ഇന്നെന്റെ നിദ്രതന്നതില്‍ നീന്തി തുടിക്കുമാ മുഖം
കണ്‍ കോണില്‍ സുഖ മേകുമൊരഴകെ......
എന്‍
മനസ്സിലൊരു പൊന്‍തുവലാണ് നീ ......
നിന്‍ വദന കാന്തിയിലലിയും നേരമെന്‍
മിഴി കോണുകളടയാതിരുന്നെ
ങ്കിലെന്നാശിക്കാറുണ്ട് ഞാന്‍.....
നിന്നെ കുറിചോര്‍ക്കുമോരോ നിമിഷവും
ദൈര്‍ഘ്യ മേരുന്നെന്‍ നെടുവീര്‍പ്പുകള്‍ക്ക്
നിന്റെ വാക്കുകള്‍ എന്നിലര്‍പിക്കും വിശ്വാസങ്ങള്‍
പകര്‍ത്തുന്നു ഞാനെന്‍ ഹൃദയ ചുവരുകളില്‍ .
എന്റെ ബാല്യ കൌമാരങ്ങള്‍ നിനക്കേകിയ
വേദനകളിന്നു തീര്‍ക്കുന്നു ഞാന്‍ കുപ്പുകൈകളാല്‍.......
നിന്നരികിലെത്താന്‍ കൊതിക്കുമീ നെഞ്ചകം
തിരയടങ്ങാത്തൊരു സാഗരം പോലവേ......
കാലം എന്നെയും നിന്നെയും മായ്ക്കാതിരുന്നെങ്കില്‍ !
വരുമൊരുകാലം നമുക്കായ് ...............
പ്രവാസം അത് മാത്രമേ എന്നെ പറയാന്‍ അനുവദിക്കുന്നുള്ളൂ
കാലം എല്ലാം മായിക്കും .......? എങ്കിലും ആശിക്കാം, വരും കാലം നമുക്കായ് എന്ന് .
ReplyDeleteവളരെ പഴയ ശൈലി. കവിതയെഴുതുന്നതിനു മുന്‍പു,കവിത ധാരാലം വായിക്കണം. പിന്നെ ഇന്നത്തെ ജീവിതം മനസ്സിലാക്കനം. പുതിയ ജീവിതമ പഴയ കാലത്തിന്റെ ഭാഷ ഉപയോഗിച്ചു പറയാന്‍ കഴിയുമൊ.. നമ്മുടെ ടെക്നോപാര്‍ക്കില്‍ പണിയെടുക്കുന്ന ഒരു പെണ്‍കുട്ടിയോടു ഒരാള്‍ ചെന്നു ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ എന്നു പ്രണയാഭ്യര്‍ത്ഥന നടത്തുമോ? കവിത കാലത്തിന്റെ ജീവിതത്തെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളതാകണം.
ReplyDeleteആത്മാര്‍ത്ഥത കൊണ്ടു പറഞ്ഞതാ. ഭാവുകങ്ങള്‍.
കാലം എന്നെയും നിന്നെയും മായ്ക്കാതിരുന്നെങ്കില്‍!
ReplyDeleteനല്ല വരികള്‍...കവിത കൊള്ളാം ട്ടോ...
എന്റെ ബാല്യ കൌമാരങ്ങള്‍ നിനക്കേകിയ
ReplyDeleteവേദനകളിന്നു തീര്‍ക്കുന്നു ഞാന്‍ കൂപ്പുകൈകളാല്‍.......
മക്കളെ വളര്‍ത്താന്‍ അമ്മമാരനുഭവിക്കുന്ന പ്രയാസങ്ങള്‍ സ്വയം അനുഭവിക്കുമ്പോള്‍ മനസ്സിലാവുനുണ്ടാവും!.
കവിത നന്നായി. ഞാനും കവിത വായിക്കാന്‍ തുടങ്ങി!
നിന്നെ കുറിചോര്‍ക്കുമോരോ നിമിഷവും
ReplyDeleteദൈര്‍ഘ്യ മേരുന്നെന്‍ നെടുവീര്‍പ്പുകള്‍ക്ക്
നെടുവീര്‍പ്പ് തന്നെ ഇപ്പോഴും ബാക്കി.!!
---------------------------------------------
വാല്‍ കമാന്‍റ് : ഞാന്‍ കവിത എഴുതിയതു മുതലാ മുഹമ്മദ്കുട്ടിക്ക കവിത വായിക്കാന്‍ തുടങ്ങിയത്.!!
അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദിയുണ്ട്
ReplyDeleteനന്നായോ..?
ReplyDeleteആയി. അല്ലേ..?
ഭാവുകങ്ങള്‍.
സ്നേഹത്തിന്നുറവിടമാണ് മാതാവ്..
ReplyDeleteവേര്‍പിരിക്കാന്‍ പറ്റാത്ത സ്നേഹമാണ് അത്
വായിക്കുമ്പോള്‍ എന്നമ്മയെയും കാണാന്‍ കൊതി തോന്നുന്നു
average...
ReplyDelete