Monday, January 25, 2010

നീ എന്റെ ശാന്തി തീരം

അസ്വസ്ഥതകളുടെ അലകടലിനു നിയൊരു ശാന്തി തീരം.
സ്നേഹ വാത്സല്ല്യങ്ങളുടെ അതുല്ല്യ  ഭാവമേ ..............
കൊതിക്കുന്നു ഞാന്‍ നിന്റെ സ്നേഹ വാത്സല്ല്യങ്ങള്‍ക്കായ്.....
നീ എന്‍ സൗഭാഗ്യങ്ങളുടെ താഴ്വാരം.
എന്റെ  കണ്ണീര്‍ നനവില്‍ തളിരണിഞ്ഞ നിന്‍ മനസ്സ്.
നിന്‍ സ്നേഹമാം  സന്ദേശ  ഭരണിയില്‍
നിന്നുതിര്‍ന്ന   തേന്‍കണം .
എന്നുമെന്‍ ജീവിത ചുമരില്‍...
ചെളി യുറ്റാതേ    കമനീയമാക്കി  .
എന്‍ നെഞ്ചിലെ കൊടും വേനലില്‍ കുളിരൂറും
പേമാരിയായ് നീ പെയ്തിറങ്ങി .
 നീ എന്റെ ശാന്തി തീരമാണെന്നും .....

4 comments:

  1. എന്റെ കണിര്‍[കണ്ണീര്‍] നനവില്‍ തളിരണിഞ്ഞ നിന്‍ മനസ്സ്.
    നിന്‍ സ്നേഹമാം സന്തേശ[സന്ദേശ] ഭരണിയില്‍
    നിന്നുതിര്‍ന്ന തേന്‍കണം
    .സാബി കവിതയാകുമ്പൊള്‍ അക്ഷരങ്ങള്‍ നല്ലവണ്ണം ശ്രദ്ധിക്കണം.

    ReplyDelete
  2. അതെ ,അല്ലാഹു തന്നെ ശാന്തിതീരം .......

    ReplyDelete
  3. ഈ ശാന്തി തീരം കണ്ണീര്‍ കൊണ്ട് കഴുകി വെടിപ്പാക്കി
    പരിശുദ്ധ സ്നേഹത്താല്‍ ശുദ്ധികലശം ചെയ്യാം!

    ReplyDelete