്നിലെങ്കില്‍!!!!
 അത്രക്ക്  എരിയുന്നു ഇന്നെന്‍-
 മനവും തനുവുമൊരുപോല്‍...
 ഇരുള്‍ വീണൊരീ പ്രണയത്തിന്‍ വഴിയില്‍ ഞാനിന്നൊരു-
 ദിശയറിയാത്ത പഥിക.
അറിയുന്നില്ലേ.......? നീ ...ഇന്ന് എന്റെ -
കനവുകളില്‍ പോലും ഇരുളടര്‍ന്ന പോയെന്ന്‍ .
പട്ടില്‍ പൊതിയേ പൊട്ട് വീണ മണ്‍കലം പോല്‍ -
എന്‍ മനമിന്നു ചോര്‍ന്നൊലിക്കുന്നു  അങ്ങിങ്ങായ്‌ .
രാവ് പാതിമറയുന്നു ....
ഇന്നും എന്നും കോപത്താല്‍ കൈവെടിയുന്നു നിദ്രയും .
നിന്റെ ഓര്‍മ്മകള്‍ എന്നെ വരിഞ്ഞു മുറുക്കുന്നു .
എങ്കിലും.....!!!
തേങ്ങുന്നു  ഈ മനം-
കൊഴിയുന്ന നിമിഷങ്ങള്‍ ഒരിക്കലെങ്കിലും-
നിന്നെ എനിക്ക് സമ്മാനിച്ചെങ്കില്‍  !
നിന്നെ പുണരുവാന്‍ ....
നിന്‍ സ്വരം കേള്‍ക്കുവാന്‍ ......
നിമിഷങ്ങളെ നിങ്ങള്‍ കനിയുവതെന്ന്.
കാത്തിരിക്കുന്നു  ഈ ...
ഇരുള്‍ വീണൊരീ പ്രണയത്തിന്‍ വഴിയില്‍
ദിശയറിയാത്ത പഥിക പോല്‍ ....
_______________________________
സാബിറ സിദ്ധിഖ്
ജിദ്ധ