Thursday, March 11, 2010

എന്റെ പോന്നുപ്പ

നിന്നെ പോലെ എനിക്കുമുണ്ടായിരുന്നു ഒരു പിതാവ്. സ്നേഹിക്കുകയും ലാളിക്കുക്കയും ചെയ്യുന്ന എന്റെ പോന്നുപ്പ. നഷ്ട്ടങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ എന്നെ തുറിച്ചു നോക്കുന്ന ആ ദിനം ഇന്നും ഓര്‍ത്താല്‍ ഞാന്‍ വിങ്ങുകയാണ്. എന്റെ അസ്വസ്ഥതകളുടെ അലകടലിനൊരു ശാന്തി തീരമായിരുന്നു എന്റെ പിതാവ്.

പ്രവാസ ഭൂമിയിലേക്ക് ഞാന്‍ കടന്ന്  വന്നപ്പോള്‍ ഒരുപാടൊരുപാട് സന്തോഷമായിരുന്നു ആ മുഖത്ത്. ജോലി കഴിഞ്ഞ് വരുമ്പോള്‍ എനിക്കിഷ്ട്ടമുള്ള എന്തെങ്കിലും ആ കയ്യില്‍ ഉണ്ടാകുമായിരുന്നു. കുട്ടികാലം തൊട്ടേ വിദേശത്തായിരുന്ന എന്റെ പിതാവിനെ മാസങ്ങളുടെ എണ്ണം ഇല്ലാതെ കാണാന്‍ കഴിയുമല്ലോ എന്ന സന്തോഷം എന്റെ മനസ്സിന്റെ തുടിപ്പുകള്‍ വര്‍ധിപ്പിച്ചു. പിതാവിനെ കാണുന്നതും, മിണ്ടുന്നതും, എല്ലാ വിവരങ്ങളും വെച്ച്‌ ഉമ്മാക്ക് കത്തുകളെഴുതി. ഇന്നത്തെ ഫോണ്‍ സൗകാര്യമൊന്നും അന്നില്ല. പതിനാലു വര്‍ഷം മുമ്പ്‌. നല്ലൊരു പാചക പ്രിയനായിരുന്ന ഉപ്പാന്റെ കയ്‌കൊണ്ട്‌ ഇടയ്‌ക്കിടക്ക് കിട്ടുന്ന സാന്‍ഡ്‌വിച്ച് ഇന്നും നാവിനെ കൊതിപിക്കുനതിനോടൊപ്പം കണ്ണിനെയും നനക്കുന്നു.

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും നീങ്ങി. ഉപ്പാക്ക് നാട്ടിലേക്ക്പോകാനുള്ള അവധി എത്തിത്തുടങ്ങി. എനിക്ക് വിഷമം ഉണ്ടെങ്കിലും കാത്തിരിക്കുന്ന ഉമ്മക്കും അനിയന്‍ മാര്‍ക്കും ഉള്ള സന്തോഷം എനിക്ക് ആശ്വാസമായി. അങ്ങനെ റീഎന്‍ട്രി വിസ അടിക്കാനും കൊടുത്തു.
ഒരുപുലര്‍ച്ചെ ഉപ്പ വന്നപ്പോള്‍ മുഖത്തിനൊരു വല്ലായ്മ. എന്താണെന്ന എന്റെ അന്വേഷണത്തിന് പൊടുന്നനെ ഉത്തരം വന്നു. ഗ്യാസ്ട്രബിള്‍. ഡോക്ടറെ കാണിക്കാന്‍ പറഞ്ഞ എന്നോട് ഗള്‍ഫുനാട്ടിലെ ഹോസ്പിറ്റലിലെ ചിലവുകള്‍ വിശദീകരിച്ചു. ഞാന്‍ അത് കേട്ടു നിസ്സഹായതയായി. അന്ന് രാത്രി എന്റെ മനസ്സ് വേദനികുന്നുണ്ടായിരുന്നു. പുലര്‍ച്ചെ തന്നെ ഞാന്‍ ഉപ്പയെ റൂമില്‍ വിളിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞു. വീണ്ടും ജോലിയില്‍ തന്നെ..

നമസ്കാരത്തിനു കടയടച്ചുഎന്റെ അടുത്തെത്തുമ്പോള്‍ ആ മുഖത്ത്‌ പുഞ്ചിരി തെളിഞ്ഞു. ഞാന്‍ സന്തോഷിച്ചു. ഉപ്പ അന്ന് സ്പെഷ്യല്‍ സാന്‍ഡ്‌വിച്ച് ഉണ്ടാക്കിതന്നു. എല്ലാവരും കഴിച്ചു.
സന്തോഷത്തോടെ പിരിഞ്ഞു. പിന്നെ ഉച്ച ഭക്ഷണത്തിനാണ് ഉപ്പ എത്തിയത്. വല്ലാതെ മുഖത്തിനൊരു വാട്ടം. ഭക്ഷണം വിളമ്പുന്ന എന്നെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു. റീഎന്‍ട്രി അടിച്ചു. നാളെ കിട്ടും. ഞാന്‍ മൂളി. പാതി സന്തോഷത്തോടെയുള്ള എന്റെ മൂളല്‍കേട്ട് എല്ലാവരും ചിരിക്കുന്നു. അതിനിടയിലായിരുന്നു പെട്ടന്നൊരു നെഞ്ചുവേദന. ഉപ്പാന്റെ മുഖം കറുത്തിരുണ്ടു. ഞാന്‍ അല്പം ചുടുവെള്ളം കൊടുത്തു. അതുകുടിച്ചപോഴെകും വണ്ടിയുമായി എത്തിയ എന്റെ ഭര്‍ത്താവിന്റെ കയ്യും പിടിച്ചു ഉപ്പ എന്നോട് പറഞ്ഞു. “ഭക്ഷണം ഞാന്‍ വന്നിട്ട് നമുക്ക് കഴിക്കാം നീ കരയല്ലേ എനിക്കൊന്നും ഇല്ല“
ഞാന്‍ കോണിപ്പടി വരെ ഉപ്പയെ അനുഗമിച്ചു. പുഞ്ചിരിച്ചു കൊണ്ട് തന്നെ

ഒന്നുകുടെ എന്നെ തിരിഞ്ഞു നോക്കി. ഞാന്‍ കാത്തിരുന്നു. മണിക്കുറുകള്‍ നീങ്ങി. ഒരു വിവരവും ഇല്ല. അങ്ങനെ ക്ഷമ കേട്ട് ഞാന്‍ അങ്ങോടുമിങ്ങോട്ടും പരതി. കാരണം

എവിടെ കൊണ്ട് പോയി, എന്താണ് എന്നൊന്നും അറിയില്ല. വേദനകടിച്ചമര്‍ത്തുന്ന ഉപ്പയെ കണ്ണില്‍ കണ്ട് നിമിഷങ്ങള്‍ തള്ളിനീക്കി. സഹികെട്ട് ഞാന്‍ ജനലിലൂടെ പുറത്തേക്ക് കാണും വിധം ചുവര്‍ ചാരി നിന്നു. അപ്പോഴാണ് എന്റെയൊരു ബന്ധു വരുന്നത് കണ്ടത്. വിവരം അറിഞ്ഞ് വന്നതാണ്‌. കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞു. അല്‍പ്പം ആശ്വാസം കിട്ടി.


എങ്കിലും മനസ്സ് അനുവദിക്കുന്നില്ല. എനിക്കിപ്പോ ഉപ്പാനെ കാണണം. ഞാന്‍ കരയാന്‍ തുടങ്ങി. എന്റെ ഉപ്പതിന്ന പാതി ചോറ് പത്രം കൊണ്ട് മുടി. ഞാന്‍ പര്‍ദ ധരിച്ചു. ഞങ്ങള്‍ ആശുപത്രിയില്‍ എത്തി. അപ്പോഴാണ്‌ എന്റെ നെഞ്ച് കീറി മുറിച ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത്. പോന്നുപ്പ ഇഹലോകം വിട്ടു പോയി. ആരുടെയും സമാധാന വാക്കുകള്‍ക്ക് പകരം നിര്‍ത്താനാവുന്ന നഷ്ട്ടമല്ല അത്. എന്നോട് പുഞ്ചിരിച്ച് പടിയിറങ്ങിയ ആ മുഖം മനസ്സില്‍ കിടന്നു വിങ്ങി. പിന്നീട് അവിടെയുള്ളവര്‍ പറയുന്നത് കേട്ടു അജ്‌നബി(വിദേശി) ആയ കാരണം ആശുപത്രിയില്‍ അഡുമിറ്റ് ചെയ്യാന്‍ സമയം എടുത്തു. അല്ലെങ്കില്‍ രക്ഷപെട്ടെനെ ...... അജ്‌നബി എന്ന വാക്കിന് ശരിവെക്കുന്ന പേപ്പര്‍..!!! അത്ര വിലപോലും ഈ നശിച്ച നാട്ടില്‍ അജ്‌നബിയുടെ ജീവന് ഇല്ലേ...?? ആര് ആരോട് ചോദിക്കാന്‍. എത്ര ജീവന്‍ അങ്ങിനെ പൊലിയുന്നു. എന്നതും പോര പോന്നുപ്പാന്റെ മുഖമൊന്നു കാണാന്‍ ഏറെ നേരം കടലാസുകള്‍ ശരിയാകേണ്ടി വന്നു. കുറേ കഴിഞ്ഞ് അനുമതിപത്രം കിട്ടി.


പ്രിയപെട്ടവരെ ഒരാള്‍ക്കും ഈ വിധി വരാതിരികട്ടെ..........!!

ഞാന്‍ എന്റെ പോന്നുമുത്തായ ഉപ്പാനെ കണ്ടു. പുഞ്ചിരിക്കുന്ന ആ മുഖം അപ്പോഴും എന്നെ സമാധാനിപ്പിക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ കെട്ടിപിടിച്ചു ചുംബിച്ചു. ഇന്‍ഷാ അള്ളാ ഞാനും വരും.
തിരിഞ്ഞു നടക്കാന്‍ ആജ്ഞ വന്നു. ഞാന്‍ എന്റെ പോന്നുപ്പയെ വിട്ടു പോന്നു. പിറ്റേന്ന് തന്നെ ഇവിടുത്തെ നിയമങ്ങള്‍ക്കുള്ള എല്ലാ കടലാസും ശരിയാക്കി. ജന്നതുല്‍ മഹലില്‍ മക്കയില്‍ മറവു ചയ്തു. പിറ്റേന്ന് സുബഹിക്ക് ഞാനും മക്കയില്‍ പോയി പ്രാര്‍ത്ഥിച്ചു.
ഇത്രയേ ഉള്ളു മനുഷ്യന്റെ അവസ്ത. ഇന്നും ഞങ്ങള്‍ മക്കയില്‍ പോകുമ്പോള്‍ ഞാന്‍ പറയാറ് ഉപ്പാന്റെ അടുത്തേക്ക് പോകുന്നു എന്നാ. എന്റെ പോന്നുപ്പ ഇന്നും എവിടെയോ ജീവിക്കുന്നുണ്ട് എന്ന് പറയും എന്റെ മനസ്സ്. ഇപ്പോള്‍ കാലം നീങ്ങിയെങ്കിലും മായാതെ മറയാതെ പോന്നുപ

എന്റെ മനസ്സില്‍ ചിരിക്കുന്നു.
നിങ്ങളും പ്രാര്‍ത്ഥികണേ........ എന്റെ പോന്നുപ്പാക്ക് വേണ്ടി.

അന്ന് തൊട്ട് സന്തോഷത്തെ എനിക്കൊരു ഭയമാണ്. സന്തോഷം കുടുതലാവുമ്പോള്‍ മനസ്സ് ഭയക്കുന്നു. ഇതിന്റെ പുറകിലുള്ള ദുഃഖ ഇനിയെന്താണാവോ. നേരെ മറിച്ച് ദുഃഖമാണെങ്കില്‍

വരാനിരിക്കുന്നത് സന്തോഷമാവുമല്ലോ എന്നോര്‍ത്ത് സമാധാനികും......!!

13 comments:

  1. എങ്ങിനെ ഇതെഴുതാന്‍ കഴിഞ്ഞു എന്ന് ആ ദുഖത്തില്‍ പങ്ക് ചേര്‍ന്ന് കൊണ്ട് ഞാനല്‍ഭുതപ്പെടുന്നു.

    ഇത് പോലെയല്ലെങ്കിലും, എന്റുപ്പയുടെ മരണം ഒരു ഫോണ്‍ കോളിലൂടെ കേള്‍ക്കേണ്ടി വരുമല്ലൊ പടച്ചവനെ,,,ആ സമയത്ത് അത് താങ്ങാനുള്ള ശേഷി എനിക്ക് തരേണമെ എന്ന് പ്രാര്‍ത്ഥിച്ച് യാത്ര പറഞ്ഞ് പോന്ന ഒരു നീണ്ട കാല പ്രവാസിയായ എന്റെ ആ കഥ എനിക്കിതു വരെയും എഴുതാന്‍ സാധിക്കുന്നില്ല.

    നല്ലതിനായി പ്രാര്‍ത്ഥിച്ചു കൊണ്ട്....

    ReplyDelete
  2. .......................
    പ്രാര്‍ത്ഥിക്കാം നമുക്ക്, എല്ലാതെ എന്തു ചെയ്യാനൊക്കും. ജീവിതം ഇങ്ങനെ ഒക്കെ ആണ്

    ReplyDelete
  3. എന്റെ അച്ഛന്റെ മരണം ഓർത്തുപോയി.. പ്രാർത്ഥിക്കാം. .അല്ലാതെന്തു ചെയ്യാൻ..

    ReplyDelete
  4. പ്രാര്‍ത്ഥിക്കാം ,..

    ReplyDelete
  5. എന്‍റെ ഉപ്പ മരിക്കുന്നതിനു മുന്‍പ് ഞാന്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞു പോരുമ്പോള്‍ ഉപ്പയെ കെട്ടി പിടിച്ചു കരഞ്ഞു. ഉപ്പ എന്നെ യാത്ര അയക്കുന്ന വേദനയില്‍ മാത്രം ആയിരുന്നുവെങ്കിലും എനിക്കറിയാമായിരുന്നു ഉപ്പയെ ഞാന്‍ ഇനി കാണില്ല എന്ന് കാരണം ഉപ്പയുടെ ആയുസ്സിനു ഡോക്ടര്‍ കാലാവധി നിശ്ചയിച്ച് എന്നോട് പറഞ്ഞത് ഒരു വര്‍ഷം കൂടി എന്നാണ്. ഉപ്പ അറിയാത്ത ഒരു സത്യമായിരുന്നു അത് .. ഇതെഴുതുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുകയാണ്.! അവര്‍ക്കെല്ലാം വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.!

    ReplyDelete
  6. ഇതുപോലൊരു ഫോൺകോളിലൂടെ എന്റെ പ്രിയപ്പെട്ട ബാപ്പായുടെ മരണവാർത്തകേട്ട എനിക്ക് ഈ ദു:ഖം മനസ്സിലാകും.
    പ്രാർത്ഥിക്കാം.

    ReplyDelete
  7. തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം

    ReplyDelete
  8. കണ്ണ് ശെരിക്കും നനഞ്ഞു ...എന്റെ ഉപ്പ എന്റെ തൊട്ടരികില്‍ ഉമ്മാടെ മടിയില്‍ കിടന്നു ഈലോകം വിട്ടു പോവുന്ന കാഴ്ച ഈ ജന്മം എനിക്ക് മറക്കാനാവില്ല ..

    ReplyDelete
  9. ഇപ്പോഴാ ഈ വഴി വന്നത്..മനോഹരം എന്ന് പറഞ്ഞാല്‍
    അത് മന്സാഷിക്ക് നിരക്കില്ല.എങ്ങനെ കണ്ണ് നിറയാതെ
    എഴുതി.?ഒരു പക്ഷെ ഇതും ഒരു ആശ്വാസം ആകും അല്ലെ?
    എനിക്ക് എല്ലാം ആയിരുന്നു എന്‍റെ ചാച്ചന്‍(അതെ വാപ്പ തന്നെ)
    ഇന്നും ഉപദേശങ്ങള്‍ അടുത്തിരുന്നു പറയുമ്പോലെ തോന്നും..
    വികാര തീവ്രത വാകുകളെ വിലക്കുന്നു..എഴുത്തായി കാണുന്നില്ല.
    അത് കൊണ്ട് ദുഃഖത്തില്‍ പങ്ക് ചേരുന്നു..

    ReplyDelete
  10. കണ്ണ് നനയാതെ ഇത് എഴുതാന്‍ ആവില്ല എന്ന് ഇത് വായിച്ചപ്പോള്‍ മനസ്സിലായി. പ്രാര്‍ത്ഥിക്കാം നമുക്ക് ..
    കൂടെ ചേര്‍ത്തിരിക്കുന്ന ചിത്രം അസ്സലായി.

    ReplyDelete
  11. .......?????????????????????????????????????????????????????....................................................................................God.

    ReplyDelete
  12. സ്വന്തം നാട് വിട്ടു അന്യ നാട്ടില്‍ വരുന്ന ഓരോ ദേശക്കാരന്റെയും അവസ്ഥ. സ്വന്തം നാട്ടിലെ പരിഗണന നമുക്ക് എവിടെയും കിട്ടില്ലല്ലോ.നമ്മുടെ നാട്ടില്‍ ജോലിക്കെത്തുന്ന തമിഴ് നാട്ടില്‍ നിന്നുള്ളവരോട് നമ്മുടെ പെരുമാറ്റം എങ്ങിനെ യാണെന്ന് നാം ഒരു നിമിഷം ചിന്തിച്ചു നോക്കൂ
    eny way all wishes

    ReplyDelete
  13. വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ഉപ്പയിലേക്ക് ഈ പോസ്റ്റ്‌ എന്നെ എത്തിച്ചു.
    നമ്മുടെ ഉപ്പമാര്‍ക്ക് അല്ലാഹു മഗ്ഫിറത്ത് നല്‍കുമാറാകട്ടെ(ആമീന്‍)

    ReplyDelete