Wednesday, March 03, 2010

മോഹപ്പക്ഷികള്‍ ചിറകടിക്കുമ്പോള്‍



മരുഭൂമിയിലെ കോണ്‍ക്രീറ്റ് ഫ്ലാറ്റില്‍
ശീതകരണിയുടെ കുളിരില്‍.
 സായുജ്യ  മടയുന്നെന്‍ സ്വപ്നത്തിന്‍ മുറ്റത്ത്
മുബെന്നോ ചില്ലിട്ട പേമാരി തിമിര്‍ത്തു പെയ്യുമ്പോള്‍.....
 മഴവെള്ള പാച്ചിലില്‍ ആവി പറക്കും
വിഭവമാക്കി ഞാന്‍ വിളമ്പാം.
ആസ്വദിച്ചു  കഴിക്കാമെങ്കില്‍.

വയല്‍ വരമ്പ് മുറിയുന്നു.
മഴയില്‍ ചാടി ത്തിമിര്‍ത്ത എന്നോട്
 മാത്ര്‍ത്വത്തിന്‍ സ്നേഹശാസന .
പുസ്തക സഞ്ചിക്കും തലക്കും മീതേ
കുടയുടെ ഭിത്തി തീര്‍ത്ത് പറ്റങ്ങളായ് പോകുന്ന കുട്ടികള്‍ .
നാടന്‍ പാട്ടിന്റെ ചാരുതയാല്‍ തോപ്പികുട കീഴില്‍ ചിരുതേയി.
മുത്തശിയുടെ കരുംബടത്തില്‍  സുഘ നിദ്ര.
 
ഇന്നെന്റെ മിഴി മുറ്റത്ത് പെയ്ത മഴ
അകലെ പിറന്ന മണ്ണില്‍ പൂര്‍ണ്ണതയോടെ പെയ്യുമ്പോള്‍
നാല് ചുവരുകള്‍ കുള്ളിലെ കുളിരില്‍ ഞാന്‍ മയങ്ങി.
എനിക്കായ് ഇനിയും പെയ്യാനിരിക്കുന്ന പേമാരിയുടെ പ്രതീക്ഷകളോടെ ............


സാബിറ സിധിക് ജിധ

3 comments:

  1. നല്ല ചിന്തകള്‍,ഇനിയും എഴുതുക. എല്ലാം ഒന്നു കൂടി ശരിയാക്കി എടുക്കാനുണ്ട്.ഒന്നു മനസ്സിരുത്തിയാല്‍ മതി.

    ReplyDelete
  2. സാബീ, കവിത നന്നായിട്ടുണ്ട്.
    ഇക്കയുടെ അഭിപ്രായം പരിഗണിക്കുമല്ലോ. അപ്പോള്‍ കവിത കൂടുതല്‍ മനോഹരിയാകും.
    ആശംസകളോടെ....

    ReplyDelete