എന്റെ മിഴികോണുകളില്‍ നിന്‍റെ രൂപം തെളിയുമ്പോള്‍
തളരുന്നെന്‍ മനമെങ്കില്‍ നിശ്ചലമാകുന്നെന്‍ ശ്വാസം .
ഇന്ന് കാലമെനിക്ക് നേരെ...
സഹന കതിര്‍കുല വെച്ച്നീട്ടുമ്പോള്‍.........
വൃണിത മാവുകയാണെന്‍ മനം..
പാഥേയമില്ലാതൊരു പഥികപോല്‍ അലയുന്നെങ്കിലും -
തിരയുന്നോരോ വഴിയിലും ഞാന്‍ നിന്‍മുഖം.
പ്രതീക്ഷകളില്ലാത്ത ഈ ജീവനെന്നു പൊലിയും അന്ന് -
മറയുമായിരിക്കുമൊരു പക്ഷെ...
ഈ മിഴികോണുകള്‍ വിട്ട് നീ.........
.
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക.
ReplyDeleteനന്നായിട്ടുണ്ട്. മുകളിലെ കമന്റില്‍ പറഞ്ഞതു പോലെ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക.
ReplyDeleteബ്ലോഗിന്റെ പേരു 'മിഴിനീര്‍'
ReplyDeleteപോസ്റ്റിന്റെ പേരും 'മിഴിനീര്‍'
വായിച്ചപ്പോള്‍ എന്റെ മിഴിയിലും ...
ഥ = thh (using keyman)
ReplyDeletegood poem
:-)
മിഴിനീര്‍ നന്നായി
ReplyDeleteതണല്‍ പറഞ്ഞപോലെ എല്ലാം മിഴിനീരാണല്ലോ സാബിറ
ReplyDelete" പ്രതീക്ഷകളില്ലാത്ത ഈ ജീവനെന്നു പൊലിയും അന്ന് -
ReplyDeleteമറയുമായിരിക്കുമൊരു പക്ഷെ...
ഈ മിഴികോണുകള്‍ വിട്ട് നീ........."
ഹൃദയത്തെ തൊടുന്ന വരികള്‍
മിഴിനീര്‍ നന്നായി!
ReplyDeleteമിഴിനീരിലെ മിഴിനീർ മിഴികളിൽ നീർ വരുത്തി
ReplyDeleteഅക്ഷര തെറ്റ് കൊന്നൊടുക്കുന്ന എന്നെ കര കയറ്റുന്നവര്‍ക്കും
ReplyDeleteഎന്റെ കുഞ്ഞു കവിതയ്ക്ക് അഭിപ്രായം തന്ന എല്ലാ സ്നേഹിതര്‍ക്കും
ഇനിയും ഈ വഴി വരുമെന്ന പ്രതീക്ഷകളോടെ നന്ദിയോടെ.........
ആദ്യം കവിതയെപ്പറ്റി പറയാം.എന്നും സങ്കടക്കവിതകളാണല്ലോ സാബി. ആകെപ്പാടെ ഒരു മിഴിനീര്‍മയം!.ഇനിയെങ്കിലും ചിരിക്കുന്ന ഒരു കവിതയെഴുതൂ. പിന്നെ അക്ഷരത്തെറ്റിന്റെ കാര്യം. അത് നല്ല അടി കിട്ടാത്തതിന്റെ കുറവാ.
ReplyDeleteതളരുന്നെന്‍ മനമെങ്കില്‍ നിശ്ചലമാകുന്നെന്‍ ശ്വാസം .
ReplyDeleteഇന്ന് കാലമെനിക്ക് നേരെ.. . ഈ വരി മനസിലായില്ല ബാക്കിയെല്ലാം ഇഷ്ട്ടമായി ഒത്തിരിയിഷ്ട്ടമായി ..അതങ്ങിനെയാ .. ചില രൂപങ്ങൾ ഒരിക്കലും മിഴികളിൽ നിന്നും മാഞ്ഞു പോകാൻ പ്രയാസമാകും .. ആശംസകൾ
കാലം ഇന്ന് എനിക്ക് വിഷമങ്ങള്‍ സമ്മാനിക്കുന്നു എന്നാണ്
ReplyDeleteമനസ്സ് തളരുന്നു എങ്കില്‍ എന്റെ ശ്വാസവും അല്‍പനേരം നില്‍ക്കുന്നു എന്നാണ് ഞാന്‍ ഉദേശിച്ചത്
ഇപ്പോള്‍ മനസ്സിലായികാണുമല്ലോ ഉമ്മു അമാന്‍
ഒരുപാട് നന്ദിയുണ്ട് .
ഇതില്‍ നിന്ന് മനസ്സിലായി കവിത നല്ല പോലെ വായിച്ചു എന്ന് .
ഇക്കാ തല്ലികോള് ചാന്‍സ് തരാം ഇവിടെ നമ്മുടെ ആളും അക്ഷര തെറ്റിന് എന്നെ ശരിയാക്കുന്നുണ്ട്.
ReplyDeleteപാവം ഈ മിഴിനീര്‍ ............പിന്നെ ഇക്കാ ചിരിക്കാന്‍ പറ്റുന്ന കവിത ഞാന്‍ എഴുതിയാല്‍ എന്നെ എല്ലാരും തല്ലികൊല്ലും അതിനുള്ള കഴിവ് ഇല്ല നോക്കട്ടെ അടുത്തത് ഞാന്‍ ശ്രമിക്കുന്നു
kollaam tou..
ReplyDeleteസാബീ ..ആകെക്കൂടി ഒരു കണ്ണീര്‍ മയം.
ReplyDeleteഇനി കുറച്ചു ചിരിക്കവിഥകളും ആവാട്ടോ..നന്നായിട്ടുണ്ട്..ആശംസകള്‍..
കവിതയും വരികളും ഇഷ്ട്ടപ്പെട്ടു
ReplyDeleteബ്ലോഗ് നെയിം മാറ്റി അല്ലെ..?
ലച്ചു ,
ReplyDeleteസിനു,
സിദ്ധിക്ക,
എല്ലാവര്‍ക്കും നന്ദിയുണ്ട് അടുത്ത പോസ്റ്റ് ഹാസ്യമാക്കണം ശ്രമിക്കുന്നുണ്ട്
നിങ്ങളെല്ലാം കുടെയുണ്ടല്ലോ
പെയ്തൊഴിയട്ടെ ഈ മനസ്സിൻ വ്യഥകളൊക്കയും...
ReplyDeleteകൂടുതൽ ഏഴുത്തുകൾ വിരിയട്ടെ ഈ വിരൽ തുമ്പിൽ...ആശംസകൾ
വ്രണിതമനസ്സെ ശാന്തമാകു.
ReplyDeleteകൊള്ളാം... നന്നായിട്ടുണ്ട് ട്ടോ ..
ReplyDeleteപഥേയമില്ലാതൊരു പഥികപോല്‍ അലയുന്നെങ്കിലും
ReplyDeleteപാഥേയം അല്ലേ ശരി. എന്തായാലും ആ പ്രയോഗം നന്നായിട്ടുണ്ട്.
കുമാരേട്ടാ അഭിഹിപ്രായത്തിനും തിരുത്തിനും നന്ദിയുണ്ട് ഇനിയും വരണം
ReplyDeleteManzoorAluvila
ReplyDeleteസോണാജി
സിദ്ധിക്കാ
നൌഷു
കുമാരന്‍
എല്ലാവര്‍ക്കും നന്ദി .
വീണ്ടും വരുമെന്ന പ്രതീക്ഷ ...........
ഉമേഷ് നന്ദി .
ReplyDeleteവീണ്ടും വരുമെന്ന പ്രതീക്ഷ.......
ആദ്യമാണു. കവിതനന്നായി ... ആശം സകൾ
ReplyDeleteനന്നായിരിക്കുന്നു .കവിത ഇഷ്ടമായി.
ReplyDelete