കാതങ്ങളകലെ .....
ഏതോ വിദൂരതയിലിരുന്നെന്‍ മനസ്സിനല്പാശ്വാസമേകും-നീ .......
സഹചാരിയായ് ദുഖം നിന്‍കുടെയുണ്ടെന്നാകിലും.....!!!പുലര്‍മഞ്ഞുതുള്ളി പോലുള്ള നിന്മനം.
യാധാര്‍ത്ത്യമെന്നറിഞ്ഞ നാള്‍ ......
കൊതിക്കാതിരിക്കാന്‍ ആയില്ലെനിക്കാ ...
മൊഴിയില്‍ നിന്നുതിരുമൊരക്ജ്ഞാത സ്വരം കേള്‍ക്കുവാന്‍.
എന്റെ കണ്ണാടി നീയും നിന്റേതു ഞാനുമാണെന്നിരിക്കെ....
ചോദിക്കയാ ........
കഥ പറയും നിന്‍ മിഴിയിലെന്തേ...?
വിഷാദം നിഴല്‍ വിരിച്ചു .
ഭയാനകമായൊരു ദിനം.....!!!!!!!
തന്നൊരാ വിഷമങ്ങള്‍ .
കേട്ടെന്‍ ഹൃത്തും വിതുമ്പി ...
എങ്കിലും..!!
നിന്നെ തിരിച്ചു തന്നു ലോകൈകനാഥ നെന്നൊരു -
വാക്കില്‍ ആനന്ദിക്കുന്നുണ്ടെന്‍ മനം.
ഈ നിമിഷങ്ങളില്‍.....!
നിന്റെ വാക്കുകളെന്നില്‍ അര്‍പിക്കും വിശ്വാസം.
പറിച്ചെടുക്കാതെ നീ ...ഇനിയുള്ള നാളുകളില്‍ .
എങ്കില്‍ .....!!! ഈ വഴി
യാത്രയാകാം നമുക്കിനിയും ഒരുപൂവിലെ രണ്ടിതളുപോല്‍.....
നീയും ഞാനുമീ പാരിതില്‍ഉള്ളകാലം വരേ...
_____________________________________________
സാബിറസിദ്ധിഖ്
ജിദ്ധ
''ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട ''
"ഈ വഴി
ReplyDeleteയാത്രയാകാം നമുക്കിനിയും ഒരുപൂവിലെ രണ്ടിതളുപോല്‍.....
നീയും ഞാനുമീ പാരിതില്‍ഉള്ളകാലം വരേ..."
അതെ.
യാത്രയാകാം ...
പുഴയിലൊഴുകുന്ന പൂക്കൾ പോലെ...
തീർച്ചയായും ഒരേ തോണിയിൽ സഞ്ചരിക്കാം. കവിത നന്നായി
ReplyDeleteകൊള്ളാം.
ReplyDelete(അക്ഷരത്തെറ്റുകളുണ്ട്...........)
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട
കുറച്ചു കൂടി നന്നാക്കാമായിരുന്നു സാബിറ..
ReplyDeleteനിന്റെ വാക്കുകളെന്നില്‍ അര്‍പിക്കും വിശ്വാസം.
ReplyDeleteപറിച്ചെടുക്കാതെ നീ ...ഇനിയുള്ള നാളുകളില്‍ .
എങ്കില്‍ .....!!!
കവിത നന്നായിട്ടുണ്ട്...
ശരിയാ ചങ്ങാതി നന്നായാല്‍ “കണ്ണാടി“ വേണ്ട...
( കണ്ണാടി പ്രോഗ്രാം ഇല്ലാ എങ്കില്‍ നമ്മുടെ ടി.എന്‍. ഗോപകുമാര്‍ പട്ട്ണികിടക്കില്ലെ.. പാവം ജീവിച്ച് പൊയ്ക്കോട്ടെ.)
"കാതങ്ങളകലെ .....
ReplyDeleteഏതോ വിദൂരതയിലിരുന്നെന്‍ മനസ്സിനല്പാശ്വാസമേകും-
നീ ......
......
നിന്റെ വാക്കുകളെന്നില്‍ അര്‍പിക്കും വിശ്വാസം.
പറിച്ചെടുക്കാതെ നീ ...
ഈ കവിത നല്ലൊരു പാഠമാണ് ഓരോ ചങ്ങാതികള്‍ക്കും നല്‍കുന്നത് ....ചങ്ങാതികള്‍ നന്നാവട്ടെ എന്നും.കണ്ണാടികള്‍ നമ്മള്‍ക്ക് ഒഴിവാക്കാം ...വേദന പടര്‍ത്തുന്ന വരികള്‍...
ബന്ധങ്ങള്‍ നൈമിഷികം ആയി മാത്രം പൊട്ടി പുറപ്പെടുന്ന ഈ കാലത്ത് കഴിയുന്നത്ര ആഴവും പരപ്പും ഉണ്ടാക്കാന്‍ നമ്മള്‍ക്ക് ശ്രമിക്കാം ...അതുകൊണ്ട്
" നീയും ഞാനുമീ പാരിതില്‍ഉള്ളകാലം വരേ..
ഇനിയുള്ള നാളുകളില്‍ .
എങ്കില്‍ .....!!! ഈ വഴി
യാത്രയാകാം നമുക്കിനിയും ഒരുപൂവിലെ രണ്ടിതളുപോല്‍....."
വരികളില്‍ മുറിപ്പെട്ട ഹൃദയത്തിന്റെ ആത്മാവുണ്ട് ....അത് ഈ ചങ്ങാതി കാണുന്നു ....
പിന്നെയും സങ്കടക്കവിത വന്നു!.ഞാനിതിലെ അക്ഷരത്തെറ്റുകളെ മാത്രമേ കാണുന്നുള്ളൂ.വേഗം എഡിറ്റു ചെയ്തു ശരിയാക്കിക്കോ?.ഒരു ചങ്ങാതിയായാല്‍ എനിക്കതു പറയാതിരിക്കാന്‍ വയ്യ.
ReplyDeleteആ പടം മാത്രം മനസ്സിലായി, നല്ല പടം
ReplyDelete>>>''ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട ''<<<
എന്താ കണ്ണാടിക്ക് നന്നായാല്‍??
എന്റെ കണ്ണാടി ഞാനും നിന്റെ കണ്ണാടി നീയും എന്ന ചിന്തയിലാണ് ഞാൻ
ReplyDeleteവെറും വർത്തമാനകാല ചിന്തകൾ……
എങ്കിലും, ചെങ്ങായി നന്നായാൽ കണ്ണാടി വേണ്ടാ.
(:
ReplyDeleteചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട
ReplyDeleteസാബിറ, നമ്മുടെതായ തീർത്തും സ്വകാര്യതകൾ ഡയറിയിൽ കുറിച്ചും വയ്ക്കും പോലെയാണിത്. കവിതയാനോ എന്നു ചോദിച്ചാൾ അല്ല.
ReplyDeleteകവിതയല്ലേ ഈനു ചോദിച്ചാൽ ആണു താനും. ഒന്നു പറയാം ഈ എഴുത്തിനു പിന്നിൽ തീവ്രമായ വികാരവിക്ഷോഭങ്ങൾ ഉണ്ട്.
അത് കാത്തു സൂക്ഷിക്കുക.
കവിതയും വാക്കും പുതുക്കുക.
യാഥാർത്ഥ്യം എന്നതാണു ശരി
അജ്ഞാതം എന്നും.
മനസ്സിനെ നവീകരിക്കുകയും
കവിതയെ ശുദ്ധീകരിക്കുകയും ചെയ്യുക.