Sunday, July 11, 2010
പോയ് മറഞ്ഞ തണല്‍
പള്ളിപ്പറമ്പിലെ നിത്യശയ്യയിലേക്ക്
നീ തനിച്ചുറങ്ങാൻ പോയി.
ഇന്നലെവരെ
നിന്റെ നിഴലും നിലാവുമായിരുന്ന ഞാൻ,
നീയുറങ്ങുമ്പോൾ കാത്തിരുന്ന ഞാൻ,
കാവലിരുന്ന ഞാൻ.
നീയെന്റെ ഉള്ളിലും
ഞാൻ നിന്റെ ഉള്ളിലും
ഉണർന്നിരുന്നിട്ടില്ലേ
ജന്മങ്ങളോളം നീളുന്ന യാമം വരെ.
ഇന്നു നീ എന്നെ കൂട്ടാതെ
വിജനതയുടെ ശയാഗൃഹത്തിൽ
തനിച്ചുറങ്ങുന്നു.
ഏകാന്തതയുടെ ഇരുട്ട്
രാവും പകലും എന്റെ ലോകത്തെ മൂടുന്നു.
ഇപ്പോൾ അറിയുന്നു ഞാൻ
നീയായിരുന്നെന്റെ പ്രാണനിശ്വാസം.
നീയില്ലാതിന്നെന്റെ കാതുകൾ ബധിരം.
നീയില്ലാതിന്നെന്റെ കാഴ്ചകൾ അന്ധം.
നീയില്ലാതിന്നു ഞാൻ
പാഴ്വസ്തുക്കളുടെ സ്മാരകം.
നിറമാർന്ന നമ്മുടെ ബാല്യത്തിന്റെ
ഇടവഴികൾ
കഥകൾ പറഞ്ഞ
കുളപ്പടവുകൾ
കണ്ണിൽ കണ്ണിൽ നോക്കി
കരഞ്ഞുചിരിച്ച സന്ധ്യകൾ
ഓർമ്മകളുടെ സൂക്ഷിപ്പുകാരിയാക്കി
നീ മറഞ്ഞല്ലോ
ഞാനോ നീയും ഞാനും
നടന്ന തീരങ്ങളിൽ
മാഞ്ഞുപോയ നിന്റെ
കാല്പാടുകൾ തേടി...
വിതച്ചവൻ വിളവെടുക്കുമ്പോൾ
നിസ്സഹായ ജന്മങ്ങൾ എന്തുചൊൽവാൻ?
കണ്ണീർപ്പുഴയിൽ മുങ്ങിക്കിടന്നാൽ
കദനത്തിൻ എരിവേനൽ കഴിയുമോ?
അറിയില്ലെനിക്ക്
എങ്കിലും
കാത്തിരിപ്പൂ ഞാൻ
ഈ പടിവാതിലിൽ
വിട്ടുപോയതൊക്കെയും
മടങ്ങിവരുമെന്ന തോന്നലിൽ
അനന്ത കാലങ്ങളോളം
മുഷിയാതെ..........
---------------------------------------------
Posted by
സാബിബാവ
Subscribe to:
Post Comments (Atom)
നീയായിരുന്നെന്റെ പ്രാണനിശ്വാസം.
ReplyDeleteനീയില്ലാതിന്നെന്റെ കാതുകൾ ബധിരം.
നീയില്ലാതിന്നെന്റ് കാഴ്ചകൾ അന്ധം.
നീയില്ലാതിന്നു ഞാൻ
പാഴ്വസ്തുക്കളുടെ സ്മാരകം.
അടുത്ത ലൊവ് ലെറ്ററില്‍ മുകളില്‍ തന്നെ എഴുതാവുന്ന വരികള്‍
നല്ല കവിത.
ReplyDeleteഎങ്കിലും
ReplyDeleteകാത്തിരിപ്പൂ ഞാൻ
ഈ പടിവാതിലിൽ
വിട്ടുപോയതൊക്കെയും
മടങ്ങിവരുമെന്ന തോന്നലിൽ
അനന്തകാലിങ്ങളോളം
മുഷിയാതെ..........കാത്തിരിപ്പു തുടരുക വരും വരാതിരിക്കില്ല നല്ല വരികള്‍ .. കൂതറ അതും തുടങ്ങിയോ?
വേര്‍പാടിന്‍റെ യഥാര്‍ത്ത വേദന വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു.
ReplyDeleteനല്ല കവിത. മനസ്സില്‍ തട്ടുന്ന വരികള്‍ . അഭിനന്ദനങ്ങള്‍ :)
-------------------------------------------------
@ കൂതറHashimܓ : ഗവിതക്ക് ഫസ്റ്റ് കമന്‍റ് കൂതറയുടെ ന്റ്റെ റബ്ബേ ഇനി എന്തൊക്ക കാണണം എന്ന് കരുതി അവന്‍റെ കമന്‍റ് വായിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത് പുര കത്തുന്നിടത്തു നിന്നും വാഴ വെട്ടുകയാ പഹയന്‍
ലൌലറ്റര്‍ എഴുതാനുള്ള വരികള്‍ തേടി നടക്കുവാ അവന്‍ ... ഹംക്ക് കൂതറ.
നീയായിരുന്നെന്റെ പ്രാണനിശ്വാസം....
ReplyDeleteവരും വരാതിരിക്കില്ല നല്ല വരികള്‍ ..
ReplyDeleteവിതച്ചവന്‍ വിളവെടുത്തപ്പോള്‍,
ReplyDeleteവിരഹത്തിന്റെ വിഷാദഛായയില്‍
വിജനതയുടെ വിദൂരതയിലേക്ക് നോക്കി
വേപഥുവോടെ വിലപിക്കുന്ന
വിരഹിണിയുടെ വിഷമം
വിശദമായി വിവരിക്കുന്നതില്‍
വിജയിച്ചുവെന്നു വിശ്വസിക്കാം
വിജയാശംസകള്‍!
കൂതറ കവിതയ്ക്കും കമന്റെഴുതാന്‍ തുടങ്ങി!.ഓരോരോ മാറ്റങ്ങളേ.....!!.പിന്നെ ഹംസ പറഞ്ഞ പോലെ പുര കത്തുമ്പോള്‍...
ReplyDeleteആകെ ചികഞ്ഞപ്പോള്‍ ഒരു തെറ്റു കിട്ടിപ്പോയി..!
വിട്ടുപോയതൊക്കെയും
മടങ്ങിവരുമെന്ന തോന്നലിൽ
അനന്തകാലിങ്ങളോളം
മുഷിയാതെ..........[കാലങ്ങളോളം എന്നല്ലെ വേണ്ടത്?].ഇതിപ്പോ സാബിയുടെ സ്ഥിരം ആശയങ്ങളായിട്ടുണ്ട്,പിന്നെ ബ്ലോഗിന്റെ പേരു തന്നെ മിഴിനീര്‍ എന്നാണല്ലോ?
ഒടുവിൽ ഒറ്റയായിപ്പോകുമ്പോൾ
ReplyDeleteവിലാപമല്ലാതെ മറ്റെന്തുണ്ട് ബാക്കി.
തൊട്ടടുത്തിരുന്നവൻ ഒരു കാറ്റത്ത് പൊടുന്നനെ
ഒരു വാക്കുപോലും ഉരിയാടാതെ
വിട്ടുപോകുമ്പോൾ
വഴിക്കണ്ണുകളല്ലാതെ ബാക്കി എന്തുണ്ട്.?
കഴിഞ്ഞ നിമിഷം വരെ കൂടെ നടന്നവർ
ഇനി മുതലില്ല എന്ന് വരുമ്പോൾ
ഏത് വാക്ക് വച്ച് നാം അളക്കും
ഭൂതകാലത്തിന്റെ നിറവുകളെ?
ജീവിതം മറ്റാർക്കോ വേണ്ടി സ്വയം സമർപ്പിച്ച
ഒരു ബലി.
ഓർമ്മകൾ ഇപ്പോൾ ഒരു പുനർജ്ജന്മമാകുന്നു.
ഓരോ പടി വാതിലും ഓരോ കാത്തിരിപ്പിന്റെ കഥ പറയുന്നുണ്ട്.
ഏകാന്തതയും ഒറ്റപ്പെടലും പ്രതീക്ഷയും പ്രണയവും സ്നേഹവുമെല്ലാം പ്രാണനോട് ചേർന്നിരിക്കാൻ കവിത കൊതിക്കുന്നുണ്ട്.
ayyo,,ee pranayam oru sambavam thanne,,eyuthiyaalum eythiyaalum theeratha moonnaksharam
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteവിരഹത്തിന്റെ നൊമ്പരം
ReplyDeleteവിതുമ്പുന്ന ഈരടികള്‍....
നന്നാവട്ടെ ആശംസകള്‍
ReplyDeleteകണ്ണിരിക്കുമ്പോൾ കണ്ണിന്റെ വില അറിയില്ല.. അല്ലെ..?
ReplyDeleteനന്നായ്..
ആശംസകൾ
" ഇപ്പോൾ അറിയുന്നു ഞാൻ
ReplyDeleteനീയായിരുന്നെന്റെ പ്രാണനിശ്വാസം.
നീയില്ലാതിന്നെന്റെ കാതുകൾ ബധിരം.
നീയില്ലാതിന്നെന്റെ കാഴ്ചകൾ അന്ധം.
നീയില്ലാതിന്നു ഞാൻ
പാഴ്വസ്തുക്കളുടെ സ്മാരകം."
മനോഹരം ഈ വരികള്‍ ...അര്‍ഥം നിറഞ്ഞവയും .....