Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Thursday, March 31, 2011

ഒരു രാത്രി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെള്ളിയാഴ്ച ദിവസം. രാത്രി പന്ത്രണ്ടു മണി. ഇഷാ(രാ‍ത്രി നമസ്കാരം) നിസ്കരിച്ച് മനസ്സ് നിറയെ പ്രാര്‍ത്ഥിച്ചു. ശേഷം കിടക്കാനുള്ള ഒരുക്കത്തിലാണ്. അരണ്ട് കത്തുന്ന ബള്‍ബിന്റെ പ്രകാശത്തില്‍ കിടക്കയുടെ അടിയില്‍ വെച്ച ഇക്കയുടെ പുതിയതായി വന്ന കത്ത് പൊട്ടിച്ചു വായിച്ചു. പുറത്ത് കട്ടിയുള്ള ഇരുട്ട്. ഹൈവേ റോഡിലൂടെ ദൂരേക്ക് ചീറി പ്പായുന്ന വാഹനങ്ങളുടെ തിരക്ക്. വാഹനങ്ങളുടെ ശബ്ദമൊഴിച്ചാല്‍ എങ്ങും നിശബ്ദത.

പെട്ടന്നായിരുന്നു പുറത്ത് നിന്ന് ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്
ഉടനെ ജാലകം തുറന്നു. താഴെ നിന്ന് ഉമ്മയുടെ പതിയെയുള്ള ഖുര്‍-ആന്‍ പാരായണം കേട്ട്‌ നീട്ടി വിളിച്ചു
“ഉമ്മാ.. .ഉമ്മാ.. ആരോ പുറത്ത് കരയുന്നു”
ഞാന്‍ വീടിന്റെ തട്ടിന് മുകളില്‍ ആയത് കാരണം ഉമ്മ പെട്ടന്നു വിളികേട്ടു. ഉമ്മ വിളികേട്ട ആശ്വാസത്തില്‍ ഞാന്‍ ഞൊടിയില്‍ താഴെ എത്തി.
“ആര് കരയുന്നു എന്നാ നീ പറയുന്നത്....”
“അതെ ഉമ്മാ... റോഡില്‍ നിന്നാണെന്ന് തോന്നുന്നു”
ഉമ്മ വീട്ടു മുറ്റത്തെ ലൈറ്റ്‌ തെളിച്ച് ടോര്‍ച്ചും കയ്യിലെടുത്തു. വീട്ടില്‍ മറ്റുള്ള അംഗങ്ങളും എഴുനേറ്റു. കുറച്ചുപേര്‍ റോഡിലേക്ക് നടന്നു. കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. കരച്ചില്‍ കേട്ടിട്ട് ഒരു സ്ത്രീയാണെന്ന് തോന്നുന്നു. ആരാണാവോ........

കരച്ചില്‍ കേട്ട ഭാഗത്തേക്ക് നോക്കി ഉമ്മ ടോര്‍ച്ച് അടിച്ചു. വെളുത്തു തെളിഞ്ഞ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഇരുട്ടില്‍ നിന്നും ആ മുഖം വെട്ടിതിളങ്ങി. കരഞ്ഞ് വീര്‍ത്ത കണ്ണുകളിലേക്ക് അഴിഞ്ഞ് വീണ മുടിയിഴകള്‍. റോഡിന്റെ അപ്പുറത്തെ പള്ളിയിലേക്ക് കരഞ്ഞു കൊണ്ട് ആ സ്ത്രീ ഓടിക്കയറുന്നു. കരച്ചില്‍ കേട്ട് ചുറ്റുപാടും ഉള്ള ആളുകള്‍ ഓടിയെത്തി. പള്ളിയില്‍ കയറാന്‍ ശ്രമിച്ച അവളെ അകത്തുള്ള മുസ്ലിയാര്‍ തലയില്‍ മുണ്ടില്ലാതെ നീ എങ്ങോട്ടാണ് എന്ന് ഉച്ചത്തില്‍ ദേഷ്യത്തോടെ  വിളിച്ചു. പാവം ഭയന്ന പോലെയുണ്ട്. കണ്ടുനിന്ന ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കാനല്ലാതെ റോഡിനപ്പുറം എങ്ങനെ കടക്കും. അതും പള്ളിയങ്കണം. എന്തായാലും ഒന്നുറച്ചു. അവിടെ നില്‍കാന്‍ മുസ്ലിയാര്‍ സമ്മതിക്കില്ല ഇങ്ങോട്ട് ആട്ടി വിടും. അവസാനം അതുതന്നെ സംഭവിച്ചു. മുസ്ലിയാരുടെ കയ്യിലെ തന്ത്രം ഫലിച്ചു. വലിയ ചൂരല്‍ കയ്യിലെടുത്തത് കണ്ടതും അവള്‍ വാഹനങ്ങളെ പോലും നോക്കാതെ റോഡിനു ഇപ്പുറത്തേക്ക് പാഞ്ഞെത്തി. ഞങ്ങളെ കണ്ട് ഉമ്മയുടെ പിന്നില്‍ ഒളിച്ചിരിക്കും പോലെ പതുങ്ങി. ചുവന്ന ബ്ലൌസും ബ്രൌണ്‍ സാരിയും വേഷം. കണ്ടാല്‍ ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന പ്രായം.

ഉമ്മ അവളുടെ കൈകളില്‍ പിടിച്ചു ചോദിച്ചു.
“നീ ആരാ... ന്താ നിനക്ക് പറ്റിയത്....”
മയത്തിലുള്ള ചോദ്യം കേട്ടാവാം അവളുടെ തേങ്ങലുകള്‍ പതിയെ കുറഞ്ഞു. കരച്ചില്‍ കേട്ട്‌ ഓടിവന്ന ആളുകള്‍ ചുറ്റും കൂടി. എല്ലാവരെയും കണ്ട് വീണ്ടും ഭയക്കുന്ന അവള്‍ ഉമ്മയുടെ സമാധാന വാക്കുകളില്‍ ആശ്വസിച്ചു.

അപ്പോഴാണ്‌ നടുക്കുന്ന ആ സത്യം പുറത്ത് വന്നത്. ദൂരെയുള്ള ബന്ധു വീട്ടിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സ് കയറിയതാണ്. യാത്രയില്‍ അവള്‍ അറിയാതെ ഉറങ്ങിപോയി. അവള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ്‌ വിട്ടതറിയാതെ ഉണര്‍ന്ന അവളെ യാത്രക്കാര്‍ മുഴുവന്‍ ഇറങ്ങിയ ബസ്സിലെ ജീവനക്കാര്‍ ദേഹോപദ്രവം ചെയ്തു. ബസിന്റെ പിന്‍ഭാഗത്തിലൂടെ ഇറങ്ങാന്‍ ശ്രമിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്തപ്പോള്‍ അവളെ ബലാല്‍കാരമായി വാതില്‍ തുറന്നു പുറത്ത് തള്ളി.
തള്ളിവിട്ടത് സിംഹത്തിന്റെ വായിലേക്ക്. അവിടെ ലക്കും ലഗാനുമില്ലാത്ത കുറച്ച് ആളുകള്‍ അവളെ വേണ്ടാതീനം ചെയ്തപ്പോഴാണ് സ്വയം രക്ഷക്കായി അവള്‍ പള്ളിയിലേക്ക് ഓടിയടുത്തത്‌.

കാലത്തിന്റെ വിരക്തമായ മുഖം മുടിക്കുള്ളില്‍ അഴിഞ്ഞാടുന്ന കശ്മലന്മാര്‍ പാവം പെണ്‍ കൊടിമാരുടെ മാനതിനെന്തു വില കല്പിക്കാന്‍. രാത്രി സമയം അതിക്രമിച്ചാല്‍ പെണ്ണേ നിനക്ക് നിന്റെ വീടാണ് ഉത്തമം എന്ന ഉമാന്റെ വാക്കുകള്‍ ഞങ്ങള്‍ വിലക്കെടുത്തു. ശേഷം അവളെ പുലരുവോളം വീട്ടില്‍ താമസിപ്പിച്ചു. പുലര്‍ച്ചെ അവളുടെ ഉദ്ധേശ സ്ഥലത്തേക്ക് അവള്‍ പറന്നകന്നു. എങ്കിലും ഓര്‍മകളില്‍ മായാതെ അവള്‍ ഇന്നും........

Friday, February 25, 2011

ജിദ്ധ ബ്ലോഗ്‌ മീറ്റ് എന്റെ കണ്ണുകളില്‍


പ്രവാസ മണ്ണിന്റെ ചൂടറിഞ്ഞ് വിരഹത്തിന്റെ നീര്‍ചൂളയില്‍ ഉരുകുന്ന പ്രവാസികള്‍, അവരുടെ കൈകളില്‍ നിന്നും ഉരുത്തിരിഞ്ഞ എഴുത്തുകള്‍. മലയാളം ബ്ലോഗ്‌ ലോകത്തേക്ക് കാലെടുത്ത് വെച്ചിട്ട് ഒന്നര വര്‍ഷക്കാലമായ ഒരു എളിയ ബ്ലോഗറാണ് ഞാനും. അതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷങ്ങളായിരുന്നു വ്യഴായ്ച്ച രാത്രി. ജിദ്ധയിലെ ശറഫിയ്യയുടെ ഹൃദയ ഭാഗത്ത് ലക്കി ദര്‍ബാറിനടുത്ത് വണ്ടി നിര്‍ത്തുമ്പോള്‍ മനസ്സില്‍ അല്പം ഭയം ഉണ്ടായി. വലിയ വലിയ ബ്ലോഗേര്‍സിന്റെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് ഭയന്നിരുന്നു. വളരെ വൈകിയാണ് ഞാന്‍ അവിടെ എത്തിപ്പെട്ടത് . എന്തായാലും വണ്ടിയില്‍ നിന്നിറങ്ങി ചുവന്ന ലൈറ്റിട്ട് തെളിഞ്ഞ് സുന്ദരിയെ പോലെ ഹോട്ടലിന്റെ അകം വശം.

ആത്മ ധൈര്യം സംഭരിച്ച് പ്രിയപെട്ടവന്റെ കൂടെ സ്റ്റെപ്പുകള്‍ കയറി മുകളിലെത്തി. പ്രധാനികളായ വ്യക്തികളുടെയെല്ലാം പ്രസംഗം കഴിഞ്ഞിരുന്നു. എങ്കിലും ഉള്ളിലേക്ക് ചെന്നതും അതീവ സന്തോഷകരമായ ‘കിളിവാതില്‍ കാഴ്ച’. ജിദ്ധയിലെ പ്രശസ്തരായ എല്ലാ എഴുത്തുകാരെയും അവരുടെ ബ്ലോഗിനെയും വിവിധ നാമങ്ങളും നിറങ്ങളുമായി സ്ക്രീനില്‍ മിന്നിമറയുമ്പോള്‍ ഓരോരുത്തരായി സ്റ്റേജില്‍ വന്നു ഹായ് പറഞ്ഞു പോകുന്നു. ഈ ഒരു സംരംഭം ഓരോ ബ്ലോഗരേയും ബ്ലോഗ്‌ ഉള്‍പെടെ മറ്റു ബ്ലോഗര്‍മാര്‍ക്ക് അറിയാന്‍ കഴിഞ്ഞു. അതിനിടയിലായിരുന്നു എന്റെ മിഴിനീരും വന്നത്. എനിക്കും സ്റ്റേജില്‍ കയറി ഒരു ഹായ് പറയാന്‍ കൊതി തോന്നി സൈഡ്‌ ഭാഗത്ത് നിന്ന് ഞാനും ഹായ് പറഞ്ഞു. പക്ഷെ ആരും കണ്ടില്ലെന്നു മാത്രം.
പിന്നീട് ബഷീര്‍ വള്ളിക്കുന്നിന്റെ അതീവ രസകരവും ചിന്താധീനവുമായ പ്രസംഗം. നല്ലൊരു കൂട്ടയ്മക്കു വഴിയൊരുക്കിയ ബ്ലോഗ്‌ മീറ്റില്‍ വള്ളിക്കുന്നിന് ശേഷം ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ഇളം പുഞ്ചിരിയുമായുള്ള കുഞ്ഞു പ്രസംഗം. തുടര്‍ന്ന് സംസാരിച്ചത് എനിക്കറിയുന്നവരും അറിയാത്തവരുമായി ഒത്തിരി ബ്ലോഗേര്‍സ്.

ഹാളില്‍ എനിക്ക് കൂട്ടായി രണ്ട് മൂന് ബ്ലോഗര്‍മാരുടെ സഹാധര്‍മിണികള്‍. അവരുമായി സല്ലപിക്കുന്നതിനിടയില്‍ നമ്മുടെ അവാര്‍ഡ് ജേതാവായ വള്ളിക്കുന്ന്‍ പരിചയം പുതുക്കി.
“ഞാന്‍ ചോദിക്കാന്‍ വിട്ടു, അവാര്‍ഡ് കിട്ടിയ വകയില്‍ ഒരു സ്നിക്കെര്‍ ചോക്ലറ്റ് പാക്കറ്റെങ്കിലും ഞാന്‍ പ്രതീക്ഷിച്ചു. ഇല്ല ഇനി പറഞ്ഞശേഷമെങ്കിലും തരുമോ ആവോ..”
മറുപടി ചിരിയില്‍ ഒതുക്കി വള്ളികുന്ന് ബ്ലോഗര്‍.
പിന്നെ എത്തിയത് നൌഷാദ് അകമ്പാടം. എന്റെ വര. മദീനയില്‍ നിന്നും മണിക്കൂറുകള്‍ യാത്ര കഴിഞ്ഞ് വന്നെത്തിയ ബൂലോകത്തെ സജീവ ബ്ലോഗര്‍. അദ്ദേഹം ഓരോ ബ്ലോഗേര്‍സിനും മദീനയുടെ മനം കവരുന്ന തന്റെ ഫ്ലിക്കെര്‍ ഫോട്ടോയുടെ സിഡി സമ്മാനിച്ചു.
പിന്നീട് ഞാന്‍ കണ്ട ബ്ലോഗറില്‍ ഒരാളായിരുന്നു ചാലിയാര്‍ അക്ബര്‍ക്ക വളരെ ലളിതമായ ഭാഷയില്‍ കഥകള്‍ പറഞ്ഞ് നര്‍മത്തില്‍ പൊതിഞ്ഞ പോസ്റ്റ്കളുമായി നമ്മുടെ ഭൂലോകത്തെ നല്ലൊരു ബ്ലോഗര്‍. അദ്ദേഹവും യാംമ്പൂ എന്ന സ്ഥലത്ത് നിന്ന് ദീര്‍ഘ ദൂരം സഞ്ചരിച്ച്‌ ബ്ലോഗ്‌ മീറ്റിന് എത്തിയതാണ്. കാണാനും പരിചയപ്പെടാനും സാധിച്ചതിലും സന്തോഷം.
പിന്നെയാണ് വിനീതനായ തെച്ചിക്കോടന്റെ രംഗ പ്രവേശം നിര്‍മലമായ പുഞ്ചിരി കൂട്ടിനുണ്ട്. നമുക്കിടുന്ന കമന്റുകള്‍ പോലെതന്നെ ആര്‍ക്കും പരിഭവം തോന്നില്ല അങ്ങേരോട്. അദ്ദേഹം കുടുംബ സഹിതം എത്തി. സഹാധര്‍മിണിയുമായി സംസാരിച്ചു. ഒരുപാട് സന്തോഷം.
ശേഷം സുറാബിയെ തഴഞ്ഞു പോസ്റ്റിറക്കിയ ഷാനവാസ് ഇളയോടെന്‍ സൌഹൃദം പങ്കിട്ടു.
ഇതിനിടയില്‍ ബ്ലോഗ്‌ ലിങ്കുകള്‍ ചേര്‍ക്കാന്‍ പറഞ്ഞ് ബുക്കുമായി എത്തിയ കൊമ്പന്‍ മൂസ. അയ്യോ പാവം. കണ്ടപ്പോള്‍ പാവമാണെന്ന് തോന്നിപ്പിക്കുന്ന ചിരി കൈവശം ഉണ്ട്.
പിന്നീടു മുഹമ്മദ്‌ കുഞ്ഞി. കടലാസ്.
നൌഷാദ് കുടരഞ്ഞി. കൂടരഞ്ഞീയന്‍.

ഇങ്ങനെ ഒരുപാട് ബ്ലോഗേര്‍സിനെ കണ്ടു. പിന്നെയാണ് ഭക്ഷണ പരിപാടി. അതും വളരെ നല്ല നിലയില്‍ ഒരുക്കിയിരുന്നു. എന്തായാലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിമാനിക്കാം. അത്രയും സന്തോഷമുള്ളതായിരുന്നു അവിടം.

ബ്ലോഗ്‌ ലോകം ഇത്രയും സന്തോഷകരമാണെന്നറിഞ്ഞ ദിവസത്തോടും സന്ദര്‍ഭത്തോടും യാത്ര പറഞ്ഞ് പ്രിയനോടൊത്ത് അവിടുന്ന് പിരിഞ്ഞു. വണ്ടി നീങ്ങുമ്പോഴും ഓരോരുത്തരെ കുറിച്ചും ഞങ്ങള്‍ സംസാരിച്ച് കൊണ്ടിരുന്നു.

പിന്നെ ഒരു കാര്യം ഇതില്‍ ഞാന്‍ എഴുതാത്തവരെ പേരും വിവരവും തപ്പിയെടുക്കാന്‍ എനിക്ക് ജോലിക്കിടയില്‍ സമയമില്ല. സോറി. ക്ഷമിക്കുക. ബാക്കി എല്ലാ വിവരങ്ങളും മറ്റ് മീറ്റ് പോസ്റ്റുകളില്‍ നിന്നും നൌഷാദ് അകംമ്പാടത്തിന്റെ പോസ്റ്റില്‍ ഫോട്ടോ സഹിതവും കാണാം.

ഇനിയും വരുന്ന വര്‍ഷത്തെ നല്ല ബ്ലോഗ്‌ മീറ്റിനായി കാത്തിരിപ്പോടെ.....

Sunday, January 16, 2011

എന്‍റെ പ്രിയന്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ്    ഇവന്‍ എന്‍റെ അഹങ്കാരമായി മാറിയ നാള്‍ മനസ്സില്‍ ഇന്നും തെളിയുകയാണ്.മനസ്സില്‍ പീലി വിടര്‍ത്തിയ കൌമാര സ്വപ്നങ്ങള്‍ക്ക് കൂട്ടായി  എത്തിയ എന്‍റെ കളിത്തോഴന്‍.കൂട്ടു കാരികളുടെ കളിയാക്കല്‍ നിറഞ്ഞ വിവാഹ ദിനം എന്‍റെ കഴുത്തില്‍ ചാര്‍ത്തിയ മഹര്‍ മാലക്കൊപ്പം പെയ്തിറങ്ങിയ സ്നേഹ സമ്മാനങ്ങള്‍.പിന്നീടുള്ള ദിനങ്ങള്‍ അധികം സന്തോഷം ഉള്ളതായിരുന്നു.എഴുത്തിനോടും  വായനയോടും അമിതമായ താല്പര്യമുണ്ട് എന്നറിഞ്ഞുകൊണ്ടു വായിക്കാനുള്ള പുസ്തകങ്ങള്‍ അന്ന് തന്നേ എനിക്ക് കൊണ്ടുതന്നു ആദ്യം കൊണ്ട് തന്ന പുസ്തകമായിരുന്നു പാറപ്പുറത്തിന്‍റെ പണിതീരാത്ത വീട്. ശേഷം മാസത്തിലൊരിക്കല്‍ ഒരു പുസ്തകം കണക്കേ ഞാന്‍ വായിച്ചു കൊണ്ടിരുന്നു.
മാധവികുട്ടിയുടെ കഥകള്‍,മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങള്‍,ചുള്ളിക്കാടിന്റെ കവിതകള്‍,ജി  ശങ്കരകുരുപ്പിന്റെ ഓടക്കുഴല്‍,പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍,  ഒ എന്‍ വി യുടെ,ഉജ്ജയിനി,എം മുകുന്ദന്റെ ആദിത്യനും രാധയും മറ്റു ചിലരും. ഇങ്ങനേ നീണ്ടു പോകുന്നു.

പിന്നീട് പ്രവാസത്തിന്റെ വിരസതകളിലേക്ക് ചേക്കേറുമ്പോള്‍ എന്നെയും ആ ചിറകില്‍ കൊത്തിയെടുത്ത്  സൌദി അറേബ്യയുടെ  വിരിമാറിലെത്തുമ്പോഴും കൂട്ടായി അനേകം പുസ്തകങ്ങള്‍.പിന്നീട് നാട്ടില്‍ നിന്നും വരുന്നവരുടെ കൈവശം ഉമ്മച്ചിയും കൊടുത്തു വിടാന്‍ സന്നദ്ധയായി.എല്ലാം എന്‍റെ പ്രിയപെട്ടവന്‍ നേടി തന്ന സൌഭാഗ്യങ്ങള്‍ ഇനിയും ഇനിയും ഞാനാ സ്നേഹപ്പുഴയില്‍ നീരാടി രസിക്കുമ്പോള്‍ എന്‍റെ വായനയും,എഴുത്തും കുട്ടിനുണ്ടാകുമെന്ന പ്രതീക്ഷയോടെ...

എന്‍റെ പ്രിയനായും,കൂട്ടുകാരനായും,കാമുകനായും,പിതാവായും,എന്തെല്ലാമോ എല്ലാം ആയും നീയും എന്‍റെ കു‌ടെ ഉണ്ട്‌ എന്നുള്ള സന്തോഷത്തോടെ ഈ വിവാഹ വാര്‍ഷിക ദിനം നിനക്ക് വേണ്ടി അല്‍പം വരികളില്‍ കുത്തികുറിച്ചൊരു സമ്മാനമായ്‌ നിന്‍റെ സ്വന്തം സാബി...

Friday, January 07, 2011

മണിമാല

മഴ പെയ്തു തോര്‍ന്ന ഒരു പുലരി. മുറ്റത്തെ കുഞ്ഞു കുഴികളില്‍ നിറഞ്ഞു നില്‍ക്കുന്ന വെള്ളത്തില്‍ കളിക്കുന്ന കുഞ്ഞനിയന്മാര്‍. ഇറയത്ത്‌ പതുങ്ങി നില്‍ക്കുന്ന കോഴികുഞ്ഞുങ്ങള്‍. ചേമ്പിലയില്‍ വീണ വെള്ളം നോക്കി നില്‍ക്കുന്ന അനിയത്തി. മുറ്റത്തിന്റെ ഇരുവശത്തും മഴ നനഞ്ഞ മഞ്ഞയും ചുകപ്പും മല്ലികപൂക്കള്‍. കാഞ്ഞിര മരത്തിലെ വയലറ്റ് കോളാമ്പി മഴത്തുള്ളികള്‍ വീണ് തളര്‍ന്നിരിക്കുന്നു. വരാന്തയിലെ ചാരുപടിയില്‍ അനുസരണയോടെ ഇരിക്കുമ്പോള്‍ ഉമ്മാന്റെ വിളി.
“ഉമ്മൂ... മഴ വീണ്ടും വരുന്നെന്ന് തോന്നുന്നു മോളെ.. നീ ആ തട്ടാന്റെ കിണറിനരികില്‍ പോയി നോക്ക് തിക്കും തിരക്കും കഴിഞ്ഞോന്ന്”
“ദേ.. വരാം”

കാഞ്ഞിര മരത്തിന് അരികിലൂടെ നടക്കുമ്പോള്‍ കാറ്റിലാടുന്ന മുളം കൂട്ടത്തില്‍ നിന്നും അപശബ്ദങ്ങള്‍ പുറത്ത് വന്നു. ഒരുമയോടെ ഒട്ടിനില്‍ക്കുന്ന മുളംകൂട്ടങ്ങള്‍. മുളകളില്‍ ഏറ്റവും കുഞ്ഞു മുളയുടെ മുകള്‍ ഭാഗം പൊട്ടിച്ചെടുത്ത് മഷിതണ്ടും കൂട്ടി സ്ലൈറ്റ് മായ്ക്കാന്‍ സൂക്ഷിച്ചു വെക്കും.
മുളം കൂട്ടത്തിനരികിലൂടെ കടന് പോകുന്ന വേലിക്കരികില്‍ നിന്നും തട്ടാന്റെ കിണറ്റിന്‍ കരയിലേക്ക് എത്തി നോക്കി. ഇന്ന് നാലാം തവണയാണ് ഇവിടെ വന്ന്‍ എത്തി നോക്കുന്നത്.
ഇല്ല...! രാജന്‍ തട്ടാന്‍ ദുഷ്ട്ടനാ ഇന്നും അയാളെന്റെ മാല കൊണ്ട് തന്നില്ല. ശനിയാഴ്ച എന്തായാലും തരാമെന്നു പറഞ്ഞതാണ്.... മ്ഹും
ദേഷ്യം വന്നു എങ്കിലും കടിച്ചമര്‍ത്തി കിണറ്റിന്‍ കരയിലേക്ക് നോക്കി. വീണയുടെ അമ്മ മാനത്തെ അമ്പിളി പോലെ തിളങ്ങി നില്‍ക്കുന്നുണ്ട്. അവരത്രക്ക് സുന്ദരിയാണ്. ദൂരേ ജോലിക്ക് പോയ രാജന്‍ തട്ടാന്‍ സ്നേഹം കാട്ടി വളച്ചെടുത്തെന്നാണ് എല്ലാരും പറയാറ്. കിണറ്റിന്‍ കരയില്‍ എത്തി നോക്കുമ്പോഴാണ് അപ്പുറത്തെ ഇടവഴിയിലൂടെ കറുത്ത ഇരുമ്പ് കട്ട പോലെ നടന്നു വരുന്ന രാജന്‍ തട്ടാനെ കണ്ടത്. അയാളുടെ കയ്യിലേക്ക് സൂക്ഷിച്ച് നോക്കി. ചുവന്ന വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ എന്തോ കൈകളില്‍ ഉണ്ട്‌. ഒന്നും ഓര്‍ത്തില്ല, അതെന്റെ മാലതന്നെ.

വേലിയുടെ പടികള്‍ പതുക്കെ എടുത്ത്‌ മാറ്റി തട്ടാന്‍ വീട്ടിലേക്ക് നടന്നു. വരാന്തയില്‍ ട്രൌസറുരിഞ്ഞ നിലയില്‍ രാജന്‍ തട്ടാന്റെ കുഞ്ഞു മകന്‍ ധനുസ്സ്. അച്ഛന്റെ കയ്യില്‍ തൂങ്ങുമ്പോള്‍ ധനുസ്സിന് വല്ലാത്ത കൊഞ്ചല്‍. ഞാന്‍ ഓടി രാജന്‍ തട്ടാന്റെ അരികിലെത്തി ചോദിച്ചു
“ന്റെ മാലയല്ലേ അത് .. ”
“ഏതാ ഇമ്മുട്ട്യെ...”
“തട്ടാന്റെ കയ്യിലുള്ള ചുവന്ന കടലാസില്‍ പൊതിഞ്ഞ മാല ന്റേതല്ലേ....”
"അയ്യോ... അല്ലല്ലോ ഇമ്മുട്ട്യെ”
"ഹും... നിക്കറ്യാ ന്നേ പറ്റിക്കാന്നു, പിന്നെ ന്റേതല്ലാതെ ആര്‍ക്കാ..  വീണക്കും അമ്മയ്ക്കും സ്വര്‍ണമാലയുണ്ട്. പിന്നെ ആര്‍ക്കാ..”
“ഇത് വീണയുടെതാ ഇമ്മൂ.. നിന്റേത് നാളെ ഉറപ്പായും കൊണ്ട് വരാം”
തന്റേതല്ലെന്ന് കേട്ടപ്പോ പെട്ടന്നു വന്ന സന്തോഷങ്ങളെല്ലാം പോയി. ഇതു കണ്ട് ഉള്ളില്‍ ചിരിക്കുന്ന രാജന്‍ തട്ടാന്‍ ചുവന്ന കടലാസില്‍ പൊതിഞ്ഞ മാല വീണക്കു നേരെ നീട്ടി .
സന്തോഷത്തോടെ പൊതി നിവര്‍ത്തിയ വീണ വിളിച്ചു
“ഉമ്മൂ നോക്ക് എന്റെ മാല, മുന്തിരിവള്ളിയാ ഡിസൈന്‍. ഉമ്മുവിന്റെത് ഏതാ പണിയാന്‍ പറഞ്ഞ ഡിസൈന്‍”
"മണിമാല”
"ഉം..”
ദേഷ്യം വന്ന മുഖം കണ്ട് രാജന്‍ തട്ടാന്‍ ചിരിച്ചു. വീണയുടെ മാല പിടിച്ച് നോക്കുന്ന അവളുടെ അമ്മ പറഞ്ഞു.
“ഉമ്മുന്റെ മണിമാല നാളെ പോരെ.. ഇന്ന് തട്ടാന്‍ മറന്നൂന്ന്‍”
"ഉം....”

പറഞ്ഞ് തീര്‍ന്ന് സന്തോഷമില്ലാതെ വാടിയ മുഖവുമായി അവിടുന്ന് മടങ്ങി. വേലിക്കപ്പുറത്ത് നിന്ന് ഉമ്മാ നീട്ടി വിളിക്കുന്നു
“മോളെ... ഇങ്ങോട്ടുവാ. മഴ വരും മുമ്പ് ഉമ്മ അല്പം വെള്ളം കോരി അകത്ത് വെക്കട്ടെ. നീയൊന്ന് ഇങ്ങോട്ട് വാ. ആല്ലാഞ്ഞാല്‍ കുറിഞ്ഞി പൂച്ച എല്ലാം നശിപ്പിക്കും”
ഉമ്മ വൃത്തിയായി മുറിച്ചു വെച്ച മീന്‍ കഷ്ണങ്ങള്‍ കുറിഞ്ഞി പൂച്ച കട്ടുതിന്നുമോ എന്നാണ് പേടി. ഉമ്മയുടെ അരികിലെത്തി കുറിഞ്ഞിക്ക് കാവലിരുന്നു. മഴ വീണ്ടും വരുന്നെന്ന് തോന്നുന്നു. ആകാശം വീണ്ടും ഇരുട്ടി തുടങ്ങി. ഉമ്മ വെള്ളവുമായി അകത്തെത്തി കുറിഞ്ഞിക്ക് കാവലിരിക്കുന്ന ഉമ്മൂന് നേരെ കൈ നീട്ടി പറഞ്ഞു
“ന്നാ നിന്റെ മണിമാല”
കണ്ണുകള്‍ ഉമ്മാന്റെ കൈകുമ്പിളിലേക്ക് നീണ്ടു. വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ മണിമാല. സന്തോഷം കൊണ്ട് തുള്ളിച്ചാടി. ധൃതിയില്‍ പൊതിയഴിച്ച് മാറില്‍ അണിഞ്ഞു. വീണ്ടും തട്ടാന്‍ വീട്ടിലേക്ക് ഓടാന്‍ ശ്രമിക്കും മുമ്പ് മഴ ശക്തിയായി പെയ്ത് തുടങ്ങി. മഴയുടെ തണുപ്പില്‍ അസുഖം വരുമെന്ന് പറഞ്ഞ് ഉമ്മ കുപ്പായം ഇടിപ്പിക്കുമ്പോള്‍ ഷര്‍ട്ടിന് മേലേക്ക് മണിമാല കയറ്റിയിട്ടു.

മഴ അതിന്റെ പൂര്‍വാധികം ശക്തിയോടെ പെയ്തിറങ്ങി.

Friday, December 31, 2010

കല്ലെറിഞ്ഞോളൂ.. ദേ ആ ചാക്ക് നിറയും വരെ

സൗദി സമയം ഒരു മണി.
ഇന്നലെ പെയ്ത മഴയില്‍ വന്ന ചറിയ സുഖമുള്ള തണുപ്പ്. ബെഡ്ഡില്‍ കിടന്ന് അല്‍പം ബ്ലോഗ്‌ വായന. അക്‌ബര്‍ക്കാന്റേയും തണലിന്റേയും വിന്‍സന്റിന്റെ പേടി പോസ്‌റ്റും വായിച്ചു. കമന്റി. പിന്നീട് ചറപറാ ഞാനെഴുതുന്ന ‘ചെറുതേനി‘ലൊന്ന്  കയറി. ശേഷം മിഴിനീരിലെ കമന്റുകളുടെ വായന. എല്ലാം കഴിഞ്ഞ് ഓരോന്ന് ഓര്‍ത്ത് കിടന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

പിന്നീടുള്ള രംഗങ്ങള്‍ ഇങ്ങനെ ...
പുലരി. വലിയൊരു സ്കൂള്‍ കെട്ടിടത്തിന്റെ മുറ്റത്ത് അനേകായിരം ബോര്‍ഡുകള്‍. ഓരോന്നിലും ഓരോ കുറിപ്പുകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. ഓരോ ബോര്‍ഡിലും തിളങ്ങുന്നതും കളര്‍ഫുള്ളും ആയ തലക്കെട്ടുകള്‍. ഓരോന്നിന്റേയും മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കുന്നു. വായിക്കുന്നു. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് റിസള്‍ട്ട് അറിയാന്‍ വേണ്ടി ചുമരില്‍ ഒട്ടിച്ച പേപ്പറില്‍ തന്റെ പേരുണ്ടോ എന്ന് തിക്കി തിരക്കി നോക്കിയത് പോലെ ഞാനും എത്തി നോക്കി. ഒന്നു രണ്ടു ബോര്‍ഡുകളുടെ  അടുത്ത് നില്‍ക്കുന്നവര്‍ പുഞ്ചിരിക്കുന്നുണ്ട്‌. മറ്റുള്ളതില്‍ ആളുകള്‍ ഇല്ലാതില്ല. ചിലതില്‍ ദേഷ്യത്തോടെ നോക്കി പോകുന്നവര്‍. പക്ഷെ അപ്പുറത്തുള്ള  ഒരു ബോര്‍ഡില്‍ നോക്കുന്നവരുടെ കയ്യില്‍ കല്ലുകളും വടികളും ഒക്കെ കാണുന്നു. അതില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍, വെറുതെ കല്ലെറിയാന്‍ കൊട്ടേഷന്‍ ഏറ്റെടുത്തവരാണെന്ന്  തോന്നുന്നു. അത് കണ്ട് ഞാനും അവിടേക്ക് ചെന്നു. അയ്യോ... ആ ബോര്‍ഡിലെ പേര്‌ എനിക്ക് ശരിക്കും ഞെട്ടലുണ്ടാക്കി "മിഴിനീര്‍" അങ്ങിങ്ങായി അടക്കം പറച്ചിലുകള്‍.
“അല്‍പം കൂടുതലാ ഒന്ന് ശരിയാക്കണം”
ഞാന്‍ തലയിലുള്ള ഷാള്‍ എടുത്ത്‌ മുഖം ഭംഗിയായി മറച്ച് അവരുടെ അടുത്തെത്തി.
“ഹെലോ.... എന്താ ഇവിടെ പ്രശ്നം”
“അല്ല ഞങ്ങള്‍ വെറുതെ തള്ളി നോക്കുകയാ. ബോര്‍ഡും എടുത്ത്‌ പോയാലോ..”
“അപ്പൊ നിങ്ങള്‍ക്കെന്ത് നേട്ടം...”
“നേട്ടമല്ല. ആ പൂങ്ങാട്ടെ ദാസന്റെ പെണ്ണിനെ ലാസറിക്ക വീട്ടില്‍ പിടിച്ചിരുത്തിയാല്‍ മറ്റുള്ള സ്ത്രീകളൊക്കെ അതും കണ്ട് അകത്തിരുന്നാല്‍....!!!!!! പിന്നെന്തിന്‌ ഈ  ലോകം...”
“അതിനിപ്പോ എന്തുണ്ടായി”
“അതെല്ലേ ഉണ്ടായത്. ഇവിടെ ഒരുത്തി അവളെ അകത്ത് ഇരുത്തിയിരിക്കാ..”
അതിനിടയില്‍ ചാടി വന്ന് മറ്റൊരുവന്‍
“ലാസറിക്ക കഥ പറഞ്ഞപ്പോള്‍ ‘പണ്ട് പണ്ടൊരു നാട്ടില്‍‘ എന്ന ഡയലോഗ് ഉണ്ടായില്ല. അതെങ്ങനെ ശരിയാകും. കയ്യാമം വെക്കണം”. ഇതവന്റെ വാശി
ഇങ്ങനെയുള്ള വാക്ക് തര്‍ക്കം.

നല്ലൊരു കാഴ്ച കണ്ട് നിന്ന് അല്‍പ്പം ചിരിച്ചു.
അതിനിടയില്‍ ദൂരെ അടുത്ത ബോഡില്‍ ഒരാള്‍ അമിതാവേശത്തോടെ സുവിശേഷം ഓതുന്നു.
“ആമേന്‍. ആ മനസ്സും എന്നോടൊപ്പം നന്നാകേണമേ...”
മിഴിനീര്‍ എന്റെ ബോഡായതിനാല്‍ കൂട്ടത്തില്‍ ഞാനും പറഞ്ഞു വലിയൊരു ആമേന്‍. “ആ മനസ്സും എന്നോടൊപ്പം നന്നാകേണമേ...”
പ്രാര്‍ഥന കഴിഞ്ഞ് കല്ലെറിയുന്നവരുടെ നേരെ മുഖാവരണം മാറ്റി ഞാന്‍ പറഞ്ഞു.
“കല്ലും വടിയുമൊക്കെ താഴെ ഇട്ടൊളൂ. പുറത്ത് മഴ പെയ്യുന്നു. ഇടി വെട്ടി ലാപ്പടിച്ച് പോയാല്‍ ഈ ബോര്‍ഡും കാണില്ലാ തല്ലും കാണില്ല. ഇന്നിനി അടി ആര്‍ക്ക് വേണ്ടി. ഇനിയും വേണമെങ്കില്‍  മൂലയിലിരിക്കുന്ന ആ ചാക്കിലേക്ക് എറിഞ്ഞ് പഠിക്ക്. എറിയുമ്പോള്‍ ആദ്യം എറിഞ്ഞവന്റെ ഉന്നം നോക്കി തെന്നെ എറിഞ്ഞ് പഠിക്കുക. ആദ്യാമനേക്കാള്‍ നന്നാവും വഴിയെ.
എന്നെ ഇനി നാളെ കാണാം. സലാം“

യാത്ര പറഞ്ഞ് പിരിയും മുമ്പേ മക്കളുടെ വിളി.
“ഉമ്മാ.....”
ഉറക്കത്തില്‍ നിന്നെന്ന പോലെ മക്കളോട്  പറഞ്ഞു
“മിണ്ടാതിരിക്കിനെടാ. ഈ ബോഡൊന്ന് പിടിച്ച് നിര്‍ത്തീട്ട് വരാ...”
“ബോര്‍ഡും പിടിച്ച് നിന്നോ...  മൊബൈല്‍ അടിക്കുന്നത് കേള്‍ക്കുന്നില്ലേ..”
ബോഡെല്ലാം തട്ടിമാറ്റി ഫോണിലേക്ക്...
മറുതലക്കല്‍ നിന്നറിഞ്ഞ സന്തോഷ വാര്‍ത്ത....... (വഴിയെ പറയാം)


*****എന്റെ നല്ല കൂട്ടുകാരേ, നിങ്ങളെന്നെ തിരിച്ചറിയുക*****

Wednesday, December 22, 2010

എന്റെ ചേറൂര്

എന്റെ ചേറൂര്.
കാടും, തോടും, മാവും, പ്ലാവും, പൂവും, പുല്ലും, വയലും, കുളവും, ഇലഞ്ഞിയും, എല്ലാമെല്ലാം തികഞ്ഞ എന്റെ ചേറൂര്.

അങ്ങാടിയില്‍ നിന്നും ബസ്സിറങ്ങി വലത്തോട്ടുള്ള പൊട്ടിപ്പൊളിഞ്ഞ ടാറിട്ട റോഡിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ആദ്യം ചെന്നെത്തുന്ന വളവില്‍ ‘ചെറുവില്‍’ക്കാരുടെ വലിയ നിരതന്നെ കാണാം. മച്ചും, മാളികയും ഉള്ള പഴയ തറവാട്.

വലത് വശത്തെ പുളിമരച്ചുവട്ടില്‍ പഴുത്ത് ഉണങ്ങിയ പുളിയുടെ മനം മയക്കുന്ന വാസന. ഗൈറ്റു തുറന്ന് വേഗം പുളിമരത്തിന്റെ ചുവട്ടിലെത്തി കണ്ണുകള്‍ അങ്ങോട്ടുമിങ്ങോട്ടും പരതി. ഒരുത്തനെയെങ്കിലും കണ്ട് പിടിച്ചു വായില്‍ വെള്ളം വരുത്തിച്ചേ അവിടുന്ന് മടങ്ങുകയുള്ളൂ. പുളിയും പൊളിച്ചുതിന്ന്‍ മടങ്ങുംമ്പോഴാവും അവിടുത്തെ ഉമ്മാമന്റെ ചോദ്യം
“പെണ്ണേ... നീ ഇപ്പൊ വരുന്ന വഴിയാണോ..”
"ഉം..”
“സെക്കിയുണ്ടോ...”
''ഉം... അകത്തുണ്ട് ”
“സക്കീ....... സക്കീ.......”. നീട്ടി വിളിച്ചു
വിളിച്ചതും സെക്കി പുറത്തുവരും.
‘സെക്കി’ ഞാന്‍ അവളെ വിളിക്കുന്ന പേരാണ്. മുഴുവന്‍ പേര്‌ ‘സക്കീന‘
സെക്കിയോടല്‍പ്പം കിന്നാരം പറഞ്ഞ് അവിടുന്ന് മുങ്ങുമ്പോള്‍ വായില്‍ കിടന്ന പഴുപ്പെല്ലാം കഴിഞ്ഞ പുളിങ്കുരു ചവച്ചു പൊട്ടിക്കുന്ന തിരക്കിലാകും ഹാജിയാരുടെ മാമ വാഴത്തോട്ടത്തില്‍ നിന്നും വിളി
“പെണ്ണേ........ നീ ഇപ്പൊ വരുന്നവഴിയാണോ"..?
"അതെ ഹാജിയാര്‍ മാമാ.."

ഹാജിയാര്‍ മാമാന്റെ ഇളയ സന്തതി ആസ്യാമുവും ഞാനും ഉറ്റ സ്നേഹിതര്‍. ഏഴാം ക്ലാസ്സുവരെ പഠിച്ചത് ഉമ്മാന്റെ വീട്ടില്‍. അന്ന് ഉള്ള കൂട്ടുകാരെ എല്ലാം വിട്ട് സ്കുളില്‍ നിന്നും വെട്ടി ഉപ്പാന്റെ നാട്ടിലേക്ക് ചേര്‍ക്കുമ്പോള്‍ ഉമ്മാനോട് പറഞ്ഞതാ... എല്ലാ വ്യാഴാഴ്ചയും ഞാന്‍ ചേറൂര്‍ പോകും എന്ന്. അങ്ങനെ ആഴ്ചയില്‍ ഉമ്മമ്മാന്റെ അടുത്തേക്ക് വരുന്ന വഴിയാ........
ആസിയാമുനെ കണ്ട് ഹാജിയാര്‍ മാമാന്റെ വയലിലെ അരുവിയില്‍ കുളിക്കാനും, നിറഞ്ഞ് നില്‍ക്കുന്ന കിണറ്റില്‍ ചാടാനും കൊതി വെച്ചാണ് ഇവിടെ വരുന്നത്. ഞാന്‍ ഉമ്മമ്മാനെ പോയി കണ്ടിട്ട് കുളിക്കാന്‍ വരാം എന്നും പറഞ്ഞ് നടന്നു.

ചെറിയൊരു കയറ്റം കഴിഞ്ഞ് കുന്നിന്‍ മുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഇരു നിലമാളിക. മുറ്റം നിറയെ ഞാന്‍ വെച്ച്‌ പിടിപ്പിച്ച മല്ലികപൂക്കള്‍, വെയിലില്‍ തിളങ്ങുന്ന ചുവന്ന വാടകാപൂവ് പല നിറത്തിലുള്ള സീസന്‍ ഫ്ലവറുകള്‍, കായ്ച്ചു നില്‍ക്കുന്ന ചുവന്ന ചാമ്പക്ക. എല്ലാമെല്ലാം വെച്ച്‌ പിടിപ്പിച്ചത് ഞാനാണെന്ന് പറയുമ്പോള്‍ അല്‍പം സന്തോഷത്തിന്റെ മാഞ്ഞാളം.

ഞാന്‍ ചെല്ലുന്നതും കാത്ത് പടിവാതിലില്‍ ഇരിക്കുന്ന എന്റെ ഉമ്മാമ്മ എന്നെ കണ്ടതും നറും തേനിന്റെ മധുരമുള്ള പുഞ്ചിരി സമ്മാനിക്കും. ഈ ആയുസ്സ് മൊത്തം ഓര്‍ക്കാന്‍ എനിക്കാ ചിരി മതിയാകും. പിന്നെ എന്റെ വക ചുളിവ് വീണ ആ പൊന്‍ കവിളില്‍ ഒരു ഉമ്മ. ചിരിച്ചു. സന്തോഷത്തോടെയുള്ള ആ ചിരിയില്‍ തന്നേ ഉമ്മുമ്മയെ വീഴ്ത്തും.
“ഉമ്മുമ്മാ... ഞാന്‍ ഹാജിയാര്‍ മാമാന്റെ തോട്ടില്‍ കുളിക്കാന്‍ പോട്ടെ....? ആസിയാമു വരാന്‍ പറഞ്ഞു..” .
“മ്മാടെ കുട്ടി ഇപ്പൊ വന്നിട്ടല്ലേ ള്ളൂ... പിന്നെ പോകാം”
“വേണ്ടാ... ഞാനിപ്പൊ വരാം..”
അയലില്‍ കിടക്കുന്ന മുണ്ടും എടുത്ത്‌ ഹാജിയാര്‍ മാമാന്റെ തോട്ടിലോട്ട് ഓടി.
ആസിയാമുവും ഞാനും ഓടുന്നത് കണ്ടാല്‍ ഹാജിയാര്‍ മാമാന്റെ ചീത്ത കേള്‍ക്കാം.
“ചാടിക്കളിച്ച് ജലദോഷം വന്നാല്‍ രണ്ടിനെയും മൂലക്കല്‍ ഇട്ട് ചവിട്ടും ഞാന്‍”
ഇല്ല ഒച്ചപോലെ ആളത്രയ്ക്ക് ഭയങ്കരി അല്ല. പാവമാ.. ആസിയാമൂന്റെ ചെറുപ്പത്തില്‍ തന്നെ ഉപ്പ ഹാജിയാര്‍ മരിച്ചു. അവളുടെ വീട്ടിലെ വരാന്തയില്‍ നീണ്ട് കിടക്കുന്ന ചാരു കസേര കാണുമ്പോള്‍ അവള്‍ പറയും
"ന്റെ ബാപ്പാന്റെ ചാരു കസേരയാ”
ആസിയാമൂന്റെ ഉമ്മ അതവിടുന്ന് എടുത്ത് മാറ്റാന്‍ സമ്മതിക്കില്ല. പാവം ഹാജിയാര്‍ മാമ നല്ല മനസ്സുള്ളവരാ..

ആസിയാമുവിനും എനിക്കും പിന്നീടുള്ള ജോലി മീന്‍ പിടുത്തം. കറുകറുത്ത മീനുകളെ പിടിച്ച് കുപ്പിയിലാക്കുമ്പോള്‍ അവള്‍ അതിന് പേരിടും
“ഇത് മുജ്ജ്, മണ്ട, പരല്‍, കടു”
കുപ്പിയില്‍ നിറയെ പലതരത്തിലുള്ള മീനുകള്‍.
എല്ലാം കഴിഞ്ഞ് പിന്നീട് കുളി.
വെള്ളത്തില്‍ ചാടിച്ചാടി തണുത്ത് വിറച്ച് പല്ലുകള്‍ കൂട്ടിയിടിക്കുമ്പോള്‍ അവിടുന്ന് മടങ്ങും. വീട്ടിലെത്തിയാല്‍ ഉമ്മമ്മാന്റെ വക പരിഭവം, ചീത്ത.
“നിന്നെ ഞാന്‍ കണ്ടോ പെണ്ണേ... നീ അപ്പോഴേക്കും തെണ്ടാന്‍ പോയി. എന്തിനാ ന്റെ കുട്ടി വെള്ളത്തില്‍ ചാടാനാ വരണ്..”
ചോദ്യം കേട്ട ഭാവമില്ല. ഞാന്‍ കൂടുതല്‍ നല്ല കുട്ടിയെ പോലെ അഭിനയിക്കും .
പിന്നെ ചൂടുള്ള ചായയും എള്ളുണ്ടയും. എല്ലാവര്‍ക്കും കിട്ടിയ ഓഹരിക്ക് പുറമേ ആരും കാണാതെ ഉമ്മമ്മാന്റെ വക ഒന്നുകൂടി എനിക്ക് കൂടുതല്‍.

പിന്നെ മാമന്‍ മാരുടെ കുട്ടികളോടൊപ്പം കളിയും ചിരിയും. ഒരാള്‍ കൂടുതല്‍ സംസാരിക്കില്ല. മറ്റൊരാള്‍ എന്നെകാളും മുതിര്‍ന്നവളും. അവളുമായി കൂട്ട് കൂടും. അന്നൊക്കെ ടിവി കാണാനായി അടുത്ത വീട്ടിലെ കുട്ടികളെല്ലാം എത്തുമായിരുന്നു. രാത്രിവരെ ടിവിക്ക് മുന്നില്‍ കുത്തിയിരിക്കുന്നതിന് അമ്മാവന്റെ വക അടിയും വാങ്ങും.
എല്ലാം കഴിഞ്ഞ് രാത്രിയിലെ ചോറിന്റെ കൂടെ അമ്മായിയുടെ സ്പെഷ്യല്‍ ചീനമുളക് ചമ്മന്തി.
“ഹാവൂ...... എരി.... നല്ല എരി.... ഉമ്മമ്മാ..... വെള്ളം വെള്ളം”
ചീത്ത വീണ്ടും റെഡി
“എല്ലാം കൂടി കുത്തി കേറ്റണോ...”
പിന്നെ എരിവ് സഹിക്കാന്‍ വയ്യാതെ വാ പൊളിച്ചു കീഴ്‌പ്പോട്ട് വെക്കും. തുറന്നിരിക്കുന്ന വായിലൂടെ ഉമിനീര് പുറത്ത് ചാടും. കുറെ ചാടി കഴിഞ്ഞാല്‍ എരിവ് പോകും. പിന്നെ വീണ്ടും മുളക് ചമ്മന്തി.

പിന്നെ പേരിനൊരു പല്ലുതേപ്പ് കഴിഞ്ഞ് ഉമ്മമ്മാന്റെ കരിമ്പടത്തിലെ.... ആഹാ... സുഖ നിദ്ര. ഉമ്മമ്മാന്റെ മാര്‍ദ്ദവമായ വയറിനെ ഒട്ടികിടക്കുമ്പോള്‍ വാല്‍സല്യത്തിന്റെ നിഷ്‌കളങ്കമായ ചൂടില്‍ ഞാന്‍ മയങ്ങി. പുറത്ത് മഴ ശക്തിയായി പെയ്‌ത് പെരുമ്പറ മുഴക്കി. ഓടിന്‍ പുറത്ത് വീഴുന്ന മഴത്തുള്ളികള്‍. അരിച്ച് വരുന്ന തണുപ്പില്‍ ഒന്നുകുടെ അണച്ച് കിടത്തുന്ന ഉമ്മുമ്മയുടെ മനസ്സ് നിറയെ സ്നേഹമായിരുന്നു.

എല്ലാം ഇന്ന് ഓര്‍ക്കുമ്പോള്‍ പടിവാതിലില്‍ എന്നെ കാത്തിരിക്കുന്ന ഉമ്മമ്മയും കുന്നിന്‍ പുറത്തെ ഓടിട്ട വീടും അപ്രത്യക്ഷമായിരിക്കുന്നു. പകരം ഇരുനിലയില്‍ കൊട്ടാരം പോലുള്ള വീടും കട്ടപതിച്ച മുറ്റവും ബാക്കി. എങ്കിലും ഓര്‍മ്മക്ക് വേണ്ടി ഹാജിയാര്‍ മാമാന്റെ തോട് ബാക്കിയുണ്ടല്ലോ എന്ന ആശ്വാസം!!

Monday, December 20, 2010

ഇന്ദീവരം

പ്രിയപ്പെട്ട എന്റെ വായനക്കാരെ,
എന്റെ ഹൃദയഹാരിയായ ഒരു വീഡിയോ ഞാനിവിടെ സമര്‍പ്പിക്കുന്നു. അത് കാണുക. കേള്‍ക്കുക. അതിന് ശേഷം മാത്രം നിങ്ങള്‍ക്ക് പറയാനുള്ളത് പറയുക. എന്റെ എഴുത്തിനേയും മനസ്സിനേയും എങ്ങോ ഇരുന്ന് സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന, എനിക്ക് ഏറെ പ്രിയപ്പെട്ട ഇവരെ നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു........

ഏകാന്തതയുടെ നിമിഷങ്ങളില്‍ സന്തോഷകരമായ എന്റെ യാത്ര.. ഇന്ന് ഇന്ദീവരം വരെ...
നിങ്ങളും വരുന്നെങ്കില്‍ ഈ വീഡിയോയില്‍ ക്ലിക്കുക. എന്നിട്ട് എന്റെ കൂടെ വന്നാലും.


മതില്‍ കെട്ടിലെ കറുത്ത നെയിം ബോഡിലെ വെളുത്ത അക്ഷരം, ഇന്ദീവരം..!!
മറുവശത്തെ നെയിം ബോഡില്‍ ഒന്‍വി കുറുപ്പ്.
ഞാന്‍ മടിച്ചില്ല. എന്റെ മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന ഗസലുകള്‍ പിറന്ന കൈകള്‍... ഞാന്‍ അങ്ങോട്ട്‌ പ്രവേശിക്കുകയാണ് .
സിമന്റ് കട്ടകള്‍ പാകിയ മുറ്റത്ത്‌കൂടി നടക്കുമ്പോള്‍ ഞാന്‍ അറിയാതെ തന്നെ എന്റെ മനസ്സ് മന്ത്രിച്ചു .
“പ്രിയപ്പെട്ട മാഷെ.... അങ്ങയെ ഞാന്‍ ജീവനോടെ കാണുന്നു. ലോകത്തിന്റെ മായാ കാഴ്ചകളെ വിരല്‍ തുമ്പ് കൊണ്ട് നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിന്റെ ഒരുവശം നമുക്ക് ഗുണകരമാകുന്നില്ലേ.... ഇത്തരം അപൂര്‍വമായ കാഴ്ചകളിലൂടെ”.

നട്ട് വളര്‍ത്തിയ ദേവതാരു ചെടിയുടെ അരികില്‍ നീളമുള്ള ജാലകത്തില്‍ തല ചായ്ച്ച് എഴുത്തെന്ന ലോകം കീഴടക്കിയ കവി മനസ്സ് മയങ്ങുന്നു. പ്രിയപ്പെട്ട സൈഗാളിന്റെ മധുരമുള്ള ഈണം അദ്ദേഹത്തിന്റെ മനസ്സിനെ തൊട്ടുണര്‍ത്തുന്നു. പ്രിയ സൈഗാളിന്റെ ചുവര്‍ ചിത്രത്തിനരികില്‍ വേദനയോടെ നില്‍ക്കുമ്പോള്‍ അത് ശബ്ദിക്കുന്നുവോ എന്ന് തോന്നിപ്പോകുന്നു. സൈഗാളിന്റെ ചിത്രത്തിനരികില്‍ നിന്നും മുറിവേറ്റൊരു മനസ്സുമായി മുന്നോട്ട്.... പേനത്തുമ്പില്‍ നിന്നുതിര്‍ന്ന നീര്‍ മണികള്‍. പിന്നീടൊരു വേദനയുടെ പ്രതീക കാവ്യമായി ഉമ്പായിയുടെ അധരങ്ങളിലൂടെ മധുരമായ ഈണത്തില്‍ അനുവാജകരുടെ ഹൃദയങ്ങളില്‍ പെയ്തിറങ്ങുമ്പോള്‍....
പ്രിയപ്പെട്ട മാഷെ... അങ്ങയുടെ ഗാനങ്ങള്‍ക്ക് മുന്നില്‍ മഞ്ഞുത്തുള്ളികള്‍ പോലെ ഇറ്റിവീഴുന്ന എന്‍റെ എത്രയെത്ര മനോ വ്യഥകള്‍.
അറിയുക പ്രിയ പ്രിയകവി ഹൃദയമേ... അങ്ങയുടെ ഈ വരികള്‍ അനേകായിരം ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നു. ആ മനസ്സിനും കരങ്ങള്‍ക്കും മുന്നില്‍ എന്റെ ഈ എളിയ മനസ്സ് സമര്‍പ്പിക്കട്ടെ......
അങ്ങേക്ക് എന്റെ പ്രണാമം
(യുടുബിന് നന്ദി. ടുബിന്റെ സഹായം വലിയത് തന്നെ..)

Thursday, December 16, 2010

ഒളി ക്യാമറകള്‍

ധാരാളം കിലോ മീറ്ററുകള്‍ സഞ്ചരിച്ചതിന്റെ വല്ലാത്ത ക്ഷീണം. കുട്ടികള്‍ എല്ലാവരും പാതി മയക്കത്തിലാണ്. വണ്ടിയിറങ്ങി. അല്‍പ സമയത്തിന് മാത്രം തരപ്പെടുത്തിയ ഹോട്ടലിലേയ്ക്കു കയറുമ്പോള്‍ തന്നെ ദേഷ്യം വന്നു. മുന്നാലെണ്ണം വായില്‍ നോക്കികള്‍. ബാഗും സാധനങ്ങളും എടുത്ത് മുകളിലേക്കുള്ള സ്റ്റെപ്പുകള്‍ കയറി. ഇടുങ്ങിയ ഇടവഴിയിലൂടെ മുന്നോട്ട് നടന്ന്. ആദ്യം കണ്ട വാതിലില്‍ ചാവി ഇട്ടു.
"ഹോ" സമാധാനം.!!

വിരിഞ്ഞ് കിടക്കുന്ന മൂന്നു ബെഡുകള്‍. കയ്യിലുള്ള ബെഡ് ഷീറ്റ് അതിന് മുകളില്‍ വിരിച്ച് കുട്ടികള്‍ കയറി കിടന്നു. എല്ലാവര്‍ക്കും യാത്രക്ക് കൊതിയാണ്. പക്ഷെ....
ഉറക്കമൊഴിക്കാന്‍ ആരും തയ്യാറല്ല. മകനോട് കുളിക്കണ്ടേ എന്ന ചോദ്യത്തിന് കൊഞ്ഞനം കുത്തിയ മറുപടി. എല്ലാം പുതപ്പിനടിയില്‍ ഒളിച്ചു. മടിയന്മാര്‍ എന്ന് കളിയാക്കി കൊണ്ട് കുളിച്ച് വരുന്ന അദ്ദേഹത്തോട് അരിശം തോന്നി.
ഞാനും കുളിക്കട്ടെ, സ്വയം ഒരു തോന്നല് ‍. കുളിക്കാതെ കിടന്നാല്‍ അദ്ദേഹത്തിന് എന്തെങ്കിലും വിമ്മിഷ്ട്ടം ആവുമോ..?
എങ്കില്‍ എന്റെ ജാഡ ഇന്നോടെ തീരും. ഇനി നോക്കീട്ട് കാര്യമില്ല. കുളിച്ചിട്ട് തന്നെ ബാക്കി. ഞാന്‍ അവിടുന്ന് എഴുന്നേറ്റ്‌ ബാഗ് തുറന്നു. മുണ്ടും എന്റെ ഇഷ്ട്ടപെട്ട പിയേഴ്സ് സോപ്പും കയ്യിലെടുത്ത് നേരെ ബാത്ത്റൂമില്‍ പോയി.

തിളങ്ങുന്ന ലൈറ്റുകള്‍. വലിയ വൃത്താകൃതിയുള്ള കണ്ണാടി.
ഷവറില്‍ ചൂടുവെള്ളവും തണുത്ത വെള്ളവും റെഡി. മുണ്ടും സോപ്പും ഒരിടത്ത് വെച്ച് ഡ്രസ്സ്‌ അഴിക്കും മുമ്പ് ചുറ്റും ഒന്ന് നോക്കി. ഭയം മനസ്സിനെ കീഴടക്കി.
ഓര്‍ത്ത് നിന്നില്ല. ആദ്യം ബാത്ത്റൂമിലെ കണ്ണാടിയെ ടെസ്റ്റ്‌ ചയ്തു. വിരല്‍ കണ്ണാടിയില്‍ തട്ടിച്ച് പരീക്ഷിച്ചു. കണ്ണാടി ഒറിജിനലാണെന്ന് സമാധാനം.
എന്നാലും ഭയം, ഇന്റര്‍നെറ്റിലൂടേയും കുട്ടുകാരികളിലൂടേയും അറിഞ്ഞ ‘ഒളിക്യാമറകള്‍’ ഇവിടെ ഇല്ലെന്ന് എങ്ങിനെ അറിയും. നിസ്സഹായതയുടെ ദീര്‍ഘ നിശ്വാസം. വാതിലില്‍ മുട്ട് കേട്ട് വാതില്‍ തുറന്നു.

“നീ എന്താ കുളിക്കാണോ..... എങ്കില്‍ വേഗം കുളിക്ക് ”.
“ഇല്ല എനിക്ക് കുളിക്കണ്ട”.
അദ്ദേഹത്തോട് ഇന്ന് തോല്‍വി സമ്മതിച്ചാലും എന്റെ മാനം മറ്റുള്ളവരുടെ മൊബൈല്‍ ക്യാമറകള്‍ ഒപ്പിയെടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല. പുറത്തേക്കിറങ്ങി അദ്ദേഹത്തിന്റെ അടുത്തെത്തി ഞാന്‍ പറഞ്ഞു-
“വേണ്ടാ... ഞാന്‍ കുളിക്കുന്നില്ല. ഇന്ന് നിങ്ങള്‍ എന്നെ സഹിക്ക്‌”
പതിയെ കിടക്കയില്‍ കിടന്നു. എന്താവും ഇതിനൊക്കെ പരിഹാരം?. ചിന്തകള്‍ ആല്‍ബെര്‍ട്ട് ഐന്‍സ്ടീനെ പോലും വെട്ടിച്ച് കളഞ്ഞു.
ഒളി ക്യാമറകള്‍ വെച്ച് നഗ്നത പകര്‍ത്തുന്ന കഴുകന്മാര്‍ക്ക് ഒരു തിരിച്ചടി വേണം. എന്റെ സ്ത്രീത്വം തിളച്ചു. ഞാന്‍ എന്റെ മനസ്സ് കൊണ്ട് പറഞ്ഞു.
“ഇല്ലെടാ... കഴുകന്മാരെ, സ്ത്രീകള്‍ എല്ലാം മണ്ടികള്‍ അല്ല. നിങ്ങടെ കൊതി മനസ്സിലിരിക്കട്ടെ...” ഇത് കേട്ടാവാം അദ്ദേഹം എണീറ്റു.
“എന്താടീ നിനക്ക്. ശരിക്കും വട്ടായോ... ഇവിടെയൊന്നും ക്യാമറയില്ല. നീ പേടിക്കാതെ..”
ഞാന്‍ അങ്ങോട്ടൊരു ചോദ്യമിട്ടു.
“നിങ്ങള്‍ക്കെങ്ങനെ അറിയും... .ഇല്ല എന്ന്? ”
അദ്ദേഹത്തിന്റെ മിണ്ടാട്ടം വലിഞ്ഞു. ഒളി ക്യാമറകള്‍ വഴി എടുത്ത ഷോട്ടുകള്‍ ഇന്ന് ബ്ലുടൂത്ത് വഴിയും ഇന്റര്‍നെറ്റ് വഴിയും വരുന്നത് കാണുമ്പോള്‍ ശരിക്കും അറച്ച് പോയിട്ടുണ്ട്.
ക്യാമറ വെച്ച് സീന്‍ എടുക്കുന്ന ഇവരും ഒരമ്മക്ക് പിറന്ന മക്കളല്ലേ.... എന്ന് സംശയത്തോടെ പറഞ്ഞിട്ടുണ്ട് .

അവര്‍ക്കും അമ്മയും പെങ്ങളും ഇല്ലേ..? എന്ന സംശയം ബാക്കി നില്‍ക്കേ.. അദ്ദേഹം എന്നോട് പറഞ്ഞു
“നമുക്ക് മടക്കയാത്രക്ക്‌ സമയമായി. പോകാനുള്ള സാധനങ്ങള്‍ പാക്ക് ചെയ്തോളൂ”
ഹോ... മനസ്സിന് അല്‍പം ആശ്വാസം. മടക്കം ആയല്ലോ.. എല്ലാ സാമഗ്രികളും പാക്ക് ചെയ്ത് തുടങ്ങി. ബ്ലാങ്കറ്റും ഡ്രെസ്സും ടെന്റും എന്ന് വേണ്ട ബാത് റൂമിനുള്ള സെറ്റപ്പ് ഒഴികെ എല്ലാം റെഡി. മനസ്സ് അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നു, എന്താണ് ഒരു പോം വഴി . അതിനിടയിലാണ് അദ്ധേഹത്തിന്റെ മൊബൈല്‍ ശബ്ദിച്ചത്. താഴേ വണ്ടി റെഡിയാണെന്ന്. ഞങ്ങള്‍ ധൃതിയില്‍ ഇറങ്ങി. വണ്ടി കയറി. നീണ്ട പാതകള്‍ പിന്നിലേക്ക് നീക്കി വണ്ടി പറന്നു. എവിടെയൊക്കെയോ എത്തിപ്പെടാന്‍ ചീറി പായുന്ന വാഹനങ്ങള്‍. വെള്ളിയാഴ്ച ആയതിനാല്‍ അടഞ്ഞ് കിടക്കുന്ന കട കമ്പോളങ്ങള്‍. വിശാലമായ മരുഭൂമി. കിലോമീറ്ററുകള്‍ കവച്ചുവെച്ച് യാത്ര ലക്ഷയത്തിലേക്ക് കുതിച്ചു. അപ്പോഴാണ്‌ ചെറിയ മകള്‍ക്ക് മൂത്രശങ്ക. പതിയെ അദ്ദേഹത്തിന്റെ ചെവിയില്‍ മന്ത്രിച്ചു. ഇനിയെന്ത് ചെയ്യുമെന്ന രൂപത്തില്‍ അദ്ദേഹം നോക്കി. ഈ പരന്ന മരുഭൂമിയില്‍ എങ്ങനെ?. അദ്ദേഹം എന്നെ ആശ്വസിപ്പിച്ച് പറഞ്ഞു. അവള്‍ ചെറുതല്ലേ നീ ആ മണലില്‍ മറഞ്ഞ് നിന്ന് ചെയ്തു കൊട്.

ഒരു ഉറച്ച തീരുമാനം എടുത്ത എന്റെ മുഖം കണ്ട് അദ്ദേഹം ചോദ്യ ചിഹ്നം കണക്കെ നോക്കി. കൈകൊണ്ടു വഴിയുണ്ട് എന്ന ആക്ഷന്‍ കൊടുത്തു. വണ്ടി നിര്‍ത്തി ഡിക്ക് തുറന്ന് കുട്ടികള്‍ക്ക് വെയില്‍ കൊള്ളാതെ പുറത്ത് കളിക്കാനുള്ള ടെന്റ് പുറത്തെടുത്തു. ചോദ്യ ചിഹ്നത്തോടെ അദ്ദേഹത്തിന്റെ മുഖം. അഞ്ചാറു പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ടെന്റിന്റെ അടിവശത്തെ തുണി കത്രികകൊണ്ട് അറുത്ത് മാറ്റി. ഇപ്പോള്‍ നിവര്‍ത്തിയാല്‍ താഴെ തറകാണും. ഞാന്‍ ഒരു കുപ്പി മിനറല്‍ വാട്ടറും കയ്യിലെടുത്ത് മരുഭുമിയില്‍ ടെന്റ് നിവര്‍ത്തി അവളെയും കുട്ടി ഉള്ളില്‍ കടന്നു വാതിലടച്ച് കാര്യം സാധിച്ചു.
അപ്പോഴാണ്‌ ഓര്‍ത്തത് വലുതും ചെറുതും ടെന്റിന് തിരിച്ചറിവില്ലല്ലോ. ഇനിയൊരു അവസരം വരുമ്പോള്‍ ഇത് നമുക്കും ഉപയോഗമാകുമല്ലോ.. ഒളിക്യാമറകളെ... നിങ്ങള്‍ക്ക് പാതി വിട.

പുറത്തിറങ്ങുമ്പോള്‍ യുദ്ധം കഴിഞ്ഞ് വരുന്ന ജാന്‍സീ റാണിയുടെ പോലെയുള്ള എന്റെ തലയെടുപ്പ് കണ്ട് അദ്ദേഹം വെറുതെ എങ്കിലും പറഞ്ഞു
“നീ തന്നെയാ ജയിച്ചത്‌ ..”

Thursday, December 09, 2010

വെല്‍ക്കം

അതെ.!
പായസം തന്നെ...
അതിലേക്ക് നോക്കി വെള്ളമിറക്കാന്‍ സമയം ആയില്ല. ആക്രാന്തം വേണ്ട വിളമ്പിത്തരും. ആദ്യം എല്ലാവരും ഒന്ന് എത്തട്ടെ.

ചറപറാ ഒച്ചയുണ്ടാക്കുന്ന കുഞ്ഞു ബ്ലോഗര്‍മാരോട് ഒരപേക്ഷ. ബ്ലോഗിന്റെ മറുവശത്ത് ചെമ്പിലുള്ള ബാക്കി പായസം എല്ലാവര്‍ക്കും കൂടി വിളമ്പിത്തരാന്‍ ഞാന്‍ എന്റെ പ്രിയ കുട്ടുകാരി സിനുവിനെ (ഒഴിഞ്ഞകുടം) ഏല്പിച്ചിട്ടുണ്ട്.
ഹോ അല്‍പം ആശ്വാസം. കുട്ടികളല്ലേ അവരിങ്ങനെ കൊതി പൂണ്ട് ഇരിക്കേണ്ടല്ലോ..?

ഹോ... ഞാന്‍ പറയാന്‍ വിട്ടു.
ഇവിടെ എത്തിയ ബ്ലോഗേര്‍സ് എല്ലാവരും ഇരിക്കൂ... കൂട്ടത്തില്‍ കുട്ടിക്കാക്കാണോ(ഓര്‍മചെപ്പ്) പോകാന്‍ തിടുക്കമെന്ന് തോന്നുന്നു. ഹംസക്കയോട് (കൂട്ടുകാരന്‍) അവരെയൊക്കെ ഒന്ന് മാനേജ് ചെയ്യാന്‍ പറഞ്ഞ് ഞാന്‍ മൈക്ക്‌ കയ്യിലെടുത്തു. ഇതിനിടയില്‍ എന്റെ കുഞ്ഞനിയന്‍മാര്‍ നൌഷാദും(കളി വള്ളം) ഹാഷിമും(കൂതറ) എത്തി. കൂതറ, ഞങ്ങടെ കുടുംബത്തിലെ തനികൂതറ. അവനിപ്പോ കുക്കൂതറ യാവാന്‍ പരൂക്ഷ കഴിഞ്ഞ് ഉള്ള ലോകം മൊത്തം കറങ്ങി തിരിഞ്ഞ് ആ കമ്പറിനേയും കൊട്ടോട്ടിയേയും ഒക്കെ കൊണ്ടോന്നിട്ടുണ്ട്. പായസം കുടിച്ചിട്ട് പോയ്കോട്ടെ... അവരും ബ്ലോഗേഴ്സാണല്ലോ.

എന്തായാലും എല്ലാരും ഇരിക്കൂ...
ഞാന്‍ കാര്യം പറട്ടെ...
പറയാന്‍ വന്ന വിഷയം സംസാരിക്കാന്‍ സമ്മതിക്കില്ല. അപ്പോഴേക്കും ഇരച്ച് വരുന്ന മാരുതി കാറില്‍. ആഹാ ബ്ലോഗര്‍ വള്ളികുന്നോ.... ഉം വരട്ടെ. ദേ പിന്നാലെ ഒരു കൂട്ടം ബ്ലോഗിണികള്‍ വന്നുകയറി. എല്ലാവരും അവരവരുടെ സീറ്റുകളില്‍ ഇരുന്നാലും. പായസം കുടിക്കും മുമ്പ് കാര്യം എന്താണെന്നു പറയാന്‍ സമ്മതിക്കണ്ടേ ..
കാര്യം പറയാന്‍ തുടങ്ങി, അപ്പോഴേക്കും
ദേ...! മദീനക്കാരും എത്തി. കയ്യിലൊരു ചിത്രവും. കണ്ടപാടെ ഉറപ്പിച്ചു ഇത് നൌഷാദ്. അവന്റെ പണി തന്നെയാ ഉം വരക്കട്ടെ...

എന്റെ കുട്ടുകാരികള്‍ ജുവൈരിയ നാട്ടില്‍ നിന്നും പായസം കുടിക്കാന്‍ വന്ന ത്രില്ലിലാണ് .
മാരിയ്യത്തും, വായാടി, അമ്മാറും, ആദില, കുഞ്ഞൂസ്, മാണിക്യം, കുസുമം, ലീല, പ്രവാസി, ഹൈന, ജസ്മികുട്ടി.... അയ്യോ പറഞ്ഞ് എന്റെ ചങ്കിലെ വെള്ളവും ലാപ്പിലെ ചാര്‍ജും കഴിയും. അതുകൊണ്ട് വിട്ടുപോയ എന്റെ പ്രിയ സ്നേഹിതകള്‍ എല്ലാവര്‍ക്കും ഈ സദസ്സില്‍ ഇരിക്കാനുള്ള സന്മനസ്സ് കാണിക്കു.ക ഈ കുഞ്ഞു പന്തലില്‍ ഒത്തൊരുമയോടെ നില്‍ക്കുക.

ഇനിയെങ്കിലും ഞാന്‍ പറയട്ടെ ......
ദയവായി ഖത്തര്‍ ബ്ലോഗര്‍ റിയാസ് കസേരയില്‍ ഇരിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. പായസം കഴിക്കാന്‍ വരട്ടെ... ദേ അവന്‍ ഇപ്പൊ തന്നെ വെള്ളമിറക്കി തുടങ്ങി. അടങ്ങ് റിയാസേ അടങ്ങ്.

പറഞ്ഞ് നാവെടുത്തില്ല. എവിടെ നിന്നോ വീണു കിട്ടിയ തോക്കും കൊണ്ട് ചാണ്ടിയും. അടിച്ചു മാറ്റി കിട്ടിയ സപ്രിടിക്കറ്റ് കക്ഷത്ത് വെച്ച ഒഴാക്കാനും, ചുവന്ന ഷര്‍ട്ടിട്ട യുസുഫ്പയും, കുമാരന്‍, ബഷീര്‍, ജമാല്‍, ഷാനവാസ്, താടിക്ക് കയ് വെച്ച അളവന്താനും, ജിപ്പൂസ്, ചെറുവാടി , അലി, റാംജി, രമേശ്‌, സിദ്ധിക്ക, മുനീര്‍, തബാറക്ക്റഹ്മാന്‍, നുറുങ്ങ്, മനോരാജ് , പാലക്കുഴി, സാദിക്ക് , റഈസ്, ഡ്രീംസ്, എന്റെ ലോകം, ജിഷാദും, തെച്ചിക്കോടനും.
അയ്യോ.. വീണ്ടും എന്റെ ചങ്കില്‍ വെള്ളം വറ്റി. ഇനി വയ്യ. എന്റെ ഈ കുഞ്ഞു പന്തലില്‍ കേറാന്‍ കൊതിയുള്ള എല്ലാവരും, ഇത് വരെ കേറിയവരും. പിന്നെ എല്ലാം എല്ലാമായ എന്റെ ഗൂഗിളമ്മച്ചീം ഇരിക്കുക.

ഇനിയെങ്കിലും ഞാന്‍ ഇവിടെ കൂടിയതിന്റെ കാര്യം പറഞ്ഞോട്ടെ....
എന്റെ എന്‍ .ബി സുരേഷ് മാഷേ... ശ്വാസം പിടിച്ച് നില്‍ക്കാതെ ഇരിക്കന്നേയ്  ....
പിന്നെ പന്തലിന്റെ പുറത്ത് ഇനി കയറാന്‍ മടിച്ച് നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ സ്നേഹത്തോടെ വിളിക്കുമ്പോള്‍ കയറാന്‍ മടിക്കണ്ടാ.
എന്റെ സിനു എവിടെ വായും പൊളിച്ച് നിക്കുന്നു ആവോ..... ആരോടെങ്കിലും വെടി പറയുന്നുണ്ടാവും
ഇനി ആരുടെയെങ്കിലും പേരുകള്‍ വിട്ട് പോയെങ്കില്‍ അങ്ങ് ക്ഷമീ...

അയ്യോ ഞാന്‍ ഇനിയും കാര്യം പറഞ്ഞില്ലാ.. അല്ലേ....
എല്ലാവരും പായസം നോക്കി വെള്ളമിറക്കാതെ ദേ ഈ വളിച്ച മോന്തയിലോട്ട് നോക്കൂ..
ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ എന്താണന്നല്ലേ........
നിങ്ങളുടെയെല്ലാം സ്നേഹ തലോടല്‍ കൊണ്ടും, ചെറിയ ചെറിയ ഉപദ്രവങ്ങള്‍ കൊണ്ടും, ജീവിക്കാനുള്ള നെട്ടോട്ടം കൊണ്ടും മറന്നുപോയ എന്റെ ബ്ലോഗ്‌ മോളുടെ ജന്മദിനം കഴിഞ്ഞ് പോയിട്ട് ദിവസങ്ങള്‍ ഏറെയായി. രണ്ടു മൂന്നെണ്ണത്തിനെ തീറ്റലും പോറ്റലും കഴിഞ്ഞ് ബ്ലോഗ്‌ മോളുടെ മാറിലേക്ക്‌ ചാര്‍ത്താനുള്ള എന്റെ എഴുത്തുകളും കഴിഞ്ഞ് സമയം വേണ്ടേ ഓര്‍ക്കാന്‍..?
നമ്മുടെ ബ്ലോഗറില്‍ ചിലര്‍ നടത്തിയ ബ്ലോഗ് പിറന്നാള്‍ ആഘോഷങ്ങള്‍ കണ്ടപ്പോള്‍ എനിക്കും ഒരു ഒടുക്കത്തെ കൊതി. അതിനാല്‍ ഞാനും ഇവിടെ ഒരു ജന്മദിനം ആഘോഷിക്കാന്‍ പോകുകയാണ്.

ഈ പന്തലിലേക്ക് അണിഞ്ഞൊരുങ്ങി പോരുമ്പോള്‍ എന്റെ മോള്‍ക്ക്‌ വല്ല ഗിഫ്റ്റും കരുതിയവര്‍ അതിനായ് ഒരുക്കിയ കാര്‍ടൂണ്‍ ബോക്സില്‍ ഇടുന്നതിന് മുമ്പ് എന്റെ ബ്ലോഗ്‌ മോളുടെ തലകെട്ടിലേക്ക് ഒന്ന് നോക്കുക. ഒരുതുള്ളി കണ്ണീരാണത്. അതും ഈ ബ്ലോഗുലകം തന്ന് പോയതാണ്...!

ങ്ങീ.. ങ്ങീഹീ.... അതാരാ... അതേതോ വഴി തെറ്റി വന്ന ബ്ലോഗറാ. പാവം ഇങ്ങോട്ട് കയറി ഇരിക്കൂ..

എന്നാല്‍ ഇനി പായസം കുടിക്കാം....
ഉം.... എല്ലാര്‍ക്കും ഓരോ ഗ്ലാസ്. അതില്‍ കൂടുതല്‍ മധുരം ശരിയല്ല.

അയ്യോ ..!!! ഹംസക്കാ... കുട്ടിക്കാ..... കൂതറ അനിയന്‍ ആരോടാ അതിനിടയില്‍ ഒടക്കുന്നു.
ഇല്ല സാബീ... അത് വള്ളിക്കുന്നിന്റെ പോസ്റ്റ് കട്ട കള്ളന്മാരെ അവന്‍ പിടിച്ചതാ..
ഓക്കേ ഓക്കേ...
കുട്ടിക്കാന്റെ മറുപടിയില്‍ സന്തോഷത്തോടെ ഞാന്‍ ഈ കസേരയില്‍ ഒന്ന്‍ ഇരുന്നാട്ടെ... എല്ലാവരും പായസം കുടിച്ച് സാവധാനം പോയാല്‍ മതി. എനിക്കൊരു തിരക്കും ഇല്ലാ.....

ഇനി ഇതിലേറെ വല്ലതും പ്രതീക്ഷിച്ച് വന്നവര്‍ വേഗം വണ്ടി തിരിച്ചു വിടുക.

Friday, December 03, 2010

ഉമ്മു കുട്ടിയുടെ ചിക്കൂസ്


"ചാരക്കാട്" എന്നായിരുന്നു അവിടേക്ക് പറഞ്ഞിരുന്നത്. കുരുമുളകിന്‍റെയും കാപ്പിയുടെയും തോട്ടങ്ങള്‍. കുടുതല്‍ ആള്‍പാര്‍പ്പില്ലാത്ത തട്ടുതട്ടായി കിടക്കുന്ന മലമ്പ്രദേശം. പുലര്‍ച്ചെ തന്നെ ഫ്ലാസ്‌കില്‍ ചായയുമായി പോകാനൊരുങ്ങുന്ന വീട്ടുകാരുടെ കൂടെയുള്ള യാത്ര. കുസൃതി  നിറഞ്ഞ കുഞ്ഞു പ്രായം. വഴിയില്‍ കാണുന്ന തോട്ടാര്‍വാടിയും മുക്കുറ്റിയും  നുള്ളി മലകയറുമ്പോള്‍ തലയിലേക്ക് ഉരുണ്ട് വീഴുമെന്ന് കരുതിപോകുന്ന വലിയ വലിയ ഉരുളന്‍ പാറകള്‍. പാറകള്‍ക്കിടയില്‍ പറ്റിപിടിച്ച് വളരുന്ന ചൊക്കി പൂവുകള്‍. മലകയറുമ്പോള്‍ തന്നെ തുള്ളിച്ചാടുന്ന കുരങ്ങന്‍ മാരുടെ ശല്യം.

മലയിലെ ജോലിക്കാരി പെണ്ണുങ്ങള്‍ക്ക്‌ കഞ്ഞി വെക്കാനും മറ്റുമായി കെട്ടിയുണ്ടാക്കിയ ഓലക്കൂര താഴെ നിന്ന് നോക്കിയാല്‍ കാണാം. മലകയറിയ ഷീണം മാറാന്‍ ഓലക്കൂരയില്‍ അല്‍പം ഇരിക്കും. ഇരുത്തം കഴിഞ്ഞ് കണ്ണിമാങ്ങ പെറുക്കി ഉപ്പും കൂട്ടി പാറയിലിരുന്ന് തിന്നുമ്പോള്‍ ഉമ്മ പറയും
“വയറിളക്കം വരും”.

വായില്‍ കപ്പലോടിക്കാന്‍ വെള്ളം കിടക്കുമ്പോള്‍ വയറിളക്കം ഓര്‍ക്കാനോക്കുമോ...!
മൂച്ചിയും പ്ലാവും നെല്ലിയും ഇങ്ങനേ കായ്കനികള്‍ തരുന്ന കുറേ മരങ്ങള്‍ .

യാത്രയുടെ ക്ഷീണം അകന്നാല്‍ ഞാന്‍ ഓടും സീനുന്റെ അടുത്തേക്ക്. അവളാണ് അവിടെ എത്തുമ്പോള്‍ എന്റെ കൂട്ടുകാരി. മലയോര ദേശത്ത് അധികം വീടുകള്‍ ഇല്ലാത്തത് കൊണ്ടുതന്നെ സീനുവിന് അവിടെ കുട്ടുകാര്‍ ഇല്ല. വല്ലപ്പോഴും ചെല്ലുന്ന ഞാനാണ് അവളുടെ കുട്ടുകാരി.എന്റെ ശബ്ദം കേട്ടാല്‍ അവള്‍ പാഞ്ഞെത്തും. കെട്ടിപിടിക്കും. അപ്പോഴേക്കും ഉമ്മാന്റെ ശകാരം
“രണ്ടും കു‌ടി പാഞ്ഞു വീഴണ്ട. കയ്യും കാലും മുറിഞ്ഞാല്‍ അതുമതി പാട് പെടാന്‍”.
പരിഭവം പറയുന്ന ഉമ്മയെ കൊഞ്ഞനം കുത്തി ഞാനും സീനുവും മലയുടെ ഉയരങ്ങളിലെത്തും. ഉയരം കഴിഞ്ഞ് അങ്ങേ മറിച്ചിലില്‍ ഒരു ശുദ്ധമായ അരുവിയുണ്ട്. അവിടെ എത്തിയാല്‍ അരുവിയുടെ കള കളാരവങ്ങളും കുയിലിന്റെ ഈണവും കേട്ട് ഞങ്ങള്‍ ഇരിക്കും. കയ്യിലിരുന്ന പച്ചമാങ്ങയില്‍ ഉപ്പു ചേര്‍ത്ത് കടിച്ച് പൊട്ടിക്കുമ്പോള്‍ വായില്‍ നിന്നും ഉമിനീര് പുറത്തു ചാടും. ഇത് കണ്ട സീനു “കൊതിച്ചി പെണ്ണ്” എന്ന്‍ കളിയാക്കി. അതൊന്നും വകവെക്കാതെ മുഴുവനും തീര്‍ത്തു.
“ഡീ...”
അവള്‍ അങ്ങിനെയാ എന്നെ വിളിചിരുന്നെ ..
“ഡീ ഉമ്മുസേ..”
“ആ... എന്താ സീനു”
“വാ നമുക്ക് പോകാം..”
“ഞാനില്ല. ഞാന്‍ കുയിലിനോടുകുടി പാടിയിട്ടേ വരുന്നുള്ളൂ. ഇന്ന് നിനക്കെന്തു പറ്റി..?”
“അല്ലേടി ഉമ്മുസേ.. എനിക്കിന്ന് വലിയ വളപ്പില്‍ ജോലിയുണ്ട്..”
“ഉം.... ”
“ആ അന്‍വറിന്റെ വീട്ടില്‍. അവിടെ ചെല്ലാഞ്ഞാല്‍ അവിടുത്തെ ഉമ്മ വിഷമിക്കും. ഞാന്‍ പോകുന്നു നീ വരുന്നെങ്കില്‍ വാ. ഇവിടെ ഒറ്റയ്ക്ക് നില്കണ്ടാ”

പറഞ്ഞു തീര്‍ന്നില്ല ഉമ്മയുടെ നീണ്ട വിളികള്‍
“ഉമ്മൂ ..ഉമ്മൂ........”
“ദാ വരുന്നൂ..”
വലിയവായില്‍ ഓരിയിട്ട്  ധൃതിയില്‍ നടന്നു. സീനു വഴിയില്‍ വെച്ച്‌ അന്‍വറിന്റെ വീട്ടിലേക്ക് ജോലിക്ക് പോയി. ഇനി അവള്‍ വരുവോളം തനിച്ചിരിക്കണം.

ജോലിക്കാരി പെണ്ണുങ്ങളില്‍ വസന്ത നല്ലവളാണ് എന്നാണ് ഉമ്മാന്റെ കമന്റ്. അവള്‍ ഇടക്ക് ചില തമാശകള്‍ പറയും. അതുകേട്ട് ചിരിക്കുന്ന മറ്റുള്ള ജോലികാര്‍.. എല്ലാവരും ഇഞ്ചിയും മഞ്ഞളും നടുന്ന തിരക്കിലാണ്. അപ്പോഴാണ്‌ വസന്തയുടെ ചോദ്യം
“ന്താ ഉമ്മൂ... മുഖത്തൊരു കുരു പൊന്തിയിരിക്കുന്നല്ലോ ആരേലും പിടിച്ചു മുത്തിയോ”
“അയ്യേ... ദേ വസന്തേ.. ദേഷ്യം വരുന്നുണ്ടുട്ടോ..”
“ന്താ പെണ്ണേ.. നിനക്കൊരു മാരന്‍ വന്നാല്‍ ഇനി മുത്താന്‍ എന്നെ വിളിക്കോ..”
“നീയൊന്നു മിണ്ടാതിരിക്ക്‌ വസന്തേ.. അതുമതി ഇന്ന് മൊത്തം മോന്ത വീര്‍പ്പിക്കാന്‍”

ഉമ്മാന്റെ കാമന്റ് കേട്ടതും എന്റെ മുഖം ബലൂണ്‍ പോലെ വീര്‍ത്തു. പിന്നെ മിണ്ടിയില്ല. മുഖം വീര്‍പ്പിച്ചുള്ള ഇരുത്തത്തിനിടയിലാണ് ആട് കച്ചവടക്കാരന്‍ മരക്കാര്‍ കാക്കാടെ രംഗ പ്രവേശനം. മലയില്‍ നിന്ന് ആരുടെയോ ആട്ടിന്‍ കുട്ടിയെ വാങ്ങി ചന്തയിലേക്ക് പോകുന്ന വഴി എന്റെ കണ്ണുകള്‍ കുഞ്ഞു ആട്ടിന്‍ കുട്ടിയില്‍ പതിഞ്ഞു. വെളുത്തു തടിച്ച ഒരു കുഞ്ഞാട്. ചെറുപ്പം തൊട്ടേ ആട്ടിന്‍കുട്ടിയെ ഒരുപാട് പ്രിയമായിരുന്നു. ഞാന്‍ ഓടിച്ചെന്ന് അതിന്റെ കയറില്‍ പിടിച്ച് ഉമ്മാനോട് കൊഞ്ചി.
“ഉമ്മാ ഇതിനെ എനിക്ക് വേണം”
കൂടെ നല്ലൊരു ചിണുങ്ങല്‍ പാസാക്കി. ഉമ്മയുണ്ടോ സമ്മതിക്കുന്നു. അവസാനം കരച്ചിലും പിഴിച്ചിലും കഴിഞ്ഞ് ആട്ടിന്‍ കുട്ടി എന്റെ സ്വന്തം. അവള്‍ക്ക് ഞാന്‍ ‘ചിക്കുസ്’എന്ന പേരും നല്‍കി.
ഞാന്‍ ചിക്കൂസിനേയും കൊണ്ട് മലയോരം മുഴുവന്‍ നടന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് സീനു എത്തി. അവളും ചിക്കുസിനെ തൊട്ട്‌ തലോടി.

ഞങ്ങള്‍ മടങ്ങാറായി.
ആകാശം ചായ കൂട്ട്‌ മറിഞ്ഞപോലെ ചുവന്ന് തുടങ്ങി. കിളികളും മറ്റും കൂടുകളിലേക്ക് ചേക്കേറാന്‍ പറന്നകലുന്നു. സീനുനോട് യാത്ര പറഞ്ഞ് ഞങ്ങള്‍ മടങ്ങി.


ആഴ്ചകള്‍ കടന്നു. ചിക്കുസിന്റെ വികൃതിയും മറ്റുമായി ഞാന്‍ സന്തോഷത്തിലാണ്. അവള്‍ തടിച്ച് കൊഴുത്തു. അതിനിടയില്‍ രണ്ടു പ്രാവശ്യം വീണ്ടും മലയില്‍ പോയി സീനുനെ കണ്ടു. ഒരുദിവസം മലയില്‍ നിന്ന് ചിക്കുസിന് പുല്ലും കൊണ്ട് മടങ്ങുമ്പോള്‍ വഴിയിലെ ഒരു വീട്ടില്‍ ചിക്കുസിനെ പോലെ സുന്ദരനായ ഒരാട്ടിന്‍ കുട്ടി. ഞാന്‍ നോക്കും മുമ്പേ ചിക്കുസ് എന്റെ കയ്യിലെ കയറു പൊട്ടിച്ച് ഓടി. പിന്നാലെ ഓടിയ എന്നെ അവളും അവിടെയുള്ള കുട്ടനാടും വിരട്ടിയോടിച്ചു..
“അയ്യോ... ഇനിയെന്ത് ചെയ്യും. ചിക്കുസിനെന്താ വട്ടായോ ഉമ്മാ..”
ഉമ്മ ദേഷ്യത്തിലാണ്.
“ഞാന്‍ നിന്നോട് പറഞ്ഞതാ ഈ മാതിരി ഇടങ്ങേറുകള്‍ വേണ്ടാ എന്ന്. അവറ്റകള്‍ മാസാമാസം വാപൊളിച്ച് കരയും മനുഷ്യനെ മെനകെടുത്താന്‍. എന്തായാലും അവള്‍ അവിടെ നില്‍ക്കട്ടെ. നീവാ....”
ഉമ്മ ആ വീട്ടുകാരെ പരിചയപെട്ടു. അവരോട് പതുക്കെ എന്തൊക്കെയോ എന്നെ കേള്‍ക്കാതെ സംസാരിച്ചു. ഒളിഞ്ഞു നോക്കുമ്പോള്‍ ഉമ്മ എന്റെ ചെവിക്കു പിടിച്ചു. ഞാന്‍ അക്ഷമയായി കാത്തു നിന്നു. സമയം വല്ലാതെ ഇരുട്ടി. ഞങ്ങള്‍ അവിടുന്ന് പുറപ്പെടുന്നതറിഞ്ഞ് ഞാന്‍ സന്തോഷിച്ചു. പക്ഷെ ചിക്കുസ്, അവള്‍ പോരുമോ ആവൊ. ഞാന്‍ ഓടി അവളുടെ അടുത്തെത്തി. അവളതാ കുറുമ്പൊക്കെ മാറി അനുസരണയോടെ എന്റെ അടുത്തേക്ക് വന്നു. ഞാന്‍ അവളുടെ കയറില്‍ പിടിച്ച് മുന്നോട്ട് നടന്നു. എന്നാലും വിഷമിച്ചു. എന്താണ് ചിക്കുസിന് സംഭവിച്ചത്. ഉമ്മയോട് ചോദിച്ചാല്‍ ചെവിക്ക് പിടിക്കും. വേണ്ടാ... പോകാം. ഞങ്ങള്‍ വീട്ടിലേക്ക് നടന്നു.

വീണ്ടും മാസങ്ങള്‍ കഴിഞ്ഞു. ഒരുദിവസം പുലര്‍ച്ചെ ചികൂസിന്റെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്. വേഗം അവളുടെ കൂടിനടുത്തേക്ക് ഓടുവാന്‍ ശ്രമിച്ചു. ഉമ്മ വഴിയില്‍ തടഞ്ഞു.
“നീ ഇപ്പോള്‍ അങ്ങോട്ട് പോകണ്ടാ. അല്‍പം കഴിയട്ടെ..”
“എന്താ ഉമ്മാ ഇത്, ചിക്കുസിനെന്തു പറ്റി“.
ഉമ്മ കണ്ണുകള്‍ ഉരുട്ടി. ചെവിക്ക് പിടിക്കുന്ന വേദന ഭയന്ന് പിന്തിരിഞ്ഞു. പിന്നീടുള്ള നിമിഷങ്ങള്‍ തള്ളിനീക്കി. അല്‍പം കഴിഞ്ഞ് ഉമ്മ വിളിച്ചു
“ഉമ്മൂ... നിന്റെ ചിക്കുസിന് മുന്ന് കുഞ്ഞുങ്ങള്‍ ജനിച്ചു. ഓടിവാ”
എന്‍റെ കുഞ്ഞു കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ഓടിച്ചെന്നു. അപ്പോഴതാ എന്റെ ചിക്കുസിന്റെ അരികില്‍ തുവെള്ളയില്‍ കറുത്ത പുള്ളിയുള്ള മൂന്ന് കുഞ്ഞു കിടാങ്ങള്‍. അവള്‍ അവയെ നക്കി തുടക്കുന്നു. സന്തോഷത്തോടെ ഞാന്‍ ചിക്കുസിന്റെ മുഖത്ത് നോക്കി. അവള്‍ അമ്മയായത്തിന്റെ ഗര്‍വില്‍ ആണ്. ഉമ്മ അവളെ പതിയെ തലോടുന്നുണ്ട്‌. ഞാന്‍ എല്ലാം കണ്ട് നിന്നു. ചിക്കുസും കുഞ്ഞുങ്ങളുമായി വീണ്ടും ഞാന്‍ വളര്‍ന്നു.

Friday, November 12, 2010

ഹാപ്പി ബര്‍ത്ത്ഡേ

രാത്രി പുലരാന്‍ ഇനിയും അല്പം ബാക്കി.
ശീതീകരണിയുടെ കുളിരില്‍ എല്ലാവരും ഉറക്കത്തിലാണ്. എനിക്ക് ഉറക്കം വന്നില്ല. ഓര്‍മ്മകള്‍ മനസ്സിനെ വിലങ്ങിടുന്നു.

അന്നൊരു പുലര്‍ച്ചെ  അമ്മയുടെ ഉദരം വിട്ട് അവന്‍ ലോകത്തിന്റെ മയാകാഴ്ചയിലേക്ക് മിഴിച്ചു നോക്കി. മെലിഞ്ഞ ശരീരം, ചുരുട്ടിപിടിച്ച കുഞ്ഞു കയ്‌കള്‍. പട്ടിനോളം മാര്‍ദവമുള്ള കവിളുകള്‍. ചോര പൊടിയുന്ന ചുവന്ന ചുണ്ടുകള്‍. ബ്ലാങ്കെറ്റില്‍ പൊതിഞ്ഞ് ഡോക്ടര്‍ അവനെ എന്റെ അടുത്തെത്തിച്ചു. എന്റെ ജന്മ സാഫല്യം. ആ മാര്‍ദവമുള്ള കുഞ്ഞു കവിളുകള്‍ എന്റെ ചുണ്ടോടു ചേര്‍ത്ത് ഒരു കുഞ്ഞു ചുംബനം. അതെ പൊന്ന് മോന്റെ അമ്മയുടെ ആദ്യ ചുംബനം. ഉടനെതന്നെ അവന്‍ കരയാന്‍ തുടങ്ങി. എല്ലാവരും അവനെ കാണാനെത്തി. ഉമ്മയെ പോലെ, ഉപ്പയെ പോലെ ഇങ്ങനെ ഓരോരുത്തരുടെ അഭിപ്രായങ്ങള്‍. അന്നത്തെ ദിവസം അവനാണ് താരം. മധുര പലഹാരങ്ങളും കുഞ്ഞുടുപ്പുകളും കൊണ്ട് വരുന്ന കൂട്ടുകാര്‍. എല്ലാവരും സന്തോഷ വാക്കുകള്‍. കുടുംബത്തില്‍ ആദ്യമായി വിദേശത്ത് പിറന്ന കുഞ്ഞ്‌ എന്ന സ്ഥാനവും ഈ കൊച്ചു കള്ളന്‍ ഏറ്റു വാങ്ങി.

പിന്നീടുള്ള മാസങ്ങളും വര്‍ഷങ്ങളും അവനോടൊത്തുള്ള സന്തോഷങ്ങളും കളിചിരികളും മറ്റുമായി നീങ്ങി. വര്‍ഷങ്ങള്‍ നീങ്ങുന്നു. പൊന്നു മോന്‍ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായ് കീഴടക്കുന്നു.
കുറുമ്പും കളിയും എല്ലാം നിറഞ്ഞ കൊച്ചു മിടുക്കന്‍  ഇന്നവന്‍ രണ്ടാം തരം വിദ്യാര്‍ത്തിയാണ്. കളിക്കുന്ന പോലെ തന്നെ പഠനത്തിലും എന്ന് വേണ്ട മറ്റെല്ലാ കാര്യത്തിലും കൊച്ചു മിടുക്കന്‍ തന്നെ. വാശിയുടെ കാര്യത്തില്‍ അവന്‍ എന്നെ തോല്പിക്കും. നടന്‍ അല്ലു അര്‍ജുന്‍ ആണ് അവന്റെ മനസ്സിലെ സൂപ്പര്‍ സ്റ്റാര്‍. ഏത് സമയത്തും അല്ലുവിന്റെ ഡാന്‍സ്. ചില സമയങ്ങളില്‍ അവന്റെ കാലുകള്‍ പൊട്ടിപോകുമെന്ന് വരെ ഭയക്കേണ്ടുന്ന അല്ലു അര്‍ജുന്റെ ഡാന്‍സ് സ്റെപ്പുകള്‍. അമൃതാ ടി വി സൂപ്പര്‍സ്റ്റാര്‍ ജുനിയര്‍ അല്‍സാബിത് എന്നും ഇവന് ഹരമാണ്. പാടാനും ആടാനും ഇഷ്ട്ടം. ദാ ഇന്ന് പുലര്‍ന്നാല്‍ അവന്റെ ദിനമാണ്. അവന്‍ എന്റെ കൈകളില്‍ എത്തിയ ദിനത്തിന്റെ ഓര്‍മ പുതുക്കല്‍. അവന്റെ ഹാപ്പി ബര്‍ത്ത്ഡേ

ഈ സന്തോഷ ദിനം നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുന്നു. പ്രാര്‍ത്ഥിക്കുക .....

അവന്  ബര്‍ത്ത്ഡേ ഗിഫ്റ്റായി കിട്ടിയ കാര്‍ഡുകള്‍ ഞാന്‍ ഇവിടെ പോസ്റ്റുന്നു.
കാര്‍ഡുകള്‍   അയച്ചവര്‍ക്കും ഇവിടെ വരുന്ന എല്ലാവര്‍ക്കും നന്ദിയോടെ.....


Wednesday, November 10, 2010

ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ എനിക്ക് നീയും.... നിനക്ക് ഞാനും ..!!!!!!!!!!!!!

ജീവിതം. അമ്മയുടെ ഗര്‍ഭപാത്രം വിട്ട് നശ്വരമായ ഈ ഭുമിയില്‍ പിറന്നുവീഴുന്ന അന്ന് തുടക്കം കുറിക്കയാണ്. ആണായാലും പെണ്ണായാലും അതിന്റേതായ ഭാണ്ഡം പേറാന്‍ അവര്‍ തയ്യാറായെ മാതിയാകൂ..

ചെറുപ്പം തൊട്ടേ പിതാവിന്റെ ഗള്‍ഫു യാത്ര, വീടും ആഗ്രഹങ്ങളും സമ്പാദ്യങ്ങളും ഗള്‍ഫിനോടൊപ്പം വളര്‍ന്നു. കൂടെ ഞാനും. വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ പെണ്‍കുട്ടികള്‍ ആണെങ്കില്‍ മാതാപിതാക്കളുടെ ഉള്ളില്‍ ആധിയാണ്. എങ്ങിനെയെങ്കിലും ഒരുത്തനെ പിടിച്ചു ഏല്പിക്കണം പക്ഷെ.. എന്റെ പിതാവിന്റെ തീരുമാനം അങ്ങിനെയല്ല.
അവള്‍ പഠിക്കട്ടേ.... പഠനം കഴിഞ്ഞു മതി.
പക്ഷെ.. ഉമ്മയുണ്ടോ വിടുന്നു.

ആ ഇടയ്ക്കു വീട്ടില്‍ വരുന്നവരോടും പോകുന്നവരോടും സംസാരം എന്നെ കുറിച്ചായിമാറി. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞു വൊക്കേഷനല്‍ഹൈയര്‍സെകണ്ടറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി.
ഒരുദിവസം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ അപരിചിതരായ രണ്ടു സ്ത്രീകളെ കണ്ടു. ഞാന്‍ വന്നു കയറുമ്പോള്‍ അവര്‍ എന്നെത്തന്നെ ശരിക്കും ശ്രദ്ധിക്കും പോലെ തോന്നി. അല്പം കഴിഞ്ഞു അവര്‍ പോകാനൊരുങ്ങുമ്പോള്‍ ഉമ്മയോട് പറഞ്ഞു
"കുട്ടിയെ ഞങ്ങള്‍ക്കിഷ്ട്ടമായി, ഇനി അവനും കൂടെ ഒന്ന് കാണട്ടെ .."
അപ്പോഴും കാര്യം പിടികിട്ടാതെ ഞാന്‍ ഉമ്മയോട് വിവരം തിരക്കി. ഉമ്മ നിറഞ്ഞ പുഞ്ചിരിയോടെ.. “അതൊക്കെ ഉണ്ട്.!“
വീട്ടില്‍ ഞാന്‍ മുത്ത കുട്ടി ആയതു കാരണം മറ്റൊരു പെണ്ണ് കാണാലോ കല്യാണമോ ഉണ്ടായിട്ടില്ല.

അപ്പോഴേക്കും പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ തുറന്ന് എഴുതാനുള്ള തത്രപ്പാടിലായിരുന്നു ഞാന്‍. പഠനവും കോളേജും കുഞ്ഞു പ്രണയങ്ങളും കുസൃതിയും നിറഞ്ഞ കൌമാരം വിലങ്ങിടാന്‍ പോകുന്നത്തിന്റെ ഗൌരവമറിയാതെ പുലര്‍ച്ചെ ക്ലാസില്‍ പോകാനുള്ള ഉടയാടകള്‍ ഇസ്തിരി ഇടാന്‍ തുടങ്ങി.. അപ്പോഴാണ്‌ ഉമ്മ പറയുന്നത്
“നാളെ നീ സ്കൂളില്‍ പോകണ്ടാ ..!!! നാളെ അവര്‍ നിന്നെ പെണ്ണുകാണാന്‍ വരും“.

അത്ഭുതത്തോടെ ഉമ്മാനെ നോക്കി പറഞ്ഞു
“ഇല്ല പറ്റില്ല. അവരോടു വെള്ളിയാഴ്ച വരാന്‍ പറ“.

“പൊട്ടി പ്പെണ്ണ്.. അവര്‍ നിന്റെ ലീവ് കാത്ത്‌ നില്‍ക്കാ..? ഉം കെട്ടിച്ചാല്‍ പിന്നെ നീ പഠിക്കില്ല .!!“
“നാളെ പോകണ്ട!“

ഉമ്മാന്റെ അന്ത്യ തീരുമാനം.

ഉറങ്ങാന്‍ കിടക്കുമ്പോഴും ബാബു മാഷിന്റെ ക്ലാസും കുട്ടുകാരികളുടെ കളി ചിരികളും മനസ്സില്‍ ഓടിയെത്തി. ഓര്‍മകളെ താലോലിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു.

പുലര്‍ച്ചെ തന്നെ ഉമ്മ തിരക്കിലാണ്. പത്തുമണിക്ക് ചെക്കന്‍ വരും.

“നീവേഗം റെഡിയാക്‌ മോളെ...“
ഉമ്മയുടെ സ്നേഹം അല്പം വര്‍ധിച്ചപോലെ..

ഇത് കേട്ട് ഞാന്‍ ഉമ്മയോട്പറഞ്ഞു.
“ഉമ്മാ.. എനിക്ക് ക്ലാസില്‍ പോണം, കുട്ടുകാര്‍ ഇപ്പൊ എത്തും.“

അല്പം ദേഷ്യത്തോടെ ഉമ്മ
“നിന്നോടല്ലേ പറഞ്ഞത്. മലയാളം തിരിയില്ലേ നിനക്ക് ..?“

അതോടെ ആ വിഷയം സ്റ്റോപ്പ്‌....!

കുട്ടുകാരെല്ലാം പോയി കഴിഞ്ഞു. അപ്പോഴാണ്‌ മനസ്സിനെ ആലോസരപെടുത്തുന്ന ബാബു മാഷിന്റെ കുഞ്ഞു പ്രണയം കടന്നു വന്നത്.

ഉമ്മാന്റെ അടുത്ത് ചെന്നു
“ഉമ്മാ .. എനിക്ക് ബാബു മാഷിനെ ഇഷ്ട്ടാ .. ഞാന്‍ അയാളെയേ കെട്ടൂ...”

ഇത് കേട്ട ഉമ്മപൊട്ടിച്ചിരിച്ചു പറഞ്ഞു
“പൊട്ടിപെണ്ണ് മിണ്ടാതെ ഇരിക്ക് നീ. കാര്യത്തിന്റെ ഗൌരവം മനസ്സിലാക്ക്.“

ഞാന്‍ ആലോചിച്ചു. ശരിയാ.. എന്നെകാണാന്‍ ആളുവരുന്നു. ഇഷ്ട്ടമായാല്‍ അവനാണ് എന്റെ വരന്‍. മനസ്സില്‍ പേടിപ്പെടുത്തുന്ന മിന്നലുകള്‍ പാറി.

സമയംനീങ്ങി,
പുതിയ ഉടയാടകള്‍ അണിഞ്ഞു. വീട്ടില്‍എല്ലാവരുമുണ്ട്. ബന്ധുക്കള്‍, അയല്‍വാസികള്‍. എല്ലാം കാത്തിരിപ്പിന്റെ നിമിഷങ്ങള്‍!!
എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഞാന്‍ എന്റെ കട്ടിലില്‍ കയറി കിടന്നു. അല്പം ഉറങ്ങിപ്പോയി.
പിന്നീട് ഉമ്മയുടെ വിളികേട്ടാണ് ഉണര്‍ന്നത്
“എണീക്കൂ.. മോളെ, അവരെത്തി“

ഉറക്കച്ചടവുള്ള കണ്ണുകള്‍ തിരുമ്മി ഉമ്മ കയ്യില്‍ തന്ന ചായപാത്രം പിടിച്ചു ബന്ധുക്കള്‍ പറഞ്ഞപോലെ അവന്റെ മുന്നിലെത്തി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ചായ ടേബിളില്‍ വെച്ച് പതിയെ നിന്നു. മിഴിനീരു നിറഞ്ഞ കണ്ണില്‍ ഒന്നും തെളിഞ്ഞില്ല. ആരെയും നോക്കിയതുമില്ല.

അല്പം കഴിഞ്ഞ് ഒരാള്‍ എന്റെ കയ്യില്‍ ഒരു ചോക്ലേറ്റു ബോക്സ്‌ സമ്മാനിച്ചു. “എനിക്ക് നിന്നെ ഇഷ്ട്ടമായി“ എന്നും..!

ഞാന്‍ തരിച്ചു വന്നപ്പോള്‍ എല്ലാവരും കളിയാക്കി പറഞ്ഞു
“ഉം... ഉം..... ചെക്കന്‍ അതി സുന്ദരനാ മോളെ.. നിനക്ക് ഒത്ത പയ്യന്‍”

അയ്യോ.. അപ്പോഴാണ്‌ ഓര്‍ത്തത്, ഞാന്‍ അയാളെ മുഖംകണ്ടില്ല. ഇനി എങ്ങനെ കാണും..? കുട്ടുകാര്‍ ചോദിച്ചാല്‍ എന്ത് പറയും? ചെറിയൊരു സങ്കടബോധം വന്നു.

അവര്‍ പോയികഴിഞ്ഞപ്പോള്‍ ഉമ്മ അവന്റെ വീട്ടുകാരെ കുറിച്ച് പറയാന്‍ തുടങ്ങി. അപ്പോഴും കാണാന്‍ പറ്റാത്ത ആ മുഖം എന്റെ മനസ്സില്‍ നൊമ്പരപെടുത്തി. കാണാന്‍ കഴിയാത്ത മുഖം മനസ്സില്‍ ഓര്‍ത്തു.. നീല കണ്ണുകളുള്ള സുന്ദരന്‍, സുമുഖന്‍.... ഇതാണ് എല്ലാവരും പറയുന്നത്.

ഞാന്‍ ക്ലാസില്‍ പോക്ക് നിര്‍ത്തിയതറിഞ്ഞ് ബാബു മാഷ്‌ വിശമം പ്രകടിപ്പിച്ചു എന്ന് കുട്ടുകാരികള്‍ പറഞ്ഞു. എനിക്ക് സങ്കടം തോന്നിയില്ല.

ഞാനിപ്പോള്‍ എന്റെ നീല കണ്ണുള്ള സുന്ദരനെ സ്വപ്നം കാണുവാന്‍ തുടങ്ങി.. അവന്റെ വീടും വീട്ടുകാരും എന്റെ ചിന്തയെ കവര്‍ന്നു.

ദിനങ്ങള്‍ നീങ്ങി.. ഉപ്പ ഗള്‍ഫില്‍ നിന്നെത്തി. നല്ല നിലയിലുള്ള വിവാഹം.
കണ്ണീരോടെ മാതാപിതാക്കളോട് യാത്ര പറഞ്ഞു .

മാസങ്ങള്‍ കടന്നു.. അപ്പോഴാണ്‌ അറിയുന്നത് എന്റെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവന്‍ ഉടലെടുക്കുന്നു എന്ന്..!
വീട്ടില്‍ സന്തോഷത്തിന്റെ തിരമാലകള്‍ ആഞ്ഞടിച്ചു. എങ്കിലും ഞാന്‍ വല്ലാതെ ഭയന്നു. പിന്നീട് അസുഖങ്ങളുടെ കൂമ്പാരം. ഒരമ്മയാകാനുള്ള തയ്യാറെടുപ്പുകള്‍.
ആ കുഞ്ഞു രൂപം എന്റെ ഉദരത്തില്‍ വളര്‍ന്നു. മാസങ്ങള്‍ കടന്നു. കുഴപ്പങ്ങളൊന്നുമില്ലാതെ ഞാന്‍ ആദ്യ കണ്മണിക്ക് ജന്മം നല്‍കി. സുന്ദരിയായ എന്റെ മകളുടെ കളി ചിരികളുമായി നീങ്ങിയ ദിനങ്ങള്‍.

അതിനിടയിലാണ് എന്റെ സ്നേഹ നിധിയായ പ്രിയന് വിദേശ യാത്രക്കുള്ള അനുമതി പത്രം ലഭിച്ചത്. എന്റേയോ കുഞ്ഞിന്റെയോ അവശ്യ പ്രകാരമല്ല പ്രാരാബ്ദങ്ങള്‍ക്ക് ബലികൊടുക്കുന്നത്.

എന്റെ സംഗീത സാന്ദ്രമായ് ഒഴുകുന്ന ജീവിതം.
നെടുവീര്‍പ്പുകളുടെ ആ ദിനം വന്നു. കണ്ണിരോടെ യാത്ര അയച്ചു. പ്രവാസ മണ്ണിലേക്കുള്ള ആദ്യ യാത്ര കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ചു കവിളില്‍ ഒരു നനുത്ത ചുംബനം തന്നു എന്റെ നീല കണ്ണുള്ള പ്രിയന്‍ പറന്നകന്നു. പിന്നീട് മോഹങ്ങള്‍ അടച്ചു പൂട്ടിയ കവറുകളും അപൂര്‍വമായുള്ള ഫോണ്‍ കോളുകളുമായി ഞാന്‍ ദിനങ്ങള്‍ നീക്കി. തേങ്ങലും വിങ്ങലുമായി നീങ്ങുന്ന നാളുകളില്‍ അദ്ദേഹം എനിക്കയച്ച് തന്ന ഒരു സിനിമാ ഗാനം
ഞാന്‍ ഇവിടെ പോസ്റ്റുന്നു.
ഇതൊന്നു കേട്ട് നോക്കാം..

ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ എനിക്ക് നീയും നിനക്ക് ഞാനും...!!!
''അടുത്ത ജന്മത്തിലും നീ തന്നെ എന്റെ പ്രിയനായെങ്കില്‍ "

Sunday, November 07, 2010

കീബോര്‍ഡു തന്ന സ്ഥാന മാനങ്ങള്‍ !





പുറത്ത് നിലാവില്‍ നീരാടുന്ന നിഴലുകള്‍. കാറ്റില്‍ ആടുന്ന മരങ്ങള്‍.  മുറ്റത്ത് പൂത്ത മാവിന്റെ സുഗന്ധം കാറ്റിന്റെ സഹായാത്രികനാകുന്നു.  ഉറക്കം വരാത്ത കണ്ണുകള്‍ തിരുമ്മി. മനസ്സ് വല്ലാതെ ചഞ്ചലമാവുകയാണ്. വേദനിക്കുന്നില്ല, താങ്ങും തണലുമായി പ്രിയപെട്ടവന്‍. സ്നേഹിതരും കുട്ടുകാരും എങ്കിലും നിറഞ്ഞ സദസ്സില്‍ നിന്നും എന്തിനായിരുന്നു അയാള്‍ എന്നെ മാത്രം വേദനിപ്പിച്ചത് . ഒരുപക്ഷെ അയാള്‍ ........!!!!!
                        
ചെറുപ്പം മുതല്‍ക്കേ ചിട്ട ഒത്ത ജീവിതം പഠിപ്പിച്ചത്  ഉമ്മുമ്മയാണ്‌. കുഞ്ഞുന്നാളില്‍ സ്കൂളില്‍ പോകുമ്പോള്‍ ഉമ്മുമ്മാന്റെ വക അല്പം ഉപദേശം കാണും. “വഴിയില്‍ കാണുന്ന അപ്പയോടും കുറുന്തോട്ടിയോടും കിന്നരിക്കാന്‍ നില്‍ക്കണ്ട, ക്ലാസ് കഴിഞ്ഞാല്‍ വീട്ടില്‍ പോന്നോണം.” അന്ന് ചിന്തിച്ചിരുന്നു  ഈ ഉമ്മുമ്മാക്ക് വട്ടാ...അല്ലാതെ അപ്പയോടും കുറുന്തോട്ടിയോടും ആരെങ്കിലും സംസാരിക്കുമോ ..?

അന്നു  എന്നെക്കാളും മുതിര്‍ന്ന ക്ലാസിലുള്ള കുട്ടികളോട് ഞാന്‍ ഉമ്മുമ്മയുടെ ഈ ഡയലോഗ് പറഞ്ഞു. അപ്പോഴാണ്‌  കാര്യം മനസ്സിലായത്‌. വഴിയിലുള്ള വല്ല ആപ്പ ഊപ്പ പൂവലന്മാരോട് കൊഞ്ചി കുഴയണ്ട എന്നാണ് അതിന്റെ പൊരുള്‍ എന്ന്. അന്നുമുതലേ ഉമ്മുമ്മയുടെ  വാക്കുകളായിരുന്നു എനിക്ക് വഴികാട്ടി. ചെറുപ്പം തൊട്ടേ എഴുത്തിനോട്  ഒരുപാട്
ഇഷ്ട്ടമായിരുന്നു. പഠിക്കാന്‍ തന്നു വിടുന്ന നോട്ടുപുസ്തകം നിറയെ കവിതകള്‍ കുത്തിക്കുറിച്ചതിന്  ഉമ്മയുടെ കയ്യില്‍ നിന്നും തല്ലുവാങ്ങാത്ത ദിനങ്ങള്‍ അപൂര്‍വ്വം!. അപ്പോഴും കൂട്ട്  പിടിക്കാന്‍ ഉമ്മുമ്മയാണ്‌ ഉണ്ടാവുക .
            
കാല ചക്രം നീങ്ങുന്നു. ഉമ്മുമ്മയുടെ പേരക്കിടാവ്  പഠിക്കാന്‍ വാഹനം കയറി അടുത്ത പട്ടണത്തിലേക്ക് പോകുന്ന ദിനം ഉമ്മുമ്മായുടെ മനസ്സ് നിറയെ ആധിയാണ്. പോകാന്‍ അല്‍പ സമയം മുന്നേ തന്നെ ഉപദേശങ്ങള്‍ തുടങ്ങും.“ മോളെ നീ വലിയ കുട്ടിയാണ് ,പട്ടണം അത്രയ്ക്ക് നല്ലതല്ല നിന്നെ നീ കാത്തോളണം...” .. “ശരി ഉമ്മുമ്മാ. ..”
      
അടുത്ത വീ ട്ടിലെ കുട്ടുകാരികള്‍ക്കൊപ്പം യാത്ര തുടങ്ങി. അങ്ങാടിയില്‍ ചെന്ന് ബസ്സ് കയറി പുതിയ ഉടയാടകളും, പുതിയ ക്ലാസും , പുതിയ സ്നേഹിതരും ....എല്ലാം എന്നെ സന്തോഷത്തിലാഴ്ത്തി. ക്ലാസില്‍ ഫസ്റ്റ്‌ പിരീഡ് മലയാളം .നേശന്‍ മാഷ് ക്ലാസ് തുടങ്ങി . ആദ്യ പാഠം കവിത ആയതാകാം ഞാന്‍ വെറുതെ ചൊല്ലി. ഇത് കേട്ട നേശന്‍ മാഷ്‌ “എഴുനേല്‍ക്കൂ,  എന്നിട്ട് ചോല്ലിക്കൊള്ളൂ.”

ഞാന്‍   ധൈര്യ പൂര്‍വ്വം ചൊല്ലി . അന്ന് മാഷ് പറഞ്ഞു “ നല്ലവണ്ണം ചൊല്ലി, അതുപോലെ കവിത എഴുതാന്‍ അറിയാമോ ..?”
 “ഉം..”
“എങ്കിലൊന്നു  എഴുതൂ...ഞങ്ങളൊന്നു കാണട്ടെ”
കേള്‍ക്കേണ്ട താമസം കവിത റെഡി.
“മഴ കുളിരണിയിച്ചു നിന്നെ ...
മഴനനഞ്ഞ നിന്‍ കവിളില്‍
കൊതിയോടെ  തലോടാന്‍
കൊതിച്ചിരുന്നു ഞാന്‍ ...”

ഇത്രയും എഴുതി മാഷിന്റെ കയ്യിലെത്തിച്ചു. അന്നെന്റെ കവിത മറ്റു സഹപാഠികളുടെ ചുണ്ടില്‍ മാഷിന്റെ സംഗീതമായ് പൊഴിഞ്ഞു. എന്റെ കുഞ്ഞു മനസ്സില്‍ ഒരുപാട് സന്തോഷമായി ..
          
കാലം അതിന്റെ കറക്കം തുടര്‍ന്നു. ഞാന്‍ വലിയ കുട്ടിയായി. സ്കൂളിലും മറ്റും കവിതയും നാടകവും രചിച്ചു മറ്റുള്ളവരില്‍ നിന്നും കയ്യടി വാങ്ങിച്ചു .

പിന്നീട് വിവാഹം, സ്നേഹ നിധിയായ ഭര്‍ത്താവ്‌,  മക്കള്‍ , സന്തോഷകരമായ കുടുംബം.
ശേഷം, വിദേശത്തായി . അങ്ങിനെയിരിക്കെ ഒരുദിവസം ഞങ്ങള്‍ അടച്ചുപൂട്ടിയ റൂമിനോട് അല്‍പസമയം വിടപറഞ്ഞു പുറത്തേക്കു പോയി. ഷോപ്പിങ്ങും ഫുഡും എല്ലാം കഴിഞ്ഞു മടങ്ങും വഴി ചെറിയൊരു മരത്തിനു കീഴെയായി ഒരു വൃദ്ധന്‍ കിടക്കുന്നു. മലമുത്ര വിസര്‍ജനം എല്ലാം കിടന്നു തന്നെയാണ് . ഇത് കണ്ട എന്റെ നെഞ്ച്‌   പിടഞ്ഞു. ഞാന്‍ എന്റെ ഹസ്ബെന്റിനോട്   പറഞ്ഞു  അല്പം ജൂസ് വാങ്ങിച്ചു അയാള്‍ക്ക്‌ കൊടുത്തു . പാവം ആര്‍ത്തിയോടെ കുടിച്ചു .ഞങ്ങള്‍ മടങ്ങി . കണ്ണ് മറയും വരെ ഞാന്‍ അദ്ദേഹത്തെ നോക്കി .
              
രാത്രി ഉറക്കം കിട്ടുന്നില്ല. ആ വൃദ്ധന്‍ എന്റെ കണ്മുനകളെ വിട്ട്‌ അകലുന്നില്ല. വല്ലാത്ത ടെന്‍ഷന്‍ . എന്നെ ഹസ്ബെന്റും  മകളും ചീത്ത പറഞ്ഞു . മറുത്തൊന്നും പറയാന്‍ എനിക്കായില്ല . ഞാനും കിടന്നു ഉറങ്ങിയപോലെ അഭിനയിച്ചു. മണിക്കൂറുകള്‍ നീങ്ങി . ഉറക്കം വന്നില്ല ,പേനയും ബുക്കും എടുത്തു എഴുതാന്‍ തുടങ്ങി. എന്റെ വിവാഹ ശേഷം ആദ്യമായി ഞാന്‍ ഒരു അനുഭവകുറിപ്പ് എഴുതി . പുലര്‍ച്ചെ അതെടുത്തു വായിച്ച ഹസ്ബന്റ്  അതെടുത്തു ദിനപത്രത്തിലേക്ക് ഫാക്സ് ചെയ്തു .

ഞാന്‍ അറിഞ്ഞിരുന്നില്ല. ആഴ്ചകള്‍ നീങ്ങി മുന്നാമത്തെ ആഴ്ച  ദിനപത്രത്തില്‍ ആ കഥ പുറത്ത് വന്നു. അന്നാണ് മറ്റൊരു സന്തോഷവാര്‍ത്ത കൂടി വന്നത്. മരത്തണലില്‍   കിടന്ന വൃദ്ധനെ ഗവെന്‍മെന്റ് ഏറ്റെടുത്തു എന്ന് . അന്നുമുതല്‍ എഴുത്തെന്ന മഹാ നഗരത്തിലെ ഒരു പുല്‍കൊടിയായി ഞാനും വളര്‍ന്നു. പിന്നീട് ഒട്ടധികം കഥകളും കവിതകളും എഴുതുകയും പ്രസിദ്ധീകരിക്കുകയും ചയ്തു. അങ്ങിനെ ഒരുദിവസം എങ്ങിനെയോ ഞാന്‍ ആദ്യാക്ഷരിയിലെ
അപ്പുകുട്ടന്റെ നിര്‍ദേശമനുസരിച്ച് ബ്ലോഗ്‌ എന്ന  ബൂലോകത്തിലെ  ചെറിയൊരു പ്രതലം  കരസ്ഥമാക്കി. പിന്നീടുള്ള  ദിനങ്ങള്‍   എന്റെ ബ്ലോഗിന്  തലകെട്ടിനും  പട്ടുടയാടകള്‍ക്കും ഉള്ള  തത്രപ്പാടുകള്‍ .  

അങ്ങിനെയിരിക്കെയാണ്  ജോലി തരപ്പെട്ടത് .ജോലി കഴിഞ്ഞു ബാക്കിയുള്ള സമയം ഓടിനടന്നു മറ്റുള്ള സ്നേഹിതന്മാരുടെ ബ്ലോഗ്‌ വായന എനിക്ക് ഒരുപാട് സന്തോഷം തരും . തുറന്ന കമെന്റും എഴുത്തും. ഉള്ളത് ആരോടും പറയും . അതിനിടയില്‍ ബ്ലോഗിലുടെ കിട്ടിയ എന്റെ ഹൃദയം കവര്‍ന്ന ഒരുപാട് നല്ലനല്ല കുട്ടുകാര്‍ പക്ഷെ ...

എല്ലാം ഈ കീബോര്‍ഡ്  നശിപ്പിച്ചു..!!!

വര്‍ഷങ്ങള്‍ക്കു മുമ്പ്,  പത്താം ക്ലാസ് കഴിഞ്ഞു സ്കൂളില്‍   നിന്നും   പിരിഞ്ഞു പോരുമ്പോള്‍ നേശന്‍ മാഷ് പറഞ്ഞു: നീ കവിത എഴുതണം നല്ല കുട്ടിയാ എന്നൊക്കെ. അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഈ കീബോഡ് തകര്‍ത്തെറിഞ്ഞു .

സമയം അല്പംപോലും ഇല്ലാത്ത ഞാന്‍ പെട്ടന്നു ടൈപു ചെയ്തു വിടുന്ന അക്ഷരങ്ങള്‍ പലതും അങ്ങോട്ടും ഇങ്ങോട്ടും മാറി. നശിച്ച കീബോര്‍ഡ് എന്ന് ഞാന്‍ പറയില്ല, കാരണം മറ്റുള്ള എല്ലാവരും ഇതിലല്ലേ ടൈപ്പുന്നെ...അതൊക്കെ ശരിതന്നെ . എങ്കിലും എനിക്ക് ഒന്ന് അവകാശപ്പെടാം . ഞാന്‍ എന്റെ എഴുത്തുകള്‍ ആരെക്കൊണ്ടും എഡിറ്റു ചെയ്യിക്കുകകയോ മറ്റോ ചെയ്തിട്ടില്ല.

അതുകൊണ്ട് മറ്റുള്ളവര്‍ ആരും വെഷമികേണ്ടി വന്നിട്ടില്ല . പിന്നെ പാരിതോഷികമോ മറ്റോ ഇല്ലാത്ത എഴുത്ത് ബ്ലോഗ്‌ എന്ന പ്രതലത്തില്‍ കാണുമ്പോഴുള്ള സന്തോഷം ,അതാണ്‌ എന്റെ ആനന്ദം!. അതും കരണ്ട് പോയാല്‍ ബ്ലോഗില്‍  കൊല നടന്നാലും ആരറിയാന്‍.

എന്നാലും ഈ കീബോര്‍ഡ് എന്നോട് പിണക്കമാ ...ഇനി അക്ഷരത്തെറ്റ് ഉണ്ടെങ്കില്‍ തന്നെ, വായിക്കുന്ന സ്നേഹിതര്‍ ക്ഷമ കാണിക്കണമെന്ന അപേക്ഷയോടെ ...

സാബി ബാവ

Friday, October 22, 2010

എന്റെ പ്രിയ ഗായകാ പ്രണാമം ..


മധുര സംഗീത മഴ ...
പോഴിയുന്നതോ .. ഉമ്പായിതന്‍ അധരമതില്‍   നിന്ന്.
ജീവിക്കാനുള്ള നെട്ടോട്ടം ഭാവിതന്‍  ചിന്തയില്‍ ഉഴലുമെന്‍  മനം-
പിടിച്ചു തളക്കാന്‍ പോന്ന നിന്‍ സംഗീതം .
സുറുമയണിഞ്ഞ  മിഴികളെ വര്‍ണിച്ച് .
സുര്യകാന്തി പുക്കളെന്ന അനുമോദനം.
ജാലകത്തിരശീല തന്‍ പഴുതിലുടെ........
ജാലമെറിയും വരികളില്‍ ...!!!!!
ഞാനും പറന്നകന്നെന്‍ കൌമാര വീതികളിലേക്ക് ....
കിനാവിന്റെ ചിറകിലേറി വരുന്ന നിന്നോമലാളോട്.
പ്രിയ പാട്ടുകാരാ ...പറയുക !!!
നിന്റെ ഗാനങ്ങള്‍ കേട്ടു നില്‍ക്കാന്‍ കഴിഞ്ഞ നീ  ...
എത്ര ഭാഗ്യവതിയെന്ന്.!
നിന്റെ അനന്ത സംഗീത പൊയ്ക തന്നതില്‍..
 നീരാടി രസിക്കുന്നതില്‍ പരം
മനസുഖമെന്ത്..?ഈ പാരിതിലെനിക്ക് ..
നീല മിഴിയിലെ രാഗ ലഹരിയില്‍ മനം കുളിരണിഞ്ഞു പാടാന്‍ ...
ഇനിയുമിനിയും ദിനരാത്രങ്ങളുണ്ടാകട്ടെ..
നിനക്ക് മുന്നില്‍ .....

Tuesday, August 10, 2010

ഇടപ്പള്ളി ബ്ലോഗ്‌ മീറ്റ് ഞാന്‍ കണ്ടത് പറയാതെ വയ്യ

സമയം എത്രയായീ എന്ന് ചോദിച്ചാല്‍ ആ ....
ഏസിയുടെ നല്ല തണുപ്പ് .ബ്ലാങ്കറ്റിന്റെ ഉള്ളിലായിരുന്നു .
അവിടെ ഇപ്പോള്‍   ബ്ലോഗ്‌ മീറ്റിന്റെ  ആദ്യ ഘട്ടം നടക്കുകയാണ് .പാവപെട്ട സുന്ദരനാണ് മുഖ്യ താരം .കള്ളി തുണിയും  ബനിയനും വേഷം .മുപ്പരങ്ങനെ പൊട്ടന്‍കടിച്ചപോലെ അങ്ങോട്ടുമിങ്ങോട്ടുംനടക്കുന്നു അരികത്തായ്‌ ആരോ  പൊട്ടിയ കണ്ണടയെ ഓര്‍ത്തു   വിലപിക്കാന്‍ വെമ്പുന്നു .ഞാനവിടെയുണ്ടോന്നു ചോദിച്ചാല്‍ പിന്നെയും  ആ...
ആ സീന്‍ അത്രയ്ക്ക് ക്ലിയര്‍ പോരായിരുന്നു .അല്പം കഴിഞ്ഞു
 സീന്‍ മാറി .
ഹോ ..!!!!
വല്ലാത്ത ഗ്ലാമര്‍ നമ്മുടെ പാവപെട്ടവനിപോ കണ്ടാല്‍ മഞ്ഞു തുള്ളിപോലും തോറ്റു പോകും തുവെള്ള ഡ്രെസ്സും ഹോ ..!! ചന്തം കൊണ്ട് കണ്ണ് തള്ളി .അടുത്തുള്ള പ്രശസ്ത കവി കാട്ടാകട
കണ്ണട കവിത കയ്കൊണ്ടും കാലുകൊണ്ടും അക്ശനിട്ടു   മുളുന്നുണ്ട്‌.മേശപുറത്ത്‌ താളമിട്ടു യുസുഫ്പ .
രംഗം മാറുകയായി .
ഇതല്ലാം കണ്ടുനിന്നഞ്ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി .അയ്യോ എനിക്ക് വല്ലാത്ത അങ്കലാപ്പ് .ആരും വന്നില്ലേ ...?എത്താറാകുന്നു .മറുപടി വന്നത് പാവ്വത്താനില്‍ നിന്ന്  പിന്നെ  പരിചയപ്പെടല്‍.ഞാന്‍ എന്റെ ഹാന്‍ഡ്‌ ബാഗ് കയ്യിലൊതുക്കി ഒരു സീറ്റില്‍ ഇരിപ്പായി .ഗള്‍ഫില്‍ നിന്ന് ചെന്നതിന്റെ പ്രസരിപ്പും റോയല്‍ മാരേജു സ്പ്രേയുടെ സുഘന്ധവും എന്നെയങ്ങ് ജാടക്കരിയാക്കി .ആല്പം കഴിഞ്ഞു .കുറച്ചാളുകള്‍ എത്തിയ  കുട്ടത്തില്‍  കൊട്ടോട്ടിക്കാരനും  തണലും   .അയ്യോ ഇവരൊക്കെ  വയസ്സാങ്കാലത്ത് അടിച്ചു പൊളിച്ചാല്‍ ...
ഹും ..
ഞാനൊരു നുറ്റി പത്തിന്റെ ചിരി  പാസാക്കി .തല്‍ക്കാലം ഇരിക്കട്ടെ ..പിന്നെവന്ന ഒരുപാട് ബ്ലോഗര്‍മാരെ ഞാന്‍ അറിയില്ലാത്തവര്‍ .അതിനിടയിലാണ് നമ്മുടെ ലച്ചുവിന്റെ രംഗ പ്രവേശം തിളങ്ങുന്ന കണ്ണും വെച്ച്‌ നമ്മെയൊക്കെ ഒളിയബെരിഞ്ഞ  ലച്ചു.കത്തറീന്നു  കാശും കളഞ്ഞു  ബ്ലോഗ്‌മീറ്റിനു  വന്ന ബ്ലോഗിനി .എന്റെ ലചൂ ....എന്നാലും നീയാ കണ്ണും വെച്ച്‌ ......
എന്നെയൊക്കെ വേദനിപ്പിച്ചുട്ടോ  ..!!!! കാരണം ഞാനെത്ര തിരഞ്ഞു ഇന്റര്‍ നെറ്റില്‍ അങ്ങിനെയൊരു കണ്ണ് .എവടെ..?കിട്ടിയില്ല ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത്‌ .കണ്ണ് നെറ്റിലുള്ളതാ ലച്ചു വേറെയാന്നു.
എന്നാലും ഞാന്‍ കണ്ട കണ്ണേയ്..
ഹോപിന്നെ നമ്മുടെ കുതറയും  മനോരാജും  എപ്പോഎത്തി  എന്ന  എന്നോടുള്ള  ചോദ്യം രാവിലെ  ബ്ലോഗ്‌മീറ്റിനു   വേണ്ടിമാത്രംവന്നതാ  നാളെപോകും
 ഹോ ...അല്പാശ്വാസം   ആരോടെങ്കിലും  ഇതൊന്നു  പറയാന്‍  കഴിഞ്ഞല്ലോ .
കുട്ടിക്ക  വന്നില്ല   ഞാന്‍പ്രാകി  മടിയന്‍  യാത്രാ  മടിയന്‍   സിനുവും ആദിലയും  വന്നില്ല  എന്നാലും അവിടമാകെ  ഒരു ജഹ പൊഹ  .ഉള്ളിലുടെ  ഒളികണ്ണിട്ടു  ഞാന്‍ കുമാരനെ  കണ്ടു എന്റെ ഹസ്സിനെ   തോണ്ടി  ഞാന്‍ പറഞ്ഞു . ഈ  കുമാരന്  പ്രൊഫൈലിലെ  പോട്ടം  മാറ്റികുടെ  ..?
ഒരുനിമിഷം  സീന്‍ മാറി 
നമ്മുടെ കണ്ണട ചില്ലുകള്‍  കവിതയായ് പൊഴിഞ്ഞു തുടങ്ങി.  സന്തോഷം  ഞാന്‍ കവിത ദഹിക്കാത്ത  കുതറ യല്ലാല്ലോ ...?  കവിത കഴിഞ്ഞു ഇനി  ലച്ചുന്റെ  പാട്ട്  എനിക്ക് ആല്പം നീരസം  എനിക്ക് പാട്ടറിയില്ല  ഞാന്‍ പാടിയാ   ബ്ലോഗര്‍മാര്‍  മൊത്തം  കുതിരവട്ടം  എത്തും .
 ഉം ., അവള്‍  പാടട്ടെ  ..
ഒരുപുഷ്പം  മാത്രമീ ...
 പുന്കുലയില്‍   നിര്‍ത്താം   ഞാന്‍...
ആ ഹാ ...
ശ്രുതി മധുരമായ ഗാനം പാടി അവള്‍ ഇറങ്ങി എല്ലാവരും കയ്യടിച്ചു .തൊട്ടുപിന്നാലെ എന്തിനും ഉള്ള തയ്യാറെടുപ്പോടെ  ഞാന്‍ കയറി.അവളെകാളും ഞാന്‍ പാടുമെന്ന ഭാവത്തോടെ മൈക്ക് കയ്യിലെടുത്തു .ഗാനം തുടങ്ങി .
 ഒന്നിനുമല്ലാതെ....
  എന്തിനോ തോന്നിയൊരിഷ്ട്ടം...
എനിക്കെപോഴോ തോന്നിയൊരിഷ്ട്ടം ...
ആട്ടവും പാട്ടും ഒരുമിച്ചായപ്പോള്‍  കൂടെ കിടന്നുറങ്ങിയ മുന്ന് വയസ്സുകാരി പേടിച്ചുണര്‍ന്നു. പിന്നീടാണ് ഹസ്സിന്റെ  വിളി   എടീ ..നിനക്ക് വട്ടായോ ..?
എനിക്കോ.?മറുപടി  അന്തം വിട്ടാണ്
 ഇല്ല ഞാന്‍ പാടും .
വീണ്ടും പാട്ട് ..മകളുടെ ഫീഡിംഗ് ബോട്ടിലാണ് മൈക്കായി കയ്യില്‍ വന്നത് .ആ രംഗം കണ്ടു ഭയന്ന ഭര്‍ത്താവും മക്കളും വീണ്ടും
ഡീ .. ഡീ ..
ആഹാ ..ഉണര്‍ന്നു നോക്കിയപോഴാണ്‌ അവരെല്ലാം മുന്നില്‍  നില്‍ക്കുന്നത് കണ്ടത്. എന്താ നിനക്ക് പറ്റിയത് .
ഞാന്‍ വഷളായി .എങ്കിലും ധൈര്യം  വിടാതെ പറഞ്ഞു .
ഇടപ്പള്ളി മീറ്റ്  കഴിഞ്ഞു .നമുക്ക് പോകാല്ലേ ..? 

___________________________________________________

(പിന്‍കുറിപ്പ്‌) തൊടുപുഴ   ഇടപ്പള്ളി എന്നാക്കി മാറ്റി.
കുടുതല്‍ വായിക്കാനുള്ള സമയം ഇല്ലാത്തതിന്റെ കുഴപ്പം .