മനസെന്ന മാണിക്യ കൊട്ടാരത്തിൽ
മദിച്ചു വാഴും മണിവർണ്ണ തിങ്ങളെ...........
കേൾക്ക"നിൻ കാതിലുണർത്താംപ്രണയിനിയാം
പ്രിയതൻ ഹൃദ്രക്തം തൊഴുട്ടെതുമീ
പ്രണയ കാവ്യം.
എൻ
ഹൃദയാങ്കണത്തിൻ പൊന്നഴികൂട്ടിൽ തേനും
തിനയുമെന്നല്ലെനിക്കു-പ്രിയപ്പെട്ടതെല്ലാം
വിളംമ്പി ഞാന്‍ കാത്തിരിക്കുമ്പോഴും
കണ്ണീർ കയങ്ങളാക്കുന്നീ -വിരഹമെൻ
മിഴികളെ....
നിൻ സുഘന്ധം നെഞ്ചിലേറ്റിയലയുമീ
മാരുതൻചുമ്പനങ്ങളാൽ മൂടി- ജാലക
പ്പഴുതിലൂടൊളിച്ചു പോകെ...
നിൻ മുഘമല്ലേ കണ്മുന്നിൽ തെളിയ്വു.
വെൺ മേഘ പാളികൾക്കിടയിലൊളിച്ചൊരമ്പിളിക്കീറുപോൽ.
ശാന്തമാം ഇരവിലുമശാന്തമാമെൻ
മനമേതോ കഥനകയങ്ങളിൽ ചലിക്കുന്നവശയായ്.
എങ്കിലുമെന്നധരങ്ങൾ തുടിക്കുന്നൂ
മധു കിനിയും കവിളിണയിൽ മുത്തുകൾ ചാർത്തുവാൻ
മധുര പ്രതീക്ഷകളോടിനിയും എത്ര?
നാളുകൾ പാരിതിൽ പൂവേ..
നിനക്കായ് കുറിച്ചീകുറിമാനത്തിലൽപ-
നേരത്താനന്ത വേലിയേറ്റത്തോടിന്നു
ഞാനിതാ.........
യാത്ര ചോതിച്ചുകൊണ്ടിച്ചിന്ത
നിർത്തുന്നൂ.
സാബിറ സിദീഖ്
Friday, March 05, 2010
Wednesday, March 03, 2010
മോഹപ്പക്ഷികള്‍ ചിറകടിക്കുമ്പോള്
മരുഭൂമിയിലെ കോണ്‍ക്രീറ്റ് ഫ്ലാറ്റില്‍
ശീതകരണിയുടെ കുളിരില്‍.
സായുജ്യ മടയുന്നെന്‍ സ്വപ്നത്തിന് മുറ്റത്ത്
മുബെന്നോ ചില്ലിട്ട പേമാരി തിമിര്‍ത്തു പെയ്യുമ്പോള്‍.....
മഴവെള്ള പാച്ചിലില്‍ ആവി പറക്കും
വിഭവമാക്കി ഞാന്‍ വിളമ്പാം.
ആസ്വദിച്ചു കഴിക്കാമെങ്കില്‍.വയല്‍ വരമ്പ് മുറിയുന്നു.
മഴയില്‍ ചാടി ത്തിമിര്‍ത്ത എന്നോട്
മാത്ര്‍ത്വത്തിന്‍ സ്നേഹശാസന .
പുസ്തക സഞ്ചിക്കും തലക്കും മീതേ
കുടയുടെ ഭിത്തി തീര്‍ത്ത് പറ്റങ്ങളായ് പോകുന്ന കുട്ടികള്‍ .നാടന്‍ പാട്ടിന്റെ ചാരുതയാല്‍ തോപ്പികുട കീഴില്‍ ചിരുതേയി.
മുത്തശിയുടെ കരുംബടത്തില്‍ സുഘ നിദ്ര.
ഇന്നെന്റെ മിഴി മുറ്റത്ത് പെയ്ത മഴ
അകലെ പിറന്ന മണ്ണില്‍ പൂര്‍ണ്ണതയോടെ പെയ്യുമ്പോള്‍
നാല് ചുവരുകള്‍ കുള്ളിലെ കുളിരില്‍ ഞാന്‍ മയങ്ങി.
എനിക്കായ് ഇനിയും പെയ്യാനിരിക്കുന്ന പേമാരിയുടെ പ്രതീക്ഷകളോടെ ............
സാബിറ സിധിക് ജിധ
Posted by
സാബിബാവ
Subscribe to:
Posts (Atom)

