Wednesday, January 12, 2011

കനല്‍ കൂടുകള്‍

ശീതക്കാറ്റ് വീശുന്ന വിറങ്ങലിച്ച രാത്രി. ഉമ്മറത്തെ ചിമ്മിനി വിളക്കിന്റെ വെട്ടം അകത്തെ മുറിയിലേക്ക് എത്തിനോക്കുന്നു.
“അവളെ കയ്യില്‍ കിട്ടിയാല്‍ അരിഞ്ഞ് തള്ളുകയാ വേണ്ടത്” അച്ഛന്‍ പുലമ്പി കൊണ്ടിരിക്കുന്നു. അമ്മയുടെ കണ്‍പോളകള്‍ കരഞ്ഞ് കനം വീണിരിക്കുന്നു. ഇന്നിവിടെ ഒന്നും വെച്ച് വിളമ്പിയിട്ടില്ല. അച്ഛന്റെ ശബ്ദമൊഴിച്ചാല്‍ മരിച്ച വീടുപോലെ..
അഴിഞ്ഞ് കിടന്ന മുടി കൈകൊണ്ട് മേല്പോട്ട് കെട്ടി  വെച്ച് പതിയെ തറയില്‍ കിടന്നു. കൈകാലുകള്‍ക്ക് അസഹ്യമായ വേദന. അയാളുടെ കറുത്ത മുഖം അവളുടെ കണ്ണില്‍ ഭയം പടര്‍ത്തി.

നേരം പുലര്‍ന്നതേ ഉള്ളൂ. പറമ്പിന്റെ അങ്ങേ തലക്കല്‍ നിന്നും മേയാന്‍ വിട്ട കാലികളുടെ കരച്ചില്‍.
“പുലര്‍ച്ചെ തന്നെ അവറ്റയെ കെട്ടഴിച്ചു വിട്ടേക്കുന്നു” അമ്മയുടെ അരിശം നിറഞ്ഞ വാക്കുകള്‍. മുന്‍വശത്തെ ശാരദയുടെ വീട്ട് മുറ്റത്ത് വന്ന് നിന്ന വെളുത്ത അംമ്പാസിഡര്‍ കാറില്‍ നിന്നും സ്ത്രീകള്‍ ഇറങ്ങുന്നു.
“അവള്‍ടെ കെട്ടിയോന്റെ വീട്ടിന്നാവും”
“അയാളിപ്പോ ദുബായിലല്ലേ.. അമ്മേ, അവിടുന്ന് വന്ന ആരെങ്കിലും ആവും”
“അവിടെ എപ്പോഴും വിരുന്നുകാരാ. ഇവറ്റകള്‍ക്കൊക്കെ ചായേം വെള്ളോം കൊടുക്കാന്‍ തന്നെ അയാള്‍ അധ്വാനിച്ചാ തെകയോ..” അമ്മക്ക് ഇടക്കുള്ള സംശയം.
കരിപിടിച്ച അലൂമിനിയം കലം തേച്ച് വെളുപ്പിക്കുമ്പോള്‍ അമ്മ പറഞ്ഞു.
“നീയാ കുഞ്ഞിപ്ലാവിന്റെ മുരട്ടില്‍ കൊണ്ടോയി കലം കഴുക്. അച്ഛന്‍ പണ്ട് വടകരേന്ന് കൊണ്ടോന്ന ചക്കേടെ കുരുവാ. കായ്കാനുള്ള പ്രായൊക്കെ ആയി. ന്നട്ടും കായ്ച്ചോ. വെള്ളത്തിന്റെ കൊറവാ.”


അമ്മ കുഞ്ഞി പ്ലാവിന്റെ തടം ഒരു ഉണക്ക കൊള്ളികൊണ്ട് കിളച്ച്  ഉണങ്ങിയ ഇലകള്‍ വാരി അതിന്റെ തടത്തിലിട്ട് മൂടി. കുഞ്ഞിപ്ലാവ് സുന്ദരിയാ. കുഞ്ഞി ചില്ലകളുമായി അവള്‍ പന്തലിച്ചിരിക്കുന്നു.
ശാരദയുടെ വീട്ടില്‍ നിന്ന് അംമ്പാസിഡര്‍ സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം കേട്ട്‌ തിരിഞ്ഞ് നോക്കി. ശാരദ ചേച്ചി ഒരുങ്ങി വീടും പൂട്ടി അവരോടൊപ്പം പുറപ്പെടുന്നു. പശുവിനുള്ള കാടി വെള്ളം ശാരദേടെ വീട്ടീന്നാണ് എടുക്കാറ്. ഇന്നിനി പശുവിനും പട്ടിണി.

അച്ഛനിന്ന് ഉസ്മാന്‍ ഹാജീടെ പറമ്പിലാ ജോലി. വൈകീട്ട് വീട്ടിലെത്തുമ്പോഴേക്കും നന്നേ ക്ഷീണിക്കും. ഒരു ആണ്‍ തരിയില്ലാത്ത സങ്കടം അച്ഛന് ഒരുപാടുണ്ട്‌.
കൂട്ടില്ലാത്ത എനിക്കും ചിലപ്പോ സങ്കടാവാറുണ്ട്. അകേയുള്ളത് കേശു ആശാരീടെ മകള്‍ മാളു. അങ്ങോട്ടാണെങ്കീ അമ്മ കൂടുതല്‍ വിടുകേം ഇല്ല. മാളൂന്റമ്മ ദേവയാനിക്ക് കരിനാക്കാണെത്രെ. അവളെക്കാളും ഒരു പൊടി സൌന്ദര്യം ന്‍റെ കുട്ടിക്കാന്നാ അമ്മേടെ ഭാഗം. അതോണ്ട് തന്നെ അങ്ങോട്ടുള്ള പോക്ക് അമ്മക്ക് അത്രക്ക് ഇഷ്‌ട്ടല്ല. പിന്നെ ശാരദ ചേച്ചി. അവരോട് കൂടുതല്‍ കൂട്ടൊന്നുമില്ലാ. വല്ലപ്പോഴും ഞാറാഴ്ച സിനിമ കാണാന്‍ അവരുടെ വീട്ടീ പോകും.

അന്നും ഒരു ഞാറാഴ്ചയായിരുന്നു. വൈകുന്നേരം മുടിയും ചീകി സിനിമ കാണാന്‍ ഇറങ്ങുമ്പോഴാണ് അമ്മ വിളിച്ചത്.
“നന്ദുട്ട്യെ ... മ്മളെ കുഞ്ഞി പ്ലാവില്‍ ചക്ക വിരിഞ്ഞു”
സന്തോഷം തന്നേ.. ചക്ക വിരിഞ്ഞത് കണാന്‍ വീടിന്റെ പിന്നിലേക്കോടി. അമ്മ പഴകിയ ഒരു തുണിക്കഷ്ണം എടുത്ത്‌ പ്ലാവിന്റെ കടക്കല്‍ ചുറ്റി വെക്കുന്നു.
“എന്തിനാമ്മേ അത്”
“അത്, അവള്‍ക്കും പ്രായായി. നിന്നെ പോലെ വയസ്സറിയിച്ചു. ഇവള്‍ക്കും ഒരു കോടി വേണ്ടേ നന്ദൂട്ടീ..”
അമ്മ പറഞ്ഞത് കേട്ടപ്പോ നിക്ക് ചിരിവന്നു. ഈ അമ്മേടെ ഒരു കാര്യം.
കുഞ്ഞിപ്ലാവ്, അവളിപ്പോ പുള്ളിയുള്ള നാടന്‍ മുണ്ടും ചുറ്റി നില്‍ക്കുന്ന ഒരു സുന്ദരിയെ പോലെ തോന്നി. താഴത്തെ കൊമ്പിന് മുകളിലായി ഒത്തിരി കുഞ്ഞി ചക്കകള്‍ വിരിഞ്ഞ് തുടങ്ങുന്ന അവര്‍ക്ക് നല്ല ഭംഗി. തലോടാന്‍ തോന്നി, അമ്മയെ പേടിച്ച് പിന്തിരിഞ്ഞു.

അമ്മയോട് പോവാന്ന് പറഞ്ഞ് ശാരദേച്ചീടെ വീട്ടിലെത്തി. ടീവീടെ ശബ്ദം പുറത്ത് കേള്‍ക്കാം. നീട്ടി വിളിച്ചു. “ശാരദേച്ചീ..”
ഒറ്റ വിളിക്ക് തന്നെ വാതില്‍ തുറന്നു. കറുത്ത് തടിച്ച ഒരാള്‍ ടേബിളില്‍ ഇരുന്ന്‍ ചായ കുടിക്കുന്നു. പേടിച്ച് ഞാന്‍  പിന്നിലേക്ക്‌ വലിഞ്ഞു. എന്റെ പരുങ്ങല്‍ കണ്ട ശാരദേച്ചി അകത്ത് നിന്ന് വിളിച്ച് പറഞ്ഞു.
“നന്ദൂട്ടി  വരൂ. അദ്ദേഹം എന്റെ ബന്ധുവാ. പേടിക്കണ്ടാ..”

പിന്നീട് നടന്ന സംഭവങ്ങള്‍ ഓര്‍ക്കാന്‍ പോലും നന്ദൂട്ടിക്ക് ശേഷിയില്ലാതായി.
സിനിമയോടുള്ള കൊതി കാരണം മറ്റൊന്നും നോക്കതെ നന്ദൂട്ടി അകത്തേക്ക് കയറി. സ്ക്രീനില്‍ ‘പത്രം‘ എന്ന പടം. മഞ്ജുവാര്യര്‍ തകര്‍ക്കുന്നു. അവള്‍ സന്തോഷത്തോടെ മാര്‍ബിള്‍ തറയില്‍ ഇരുന്നു. സ്ക്രീനില്‍ മാറിവരുന്ന സീനുകള്‍ നന്ദു ഇമവെട്ടാതെ നോക്കികൊണ്ടിരുന്നു. പെട്ടന്നായിരുന്നു വാതില്‍ അടഞ്ഞത്. പിന്നില്‍ കറുത്ത് തടിച്ച അയാള്‍.
പേടിച്ച നന്ദു വിളിച്ചു കൂവി
“ശാരദേച്ചീ.. ചേച്ചീ...“
അവളുടെ വിളികള്‍ അടഞ്ഞ് കിടന്ന കോണ്‍ക്രീറ്റ് ഭിത്തികള്‍ തടഞ്ഞ് നിര്‍ത്തി. ഭയന്നു വിറച്ച നന്ദു പിന്നിലേക്ക്‌ പിന്നിലേക്ക്‌ നീങ്ങി. അയാള്‍ ചിരിച്ച് കൊണ്ട് അവളോട് പറഞ്ഞു.
“നന്ദൂട്ടി ഭയക്കണ്ടാ.. ഇപ്പൊ പതിനേഴായില്ലേ എന്നിട്ടും ഭയമോ..“
“വേണ്ട, എന്റെ അരികിലേക്ക് വരണ്ട. ഞാന്‍... ഞാന്‍...“
അവള്‍ ചുറ്റും നോക്കി. പേടിച്ചരണ്ട അവള്‍ അലറിക്കരഞ്ഞു. സ്ക്രീനില്‍ മഞ്ജു വിന്റെ പടം മിന്നി മറയുന്നു. അവള്‍ ഒരു നിമിഷം ധൈര്യം വീണ്ടെടുത്ത് മേശപ്പുറത്തിരിക്കുന്ന ഫ്ലവര്‍വേയ്സ് കയ്യിലെടുത്ത് അയാള്‍ക്ക്‌ നേരെ നീട്ടി.
“കൊല്ലും ഞാന്‍. മാറി നില്‍ക്കൂ...”
മാറി നില്‍ക്കാന്‍ അവള്‍ അക്രോശിച്ചെങ്കിലും അയാള്‍ ചിരിച്ചു. അവള്‍ കയ്യിലിരിക്കുന്ന ഫ്ലവര്‍വേയ്സ് ജനാലക്ക് നേരെ ശക്തിയായി എറിഞ്ഞു. ചില്ല് തകര്‍ന്ന ജാലകത്തിനുള്ളിലൂടെ അവളുടെ ശബ്ദവീചികളും മുറി വിട്ട് പുറത്ത് ചാടി. നിരത്തിലൂടെ പോകുന്നവര്‍ കേള്‍ക്കും എന്ന ഭയത്താല്‍ അയാള്‍ നന്ദുവിന്റെ വായ പൊത്തി. അവള്‍ ആ കൈകള്‍ കടിച്ച് മുറിച്ച് വീണ്ടും അലറി. അലര്‍ച്ചകേട്ട് പൊട്ടിയ ജാലകത്തിലൂടെ ആളുകള്‍ എത്തി നോക്കി. വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തെത്തിയ ആളുകള്‍ അയാളെ ശരിക്കും പെരുമാറി. ശാരദ അപ്പോഴേക്കും പിന്‍ വാതിലിലൂടെ സ്ഥലം വിട്ടിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നന്ദുവിന്റെ അമ്മ സംഭവിച്ചത് എന്തെന്നെറിയാതെ അന്ധാളിച്ച് മകളെ നോക്കി. മേശപ്പുറത്തെ തുറന്ന് വെച്ച ആല്‍ബം കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുന്ന നന്ദുവിനെ അമ്മ സമാധാനിപ്പിച്ചു.
ശാരദേച്ചി കഴിഞ്ഞ ആഴ്ച തന്നെ കൂടെ നിര്‍ത്തി എടുത്ത ഫോട്ടോകള്‍ അയാള്‍ക്ക്‌ കാണിക്കാന്‍ ആയിരുന്നെന്ന് അപ്പോഴാണ് അവള്‍ക്ക് മനസ്സിലായത്.

നന്നായി പെരുമാറി ഒരു പരുവമാക്കിയ അയാളെ നാട്ടുകാര്‍ പോലീനെ ഏല്‍പ്പിച്ചു. കരഞ്ഞ് വീര്‍ത്ത നന്ദുവിന്റെ മുഖത്ത് നോക്കി അമ്മ പറഞ്ഞു.
“അച്ഛന്‍ അറിഞ്ഞാല്‍.......” അമ്മയുടെ ചുണ്ടുകള്‍ വിതുമ്പി.
ദേഷ്യം മൂക്കത്താണ് നാരായണന്. നാട്ടിലെ അറിയപ്പെടുന്ന പോക്കിരി.

ജോലി കഴിഞ്ഞെത്തുമ്പോള്‍ ഏതായാലും അച്ഛനറിയും. അമ്മയുടെ ഉള്ളം പിടഞ്ഞു. വളര്‍ത്ത് ദോഷം അതാവും എല്ലാത്തിനും ഒടുവില്‍ ...

കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി വീട്ടിലെത്തുമ്പോള്‍ കുഞ്ഞി പ്ലാവിന്റെ ചുവട്ടില്‍ വീണു കിടക്കുന്ന കുഞ്ഞു ചക്കകള്‍.
അമ്മ പറഞ്ഞു
“വേണ്ട. ഇനി ഈ പടികടന്ന് പുറത്ത് പോകണ്ടാ. ശാരദ, അവള്‍ ഭയങ്കരിയാ.. ന്റെ മോളേ ദൈവം കാത്തു”
പറഞ്ഞു തീര്‍ന്നില്ല, പടി കടന്ന് വന്ന നാരായണന്‍ ദേഷ്യത്തോടെ ഉമ്മറത്തേക്ക് കയറി. കയ്യില്‍ നീണ്ട ചൂരല്‍. മുഖം ചുവന്നിരിക്കുന്നു.
“അസത്ത് എവിടെ അവള്‍”
നന്ദുവിന്റെ അമ്മ ഭയന്ന് വിറച്ചു. ഇറയില്‍ നിന്നും വാകത്തിയെടുത്ത് അരയില്‍ തിരുകി അയാള്‍ ശാരദയുടെ വീട് ലക്ഷ്യമാക്കി നടന്നു.

54 comments:

  1. മനോഹരമായ കഥ.

    ReplyDelete
  2. നന്നായി വായിച്ചു ഈ കഥ..അവസാനം നന്നായിട്ടുണ്ട്..ഇനിയും എഴുതാന്‍ കഴിയട്ടെ ...

    ReplyDelete
  3. സാബി നല്ലകഥ..അവസാനിപ്പിച്ചരീതി അത്ര ഇഷ്ടായില്ല്യ.
    അവസാനിപ്പിക്കാന്‍ ഒരു തിടുക്കം കാട്ടിയ പോലെ.
    --

    ReplyDelete
  4. നല്ല കഥയാണ്. മാനുഷ്യനൊപ്പം വളരുന്ന പ്രക്യതി. നന്നായി നിരീക്ഷിച്ചാൽ ആവിടേയും കാണം ശാരാദേച്ചിയുടെ ബന്ധുവിനേപോലുള്ളവർ...

    ReplyDelete
  5. കൊള്ളാം നല്ല കഥ!

    ReplyDelete
  6. സാബിത്ത: ആശംസകള്‍.

    നമുക്ക് ചുറ്റും നടക്കുന്ന ഒരു സാമൂഹ്യ വിപത്തിനെ കഥയിലൂടെ തുറന്നു കാട്ടി. അതെ ഇത്തരം ഭയങ്കരികളായ ' ശാരദ മാരാണല്ലോ ശാരിമാരെയും നന്ധുമാരെയും സൃഷ്ട്ടിക്കുന്നത്. ജാഗ്രത, ദൈവം കാക്കട്ടെ..

    "വേണ്ട. ഇനി ഈ പടികടന്ന് പുറത്ത് പോകണ്ടാ. ശാരദ, അവള്‍ ഭയങ്കരിയാ.. ന്റെ മോളേ ദൈവം കാത്തു”

    ReplyDelete
  7. കുഞ്ഞിപ്പ്‌ളാവും കുഞ്ഞിച്ഛക്കയും,,
    അതിനിടയില്‍ നന്ദൂട്ടിക്കു ഇങ്ങനെയൊരു ദുര്യോഗവും..
    നല്ല കഥ സാബീ,,കുഞ്ഞിച്ചയ്ക്കയുടെ ഫോട്ടോ കുട്ടിക്കാലത്തിന്റെ മുക്കുമൂലകളിലൂടെയൊക്കെ കൊണ്ടുപോയി,
    ഭാവുകങ്ങള്‍..

    ReplyDelete
  8. കഥ നന്നായി പറഞ്ഞു..

    ReplyDelete
  9. Aanukalika prasakthiyulla oru nalla kadha. Orupad ishtamayi. Aasamsakal..

    ReplyDelete
  10. ചിത്രത്തില്‍ നോക്കി സന്തോഷത്തോടെ വായന തുടങ്ങി..
    പിന്നെ വീണ്ടും ഈ നശിച്ച ശാരദമാരുടെയും
    അവരുടെ 'ബന്ധുക്കളുടെയും' ലോകത്തേക്ക് കൂട്ടി
    കൊണ്ടു വന്നപ്പോള്‍ വിഷമം തോന്നി..
    ഞാന്‍ പറഞ്ഞില്ലേ പേടിക്കണം എല്ലാവരെയും ഈ
    കാലത്ത്...അഭിനന്ദനങ്ങള്‍ കഥാകാരി...
    .

    ReplyDelete
  11. കഥയും ചിത്രങ്ങളും നന്നായി പ്രത്യേകിച്ച് ആ കുഞ്ഞിച്ചക്ക ..,കുറെ നാളായി അതൊന്നു കണ്ടിട്ട് , സന്തോഷം സാബീ ..

    ReplyDelete
  12. നല്ല കഥ ...എല്ലാരും വായിക്കേണ്ടത് തന്നെ ...വളരെ നന്നായി എഴുതി..സാബിയുടെ എഴുത്തില്‍ വരുന്ന എല്ലാ സംഭവങ്ങളും ഇതിലും വന്നു..ഇഷ്ട്ടപ്പെട്ടു ...

    ReplyDelete
  13. കുഞ്ഞിച്ചക്കയുടെ ഫോട്ടോയും കഥയുടെ ആശയവും നന്നായി. എന്നാല്‍ പറഞ്ഞ രീതിയില്‍ ചില കുഴപ്പങ്ങള്‍ കാണുന്നു. “അവളും”
    “ഞാനും” ഇടയ്ക്ക് കയറി വരുന്നു. ആഖ്യാതാവ് ഇടയ്ക്കിടെ മാറാന്‍ പാടില്ല. ഇനിയും കൂടുതല്‍ ശ്രദ്ധിക്കുക. അഭിനന്ദനങ്ങള്‍!

    ReplyDelete
  14. ആനുകാലിക പ്രശ്നത്തെ നല്ല ഒരു കഥയായി അവതരിപ്പിച്ചത്, ഏറെ നന്നായിരിക്കുന്നു സാബീ...

    ReplyDelete
  15. കാലികപ്രാധാന്യമുള്ള ഒരു സാമൂഹിക പ്രശ്‌നമാണ്‌ സാബി ഈ കഥയിലൂടെ പറഞ്ഞത്. നന്നായിട്ടുണ്ട്.

    ReplyDelete
  16. കഥയുടെ അവസാനം പെട്ടന്നായോ എന്നൊരു സംശയം. നല്ല ഭാഷ. ചക്കകായിച്ച വിവരണം അസലായി. ആശംസകള്‍

    ReplyDelete
  17. Ayapakathe kazchakal...!

    Manoharam, Ashamsakal..!!!

    ReplyDelete
  18. കഥ ... നല്ല കഥ...!

    അവതരിപ്പിച്ച രീതിയും നന്നായി..

    വളര്‍ന്നു വരുന്ന പെണ്മക്കളേ ഓര്‍ത്താല്‍ മനസ്സിലൊരു വേവലാതി മാതാപിതാക്കള്‍ക്ക് ഉണ്ടാക്കുന്ന കഥ..

    ReplyDelete
  19. നല്ലൊരു കഥയും, കുഞ്ഞി ചക്കയുടെ പടവും
    ആശംസകള്‍ സാബിത്താ ...

    ReplyDelete
  20. ഇത്തരം മനുഷ്യർ നമുക്കിടയിലും ഉണ്ട് എന്ന് കരുതി സൂക്ഷമതയോടെ മുന്നേട്ട് പോകുക.
    സൂക്ഷമതയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന കഥ.
    അഭിനന്ദങ്ങൾ……….

    ReplyDelete
  21. ജീവിതത്തില്‍ അല്പം ശ്രദ്ധ കൊടുക്കണമെന്ന് മുന്നറിയിപ്പ്‌ കൊടുക്കുന്ന കഥ നന്നായി. ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കിളുന്ത് ചക്ക രസായി.

    ReplyDelete
  22. കഥ നന്നായി..
    അതിലേറെ കഥയുടെ സന്ദേശവും....
    ഇതുപോലെ എത്ര പെണ്‍കുട്ടികളുടെ ജീവിതങ്ങള്‍
    ഇതുപോലുള്ള 'പെണ്‍പിശാചുക്കളുടെ' ഒത്താശയോടെ നടക്കുന്നു.....
    പിടിക്കപ്പെടുന്നത് അപൂര്‍വ്വം ചിലത് മാത്രം.

    കഥയിലെ ആശയസമ്പന്നത എടുത്തുപറയാവുന്നതാണ്....
    എല്ല്ലാ ആശംസകളും!

    ReplyDelete
  23. കഥയിൽ പുതുമയൊന്നുമില്ല എന്നാലും കുഴപ്പമില്ല .
    ഇതിൽകഥയുണ്ടു . പ്ലാവിനു തുണിയുടുപ്പിക്കുന്ന ഒരു പുതിയ സംഭവം പറഞ്ഞു അതും ഇഷ്ടപ്പെട്ട്

    ReplyDelete
  24. എന്തായാലും അവള്‍ രക്ഷപെട്ടല്ലോ, സമാധാനം

    ReplyDelete
  25. ഹായ് താത്താ..വായിച്ചു ട്ടോ..ചിത്രങ്ങളാണ് കൂടുതല്‍ എനിക്ക് ഇഷ്ടമായത് .

    ReplyDelete
  26. അവതരണം മനോഹരം
    കഥാന്ത്യം ദുര്‍ബലമായി പോവുന്നുണ്ടോ? എന്റെ ഒരു തോന്നലാണ് കേട്ടോ..
    ആശംസകള്‍

    ReplyDelete
  27. കഥ നന്നായിട്ടുണ്ട്, കഥയുടെ അവസാനം ഒന്നൂടെ ശ്രദ്ധിക്കാമായിരുന്നില്ലേ എന്ന് തോന്നി. അഭിനന്ദനങ്ങൾ നല്ലൊരു കഥ തന്നതിനു.

    ReplyDelete
  28. ആ ചക്കയൊന്നു കിട്ടിയിരുന്നെങ്കില്‍ ഒരു തോരന്‍ ഉണ്ടാക്കിച്ചു കഴിക്കാമയിരുന്നൂ....!
    പിന്നെ കഥ കൊള്ളാം സാബി .
    നന്നായിരുന്നു !
    അഭിനന്ദനങ്ങള്‍ ...

    ReplyDelete
  29. കഥ കൊള്ളാം..
    നന്നായിരിക്കുന്നു...

    ReplyDelete
  30. പെണ്‍കുട്ടികളെ വലയിലാക്കാന്‍ എന്തെല്ലാം വിദ്യകള്‍. നന്ദുവിനെപ്പോലെ രക്ഷപ്പെടാന്‍ സാധിക്കുന്നവര്‍ ഭാഗ്യവതികള്‍. പെണ്‍കുട്ടികള്‍ സൂക്ഷിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. നല്ല കഥ.

    ReplyDelete
  31. കൊള്ളാം. എന്നാലും...!

    ReplyDelete
  32. പെണ്ണീന്റെ ശത്രു പെണ്ണു തന്നെ....!! കഥ നന്നായിരിക്കുന്നു... ആശംസകൾ....

    ReplyDelete
  33. കഥ പെട്ടെന്ന് അവസാനിപ്പിച്ച് കുറേ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ക്കായ് വായനക്കാരും. അത് നന്നായി, കഥയോടൊപ്പം!

    ReplyDelete
  34. ലോകം പെണ്ണിനെ വേട്ടയാടാൻ നടക്കുന്നു. കൂട്ടിക്കൊടുക്കാൻ പെണ്ണു തന്നെ പുറപ്പെട്ടിറങ്ങുന്നു.

    കഥയിൽ പ്ലാവിന്റെ ജീവിതവും പെൺ‌കുട്ടിയുടെ ജീവിതം ലിങ്ക് ചെയ്തത് നന്നായി.

    ഒന്നുകൂടി ഒതുക്കിപ്പറയാമായിരുന്നു.

    സംഭവത്തിന്റെ നീണ്ട വിവരണം വേണ്ടിയിരുന്നില്ല.

    പദ്മരാജന്റെ മൂവന്തി എന്ന ഒരു കഥയുണ്ട്. വായിക്കണം
    കെ.വി.അനൂപിന്റെ സമരപാതകൾ എന്ന കഥയും. ഞാൻ മലയാളത്തിലെ സ്ത്രീപീഡനം പ്രമേയമായി വരുന്ന 55 കഥകൾ ചേർത്ത് കൊത്തിമുറിച്ച ശില്പങ്ങൾ എന്ന പേരിൽ ഒരു പുസ്തകം എഡിറ്റ് ചെയ്തിരുന്നു. അക്കാലത്ത് ഇത്തരം നൂറുകണക്കിന് കഥകളിലൂടെ കടന്നുപോയി.

    കഥയുടെ വിഷയത്തിനു പുതുമയില്ലാതാവുമ്പോൾ അതെങ്ങനെ പുതിയ രീതിയിൽ പറയാം എന്ന് ആലോചിക്കുക.

    ReplyDelete
  35. കഥ ഇഷ്ടമായി, കാലിക പ്രസക്തം വിഷയം.

    ReplyDelete
  36. വല വിരിച്ചു കാത്തിരിക്കുന്നവരും വലയില്‍ അറിയാതെ അകപ്പെടുന്നവരും ഇങ്ങിനെ എത്ര.

    ReplyDelete
  37. നല്ല രസമായി വായിച്ചു..ക്ലൈമാക്സ്‌ ഇങ്ങിനെ ആയാലും കുഴപ്പമില്ല. നല്ല ഒരു സന്ദേശം സമൂഹത്തിനു ലഭിക്കുമ്പോള്‍ എഴുത്തുകാരന്റെ ലക്‌ഷ്യം പൂര്‍ണമാവുന്നു..

    ReplyDelete
  38. സന്ദേശമുള്ള കഥ ..ഒതുക്കം പോരെന്നു എനിക്കും തോന്നി ..എന്നാലും ഉദ്ദേശ ശുദ്ധിക്ക് നൂറു മാര്‍ക്ക് ..

    ReplyDelete
  39. കഥ ഇഷ്ടപ്പെട്ടു. മനോഹരം.

    ReplyDelete
  40. കഥ വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  41. എന്‍റെ കഥക്ക് കമെന്റിയ എല്ലാവര്‍ക്കും ഒരുപാട് നന്ദിയോടെ...

    ReplyDelete
  42. ഭംഗിയായി തന്നെ കഥപറഞ്ഞു. സാബിയുടെ കഥകളിലെ വശ്യമായ ഗ്രാമീണത വാനയാസുഖമുണ്ടാക്കുന്നു.

    ReplyDelete
  43. വായനാസുഖം പകര്‍ന്ന എഴുത്ത്..കേരളത്തില്‍ ഇപ്പോ ഇതൊക്കെ സ്ഥിരം സംഭവങ്ങള്‍ ആണ്..നന്ദൂട്ടിയുടെ ധൈര്യം വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കാം..

    ReplyDelete
  44. വീണ്ടും വായിച്ചു. അപ്പൊ മിണ്ടാതെ പൊവാന്‍ തോന്നിയില്ല. മുഹമ്മദ്കുട്ടിക്കയ്യൂടെ കമെന്റ് ശ്രദ്ധിക്കുക.
    ഈ കഥ ഇനിയും ഒരുപാട് നന്നാക്കാമായിരുന്നു. പെട്ടെന്ന് അവസാനിപ്പിച്ച് പോകാന്‍ കാരണം....?

    ReplyDelete
  45. കുഞ്ഞു ചക്കയില്‍ നിന്നും തുടങ്ങി, ഒടുവില്‍ നല്ലൊരു ട്വിസ്റ്റ്‌.
    കഥ നന്നായി പറഞ്ഞു. ഇപ്പോള്‍ ആരെയും വിശ്വസിച്ചു കൂടെന്നായിട്ടുണ്ട്.

    ReplyDelete