Monday, November 02, 2009

കൈതപൂക്കള്‍

പ്രഭാതത്തിലെ കുളിരില്‍ പ്രകൃതി നീല കമ്പിളി പുതച്ചു നിദ്രയിലാണ് .
മഞ്ഞിന്റെ നേര്‍ത്ത മു‌ടുപടംമാറ്റി വെളിച്ചത്തിന്റെ സേനാനികള്‍
സുര്യ തേര്ഇറക്കി .പ്രകാശത്തിന്റെ ആഗമനത്തില്‍ നിദ്ര വിട്ടുണര്‍ന്ന
പ്രകൃതിയുടെ വിരഹാകുലരായ കാമുകിമാരെ പോലെ കൈതപൂക്കള്‍
നമ്രമുഖികളായി.
ചുറ്റും ശുന്യതയാണ് .കൈതപൂവിന്റെ സുഗന്ധം നെഞ്ചിലേറ്റി
അലയുന്ന കാറ്റിനു മഞ്ഞു തുള്ളിയുടെ നനവ് പടര്‍ന്നിരുന്നു .
അല്പം ദുരെനിന്ന് വരുന്ന പാല്‍ക്കാരനോട് ദാമോദരേട്ടന്‍
അയച്ചു തന്ന അഡ്രസ്സ് കാണിച്ചു .അപരിചിതന്‍ അത് വാങ്ങി വായിച്ചു ചോദിച്ചു
ആരാ ? എവിടുന്നു വരുന്നു ?
ഞാനവിടുത്തെ ആരുമല്ല എന്റെ അകന്നൊരു ബന്ധു ഈ പറഞ്ഞ സ്ഥലത്ത്
ഒരു ജോലിയുണ്ടെന്നു പറഞ്ഞു വന്നതാണ് .
ശരി.
അതാ ആ കാണുന്ന കൈതകാടുകള്‍ക്കപ്പുറത്ത് കാണുന്ന വലിയ വീട്
അതാണ്‌ താങ്കള്‍ അന്വേഷിക്കുന്ന വീട് .
വളരെ നന്ദി .
അയാളോട് യാത്ര പറഞ്ഞു മുന്നോട്ടു നടന്നു .
ഇളം കാറ്റില്‍ നിര്‍ത്ത്താമാടുന്ന കയ്തപൂക്കള്‍ അരികില‌ുടെ
പാതസരയലക്കുകള്‍ കിലുക്കി ഒഴുകുന്ന അരുവിക്ക്‌ കുറുകെ തടിയില്‍ തീര്‍ത്ത
പടിപ്പുര .
അല്പം പരിഭ്രമത്തോടെയാണെങ്കിലു പടിപ്പുര കടന്നു .
മുറ്റത്തിന്റെ ഇരുവശത്തും ഒരേ അളവില്‍ വെട്ടി പാകപെടുത്തിയ
ചെടികള്‍ ഒതുക്കുവരെ നീണ്ട് കിടക്കുന്നു .ഒരുവശത്ത് പച്ചപട്ടുപോലെ നട്ടുപിടിപ്പിച്ച
പുല്‍ത്തകിടി .ഉയരമുള്ള മട്ടുപാവും കുറ്റന്‍ ജാലകങ്ങളും മറ്റുമുള്ള വലിയ ബംഗ്ലാവ് .
ചുറ്റും കണ്ണോടിച്ചു നില്‍കുമ്പോഴാണ് പടിപ്പുര കടന്നു സുന്ദരിയായ ഒരുവള്‍
കടന്നു വന്നത് .
നേരിയ കസവ് കരയുള്ള സാരിയാണ് വേഷം നെറ്റില്‍ ചന്ദനകുറി
വാലിട്ടെഴുതിയ മിഴികള്‍ നിണ്ടു നിവര്‍ന്നു കാറില്‍ ഇളകുന്ന കാര്‍ കുന്തളില്‍
തിരുകിയ തുളസികതിര്‍ .ആ മുഖം മനസ്സില്‍ ചെറിയൊരു അനുഭൂതിയുണര്‍ത്തും പോലെ
നോകി നില്കുന്നതിനിടെ അവള്‍ ചോദിച്ചു
ആരാ ?..
ഞാന്‍ ദാമോദരേട്ടന്‍ പറഞ്ഞിട്ട് വന്ന ജോലിക്കാരനാണ്
ഉം കയറി ഇരിക്ക് ഞാന്‍ അച്ഛനെ വിളിക്കാം ഇതും പറഞ്ഞു അവള്‍ അകത്തു പോയി
നിമിഷങ്ങള്‍ക്കുള്ളില്‍ അല്പം പ്രായം തോന്നിക്കുന്ന ഒരാള്‍ പുറത്ത് വന്നു .
ഉം
കയറി ഇരിക്കൂ ഞാന്‍ ഒരാഴ്ച മുമ്പ്‌ ദാമുനോട് പറഞ്ഞിരുന്നു
സഹായത്തിനു ഒരാള്‍ വേണമെന്ന് ദാമു പറഞ്ഞത് അമ്മയും കുടെയുണ്ട് എന്നാണല്ലോ
എന്നിട്ട് കണ്ടില്ല ?
വന്നു ജോലി സ്ഥിരമായശേഷം എന്നുകരുതി .
അതിനെന്താ പൊറം പുരേല് അമ്മയ്ക്കും നിനക്കും താമസിക്കാനുള്ള
സൌകര്യങ്ങള്‍ എല്ലാമുണ്ട് .പക്ഷെ പൊടി പിടിച്ചു കിടപ്പാ ഒന്ന് തുത്തുവാരി വെടിപ്പാക്കണം .
ഇതിനിടയില്‍ മുമ്പ്‌ കണ്ട സുന്തരി താക്കോലുമായ് എത്തി .
താക്കോല്‍ എന്നെ എല്പിക്കുന്നതിനിടെ അവള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു .
അന്ന് മുതല്‍ ഞാനവിടെ ജോലിക്കാരനായി .
മാസങ്ങള്‍ കടന്നു ഞാനിപോള്‍ കാരണവരുടെ വിശ്വസ്തനായ
ജോലിക്കാരനാണ് ,അമ്മയും കുടെയുണ്ട് ചെറിയ ജോലികള്‍ക്കായി അമ്മയും ബംഗ്ലാവില്‍
എത്തി തുടങ്ങി .അച്ചന്റെ മരണ ശേഷം സന്തോഷമെന്തെന്നരിയാത്ത അമ്മക്ക് ഇതില്‍ പരം
ആശ്വാസമെന്ത് .
ദിവസങ്ങള്‍ നീങ്ങികൊണ്ടിരുന്നു ഇതിനിടെ ചെറിയ പിണക്കങ്ങളും സന്തോഷങ്ങളുമായ്
അവളെന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു .സൌന്ദര്യം തുളുമ്പുന്ന അവളോട്‌ അരുതെന്ന് പറയാന്‍ എന്റെ
മനസ്സ് അനുവദിച്ചില്ല .ദിവസങ്ങള്‍ നീങ്ങുംതോറും അവള്‍ കുടുതല്‍ അടുത്ത് തുടങ്ങി.
അനേകം സ്വത്തിന്റെ അവകാശിയായ കാരണവരുടെ ഏക സന്തതി പക്ഷെ
ഇതൊന്നും മനസ്സിനെ തളക്കാന്‍ പോന്ന ചങ്ങലയായില്ല .
എന്തിനു പറയണം ഞാനവിടുത്തെ ജോലിക്കാരനനെന്നത് പോലും
അങ്ങിനെ ......
വെള്ളരിപ്രാവുകളെ കനവുകണ്ട്ഉണര്‍ന്ന ഒരു പ്രഭാതത്തില്‍ മഞ്ഞു വീണ
പുല്‍നാംബുകളിലും വാലാട്ടി കിളിയുടെ തുവലിലും കവിതവിരിയിച്ച്
സാഹചര്യങ്ങള്‍ അനുകുലമായ ആ സന്ദര്‍ഭം ഞങ്ങള്‍ മതിവരുവോളം സംസാരിച്ചു
സംസാരത്തിനിടയില്‍ എന്റെ മിഴികള്‍ അവളെ വരിഞ്ഞു .
അവള്‍ എന്നില്‍നിന്നെന്തെങ്കിലും പ്രതീക്ഷിക്കും പോലെ ....
അവളുടെ മിഴികളടഞ്ഞു
നീ എന്നെ കാണുന്നില്ലേ നിനക്കായ് ഞാന്‍ കരുതിയതാണ് ഇതെല്ലാം
എന്നവള്‍ എന്നോട് പറയും പോലെ തോന്നിയനിമിഷം എന്റെ പൌരുഷം പുറത്ത്
ചാടാന്‍വെമ്പി അരുതെന്ന് അവള്‍ ആവര്‍ത്തിച്ചെങ്കിലും എന്റെ കൌമാരത്തിന്‍ വിക്രിയകള്‍
അവളെതളര്‍ത്തി അവളെന്റെ ചിറകിനിടയില്‍ അടയിരുന്നു.
താമരതണ്ടുപോലെ തളര്‍ന്ന ശരീരത്തിലുടെ വിയര്‍പ്പുകണങ്ങള്‍ ഒലിച്ചിറങ്ങി
തൊണ്ട വരണ്ടു എല്ലാം കെട്ടടങ്ങുമ്പോള്‍ മനസ്സിന് വല്ലാത്ത വിങ്ങല്‍
തളര്‍ന്നു അവളെ വിളിച്ചു ഇല്ല ഏണിക്കുന്നില്ല അവളുടെ വായില്‍ നിന്ന്
നുരയുംപതയുംഒലിച്ചിറങ്ങി.പരിഭ്രാന്തിയോടെ ചുറ്റും നോകി ഇല്ല ആരും ഇല്ല
ഇനിയെന്താണ് സംഭവിക്കുക അറിയില്ല കാരണവര്‍ അറിഞ്ഞാല്‍ !
ആ ഭയം താങ്ങാനാവാതെ അന്ന് നാട് വിട്ടതാണ് .
നാടുവിട്ട അന്നുമുതല്‍ മനസ്സ് തിരയടങ്ങാത്ത സാഗരം പോലെയാണ്
അങ്ങിനെയിരിക്കെ ഒരുദിവസം പത്രതാലിളുടെയാണ് വിവരമറിഞ്ഞത്
അമ്മ ജീവിതത്തില്‍ അനുഭവിക്കത്ത്തത് ഒന്നുമില്ല
അവസാനം ഈ ലോകത്തോടും വിട പറഞ്ഞിരിക്കുന്നു.
അവസാനമായി അമ്മയുടെ കുഴിമാടത്തില്‍ കിടന്നു മാപ് പറയണം
മനസ്സ് തുറന്നുപൊട്ടികരയണം .എല്ലാം ചിന്തിച്ചാണ് ഒരു തിരിച്ചു വരവിന്
തയ്യാറെടുത്തത് .പഴയ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും തോളിലിട്ടു
യാത്ര തുടര്‍ന്ന് അധികം വയ്കാതെ തന്നെ പട്ടണതിലെകുള്ള
ബസ്സില്‍ കയറി യാത്ര തുടര്‍ന്നു.
യാത്രകിടയില്‍ ഇടയ്ക്കു ദേവുന്റെമുഖം മിഴിയില്‍ മിന്നി മറഞ്ഞു .
അവളുടെ അവസ്ഥ എന്താണെന്ന് പോലും അറിയില്ല ഉഹികാന്‍ പോലും
എനിക്ക് അവകാശമില്ല .അത്രയ്ക്ക് നീചനും ചത്തിയനുമാണ് ഞാന്‍.
എന്നെത്തന്നെ സ്വയം ശപിച്ചു യാത്ര തുടര്‍ന്നു .
സമയം സന്ധ്യയാകുന്നു ആകാശം ചെമ്പ് തട്ടുപോലെ ചുവന്നിരിക്കുന്നു
ബസ്സിരങ്ങിയപോള്‍ തന്നെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി .
ചുറ്റും നോകാതെ മുന്നോട്ടു നടന്നു കൈതകാടും അരുവിയും കടന്നു
പടിപ്പുരയിലെത്തുമ്പോള്‍ പുട്ടികിടക്കുന്നു .ചുറ്റും ആരുമില്ല അവസാന ശ്രമമെന്നോണം
അല്പം ശബ്ദം ഉയത്തി വിളിച്ചു .
ഇവിടേ ആരുമില്ലേ ?............
മറുപടിയൊന്നുമില്ല അല്പം ചിന്താനിമഗ്നനായി നിന്നതും പടിപുര തുറക്കപെട്ടു
അല്പം പ്രായം തോന്നിക്കുന്ന സ്ത്രി കൂടെ ഒരു കുഞ്ഞു ബാലന്‍
അവന്‍ ആ സ്ത്രിയുടെ കയ്യില്‍തുങ്ങി കൊഞ്ചി ചോദിച്ചു .
ആരാ ?........
ഞാന്‍ ഞാന്‍ വേണ്ട ഇവരാരും ഇപ്പോള്‍ എന്നെ അറിയേണ്ടാ ..
എന്റെ പരുങ്ങല്‍ കണ്ടു സ്ത്രീ ചോദിച്ചു
ആരാ ?..
നിങ്ങള്‍എവിടുന്നാ ?...
ഞാനല്പം ദുരെന്നാ മരിച്ച മാധുവമ്മെടെ മകനാ
അമ്മയെ മറമാടിയത് ?
ദാ ആ കൈതകാടുകള്‍ക്ക് അരികിലുടെ ഒരു വഴിയുണ്ട് ചെന്നെത്തുന്നത്
ചുടലയിലേക്കാണ്.
അപ്പോള്‍ ദേവു ?
അകത്തുണ്ട് വരു‌ ... ഞാനാ സ്ത്രീയുടെ പിന്നാലെ നടന്നു .
ആ കാഴ്ച്ച കണ്ടു ഞെട്ടി !
ഒരു നിമിഷം എന്റെ സകla   ശക്തിയും ചോര്‍ന്നു പോയി .
നെഞ്ചിലേക്ക് വേദനകള്‍ ഇരച്ചു കയറി എനിക്ക്ശക്തിതരു‌ ദൈവമേ ......?
ഞാനവളെ വാരിയെടുത്ത് വിളിച്ചു
ദേവു‌ ................?
ദെവുട്ടീ.................?
ഞാന്‍
അലറി വിളിച്ചെങ്കിലും അവള്‍ക്കു പ്രതികരിക്കാന്‍ ശേഷി ഇല്ലായിരുന്നു
ഇതെല്ലാം കണ്ടു നിന്ന ബാലന്‍ കരഞ്ഞു വന്നുദേവുനെ പിടിച്ചു
എന്നില്‍ നിന്ന് അകത്തും പോലെ കരഞ്ഞു .
ആ കുഞ്ഞു മുഖം അരിശത്തോടെ എന്നെ നോക്കി
ഞാന്‍ അത്ഭുതത്തോടെ ആവിളികേട്ടു
അവന്‍ ദേവുന്റെ മാറത്തുകിടന്നു അമ്മെ അമ്മെ എന്ന് വിളിക്കുന്നു.
ഇതുകേട്ട് എന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു .രക്തം രക്തത്തോട് ചേരുന്ന ഒരുതരംഅരിപ്പ്
എന്റെ ശരീരത്തില്‍ പടര്‍ന്നു .ഞാനവനെ കെട്ടിപിടിച്ചു കരഞ്ഞു .ഇതെല്ലാം കണ്ടു ദേവുന്റെ കണ്ണില്‍ നിന്നും
കണ്ണുനീര്‍ അടര്‍ന്നു വീണ്.എന്റെ കൈകള്‍ അതുതടഞ്ഞുകൊണ്ടിരുന്നു .
പിന്നീട്
മാസങ്ങള്‍ മറഞ്ഞുകൊണ്ടിരുന്നു ഇന്നവള്‍ക്ക്‌ ഉണ്ണാനും ഉറങ്ങാനും മറ്റെല്ലാത്തിനും
പരസഹായനായി നിറഞ്ഞ മനസോടെ ഞാന്‍അരികതുണ്ട്.ഇപ്പോള്‍ ഒരമ്മയുടെ
മടിത്തട്ടില്‍ മയങ്ങുന്ന കുഞ്ഞിനെ പോലെഅവളെന്റെ മടിത്തട്ടില്‍ തലവെച്ച്‌ മയങ്ങുകയാണ് .
ഇനിയും ഒരുപാട് പ്രതീക്ഷകളുമായി ഞാനും എന്റെ മകനും .........................

വായിച്ച്‌ ഒരു അഭിപ്രായം എഴുതുക

11 comments:

  1. എല്ലാ പ്രതീക്ഷകളും നിറവേറട്ടെ...

    നല്ല കഥ...

    ReplyDelete
  2. കൊള്ളാം ....
    ആശംസകള്‍

    ReplyDelete
  3. kollaam...oru puthujeevan uyarthezhunelkkate..

    ReplyDelete
  4. സബിറ,

    നന്നയിരിക്കുന്നു... ഒത്തിരി പേർ പറഞ്ഞതണെങ്കിലും അതിലെ ഭാവം കൊള്ളാം..പിന്നെ, ഞാൻ മുൻപൊരിക്കൽ പറഞ്ഞതാണു ..ഒരിക്കൽ കൂടി ഓർമിപ്പിക്കട്ടെ... ബൊൽഡ്‌ ലെറ്റർ ഉപയോഗിക്കല്ലേ..വായനയുടെ സുഘം പോകുന്നു...

    ReplyDelete
  5. Manam parathunnu...!!!

    Manoharam, Ashamsakal...!!!

    ReplyDelete
  6. കഥ നന്നായിട്ടുണ്ട് ട്ടോ.

    ReplyDelete
  7. കഥ കൊള്ളാം,വീണ്ടും പറയുന്നു പ്രസന്റേഷനും നന്നാവണം.അക്ഷരങ്ങള്‍ നന്നായാലേ വായിക്കാന്‍ ഒരു സുഖമുള്ളൂ.നല്ല ഭാവനയുണ്ട് സാബിക്ക്.ആരോ മുമ്പു പറഞ്ഞ പോലെ അല്പം ഹോം വര്‍ക്കു ആവശ്യമാണ്.പിന്നെ ഞാനിതൊന്നും അത്ര തികഞ്ഞ ആളായിട്ടു പറയുന്നതല്ല.മനസ്സില്‍ ത്തോന്നുന്നത് പറയുന്നുവെന്നേയുള്ളൂ.ഇനിയും എഴുതുക.

    ReplyDelete
  8. നന്നായിരിക്കുന്നു.
    നല്ല ഭാവനയുണ്ട്, എഴുതി തെളിയണം.

    എല്ലാം കൂടെ ഒരു ബ്ലോഗില്‍ ആക്കിക്കൂടെ അല്ലെങ്കില്‍ കഥകള്‍ ഒന്നില്‍ കവിതകള്‍ വേറെ ചിത്രങ്ങള്‍ മറ്റൊന്നില്‍ എന്ന രീതിയില്‍. ഇതിപ്പോള്‍ ഓരോ പോസ്റ്റിനും ഓരോ ബ്ലോഗ്‌ എന്ന ക്രമതിലാനെന്നാണ് തോന്നുന്നതാണ്.

    ഇത് ഒരു അഭിപ്രായം മാത്രം, നീരസം തോന്നണ്ട .!

    ReplyDelete
  9. കൈത മുള്ള് പോലെ ...... തൊലിയില്‍ നിന്നും അല്പം ചോര;

    ReplyDelete
  10. കഥയുടെ വഴിയിലേക്ക് കൊണ്ടുപോകൂ..
    ആശംസകള്‍.

    ReplyDelete