Monday, February 14, 2011

പ്രണയം എനിക്കുമില്ലേ..

പുലരിയുടെ മുഖം വെളുത്തു തുടങ്ങി. രാത്രി പെയ്ത മഴ, മുറ്റത്ത് മുഴുവന്‍ വെള്ളം കെട്ടികിടക്കുന്നു. വിറകു കൊള്ളി കത്തിപിടിക്കാന്‍ വേണ്ടി മാളുവമ്മ അല്‍പം കഷ്ട്ടപെട്ടു. കൈകള്‍ തീയിന്റെ ഓരത്ത് പിടിച്ച് ചൂടുപിടിച്ച് മുറ്റത്തേക്കിറങ്ങി. തണുത്തു വിറച്ച് പതുങ്ങിയുള്ള അവളുടെ നില്‍പ്പ് കണ്ടപ്പോള്‍ വല്ലാത്ത ദയനീയത. പതിയെ അവളെ വരാന്തയിലേക്ക്‌ വിളിച്ചു. കൊച്ചുമോള്‍ക്ക് കാച്ചി വെച്ച പാലില്‍ നിന്നും അല്‍പം ചൂടൊടെ കൊടുത്തു. ആര്‍ത്തിയോടെ അവള്‍ അത് കുടിച്ചു തീര്‍ത്തു. ക്ഷീണം മാറിയ അവളെ കാണാന്‍ നല്ല സുന്ദരി തന്നെ. നീല കണ്ണുകള്‍, ചന്ദനത്തിന്റെ കളര്‍, ഹോ വല്ലാത്ത ഭംഗി. 

മാളുവമ്മയുടെ  മനസ്സില്‍ ചിന്തകള്‍ മാറി മറിഞ്ഞു. അവളേതു നാട്ടുകാരിയാണെന്ന് വിലയിരുത്തി. ഊട്ടി തന്നേ.! അല്ലാതെ നമ്മുടെ നാട്ടിലുണ്ടോ ഇത്രക്ക് സുന്ദരികള്‍. മാളുവമ്മയുടെ  മനസ്സില്‍ അവളോടുള്ള സ്നേഹവും ദയയും വര്‍ധിച്ചു. കൊച്ചു മോള്‍ക്കും അവളെ നന്നായി ബോധിച്ചു.
“അച്ഛന്‍ ഇങ്ങനെയുള്ളവരെ വീട്ടില്‍ കയറ്റാന്‍ സമ്മതിക്കാത്തതാ. എന്നാല്‍ ഇവളെ അച്ഛനും പിടിച്ചല്ലോ അമ്മേ..”
ഇതെല്ലാം കെട്ട് അവള്‍ കണ്ണുകളിലേക്ക് നോക്കി സന്തോഷം കൊണ്ടാവാം കണ്ണിന് നല്ല തിളക്കം. തന്‍റെ കൂടെ ഓടിനടക്കുന്ന അവള്‍ക്ക്  കൊച്ചു മോള്‍ ഒരു പേരിട്ടു.
'കിറ്റി'
ആ പേര്‌ അവള്‍ക്ക് നന്നായി ചേരുന്നു.

മാസങ്ങള്‍ കഴിഞ്ഞു. അപ്പോഴേക്കും കിറ്റി അവിടുത്തെ താരമായി മാറിക്കഴിഞ്ഞു. സുന്ദരിയായ അവളെ കാണാന്‍ പാത്തും പതുങ്ങിയും പൂവാലന്‍ മാര്‍ എത്തുന്നത്  മാളുവമ്മയുടെ കണ്ണുകളില്‍ കാണാനിടയായി. അവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. തന്റെ നല്ലകാലത്തെ പ്രണയം തെക്കേപുറത്തെ വേലായുധനോടായിരുന്നു. കുന്നത്ത് പറമ്പില്‍ കണ്ണാരം പൊത്തി കളിക്കുമ്പോള്‍ മുരിക്കിലയില്‍ പൊതിഞ്ഞു തന്ന പ്രണയ സമ്മാനം കഴിക്കുമ്പോള്‍ സംസാരിക്കാന്‍ പാടില്ലെന്ന് മറന്ന് ചോദിച്ചു
“വേലായുധാ ഇതെന്ത് സാധനമാ”
“മിണ്ടല്ലെ പെണ്ണേ. നൊട്ടങ്ങ തിന്നുമ്പോ മിണ്ടിയാ കയിക്കും”
പറഞ്ഞപോലെ കയിപ്പോട് കയിപ്പ്. അന്നോടെ ആ കയിപ്പില്‍ ഒലിച്ചിറങ്ങിയ വേലായുധന്റെ പ്രണയാവശിഷ്ട്ടങ്ങള്‍ ഇന്നും ഓര്‍ത്ത് മാളുവമ്മ ചിരിക്കാറുണ്ട്.

ഇപ്പോഴുള്ള ഓര്‍മയിലെ ചിരിക്കിടയില്‍ ബെറ്റി കിറ്റിയുമായി പ്രണയം തുടങ്ങി. അവര്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. കിറ്റി ബെറ്റിയുടെ കവിളുകളില്‍   മധുരമായൊരു ചുംബനം അര്‍പ്പിച്ചു. കണ്ടു നിന്ന മാളുവമ്മക്ക് ലജ്ജ. മാളുവമ്മ കള്ളദേശ്യ ഭാവത്തില്‍ പറഞ്ഞു.
“കിറ്റി  ഇനി നിന്നെ  ബെറ്റിക്ക് കെട്ടിച്ചു കൊടുക്കാം. സ്ഥലവും സമയവും നോക്കാതെയുള്ള നിന്റെയൊക്കെ പ്രണയം..”

ബെറ്റി എല്ലാം കേട്ടുനില്‍ക്കുകയല്ലാതെ ഒന്നും മിണ്ടിയില്ല. കിറ്റി  കുറ്റബോധം അല്‍പം പോലും ഇല്ലാതെ  മാളുവമ്മയുടെ അടുത്ത് ചാരിനിന്നു. എന്തായാലും ഉറ്റവരും ഉടയവരും ഇല്ലാത്ത കിറ്റിയെ ബെറ്റിയെ കൊണ്ട് കെട്ടിക്കാന്‍  മാളുവമ്മ തീരുമാനിച്ചുറച്ചു.

മഴയില്ലാത്ത ഒരു പകല്‍.
ഫെബ്രുവരി പതിനാല് പ്രണയദിനത്തില്‍ അവര്‍ വിവാഹിതരായി. സ്ഥലത്തെ പ്രധാനികളായ അച്ചനും കൊച്ചുമോളും പങ്കെടുത്തു.
കിറ്റി ബെറ്റിക്ക് സ്വന്തമായ ദിനം. മാളുവമ്മ അവര്‍ക്കായ് ഒരുക്കിയ കിടപ്പറയിലേക്ക് അവരെ കയറ്റി വിട്ട്  പറഞ്ഞു
“മ്ഹും... ഇന്ന് നിങ്ങളുടെ ദിനമല്ലേ ആവട്ടെ...”

എന്നാലും കിറ്റി, അവള്‍ക്ക് തീരെ പരിസരബോധം ഇല്ല. മാളുവമ്മ പരിഭവം പറഞ്ഞു
മാസങ്ങള്‍ നീങ്ങി.
കിറ്റി ഇപ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണി.
“എപ്പോഴും അവളുടെ മേല്‍ ഒരു കണ്ണു വേണം” അച്ഛന്റെ നിര്‍ദേശം.
ആവശ്യത്തില്‍ കൂടുതല് വയറുണ്ട് കിറ്റിക്ക്. കുട്ടി ഒന്നില്‍ കൂടുതലെന്നു ഡോക്ടെര്‍ പറഞ്ഞു.
അധികം ദിവസങ്ങള്‍ നീങ്ങിയില്ല, കിറ്റി സുഖമായി പ്രസവിച്ചു. മൂന് സുന്ദരി മക്കള്‍. അവള്‍ അവര്‍ക്ക്  പാലുകൊടുക്കുന്ന തിരക്കിലാണ്. ബെറ്റി ചുറ്റി പറ്റി അവളുടെ അടുത്തുണ്ട്. മാളുവമ്മ മൂക്കത്തു കൈവെച്ച് പറഞ്ഞു
"നിന്നെ ഞാന്‍ സമ്മതിച്ചു കിറ്റീ.  ഒറ്റയടിക്കല്ലേ നീ മുന്നെണ്ണം പെറ്റത്. മനുഷ്യന്‍മാര്‍ക്ക് ഇതൊക്കേ വലിയ പാടാ കിറ്റി"
മാളുവമ്മ അവള്‍ക്കുള്ള ഭക്ഷണവുമായി എത്തി. ഇന്ന് തന്റെ പാത്രത്തില്‍ കിടക്കുന്ന ഇറച്ചി കഷ്ണം കണ്ട് കിറ്റി സന്തോഷത്തോടെ വീണ്ടും മാളുവമ്മയേ നോക്കി കരഞ്ഞു കൊണ്ടിരുന്നു. അവള്‍ പറഞ്ഞത് പ്രസവത്തിന്റെ ശക്തിയേറിയ വേദനയോ  അതോ ഭക്ഷണം കൊടുത്തതിന് നന്ദിയോ എന്നറിയാതെ കൊച്ചുമോളും അച്ഛനും അരികെ നില്‍പ്പ് തുടര്‍ന്നു.

51 comments:

  1. പൂച്ചപ്രേമം അല്ലെ..? എനിക്കുമുണ്ടായിരുന്നു കിറ്റി എന്ന പേരില്‍ ഒരു പൂച്ചകുട്ടി..പുതിയ വീട്ടിലേക്കു മാറിയപ്പോള്‍ അവളെ കൂടെ കൂട്ടിയതാണ്..പക്ഷേ ഒരു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ സ്ഥലം വിട്ടു..പിന്നീടവളെ കണ്ടിട്ടില്ല....പിന്നീടൊരിക്കലും ഞാന്‍ പൂച്ചയെ വളര്‍ത്തിയിട്ടില്ല....

    ReplyDelete
  2. കിറ്റിക്കും ബെറ്റിക്കും വിവാഹദിനാശംസകള്‍.. :)

    ReplyDelete
  3. അതെന്താ സാധനം നോട്ടങ്ങ തിന്നുമ്പോ
    മിണ്ടിയാ കയ്കുന്നെ? ..പ്രണയ ദിനത്തില്‍ നല്ലൊരു
    താരതമ്യം..ഞങ്ങളുടെ ബ്രൂണി ഹണി മൂണ്‍ കഴിഞ്ഞു
    വിഷാദിച്ചു ഇരിപ്പാണ്.കണവനെ പിരിഞ്ഞ വേദനയില്‍..
    വിശേഷങ്ങള്‍ പോസ്റ്റ്‌ ആയി അറിയിക്കാം..ഹാപ്പി വലെന്റിനെസ്
    ഡേ എല്ലാ പ്രണയത്തിനും പ്രണയിക്കുന്നവര്‍ക്കും ....

    ReplyDelete
  4. ആണ്‍പൂച്ചക്ക് ഒരുമാതിരി ആണും, പെണ്ണും കെട്ട ബെറ്റി എന്ന പേരിട്ടതിനോട് പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട്, ഈ പൂച്ചപ്രേമത്തിലൂടെ മാളുവമ്മയുടെ നഷ്ടപ്രണയത്തെ ഭംഗിയായി അവതരിപ്പിച്ച സാബിക്ക് അഭിനന്ദനങ്ങള്‍ നേരുന്നു....

    ReplyDelete
  5. ആശംസകൾ... രണ്ടു പേർക്കും..

    ReplyDelete
  6. നല്ല കഥ
    അഭിനന്ദനങള്‍

    ReplyDelete
  7. രണ്ടു പേർക്കും ആശംസകൾ...

    ReplyDelete
  8. പൂച്ച നല്ല പൂച്ച
    പാല് വെച്ച പാത്രം വൃത്തിയാക്കി വെച്ചു.
    പ്രിയപെട്ട പൂച്ചകളെ നിങ്ങൾക്ക് ഒരായിരം ആശംസകൾ……..

    ReplyDelete
  9. പ്രണയം സ്ത്രീ പുരുഷ ന്മാര്‍ക്ക് മാത്രം അവകാശ പെട്ടത് അല്ല ആര്‍ക്ക് ആരോടും എന്തിനോടും തോന്നാം അല്ലെ

    ReplyDelete
  10. കാണാന്‍ വരുന്നില്ല.. 3 പേര്‍ക്കുള്ള ബേബി സെറ്റ് വാങ്ങിക്കണമല്ലോ... അതുകൊണ്ട് ആശംസകള്‍...

    ReplyDelete
  11. പൂച്ചയോട് പ്രേമം മൂത്ത ഒരു മദാമ്ം ഉണ്ടായിരുന്നു ഞങ്ങളുടെ കമ്പനിയിൽ.ആ പ്രേമം പിന്നെ ആസ്ത്മയിലേക്ക് നീണ്ടു.

    ReplyDelete
  12. പ്രണയദിനാശംസകള്‍ :)

    ReplyDelete
  13. sandarbhikam - premam vitarnnu poothulanjittuntu.

    ReplyDelete
  14. രണ്ടു പേർക്കും ആശംസകൾ..

    ReplyDelete
  15. ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു ചങ്ങാലിപ്പെണ്ണ് ചോദിച്ചൂ.. കൂട്ടിനിളം കിളി താമരപ്പൈങ്കിളി കൂട് വിട്ടിങ്ങോട്ട് പോരാമോ ? ...... ഈ നല്ല് ദിനത്തിൽ കുളിരോർമ്മയോടെ.. എല്ലാ പ്രേമ ഭിഷുക്കൾക്കും...

    ReplyDelete
  16. ഈ പൂച്ചക്കഥ ഇഷ്ടമായി.പൂച്ചക്കുട്ടികളുടെ ചിത്രം അതിലേറെ ഇഷ്ടമായി.

    ReplyDelete
  17. പ്രണയ ദിനത്തില്‍ പൂച്ച പ്രണയം നന്നായി അവതരിപ്പിച്ചു. ആശംസകള്‍.

    ReplyDelete
  18. അല്ലെങ്കിലും അവരങ്ങ് പ്രേമിക്കട്ടെ. നാമെന്തിനു നോക്കാന്‍ പോകണം.

    രസമുണ്ട് വായിക്കാന്‍.

    ReplyDelete
  19. good one...kochile enikkundaayirunna poochakkuttikale orthupoyi :-)

    ReplyDelete
  20. കിറ്റിക്കും ബെറ്റിക്കും ആശംസകള്‍ വണ്‍ ബൈ ത്രീക്ക്.
    രസമായി വായിച്ചു.
    ചിത്രം വളരെ ഭംഗിയായി.

    ReplyDelete
  21. പൂച്ചക്കാരു മണി കെട്ടും എന്നു ചോദിക്കും പോലെ
    പൂച്ചക്കാരു താലി കെട്ടും...
    എന്തായാലും ആശംസകൾ നേരുന്നു...

    ReplyDelete
  22. വെറും പ്രണയപ്പൂച്ചുകളോന്നുമല്ല കേട്ടൊ...
    അസ്സല് പൂച്ച പ്രണയം..!

    ReplyDelete
  23. valentine`s ദിനത്തിന് പറ്റിയ പോസ്റ്റ്‌ !!!!!!
    ആശംസകള്‍........

    ReplyDelete
  24. ഹ..ഹ..ഹ
    വാലന്റൈൻസ് ദിനാശംസകൾ

    ReplyDelete
  25. കിറ്റിക്കും ബെറ്റിക്കും വിവാഹദിനാശംസകള്‍..

    ReplyDelete
  26. ഈ കഴിഞ്ഞ മാസം കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്മാർ ടി.കേ .പത്മാനഭനും, പി.കേ പാറകടവും റിയാദിലുണ്ടായിരുന്നു .വീട്ടിലെ കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ ഇതുപൊലൊരു കാര്യം പപ്പേട്ടൻ പറഞ്ഞിരുന്നു .വീട്ടിൽ പത്തിരുപതു പേരുണ്ടു പക്ഷേ അവസാനം വന്നു കയറിയവളാണ് അവിടെത്തെ ഇപ്പോളത്തെ കേമത്തി എന്നു.അവൾ സുന്ദരിയാണ്.രണ്ട് മാസങ്ങൾക്ക് മുൻപു അവൾപെറ്റ് നാലു സുന്ദരിമാർ.അവൾ നിറവയറായി നിന്നപ്പോൾ തന്നെ പ്രെത്യേക പ്രസവമുറിഒക്കെ അവൽക്കായി ഉണ്ടാക്കിയിരുന്നു .പേറുകഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞു അവൾ ഈ കുഞ്ഞുങ്ങളെ എല്ലാം കടിച്ചെടുത്തു പപ്പേട്ടന്റെ മെത്തയിൽ കൊണ്ടു വച്ചു .പുറത്തുപോയി വന്ന പപ്പേട്ടൻ കാണൂന്നകാഴ്ച ഇതാണു .അവളോട് ദേശ്യപ്പെട്ട് ഡീ ..നീ എന്തു പണിയാഡി ഈ കാണീച്ചതു..? നിനക്ക് പെറാൻ വെണ്ടിയല്ലേ നല്ല കമ്പിളിഒക്കെ വെച്ചു ഒരു കൂടുപണിതു തന്നതു എന്നു .അവൾ ഇതൊന്നും കേൾക്കാതെ കുട്ടികളൂടെകൂടേ അങ്ങനെ കിടന്നു .കുട്ടികളെ എടുത്തു അവളൂടെ കൂട്ടിൽ കൊണ്ട് വെച്ചു .ഉടനെ അവൾക്കു ദേശ്യമായി .അവൾ വീണ്ടും കുഞ്ഞുങ്ങളെ കടിച്ചെടുത്തു ബെഡിൽ തന്നെ കൊണ്ടു വെച്ചു എന്നിട്ടു ഒരു രൂക്ഷനോട്ടം ...ഞാനെന്റെ കുഞ്ഞുങ്ങളെ കൊണ്ടുകാണീക്കാൻ വന്നപ്പോൾ അവരെ ഒന്നു കാണൂകപോലും ചെയ്യാതെ ഏടുത്തു മാറ്റുന്നോ എന്നു ...ഈ കഥയും അതുപോലെയുണ്ട് .മനോഹരമായിട്ടുണ്ട് സുഹൃത്തെ ആശംസകൾ

    ReplyDelete
  27. കിറ്റി-ബെറ്റി പ്രണയ സാഫല്യം നന്നായി

    ReplyDelete
  28. പ്രണയ ദിനത്തിലെ പൂച്ചക്കഥ നന്നായി!.ഞാനും മുമ്പൊരു പൂച്ച പ്രേമിയായിരുന്നു.ഒരേ സമയം 7 പൂച്ചകളെ വരെ വളര്‍ത്തിയിട്ടുണ്ട്!. പിന്നെ കല്യാണം കഴിഞ്ഞതോടെ അതൊന്നിലേക്കും പിന്നീട് തീരെയില്ലാതെയുമായി. ഏറ്റവുമൊടുവില്‍ ഒരു പൂച്ച തൊണ്ടയില്‍ എല്ലു കുടുങ്ങി ചത്തതോടെ പിന്നെ ആ സ്നേഹം വേണ്ടെന്നു വെച്ചു,കാരണം അന്നു ഞാന്‍ അത്രയ്ക്ക് ദു:ഖിച്ചിരുന്നു. ആ പുച്ച എന്നെയും അത്രയ്ക്ക് സ്നേഹിച്ചിരുന്നു.

    ReplyDelete
  29. എന്തായാലും അവര്‍ ഒന്നിച്ചല്ലോ.പൂച്ചയായത് കൊണ്ട് ചതിക്കാനുള്ള വിവേകം ഇല്ലാതെ പോയി

    ReplyDelete
  30. “എപ്പോഴും അവളുടെ മേല്‍ ഒരു കണ്ണു വേണം” അച്ഛന്റെ നിര്‍ദേശം.'
    നല്ല കഥ ട്ടോ .
    മ്യാവു..

    ReplyDelete
  31. പൂച്ചകളെ എനിക്ക് ഇഷ്ടമല്ല, എന്നാലും ഈ കഥയിലെ ബെറ്റിയെയും കിറ്റിയെയും ഇഷ്ട്ടമായി

    ReplyDelete
  32. പൂച്ച പ്രേമപുരാണം അസ്സലായി. പൂച്ചകള്‍ സ്ഥലത്തോട് ആണ് ഇണങ്ങുന്നത്. ഡോഗ്സ് ആളുകളോടും. എല്ലാവര്ക്കും അറിയുന്ന കാര്യം തന്നെ.

    ReplyDelete
  33. സാബീ..പൂച്ചക്കഥ അസ്സലായി.
    പൂച്ച പോട്ടം അതിലേറെ!

    ReplyDelete
  34. നന്നായിരിക്കുന്നു ഈ പൂച്ചക്കഥ,
    ഭാവുകങ്ങള്‍....

    ReplyDelete
  35. വാലന്റിയന്‍ ഡേ പൂച്ച സ്പെഷല്‍ രസമാക്കി ...സന്തോഷം .

    ReplyDelete
  36. പൂച്ചകളെ എനിക്കിഷ്ടമല്ല, എന്നാലും പൂച്ചയുടെ കരച്ചില് എനിക്കിഷ്ടമാണ്.
    കഥയ്ക്ക് ആശംസകള്.

    ReplyDelete
  37. കൊള്ളാം ... എനിക്ക് ഇഷ്ടായി..

    ReplyDelete
  38. എനിക്ക് പണ്ട് പണ്ടേ പൂച്ചകളെ ഏറെ ഇഷ്ടമാണ്.ഇപ്പോള്‍ എന്റെ മോനും എന്റെ വഴിയെ.. ഫോണ്‍ ചെയ്യുമ്പോള്‍ വീട്ടിലും പരിസരത്തുമുള്ള പൂച്ചവിശേഷങ്ങള്‍ പറഞ്ഞു തരാന്‍ വലിയ ഉത്സാഹമാണ്. ഈ മരുഭൂമിയില്‍ എത്തിയിട്ടും പൂച്ചപ്രേമം വിടാത്തത് കൊണ്ടാണ് ഞാന്‍ എന്റെ ബ്ലോഗിന് "മരുപ്പൂച്ച" എന്ന പേരിട്ടത് തന്നെ.
    ഇപ്പോള്‍ ഒരു പൂച്ചക്കല്യാണത്തിന് കൂടാനും പറ്റി.

    സാബീ ഉഷാറായി.
    മ്യാവൂ........................!

    ReplyDelete
  39. ഊട്ടി പൂനതന്നെ..!
    കഥയുടെ കാതലും,കാതലിന്റെ കഥയും ഇഷ്ടമായി.

    ReplyDelete
  40. നന്നായി എഴുതിയിരിക്കുന്നു.പൂച്ചക്കും പ്രണയ സാഫല്യം.
    ഭാവുകങ്ങള്‍,
    --- ഫാരിസ്‌

    ReplyDelete
  41. രണ്ട് പേർക്കും വിവാഹദിനാശംസകൾ!ഇതെ പൊലെ എലികളെകുറിച്ചുള്ള കഥ എഴുതാൻ ഞാൻ ഒരിക്കൽ ശ്രമിച്ചിരുന്നു. വേണ്ട പോലെ വിജയിച്ചില്ല.പക്ഷെ ഇത് നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete
  42. പ്രണയത്തിന്റെ പ്രകൃതി..

    ReplyDelete