Saturday, April 03, 2010

കൊഴിഞ്ഞു വീണ വസന്തം

രാത്രി ഏറെ വൈകിയിരുന്നു തുറന്നിട്ട ജാലകത്തിലുടെ നിലാവിന്റെ നുറുങ്ങുകള്‍ പ്രകാശം പരത്തി കാറ്റില്‍ പാറുന്ന ജാലക വിരികള്‍ ഒതുക്കി പള്ളി പറമ്പിലേക്ക് നോക്കുമ്പോള്‍ വ്യക്തമായി ഒന്നും കാണാന്‍ വയ്യ. പടര്‍ന്നു പന്തലിച്ച പൊന്ത കാടുകള്‍ മീസാന്‍ കല്ലുകളെ നിഴലില്‍ മറച്ചു. ഇരുട്ടിലെ കാവല്‍ കാരെ പോലെ യുകാലിപ്സ് മരങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.

ദുഃഖങ്ങള്‍ കടിച്ചമര്‍ത്തി ജാലകങ്ങളടച്ചു കിടക്കയില്‍ വന്ന് കിടക്കുമ്പോഴും മനസ്സ് വിങ്ങുകയാണ്. ഓരോ ദിവസവും ഓരോരുത്തര്‍ക്ക് മുഖംകാണിച്ചും അണിഞ്ഞൊരുങ്ങിയും മടുത്തു. അനുഭവത്തിന്റെ തീപന്തങ്ങള്‍ കൊളുത്തി കടന്നു പോയ ദിനങ്ങളെത്ര!! ? വയ്യ ഇനി ഇതിന് വയ്യ.. ദൈവം എന്തിനായിരിക്കും ഇങ്ങനെ ഒരു പരീക്ഷണം എന്നില്‍ ഏല്പിച്ചത്. “എന്റെ കണ്ണടയുന്നതിനു മുന്‍പ് നിനക്കൊരു ജീവിതമായെങ്കില്‍'' എന്ന ബാപ്പയുടെ വാക്കുകള്‍ക്കു വഴങ്ങിയാണ് വിണ്ടുമൊരു മൊഞ്ചത്തി വേഷം കെട്ടാന്‍ ഒരുംബെട്ടത്‌. ഇല്ല ഇനി അണിഞ്ഞൊരുങ്ങി അന്യ പുരുഷന്റെ മുന്നില്‍ പ്രദര്‍ശന വസ്തുവായി നില്‍ക്കുന്നത് അസഹനീയമാണ്. മനസ്സ് സ്വയം പ്രതിജ്ഞ എടുക്കുമ്പോഴും വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊഴിഞ്ഞു വീണ വസന്ത കാലം ഓര്‍ക്കുമ്പോള്‍ നീറുന്ന നെഞ്ചകത്തെക്കൊരു കുളിര്‍മഴ ചാറുന്ന പോലെ തോന്നി. പുര്‍ണ്ണ ചന്ദ്ര ശോഭയോടെ അഴകാര്‍ന്ന സുമുഖനായ തന്റെ ജമാല്‍ ബാപ്പയുടെയും ബന്ധുക്കളുടെയും സാനിധ്യത്തില്‍ പത്ത് പവന്‍ മഹറിന് തന്നെ ഇണയാക്കിയത് നാണം കൊണ്ട് കൂമ്പിയ എന്റെ മുഖത്ത് നിന്നും കസവ് തട്ടം മാറ്റിയവന്‍. ഓര്‍മ്മകള്‍ പാറിയകലുന്നത് കന്ന്യകാത്വത്തിന്റെ മുട് പടം നീങ്ങിയ ആ നല്ല ദിനത്തിലേക്കായിരുന്നു. വിശാലമായ പന്തല്‍ വര്‍ണ്ണ കടലാസുകളാല്‍ അലങ്കൃതമാണ്‌. കയ്‌കള്‍ നിറയെ മുത്തു പതിച്ച വളകളും മാറിടത്തില്‍ വിരിഞ്ഞു കിടക്കും മുല്ല മാലയും, കാതു നിറയെ കാറ്റില്‍ ഇളകും ഇല ചിറ്റുകളും. സ്വര്‍ണ്ണ കോലുസ്സുമണിഞ്ഞ് നാണിച്ച മണവാട്ടിയെ കാണാനെത്തുന്ന ബന്ധുക്കള്‍, പെട്രോമാക്സിന്റെ വെളിച്ചത്തില്‍ പാകം ചെയ്യുന്ന ബിരിയാണിയുടെ വാസന പരിസരമാകെ പടരുന്നു. അലങ്കരിച്ച പന്തലില്‍ മണവാട്ടിയുമൊത്ത് തോഴിമാര്‍ പാടി
“കസവിന്റെ തട്ടമിട്ട്‌.........
വെള്ളിയരഞ്ഞാണ മിട്ട് ......
പൊന്നിന്റെ കൊലുസ്സണിഞ്ഞൊരു മൊഞ്ചത്തീ......
നിന്റെ ........
നിക്കാഹിന്‍ രാവിത് വന്നെത്തീ..........“

മധുരമായ  ഈണത്തിലും താളത്തിലും പാടി അവര്‍ മണിയറ വാതില്‍ വരെ അനുഗമിച്ചു. പിടയുന്ന ഖല്‍ബുമായ് അകം പൂകുമ്പോള്‍ തന്നെ കാത്തിരിക്കുന്ന പുതു മണവാളന്‍ വാതില്‍ പാളികള്‍ താഴിട്ടു. ഒരായിരം സ്വപ്നങ്ങളുടെ ശാക്ഷാല്‍കാരത്തിലമര്‍ന്നു.  പൊഴിഞ്ഞ മുല്ലപുക്കള്‍ മെയ്യിലണിഞ്ഞ ആഭരണങ്ങളുടെ ദയനീയമായ തേങ്ങല്‍. ശരീരം വിയര്‍ത്തു. തൊണ്ട വരണ്ടിരിക്കുന്നു. വല്ലാത്ത ദാഹം. കിടക്കയില്‍ നിന്നെനീറ്റ് നൈറ്റ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ ചുറ്റും കണ്ണുകള്‍ ഓടിച്ചു.  വെള്ള പുശിയ ചുവരില്‍ നിഴലുകള്‍ ചിത്രം വരച്ചിരിക്കുന്നു. അലസമായി കിടന്ന മുടിയിഴകള്‍ മാടിയൊതുക്കി കൂജയില്‍ നിന്നും ഒരുകവിള്‍ വെള്ളം കുടിച്ചു. ജാലകത്തിന്  അരികിലെത്തി. കര്‍ട്ടന്‍ വകഞ്ഞുമാറ്റി വീണ്ടും പുറത്തെക്ക് നോക്കി. രാത്രി പൂത്ത നിശാഘന്ധിയുടെ മണംമയക്കുന്ന സുഗന്ധം കാറ്റിന്റെ സഹായാത്രികനായ് എത്തുന്നുണ്ട്. പുലരാന്‍ നിമിഷങ്ങള്‍ മാത്രം. ജാലകത്തില്‍ തല ചായ്ച്ച് അല്‍പനേരം കിടന്നു. അപ്പോഴേക്കും സുബഹി ബാങ്ക് മുഴങ്ങി.

ഇപ്പോള്‍ പള്ളി അംഗണവും മറ്റും പ്രകാശപൂരിതമാണ്. പള്ളി പറമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മീസാന്‍ കല്ലുകളെ നോക്കി മനസ്സ് വിങ്ങി പറഞ്ഞു.
“പ്രിയ പെട്ട ജമാല്‍......
നീ ഉണ്ടായിരുന്നെങ്കില്‍ നീ എന്നെ നിന്നരികിലേക്ക് വിളിച്ചിരുന്നെങ്കില്‍......!!!!“
കണ്ണുനീര്‍ അടര്‍ന്ന മിഴികളോടെ ധൃതിയില്‍ ജാലകങ്ങള്‍ അടച്ച് വുദു എടുത്ത് നമസ്കരിച്ചു. ശേഷം വിതുമ്പുന്ന മനസ്സും ഈറനണിഞ്ഞ മിഴികളുമായി ഇലാഹിലേക്ക് കൈകളുയര്‍ത്തി പ്രാത്ഥിച്ചു. “ലോക നാഥനായ തമ്പുരാനേ....
നിനക്കാണ് സര്‍വ സ്‌തുതിയും!!! നിന്നോട് സഹായമിരക്കുന്നവരുടെ കൈകളെ നീ ഒരിക്കലും മടകീട്ടില്ല. നാഥാ.... ഞാന്‍ നിന്റെ രക്ഷയെ കാംഷിക്കുന്നു തമ്പുരാനേ........“

25 comments:

  1. നന്നായിരിക്കുന്നു. ഒത്തിരി നോവുകള്‍ ചുരുങ്ങിയ വരികളില്‍,
    (അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക)

    ReplyDelete
  2. ഒറ്റവാക്കില്‍ പറഞ്ഞാല്‍.. “ കോരിത്തരിച്ചു പോയി”

    ReplyDelete
  3. സാബിറത്താ,

    പുതുമയുള്ള വിഷയമല്ലെങ്കിലും, അവതരണം കൊള്ളാം.

    ആശംസകൾ.

    Sulthan | സുൽത്താൻ

    ReplyDelete
  4. നന്നായിരുന്നു ഭാവുകങ്ങള്‍

    ReplyDelete
  5. nalla thudakkam nalla varikal
    best wishes

    ReplyDelete
  6. അവതരണം നന്നായി കേട്ടോ.
    ആശംസകള്‍.

    ReplyDelete
  7. അവതരണം നന്നായെങ്കിലും അക്ഷരത്തെറ്റുകള്‍ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

    ReplyDelete
  8. " ഈ റനണിഞ്ഞ മിഴികളുമായി ഇലാഹിലേക്ക് കൈകളുയര്‍ത്തി പ്രാര്‍ത്തിച്ചു ലോക നാഥനായ തമ്പുരാനേ....? നിനക്കാണ് സര്‍വ സ്തുതിയും!!! നിന്നോട് സഹായമിരക്കുന്നവരുടെ കൈകളെ നീ ഒരിക്കലും മടകീട്ടില്ല നാഥാ .... ഞാന്‍ നിന്റെ രക്ഷയെ കാംഷിക്കുന്നു തമ്പുരാനേ ........"
    അവളുടെ വിങ്ങല്‍ ഈ വരികളില്‍ നിഴലിക്കുന്നു സാബി ....

    ReplyDelete
  9. അക്ഷരത്തെറ്റുകൾ വായനയുടെ സുഖം കളഞ്ഞു.
    ഒന്നോ രണ്ടൊ ദിവസം കഴിഞ്ഞാലും വാക്കുകൾ ഭംഗിയാക്കിയതിൻശേഷം പോസ്റ്റാൻ ശ്രദ്ധിക്കുക.

    ReplyDelete
  10. നല്ല അവതരണം

    ReplyDelete
  11. കിടിലന്‍ പോസ്റ്റ്‌...
    മലയാളിത്തമുള്ള മനോഹരമായ കഥ.
    ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  12. നന്നായിരിക്കുന്നു
    അക്ഷരത്തെറ്റ് ശ്രദ്ധിക്കുക

    ReplyDelete
  13. വേദനിപ്പിച്ചു മനസ്സിനെ വല്ലാതെ......
    നല്ല അവതരണം . കേട്ടോ

    ReplyDelete
  14. നല്ല എഴുത്താണ്. അക്ഷരത്തെറ്റുകള്‍ രസംകൊല്ലുന്നു.

    ReplyDelete
  15. നന്നായി അവതരിപ്പിച്ചിട്ടുണ്ട് പക്ഷെ ഒരപൂര്ന്നത തോന്നിയ പോലെ , തോന്നലാവാം

    ReplyDelete
  16. Thalirkkunna pookkalkkoppam ...!

    Manoharam, Ashamsakal...!!!

    ReplyDelete
  17. കഥ നന്നായിട്ടുണ്ട്.
    അക്ഷരപിശകുകള്‍ ശ്രദ്ധിക്കുക.
    അഭിനന്ദനങള്‍.

    ReplyDelete
  18. നന്നായിരിക്കുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ എവിടെയോ ഒരു നൊമ്പരം ബാക്കിയായി.....

    ReplyDelete
  19. നല്ല ഭാഷയുണ്ട്, ആശയം ശക്തവും ഋജുവും ആണ്.
    കഥയുടെ വ്യാകരണങ്ങള്‍ പാലിക്കുന്നുമുണ്ട്‌ .

    എന്നാല്‍ അവതരണത്തില്‍ ശ്രദ്ധിക്കണം എന്ന് തോന്നുന്നു. അനാവശ്യപ്രകൃതി വര്‍ണനകള്‍ കഴിവതും ഒഴിവാക്കുക. കാരണം ആവര്‍ത്തന വിരസത തോന്നും. പ്രയോഗങ്ങള്‍ ക്ലീഷേ ആയി മാറും.

    കഥക്ക് ശില്പം കൊടുക്കുക. ഓരോ വാക്കും എഴുതുമ്പോള്‍ ശ്രദ്ധിക്കുക. പ്രയോഗങ്ങളില്‍ വാകുകളില്‍, ആശയത്തില്‍ ആവര്‍ത്തനം ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുക

    വെറുതെ കഥ നന്നായി എന്ന് മുഖസ്തുതി പറഞ്ഞു പോവാന്‍ തോന്നിയില്ല. കാരണം നല്ല സ്പാര്‍ക്ക് തോന്നുന്നു തന്റെ എഴുത്തിനു. ധാരാളം വായിക്കുക.
    ആശംസകള്‍..

    ReplyDelete
  20. നന്നായിരിക്കുന്നു.അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക.

    ReplyDelete
  21. എന്റെ കല്യാണ ദിവസം വീണ്ടും ഒര്മയിലെത്തി

    ReplyDelete
  22. ആദ്യമൊന്നു പേടിപ്പിച്ചു..
    പിന്നെ കാര്യം പറഞ്ഞു.
    കഥയുടെ സുഖം,
    അക്ഷരത്തെറ്റുകള്‍ അപഹരിക്കുന്നല്ലോ സബീ...
    ജിദ്ദയില്‍ എല്ലാവരും സുഖമായിരിക്കുന്നോ?
    മദീനയില്‍ വരുമ്പോള്‍ വിളിക്കൂ...

    ReplyDelete
  23. നന്നായി അവതരിപ്പിച്ചിട്ടുണ്ട് ..

    ReplyDelete