Thursday, March 24, 2011

മണിമേടകളിലെ മുഖം മൂടികള്‍

ടെലഫോണിന്റെ നിര്‍ത്താതെയുള്ള തേങ്ങല്‍.
ജാനുവേട്ടത്തിക്ക് മനസ്സമാധാനം കിട്ടുന്നില്ല. സുഹറ, അവള്‍ ഉറക്കത്തിലായിരിക്കും. ഉറങ്ങി കൊതി തീരാത്തൊരു പെണ്ണ്.
"അക്കരെന്നു വിളിക്കുന്ന കെട്ടിയോന്‍മാരുടെ ശബ്ദം കേള്‍ക്കാന്‍ കൊതി കാണില്ലേ ഈ പെണ്ണുങ്ങള്‍ക്ക്" ജാനുവേട്ടത്തി ഒറ്റയ്ക്ക് പറഞ്ഞു.
"മുറ്റം അടിക്കുന്നതിനിടെ തെങ്ങിലെ ഓല വീഴുന്നത് ശ്രദ്ധിക്കണേ അമ്മേ..”
മകനാണ് വിളിച്ചു പറയുന്നത്.
"തെങ്ങ് ചതിക്കില്ലാന്നൊക്കെ പറയാം.., പിന്നെങ്ങനെയാ കോരന്‍ ചത്തത്..”
ജാനുവമ്മയുടെ ചോദ്യം കേട്ട മകന്‍ വെറുതെയൊന്ന് പുഞ്ചിരിച്ചു.
കോരന്‍, ജാനുവമ്മയുടെ അനുജത്തിയുടെ കെട്ടിയോന്‍. തെങ്ങിന്റെ തടം തുറന്ന് തോല് നിറച്ച് മൂടുന്ന ജോലിയായിരുന്നു കോരന്. അപ്രതീക്ഷിതമായി തെങ്ങില്‍ നിന്നും മണ്ടരി ബാധിച്ച് വീണ ഒരു തേങ്ങയായിരുന്നു കോരന്റെ തലയ്ക്കു ക്ഷതമേല്പ്പിച്ചത്. പിന്നീട്....
ഓര്‍മ്മകള്‍ ജാനുവമ്മയുടെ കണ്ണുകള്‍ നിറച്ചു. നരച്ച് തുടങ്ങിയ ഉടുമുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ചു.

ജാനുവമ്മയുടെ മകന്‍ അങ്ങാടിയിലെ ചെറിയൊരു ടൈലര്‍ ഷോപ്പ് ഉടമയാണ്. അത് കൊണ്ട് കുടുംബം പുലര്‍ത്തുന്നു. ഇന്ന് നാട്ടിലെ പണക്കാരന്‍ വഹാബ് മുതലാളിയുടെ ഏക മകളുടെ വിവാഹമാണ്. അത് കൊണ്ട് തന്നെ ഷോപ്പില്‍ ഇന്ന് കൊടുക്കേണ്ട ചുരിദാറുകള്‍ വാങ്ങാന്‍ വരുന്നവരുടെ തിരക്കും കൂടുതലാകും. അയാള്‍ പുറപ്പെടാനായി മുറ്റത്തിറങ്ങി. അപ്പോഴാണ്‌ ജാനുവമ്മ മകനെ വീണ്ടും വിളിച്ചത്.
"മോനെ ദിവാകരാ..”
"നീ പോണ വഴി സുഹറാന്റെ ജനാലക്ക് ഒരു തട്ട് കൊടുക്ക്‌. ആ പെണ്ണ് ഇനിയും എണീറ്റില്ലാന്ന് തോന്നുന്നു”
'ഇതെന്തൊരു കെടപ്പാ വെയില്‍ ഉച്ചീല് എത്തിയാലും പെണ്ണുങ്ങള്‍ കിടക്കേല്‍ തന്നേ കെട്ടിയോനും കുട്ട്യോളും ഒന്നും വേണ്ട. അക്കരെ കഷ്ട്ടപെടുന്ന ആണ്ങ്ങളുണ്ടോ ഇതറിയുന്നു’ ഒറ്റക്കുള്ള സംസാരം ജാനുവേട്ടത്തിക്ക് ശീലമായതാ...

ദിവാകരന്‍ സുഹറയുടെ ജാലകത്തിന് തട്ടി വിളിച്ചു.
അടഞ്ഞു കിടന്ന മുന്‍ വാതിലിനരികില്‍ കൊണ്ട് വെച്ച പാല്‍പാത്രം ഉറുമ്പരിച്ച് തുടങ്ങി. ദിവാകരന്‍ ആഞ്ഞ് മുട്ടി വിളിച്ചെങ്കിലും പ്രതികരണം കണ്ടില്ല. കടയില്‍ എത്താന്‍ വൈകുന്നതിലുള്ള പരിഭവം ജാനുവമ്മയോട് പറഞ്ഞ്‌ ദിവാകരന്‍ അങ്ങാടിയിലേക്ക് നടന്നു. അരയോളം മുണ്ട് കയറ്റികുത്തി കുഞ്ഞ് മതില്‍ ചാടിക്കടന്ന് ജാനുവമ്മ സുഹറയുടെ വീട്ടിലെത്തി. ജനലില്‍ തട്ടി വിളിക്കുന്നതിനിടെ അകത്ത് നിന്നും കുഞ്ഞിന്റെ കരച്ചില്‍ പുറത്ത് വന്നു അല്‍പം ആശ്വാസം പോലെ ജാനുവമ്മ പറഞ്ഞു.
"ആ കൊച്ചു ഉണര്‍ന്നാലും സുഹറ എഴുനേല്‍ക്കില്ല”

അകത്ത് നിന്നും കേള്‍ക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ നില്‍ക്കാതെ വന്നപ്പോള്‍ ജാനുവേട്ടത്തി മുന്‍വശത്തെ വാതില്‍ക്കലെത്തി. അപ്പോഴും ടെലിഫോണ്‍ നിര്‍ത്താതെ കരഞ്ഞു. വീടിന് ചുറ്റും നടന്ന് സുഹറയെ വിളിക്കുന്ന ജാനുവമ്മയെ കണ്ട് മേലെ പറമ്പിലെ ബഷീര്‍ ഇറങ്ങിവന്നു.
"ന്ത്യെ.. ജാനുവമ്മേ കുട്ടി കരയുന്നുണ്ടല്ലോ സുഹറ അവിടില്ലേ...”
"ല്ല്യ.. ന്‍റെ ബഷീര്‍ മാപ്ലേ.... ഓള് എണീറ്റില്ലെന്നാ തോന്നുന്നെ”

ആ വലിയ വീട്ടില്‍ സുഹറയും ചെറിയ കുഞ്ഞും മാത്രം. ഭര്‍ത്താവ് ഹക്കീം ദുബായിലാണ്. തന്റെ ഭാര്യ സുഖമായി കഴിയണം എന്ന് കരുതി തറവാട്ടില്‍ നിന്നും മാറിതാമസിപ്പിച്ചിട്ട് അധികമായില്ല. സുഹറക്ക് ഒറ്റയ്ക്ക് താമസിക്കുന്നതില്‍ ഭയമില്ല എന്നാണ് ഹക്കീമിനുള്ള മേന്മപറച്ചില്‍.

ഹക്കീം നാട്ടില്‍ വന്നു നില്‍ക്കുന്നത് രണ്ട് മാസങ്ങള്‍ മാത്രം. സുഹറാക്ക് എന്നും പരാതിയാണ്. തന്റെ സുഖ സൌകര്യങ്ങളെല്ലാം അവന്‍ നേടികൊടുക്കുമ്പോഴും സുഹറയുടെ പരാതി രണ്ടുമാസത്തെ ചുരുങ്ങിയ ലീവിനെ കുറിച്ചായിരുന്നു. ജീവിതത്തിന്റെ മധുരമുള്ള നിമിഷങ്ങളേക്കാളും ഒന്നിന് പിറകെ ഓരോന്നായി എത്തി പിടിക്കാനുള്ള വ്യഗ്രതകള്‍. കാശിനോട് ആര്‍ത്തി പൂണ്ട്, തറവാടിന്റെ പെരുമ പറഞ്ഞ്‌ അഹങ്കരിക്കുന്ന ഹക്കീമിനെ കൂട്ടുകാര്‍ വിളിച്ചിരുന്ന പേരുതന്നെ ‘വല്ല്യോന്‍‘ എന്നായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ജാനുവമ്മ ധൃതിയോടെ ചെന്ന് വാതില്‍ പിടിച്ച് കുലുക്കുമ്പോഴാണ് അറിഞ്ഞത്, വാതില്‍ പൂട്ടിയിട്ടില്ലാ. ഭയന്ന്‍ കൊണ്ടാണെങ്കിലും ജാനുവമ്മ വാതില്‍ തുറന്ന്‍ അകത്ത് കയറി. കിടപ്പറയില്‍ കിടന്ന്‍ കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് ജാനുവമ്മ സുഹറയെ തട്ടി വിളിച്ചു.
അവള്‍ ഒന്നും അറിയാതെ ഉറക്കത്തിലാണ്. അഴിഞ്ഞു കിടന്ന അവളുടെ ഉടയാടകള്‍ക്ക് മേലെ പുതപ്പു എടുത്തിട്ട് വീണ്ടും കുലുക്കി വിളിച്ചു. ഉണരുന്നില്ലെന്ന് കണ്ട ജാനുവമ്മ ഭയന്ന് ബഷീറിനെ അകത്തേക്ക് വിളിച്ചു.
"ബഷീര്‍ മാപ്ലേ... ഒന്നിങ്ങ് വരൂ...
സുഹറ ഉണരുന്നില്ലല്ലോ... എന്ത് പറ്റി ഈ പെണ്ണിന്..”

വിളി കേട്ട ബഷീര്‍ ഓടി മുറിയില്‍ കടന്നു.
“സുഹറക്ക് എന്ത് പറ്റി വേഗം ഹോസ്പിറ്റലില്‍ എത്തിക്കാം”
ബഷീറിനെ കണ്ടതും ജാനുവെട്ടത്തി സുഹറയുടെ വസ്ത്രങ്ങള്‍ ഒന്നുകൂടി ഒതിക്കിയിട്ടു. ബഷീര്‍ വീട്ടിലേക്ക് ഓടി അവന്റെ ഉമ്മയെ വിവരം ധരിപ്പിച്ചു. കുന്നിറങ്ങാന്‍ വയ്യാത്ത നബീസുതാത്ത താഴേക്ക്‌ എത്തി നോക്കി. ബഷീറും ജാനുവമ്മയും സുഹറയെ ഹോസ്പിറ്റലില്‍ എത്തിച്ചു. ശേഷം സുഹറയുടെ തറവാട്ടില്‍ ബഷീര്‍ വിവരം വിളിച്ചു പറഞ്ഞു. സുഹറയുടെ കുഞ്ഞ് ജാനുവമ്മയുടെ ചുമലില്‍ തളര്‍ന്നുറങ്ങി. അല്‍പ സമയത്തിനകം സുഹറയുടെ വീട്ടുകാരും എത്തി.
എല്ലാവരും അങ്കലാപ്പിലാണ്.

ഡോക്ടര്‍ പുറത്ത് വന്നു .
"എന്താ സാര്‍ അവള്‍ക്ക് പറ്റിയെ”
ഹക്കീമിന്റെ ജ്യേഷ്ട്ടനായിരുന്നു ചോദിച്ചത്.
“കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും റൂമിലോട്ട് വരൂ”
ഡോക്ടര്‍ക്ക് പിറകിലായി ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ റൂമിലേക്ക് കടന്നു.
“കുട്ടിയുടെ ഭര്‍ത്തവ് എവിടേയാണ് ”
ഡോക്ടറുടെ ചോദ്യങ്ങള്‍ക്കെല്ലാം ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ ഉത്തരം നല്‍കി.
“പേഷ്യന്റിന്റെ ശരീരത്തില്‍ മയക്കു മരുന്നിന്റെ അംശം ഒരുപാട് പടര്‍ന്നിരിക്കുന്നു. പിന്നെ അവള്‍ ശക്തമായ ലൈഗീകതക്ക് ഇരയായിട്ടുണ്ട്. മയക്കു മരുന്നിന്റെ അളവ് കൂടുതലായതിനാല്‍ ഇപ്പോള്‍ ഒന്നും എനിക്ക് പറയാന്‍ പറ്റുന്ന സ്റ്റേജല്ല. നിങ്ങള്‍ ഉടന്‍ തന്നേ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാകും നല്ലത്. ഇവിടുത്തെ ഫെസിലിറ്റീസ് വെച്ച് എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല”
പറഞ്ഞ്‌ തീര്‍ന്ന് ഡോക്ടര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അവരുടെ കയ്യില്‍ ഏല്‍പ്പിച്ചു.

സുഹറയെ ടൌണിലെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. ജാനുവേട്ടത്തിയും ബഷീറും വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൂടെ ഹക്കീമിന്റെ ജ്യേഷ്ട്ടന്‍ നടന്നു വന്ന് ബഷീറിന്റെ ചെവിയില്‍ മന്ത്രിച്ചു.
“പുറത്ത് ആരും അറിയണ്ടാ. സുഹറക്ക് അസുഖമാണെന്ന് മാത്രം പറഞ്ഞാല്‍ മതി”
ഇതും പറഞ്ഞു അവന്‍ നടന്നു നീങ്ങി.

തിരക്കിനിടെ തുറന്നിട്ട് പോയ സുഹറയുടെ വീട്ടിലെത്തി വാതില്‍ പൂട്ടുമ്പോള്‍ താഴെ നിലത്ത്‌ നിന്നും നിര്‍ത്താതെ കരയുന്ന മൊബൈല്‍. ജാനുവേട്ടത്തി അതെടുത്ത് ബഷീറിന്റെ കയ്യില്‍ കൊടുത്തു.
“ഹക്കീമായിരിക്കും നീ ഒന്ന് സംസാരിക്ക്”
കുറെ നേരമായി റിങ്ങ് ചെയ്തതിനാലാവാം ആ കോള്‍ കട്ടായി. ആരാണെന്നറിയാന്‍ ബഷീര്‍ അതെടുത്ത് നോക്കി. വിലപിടിപ്പുള്ള മൊബൈലിലില്‍ സ്ക്രീന്‍സേവറില്‍ ഹക്കീമിന്റെ പുഞ്ചിരിക്കുന്ന മുഖം.

മൊബൈല്‍ പരിശോധിച്ച് നോക്കിയ ബഷീര്‍ ജാനുവേട്ടത്തിയോട് പറഞ്ഞു.
ഇത് നാട്ടിലെ നമ്പറാ, ഹക്കീമല്ലാ. ഈ നമ്പറീന്ന് ഇന്നലെ രാത്രി പന്ത്രണ്ടു മണിവരേ ഇതിലേക്ക് വന്ന അനേകം കാളുകള്‍ സുഹറ അറ്റന്റും ചെയ്തിട്ടുണ്ട്.

"എന്താ ബഷീര്‍ മാപ്ലേ സുഹറക്ക് പറ്റീത്..”
ബഷീര്‍ ഒന്നും പറയാതെ തല കീഴോട്ട്‌ പിടിച്ച് നിന്നു.
അപ്പോഴാണ്‌ സുഹറയുടെ മൊബൈല്‍ വീണ്ടും ശബ്ദിച്ചത്. ബഷീര്‍ സ്വിച് ഓണ്‍ ചെയ്ത് ചെവിയില്‍ വെച്ചു
"ഹെലോ മൈ ഡിയര്‍, എണീറ്റില്ലേ. തകര്‍ത്തല്ലോ മോളേ ഇന്നലെ. മൂന്നാലെണ്ണത്തിനെ അല്ലേ സഹിച്ചത്. നീ മിടുക്കിയാ..”
മറുതലക്കല്‍ നിന്നും ഒന്നും കേള്‍ക്കാത്തതിനാല്‍ ആവാം ഫോണ്‍ ഡിസ്കണക്റ്റ് ആയി.
ബഷീറിന്റെ ഹൃദയം പെരുമ്പറ കൊട്ടി.
അവന്‍ ധൈര്യം വിടാതെ പെട്ടന്ന് തന്നെ ഹക്കീമിന്റെ ജ്യേഷ്ട്ടനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.

സുഹറയെ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹക്കീമിന്റെ ഉമ്മയുടെ കൈകളില്‍ കിടന്ന് കരയുന്ന കുഞ്ഞിനെ നോക്കി മറ്റുള്ളവര്‍ സഹതപിച്ചു. സുഹറയുടെ നിശ്ചലമായ ശരീരം വീട്ടിലെത്തിക്കുമ്പോള്‍ വീണ്ടും ബഷീറിന്റെ കയ്യിലുള്ള അവളുടെ മൊബൈല്‍ തേങ്ങി കൊണ്ടിരുന്നു. മാദക ലഹരി പടര്‍ത്തുന്ന അവളുടെ ശരീരം നിശ്ചലമായാത് കാമവെറിയന്‍മാര്‍ അറിഞ്ഞില്ലെന്ന് മൊബൈല്‍ഫോണ്‍ പറഞ്ഞ് കൊണ്ടിരുന്നു.
മരണ വീട്ടിലെ ആളുകളുടെ ബഹളത്തിനിടയിലും ജാനുവമ്മ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.
"എന്തിനാണ് ഇത്രൊക്കേ പൌറും പത്രാസും. പോരാഞ്ഞ്‌ ദുബായി പണം ഒഴുകുമ്പോ മൊബൈലും വീടും ഒരുക്കി ഒറ്റക്കാക്കി പാര്‍പ്പിക്കുമ്പോ കെട്ട്യോന്‍മാരും ഓര്‍ക്കണം. വയസ്സിന് മൂത്ത ആരേലും പോരേല് ല്ല്യഞ്ഞാല്‍ ഇങ്ങനൊക്കെ വരും. പ്പൊ കെട്ട്യാ.. കുട്ടി. കുട്ടി ആയാലോ പൊര.
പിന്നെ പറയണോ എന്തൊക്കെ കാണണം ന്‍റെ ദൈവങ്ങളെ...”

46 comments:

  1. ഇതൊക്കെ ഇക്കാലത്ത് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതു തന്നെയാണ്, സംഭവിച്ചുകൂടാത്തതാണെങ്കിലും
    ഈ കേസില്‍ സുഹറയെ കുറ്റം പറയുന്നത് അനീതിയാണ് എന്നേ ഞാന്‍ പറയൂ
    മണിമാളികയും മൊബൈല്‍ഫോണും മാസാമാസം വന്‍തുകയുടെ ഡ്രാഫ്റ്റും നല്‍കിയാല്‍
    എല്ലാ ബാധ്യതയും തീര്‍ന്നു എന്നാണ് ഗള്‍ഫ് ഭര്‍ത്താക്കന്‍മാരുടെ വിചാരം
    ഇത് ഒരു കെട്ടുകഥ മാത്രമാവണേ എന്ന് പ്രാര്‍ഥിക്കുന്നു

    ReplyDelete
  2. മൊബൈല്‍ ദുരന്തങ്ങള്‍..ഒരു തുടര്‍ക്കഥ.
    എത്ര എഴുതിയാലും പറഞ്ഞാലും തീരാത്ത, പാഠം പഠിക്കാത്ത കഥ.

    ReplyDelete
  3. ഇന്ന് സുഖസൗകര്യങ്ങള്‍ കൂടുംതോറും കുറ്റകൃത്യങ്ങളും കൂടികൊണ്ടിരിക്കുകയാണ്.അതു പോലെ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലെങ്കില്‍ പോലും മൊബൈല്‍ ഇല്ലാത്ത ആളുകളില്ല.മുതിര്‍ന്നവരത് പോട്ടെ....പത്തും പതിനഞ്ചും വയസ്സ് മാത്രം പ്രായമുള്ള ആണ്‍ കുട്ടികളും പെണ്‍കുട്ടികളും മൊബൈലിന്‍ അടിമകളാണ്.എന്റെ വീടിന്റെ അടുത്ത് നടന്നൊരു സംഭവം പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ഈയിടെ ഒരു മൊബൈല്‍ പ്രേമത്തില്‍ കുടുങ്ങി...വീട്ടുകാര്‍ അറിഞ്ഞപ്പോഴേക്കും കുട്ടിക്ക് മൂന്നുമാസം വയറ്റിലായിട്ടുണ്ട്....ആളാരെന്ന് ചോദിച്ചിട്ട് കുട്ടി പറഞ്ഞില്ല....സ്ത്യം പറഞ്ഞാല്‍ അവല്‍ക്കും അറിയില്ല.കുട്ടി ആത്മഹത്യ ചെയ്ത് കുടുംബത്തിന്റെ ഒന്നുകൂടി കനം കൂട്ടി.


    സാബീ ചിന്തിക്കാനുതകുന്ന പോസ്റ്റ് ആശംസകള്‍

    ReplyDelete
  4. കഥ തുടരുന്നു..അത്ര തന്നെ...

    ReplyDelete
  5. കേരളത്തിൽ ഇപ്പോളിത് ഒരു വാർത്തയേ അല്ലാതായിരിക്കുന്നു.നൂറുവട്ടം സംഭവിക്കുമ്പോൾ ഒരുവട്ടം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
    നല്ല പോസ്റ്റ്.ആശംസകൾ

    ReplyDelete
  6. മൊബൈല്‍ ദുരന്തങ്ങള്‍..ഒരു തുടര്‍ക്കഥ.
    nallayezhutthukal...

    ReplyDelete
  7. ഈ കഥകള്‍ മൊബൈല്‍ കഥകള്‍ തീരുന്നില്ല. നന്നായി അവതരിപ്പിച്ചു

    ReplyDelete
  8. ഈകഥ തുടര്‍ക്കഥ...
    പറഞ്ഞതും നന്നായി.

    ReplyDelete
  9. മൊബൈല്‍ ചതിക്കുഴികള്‍ നമ്മുക്കായി ഇനിയും കാത്തിരിക്കുന്നു...!

    ReplyDelete
  10. മുറ്റം അടിക്കുന്നതിനിടെ തെങ്ങിലെ ഓല വീഴുന്നത് ശ്രദ്ധിക്കണേ അമ്മേ..”
    മകനാണ് വിളിച്ചു പറയുന്നത്.
    "തെങ്ങ് ചതിക്കില്ലാന്നൊക്കെ പറയാം.., പിന്നെങ്ങനെയാ കോരന്‍ ചത്തത്..”
    ജാനുവമ്മയുടെ ചോദ്യം കേട്ട മകന്‍ വെറുതെയൊന്ന് പുഞ്ചിരിച്ചു.

    ഇതൊരു നല്ല തുടക്കമായിരുന്നു ഇവിടെ മുകളിൽ പറയുന്ന പോലെ കഥപറയാൻ കഴിഞ്ഞെങ്കിൽ ..

    ദുരന്തപരമായ സംഭവികകഥ വായിക്കുന്നതിൽ പുതുമയുണ്ടു .മനോഹരമായിരിക്കുന്നു ആശംസകൾ

    ReplyDelete
  11. കഥയായി പറഞ്ഞതെങ്കിലും ഇത് യാഥാർത്ഥ്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്.
    ഇതൊക്കെ അറിയാതെ സംഭവിക്കുന്നതൊന്നുമല്ല. നാമായിട്ട് വരുത്തിവെക്കുന്ന വിനകളാണ്. കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവർ കുടുംബത്തെ തനിച്ച് താമസിക്കാൻ വിടുന്നതിലെ പാളിച്ചകൾ!
    നമുക്ക് മുമ്പിൽ ഒട്ടേറെ അനുഭവങ്ങളുണ്ട്. അനുഭവങ്ങളിൽ നിന്നൊന്നും നമ്മുടെ സമൂഹം പാഠമുൾക്കൊള്ളുമെന്ന് തോന്നുന്നില്ല..
    നമ്മുടെ നാട്ടിൽ തക്കം പാത്ത് നടക്കുന്ന കാമവെറിയന്മാർക്ക് വീണുകിട്ടുന്ന വീണുകിട്ടുന്ന ഒരവസരവും!
    ഒരു ക്രൂര പീഡനത്തിന്റെ കഥ ഇവിടെ വായിക്കാം
    സന്ദേശമുള്ള കഥ....
    സാബീ ആശംസകൾ!

    ReplyDelete
  12. വിഷമിപ്പിക്കുന്ന കഥ, നല്ല പ്രമേയം. ചില വിശദാംശങ്ങൾ കുറച്ച് കാതലിലേക്ക് അൽ‌പ്പം കൂടെ ശ്രദ്ധിക്കണം സാബി, എങ്കിൽ ഇനിയും നന്നാകും.

    ReplyDelete
  13. നന്നായി പറഞ്ഞു........ ആശംസകള്‍ .

    ReplyDelete
  14. നല്ല പോസ്റ്റ്.ആശംസകൾ

    ReplyDelete
  15. നന്നായി പറഞ്ഞു സാബീ..
    കഥയാണെങ്കിലും ഹൃദയമിടിപ്പോടെ മാത്രമേ ഇതു വായിക്കാന്‍ പറ്റൂ..
    എന്ത് കാര്യവും കഥയില്‍ ചാലിച്ച് എഴുതുന്ന ഈ കഴിവിന് അഭിനന്ദനങ്ങള്‍..

    ReplyDelete
  16. മൊബൈലിനെ മാത്രം കുറ്റം പറയേണ്ടതില്ല. മൊബൈല്‍ വരുന്നതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ധാരാളമായി നടന്നിട്ടുണ്ട്.

    മൊബൈല്‍ ഫോണ്‍ ഉള്ളവരൊക്കെ കേട് വരുന്നുമില്ല.

    അല്ലെങ്കിലും ഒരു മതവും അംഗീകരിക്കാത്ത വര്‍ഷങ്ങള്‍ നീണ്ട കുടുംബം കൂടെയില്ലാത്ത ഈ പ്രവാസം തന്നെയാണ് വില്ലന്‍. ഇതിനാണ് മറു ചിന്ത വേണ്ടത്‌. മതം അംഗീകരിക്കാത്ത വിഷയമായിട്ടും മത സംഘടനകള്‍ പ്രതികരിക്കാത്തതെന്ത്‌ എന്നും ചിന്തിക്കപ്പെടെണ്ടതാണ്.

    കഥ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

    ReplyDelete
  17. "എന്തിനാണ് ഇത്രൊക്കേ പൌറും പത്രാസും. പോരാഞ്ഞ്‌ ദുബായി പണം ഒഴുകുമ്പോ മൊബൈലും വീടും ഒരുക്കി ഒറ്റക്കാക്കി പാര്‍പ്പിക്കുമ്പോ കെട്ട്യോന്‍മാരും ഓര്‍ക്കണം. വയസ്സിന് മൂത്ത ആരേലും പോരേല് ല്ല്യഞ്ഞാല്‍ ഇങ്ങനൊക്കെ വരും. പ്പൊ കെട്ട്യാ.. കുട്ടി. കുട്ടി ആയാലോ പൊര.
    പിന്നെ പറയണോ എന്തൊക്കെ കാണണം ന്‍റെ ദൈവങ്ങളെ...”

    ReplyDelete
  18. ഇത് കഥയല്ലല്ലോ.. ഇപ്പോള്‍ നടക്കുന്ന ജീവിതമല്ലേ?? ഈ കഥക്കും ജീവനുണ്ട്.. പല സുഹറമാരും മരിക്കുന്നില്ലെങ്കിലും “മരിച്ചതിനൊക്കുമോ ജീവിച്ചിരിക്കിലും” എന്നാ പോലെ ജീവിതം തള്ളി നീക്കുന്നവരുണ്ട്..

    ReplyDelete
  19. എല്ലാ കുറ്റവും ഗൾഫ് കെട്ട്യോന്മാർക്കിരിക്കട്ടെ...
    അവർക്കിവിടെ വിചാരങ്ങളില്ല...!
    വികാരങ്ങളില്ല്ല....!
    സന്തോഷങ്ങളില്ല...!
    സന്താപങ്ങളില്ല.....!
    ജീവിതവുമില്ല...!
    ഒരു കഥയാണെങ്കിൽ പോലും അവിടേയും അവഗണന മാത്രം....!!

    ReplyDelete
  20. ജീവി­തം വെറും ആ­സ്വാദ­നം മാ­ത്ര­മാ­യി മാ­റു­ന്ന വര്‍­ത്തമാ­ന ജീവി­ത നേര്‍­ക്കാ­ഴ്­ച­യീ­ലൂ­ടെ ഒ­രു യാ­ത്ര.ഇ­വി­ടെ ആ­രാ­ണ് തെറ­റു ചെ­യ്­ത­തെ­ന്ന് ചി­ക­യുന്ന­ത് വെറും ആ­പേ­ക്ഷി­കമാ­യ കാ­ര്യ­മാണ്.

    ReplyDelete
  21. ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഗള്‍ഫില്‍ കഴിയുന്ന പെണ്ണുങ്ങള്‍ എങ്കിലും രക്ഷപ്പെട്ടല്ലോ !!!!..അല്ലെങ്കില്‍ അവരുടെ കൂടി ഗതി എന്താകുമായിരുന്നു!!! ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തതാണല്ലോ പെണ്ണുങ്ങളുടെ അടിസ്ഥാന പ്രശ്നം അല്ലെ !! നല്ല കഥ !!

    ReplyDelete
  22. എന്റെ റബ്ബേ ………….(??????)

    ReplyDelete
  23. നന്നായിട്ടുണ്ട്....നടക്കുന്ന കഥ തന്നെ...പക്ഷെ ഭര്‍ത്താവ് അടുത്തില്ലാത്ത ഭാര്യമാര്‍ എല്ലാം ഇങ്ങിനെയാനെന്നു ധരിക്കരുത്...

    ReplyDelete
  24. കഥ വളരെ നന്നായി. വായിച്ചു കഴിഞ്ഞിട്ടും ഹൃദയമിടിപ്പ്‌ കുറഞ്ഞിട്ടില്ല !!

    ReplyDelete
  25. സാബി നന്നായി പറഞ്ഞ കഥ എല്ലാവരെയും മുഖ്യമായ ഒരു പ്രശ്നത്തിലേക്കാണ് നയിക്കുന്നത്.ഷുക്കൂര്‍ പറഞ്ഞ പോലെ മതം അംഗീകരിക്കാത്ത വിഷയം(ഭര്‍ത്താവും ഭാര്യയും കൂടുതല്‍ കാലം പിരിഞ്ഞിരിക്കുന്നത് )ആണ് വില്ലന്‍.അതാണ് പരിഹരിക്കപ്പെടേണ്ട പ്രശ്നം.ഇസ്ലാം മതം ഒരിക്കലും അംഗീകരിക്കാത്തതാണിത്. മറ്റു മതങ്ങളും മറിച്ചാവാന്‍ സാധ്യതയില്ല.ഇതിനു വെറുമൊരു കഥയായി വായിച്ചു തള്ളേണ്ടതല്ല.സാബീ, അഭിനന്ദനങ്ങള്‍!

    ReplyDelete
  26. ഒരഭിപ്രായവും പറയാന്‍ തോന്നാത്തതെന്താണാവോ.. !

    ReplyDelete
  27. തുണയടുത്തില്ലാത്ത ഇണകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തുടർ സംഭങ്ങളൂടെ പരിഛേദനം...!

    ReplyDelete
  28. വിഷയം പ്രസക്തം .സാഹചര്യങ്ങള്‍
    ഒരു പരിധി വരെ മനുഷ്യരെ സ്വാധീനിക്കുന്നു നല്ലതിനും ചീത്തക്കും അവ കാരണവും ആകുന്നു .
    ഇവിടെ തെറ്റ് ആരുടെ എന്നത് അല്ല സമൂഹം മനസ്സിലാകേണ്ട ഒരു ഗൗരവമുള്ള പ്രശ്നം എന്നതാണ് കാര്യം .നല്ല എഴുത്ത് .

    ReplyDelete
  29. കഥ വളരെ നന്നായി....

    ReplyDelete
  30. സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങള്‍ തന്നെ.

    ReplyDelete
  31. നല്ല എഴുത്
    ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ക്ലിയറാണ്
    ഈ മൊബൈല്‍ ശെരിക്കും ഒരാളെ പലതരതില്‍ സഹായിക്കുന്നു എനതിലും എല്ലാതിനുമുള്ള പോലെ അതിനും മറുവശവുമുണ്ട്, പക്ഷെ ഈ ഫോണിനെ മാത്രം കുറ്റം പറഞ്ഞാല്‍ പോര , ഇത് പറഞ്ഞ നാം സമാധാനിക്കുന്നു എന്നും പറഞ്ഞൂടെ.......
    കാരണങ്ങള്‍ ഒരുപാടാണ്......
    ആ സ്ത്രീയുടെ ഭര്‍ത്താവ്, വീടുകാര്‍ അങ്ങിനെ ഒരുപാട് കാരണങ്ങളും ഈ ഫോണും ഉണ്ടായപ്പൊ ഇങ്ങനൊക്കെയായി
    പിന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ , ഇവളെ കൊന്നവര്‍ , അവരാണ് ഇതിന്റെ കാരണക്കാര്‍....
    അല്ലാതെ ഒരു ഫോണ്‍ ഉണ്ടായി എന്ന് കരുതി ഒന്നും നടകില്ല ,
    നാം ഒന്ന് മനസ്സിലാക്കുക , നമ്മുടെ ചുറ്റം നാം കാണാത്ത ഒന്നാന്തരം ഉരുണ്ട കുഴികള്‍ മറഞ്ഞിരിക്കുന്നു ചിലപ്പോള്‍, ചിലപ്പോള്‍ മാത്രം അവ മിസ്സ്കോളായി വന്നേക്കാം

    ReplyDelete
  32. കഥ വളരെ നന്നായി....
    ദിവസേനെ പത്രത്തില്‍ ഇതുപോലുള്ള വാര്‍ത്തകള്‍ കണ്ടാലും വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നു...
    പടച്ചോന്‍ കാക്കട്ടെ !!!

    ReplyDelete
  33. നന്നായി അവതരിപ്പിച്ചു. കഥയൊ സംഭവിച്ചതൊ എന്നു പറയാൻ പറ്റാത്ത കലികാലം..

    ReplyDelete
  34. കെട്ട്യോന്മാര്‍ ഗള്‍ഫില്‍ ആയതുകൊണ്ടാണ്‌
    അപ്പൊ ഇങ്ങനൊക്കെ വന്നത് അല്ലെ!
    മൊബൈലിനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം..
    പണ്ടും ഇതെല്ലാം നടന്നിരുന്നു..ഇതിനപ്പുറവും.
    കഥ നന്നായി..

    ReplyDelete
  35. കഥ നന്നായി പറഞ്ഞു.. നല്ല ഒഴുക്കോടെയും രസകരമായും വായിച്ചു. ജാനുവമയുടേയും മകന്റേയും ഡയലോഗുകള്‍ രസകരമായിരുന്നു. എല്ലാര്‍ക്കും പരസ്പരം നീതി പുലര്‍ത്താന്‍ കഴിയട്ടെ.. ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുന്നതും വായിക്കുന്നതും വല്ലാതെ വിഷമമുണ്ടാക്കുന്നതാണ്.
    ആശംസകള്‍...

    ReplyDelete
  36. ഒരുപാട് ചോദ്യശരങ്ങള്‍ ഉയര്‍ത്തുന്ന കഥ
    ഹൃദയഹാരിയായി കഥാകാരി പങ്കുവച്ചു.
    ചുറ്റുവട്ടവും ഇന്ന് പ്രലോഭനങ്ങളാണ്. അതില്‍ വീഴാതവര്‍ക്ക് ഭീഷണിയും.
    ശാസ്ത്രപുരോഗതിഉണ്ടാവുമ്പോള്‍നമ്മുടെ ആവശ്യങ്ങള്‍ വര്‍ധിക്കുന്നു.
    വേഗത വര്‍ധിക്കുന്നു.ഒപ്പം..ക്ഷമ നശിക്കുന്നു.ധാര്‍മികത ഇല്ലാതാകുന്നു.ഒപ്പം സദാചാരവും..

    ReplyDelete
  37. അവതരണം വളരെ നന്നായിരിക്കുന്നു ...
    ആശംസകള്‍ ..!!

    ReplyDelete
  38. ആര്‍ക്കാണീ വാണിംഗ്??

    ReplyDelete
  39. മൊബൈല്‍ കഥ ഒരു തുടര്‍ക്കഥ

    നന്നായി പറഞ്ഞു.

    ReplyDelete
  40. കഥ നന്നായി എങ്കിലും പറഞ്ഞു പറഞ്ഞു കേവലവല്‍ക്കരിക്കപ്പെട്ട പ്രമേയം.
    വി കെ യുടെ കമെന്റിനു കയ്യൊപ്പ്‌!

    ReplyDelete
  41. ഇത് കഥയല്ല യാഥാര്‍ത്ഥ്യം അറിയില്ല ഈ ദുനിയാവിന്റെ പോക്ക് എങ്ങോട്റെന്നു

    ReplyDelete
  42. ഭാര്യമാരെ ഒറ്റക്ക് വിടുന്ന വിടുന്ന ഭര്‍ത്താക്കന്മാര്‍ തന്നെ ഒന്നാം പ്രതികള്‍.
    തെറ്റ് ചെയ്യുന്ന സ്ത്രീകള്‍ രണ്ടാം പ്രതികളും.
    വീട്ടില്‍ ഉത്തരവാദിത്തമുള്ള ആളുകളില്ലാത്ത കുടുംബങ്ങളില്‍ സംഭവിക്കുന്ന ഒരുദാഹരണം മാത്രം ഇത്.
    ഗള്‍ഫുകാരെ ജാഗ്രതൈ.

    ReplyDelete