രാത്രി പുലരാന്‍ ഇനിയും അല്പം ബാക്കി.
ശീതീകരണിയുടെ കുളിരില്‍ എല്ലാവരും ഉറക്കത്തിലാണ്. എനിക്ക് ഉറക്കം വന്നില്ല. ഓര്‍മ്മകള്‍ മനസ്സിനെ വിലങ്ങിടുന്നു.
അന്നൊരു പുലര്‍ച്ചെ അമ്മയുടെ ഉദരം വിട്ട് അവന്‍ ലോകത്തിന്റെ മയാകാഴ്ചയിലേക്ക് മിഴിച്ചു നോക്കി. മെലിഞ്ഞ ശരീരം, ചുരുട്ടിപിടിച്ച കുഞ്ഞു കയ്‌കള്‍. പട്ടിനോളം മാര്‍ദവമുള്ള കവിളുകള്‍. ചോര പൊടിയുന്ന ചുവന്ന ചുണ്ടുകള്‍. ബ്ലാങ്കെറ്റില്‍ പൊതിഞ്ഞ് ഡോക്ടര്‍ അവനെ എന്റെ അടുത്തെത്തിച്ചു. എന്റെ ജന്മ സാഫല്യം. ആ മാര്‍ദവമുള്ള കുഞ്ഞു കവിളുകള്‍ എന്റെ ചുണ്ടോടു ചേര്‍ത്ത് ഒരു കുഞ്ഞു ചുംബനം. അതെ പൊന്ന് മോന്റെ അമ്മയുടെ ആദ്യ ചുംബനം. ഉടനെതന്നെ അവന്‍ കരയാന്‍ തുടങ്ങി. എല്ലാവരും അവനെ കാണാനെത്തി. ഉമ്മയെ പോലെ, ഉപ്പയെ പോലെ ഇങ്ങനെ ഓരോരുത്തരുടെ അഭിപ്രായങ്ങള്‍. അന്നത്തെ ദിവസം അവനാണ് താരം. മധുര പലഹാരങ്ങളും കുഞ്ഞുടുപ്പുകളും കൊണ്ട് വരുന്ന കൂട്ടുകാര്‍. എല്ലാവരും സന്തോഷ വാക്കുകള്‍. കുടുംബത്തില്‍ ആദ്യമായി വിദേശത്ത് പിറന്ന കുഞ്ഞ് എന്ന സ്ഥാനവും ഈ കൊച്ചു കള്ളന്‍ ഏറ്റു വാങ്ങി.
പിന്നീടുള്ള മാസങ്ങളും വര്‍ഷങ്ങളും അവനോടൊത്തുള്ള സന്തോഷങ്ങളും കളിചിരികളും മറ്റുമായി നീങ്ങി. വര്‍ഷങ്ങള്‍ നീങ്ങുന്നു. പൊന്നു മോന്‍ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായ് കീഴടക്കുന്നു.
കുറുമ്പും കളിയും എല്ലാം നിറഞ്ഞ കൊച്ചു മിടുക്കന്‍ ഇന്നവന്‍ രണ്ടാം തരം വിദ്യാര്‍ത്തിയാണ്. കളിക്കുന്ന പോലെ തന്നെ പഠനത്തിലും എന്ന് വേണ്ട മറ്റെല്ലാ കാര്യത്തിലും കൊച്ചു മിടുക്കന്‍ തന്നെ. വാശിയുടെ കാര്യത്തില്‍ അവന്‍ എന്നെ തോല്പിക്കും. നടന്‍ അല്ലു അര്‍ജുന്‍ ആണ് അവന്റെ മനസ്സിലെ സൂപ്പര്‍ സ്റ്റാര്‍. ഏത് സമയത്തും അല്ലുവിന്റെ ഡാന്‍സ്. ചില സമയങ്ങളില്‍ അവന്റെ കാലുകള്‍ പൊട്ടിപോകുമെന്ന് വരെ ഭയക്കേണ്ടുന്ന അല്ലു അര്‍ജുന്റെ ഡാന്‍സ് സ്റെപ്പുകള്‍. അമൃതാ ടി വി സൂപ്പര്‍സ്റ്റാര്‍ ജുനിയര്‍ അല്‍സാബിത് എന്നും ഇവന് ഹരമാണ്. പാടാനും ആടാനും ഇഷ്ട്ടം. ദാ ഇന്ന് പുലര്‍ന്നാല്‍ അവന്റെ ദിനമാണ്. അവന്‍ എന്റെ കൈകളില്‍ എത്തിയ ദിനത്തിന്റെ ഓര്‍മ പുതുക്കല്‍. അവന്റെ ഹാപ്പി ബര്‍ത്ത്ഡേ
ഈ സന്തോഷ ദിനം നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുന്നു. പ്രാര്‍ത്ഥിക്കുക .....
അവന് ബര്‍ത്ത്ഡേ ഗിഫ്റ്റായി കിട്ടിയ കാര്‍ഡുകള്‍ ഞാന്‍ ഇവിടെ പോസ്റ്റുന്നു.
കാര്‍ഡുകള്‍ അയച്ചവര്‍ക്കും ഇവിടെ വരുന്ന എല്ലാവര്‍ക്കും നന്ദിയോടെ.....
ഒരായിരം പിറന്നാള്‍ ആശംസകള്‍
ReplyDeleteഎന്റെ വകയും പിറന്നാള്‍ ആശംസകള്‍...
ReplyDeletemay allahs blessing always upon him...ameen...wishing you a healthy and wealthy birthday my little brother...
ReplyDeleteതാമസിയാതെ തന്നെ അമൃതയിലോ
ReplyDeleteമറ്റെതെന്ഗിലും ചാനലിലോ ഈ കുഞ്ഞിക്കാലുകള്‍
ചുവടു ഉറപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു.അതോടൊപ്പം
പിറന്നാള്‍ മംഗളങ്ങളും..
പിറന്നാള്‍ ആശംസകള്‍...
ReplyDeleteപൊന്നു മകന്ന് ദീര്‍ഘായുസ്സും എല്ലാ വിധ നന്മകളും നേരുന്നു.
ReplyDeletePALAKKATTETTAN.
ആശംസാ കാര്‍ഡ് അയച്ചതാ അവനു.
ReplyDeleteപോസ്റ്റിയതുകൊണ്ട് ഇവിടയും ഒരായിരം പിറന്നാള്‍ ആശംസകള്‍
എന്റെ വക ഒരു പിറന്നാൾ ആശംസകൾ കൂടി.
ReplyDeleteഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍
ReplyDeleteഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍
ReplyDeleteഇന്നത്തെ ഈ സന്തോഷ നിമിഷങ്ങളില്‍ നിങ്ങളോടൊപ്പം ഞാനും പങ്കു ചേരുന്നു. മാതാപിതാക്കള്‍ക്കും ഈ ലോകത്തിനും തന്നെ കണ്കുളിര്‍മയുള്ള മകനായി വളര്‍ന്നു
ReplyDeleteഒരുപാട് പിറന്നാളുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അവനു ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . "സന്തോഷപിറന്നാള്‍ ആശംസകള്‍ "
ഇന്നത്തെ ഈ സന്തോഷ നിമിഷങ്ങളില്‍ നിങ്ങളോടൊപ്പം ഞാനും പങ്കു ചേരുന്നു. മാതാപിതാക്കള്‍ക്കും ഈ ലോകത്തിനും തന്നെ കണ്കുളിര്‍മയുള്ള മകനായി വളര്‍ന്നു
ReplyDeleteഒരുപാട് പിറന്നാളുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അവനു ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . "സന്തോഷപിറന്നാള്‍ ആശംസകള്‍ "
പിറന്നാൾ ആശംസകൾ
ReplyDeleteജന്മദിനാശംസകള്
ReplyDeleteപിറന്നാളാശംസകൾ.
ReplyDeleteഎല്ലാ സന്തോഷവും എല്ലാ നന്മയും എന്നും എപ്പോഴും ഉണ്ടാകട്ടെ.
സ്നേഹത്തോടെ
hashim mail chythathu
ReplyDeleteHashimܓ to me
show details 4:09 PM (2 hours ago)
വായിച്ചു, നല്ല പോസ്റ്റ്
പിന്നെ ആദ്യം കൊടുത്ത കര്‍ഡ് കാണാന്‍ നല്ല രസം (ഹി ഹി ഹീ)
പിറന്നാളാശംസകൾ!
ReplyDeleteഎല്ലാ സന്തോഷവും എല്ലാ നന്മയും എന്നും എപ്പോഴും ഉണ്ടാകട്ടെ.
സ്നേഹത്തോടെ....
ഇനിയും നൂറു വര്‍ഷം സന്തോഷത്തോടെ ഈ കൊച്ചുമോന് പിറന്നാള്‍ ആഘോഷിക്കാന്‍ സര്‍വ്വശക്തന്‍ വിധിയാക്കട്ടെ എന്ന് നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നതോടെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
ReplyDeleteപിറന്നാള്‍ ആശംസകള്‍ നേരുന്നു.
ReplyDeleteഒരായിരം പിറന്നാള്‍ ആശംസകള്‍...
ReplyDeleteപിറന്നാള്‍ ആശംസകള്‍
ReplyDeleteപൊന്നൂസിനു ഹാപ്പി ബര്‍ത്ത് ഡേ ....അതോടൊപ്പം ഒരു ഹാപ്പി ഡെലിവറി ഡേ പൊന്നൂസിന്റെ മമ്മയ്ക്കും.
ReplyDeleteഎല്ലാ നന്മകളും ഉണ്ടാകട്ടെ.....
ReplyDelete‘പിറന്നാൾ ആശംസകൾ...’
ജന്മ ദിനങ്ങള്‍ ഇനിയും ഇനിയും പൂത്തുലയട്ടെ
ReplyDeleteഇവൻ വളർന്ന് സ്നെഹത്തിന്റെ പൂമരമാകുവാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ.
ReplyDeleteപിറന്നാള്‍ ആശംസകള്‍.
ReplyDeleteറിയാലിറ്റി ഷോകളുടെ മായാലോകത്ത് തളച്ചിടരുത് അവനെ.നാടിനും നാട്ടുകാര്‍ക്കും സമൂഹത്തിനും ദീനിനും ഗുണം ചെയ്യുന്നവനായിട്ട് വളരട്ടെ.ഉമ്മിക്കും ബാപ്പക്കും അവനെച്ചൊല്ലി അഭിമാനിക്കാന്‍ കഴിയട്ടെ.പ്രാര്‍ഥനകളോടെ അരുമമകന് പിറന്നാള്‍ ആശംസകള്‍ നേരുന്നു.
ReplyDeleteകുറഞ്ഞ വരികളേ ഉള്ളൂവെങ്കിലും എഴുത്ത് നന്നായിരിക്കുന്നു സാബി.
കുഞ്ഞിണ്ടെ ജന്മ ദിനത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം അമ്മക്കു തന്നെ..പുതു ജന്മപ്പിറവിയുടെ
ReplyDeleteഓര്‍മ്മകള്‍ പങ്കുവെച്ചതിനു നന്ദി..ഒരായിരം പിറന്നാള്‍ ആശംസകള്‍..
ചെക്കൻസിന് ഇതാ പിടിച്ചോ എന്റെ വകയും പിറന്നാള്‍ ആശംസകള്‍....
ReplyDeleteഹാപ്പി ബര്‍ത്ത് ഡേ...
ReplyDeleteഎന്നുമെന്നും ഹാപ്പിയായിട്ടിരിക്കട്ടെ.
ഞാന്‍ വരാന്‍ ഒരു പാട് വൈകി ..എന്നാലും സിനു മോനു എന്റെ ബെര്‍ത്ത് ഡേ ആശംസകള്‍ ...പ്രാര്‍ത്ഥനയോടെ ഫൈസു ...
ReplyDeleteജന്മദിനാശംസകള്‍ നേരുന്നു..
ReplyDeleteമോന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍...
ReplyDeleteമോന്‍ തേള്‍ ജന്മമാണല്ലോ...(സ്കോര്‍പിയോ)...ചുമ്മാതല്ല ബഹുമുഖ പ്രതിഭ...നന്നായി വരും---ന്നാ തോന്നണേ...
(ഞാനും അതാ...അത് കൊണ്ടാ ഉറപ്പില്ലാത്തെ...)
പിറന്നാള്‍ ആശംസകള്‍ !
ReplyDeleteചാണ്ടിക്കുഞ്ഞിന്റെ കമെന്റും ഇഷ്ടപ്പെട്ടു :)
പ്രീയപ്പെട്ട സിനു മോന് ജന്മദിനാശംസകള്‍ ....
ReplyDeleteദീര്‍ഘായുസ്സോടെ,ആരോഗ്യത്തോടെ,മനസ്സുഖത്തോടെ,
സന്തോഷത്തോടെ എല്ലാവരുടേയും കണ്ണിലുണ്ണിയായ്
ഒത്തിരി ഒത്തിരി പിറന്നാള്‍ ആഘോഷിക്കാന്‍ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.!പ്രാര്‍ത്ഥനയൊടെ മാണിക്യം
സാബീ ,ക്ഷമിക്കൂ. സ്വകാര്യമായി പുതിയ വീടിന്റെ ഗൃഹ പ്രവേശം നടത്തി. അതിന്റെ തിരക്കില്‍ മോനൊരു കാര്‍ഡയക്കാന്‍ പോലും കഴിഞ്ഞില്ല. എന്റെയും കുടുംബത്തിന്റെയും ആശംസകള്‍ നേരുന്നു.പോസ്റ്റും കാര്‍ഡുകളും നന്നായി. അഭിനന്ദനങ്ങള്‍!
ReplyDeleteമോന് ഒരായിരം ജന്മദിനാശംസകള്‍.
ReplyDeleteവരാന്‍ കുറച്ച് വൈകി ക്ഷമിക്കണം.
പിറന്നാളിന് പകരം എന്റെ വക പെരുന്നാള്‍ ആശംസകള്‍.ഞാന്‍ പിറന്നാള്‍ ആഘോഷിക്കുന്നതിന് എതിരാണ്.
ReplyDeleteഞാനും എന്റെ മകളുടെ മകൻ ആറു വയസ്സുകാരൻ ‘ആദിത്യ’യും, എല്ലാവിധ ‘ആയുരാരോഗ്യസമ്പത്സമൃദ്ധിയും, ജനിച്ച ദിനവും ജനിപ്പിച്ച ദിനവും ആഘോഷിക്കുന്ന ‘സിനുമോനും’ ‘അമ്മയ്ക്കും‘ നേർന്നുകൊള്ളുന്നു. ‘ ആശംസകൾ............’
ReplyDeleteമോന് ആയുരാരോഗ്യസൗഖ്യംനിറഞ്ഞ പിറന്നാള്‍ ആശംസകള്‍ ...
ReplyDeleteDeerghayussu....! Prarthanakal...!!!
ReplyDeleteവൈകി അയക്കുന്നു ഞാനും ജന്മ ദിനാശംസകള്‍.
ReplyDeleteഞാനും അവിടെ എന്റെ മോളുടെ ജന്മദിനം കൊണ്ടാടുകയാ.