Thursday, February 04, 2010

മരുഭുവിലൊരു സ്വൊപ്നം

ഇരംബ്ബുന്ന കടൽ പോലെ
തുടിക്കുന്ന കരളുമായ്‌
മോഹങ്ങൾ പൊലിഞ്ഞൊരീ
മരുഭൂവിലേകനായ്‌
നീണ്ട് പോം കാലത്തിന്റെ
മഹാ രധ്യ താണ്ടുമീ പധികൻ.
വിരഹാഗ്നിയിൽ തനുവും-
മനവുമങ്ങോരുപോൽ തപികെ
കാറ്റിന്‍ കളിവഞ്ചിയേറിയെത്തും
ചിരിതൂകും കിനാക്കൾ
തൻ ലോല സ്പർഷം.
മധുരാനുഭൂതികളുമായ്‌
മനക്കോട്ട നിറയേ മധുവുമായ്‌
നിനവിൻ നീരൊഴുകിൽ വീണൊഴുകിപോകവേ.....
പധികന്റെ മുബിൽ തുറന്നേകാന്തനെന്നൊരാ-
ദുഃഖ സത്യത്തിൻ കവാടങ്ങൾ.
മഞ്ഞിൻ മൂടുപടങ്ങൾ മാറ്റിയെത്തും-
സൂര്യ കിരണങ്ങൾ പോലെ...
നിറമിഴികളുമായ്‌
സ്വന്തമായെന്തുണ്ടെന്ന ചിന്തയിൽ
മുട്ടിയിടറും മനവുമായ്‌
കണ്ട കിനാവിൻ ചിതാ-
ഭസ്മമീ പടിക്കൽ ചിന്തി
വീണ്ടുമീ വഴി താണ്ടുമീ പധികൻ.

2 comments:

  1. മനക്കോട്ട നിറയേ മധുവുമായ്‌
    നിനവിൻ നീരൊഴുകിൽ വീണൊഴുകിപോകവേ.....
    പധികന്റെ മുബിൽ തുറന്നേകാന്തനെന്നൊരാ-
    ദുഃഖ സത്യത്തിൻ കവാടങ്ങൾ.

    ReplyDelete