എന്തിനു വന്നു നീ എന്നരികില്‍!!!!!.
എത്ര മധുപകര്‍ന്നു നിന്‍ പ്രണയമെന്നിലെങ്കില്‍!!!!
അത്രക്ക് എരിയുന്നു ഇന്നെന്‍-
മനവും തനുവുമൊരുപോല്‍...ഇരുള്‍ വീണൊരീ പ്രണയത്തിന്‍ വഴിയില്‍ ഞാനിന്നൊരു-
ദിശയറിയാത്ത പഥിക.
അറിയുന്നില്ലേ.......? നീ ...ഇന്ന് എന്റെ -
കനവുകളില്‍ പോലും ഇരുളടര്‍ന്ന പോയെന്ന്‍ .
പട്ടില്‍ പൊതിയേ പൊട്ട് വീണ മണ്‍കലം പോല്‍ -
എന്‍ മനമിന്നു ചോര്‍ന്നൊലിക്കുന്നു അങ്ങിങ്ങായ് .രാവ് പാതിമറയുന്നു ....
ഇന്നും എന്നും കോപത്താല്‍ കൈവെടിയുന്നു നിദ്രയും .
നിന്റെ ഓര്‍മ്മകള്‍ എന്നെ വരിഞ്ഞു മുറുക്കുന്നു .
എങ്കിലും.....!!!
തേങ്ങുന്നു ഈ മനം-
കൊഴിയുന്ന നിമിഷങ്ങള്‍ ഒരിക്കലെങ്കിലും-നിന്നെ എനിക്ക് സമ്മാനിച്ചെങ്കില്‍ !
നിന്നെ പുണരുവാന്‍ ....
നിന്‍ സ്വരം കേള്‍ക്കുവാന്‍ ......
നിമിഷങ്ങളെ നിങ്ങള്‍ കനിയുവതെന്ന്.
കാത്തിരിക്കുന്നു ഈ ...
ഇരുള്‍ വീണൊരീ പ്രണയത്തിന്‍ വഴിയില്‍
ദിശയറിയാത്ത പഥിക പോല്‍ .... _______________________________
സാബിറ സിദ്ധിഖ്ജിദ്ധ
എന്തിനു വന്നു നീ എന്നരികില്‍????
ReplyDelete" നിമിഷങ്ങളെ നിങ്ങള്‍ കനിയുവതെന്ന്.
ReplyDeleteകാത്തിരിക്കുന്നു ഈ ...
ഇരുള്‍ വീണൊരീ പ്രണയത്തിന്‍ വഴിയില്‍ ദിശയറിയാത്ത പഥിക പോല്‍ ...."
വിരഹം ദിവസ ചൂടില്‍ ഉരുകിയൊലിക്കുന്നു സാബി ...
This comment has been removed by the author.
ReplyDeleteതേങ്ങുന്നു ഈ മനം-കൊഴിയുന്ന നിമിഷങ്ങള്‍ ഒരിക്കലെങ്കിലും-
ReplyDeleteനിന്നെ എനിക്ക് സമ്മാനിച്ചെങ്കില്‍ !
നിന്നെ പുണരുവാന്‍ ....
നിന്‍ സ്വരം കേള്‍ക്കുവാന്‍ ......
നിമിഷങ്ങളെ നിങ്ങള്‍ കനിയുവതെന്ന്.
കാത്തിരിക്കുന്നു ഈ ...
ഇരുള്‍ വീണൊരീ പ്രണയത്തിന്‍ വഴിയില്‍ ദിശയറിയാത്ത പഥിക പോല്‍ ....
റീ എന്‍റ്റി വിസ അടിച്ച പാസ്പോര്‍ട്ട് കയ്യില്‍ കിട്ടിയാല്‍ ഉടന്‍ ഞാന്‍ പറക്കില്ലെ,,, വിരഹവും മണ്ണങ്കട്ടയും എല്ലാം അവസാനിപ്പിച്ച്. ( തമാശ)
നല്ല കവിത . വിരഹം അനുഭവിക്കുന്നവര്‍ക്ക് ഇഷ്ടമാവും :)
ഹംസ പറഞ്ഞ പോലെ വിരഹം അനുഭവിക്കുന്നവര്‍ക്കു ഇഷ്ടമാവും!.ഞാന്‍ വിരഹം അനുഭവിച്ചിട്ടില്ല,സാബിയും അനിഭവിച്ചിട്ടുണ്ടാവില്ല.അപ്പൊ പിന്നെ സങ്കല്പിച്ച് രസിക്കുന്നവര്‍ക്ക് ( വേദനിക്കുന്നവര്‍ക്ക് )ഇതിന്റെ അര്‍ത്ഥം പിടി കിട്ടും.അതിന്നിടയില്‍ ഓണത്തിനിടക്കു പുട്ടു കച്ചവടം എന്നു പറഞ്ഞ പോലെ സുല്‍ഫിയുടെ വോട്ടു പിടുത്തവും!.കൊള്ളാം.
ReplyDeleteവിരഹം അനുഭവിക്കാത്തവർ കുറവ് എന്ന് എനിക്ക് തോന്നുന്നു. വിരഹം എന്നത് വ്യക്തികളോട് മാത്രമല്ല. എന്തെങ്കിലും വസ്തുവിനോട്, നാടിനോട്, സചേതനവും അചേതനവുമായ എന്തിനോടും, ഭൌതീകവും ആത്മീകവുമായ എന്തിനോടും .. അത് കൊൻ?ട് തന്നെ എല്ലാവരിലും വിരഹം ഉണ്ട്. അതിന്റെ ദു:ഖവും.. എന്ന് തന്നെ വിശ്വസിക്കുന്നു..
ReplyDeleteകവിത നന്നായി
വേര്‍പാട് മനസിലുണ്ടാക്കുന്ന നോമ്പരം അതെരെ വലുതാണ്.
ReplyDeleteകവിത പൊതുവേ ഞാന്‍ വായിക്കാറില്ല, ജാഡ അല്ല കേട്ടോ അറിയില്ല അത് കൊണ്ടാ. പിന്നെ സാബിറയുടെ വരികളല്ലെ എന്ന് കണ്ടു എത്തി നോക്കിയതാ.
പ്രണയമാണ് എല്ലായിടത്തും വേര്‍പാടിന്റെ കൂട്ടുകാരന്‍. അത് തന്നെ ഇവിടെയും. നന്നായി എഴുതി. ഇത്രയൊക്കെ പറയാനെ എനിക്ക് അറിയൂ.
നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍
ReplyDeleteവേദനയോ..ഈ കവിത വായിച്ചപ്പോ എനിക്കാ വരികളാ
ഓര്മ വന്നത്..
സാബി..കവിത നന്നായി ടോ..വിരഹം..
എല്ലാം ശെരിയാകും
വിരഹമാണുണ്ണി ദു:ഖകരം
ReplyDeleteഎങ്കിലും, വിരഹമനുഭവിക്കാത്തവർ യാർ…?
വിരഹം മാറാനും സ്നേഹം പൂവണിയാനും ഒന്നിച്ചൊന്നായിരിക്കാനും തുണക്കട്ടെ
പ്രപഞ്ചനാഥൻ.
സാബിറാ, എഴുത്തിൽ ഒരു അമേച്വർ സ്വഭാവം കടന്നു വരുന്നു. നാം എന്തു പറയുന്നു എന്നതിനനുസരിച്ച് ഭാഷയും ഭാവങ്ങളും കവിതയുടെ ഘടനയുമെല്ലാം മാറേണ്ടതുണ്ട്.
ReplyDeleteഇതു വായിക്കുമ്പോൾ ഒരു കേളേജ് കുട്ടി അവളുടെ തീവ്ര പ്രണയവിരഹത്തിൽ നിന്നും എഴുതുന്ന സാധാരണ പ്രണയലേഖനം പോലെയേ തോന്നു.
നാം നമ്മുടെ മനസ്സിനെയും വീക്ഷണങ്ങളെയും നിശിതമായി വിചാരണ ചെയ്യുകയും പുതുക്കുകയും ചെയ്യണം.
മനം, തനു, പഥിക, വിരഹം,മധു, അങ്ങനെ ഒരു വികാരവുമുണ്ടാക്കാത്ത വാക്കുകൾ വേണമോ എന്നു ചിന്തിക്കണം,
അറിയുന്നില്ലേ.......? നീ ...ഇന്ന് എന്റെ -
അത്രക്ക് എരിയുന്നു ഇന്നെന്‍- മനവും
എന്‍ മനമിന്നു ചോര്‍ന്നൊലിക്കുന്നു അങ്ങിങ്ങായ് .
തേങ്ങുന്നു ഈ മനം-കൊഴിയുന്ന നിമിഷങ്ങള്‍
തുടങ്ങി വരികളുടെ ഘടനയിൽ ഒരു ചേർച്ചക്കുറവു ഫീൽ ചെയ്യുന്ന രീതി കവിതയിൽ ധാരാളം.
.
പട്ടില്‍ പൊതിയേ പൊട്ട് വീണ മണ്‍കലം പോല്‍ -എന്‍ മനമിന്നു ചോര്‍ന്നൊലിക്കുന്നു അങ്ങിങ്ങായ്
ഈ പ്രയോഗത്തിൽ നവീനമായ ഒരു കല്പനയുണ്ട്.
അവിടെ വായനക്കാരൻ വികാരം കൊള്ളും.
എഴുതിക്കഴിഞ്ഞാൽ വീണ്ടും വീണ്ടും നമ്മൾ എഴുതിയതിനെ തിരുത്താൻ ശ്രമിക്കുക.
കവിത നന്നായി വരട്ടെ
പട്ടില്‍ പൊതിയേ പൊട്ട് വീണ മണ്‍കലം പോല്‍ -എന്‍ മനമിന്നു ചോര്‍ന്നൊലിക്കുന്നു അങ്ങിങ്ങായ് . മനോഹരമായ വരികൾ..പ്രണയം.എത്ര എഴുതിയാലും മതിവരാത്ത സമസ്യ...നല്ല കവിത..എല്ലാ നന്മകളും നേരുന്നു.
ReplyDeleteവീണ്ടും പ്രണയ കവിതകള്‍!!
ReplyDelete"പട്ടില്‍ പൊതിയേ പൊട്ട് വീണ മണ്‍കലം പോല്‍ " നല്ല വിശേഷണം കേട്ടോ .
(ലളിത പ്രയോഗങ്ങളായതിനാല്‍ വായനാസുഖമുണ്ട് .മറ്റു വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക .)
ഭാവുകങ്ങള്‍!
:)
ReplyDeleteസ്വപ്നങ്ങൾ മനം നിറയെ കാണണം. മോഹങ്ങളും അങ്ങനെ ആകാം. അപ്പോഴേ മനസ്സിൽ പ്രേമം ഉണ്ടാകൂ.ആ പ്രേമം സ്നേഹമാകണം. അത് സർവ്വചരാചരങ്ങളോടും ഉണ്ടാകണം അപ്പോഴേ ഭൂമിയിൽ സന്തോഷവും സമാധാനവും ജന്മമെടുക്കൂ.
ReplyDeleteകവിത ധീനിപ്പിക്കുന്നതിനല്ല എന്റെ മറുപടി. പ്രേമത്തിനൊരു ഡെഫനീഷൻ കൊടുത്തൂ എന്ന് മാത്രം.
ഇതിനെ വിരഹകവിത എന്ന് വിളിച്ചോട്ടെ?
എന്താണു പുതിയ കവിത ഇല്ലേ?
ReplyDelete