Thursday, February 04, 2010

വിഡ്ഢി പെട്ടി

വിരല്‍ത്തുമ്പു കൊണ്ടാ യന്ത്രം ചലിക്കെ
വെട്ടിതിളങ്ങും പ്രകാശത്താൽ ഒരുവള്‍
എന്റെ മുഖത്ത്നോക്കി -
നാട്ടു വിശേഷങ്ങളും ലോകവിവരങ്ങളും
വെളിപെടുത്തി കയ്തൊഴുതു
പോയവൾക്കു പിന്നാലെ -
ലിപ്സ്ടികും കണ്മഷിയും മായാതെ കണ്ണീരു തോരതൊരു -
പരിഭവക്കാരി ഒരുത്തി .
സഹിക്കവയ്യാതെ ഞാന്‍ നീളം കു‌ടിയ സ്വിച്ചില്‍ അമര്‍ത്തിയതും
ആറടിയില്‍ കുടുതല്‍ നീളമുള്ള നെഞ്ചു നഗ്നമായ ഭീമാകാരന്‍ !
ഇരുംബുകട്ടപോലെ തുറിച്ചു നില്‍കുന്ന മാംസ പേശികള്‍ .
പിന്നിലുള്ള രൂപം ആജ്ഞാപിച്ചു സ്ക്രീനില്‍
ഭയവിഹൊലയായ്‌ ഞാന്‍ തുറിച്ചുനോകി .
വീണ്ടും മുന്ന് മുഖങ്ങൾഎന്നെ ഉന്നം വെച്ചു.
പേടിച്ചുവിറച്ച എന്നെ
ആശ്വസിപ്പികാന്‍ എന്നോണം കുഞ്ഞു ബാലന്‍ പല്ലിറുക്കി കാണിച്ചു
വിളിച്ചു കൂവി .പല്ലിനു ബലമേകാന്‍ ക്ലോസപ്‌ .
ഞാനെന്റെ പുറത്ത്കണ്ട പല്ല് ചുണ്ടുകളാല്‍ ആവരണം ചയ്തു .
ഗതികെട്ട ഈസാധനത്തിന്റെ പല സ്വിചിലും അമര്‍ത്തി
ലൈറ്റ് അണച്ച് കിടന്നു ഞാന്‍ ഉറങ്ങിയെന്നു അറിഞ്ഞപോള്‍
അവനും പോയി ഉറങ്ങികാണും തീര്‍ച്ച

7 comments:

  1. ഹ ഹ ഹാ ..... വിഡ്ഢിപ്പെട്ടി അസ്സലായി ...!!!

    ReplyDelete
  2. sabira,

    thirichu varavu kollam.. eviteyayirunnu kurachu nalukal...

    ReplyDelete
  3. എന്തായാലും അവനുറങ്ങാന്‍ വഴിയില്ല....:)

    ReplyDelete
  4. പരസ്യ പ്രളയം മനസ്സില്‍ കോറിയിടുന്നത് അങ്കലാപ്പോ ആഹ്ലാദമോ .....കവിത കൊള്ളാം .

    ReplyDelete
  5. നന്നായിരിക്കുന്നു

    ReplyDelete