Friday, March 05, 2010

പ്രിയനെ നിനക്കായ്‌

മനസെന്ന മാണിക്യ കൊട്ടാരത്തിൽ
മദിച്ചു വാഴും മണിവർണ്ണ തിങ്ങളെ...........
കേൾക്ക"നിൻ കാതിലുണർത്താംപ്രണയിനിയാം
പ്രിയതൻ ഹൃദ്രക്തം തൊഴുട്ടെതുമീ
പ്രണയ കാവ്യം.
എൻ
ഹൃദയാങ്കണത്തിൻ പൊന്നഴികൂട്ടിൽ തേനും
തിനയുമെന്നല്ലെനിക്കു-പ്രിയപ്പെട്ടതെല്ലാം
വിളംമ്പി ഞാന്‍ കാത്തിരിക്കുമ്പോഴും
കണ്ണീർ കയങ്ങളാക്കുന്നീ -വിരഹമെൻ
മിഴികളെ....
നിൻ സുഘന്ധം നെഞ്ചിലേ‍റ്റിയലയുമീ
മാരുതൻചുമ്പനങ്ങളാൽ മൂടി- ജാലക
പ്പഴുതിലൂടൊളിച്ചു പോകെ...
നിൻ മുഘമല്ലേ കണ്മുന്നിൽ തെളിയ്‌വു.
വെൺ മേഘ പാളികൾക്കിടയിലൊളിച്ചൊരമ്പിളിക്കീറുപോൽ.
ശാന്തമാം ഇരവിലുമശാന്തമാമെൻ
മനമേതോ കഥനകയങ്ങളിൽ ചലിക്കുന്നവശയായ്‌.
എങ്കിലുമെന്നധരങ്ങൾ തുടിക്കുന്നൂ
മധു കിനിയും കവിളിണയിൽ മുത്തുകൾ ചാർത്തുവാൻ
മധുര പ്രതീക്ഷകളോടിനിയും എത്ര?
നാളുകൾ പാരിതിൽ പൂവേ..
നിനക്കായ്‌ കുറിച്ചീകുറിമാനത്തിലൽപ-
നേരത്താനന്ത വേലിയേറ്റത്തോടിന്നു
ഞാനിതാ.........
യാത്ര ചോതിച്ചുകൊണ്ടിച്ചിന്ത
നിർത്തുന്നൂ.

സാബിറ സിദീഖ്‌

7 comments:

  1. “ഞാനും കാത്തിരിക്കുകയാണ്...എന്റെ പ്രണയിനിക്ക് വേണ്ടി...പക്ഷേ അവളെ ചുംബിച്ച് ജാലകപ്പഴുതിലൂടെ ഒളിച്ച് പോകുന്ന മാരുതനോട് എനിക്ക് അസൂയയാണ്...അവളെ സ്പർശിക്കുന്ന അവളുടെ ഉടയാടകളോട്....അവളുടെ ചുംബനങ്ങൾ ഏൽക്കുന്ന അവളുടെ തലയിണയോട് പോലും എനിക്കസൂയയാണ്....”വിരഹം നല്ല രീതിയിൽ ചേർത്തിരിക്കുന്നു.കുറച്ച് അക്ഷര തെറ്റുകൾ ഉണ്ട്.അതും കൂടി ഒഴിവാക്കിയാൽ നന്നായിരിക്കും.

    ReplyDelete
  2. പ്രണയം സുന്ദരമായ ഒരനുഭുതി തന്നെയല്ലേ സാബിറ.. നന്നായിട്ടുണ്ട്‌..

    ReplyDelete
  3. സാബിക്കെപ്പോഴും ധൃതിയാണ്. പല കുറി പറഞ്ഞു കഴിഞ്ഞു, അക്ഷരത്തെറ്റുകളുടെ കാര്യം. കവിതയാവുമ്പോള്‍ പ്രത്യേകിച്ചും!.ഭാവന കൊള്ളാം. എന്താ , എല്ലാ കവിതകളിലും നിരാശയാണല്ലോ?

    ReplyDelete
  4. എഴുതാന്‍ കഴിവുള്ളവര്‍ക്ക് സങ്കടങ്ങള്‍ ഒരു അനുഗ്രഹമാണ് . നല്ല സൃഷ്ട്ടികള്‍ അങ്ങനെ ജന്മം കൊള്ളട്ടെ ........

    ReplyDelete
  5. “ശാന്തമാം ഇരവിലുമശാന്തമാമെൻ
    മനമേതോ കഥനകയങ്ങളിൽ ചലിക്കുന്നവശയായ്‌.“
    ...ഇതെന്താ സാബീ,എല്ല്ല്ലാ കവിതകള്‍ക്കും ഒരേ
    തരം വിരഹദു:ഖം! ഇടക്ക് കണ്ണീരും കാര്‍മുകിലും
    ഹൃദയനൊമ്പരങ്ങളുമില്ലാതെയുമെഴുതൂന്നെ!
    വിരഹത്തെ മൊഴിചൊല്ലൂ...അക്ഷരത്തെറ്റുകളോടും
    വിടപറയൂ! “ഞാനിതാ.........
    യാത്ര ചോതിച്ചുകൊണ്ടിച്ചിന്ത
    നിർത്തുന്നൂ.“ യാത്ര ചോ’തി’ക്കല്ലേ,ഒരിക്കലും...ഭാവുകങ്ങള്‍

    ReplyDelete
  6. nanayittunde...gooddd

    ReplyDelete