Tuesday, August 10, 2010

ഇടപ്പള്ളി ബ്ലോഗ്‌ മീറ്റ് ഞാന്‍ കണ്ടത് പറയാതെ വയ്യ

സമയം എത്രയായീ എന്ന് ചോദിച്ചാല്‍ ആ ....
ഏസിയുടെ നല്ല തണുപ്പ് .ബ്ലാങ്കറ്റിന്റെ ഉള്ളിലായിരുന്നു .
അവിടെ ഇപ്പോള്‍   ബ്ലോഗ്‌ മീറ്റിന്റെ  ആദ്യ ഘട്ടം നടക്കുകയാണ് .പാവപെട്ട സുന്ദരനാണ് മുഖ്യ താരം .കള്ളി തുണിയും  ബനിയനും വേഷം .മുപ്പരങ്ങനെ പൊട്ടന്‍കടിച്ചപോലെ അങ്ങോട്ടുമിങ്ങോട്ടുംനടക്കുന്നു അരികത്തായ്‌ ആരോ  പൊട്ടിയ കണ്ണടയെ ഓര്‍ത്തു   വിലപിക്കാന്‍ വെമ്പുന്നു .ഞാനവിടെയുണ്ടോന്നു ചോദിച്ചാല്‍ പിന്നെയും  ആ...
ആ സീന്‍ അത്രയ്ക്ക് ക്ലിയര്‍ പോരായിരുന്നു .അല്പം കഴിഞ്ഞു
 സീന്‍ മാറി .
ഹോ ..!!!!
വല്ലാത്ത ഗ്ലാമര്‍ നമ്മുടെ പാവപെട്ടവനിപോ കണ്ടാല്‍ മഞ്ഞു തുള്ളിപോലും തോറ്റു പോകും തുവെള്ള ഡ്രെസ്സും ഹോ ..!! ചന്തം കൊണ്ട് കണ്ണ് തള്ളി .അടുത്തുള്ള പ്രശസ്ത കവി കാട്ടാകട
കണ്ണട കവിത കയ്കൊണ്ടും കാലുകൊണ്ടും അക്ശനിട്ടു   മുളുന്നുണ്ട്‌.മേശപുറത്ത്‌ താളമിട്ടു യുസുഫ്പ .
രംഗം മാറുകയായി .
ഇതല്ലാം കണ്ടുനിന്നഞ്ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി .അയ്യോ എനിക്ക് വല്ലാത്ത അങ്കലാപ്പ് .ആരും വന്നില്ലേ ...?എത്താറാകുന്നു .മറുപടി വന്നത് പാവ്വത്താനില്‍ നിന്ന്  പിന്നെ  പരിചയപ്പെടല്‍.ഞാന്‍ എന്റെ ഹാന്‍ഡ്‌ ബാഗ് കയ്യിലൊതുക്കി ഒരു സീറ്റില്‍ ഇരിപ്പായി .ഗള്‍ഫില്‍ നിന്ന് ചെന്നതിന്റെ പ്രസരിപ്പും റോയല്‍ മാരേജു സ്പ്രേയുടെ സുഘന്ധവും എന്നെയങ്ങ് ജാടക്കരിയാക്കി .ആല്പം കഴിഞ്ഞു .കുറച്ചാളുകള്‍ എത്തിയ  കുട്ടത്തില്‍  കൊട്ടോട്ടിക്കാരനും  തണലും   .അയ്യോ ഇവരൊക്കെ  വയസ്സാങ്കാലത്ത് അടിച്ചു പൊളിച്ചാല്‍ ...
ഹും ..
ഞാനൊരു നുറ്റി പത്തിന്റെ ചിരി  പാസാക്കി .തല്‍ക്കാലം ഇരിക്കട്ടെ ..പിന്നെവന്ന ഒരുപാട് ബ്ലോഗര്‍മാരെ ഞാന്‍ അറിയില്ലാത്തവര്‍ .അതിനിടയിലാണ് നമ്മുടെ ലച്ചുവിന്റെ രംഗ പ്രവേശം തിളങ്ങുന്ന കണ്ണും വെച്ച്‌ നമ്മെയൊക്കെ ഒളിയബെരിഞ്ഞ  ലച്ചു.കത്തറീന്നു  കാശും കളഞ്ഞു  ബ്ലോഗ്‌മീറ്റിനു  വന്ന ബ്ലോഗിനി .എന്റെ ലചൂ ....എന്നാലും നീയാ കണ്ണും വെച്ച്‌ ......
എന്നെയൊക്കെ വേദനിപ്പിച്ചുട്ടോ  ..!!!! കാരണം ഞാനെത്ര തിരഞ്ഞു ഇന്റര്‍ നെറ്റില്‍ അങ്ങിനെയൊരു കണ്ണ് .എവടെ..?കിട്ടിയില്ല ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത്‌ .കണ്ണ് നെറ്റിലുള്ളതാ ലച്ചു വേറെയാന്നു.
എന്നാലും ഞാന്‍ കണ്ട കണ്ണേയ്..
ഹോപിന്നെ നമ്മുടെ കുതറയും  മനോരാജും  എപ്പോഎത്തി  എന്ന  എന്നോടുള്ള  ചോദ്യം രാവിലെ  ബ്ലോഗ്‌മീറ്റിനു   വേണ്ടിമാത്രംവന്നതാ  നാളെപോകും
 ഹോ ...അല്പാശ്വാസം   ആരോടെങ്കിലും  ഇതൊന്നു  പറയാന്‍  കഴിഞ്ഞല്ലോ .
കുട്ടിക്ക  വന്നില്ല   ഞാന്‍പ്രാകി  മടിയന്‍  യാത്രാ  മടിയന്‍   സിനുവും ആദിലയും  വന്നില്ല  എന്നാലും അവിടമാകെ  ഒരു ജഹ പൊഹ  .ഉള്ളിലുടെ  ഒളികണ്ണിട്ടു  ഞാന്‍ കുമാരനെ  കണ്ടു എന്റെ ഹസ്സിനെ   തോണ്ടി  ഞാന്‍ പറഞ്ഞു . ഈ  കുമാരന്  പ്രൊഫൈലിലെ  പോട്ടം  മാറ്റികുടെ  ..?
ഒരുനിമിഷം  സീന്‍ മാറി 
നമ്മുടെ കണ്ണട ചില്ലുകള്‍  കവിതയായ് പൊഴിഞ്ഞു തുടങ്ങി.  സന്തോഷം  ഞാന്‍ കവിത ദഹിക്കാത്ത  കുതറ യല്ലാല്ലോ ...?  കവിത കഴിഞ്ഞു ഇനി  ലച്ചുന്റെ  പാട്ട്  എനിക്ക് ആല്പം നീരസം  എനിക്ക് പാട്ടറിയില്ല  ഞാന്‍ പാടിയാ   ബ്ലോഗര്‍മാര്‍  മൊത്തം  കുതിരവട്ടം  എത്തും .
 ഉം ., അവള്‍  പാടട്ടെ  ..
ഒരുപുഷ്പം  മാത്രമീ ...
 പുന്കുലയില്‍   നിര്‍ത്താം   ഞാന്‍...
ആ ഹാ ...
ശ്രുതി മധുരമായ ഗാനം പാടി അവള്‍ ഇറങ്ങി എല്ലാവരും കയ്യടിച്ചു .തൊട്ടുപിന്നാലെ എന്തിനും ഉള്ള തയ്യാറെടുപ്പോടെ  ഞാന്‍ കയറി.അവളെകാളും ഞാന്‍ പാടുമെന്ന ഭാവത്തോടെ മൈക്ക് കയ്യിലെടുത്തു .ഗാനം തുടങ്ങി .
 ഒന്നിനുമല്ലാതെ....
  എന്തിനോ തോന്നിയൊരിഷ്ട്ടം...
എനിക്കെപോഴോ തോന്നിയൊരിഷ്ട്ടം ...
ആട്ടവും പാട്ടും ഒരുമിച്ചായപ്പോള്‍  കൂടെ കിടന്നുറങ്ങിയ മുന്ന് വയസ്സുകാരി പേടിച്ചുണര്‍ന്നു. പിന്നീടാണ് ഹസ്സിന്റെ  വിളി   എടീ ..നിനക്ക് വട്ടായോ ..?
എനിക്കോ.?മറുപടി  അന്തം വിട്ടാണ്
 ഇല്ല ഞാന്‍ പാടും .
വീണ്ടും പാട്ട് ..മകളുടെ ഫീഡിംഗ് ബോട്ടിലാണ് മൈക്കായി കയ്യില്‍ വന്നത് .ആ രംഗം കണ്ടു ഭയന്ന ഭര്‍ത്താവും മക്കളും വീണ്ടും
ഡീ .. ഡീ ..
ആഹാ ..ഉണര്‍ന്നു നോക്കിയപോഴാണ്‌ അവരെല്ലാം മുന്നില്‍  നില്‍ക്കുന്നത് കണ്ടത്. എന്താ നിനക്ക് പറ്റിയത് .
ഞാന്‍ വഷളായി .എങ്കിലും ധൈര്യം  വിടാതെ പറഞ്ഞു .
ഇടപ്പള്ളി മീറ്റ്  കഴിഞ്ഞു .നമുക്ക് പോകാല്ലേ ..? 

___________________________________________________

(പിന്‍കുറിപ്പ്‌) തൊടുപുഴ   ഇടപ്പള്ളി എന്നാക്കി മാറ്റി.
കുടുതല്‍ വായിക്കാനുള്ള സമയം ഇല്ലാത്തതിന്റെ കുഴപ്പം .

54 comments:

  1. എന്‍റെ സാബി നീ ആള് കൊള്ളാല്ലോ ...സ്വപ്നം ആയിരുന്നോ കണ്ടിരുന്നെ ?അതോ ശരിക്കും അവിടെ ഉണ്ടായിരുന്നോ ?മീറ്റില്‍ "മീറ്റ്‌ " ഉണ്ടായിരുന്നോ കഴിക്കാന്‍!!ബ്ലോഗേഴ്സ് മീറ്റ്‌ എന്നാ സ്പെഷ്യല്‍ വിഭവം വല്ലതും ..???? ..ഹിഹിഹി ...ചുമ്മാ പറഞ്ഞതാ ട്ടോ ...ഹോ ഈ നോമ്പിനു ആ സ്പെഷ്യല്‍ ഒന്ന്‍ ഉണ്ടാക്കണം "ബ്ലോഗേഴ്സ് മീറ്റ്‌ "...

    ReplyDelete
  2. ഹ ഹ അത് കലക്കീ....ഞാനും കരുതി പോയിക്കാണും എന്ന്. ആദ്യം വായിച്ചപ്പോഴേ.......

    ReplyDelete
  3. തൊടുപുഴമീറ്റ് കഴിഞ്ഞു .നമുക്ക് പോകാല്ലേ ..?

    തൊടുപുഴ മീറ്റോ??!!

    ഇതെന്നെഴുതി വെച്ചതാണു പെങ്ങളേ..??
    :)

    ReplyDelete
  4. നല്ല സ്വപ്നം

    ReplyDelete
  5. മീറ്റിനെ പറ്റിയെന്നും അറിയില്ലായിരുന്നു. എന്നെ ഒന്നു കാണാൻ വരണേ

    ReplyDelete
  6. കൂട്ടുക്കാരി ഇങ്ങനെ സ്വപ്നം കാണരുതേ ഇതൊരു ഒന്നുന്നര സ്വപ്നം ആയിപോയി മീറ്റ് നടന്നത് എറണാകുളത്ത് പോസ്റ്റില്‍ തൊടുപ്പുഴ

    ReplyDelete
  7. ഹോ.....ആദ്യഭാഗം വായിച്ചപ്പോള്‍ യാഥാര്‍ത്യ മാണന്നാ തൊന്നിയത്. തുടക്കം മുതല്‍ ഞാന്‍ സ്ഥലത്തുണ്ട് .ഇങ്ങിനെ ഒരാളെ കണ്ടില്ലല്ലോ . എന്ന് ഓര്‍ത്ത് കൊണ്ടാണ്‍ ക്ലൈമാക്സ് വായിച്ചത്. ശരിക്കും ആളെ ഇരിത്തികളഞ്ഞു സാബി

    ReplyDelete
  8. വന്നില്ലെങ്കിലെന്താ... വന്നപോലായില്ലേ !!!
    പോസ്റ്റ് കലക്കീട്ടോ ...

    ReplyDelete
  9. നല്ല പോസ്റ്റ്!

    ഞാൻ ഇടപ്പള്ളി മീറ്റിന്റെ പോസ്റ്റിട്ടു.
    http://jayanevoor1.blogspot.com/

    ReplyDelete
  10. രണ്ട്‌ ബ്ളോഗിണിമാരില്‍ ഒരാളെയേ പരിചയപ്പെടാന്‍ പറ്റിയുള്ളാരുന്നു.. മറ്റേതു സാബിറ ആണെന്നു കരുതിയാ വയിച്ചു തുടങ്ങിയത്‌.. ഇടപ്പള്ളി മീറ്റ്‌ എന്നു കൊടുത്തിരുന്നേല്‍ സംഭവം ജോര്‍..

    ReplyDelete
  11. ബ്ലാങ്കറ്റിന്റെ ഉള്ളില്‍ ആയിരുന്നു എന്ന് വായിച്ച് തുടങ്ങിയപ്പോള്‍ ഒരു കഥ പറച്ചില്‍ പോലെ തോന്നിയെങ്കിലും പിന്നീട് വായിച്ച് വന്നപ്പോള്‍ ശരിക്കും പങ്കെടുത്ത അനുഭവം തന്നെ എന്ന് വിചാരിച്ചു. അവസാനം എത്തിയപ്പോഴാണ് സംഗതി വിചാരിച്ച പോലെ തന്നെ എന്ന് മനസ്സിലായത്‌. നടന്ന ഒരനുഭവം പോലെ ഫീല്‍ ചെയ്തു.
    പാടാനും അറിയാം എന്ന് മനസ്സിലായി.

    ReplyDelete
  12. അസൂയയും കുശുമ്പും നഷ്ടബോധവും സ്നേഹവും സ്വപ്നവും നിറച്ച ബ്ലോഗ് മീറ്റ് രചന നന്നായി. ഇതുവരെ ടൈപ്പിംഗ് ശരിയാക്കിയില്ല അല്ലേ.

    ReplyDelete
  13. ഒരു ചാരന്‍ മീറ്റിനു വന്നിരുന്നെന്നു കേട്ടിരുന്നു. ഇതിപ്പൊ ഒരു ചാരിണി വന്നമട്ടാണല്ലോ...
    സ്വപ്നം തരക്കേടില്ല... സ്വപ്നത്തില്‍ ഐസ്ക്രീം കഴിച്ചിരുന്നോ...?

    ReplyDelete
  14. ഹാ ഹാ ..കലക്കി ..
    അങ്ങനെ ഒരു ചെലവുമില്ലാതെ
    ബ്ലോഗ്‌ മീറ്റ്‌ കണ്ടു മടങ്ങി ...!! അല്ലെ ..

    ReplyDelete
  15. സ്വപ്നത്തിലൊരു ബ്ലോഗ്‌മീറ്റ് അല്ലേ, നന്നായി.

    ReplyDelete
  16. അപ്പോ സാബീ,നീയെന്നെ കണ്ടില്ലെ? ഞാനല്ലെ മിന്നു മോളുടെ കയ്യും പിടിച്ചു കൂതറയുടെ അടുത്തു നിന്നിരുന്നത്.സംഭവം ബഹു ജോറായി.ഇനി കന്‍ണ്ണൂരും ഇതു പോലെ ഒന്നു പൊവണം.പിന്നെ തൊടുപുഴ മീറ്റെന്നത് പോസ്റ്റ് ചെയ്യുമ്പോള്‍ മറന്നതാണോ? അതോ സ്വപ്നം ആദ്യം തന്നെ കണ്ടതായിരുന്നോ?.ഇനി ഒരു കാര്യം പറയട്ടെ,എനിക്കു സാബിയുടെ കവിതയേക്കാളിഷ്ടം ഇത്തരം നുറുങ്ങുകളാണ്. ഒന്നു മനസ്സിരുത്തിയാല്‍ ഇനിയും ധാരാളം സാധ്യതകളുണ്ട്.അഭിനന്ദനങ്ങള്‍!

    ReplyDelete
  17. ആധാരത്തില്‍ തിരുത്ത് വരാറുള്ള പോലെ “ഇനി കന്‍ണ്ണൂരും ഇതു പോലെ ഒന്നു പൊവണം.”എന്നത് “ഇനി കണ്ണൂരും ഇതു പോലെ ഒന്നു പോവണം.” എന്നു തിരുത്തുക (ഹാ...ഹ...ഹാ.. അക്ഷരത്തെറ്റ് ഞാന്‍ സഹിക്കില്ല!)

    ReplyDelete
  18. എന്റെ സാബീ.... ഹരീഷ് തൊടുപുഴയുടെ 'അനര്‍ഘനിമിഷങ്ങള്‍' വായിച്ചതിനു ശേഷമാണു ഈ പോസ്റ്റ്‌ വായിക്കുന്നത്. അവിടെ, മൂന്നു ബ്ലോഗിണികളെ മീറ്റിന്‌ ഉണ്ടായിരുന്നുള്ളുവെന്ന ഒരു പ്രസ്താവന കണ്ടിരുന്നു. സാബിയെ ഹരീഷ്, കാണാതെ പോയതോ അതോ സാബി,ഇന്‍വിസിബിള്‍ ആയിരുന്നോ എന്നൊക്കെ സംശയിച്ചു പോയീ ട്ടോ...

    സ്വപ്നം, അടിപൊളി."തൊടുപുഴ'ക്ക് പകരം 'ഇടപ്പള്ളി' എന്നാക്കിയിരുന്നെങ്കില്‍ സംഭവം ബഹുജോറായിരുന്നെനേ.....!

    (മീറ്റിന്‌ മുന്‍പേ സ്വപ്നം കണ്ടു കളഞ്ഞു ല്ലേ...?)

    ReplyDelete
  19. swapnam kollam ,njaum karuthi ravile vannirikkum ennu ,veetil food undakkumbol swapanam kanummo ok undakki vechu ennu,cooking cheyumbol swapnamkanalle danger ..pavam appol veettukkar .hhaha swapnam kanu iniyum

    ReplyDelete
  20. നല്ല സ്വപ്നം സാബിറ. അടുത്ത പ്രാവശ്യം വരുമ്പോള്‍ റോയല്‍ മിറേജ്‌ മാറ്റി എറ്റേണല്‍ എക്സ്‌ ലൂയിസ്‌ ഒന്നു അടിച്ചു നോക്കു.. റോയല്‍ മിറേജിണ്റ്റെ മണം കാരണം ചെകിടിച്ചു പോയി..

    ReplyDelete
  21. തൊടുപുഴ ഇടപ്പള്ളിയാക്കിയത് നന്നായി. എന്നാലും ആ സ്പ്രേയുടെ ഒരു മണം.3 കുട്ടികളുടെ തള്ളയായി,മൂ‍ത്ത മോളെ കെട്ടിക്കാനുമായി. എന്നിട്ടും മോഹം കണ്ടില്ലെ?

    ReplyDelete
  22. ആദില മീറ്റ്‌ കിട്ടിയില്ലട്ടോ
    ആളവന്താന്‍ ആദ്യവരവിനും കമെന്റിനും നന്ദിയുണ്ട്
    ഹരീഷ് തൊടുപുഴ അയ്യോ ..ഹരീഷേട്ടാ വണക്കം ആദ്യ വരവല്ലേ താങ്ക്യു
    ഹൈന ജുവൈരിയ ജുവീ ഞാന്‍ വരാട്ടോ

    ReplyDelete
  23. പാവപെട്ട ധനികനും സുന്ദരനും ശുശീലനുമായവനെ...
    എനിക്ക് ഇഷ്ട്ടപെട്ട എഴുത്തുകള്‍ കിട്ടിയ പാലക്കുഴി .
    ചിത്രകാരന്‍ ,താങ്ക്സ്ട്ടോ ..വീണ്ടും വരിക .
    ജയന്‍, വൈദ്യനും വന്നുലോ സങ്കതി നര്‍മ്മമാ നല്ലത് അല്ലെ..?
    പുറക്കാടന്‍, താങ്ക്യു ഞാന്‍ അടുത്ത മീറ്റ്‌ വെകേഷന്‍ സമയം ആണെങ്കില്‍ വരും ഉറപ്പാ ..ഹാ
    പട്ടേ പാടം രാംജി, ഹോ പാട്ട് അറിയന്നോ വല്ലാത്ത പാട്ട് തന്നെ കെട്ടിയോന്‍ വരെ ഓടും അതാ കുഴപ്പം .
    എന്‍.ബി.സുരേഷ് ,നന്ദിയുണ്ടുട്ടോ ടിപിംഗ് ശരിയാക്കാം സമയം ഇല്ലന്നേ ..
    കൊട്ടോട്ടിക്കാരന്‍, ഹോ എന്താ പറയ ഞാന്‍ സകല കലാ വല്ലഭന്‍ .ഹും അല്പം അസുയ ഉണ്ട് എനിക്ക് .വീണ്ടും വരണെ..
    സോനാജി ക്കാക്കാ ,സന്തോഷം ഉണ്ട്ട്ടോ ..
    നവാസ് ,താങ്കളുടെ എഴുത്ത് ലാളിത്യം നിറഞ്ഞതാണ്‌ എനിക്കിഷ്ട്ടമാണ് .എനിക്ക് നര്‍മ്മം അറിയില്ല .കിട്ടിയതങ്ങു കാച്ചിയതാ ..വന്നതില്‍ താങ്ക്സ് .
    അനിലേട്ടാ ,സ്വപ്നതിലേലും എത്തി ഞാന്‍ അവിടെ ഹും അല്ലാതെ പിന്നെ

    ReplyDelete
  24. എന്റെ കുട്ടിക്കാ അടങ്ങി ഒതുങ്ങി ഇരുന്നോണം
    അയ്യേ എന്തിനാ മക്കള്‍ മുന്നാക്കിയത് അത് കുറഞ്ഞുപോയി മോശം
    പത്തരുപത്തഞ്ചു വയസ്സൊക്കെ ആയില്ലേ ..എനിക്ക് അത് കുറച്ചു പറയല്ലേ കുട്ടിക്കാ ..പിന്നെ അക്ഷര തെറ്റ് കന്നഡ വെക്കാതെ നോക്കിയാ മതിട്ടോ കള്ളന്‍ കുട്ടിക്ക മീറ്റിനു വന്നില്ല .
    കുഞ്ഞു നന്ദിയുണ്ട് ട്ടോ ചിരിക്കാന്‍ വകയുണ്ടായോ ..?
    പൌര്‍ണമീ നീ ഇവിടെ ഉദിച്ചത് നന്നായി ..ഇല്ല പാചകം കഴിഞ്ഞത് കാണാറില്ല സങ്കടമുണ്ട് .ആ കാണുമായിരിക്കും ..അപ്പുന് ഒരു ഹായ് കൊട്
    പുരക്കാടന്‍ , ഉറപ്പായിട്ടും അടുത്ത മീറ്റിനു സ്പ്രേ എന്നല്ല എല്ലാം മാറ്റും. ഹാ ..
    കുട്ടിക്ക ഒന്ന് മിണ്ടാണ്ടിരി ട്ടോ ..?

    ReplyDelete
  25. ഇത് അറ്റിച്ചുപൊളിച്ചു.എന്നാൽ കൂതറ ഹാഷിമിന്റെ പോസ്റ്റ് വായിച്ചതിന് ശേഷം അലിയുടെ പോസ്റ്റിൽ ഇടപ്പള്ളി മീറ്റിലെ പാമ്പ് പുരാണത്തിൽ ഇട്ട് കമന്റ് ഇഷ്ടപ്പെട്ടില്ല.സത്യം മനസ്സിലാക്കാതെ ആയിരുന്നു.

    ReplyDelete
  26. ഞാനും കരുതി,ആകെ 3 മഹിളാമണികളല്ലേ മീറ്റിനുണ്ടായിരുന്നുള്ളൂ..അതില്‍ ഇങ്ങളെ പേരുണ്ടായിരുന്നില്ലല്ലോന്ന്..ഇനീപ്പൊ ഇങ്ങളെ മഹിളയായി ആര്‍ക്കും മനസ്സിലാവാഞ്ഞിട്ടായിരിക്ക്വോന്നും ഒരു ന്‍ഇമിഷം സംശയിക്കാതിരുന്നില്ലാട്ടാ ..:)

    എന്തായാലും സ്വപ്നം വഴിയെങ്കിലും മീറ്റില്‍ പങ്കെടുത്തല്ലോ..

    ആദ്യായിട്ടാണേ ഇവിഏ ഇനീം വരാം സമയം പോലെ..ആ പിന്നെ..നുമ്മ വികെ പടി ആണേ..

    ReplyDelete
  27. ayyoo ee swapnathile koothu njan anubhavichathaa ennu swantham
    ennu mammayude swantham poovi

    ReplyDelete
  28. സമയം എത്രയായീ എന്ന് ചോദിച്ചാല്‍ ആ ....
    ഏസിയുടെ നല്ല തണുപ്പ് .ബ്ലാങ്കറ്റിന്റെ ഉള്ളിലായിരുന്നു

    .ആദ്യത്തെ ഈ രണ്ട് വരി ഒഴിവാക്കി എഴുത്തിനു ഒരു സസ്പെന്‍സ് കൊടുക്കാമായിരുന്നു.

    എന്തായാലും വല്ലാത്ത സ്വപ്നം തന്നെ.... പ്രാര്‍ത്ഥിച്ചു കിടന്നാല്‍ ഇതുപോലുള്ള ദു:സ്വപ്നങ്ങള്‍ ഒന്നും കാണില്ല സാബീ....

    എഴുത്ത് രസകരമായി.

    ReplyDelete
  29. പാവം... കുറച്ചു ദിവസം മുമ്പ് വരെ കുഴപ്പമൊന്നുണ്ടായിരുന്നില്ലല്ലൊ...

    ReplyDelete
  30. സ്വപ്നത്തിലെ മീറ്റ് പോസ്റ്റ് ഇഷ്ടായി....

    ReplyDelete
  31. ഹഹ റിയാസിന്റെ കാമെന്റ്റ്‌ എന്നെ ചിരിപ്പിച്ചുട്ടോ

    ReplyDelete
  32. ചാണക്യന്‍
    ഹുംസക്ക
    പൂവിമോള്‍
    എല്ലാര്‍ക്കും നന്ദിയുണ്ട് കേട്ടോ

    ReplyDelete
  33. തെറിവിളിക്കാനുള്ള ക്ഷണം കേട്ട് കൂതറഹാഷിമിന്റെ ബ്ലോഗില്‍നിന്നും വന്നതാ. ഇത്ര നല്ലൊരു മീറ്റുവിശേഷത്തില്‍ തെറിവിളിക്കാനുള്ള വിവരമൊന്നും എനിക്കില്ല. മീറ്റുവിശേഷം അസ്സലായി.
    മീറ്റില്‍ അശോകനെ കണ്ടില്ലേ...?

    ReplyDelete
  34. കൊള്ളാല്ലോ എന്ത് ഒരു ചോപ്പനം............ഇത് ചോപ്പനം ആയതു ഭാഗ്യം ഇല്ലെങ്ങില്‍ മീറ്റാന്‍ വന്നര്‍ ഒക്കെ സബിരയുടെ തലക്ക് മേടിട്ടു പോകുമായിരുന്നു

    ReplyDelete
  35. സ്വപ്നവും കണ്ടിരുണോ. ആണുങ്ങള്‍ മീറ്റില്‍ വന്നു ഈറ്റി പോയി.
    ഏതായാലും സ്വപ്നം നന്നായി. തുടക്കം തന്നെ കണ്‍ഫ്യൂഷന്‍ ആയെങ്കിലും ഒടുക്കം എല്ലാം പരിഹരിച്ചു.

    ReplyDelete
  36. പാട്ട് കലക്കീട്ടോ.
    സോറി പോസ്റ്റ് കലക്കീട്ടോ.

    ReplyDelete
  37. എല്ലാ നന്മകളും നേരുന്നു!!
    രസായിരിയ്ക്കുന്നു

    ReplyDelete
  38. കൊള്ളാല്ലോ സാബിത്ത.....

    ReplyDelete
  39. മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കുശുമ്പ് &#@%

    ReplyDelete
  40. Kandathu parayumpol ...!

    Manoharam, Ashamsakal...!!!

    ReplyDelete
  41. ക്ഷമിക്കണം ആദ്യമായിട്ടാ ഇവിടെ. സ്വപ്നങ്ങള്‍ക്ക് പോലും കഥയുടെ സുഗന്ധം പൂശിയുള്ള എഴുത്ത് മനോഹരമായി . എത്രപേര്‍ അഭിപ്രായം പറഞ്ഞു എന്നുള്ളതിന്റെ കണക്ക് എഴുത്തുകാരിക്ക് അറിയാം . നന്നായി എന്ന് ഇത്രയും പേര്‍ അഭിപ്രായം പറഞ്ഞു . ഞാനും അതുപറയുന്നു. എഴുതിയത് മംഗ്ലീഷിലല്ല . ശുദ്ധമായ മലയാളത്തില്‍ . ഈ ചെറിയ പോസ്റ്റില്‍ ഏറ്റവും ചുരുങ്ങിയത് പതിനഞ്ച് അക്ഷരത്തെറ്റുകള്‍ ഞാന്‍ കാണിച്ചു തരാം . ഇതോ ശരി . അതോ തിരുത്തുന്നതോ ശരി . മലയാള ഭാഷ നമ്മുടെ അമ്മയാണ് . അതിനെ ഇങ്ങിനെ ചവിട്ടരുത് . വീഴ്ത്താന്‍ ആയിരം പേര്‍ വരും വീണാല്‍ ആരുമുണ്ടാവില്ല. ഭാവുകങ്ങള്‍

    ReplyDelete
  42. പ്രിയ അബ്ദുല്‍ കാദര്‍ സാഹിബിനു സാര്‍ ദയവായി ഇതിലുള്ള പതിനഞ്ചു അക്ഷര തെറ്റുകള്‍ തിരുത്തി കാണിച്ചാലും .അതല്ലേ വിവരമുള്ളവര്‍ ചെയ്യുക .അപ്പോഴാണ് പിന്നീടു അതേ വാക്കുകള്‍ നമ്മെ തിരുത്താന്‍ പ്രലോഭിപ്പിക്കുക .

    പിന്നെ എല്ലാവരും നന്നായി എന്ന് പറഞ്ഞാല്‍ അത് നോക്കി നന്നായി എന്ന് താങ്കളും പറഞ്ഞു എങ്കില്‍ നിങ്ങള്‍ എഴുതിയ പുറം ചൊറിച്ചില്‍ .എന്ന് വെച്ചാല്‍ അങ്ങ് ഇപ്പോള്‍ ചെറുതായി എന്നെ ചൊരിഞ്ഞു തന്നു പക്ഷേ തിരിച്ചു ചൊറിയാന്‍ ഞാന്‍ വരില്ല .

    പിന്നെ മലയാള ഭാഷ നമ്മുടെ അമ്മയാണ് .,അമ്മയുടെ മക്കള്‍ വലുതാവുംബോഴാണ് അമ്മയുടെ സ്വഭാവശുദ്ധി മൊത്തമായി പഠിക്കുക അപ്പോള്‍ അവര്‍ അമ്മയെ ധിക്കരിക്കില്ല .മലയാളം അക്ഷരം ഏഴു ത്തിലുടെയും വായനയിളുടെയും മനസ്സിലാക്കി വരുന്ന പുതിയ എഴുത്തുകാരെ നിങ്ങളെ പോലുള്ളവര്‍ ധീരമായ കമെന്റിലുടെ തളര്ത്തുകയല്ലേ ചെയ്യുന്നത്. അതോടെ അവരുടെ എഴുത്ത് മുരടിക്കും അപ്പോള്‍ ആരാണ് ശരിക്കും മലയാളത്തെ ചവിട്ടുന്നത് .അറിവുള്ളവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കട്ടെ വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം എന്നാണല്ലോ ..?

    ReplyDelete
  43. സ്വപ്നം ..നന്നായി..അനുഭവമാണെന്ന് ആദ്യം കരുതി..പിന്നെ ചിരിപ്പിച്ചു..വായിക്കാൻ സുഖമുണ്ട്‌..നല്ല എഴുത്ത്‌ ആശംസകൾ

    ReplyDelete
  44. ഇത്രയും സുന്ദരിയായ സാബിറയുടെ മുഖത്ത് രോഷം പടരുമ്പോള്‍ ഭംഗി നഷ്ട്ടപ്പെടുന്നു .പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ തിരുത്തുന്നതിനു പകരം അതു ചൂണ്ടിക്കാണിച്ചു തരുന്നവരുടെ മുഖത്ത് കരിവാരിത്തേക്കുന്നത് കുലസ്ത്രീകള്‍ക്കു യോജിച്ചതല്ല . അതു"കുള"സ്ത്രീകളുടെ കുലത്തൊഴിലാണ്'
    ഇപ്പോള്‍ പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയതല്ലല്ലൊ കുറച്ചുകാലമായില്ലേ നടക്കാന്‍ തുടങ്ങിയിട്ട്. അമ്മയെ 'അരി'യുന്നതിനു പകരം അറിയണമെന്നല്ലേ ഞാന്‍ പറഞ്ഞുള്ളു . അതിനിത്രയും ക്രൌര്യമോ... 15 അക്ഷരത്തെറ്റുകള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അതു തിരയുന്നതിനു പകരം എന്നെയിങ്ങനെ കണ്ണിമയ്ക്കാതെ നോക്കിയാല്‍ ആളുകളെന്തു വിചാരിക്കും . തിരക്കിലാണങ്കിലും ഞാന്‍ അക്കമിട്ടു നിരത്താം 
    1)പാവപ്പെട്ടവന്‍
    2)കള്ളി വേറെ തുണിവേറെ...കള്ളിത്തുണി
    3)പാവപ്പെട്ടവനിപ്പൊ
    4)കാട്ടാക്കട
    5)കണ്ടുനിന്നഞ്ഞാനല്ല ഞാന്‍
    6)അക്സനിട്ടു..(?)
    7)എനിക്കെപ്പൊഴോ
    8)പാവ്വത്താനല്ല പാവത്താന്‍
    9)സുഘന്ധമല്ല..സുഗന്ധം
    10)നുറ്റിപത്തല്ല...നൂറ്റിപ്പത്ത്
    11)ഒളിയബെരിയല്ല...ഒളിയമ്പെറിഞ്ഞു
    12)മാറ്റികുടെയല്ല..മാറ്റിക്കൂടെ
    13)പുന്'കുലയല്ല...പൂങ്കുല
    14)അവളെകാളും അല്ല അവളെക്കാളും 
    15)നോക്കിയപ്പോഴാണ്'
    ഇനിയും ആവനാഴിയില്‍ അമ്പുകള്‍ ബാക്കി .തെറ്റുകള്‍ തിരുത്തിയതിനു ശേഷം ഈ കമന്റു മാറ്റിക്കോളൂ.
    എന്നിട്ട് ദുരഭിമാനത്തിന്റെ തട്ടമെടുത്തിട്ട് ആ ഗൌരവം മറയ്കൂ...
    "എന്റെ പുറംചൊറിഞ്ഞാല്‍ ഞാന്‍ 
    നിന്റെ പുറം ചൊറിയാം "
    നല്ല പുറമെങ്കില്‍ ഞാന്‍ 
    നന്നായിച്ചൊറിയുമല്ലൊ

    ReplyDelete
  45. ഭായീ, ഇപ്പോഴാ താങ്കള്‍ ചെയ്തതാണ് വിവരമുള്ളവര്‍ ചെയ്യേണ്ടത്. അല്ലാതെ മലയാളത്തില്‍ എനിക്കുള്ള അറിവില്ലായ്മ ഞാന്‍ തിരുത്തണമെങ്കില്‍ അത് അറിവുള്ളവര്‍ ഇപ്പോള്‍ താങ്കള്‍ ചെയ്തപോലെ തിരുത്തണം .അല്ലാതെ ഞാനാണ് കേമന്‍ എന്ന് കരുതി മറ്റു പാവം എഴുത്തുകാരെ തളര്‍ത്തരുത് .

    കണ്ണുരാന്‍ താങ്കളുടെ ബ്ലോഗില്‍ കാമെന്റിയപോലെ ബ്ലോഗെഴുത്തിനു വരുമാനമൊന്നും ഇല്ലല്ലോ. ആല്പം ആളുകളുടെ സന്തോഷമുള്ള കാമെന്റ്റ് .അത് നിങ്ങളെ പോലുള്ളവരുടെ വിമര്‍ശനം മാത്രം ആയാല്‍ ബ്ലോഗ്‌ എഴുതാന്‍ ആര്‍ക്കാ താല്പര്യം കാണുക .പിന്നെ ഒരു പത്രത്തില്‍ എഴുതാന്‍ ഇത്രയ്ക്കു റിസ്ക്‌ എനിക്ക് തോന്നിയില്ല. ബ്ലോഗ്‌ രാജാക്കന്മാരുടെ ഇടയില്‍ പിടിച്ചു നില്‍ക്കാനാ പാട്. എന്ന് വെച്ച്‌ പേടിച്ചോടാനും ഞാന്‍ ഒരുക്കമല്ല .

    എനിക്ക് ബ്ലോഗില്‍ നില്‍ക്കാന്‍ മറ്റുള്ളവരുടെ വോട്ടു വേണമെന്നില്ല. ഞാന്‍ ഞാനാണെന്ന് എനിക്ക് നന്നായി അറിയാം .ഇവിടെ ദുരഭിമാനത്തിനു സ്കോപില്ല മാഷെ ..താങ്കളുടെ ചൊറിയുന്ന പോസ്റ്റും അതുപോലത്തെ കമന്റും കണ്ടപ്പോഴുള്ള എന്റെ മനസ്സില്‍ തോന്നിയത് പറഞ്ഞെന്നു മാത്രം അതുകൊണ്ട് എന്റെ പോസ്റ്റിലെ 15 അക്ഷരതെറ്റുകള്‍ അക്കമിട്ട് കാണാന്‍ പറ്റി , തീര്‍ച്ചയായും സമയത്തിനനുസരിച്ച് തിരുത്താന്‍ ശ്രമിക്കും.

    ReplyDelete
  46. എന്താണോ മനുഷ്യരില്‍ വിശിഷ്യാ പ്രതിഭകളില്‍ ഉണ്ടാകാന്‍ പാടില്ലാത്തത് അത് സഹോദരിയുടെ മറുപടിയില്‍ നിറഞ്ഞു നില്‍ക്കുന്നു ....അഹം .( നാശത്തിലേക്ക് നയിക്കുന്ന രോഗം )
    ഇനിപ്പറയട്ടെ മിഴിനീര്‍ എന്നപേരില്‍ ഒരു ബ്ലോഗുള്ളതു എനിക്കറിയില്ലായിരുന്നു . എന്‍റെ ബ്ലോഗില്‍ വരുന്ന മിഴിനീര്‍ത്തുള്ളിയാണ്
    ഞാനുദ്ദേശിച്ചത് . സഹോദരി വാളുമായി വന്നപ്പോഴാണ് അബദ്ധം മനസ്സിലായത്‌ .
    പിന്നെ എന്‍റെ ചൊറിച്ചിലിലെ നര്‍മ്മം ഉള്‍ക്കൊള്ളാതെ മര്‍മ്മത്തില്‍ പിടിച്ച് പകതീര്‍ക്കുന്നതെന്തിന്.....? മനസ്സുണ്ടെങ്കില്‍ അതിരുത്തി വായിച്ചു നോക്കു ആരെയെങ്കിലും കുറ്റപ്പടുത്തിയിട്ടുണ്ടോയെന്ന് .

    ReplyDelete
  47. വിമശന കമന്റ് താങ്കള്‍ക്കും ഇഷ്ട്ടമെല്ലെന്നിപ്പോ മനസ്സിലായി
    എന്നിട്ടും മറ്റുള്ളവരുടെ മേല്‍ അതടിച്ചേല്പ്പിക്കുന്നതെന്തിന്…??

    അഹം മാറ്റാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്,
    അഹം കാണിച്ചതിന് മാപ്പ്.
    കൂടെ തെറ്റായി ആളെ മനസ്സില്ലാക്കിയതിനാലാണ് താങ്കളുടെ പോസ്റ്റില്‍ പേര് മാറിയതെന്ന് മനസിലായിട്ടും അതു തിരുത്താതിരിക്കുന്നതിലെ നട്ടെല്ലില്ലായ്മയെ ഞാനും ക്ഷമിച്ചു.

    ഞാന്‍ പുറം ചൊറിയാന്‍ എവിടേയും പോയിട്ടില്ലെന്ന് വ്യക്തമായി എനിക്കറിയവുന്നതിനാലാണ് താങ്കളുടെ പോസ്റ്റില്‍ കമന്റേണ്ടി വന്നത്. പക്ഷേ പുറം ചൊറിച്ചില്‍ അല്ലാത്തതിനലാവാം താങ്കള്‍ക്കത് ദേശ്യം തോന്നിയത്.
    താങ്കളുടെ കമന്റില്‍ ഞാന്‍ സുന്ദരിയാനെന്ന് എഴുതി കണ്ടു “കുളസ്ത്രീ“ ആവരുതെന്ന ഉപദേശവും കണ്ടു... പ്ലീസ് എന്നെ ബ്ലോഗറായി മത്രം കാണുക..ആണായാലും പെണ്ണായാലും താങ്കള്‍ക്ക് ഞാന്‍ ബ്ലോഗര്‍ മാത്രം

    മലയാളം എഴുതുന്നതില്‍ വരുന്ന തെറ്റുകള്‍ കൂട്ടു ബ്ലോഗരാല്‍ തിരുത്തപെടുമെന്ന വിശ്വാസത്തോടെ ഇനിയും ഞാന്‍ ബ്ലോഗും, അങ്ങിനെ ഒക്കെ തന്നെ അല്ലെ എല്ലാവരും ബ്ലോഗുന്നെ...

    പ്ലീസ് എനിക്കീ വിവാദത്തില്‍ താല്പര്യമില്ലാ... അതോണ്ട് സാറേ... സലാം.. :)

    ReplyDelete
  48. "കുള"സ്ത്രീക്ക് ഒരിക്കലും കുലസ്ത്രീയാകാന്‍ കഴിയില്ലെന്ന് തെളിയിച്ചത് കൊണ്ടും നോട്ടം നട്ടെല്ലിലാണെന്ന് മനസ്സിലായത് കൊണ്ടും
    ഞാനും നിറുത്തുന്നു . നല്ല നമസ്കാരം

    ReplyDelete
  49. ഇത് സ്വപ്നമാണല്ലെ ഞാനും കരുതി ഞാൻ പലരോടും ബ്ലോഗ് മീറ്റിനെ പറ്റി ചോദിച്ചിരുന്നു അവരാരും സാബി വന്നത് പറഞ്ഞിരുന്നില്ല .. അവരോടൊക്കെ എനിക്കു ദേഷ്യം തോന്നി അവരെന്താ നിങ്ങളെ മറന്നതെന്ന് .. സങ്കടമായി അവസാനമല്ലെ മനസിലായത് ആളു കിടക്കപ്പായയിൽ ആണെന്ന് ഏതായാലും എഴുതിയത് അടിപൊളിയായി ആശംസകൾ...(ഞാൻ സ്വപ്നത്തിൽ പോലും കണ്ടില്ലല്ലൊ അതാ സങ്കടം..)

    ReplyDelete
  50. ഈ മെയില്‍ എനിക്കും അയച്ചു കിട്ടിയിരുന്നു.എന്നാലാ മെയില് വായിച്ചു അദ്ദേഹത്തിനു അപ്പോള്‍ തന്നെ രണ്ടു വരി കുറിക്കയും ചെയ്തിരുന്നു. അതില്‍ പറഞ്ഞപോലെ വെറും ചില അക്ഷര തെറ്റ് ചൂണ്ടി കാണീച്ചതിനു മിഴിനീര്‍ വളരെ മോശമായി അദ്ദേഹത്തോട് പെരുമാറീ എന്നു ധരിച്ചായിരുന്നു ഞാന്‍ അങ്ങിനെ ഒരു മറുപടി (Good,chilarundu thaan cheyyunnathanu ellam sari ennu dharichu vsaayavar..avarkk vimarshanam ulkkollanum athupole maanyamaayi prathikarikkaanum ariyilla thanne..


    iviteyaaNu thaankalute prasakthi...good keep it up..

    if you dont mind pls gv me that blog link too...

    2010/10/19 Abdulkader salalah
    - Show quoted text -) അദ്ദേഹത്തിനു അയച്ചതു..ഇവിടെ ഈ ബ്ലോഗില്‍ വന്നു, “മിഴിനീര്‍“ എന്താണ് ചെയ്തതു എന്നും അതിനു അദ്ദേഹം നലകിയ മറുപടീയും ഒക്കെ വായിച്ചപ്പോള്‍, അദ്ദേഹം ആ മെയിലിലൂടെ നടത്തിയ പരാമറ്ശങ്ങള്‍ അതി അപലപനീയമാണെന്നു ബോധ്യമായി. അത്തരമൊരു പരാമര്‍ശം നടത്തിയതിനു അദ്ദേഹം മിഴിനീരിനോടും ബ്ലോഗ് ലോകത്തോടും മാപ്പ് പറായാന്‍ ബാധ്യസ്ഥനാണ്‍.അതു അദ്ദേഹം ചെയ്യുമെന്നു തന്നെ പ്രത്യാശിക്കാം.ഇതോടൊപ്പം മറ്റൊന്നു കൂടി പറഞ്ഞോട്ടെ...മിഴിനീരിന്‍റെ ബ്ലോഗ് ഞനും ഇപ്പോഴാണ് വായിച്ചതു.. അതില്‍ അക്ഷരതെറ്റുകള്‍ ധരാളം എന്നതു ഒരു സത്യം മാത്രം. അതു ചൂണ്ടി കാണീച്ചപ്പോള്‍ തിരുത്തുക എന്ന സിമ്പിള്‍ കലാപരിപാടി നടത്തുകയായിരുന്നു വേണ്ടിയിരുന്നതു..പോട്ടേ.. ഇതൊരു പോരിനുള്ള വകയായി കാണാതെ എല്ലവരും രമ്യമായി സൌഹാര്‍ദ്ദപരമായി എഴുതിയും വായിച്ചും പറഞ്ഞും മുന്നോട്ട് നീങ്ങട്ടെ...

    ReplyDelete