Friday, October 22, 2010
എന്റെ പ്രിയ ഗായകാ പ്രണാമം ..
മധുര സംഗീത മഴ ...
പോഴിയുന്നതോ .. ഉമ്പായിതന്‍ അധരമതില്‍ നിന്ന്.
ജീവിക്കാനുള്ള നെട്ടോട്ടം ഭാവിതന്‍ ചിന്തയില്‍ ഉഴലുമെന്‍ മനം-
പിടിച്ചു തളക്കാന്‍ പോന്ന നിന്‍ സംഗീതം .
സുറുമയണിഞ്ഞ മിഴികളെ വര്‍ണിച്ച് .
സുര്യകാന്തി പുക്കളെന്ന അനുമോദനം.
ജാലകത്തിരശീല തന്‍ പഴുതിലുടെ........
ജാലമെറിയും വരികളില്‍ ...!!!!!
ഞാനും പറന്നകന്നെന്‍ കൌമാര വീതികളിലേക്ക് ....
കിനാവിന്റെ ചിറകിലേറി വരുന്ന നിന്നോമലാളോട്.
പ്രിയ പാട്ടുകാരാ ...പറയുക !!!
നിന്റെ ഗാനങ്ങള്‍ കേട്ടു നില്‍ക്കാന്‍ കഴിഞ്ഞ നീ ...
എത്ര ഭാഗ്യവതിയെന്ന്.!
നിന്റെ അനന്ത സംഗീത പൊയ്ക തന്നതില്‍..
നീരാടി രസിക്കുന്നതില്‍ പരം
മനസുഖമെന്ത്..?ഈ പാരിതിലെനിക്ക് ..
നീല മിഴിയിലെ രാഗ ലഹരിയില്‍ മനം കുളിരണിഞ്ഞു പാടാന്‍ ...
ഇനിയുമിനിയും ദിനരാത്രങ്ങളുണ്ടാകട്ടെ..
നിനക്ക് മുന്നില്‍ .....
Posted by
സാബിബാവ
Subscribe to:
Post Comments (Atom)
ഗസല്‍ എനിക്കിഷ്ട്ടമാണ് ഒരുപാടൊരുപാട്
ReplyDeleteജോലിചെയ്തു ക്ഷീണിക്കുമ്പോള്‍ എനിക്കുന്മേശം തരുന്നതും ഗസല്‍
ഗസല്‍ എന്റെ മനസ്സും ശരീരവും തണുപ്പിക്കുന്നു .
അങ്ങിനെയൊരു ഗാനം ഉമ്പായിയുടെ മധുര സംഗീതം
നിങ്ങള്‍ക്കും ഇഷ്ട്ടമായെങ്കില്‍ ഇവിടെ എഴുതാം ...
സാബീ... ഉമ്പായീ എന്റെയും പ്രിയപ്പെട്ട ഗസല്‍ ഗായകനാണ്. മലയാളത്തിലുള്ള അദ്ധേഹത്തിന്റെ പാട്ടുകളുടെ ഒരു ശേഖരവും ഉണ്ട്, അതുകൊണ്ട് തന്നെ സാബി അദ്ധേഹത്തെപ്പറ്റി എഴുതിയപ്പോള്‍ വളരെ സന്തോഷവും തോന്നി. അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്നതും സന്ദേഹം തന്നെ!
ReplyDeleteഉമ്പായിയുടെ പലപ്പോഴും ഓര്‍ക്കുന്ന ഗസല്‍ ... ‘നന്ദി, പ്രിയസഖി നന്ദി... എനിക്ക് നീ തന്നതിനെല്ലാം നന്ദി...’
ReplyDeleteഅങ്ങിനെ സംഗീതത്തിന്റെ, ഒരു പ്രത്യേക ശാഖയായി മനസ്സില്‍ പ്രിയമില്ല ....
ReplyDeleteഅടുത്ത് കേട്ടതില്‍ ഗസല്‍ പോലെ എന്ന് പറയാന്‍ , പാട്ടിന്റെ പാലഴിയിലെ , ഹരിഹരന്റെ ഒരു പാട്ടുണ്ട് ...
പാട്ട് പാടുവാന്‍ മാത്രം ,
ഒരു കൂട്ട് തേടി എന്‍ രാപ്പാടി ...
എന്തോ ഇപ്പോള്‍ ആ ഗാനം ഓര്‍ത്തു ..
സത്യം പറഞ്ഞാല്‍ ഉമ്ബായിയെ ഞാന്‍ കേടിട്ടില്ല...
ടിവിയില്‍ ചില പരിപാടികളുടെ നുറുങ്ങുകള്‍ അല്ലാതെ ...നഷ്ടം ആണ് അല്ലെ ??
ഉമ്പായി യുടെ ഗാനങ്ങള്‍ എനിക്കും
ReplyDeleteപ്രിയമുള്ളതാണ് ....
എന്തോ ഒരാഗര്‍ഷണം വീണ്ടും വീണ്ടും
കേള്‍ക്കാന്‍ തോന്നുന്ന വരികള്‍ ...
വീണ്ടും പാടാം സഖീ നിനക്കായ്
വിരഹ ഗാനം ഞാന്‍ ..
ഒരു വിഷാദ ഗാനം ഞാന്‍ ...
നീല താമര വിടരും നിന്നുടെ
നീര്‍ മിഴി നിറയില്ലെങ്കില്‍..
നീര്‍ മിഴി നിറയില്ലെങ്കില്‍ ..
പുതിയ വല്ല ഗസലും കയ്യിലുണ്ടെങ്കില്‍
plz .. സെന്‍റ് മെയില്‍
id navasbaharain@gmail.com
മനസ്സിനെ തൊടുന്ന എല്ലാ ഗാനവും എനിക്കിഷ്ട്ടമാണ് സാബി ..ഈ പാട്ടും ഒത്തിരി ഇഷാട്ടായി ...
ReplyDeleteനന്നായിരിക്കുന്നു....
ReplyDeleteസുറുമയെഴുതിയ മിഴികളെ.....
ReplyDeleteപ്രണയ മധുര തേന്‍ തുളുമ്പും ...
സൂര്യകാന്തി പൂക്കളെ.......
ഉമ്പായിയുടെ മധുരശബ്ദത്തില്‍ കേല്‍ക്കുന്നത് ഒരു സുഖം തന്നെ സാബീ....
എനിക്കും നല്ല ഇഷ്ടമാണ് ഗസലുകള്‍ :)
ഉമ്പായിയുടെ ഈണത്തിന് ഒരു മാസ്മരികതയുണ്ട്.
ReplyDeleteഉമ്പായിയുടെ ഗാനങ്ങള്‍ അത് പാട്ടിന്റെ പാലാഴി....
ReplyDeleteമതി വരാതെ എന്റെ മനസ്സും
pls visit http://palakkuzhi.blogspot.com/2010/08/blog-post.html#links
അരേ..വ്വാ!...അസ്സലായിട്ടുണ്ടേ...
ReplyDeleteമലയാളം ഗസലുകള്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഉമ്പായിയെ ശ്രദ്ധിക്കാന്‍ തുടങ്ങി.വളരെയധികം ഇഷ്ടമാണ്. അറിയാതെ ലയിച്ചിരുന്നു പോവും!.ഈ പോസ്റ്റിലൂടെ ആ ഗായകനെ അറിയാത്തവര്‍ക്കു കൂടി പരിചയപ്പെടുത്തിയത് നന്നായി.
ReplyDelete