Saturday, May 01, 2010
പൊടിഞ്ഞു വീണ പളുങ്ക് മണികള്‍
ഇന്നെന്റെ ഹൃദയം പാതി പകുത്ത് നീ...
ചീന്തിയെറിയുമ്പോള്‍...............................!!!!!!!!
വേദനിപ്പിക്കുന്ന നിമിഷങ്ങള്‍"
ഭുതകാലത്തിലെ
നിന്റെ ചെയ്‌തികളെല്ലാം അടുക്കി കൂട്ടി .
മോഹങ്ങളുടെ പറുദീസയില്‍ നീ വിഹരിക്കുമ്പോള്‍-
അറിഞ്ഞിരുന്നില്ലേ നീ ........?
വരും കാല ദുര്‍ഘട വഴികളെ.....
ചന്ദനച്ചാറിന്‍ സുഗന്ധമെന്‍ നാസേന്ദ്രിയങ്ങള്‍ക്കേകാന്‍-
കഴിഞ്ഞ നിന്റെ ചെയ്തികള്‍ക്ക്-
ഞാനൊരുക്കുമിന്നു ശവമഞ്ചം .
പകലിന്റെ കണ്ണടപിച്ച ചിലനിമിഷങ്ങള്‍ .
വിറയാര്‍ന്നെന്‍ കരങ്ങളിവിടെ പകര്‍ത്തുമ്പോള്‍.
ചുട്ടു പൊരിയുന്നെന്‍ ഹൃദയമൊരു നെരിപ്പോട് പോലവേ...
ഇല്ല നിനക്കായ് ഇനിയൊരിക്കലുമീകുസുമം വിടരില്ലെന്നു സത്യം.!!!!
അറിയുക നീ.....
അതല്ല എന്ന നിന്‍ പൊയ്മോഹമുണ്ടെങ്കില്‍ അറിയുക-
വേദനകള്‍ ഏറ്റുവാങ്ങേണ്ട നിമിഷത്തെ
നിനക്കും ശപിക്കേണ്ടി വരുമെന്നെപോലെ ...
ഒരുപക്ഷെ........
ഇതിലും ശക്തിയോടെ ....
ഒരുനാളെന്‍ മാനസവല്ലിയില്‍ പുത്തു നീ.......
എങ്കിലുമെനിക്ക് ഇനിവേണ്ട
തുവെള്ള പൊതിഞ്ഞു മണ്ണിന്‍ മാറിലുറങ്ങും വരേ ............
______________________________________________________________
സാബിറ സിധിക് ജിധ
Posted by
സാബിബാവ
Subscribe to:
Post Comments (Atom)
തേങ്ങ ഞാന്‍ തന്നെയുടക്കാം.വരികള്‍ നന്നാവുന്നുണ്ട് ,എന്നാല്‍ അക്ഷരപ്പിശാചിനെ ഒഴിവാക്കിയേ തീരൂ. അതു പോലെ വാക്കുകള്‍ക്കിടയിലുള്ള വിടവുകളും.കോപി പേസ്റ്റ് ചെയ്ത ശേഷം ഒന്നു കൂടി വായിച്ചു നോക്കണം,വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുകയും വേണം.
ReplyDeleteവിമര്‍ശനങ്ങള്‍ പ്രോത്സാഹനമായി കാണണം .!! അത് ഗുണം ചെയ്യും പുകഴ്ത്തിപ്പറയലും സുഖിപ്പിക്കലും ഉള്ളിലുള്ള കലയെ നശിപ്പിച്ചു കളയും ഇതു മഹാനായ ആരോ പറഞ്ഞതാ.. ഇനി ആരും അങ്ങനെ പറഞ്ഞിട്ടില്ലാ എങ്കില്‍ മഹാനായ ഞാന്‍ പറഞ്ഞതാ എന്നു കരുതാം.!! മുഹമ്മദ് കുട്ടിക്ക പറഞ്ഞത് തന്നെ പറയണ്ടിവന്നതില്‍ വിഷമം ഉണ്ട്. അറിയാതെ വന്നുപെട്ട അക്ഷര തെറ്റുകള്‍ ഉണ്ട്.കവിതയല്ലെ സൂക്ഷിച്ചിരുന്നു എങ്കില്‍ ഒഴിവാക്കാവുന്നതെയുള്ളൂ.. എഴുതിയിട്ട് വായിക്കാത്തതു പോലെ ! പിന്നെ വാക്കുകളുടെ വിടവുകള്‍ കാരണം എന്തോ ഒരു സുഖം കിട്ടിയില്ല .!! കവിതയിലെ ആശയം മനസ്സിലാവും കവിതയും നന്നായി. നല്ല കവിതകളും കഥകളും ലേഖനങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.!! ആശംസകളോടെ..:)
ReplyDeleteഉം.......
ReplyDeleteആ.....
!!!!!!!!!
കവിത..
ചില നല്ല വാക്കുകള്‍.
ഒന്നൂടെ ഒതുക്കാമായിരുന്നു..
അക്ഷരത്തെറ്റുകള്‍ വേണ്ട.
ഭാവുകങ്ങള്‍..
അക്ഷരതെറ്റുകൾ കുറക്കുക.. ഇനിയും എഴുതുക... വിവരമുള്ളവരുടെ വാക്കുകൾ മുഖവിലക്കെടുക്കുക..
ReplyDeleteഇതൊന്നും വായിച്ചു അര്‍ഥം മനസ്സിലാക്കാന്‍ തക്ക ബുദ്ധി ദൈവം എനിക്ക് തന്നില്ല. എന്താചെയ്യാ?
ReplyDeleteഎങ്കിലും എല്ലാ വിധ ആശംസകളും.
ആദ്യം കമന്റിയ നാല് 'ബ്ലോഗ് കാരണവന്മാരുടെ' അഭിപ്രായം മുഖവിലക്കെടുക്കുക.നല്ല ഒരു ബ്ലോഗരായിത്തീരട്ടെ.
This comment has been removed by a blog administrator.
ReplyDeleteസാമൂഹ്യ പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരാത്ത എഴുത്തുകാര്‍ ....വ്യക്തമായ വ്യക്തിത്വം ഉറപ്പിക്കുന്നില്ല ...നാളകള്‍ അവരെ വായിക്കപെടില്ല. നിങ്ങളുടെ ചുറ്റുപാടുകളിലെ അസ്വാതന്ത്ര്യം എഴുതാന്‍ കഴിയട്ടെ ....വളരുവാന്‍ എഴുതുക കുറച്ചു മാത്രം...ആശംസകള്‍
ReplyDeleteനന്നായി. ഇനിയും നന്നാവും. ഭാവുകങ്ങള്‍..
ReplyDeleteസത്യം,കവിത വഴങ്ങില്ലെനിക്ക്..ചേര്‍ത്ത് വച്ച
ReplyDeleteപാതിഹൃദയം ഹൃദ്യമായി.
തിടുക്കപ്പെട്ട് ഒരു തീരുമാനം...
ReplyDeleteഒരു വാതിലും എന്നെന്നേക്കുമായി കൊട്ടിയടയ്ക്കരുതെന്ന് വിവരമുള്ളവർ പറഞ്ഞുവെച്ചിട്ടുണ്ട്.
KADUKATTI... baavukangal.....
ReplyDeleteഭാവുകങ്ങള്‍
ReplyDeleteഅഭിപ്രായം തന്ന എല്ലാ സ്നേഹിതര്‍ക്കും നന്ദിയുണ്ട്
ReplyDeleteകുസുമങ്ങൾ വിരിയട്ടെ ഇനിയും നിന്റെ മാനസ മലർ വാടിയിൽ..നിമിഷാർദ്ധ വൈഷമ്യങ്ങൾ കടന്ന് പോകും അതിവേഗം...തുടരുക..ആശംസകൾ
ReplyDeleteഎന്റെ കുട്ടി ഇക്ക പറഞ്ഞപോലെ തേങ്ങ ഉടച്ചോ ആവൊ
ReplyDeleteഅതോ പോയോ...
അക്ഷര തെറ്റ് തിരുത്തിയിട്ടുണ്ട് എന്റെ തെറ്റുകള്‍ ചുണ്ടികാടിയവര്‍ക്ക് പ്രത്യേകം നന്ദിയുണ്ട്
സാബിറാ ഇത്രക്കു വേണമായിരുന്നോ... മോഹങ്ങളുടെ പറുദീസയിൽ വിഹരിക്കാൻ അറിയാതെയാണെങ്കിലും ഒപ്പം കൂടിയതല്ലെ.... നെരിപ്പോട് പോലെ ചുട്ടു പൊള്ളുന്ന ഹൃദയം കൊണ്ട് ചെയ്തു പോകുന്ന ശപഥങ്ങളെല്ലാം അ നിമിഷത്തേക്കുള്ളതാണെന്നോർക്കണം.. തൂവെള്ള പൊതിഞ്ഞു മണ്ണിന്റെ മാറിലുറങ്ങും വരെ വേണ്ട എന്നൊക്കെ ... കവിത മനസിന്റെ മോഹങ്ങളും വികാരങ്ങളും കൂട്ടിക്കുഴച്ചുണ്ടാകുന്നതാണെന്നൊരു തോന്നൽ അതു കൊണ്ട് പറഞ്ഞു പോയതാട്ടോ... നല്ല വരികൾ ലളിതം സുന്ദരം ഇനിയും എഴുതുക ധാരാളം ആശംസകൾ..
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteതീവ്രതയുള്ള കവിത ...ശക്തമായ വരികള്‍ ...ആശംസകള്‍ !!!!
ReplyDeleteവീണ്ടും വരാം
ReplyDeleteആ ഹാ ബ്ലോഗിപ്പോള്‍ മൊഞ്ചത്തിയായിട്ടുണ്ടല്ലോ… നന്നായി സാബിറ..!
ReplyDeleteഎല്ലായിടത്തും ഓരോട്ടപ്രധിക്ഷിണം വെച്ചതെ ഉള്ളൂ ..വിശദമായ വായനക്ക് ശേഷം അഭിപ്രായം എഴുതാം ...ആശംസകള്‍ ...
ReplyDelete