Tuesday, January 26, 2010

സ്വപ്നങ്ങള്‍ക്ക് ചിറകില്ലായിരുന്നെങ്കില്‍

 സ്വപ്നങ്ങള്‍ക്ക് ചിറകില്ലായിരുന്നെങ്കില്‍
നഷ്ട്ടങ്ങളുടെ പട്ടികയില്‍ വരികളില്ലാതായ് മാറിയ നിമിഷം.
ഹൃദയം പൊളിച്ചെടുത്ത് നിന്റെ മുന്നില്‍ വെക്കാന്‍  കഴിഞ്ഞെങ്കില്‍ .
ഹൃദയത്തിന്റെ വേദനകള്‍ ചുറ്റും മുള്ള് വേലികളാല്‍-
ബന്ധിച്ച   എന്റെ  അല്പാശ്വാസം നീയായിരുന്നു .നിന്റെ  വാക്കുകളായിരുന്നു .
എന്തിനായിരുന്നു  നിലയില്ലാ  കയത്തിലേക്ക് കൈവിരല്‍കാട്ടി വിളിച്ചത് .
അവഗണന എന്ന മുന്നക്ഷരം  ഇന്നനുഭവിക്കുമ്പോള്‍ ....
മരണമെന്ന  സത്യം പുല്‍കിയിരുന്നെങ്കില്‍ എന്ന്   ഞാന്‍  കൊതിച്ചുപോയി .
നീ താഴിട്ട വാതായനങ്ങള്‍കിപ്പുറം തേങ്ങുന്ന എന്റെ സ്വപ്‌നങ്ങള്‍ ..... കൊണ്ട്
 അവസാനിക്കാത്തൊരു  പ്രണയ കാവ്യം എഴുതണം എനിക്ക്

5 comments:

  1. അവസാനിക്കാത്തൊരു പ്രണയ കാവ്യം എഴുതണം
    എനിക്കും...

    ReplyDelete
  2. സപ്നങ്ങള്‍ക്ക് ചിരകില്ലായിരുന്നെങ്കില്‍ ? കവിതയും കാണില്ല കഥയും കാണില്ല .കുറെ ശൂന്യ് നിലങ്ങള്‍ മാത്രം .......

    ReplyDelete
  3. ഇങ്ങനെ പോയാല്‍ പ്രണയ കാവ്യം ശോകപര്യവസാനിയായി മാറും!.എപ്പോഴും കവിതകളില്‍ ശോക ഭാവങ്ങളാണല്ലോ?.മറിച്ചും ഒരെണ്ണം എഴുതിക്കൂടെ? ഒരു ചെയിഞ്ചിനായിട്ടെങ്കിലും!

    ReplyDelete
  4. nalla varikal aanu...thudarnnum nalla pranaya kavithakal ezhuthaan kazhiyatte..

    ReplyDelete