Sunday, October 09, 2011

എന്റെ പൊന്നമ്പിളി

ഭൂമിയിലെ ജീവ ജാലങ്ങളെ കുളിരണിയിക്കാന്‍ നീ വരുമെന്ന സന്ദേശത്തോടെ... സപ്തവർണ്ണങ്ങളണിഞ്ഞ് അംബരം ചുംബിച്ച് മിഴികളില്‍ വര്‍ണ്ണ രാജി തീര്‍ക്കുന്ന രൂപവുമായി വന്നെത്തിയ മഴവില്ല്. നിനക്ക് അകമ്പടിയായി വന്നെത്തുന്ന കാറ്റിന്റെ ശീല്‍ക്കാരങ്ങള്‍. നിന്റെ വരവിന്റെ ശക്തിയും ദൃഡതയും അറിയിച്ചെത്തുന്ന മിന്നല്‍ പിണരുകള്‍, ഇടി മുഴക്കങ്ങള്‍ .
മന്ദഹാസ ചിരി തൂകി മണ്ണിന്‍ മാറിലേക്ക്‌ സാന്ദ്രചുംബനമേകാനണയുന്ന നിന്നെ വരവേല്‍ക്കാന്‍ വികാര തരളിതയായ് വാതില്‍ കോണിലൊളിക്കുന്ന കാമുകിയെ പോലെ കുഞ്ഞ് പൂക്കളും, മരങ്ങളും. നിന്റെ സന്ദേശ വാഹകന്റെ സൌന്ദര്യത്തില്‍ മനം കുളിര്‍ന്ന ആകാശത്തിലെ മേഘപാളികള്‍ കറുത്ത തട്ടം കൊണ്ട് മുഖം മറച്ച് ഒളിഞ്ഞ് നോക്കുന്നു. വറ്റി വരണ്ട പുഴ മാറ് പിളര്‍ത്തി നിന്നോടുള്ള സ്നേഹത്തിന്റെ ആഴം കാണിക്കുന്നു. ഇനിയും കാത്ത് നില്‍ക്കാതെ വിഹായസ്സിന്റെ വിരിമാറ് വിട്ട് നീ വരിക. തണുത്തുറയുന്ന നിന്റെ കരവലയങ്ങള്‍ നീട്ടി സംഗീത മൊരുക്കി താള ലയ ശ്രുതിയോടെ, ജീവജാലങ്ങളുടെ ശരീരത്തിലൂടെ ഭൂമിയുടെ സുന്ദരമായ മാറിടത്തിലേക്ക് നീ പതിക്കുക. നിന്റെ സ്പര്‍ശനമേറ്റ് ഉയിര്‍ത്തെഴുനേല്‍ക്കുന്ന കുഞ്ഞ് സസ്യങ്ങള്‍, അവരുടെ പുഞ്ചിരികള്‍ കാണാന്‍ എത്ര സുന്ദരമാണ്‌. ജല മുത്തുകള്‍ തന്റെ മെയ്യിലണിഞ്ഞു അഹങ്കാരത്തോടെ നില്‍ക്കുന്നത് കാണുമ്പോള്‍ മനുഷ്യ മനസ്സുകളും സന്തോഷാധിക്യത്താല്‍ പുളകിതമാവുന്നു. നീയെന്ന സംഭരണി കനിഞ്ഞരുളിയാല്‍ നിറഞ്ഞ മനസോടെ കൊലുസ്സ് കിലുക്കിയൊഴുകുന്ന അരുവികള്‍, ശാന്തതയോടെ ഒഴുകുന്ന പുഴകള്‍, കിണറുകള്‍. എല്ലാം നിന്നിലൂടെ സമ്പൂർണ്ണരാകുന്നു. ഹോ..! നാടും വീടും തൃപ്തിയാക്കി കുളിരണിയിച്ച് നീ യാത്രയാകുമ്പോള്‍ വിരഹാകുലയായ കാമുകിയെ പോലെ ഭൂമീദേവി കുളിച്ചീറന്‍ മാറി നിന്നെ യാത്രയാക്കുന്നു. അവളുടെ മുഖം നനുത്ത പനനീര്‍ മലർ പോലെ തുടുത്തു നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. കുളിരണിഞ്ഞ ഭൂമിയെ നോക്കി രചിക്കുന്ന കഥകളും കവിതകളും നിന്റെ നൈർമല്ല്യത്തിന്റെ സുഖമറിയിക്കുന്നതാകുന്നു. ദേഷ്യം വിട്ട് മാറിയ അംബരം, കറുത്ത പുടവ മാറി അവള്‍ പ്രകാശത്തെ തുറന്നു വിടുന്നു. പ്രകാശത്തിന്റെ ആഗമനം ജീവ ജാലങ്ങള്‍ ഭൂമിയോട് സങ്കടമുണര്‍ത്തും മുമ്പേ ഇനിയും നീ വന്നണയുക. പച്ചിലകള്‍ വാടും മുമ്പേ..പുഴ വരളും മുമ്പേ.. മനുഷ്യന്‍ ഉഷ്ണം കൊണ്ട് വാടിത്തളരും മുമ്പേ...

മഴ...!
എത്ര വര്‍ണിച്ചാലും തീരാത്ത സൌന്ദര്യമാണതിന്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ് തന്റെ നാട്ടിലെത്തിയതിന്റെ സന്തോഷം. മഴക്കാലത്തിന്റെ കുളിരണിഞ്ഞ ഭുമിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞ ഭാഗ്യവതിയായ് മുറ്റത്തേക്കിറങ്ങി മഴയില്‍ കൊതി തീരുവോളം നടന്നു. മുറ്റത്ത് ചിതറിയിട്ട മെറ്റല്‍ തരികള്‍ മഴത്തുള്ളികളില്‍ തട്ടി ചിതറുന്നു. തന്റെ ശരീരത്തെ കുളിരണിയിച്ചു താഴേക്ക്‌ പതിക്കുന്ന മഴയുടെ വികാരം ഞാനറിഞ്ഞു. മഴ മനസ്സിന്റെ വേദനയെ കഴുകി കളഞ്ഞുവോ? മനസ്സ് വേദനിക്കുംമ്പോഴാണല്ലോ ഈ പെരുമഴ വന്നത്. തന്നെ കുളിരണിയിക്കാന്‍ വന്ന മഴയോടെനിക്ക് പ്രണയം. മഴ ഒരു കാമുകനെ പോലെ കെട്ടി പുണരുന്നില്ലേ? സംഗീതം ആലപിക്കുന്നില്ലേ? സന്തോഷം തരുന്നില്ലേ? പിന്നെന്തിനു താമസിക്കണം. അതെ മഴയോടെനിക്ക് കടുത്ത പ്രണയം. ഈ തളിരണിഞ്ഞു നില്‍ക്കുന്ന ഭൂമിയോടും. കിളികളും പൂക്കളും കിണറും കുഴിയും ചാടി നടന്ന് പുല്‍നാമ്പുകള്‍ തലോടി പറമ്പിലൂടെ ഓടി കളിക്കാന്‍ പ്രായം ഒരു പ്രശ്നമത്രേ. കുട്ടിത്തം, അതെന്റെ നഷ്ട്ടങ്ങളില്‍ ഒന്ന്.
"ഹേയ്.. കുഞ്ഞാന്നാ വിചാരം. ഇപ്പോഴുമൊരു കളി"
"വേണ്ട അയിശുമ്മാ.. നാടിന്റെ മനോഹാരിത ഞാനൊന്നു ആനന്ദിച്ചോട്ടെ. ആര്‍ക്കും ഒരു നഷ്ട്ടോം ഇല്ലല്ലോ.."
"ന്നാലും ന്റെ കുട്ട്യേ... തല നനഞ്ഞാല്‍ പനി വരും. പിന്നെ അതൊരു പുലിവാലാകും. അപ്പണ്ടാകൂല ഈ മഴക്കിന്നാരം"
അയിശുമ്മ മുറുക്കിമൂളി പാത്രം കഴുകാന്‍ തുടങ്ങി.

പതിയെ പതിയെ മഴ മാറിത്തുടങ്ങി. മക്കളെല്ലാം അകത്തു കളിയിലാണ്. അവര്‍ക്ക് മഴയോടെന്നും വെറുപ്പ്‌. ചെളിയാകും, ഡ്രസ്സ്‌ നനയും എന്നിങ്ങനെ പരിഭവങ്ങള്‍. ഫ്ലാറ്റ് ജീവിതം മാത്രമറിഞ്ഞ കുഞ്ഞുങ്ങള്‍ മുക്കുറ്റിയും തുമ്പയും കണ്ടാല്‍ "ഒരു രസോല്ല്യ, തൊക്കെ നോക്കാൻ ഉമ്മാക്ക് വട്ടാ" എന്ന് പറയുന്ന ഈ കാലം. ഞാനെതിര്‍ക്കാന്‍ പോയില്ല. ചെറിയവള്‍ക്കല്പം നാട്ടു പ്രേമം ഉണ്ട്. കിട്ടിയതും കണ്ടതുമെല്ലാം ചോദിക്കും. അവള്‍ക്കു കാണേണ്ടത് ഉമ്മ കുഞ്ഞില്‍ ചോറ് തിന്നാന്‍ ഉമ്മാമ്മ കാട്ടിതന്ന അമ്പിളിയെയാണ്.
"ഹും കാണിക്കാം രാത്രിയാവട്ടെ ട്ടാ" സമാധാന വാക്ക് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു
"സമയം അന്തിയാമ്പോഴേക്ക് ഈ പെണ്ണ് ഉറങ്ങുലെ" ആയിശുമ്മ യുടെ ഓര്‍മപ്പെടുത്തല്‍.
അതെ മുവന്തിക്ക് ഉറക്കം നല്ലതല്ല. എത്ര പറഞ്ഞാലും അതുറങ്ങും. പിന്നെങ്ങനെയാ അമ്പിളി കാണുന്നെ.
"ഉമ്മാക്ക് ചോറ് തിന്നാന്‍ ഉമ്മാമ്മ എത്രോട്ടം അമ്പിളിയെ കൊണ്ടു തന്നു. നിക്കെന്താ അമ്പിളിയെ തരാത്തെ"
"തരാലോ, മൂവന്തിയാകട്ടെ"

എന്നെ താരാട്ടിയ കൈകളും ചോറുതന്ന അമ്പിളിയും നിറസനിധ്യമായ എന്റെ നാട്. സന്തോഷം കളിയാടുന്ന എന്റെ വീട്. എല്ലാം ഒരു സൌഭാഗ്യം പോലെ ആസ്വദിച്ച് കഴിയാനുള്ള ദിനങ്ങള്‍ അപൂര്‍വ്വം. അതില്‍ കൂടുതല്‍ നിറ സ്നേഹമായ എന്റുമ്മയെ കണ്ണ് നിറച്ചു കാണാനുള്ള അവസരങ്ങള്‍. അയലത്തെ വീട്ടിലെ ശാരദ ചേച്ചീടെ വീട്ടിലെ പശുന്റെ പാലുകറക്കാനും ആഗ്രഹം. അകിട് കഴുകി സ്നേഹത്തോടെ പശുനെ തലോടി അവളുടെ പാല്‍ കറക്കുമ്പോള്‍ പിറന്ന നാടിന്റെ ഒരു സുഗന്ധം. വയ്യ എനിക്കിനി വര്‍ണ്ണിക്കാന്‍. എഴുതാനുള്ള ത്വര മനസ്സിനെ വട്ടാക്കും. എനിക്കിനി ആസ്വദിക്കാനല്ലാതെ ഭാവനയില്‍ മോഹങ്ങള്‍ പടുത്തുയര്‍ക്കാന്‍ കഴിയുമോ.

വര്‍ഷങ്ങള്‍ ഒരുപാട് മുമ്പേ ഞാന്‍ നാട്ടില്‍ ഉണ്ടായെങ്കിലും യാത്രകള്‍ അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം അതും സാധിച്ചെടുത്തു. മഴയും., യാത്രയും.. ഹോ..! അനുഭൂതികളുടെ നെറുകയിലായിരുന്നു ഞാന്‍. എന്റെ നാട്ടിലെ നയന മനോഹരമായ കാഴ്ചകളെല്ലാം ഒപ്പിയെടുത്തെന്റെ മനസ്സിപ്പോള്‍ കൌമാരത്തിന്റെ എടുകളിലേക്ക് എടുത്തു ചാടുകയാണ്. മുറ്റത്ത് മഴ നനഞ്ഞ വിറകു കൊള്ളികള്‍ ഇറയത്ത്‌ ചാരി വെക്കുമ്പോള്‍ ആയിശുമ്മ പറഞ്ഞു
"ദേ മോളെ, അമ്പിളിമാമന്‍ വരുമ്പോഴേക്കും പെണ്ണുണ്ണിയെ ഉണർത്ത്. ഒരു പാത്രം ചോറും എടുത്തോ. എന്നിട്ടൊരു പാട്ടും പടി അതിനങ്ങ് കൊടുക്ക്"
ശരിയാണല്ലോ, നേരം മുവന്തിയകുന്നു. അമ്പിളി അമ്പരത്തില്‍ തേങ്ങാ പൂള് പോലെ നിറഞ്ഞു നില്‍ക്കുന്നു. എന്റെ കൊതിയൂറും നോട്ടം കണ്ടിട്ടാകാം അവള്‍ മേഘക്കീറിനുള്ളില്‍ മറഞ്ഞു. കണ്ണ് മിഴിച്ചു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ താഴെ നില്‍ക്കുന്ന ഞാന്‍ എത്രയോ കുഞ്ഞായപോലെ. മനസ്സ് വെറുതെ കൊഞ്ചി, കുഞ്ഞിലെ ഉമ്മ പാടിയ പാട്ട് ഓര്‍ത്തു പോയി
"അമ്പിളിമാമാ കുമ്പളം കുത്തി മാമു ട്ടൂടെ..
മാമു തിന്നാത്ത കുട്ട്യോളെ കാട്ടാന്‍ കത്തി ട്ടൂടെ..."
ഹാവൂ.., ഇത് കേട്ട് പെടിച്ചെത്ര ഉരുള മാമു തിന്നതാ. പണ്ട് ഉമ്മാന്റെ കയ്യിലെ ഉരുളക്ക് വലിപ്പം കുടുതലായിട്ടു കരഞ്ഞപ്പോള്‍ കുഞ്ഞുരുള തരാന്ന് സമാധനപ്പെടുത്തിയതും ഓർമ വന്നു.

ഇല്ല ഇപ്പോഴില്ല, അമ്പിളിയുടെ പാട്ടും കൂത്തുമൊന്നും ഇല്ല. കാലത്തിനൊത്ത് കോലം കെട്ടുന്ന നമ്മള്‍ പണ്ട് പാടിയ പാട്ട് വരെ പാടാന്‍ മടിച്ചു. മഴയെ ആസ്വദിക്കാന്‍ മറന്നു. മഴയില്‍ കളറൊലിച്ച് പോകുന്ന സാരിയെ ഭയന്നു. മഴ കൊണ്ടാല്‍ പനിവരുമെന്നു പഴിചാരി. പാവം മഴയെ വെറുത്തു. കുഞ്ഞു പൂക്കളെ മറന്നു. മുക്കുറ്റിയും, തുമ്പയും, തൊട്ടാവാടിയും, പൂവാന്‍കുറുന്നലും, തുളസിയും പാടെ മറന്നു. വേണ്ട എനിക്ക് അവരെയൊന്നും മറക്കണ്ടാ ഞാനതിലെല്ലാം ആനന്ദം കാണുന്നു. മുറ്റത്തെ കമ്മ്യൂനിസ്റ്റ്‌-അപ്പയിലെ ഇലകള്‍ കാറ്റില്‍ സല്ലപിക്കുന്നത്‌ കുഞ്ഞുങ്ങള്‍ക്ക്‌ കാണിക്കുമ്പോള്‍ അവരെന്നെ നോക്കി ചിരിച്ചു പറഞ്ഞു.
"ഉമ്മച്ചീ... ഇതെന്താ സൌദിയില്‍ ണ്ടാവാത്തെ.."
ഹോ എനിക്കഹങ്കാരം വന്നു.
"ഇല്ല മക്കളെ... അത് നമ്മുടെ നാട്ടില്‍ മാത്രാ. നമ്മുടെ മഴ. എല്ലാം നമ്മുടെ അഹങ്കാരാ. നമ്മുടേത്‌ മാത്രം"
പറഞ്ഞു തീര്‍ന്നില്ല ആയിശുമ്മാടെ വിളി
"ദേ മോളെ മാനത്ത് അമ്പിളി. ആ ചെറുതിനെ കാണിക്ക്‌"
പെണ്ണുണ്ണി ഉണര്‍ന്നു കണ്ണ് തിരുമി. അവളെയും കൂട്ടി പുറത്ത് മുറ്റത്തെത്തി അകാശത്തിലോട്ടു കൈ നീട്ടി കാണിച്ചു പറഞ്ഞു
"നോക്ക് പൊന്നൂ, ഉമ്മാക്ക് ഉമ്മാമ തന്നുവിട്ട പൊന്നമ്പിളി"
അവള്‍ കണ്ണിറുക്കി പിടിച്ചു ആകാശത്തിലേക്ക് നോക്കി. കുഞ്ഞരി പല്ലുകള്‍ കാട്ടി ചിരിച്ചു. വാനില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന അമ്പിളിയെ പോലെ.

54 comments:

  1. ഈ നാട്ടുക്കാഴ്ച്ചകളിലൂടെ ഈ പൊന്നമ്പളിയെ കാണാൻ എത്ര ചന്തം അല്ലേ സാബി...

    ReplyDelete
  2. കവിത പോലൊരു ഓര്‍മ്മ. നല്ല രസം വായിക്കാന്‍

    ReplyDelete
  3. ഈ പൊന്നമ്പിളി നമുക്ക് മാത്രം സ്വന്തം ല്ലേ സാബീ... ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയീ ട്ടോ...

    ReplyDelete
  4. അവള്‍ കണ്ണിറുക്കി പിടിച്ചു ആകാശത്തിലേക്ക് നോക്കി. കുഞ്ഞരി പല്ലുകള്‍ കാട്ടി ചിരിച്ചു. വാനില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന അമ്പിളിയെ പോലെ.

    പൊന്നമ്പിളി കുട്ടി.

    ReplyDelete
  5. മഴ...!
    എത്ര വര്‍ണിച്ചാലും തീരാത്ത സൌന്ദര്യമാണതിന്.

    എനിക്കേറെ ഇഷ്ടം അതിന്റെ ഗന്ധം,താളം..........

    ആശംസകള്‍ ...........

    ReplyDelete
  6. ഇനിയെന്നു മഴ നനയാന്‍ പറ്റുമെന്ന് അറിയില്ല... എന്നാലും ഇത് വായിച്ചപ്പോള്‍ ഒരു മഴ നനഞ്ഞ അനുഭവം...
    ആശംസകള്‍.....

    ReplyDelete
  7. സാബീ ഈ കുറിപ്പ് വായിച്ചു; കുളിര് ഉള്ളോരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയതിനു ഒത്തിരി നന്ദി.
    അമ്പിളി അമ്മാവനെ കാട്ടി മാമുണ്ട് പെണ്ണുണ്ണിക്ക് മതിയായിട്ടുണ്ടാവുമോ..ഈ ചുരുങ്ങിയ അവധിക്കാലം..ല്ലേ സാബീ..

    ReplyDelete
  8. മഴവെള്ളം പോലൊരു കുട്ടിക്കാലം ....
    ചാറ്റല്‍ മഴയുടെ സുഖമുള്ള എഴുത്തും ....

    ReplyDelete
  9. സാബി...നാടിനെക്കുറിച്ച് അഭിമാനം മാത്രമല്ല കുറച്ചധികം അഹങ്കാരവുമുണ്ടല്ലേ?
    ആ കുട്ടി ത്ത ത്തി ലേക്കുള്ള തിരിച്ചു പോക്ക് ഇഷ്ടായി....
    വരും തലമുറയ്ക്ക് ഓര്‍ത്തു വയ്ക്കാന്‍ ഒരിക്കലും ഇങ്ങനൊരു കുട്ടിക്കാലം ഉണ്ടാകില്ലല്ലോ അല്ലേ?

    ReplyDelete
  10. ചന്ദ്രികയുടെ നിഴലാട്ടം നിഷ്കലങ്ങതയുടെ നിമിഷങ്ങളിലേക്ക് കൊണ്ടുപോകുന്നു. മനോഹരമായ എഴ്ത്ത്തും..

    ReplyDelete
  11. മഴ...!
    എത്ര വര്‍ണിച്ചാലും തീരാത്ത സൌന്ദര്യമാണതിന്.

    ആശംസകള്‍ ...........

    ReplyDelete
  12. എനിക്കിപ്പം നാട്ടില്‍ പോവാന്‍ തോന്നുന്നു........ :)

    മനോഹരമായ അവതരണം....

    ReplyDelete
  13. മഴയെ കുറിച്ച് കേൾക്കുമ്പോഴെ ഉള്ളം കോരിത്തരിക്കും!
    മഴ രണ്ട് മാസം നന്നായി അനുഭവിച്ചു.....
    ആശംസകൾ!

    ReplyDelete
  14. മനോഹരവാക്കുകള്‍ മനസ്സില്‍ കുളിരുകോരുന്ന മഴയായ്‌ പെയ്തിറങ്ങി.
    അഭിനന്ദങ്ങള്‍ക്ക് തികച്ചും അര്‍ഹമായ പോസ്റ്റ്‌.

    ഇതുപോലെ തന്നെ, നാലര വര്‍ഷത്തിനുശേഷം കഴിഞ്ഞതവണ ഞാന്‍ ലീവിന് പോയപ്പോള്‍ മഴയെ കാമുകിയായ്‌ സങ്കല്പിച്ചു ഒരു മണിക്കൂര്‍ കെട്ടിപ്പുണര്‍ന്നപ്പോള്‍ സിരകളില്‍ കുളിര്കോരി എങ്കിലും പിറ്റേന്ന് മുതല്‍ രണ്ടുദിവസം ശരീരത്തില്‍ ചൂട് (പനി)കേറി.അതോടെ കാമുകീസല്ലാപം നിര്‍ത്തി.

    പണ്ടത്തെ ഓര്‍മ്മയില്‍, അയലത്തെവീട്ടിലെ പശുവിനെ ഞാനും ഒന്ന് കറക്കാന്‍ നോക്കി. പക്ഷെ കരാട്ടെ പഠിച്ച പശു ആണെന്ന് ഞാനറിഞ്ഞില്ല. തൊഴികൊണ്ട് പുളയുന്ന എന്നെ നോക്കി സ്നേഹിതന്റെ കമന്റ് :
    "എങ്ങനെ തൊഴിക്കാതിരിക്കും .അമ്മാതിരി വൃത്തികേട് അല്ലെ ചെയ്തത്!"

    ഓടോ: അമ്പിളിമാമന്‍ ഗള്‍ഫില്‍ ഇല്ലേ?

    ReplyDelete
  15. >>"നോക്ക് പൊന്നൂ, ഉമ്മാക്ക് ഉമ്മാമ തന്നുവിട്ട പോന്നമ്പിളി"
    അവള്‍ കണ്ണിറുക്കി പിടിച്ചു ആകാശത്തിലേക്ക് നോക്കി. കുഞ്ഞരി പല്ലുകള്‍ കാട്ടി ചിരിച്ചു. വാനില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന അമ്പിളിയെ പോലെ<<
    പോസ്റ്റിലെ എല്ലാ വായനാ സുഖവും ഈ വരികളിൽ നിന്ന് കിട്ടി.
    ആ പുഞ്ചിരി ഞാനും കാണുന്നു, കണ്ണുകൾ ഇരുക്കിപ്പിടിച്ചുള്ള ആ നോട്ടവും കുഞ്ഞരി പല്ലുകള്‍ കാട്ടിയ പുഞ്ചിരിയും.
    ചുള്ളൻ പെണ്ണുണ്ണിക്കൊരുമ്മഹ്

    ReplyDelete
  16. സ്നേഹത്തിന്റെ കുളിര്
    നനവ്‌ ....



    ഇഷ്ട്ടമായ്...

    ReplyDelete
  17. അതെ കണ്മുന്‍പില്‍ നിന്ന് മറഞ്ഞാലും മനസ്സില്‍ നിന്നും മായാത്ത ഓര്‍മ്മകള്‍ തന്നെ മഴയും ,നിലാവും...... പിന്നെ സുന്ദരമായ നാട്ടു കാഴ്ചകളും ..
    ഒരുപാടു പിന്നിലേക്ക്‌ കൊണ്ട് പോയി ഈ പോസ്റ്റ്‌ .

    ReplyDelete
  18. മനോഹരമായ ഫീല്‍ തരുന്ന രചന .മഴ അനുഭവിച്ചു .
    പക്ഷെ നിറയെ അക്ഷരത്തെറ്റുകള്‍ ഉണ്ട് .ചിലത് :
    ത്രിപ്തിയാക്കി(തൃപ്തിയാക്കി)
    വിരഹാകുലിയായ (വിരഹാകുലയായ)
    നൈർമാല്ല്യത്തിന്റെ (നൈര്‍മല്ല്യത്തിന്റെ)
    പനനീര്‍ മലരുപോലെ (പനിനീര്‍ മലര്‍ പോലെ )
    പൊന്നമ്പിളി പോന്നമ്പിളിയുമായി ചിലയിടത്ത് .
    ആശംസകള്‍ ..

    ReplyDelete
  19. ഇവിടെ ആദ്യാണ്,

    ശരിക്കും നനഞ്ഞു..!
    സുന്ദരമായ അനുഭൂതി പകര്‍ത്തുന്ന എഴുത്ത്.!
    ആസ്വദിച്ചു വായിച്ചു..!!

    ഒത്തിരിയാശംസകളോടെ..പുലരി

    ReplyDelete
  20. "നോക്ക് പൊന്നൂ, ഉമ്മാക്ക് ഉമ്മാമ തന്നുവിട്ട പൊന്നമ്പിളി"

    ഒരു പാട് നല്ല വരികള്‍ കോര്‍ത്തിണക്കിയ നല്ലൊരു പോസ്റ്റ്‌. ഇഷ്ട്ടപെട്ടു.

    ReplyDelete
  21. സുഖദായകമായ വായന. നൊസ്റ്റാള്‍ജിക്. അഭിനന്ദനങ്ങള്‍.

    ReplyDelete
  22. "നോക്ക് പൊന്നൂ, ഉമ്മാക്ക് ഉമ്മാമ തന്നുവിട്ട പൊന്നമ്പിളി" nice....

    ReplyDelete
  23. സാബി കൊണ്ട് വന്ന മഴയില്‍ എന്റെ
    രാവിലെ ഇട്ട കമന്റ്‌ വീണ്ടും മുങ്ങി
    എന്ന് തോന്നുന്നു...മഴ പോസ്റ്റിനു
    നന്ദി ....നോക്കട്ടെ ഇത് വരുമോ എന്ന്..

    ഇസ്മൈല്‍:സാബി അമ്പിളി മാമനെ നാടിലേക്ക്
    കൊണ്ട് പോയി അവധിക്കു പോയപ്പോള്‍...!!!

    ReplyDelete
  24. മഴക്കാലം മനസ്സിൽ .... പെയ്യ്ത് നിറയുമ്പോള്.... ഞൻ ഒരു സ്വപ്ന സഞ്ചാരി.(വളരെ മനോഹരം, എന്റെ പൊന്നമ്പിളി.ആശംസകൾ... )

    ReplyDelete
  25. ശരിക്കും മഴയില്‍ നനയിച്ചു ഈ കുറിപ്പ്.
    നാട് വിട്ടു ഇവിടെ വന്നു, ഇടക്കൊന്നു നാട്ടില്‍ പോകുമ്പോഴേ നാടിന്‍റെ ഭംഗി ശരിക്കും അനുഭവിക്കാന്‍ കഴിയുന്നത്‌.
    അമ്പിളിയെ കാണണമെങ്കില്‍ നാട്ടില്‍ തന്നെ പോകണം.
    ഇവിടെ അറബ് നാടായതുകൊണ്ട്‌ 'ഖമര്‍' അല്ലെ, അതുകൊണ്ടായിരിക്കാം സാബി നാട്ടില്‍ കൊണ്ടുപോയി കുട്ടികള്‍ക്ക് അമ്പിളിയെ കാണിച്ചത്.
    ഈ നല്ല എഴുത്തിനു എന്‍റെ ആശംസകള്‍.

    ReplyDelete
  26. കുറെ നാള് കഴിഞ്ഞുള്ള ...വാക്കുകളുടെ മഴ ആയതു കൊണ്ടായിരിക്കാം ....ഒരു വാക്കിന്‍ വര്‍ണ്ണ മഴ തന്നെ പെയ്യിച്ചു ....ഒരു പാടിഷ്ടമായീ...ഒരിക്കെ എനിക്കും എന്റെ ഉമ്മ ആ അമ്പിളി മാമനെ കാണിച്ചു തന്നത് .ഓര്‍ക്കുന്നു ..നല്ല ഒതുക്കമുള്ള എഴുത്ത് .....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  27. നല്ല സാഹിത്യഗുണം കൊണ്ട് നല്ല ഫീല്‍ തരുന്ന രചന. നാടിന്റെ ഓര്‍മ്മത്തുടിപ്പുകള്‍ ശരിക്കും ഉണ്ട്.

    ReplyDelete
  28. ഇന്നിവിടെ പെയ്ത മഴയും ഈ പോസ്ടുമായപ്പോള്‍ നല്ല കുളിര്‍ അനുഭവപ്പെടുന്നു. ആശംസകള്‍ .

    ReplyDelete
  29. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു മഴ നനഞ്ഞ പ്രതീതി .. വളരെ സാഹിത്യ ഭംഗിയോടെ മനോഹരമായി എഴുതിയ ഒരു എഴുത്ത് .. മഴക്കാല ഓര്‍മ്മകള്‍ എത്ര വായിച്ചാലും എഴുതിയാലും മതിയാകില്ല അല്ലെ ?..താളമേളങ്ങളിലൂടെ നമ്മിലെക്കെത്തുന്ന പുലരി മഴ .. സംഗീത സാന്ദ്രമായ രാത്രി മഴ കുളിര് തൂകിയെതുന്ന വേനല്‍ മഴ സങ്കീര്‍ത്തനം പോലൊരു ചാറ്റല്‍ മഴ ഇടവപ്പാതിക്കു വന്നെത്തുമാ ചറ പറ മഴ എല്ലാം നമ്മില്‍ കാമുകനായും കൂട്ടുകാരനായും തൊട്ടു തലോടി കടന്നു പോകുന്നു... ഇഷ്ട്ടമായി ഈ എഴുത്ത് നന്നായി ആസ്വദിച്ചു ഈ മഴ .. ആശംസകള്‍..(സാബി അമ്പിളി മാമനെ നാട്ടില്‍ ഉപേക്ഷിചിട്ടാണോ തിരികെ വന്നത് ?)

    ReplyDelete
  30. അതാണല്ലെ ഞാൻ നോക്കിയപ്പോൾ ഇവിടെങ്ങും അമ്പിളിയെ കാണാഞ്ഞേ..! മഴ കൊള്ളാൻ നാട്ടിൽ പോയിരിക്കാരുന്നൂല്ലേ..?!
    ഈ മഴയും അമ്പിളിയും എന്റേയും ഒരഹങ്കാരം തന്നെ..!!

    ആശംസകൾ....

    ReplyDelete
  31. സാബിയുടെ പോസ്റ്റ് കാണാതെ സംശയത്തിലായിരുന്നു. എന്നെപ്പോലെ പോസ്റ്റൊക്കെ നിര്‍ത്തി ഒതുങ്ങിക്കഴിയുകയാണോ എന്നും കരുതി. ഒരൊറ്റ കമന്റോ ഒന്നും എവിടേയുംകണ്ടതുമില്ല. അയല്‍ നാട്ടുകാരാണെങ്കിലും നാട്ടില്‍ നിന്നു മടങ്ങിയോ എന്നു പോലും അറിയാന്‍ ഈ പോസ്റ്റ് വരേണ്ടി വന്നു. അക്ഷരത്തെറ്റുകള്‍ കാണിക്കാന്‍ രമേഷുള്ളതു കൊണ്ട് ഞാന്‍ ആ പണി നിര്‍ത്തി. എന്നാലും അത്യാവശ്യം ചില പ്പൊസ്റ്റുകളൊക്കെ വായിക്കാറും അഭിപ്രായം പറയാനും മടിയില്ല. ഇപ്രാവശ്യം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സീസണായിരുന്നു. അതില്‍ സാബിക്കെത്രമാത്രം കിട്ടിയെന്നെനിക്കറിയില്ല?. അമ്പിളിയെന്നും കുട്ടികള്‍ക്കൊരു ഹരമാണ്,പക്ഷെ മുതിര്‍ന്നവര്‍ കാട്ടിക്കൊടുക്കണം. എന്റെ മിന്നു മോള്‍ എത്ര നാളായെന്നോ ഒരു മഴവില്ലു കാണാന്‍ കൊതിക്കുന്നു. ഇന്നേ വരെ കണ്ടു കിട്ടിയില്ല.ഇനി കൃതൃമമായി ഉണ്ടാക്കി കാണിക്കേണ്ടി വരുമെന്നാ തോന്നുന്നെ!. പോസ്റ്റ് നന്നായി,അഭിനന്ദനങ്ങള്‍!. എനിക്കുള്ള മെയില്‍ വൈകിയതിനാല്‍ കമന്റ് ബോക്സ് നിറഞ്ഞേ എത്താന്‍ കഴിഞ്ഞുള്ളൂ .(പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല,അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക്.....സിദ്ദീക്കിനും കുട്ടികള്‍ക്കും സുഖമെന്നു കരുതട്ടെ.)

    ReplyDelete
  32. എനിക്കും പുഴയായ് നിറഞ്ഞു കവിയണം....
    മുറ്റത്തെ ഇറ വെള്ളത്തില്‍ എന്‍റെ ബാല്യത്തിനു
    കടലാസ് തോണികള്‍ ഒഴുക്കണം...!

    ReplyDelete
  33. ഈ നല്ല രചനക്കെന്റെ ഭാവുകങ്ങൾ..........

    ReplyDelete
  34. മഴപോലെ സുന്ദരമായ ഒരു പോസ്റ്റ്

    ReplyDelete
  35. മഴ യും നിലാവും ഭൂമിയുടെ രണ്ടു സന്തോഷ ഭാവങ്ങള്‍ വളരെ നന്നായി വര്‍ണിച്ചു സാബിത്ത

    ReplyDelete
  36. grihaathurattham thulumbumnna varikaliloodeyulla varnanakal..nallezhutthukal...

    ReplyDelete
  37. മഴ.. അത് അനുഗ്രഹമാണ്‌.. മഴ ജീവന്റെ നനുത്ത സ്പര്‍ശമാണ്‌..മഴ പോസ്റ്റ് ഇഷ്ടമായി.. ക്ഷ്മഴ നനയാതെ കിടന്നുറങ്ങാന്‍ ഒരു കൂരയില്ലാത്തവര്‍ക്ക് പക്ഷെ മഴയുടെ ആരവം ഹൃദയ താളത്തിന്റെ വേഗത കൂട്ടുന്നു..

    ReplyDelete
  38. വായന തുടങ്ങിയപ്പോള്‍ നിര്‍ത്താന്‍ തോന്നിയില്ല. വായിച്ചു കഴിഞ്ഞപ്പോള്‍ മിണ്ടാതെ പോകാനും. ഈ നല്ല രചനക്ക് അഭിനന്ദനങ്ങള്‍ സാബി.

    ReplyDelete
  39. നന്നായി പറഞ്ഞിരിക്കുന്നു.ആശംസകൾ...

    ReplyDelete
  40. മഴ്ക്കാലത്തൊരു അവധി, മഴയുടെ സൌന്ദര്യം കൊണ്ട് പുളകിതയായ നമ്മുടെ നാട്, എത്ര പറഞ്ഞാലും അനുഭവിച്ചാലും കൊതി തീരാത്ത ആ അനുഭൂതിയെ കുറിച്ച് മനോഹരമായി എഴുതി.

    ആശംസകളോടെ...

    ReplyDelete
  41. കുറഞ്ഞ ദിവസമേ നാട്ടില്‍ ഉണ്ടായിരുന്നൊള്ളൂവെങ്കിലും ഇപ്രാവശ്യം എനിക്കും കിട്ടി അല്പം മഴ.. ഇടക്ക് കരിപ്പൂരില്‍ നിന്നും ബാലുശ്ശേരിയിലേക്കുള്ള യാത്രയില്‍ തിരിച്ചും മഴ കൊള്ളുക തന്നെയായിരുന്നു. എന്റെ കൂട്ടുകാരനെ കിടക്കയില്‍ കിടത്തിയ മഴ എന്നെ വീണ്ടും പ്രണയം പറയാന്‍ ക്ഷണിച്ചു.
    മഴ പോലെ തന്നെ വശ്യവും സുന്ദരവുമായ അക്ഷരക്കൂട്ടങ്ങള്‍..
    {അതിന്റെ വന്യമായ മുരള്‍ച്ചയും, വിദ്യുല്ലതയുതിര്‍ക്കുന്ന ഭയപ്പാടും മരന്നിട്ടുമല്ല} എന്നും നന്മകള്‍..!!

    ReplyDelete
  42. നന്നായി ഇത്ത ... വാക്കുകളുടെ ഒഴുക്ക് വളരെ നന്നായി ... ആശംസകള്‍

    ReplyDelete
  43. എല്ലാരും പറഞ്ഞു കഴിഞ്ഞു കഥയുടെ ഭംഗി.
    മഴയൊരു വികാരമായി പെയ്ത ഭംഗിയുള്ള അവതരണം.
    വായനക്ക് ഒരു ചാറ്റല്‍ മഴയുടെ സുഖമുണ്ട്.

    ReplyDelete
  44. എത്ര പറഞ്ഞു കൊടുത്താലും നമ്മുടെ കുട്ടികള്‍ക്ക് മനസ്സിലാകാത്ത..എത്ര പറഞ്ഞാലും തീരാത്ത കുട്ടിക്കാലം.
    മനോഹരം ഈ രചന,
    ആശംസകള്‍..

    ReplyDelete
  45. മഴയും പുഴയും,പൂവും പൂനിലാവും, നാട്ടുപച്ചയും നാടന്‍ തനിമകളുമൊക്കെ വല്ലാത്ത അനുഭൂതിയാണ്....
    ഗൃഹാതുരത്വത്തിന്റെ നനവുള്ള ഈ നല്ല വരികള്‍ അത്യാകര്‍ഷകം.
    ആദ്യ വരവ് ആഹ്ലാദകരമായ അനുഭവമായി.ആശംസകള്‍ !

    ReplyDelete
  46. "നോക്ക് പൊന്നൂ, ഉമ്മാക്ക് ഉമ്മാമ തന്നുവിട്ട പൊന്നമ്പിളി"
    അവള്‍ കണ്ണിറുക്കി പിടിച്ചു ആകാശത്തിലേക്ക് നോക്കി. കുഞ്ഞരി പല്ലുകള്‍ കാട്ടി ചിരിച്ചു. വാനില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന അമ്പിളിയെ പോലെ.

    ഗ്രഹാതുര അനുഭൂതി പകര്‍ന്ന വായന

    ReplyDelete
  47. നല്ലൊരു വായന നല്‍കി.
    തിരുച്ചു വരവ് ഗംഭീരമായി.
    നാട്ടില്‍ നിന്ന് കിട്ടിയവ ഒന്നൊന്നായി പോന്നോട്ടെ.

    ReplyDelete
  48. നന്ദി ചേച്ചി... മനസ്സ് ആര്‍ദ്രമായി ഈ എഴുത്ത് വായിച്ചിട്ടു.. കുറെ ബാല്യകാല സ്മൃതികളും മനസ്സിലേക്ക് ഓടിയെത്തി... നന്നായി എഴുതി.. ആശംസകള്‍ ..

    ReplyDelete
  49. ആദ്യമായണീ വഴി, പുതിയ ഒരു ബ്ളോഗറാണ്‌. ഹാവൂ, ഒറ്റ ശ്വാസത്തില്‍ വായിച്ച്‌ തീര്‍ത്തു... സാഹിത്യത്തിന്‌റെ മേമ്പോടി ആവോളമുണ്‌ടല്ലോ? അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല സാഹിത്യത്തിന്‌റെ അതിപ്രസരം തന്നെയായിരുന്നു ലേഖനം മുഴുവന്‍. മഴയെ കുറിച്ചുള്ള വര്‍ണ്ണന ഗൃഹാതുരത്വമുണര്‍ത്തി. പ്രവാസികളുടെ മനസ്സില്‍ ചാഞ്ചാട്ടമുണ്‌ടാക്കാന്‍ കഴിയുന്ന വിധത്തിലല്ലേ മഴയെ വറ്‍ണ്ണിച്ചിരിക്കുന്നത്‌. അമ്പിളി അമ്മാമയെ കണ്‌ട കുഞ്ഞിന്‌റെ നിഷ്ക്കളങ്കത എഴുത്തില്‍ ഫലിപ്പിച്ചു. അഭിനന്ദനങ്ങള്‍ ... ഇനിയും വരാം, ഞാന്‍ ഫോളൊ ചെയ്യുന്നത്‌ കൊണ്‌ട്‌ വിരോധമില്ലല്ലോ ?

    ReplyDelete