Friday, January 15, 2010

"എന്റെ ഗന്ധര്‍വന്‍ "

നിലാവുള്ള ഈ രാത്രി
നിദ്ര അന്യയാക്കിയ രാത്രിയില്‍
കുളിരുന്നരോര്‍മയായ് നീ എന്റെ മനസിന്റെ ജാലകവാതിലില്‍
തീരാതൊരു  നൊമ്പരമായ് കേഴുന്നെന്‍ മനസ്സ് ആ  വഴി വന്നു
വിണ്ടുമെന്തിനോ കൊതിച്....
അറിയുമെന്നാലും നീ.. അറിയാത്തപോലെ നിന്നു .
എങ്കിലും
 മഴയ്ക്ക് കാറ്റ് എന്നപോലെ
വെയിലിനു തണലെന്നപോലെ
പകലിനു രാത്രിപോലെ
നിഴലിനു നിലാവുപോലെ
ഞാനുണ്ട് നിന്‍ കൂടെ
അബരത്തില്‍ നക്ഷത്ര പൂകള്‍ മായും വരേ
എന്റെ മനസ്സ് നിന്നെ മറക്കില്ല ...

11 comments:

  1. നന്നായിട്ടുണ്ട്. ഇതിനെന്താ ഒരു ശീര്‍ഷകമിടാത്തത്? പിന്നെ ആ കൊഴിഞ്ഞു വീഴുന്ന ഹൃദയങ്ങള്‍ [അനിമേഷന്‍ ഗിഫ്] ഒഴിവാക്കിക്കൂടെ?

    ReplyDelete
  2. നന്നായിരിക്കുന്നു ഈ ഭാവന....

    ഞാന്‍ ഒരു പേരു നല്‍കാം ഈ കവിതയ്ക്ക്....
    നല്ലതാണെങ്കില്‍ എടുക്കാം .....

    "എന്റെ ഗന്ധര്‍വന്‍ "

    ReplyDelete
  3. നന്നായിട്ടുണ്ട്.... ഒരു ശീര്‍ഷകം കൂടെ വേണമായിരുന്നോ എന്നൊരു തോന്നല്‍..

    ReplyDelete
  4. വെയിലിനു തണലെന്നപോലെ.......കൊള്ളാം !!!!!!!

    ReplyDelete
  5. ഭാവന നന്നായിരിക്കുന്നു... അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമല്ലോ... ആശംസകള്‍..

    ReplyDelete
  6. അംബരത്തില്‍ നക്ഷത്ര പൂക്കള്‍ മായും വരേ
    എന്‍റെ മനസ്സ് നിന്നെ മറക്കില്ല...
    അത് മറക്കാനൊരു’നക്ഷത്രഗ്രഹണം’ഇല്ലായെന്നത് ഭാഗ്യം!CONGRATZ..

    ReplyDelete
  7. ശീര്‍ഷകം വന്നല്ലോ, നന്നായി.

    ReplyDelete
  8. ഒരു ഓട്ടോഗ്രാഫ്‌ എഴുത്തുപോലെ..സുഖമായിരിക്കുന്നു...ആശംസകൾ

    ReplyDelete
  9. അഭിപ്രായം തന്ന എല്ലാവര്‍ക്കും നന്ദി

    ReplyDelete