Saturday, January 23, 2010

വാടിയ പുവിതള്‍

പകല്‍ കിനാക്കളെ പഴിച്ചു ഞാന്‍
മധു നുകരാനെത്തും വണ്ടുപോലെ  ...
നിന്നരികിലെത്തുമ്പോള്‍
നിന്‍ മിഴി കോണില്‍ എന്തെ വിഷാദം നിഴല്‍ വിരിച്ചു .
നിന്‍ അധരങ്ങള്‍ എന്നോടെന്തിന്  സല്ലപിക്കാന്‍ മടിച്ചു.
ആരു നിന്‍ ഹൃത്തിനെ വിങ്ങലേല്പിച്ചു .
 തുറക്കു നിന്‍ ഹൃത്തിലെ വേദനകള്‍
 തുറന്ന്‍  ഒഴുകാത്തോരി  ഹൃദയാങ്കണത്തില്‍  പകര്‍ന്നാലും
പ്രിയനേ .....
വാടിയ പുവിതള്‍പോലിമുഖംമെന്നില്‍
വേദനകള്‍ സമ്മാനിക്കയാണ് ..........

നിന്റെ   അധരങ്ങള്‍ വിങ്ങുമ്പോള്‍
എന്റെ മിഴികൊണുകള്‍ നനയുകയാണ്‌ .
ഇടനെഞ്ചിലെരിയും കനല്‍അണക്കാനാകുമോ
പൊഴിയുന്നുവീ......  ഹര്‍ഷ ഭാഷ്പങ്ങള്‍ ....

6 comments:

  1. ഭംഗിയുള്ള വരികള്‍.
    എനിക്ക് നന്നായി തോന്നി.

    ReplyDelete
  2. പ്രണയം , സങ്കടങ്ങള്‍ എന്നിവ നിഴലിക്കുന്നു വാടിയ പൂവിതളില്‍

    ReplyDelete
  3. valare nallathayirunnu.eniyum kathirikkunnu ee nalla varigalkkayi.....

    ReplyDelete
  4. ആരു നിന്‍ ഹൃത്തിനെ വിങ്ങലേല്പിച്ചു .
    തുറക്കു നിന്‍ ഹൃത്തിലെ വേദനകള്‍
    തുറന്ന്‍ ഒഴുകാത്തോരി ഹൃദയാങ്കണത്തില്‍ പകര്‍ന്നാലും
    പ്രിയനേ .....
    വാടിയ പുവിതള്‍പോലിമുഖംമെന്നില്‍
    വേദനകള്‍ സമ്മാനിക്കയാണ് ..........
    www.tomskonumadam.blogspot.com

    ReplyDelete
  5. പ്രണയം കൊതിക്കുന്ന മനസിന്റെ ..തേങ്ങലുകള്‍...
    നല്ലവരികള്‍....

    ReplyDelete