Sunday, November 07, 2010

കീബോര്‍ഡു തന്ന സ്ഥാന മാനങ്ങള്‍ !





പുറത്ത് നിലാവില്‍ നീരാടുന്ന നിഴലുകള്‍. കാറ്റില്‍ ആടുന്ന മരങ്ങള്‍.  മുറ്റത്ത് പൂത്ത മാവിന്റെ സുഗന്ധം കാറ്റിന്റെ സഹായാത്രികനാകുന്നു.  ഉറക്കം വരാത്ത കണ്ണുകള്‍ തിരുമ്മി. മനസ്സ് വല്ലാതെ ചഞ്ചലമാവുകയാണ്. വേദനിക്കുന്നില്ല, താങ്ങും തണലുമായി പ്രിയപെട്ടവന്‍. സ്നേഹിതരും കുട്ടുകാരും എങ്കിലും നിറഞ്ഞ സദസ്സില്‍ നിന്നും എന്തിനായിരുന്നു അയാള്‍ എന്നെ മാത്രം വേദനിപ്പിച്ചത് . ഒരുപക്ഷെ അയാള്‍ ........!!!!!
                        
ചെറുപ്പം മുതല്‍ക്കേ ചിട്ട ഒത്ത ജീവിതം പഠിപ്പിച്ചത്  ഉമ്മുമ്മയാണ്‌. കുഞ്ഞുന്നാളില്‍ സ്കൂളില്‍ പോകുമ്പോള്‍ ഉമ്മുമ്മാന്റെ വക അല്പം ഉപദേശം കാണും. “വഴിയില്‍ കാണുന്ന അപ്പയോടും കുറുന്തോട്ടിയോടും കിന്നരിക്കാന്‍ നില്‍ക്കണ്ട, ക്ലാസ് കഴിഞ്ഞാല്‍ വീട്ടില്‍ പോന്നോണം.” അന്ന് ചിന്തിച്ചിരുന്നു  ഈ ഉമ്മുമ്മാക്ക് വട്ടാ...അല്ലാതെ അപ്പയോടും കുറുന്തോട്ടിയോടും ആരെങ്കിലും സംസാരിക്കുമോ ..?

അന്നു  എന്നെക്കാളും മുതിര്‍ന്ന ക്ലാസിലുള്ള കുട്ടികളോട് ഞാന്‍ ഉമ്മുമ്മയുടെ ഈ ഡയലോഗ് പറഞ്ഞു. അപ്പോഴാണ്‌  കാര്യം മനസ്സിലായത്‌. വഴിയിലുള്ള വല്ല ആപ്പ ഊപ്പ പൂവലന്മാരോട് കൊഞ്ചി കുഴയണ്ട എന്നാണ് അതിന്റെ പൊരുള്‍ എന്ന്. അന്നുമുതലേ ഉമ്മുമ്മയുടെ  വാക്കുകളായിരുന്നു എനിക്ക് വഴികാട്ടി. ചെറുപ്പം തൊട്ടേ എഴുത്തിനോട്  ഒരുപാട്
ഇഷ്ട്ടമായിരുന്നു. പഠിക്കാന്‍ തന്നു വിടുന്ന നോട്ടുപുസ്തകം നിറയെ കവിതകള്‍ കുത്തിക്കുറിച്ചതിന്  ഉമ്മയുടെ കയ്യില്‍ നിന്നും തല്ലുവാങ്ങാത്ത ദിനങ്ങള്‍ അപൂര്‍വ്വം!. അപ്പോഴും കൂട്ട്  പിടിക്കാന്‍ ഉമ്മുമ്മയാണ്‌ ഉണ്ടാവുക .
            
കാല ചക്രം നീങ്ങുന്നു. ഉമ്മുമ്മയുടെ പേരക്കിടാവ്  പഠിക്കാന്‍ വാഹനം കയറി അടുത്ത പട്ടണത്തിലേക്ക് പോകുന്ന ദിനം ഉമ്മുമ്മായുടെ മനസ്സ് നിറയെ ആധിയാണ്. പോകാന്‍ അല്‍പ സമയം മുന്നേ തന്നെ ഉപദേശങ്ങള്‍ തുടങ്ങും.“ മോളെ നീ വലിയ കുട്ടിയാണ് ,പട്ടണം അത്രയ്ക്ക് നല്ലതല്ല നിന്നെ നീ കാത്തോളണം...” .. “ശരി ഉമ്മുമ്മാ. ..”
      
അടുത്ത വീ ട്ടിലെ കുട്ടുകാരികള്‍ക്കൊപ്പം യാത്ര തുടങ്ങി. അങ്ങാടിയില്‍ ചെന്ന് ബസ്സ് കയറി പുതിയ ഉടയാടകളും, പുതിയ ക്ലാസും , പുതിയ സ്നേഹിതരും ....എല്ലാം എന്നെ സന്തോഷത്തിലാഴ്ത്തി. ക്ലാസില്‍ ഫസ്റ്റ്‌ പിരീഡ് മലയാളം .നേശന്‍ മാഷ് ക്ലാസ് തുടങ്ങി . ആദ്യ പാഠം കവിത ആയതാകാം ഞാന്‍ വെറുതെ ചൊല്ലി. ഇത് കേട്ട നേശന്‍ മാഷ്‌ “എഴുനേല്‍ക്കൂ,  എന്നിട്ട് ചോല്ലിക്കൊള്ളൂ.”

ഞാന്‍   ധൈര്യ പൂര്‍വ്വം ചൊല്ലി . അന്ന് മാഷ് പറഞ്ഞു “ നല്ലവണ്ണം ചൊല്ലി, അതുപോലെ കവിത എഴുതാന്‍ അറിയാമോ ..?”
 “ഉം..”
“എങ്കിലൊന്നു  എഴുതൂ...ഞങ്ങളൊന്നു കാണട്ടെ”
കേള്‍ക്കേണ്ട താമസം കവിത റെഡി.
“മഴ കുളിരണിയിച്ചു നിന്നെ ...
മഴനനഞ്ഞ നിന്‍ കവിളില്‍
കൊതിയോടെ  തലോടാന്‍
കൊതിച്ചിരുന്നു ഞാന്‍ ...”

ഇത്രയും എഴുതി മാഷിന്റെ കയ്യിലെത്തിച്ചു. അന്നെന്റെ കവിത മറ്റു സഹപാഠികളുടെ ചുണ്ടില്‍ മാഷിന്റെ സംഗീതമായ് പൊഴിഞ്ഞു. എന്റെ കുഞ്ഞു മനസ്സില്‍ ഒരുപാട് സന്തോഷമായി ..
          
കാലം അതിന്റെ കറക്കം തുടര്‍ന്നു. ഞാന്‍ വലിയ കുട്ടിയായി. സ്കൂളിലും മറ്റും കവിതയും നാടകവും രചിച്ചു മറ്റുള്ളവരില്‍ നിന്നും കയ്യടി വാങ്ങിച്ചു .

പിന്നീട് വിവാഹം, സ്നേഹ നിധിയായ ഭര്‍ത്താവ്‌,  മക്കള്‍ , സന്തോഷകരമായ കുടുംബം.
ശേഷം, വിദേശത്തായി . അങ്ങിനെയിരിക്കെ ഒരുദിവസം ഞങ്ങള്‍ അടച്ചുപൂട്ടിയ റൂമിനോട് അല്‍പസമയം വിടപറഞ്ഞു പുറത്തേക്കു പോയി. ഷോപ്പിങ്ങും ഫുഡും എല്ലാം കഴിഞ്ഞു മടങ്ങും വഴി ചെറിയൊരു മരത്തിനു കീഴെയായി ഒരു വൃദ്ധന്‍ കിടക്കുന്നു. മലമുത്ര വിസര്‍ജനം എല്ലാം കിടന്നു തന്നെയാണ് . ഇത് കണ്ട എന്റെ നെഞ്ച്‌   പിടഞ്ഞു. ഞാന്‍ എന്റെ ഹസ്ബെന്റിനോട്   പറഞ്ഞു  അല്പം ജൂസ് വാങ്ങിച്ചു അയാള്‍ക്ക്‌ കൊടുത്തു . പാവം ആര്‍ത്തിയോടെ കുടിച്ചു .ഞങ്ങള്‍ മടങ്ങി . കണ്ണ് മറയും വരെ ഞാന്‍ അദ്ദേഹത്തെ നോക്കി .
              
രാത്രി ഉറക്കം കിട്ടുന്നില്ല. ആ വൃദ്ധന്‍ എന്റെ കണ്മുനകളെ വിട്ട്‌ അകലുന്നില്ല. വല്ലാത്ത ടെന്‍ഷന്‍ . എന്നെ ഹസ്ബെന്റും  മകളും ചീത്ത പറഞ്ഞു . മറുത്തൊന്നും പറയാന്‍ എനിക്കായില്ല . ഞാനും കിടന്നു ഉറങ്ങിയപോലെ അഭിനയിച്ചു. മണിക്കൂറുകള്‍ നീങ്ങി . ഉറക്കം വന്നില്ല ,പേനയും ബുക്കും എടുത്തു എഴുതാന്‍ തുടങ്ങി. എന്റെ വിവാഹ ശേഷം ആദ്യമായി ഞാന്‍ ഒരു അനുഭവകുറിപ്പ് എഴുതി . പുലര്‍ച്ചെ അതെടുത്തു വായിച്ച ഹസ്ബന്റ്  അതെടുത്തു ദിനപത്രത്തിലേക്ക് ഫാക്സ് ചെയ്തു .

ഞാന്‍ അറിഞ്ഞിരുന്നില്ല. ആഴ്ചകള്‍ നീങ്ങി മുന്നാമത്തെ ആഴ്ച  ദിനപത്രത്തില്‍ ആ കഥ പുറത്ത് വന്നു. അന്നാണ് മറ്റൊരു സന്തോഷവാര്‍ത്ത കൂടി വന്നത്. മരത്തണലില്‍   കിടന്ന വൃദ്ധനെ ഗവെന്‍മെന്റ് ഏറ്റെടുത്തു എന്ന് . അന്നുമുതല്‍ എഴുത്തെന്ന മഹാ നഗരത്തിലെ ഒരു പുല്‍കൊടിയായി ഞാനും വളര്‍ന്നു. പിന്നീട് ഒട്ടധികം കഥകളും കവിതകളും എഴുതുകയും പ്രസിദ്ധീകരിക്കുകയും ചയ്തു. അങ്ങിനെ ഒരുദിവസം എങ്ങിനെയോ ഞാന്‍ ആദ്യാക്ഷരിയിലെ
അപ്പുകുട്ടന്റെ നിര്‍ദേശമനുസരിച്ച് ബ്ലോഗ്‌ എന്ന  ബൂലോകത്തിലെ  ചെറിയൊരു പ്രതലം  കരസ്ഥമാക്കി. പിന്നീടുള്ള  ദിനങ്ങള്‍   എന്റെ ബ്ലോഗിന്  തലകെട്ടിനും  പട്ടുടയാടകള്‍ക്കും ഉള്ള  തത്രപ്പാടുകള്‍ .  

അങ്ങിനെയിരിക്കെയാണ്  ജോലി തരപ്പെട്ടത് .ജോലി കഴിഞ്ഞു ബാക്കിയുള്ള സമയം ഓടിനടന്നു മറ്റുള്ള സ്നേഹിതന്മാരുടെ ബ്ലോഗ്‌ വായന എനിക്ക് ഒരുപാട് സന്തോഷം തരും . തുറന്ന കമെന്റും എഴുത്തും. ഉള്ളത് ആരോടും പറയും . അതിനിടയില്‍ ബ്ലോഗിലുടെ കിട്ടിയ എന്റെ ഹൃദയം കവര്‍ന്ന ഒരുപാട് നല്ലനല്ല കുട്ടുകാര്‍ പക്ഷെ ...

എല്ലാം ഈ കീബോര്‍ഡ്  നശിപ്പിച്ചു..!!!

വര്‍ഷങ്ങള്‍ക്കു മുമ്പ്,  പത്താം ക്ലാസ് കഴിഞ്ഞു സ്കൂളില്‍   നിന്നും   പിരിഞ്ഞു പോരുമ്പോള്‍ നേശന്‍ മാഷ് പറഞ്ഞു: നീ കവിത എഴുതണം നല്ല കുട്ടിയാ എന്നൊക്കെ. അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഈ കീബോഡ് തകര്‍ത്തെറിഞ്ഞു .

സമയം അല്പംപോലും ഇല്ലാത്ത ഞാന്‍ പെട്ടന്നു ടൈപു ചെയ്തു വിടുന്ന അക്ഷരങ്ങള്‍ പലതും അങ്ങോട്ടും ഇങ്ങോട്ടും മാറി. നശിച്ച കീബോര്‍ഡ് എന്ന് ഞാന്‍ പറയില്ല, കാരണം മറ്റുള്ള എല്ലാവരും ഇതിലല്ലേ ടൈപ്പുന്നെ...അതൊക്കെ ശരിതന്നെ . എങ്കിലും എനിക്ക് ഒന്ന് അവകാശപ്പെടാം . ഞാന്‍ എന്റെ എഴുത്തുകള്‍ ആരെക്കൊണ്ടും എഡിറ്റു ചെയ്യിക്കുകകയോ മറ്റോ ചെയ്തിട്ടില്ല.

അതുകൊണ്ട് മറ്റുള്ളവര്‍ ആരും വെഷമികേണ്ടി വന്നിട്ടില്ല . പിന്നെ പാരിതോഷികമോ മറ്റോ ഇല്ലാത്ത എഴുത്ത് ബ്ലോഗ്‌ എന്ന പ്രതലത്തില്‍ കാണുമ്പോഴുള്ള സന്തോഷം ,അതാണ്‌ എന്റെ ആനന്ദം!. അതും കരണ്ട് പോയാല്‍ ബ്ലോഗില്‍  കൊല നടന്നാലും ആരറിയാന്‍.

എന്നാലും ഈ കീബോര്‍ഡ് എന്നോട് പിണക്കമാ ...ഇനി അക്ഷരത്തെറ്റ് ഉണ്ടെങ്കില്‍ തന്നെ, വായിക്കുന്ന സ്നേഹിതര്‍ ക്ഷമ കാണിക്കണമെന്ന അപേക്ഷയോടെ ...

സാബി ബാവ

16 comments:

  1. ആദ്യമേ തന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ. പോസ്റ്റ് ചെയ്തപ്പോള്‍ എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. കാരണം പോസ്റ്റ് രണ്ട് പ്രാവശ്യം ഇതില്‍ വന്നിട്ടുണ്ട്. ഒപ്പം മുകളില്‍ ഉള്ളതിന്റെ കമന്റ് ഒപ്ഷനില്‍ ക്ലിക്കിയാലും താഴെയുള്ളതിലേക്ക് പോകുകയും ചെയ്യുന്നു. ഇനി അത് അങ്ങിനെയാണോ ഉദ്ദേശിച്ചത് എന്ന് എനിക്കറിയില്ല. എങ്കിലും അത് സൂചിപ്പിക്കാതിരിക്കാനായില്ല.

    ഇനി പറഞ്ഞ കാര്യങ്ങളെ കുറിച്ച്. മനസ്സ് തുറന്ന് എഴുതി എന്ന് പറയാം. പക്ഷെ കീബോര്‍ഡ് ഇടക്കിടെ വീണ്ടും സാബിയെ ചതിക്കുന്നുണ്ട്. തിരക്ക് പിടിച്ച ജീവിതപ്പാച്ചിലിനിടയില്‍ വീണുകിട്ടുന്ന നുറുങ്ങുസമയങ്ങളിലാണ് സാബിയും ഞാനും ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പേരും ബ്ലോഗ് ചെയ്യുന്നത്. അപ്പോള്‍ തെറ്റുകള്‍ സ്വാഭാവികം. പക്ഷെ ഒരു പരിധി വരെ നമുക്ക് അവയെ ഒഴിവാക്കാം. പോസ്റ്റ് ചെയ്ത് കഴിഞ്ഞാലും എഡിറ്റുവാനുള്ള വലിയ ഒരു അഡ്വാന്‍സ് ഒപ്ഷന്‍ കൂടെ നമുക്ക് ഗൂഗിളമ്മച്ചി തന്നിട്ടുണ്ടല്ലോ. അപ്പോള്‍ സമയം പോലെയൊക്കെ ഒന്ന് വായിച്ച് നോക്കി കാണുന്ന തെറ്റുകള്‍ തിരുത്തുക. ഒപ്പം മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്നവയും തിരുത്തുക. പിന്നെ അക്ഷരങ്ങള്‍ അറിയാത്തത് കൊണ്ടാവില്ല മിക്കവരും ഇത്തരം തെറ്റുകള്‍ വരുത്തുന്നതെന്ന് മനസ്സിലാക്കുവാനുള്ള കോമണ്‍സെന്‍സ് എല്ലാ ബ്ലോഗേര്‍സിനും ഉണ്ട്. അപ്പോള്‍ അക്ഷരതെറ്റുകള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ അത് ടൈപ്പിങിലെ തെറ്റുകളാണെന്ന് മനസ്സിലാക്കിയാണ് പറയുന്നതെന്നും മനസ്സിലാക്കുക. എങ്കിലും ചിലതൊക്കെ നമുക്ക് അറിയാത്ത വാക്കുകളും ആവാം.

    ഞാന്‍ വായിച്ചത് മുകളിലെ പോസ്റ്റാണ്. അതില്‍ കണ്ട ചില അക്ഷരതെറ്റുകള്‍ പറയട്ടെ. ഉറങ്ങാന്‍ കിടന്നു കഴിഞ്ഞിട്ടുള്ള മണിക്കൂറുകള്‍ എന്ന വാക്ക് തെറ്റായാണ് എഴുതിയിരിക്കുന്നത്. പ്രസിധീകരിക്കുകയും എന്നല്ല എന്ന് തോന്നുന്നു. ശരിയായ പദം പ്രസിദ്ധീകരിക്കുക ആണെന്ന് എന്റെ വിശ്വാസം. അങ്ങിനെ കുറച്ച് തെറ്റുകള്‍. ഒപ്പം ഒരു ഹാറ്റ്സ് ഓഫ് കൂടെ സാബി. കാരണം തുറന്ന് പറഞ്ഞതിനും മനസ്സിന്റെ ഉള്ളില്‍ ചുരമാന്തിക്കൊണ്ടിരിക്കുന്ന കുറേ നൊമ്പരങ്ങള്‍ക്കിടയിലും സ്വന്തം ഭാഗത്തു നിന്നും സംഭവിച്ച പോരായ്മകളെ തുറന്ന് കാട്ടിയതിന്. ഇനിയും എഴുതൂ. ഇനിയും ഉയരങ്ങളില്‍ എത്തൂ..

    ReplyDelete
  2. വായിച്ചു..... :)

    ReplyDelete
  3. ഇത് ആരു എങ്കിലും എഡിറ്റ്‌ ചെയ്തോ ആവോ ?
    അതേയ് പലതും പത്രത്തില്‍ വരുന്നതില്‍ ‌ വരെ തെറ്റുകള്‍ കടന്നു കൂടും എത്ര കണ്ടു എഡിറ്റെരും ചീഫ്‌ എഡിറ്റെരും ഒക്കെ ഉണ്ടായിട്ടു ആണ് അത് ഒക്കെ

    അക്ഷര തെറ്റുകള്‍ മറക്കാം ...അത് ചൂണ്ടി കാണിച്ചാല്‍ സന്തോഷത്തോടെ അത് സ്വീകരിക്കാം എന്നിട്ട് തെറ്റുകള്‍ തിരുത്താം ....
    അല്ലാതെ ചുമ്മാ അതില്‍ കയറി പിടിച്ചു ഉള്ള മനസമാധാനം പോയി കിട്ടും

    ReplyDelete
  4. സാബിറാ.. ഈ ഒരു പോസ്റ്റ് നന്നായി... ഒരു വേള സാബിയുടെ മനസ്സ് വായനക്കാര്‍ക്ക് മുന്‍പില്‍ പച്ചയായി തുറന്നത് പോലെ തോന്നി.
    തന്നിലുള്ള കഴിവുകള്‍ മറ്റൊരാളിലൂടെ മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ . കവിത ചൊല്ലിയപ്പോള്‍ കിട്ടിയ അദ്ധ്യാപകന്‍റെ പ്രോത്സാഹനം നിങ്ങളെ കൂടുതല്‍ എഴുതുവാനുള്ള ആത്മ വിശ്വാസത്തിലേക്ക് എത്തിച്ചു, എഴുത്തുകള്‍ കൊള്ളം എന്ന് ഭര്‍ത്താവിനു തോന്നിയപ്പോള്‍ അദ്ദേഹം അത് പ്രസിദ്ധീകരിക്കാന്‍ അയച്ചു കൊടുത്തു. ഇതെല്ലാം ജീവിതത്തില്‍ കിട്ടുന്ന ഭാഗ്യങ്ങള്‍ തന്നെയാണ്.
    എന്തും ഏതും പലതരം കണ്ണുകള്‍ കൊണ്ടാണ് പലരും കാണുക അതിനു ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.. വിമര്‍ശനങ്ങല്‍ നല്ലതാണ് . വിമര്‍ശിക്കുന്നവര്‍ സ്വയം അത് ഏറ്റുവാങ്ങാനും തയ്യാറാണെങ്കില്‍ മാത്രമേ അതിനു മുതിരാവൂ എന്ന് മാത്രം.

    മലയാളം നമ്മുടെ മാതൃഭാഷ തന്നെ അക്ഷരതെറ്റുകൂടാതെ എത്ര മലയാളികള്‍ക്ക് മലയാളം കൈകാര്യം ചെയ്യാന്‍ കഴിയും .. ചിലര്‍ പ്രാദേശിക സംസാര ഭാഷ എഴുത്തില്‍ വരുമ്പോള്‍ അവിടെ മറ്റു രീതിയില്‍ സംസാരിക്കുന്നവര്‍ക്കത് അക്ഷരതെറ്റായി തോന്നും.
    കീബോര്‍ഡിന്‍റെ കുഴപ്പം കൊണ്ട് അക്ഷരം തെറ്റുന്നവര്‍ ധാരാളം ഉണ്ട്. സമയക്കുറവ് കാരണം ചിലതൊന്നും ശ്രദ്ധിക്കാതെയും പോവും .

    ( നടന്‍ മോഹന്‍ലാല്‍ കൈ കൊണ്ട് എഴുതിയ ഒരു കത്ത് രൂപത്തിലുള്ള മൈല്‍ ഈ അടുത്ത കാലത്ത് കണ്ടു. അതിലും കുറെ അക്ഷരതെറ്റുകള്‍ കണ്ടു. അദ്ദേഹത്തിനതു അറിയാത്തതു കൊണ്ടാവില്ല. സമയക്കുറവ് കാരണം തിരുത്താതിരുന്നതാവും )

    നന്നാവാന്‍ വേണ്ടി വിമര്‍ശിക്കുന്നവരുടെ വാക്കുകള്‍ നമ്മള്‍ അനുസരിക്കണം . പരിഹാസ രൂപത്തില്‍ പുച്ചിക്കുന്നവരെ അതേ രൂപത്തില്‍ തന്നെ എഴുതി തള്ളുകയും ആവാം .

    ( ഈ നാല് വരി കമന്‍റെഴുതിയപ്പോള്‍ തന്നെ അക്ഷരതെറ്റുകള്‍ ഉണ്ടാവാം ഞാന്‍ രണ്ടാമതൊന്നു ഇത് നോക്കുന്നില്ല.. വേറയും പോസ്റ്റുകള്‍ വായിക്കണം .. അതുകൊണ്ട് ഇത് വായിക്കുന്നവര്‍ ആ അക്ഷരതെറ്റ് ഒഴിവാക്കി വായിക്കാന്‍ സൌകര്യം ഉണ്ടെങ്കില്‍ വായിച്ചാല്‍ മതി . കുറച്ച് അഹം എനിക്കും ഇരുന്നോട്ടെ... ഹിഹി)

    ReplyDelete
  5. അതുകൊണ്ട് മറ്റുള്ളവര്‍ ആരും വിഷമിക്കേണ്ടി വന്നിട്ടില്ല ....

    പിന്നെ പാരിതോഷികമോ , മറ്റോ ഇല്ലാതെ ഈ എഴുത്തുകൾ ബ്ലോഗ്‌ എന്ന പ്രതലത്തില്‍ കാണുമ്പോഴുള്ള സന്തോഷം...

    അതാണ്‌ എന്റെ ആനന്ദം!.

    ReplyDelete
  6. അക്ഷരത്തെറ്റുകള്‍ ഇവിടെ അത്ര പ്രശ്നമൊന്നും അല്ലെന്നു തോന്നുന്നു. എല്ലാവരും ജോലിയും തിരക്കും കലര്‍ന്ന് ജീവിക്കുന്നവരാണ് ഇവിടെ. അതിനിടയില്‍ പല ടെന്ഷനുകളും. അപ്പോള്‍ എല്ലാം സ്വാഭാവികം.
    ആശംസകള്‍.

    ReplyDelete
  7. കേട്ടില്ലെ, ഹംസ പറഞ്ഞതാണ് ശരി. തെറ്റു വരും.അല്ലെങ്കില്‍ നമ്മളൊന്നും മനുഷ്യന്മാരല്ലാതായിപ്പോകും!.പിന്നെ തെറ്റു കണ്ടാല്‍ ,അല്ലെങ്കില്‍ ആരെങ്കിലും കാണിച്ചു തന്നാല്‍ തിരുത്താന്‍ ശ്രമിക്കണം. അറിയാത്ത കാര്യങ്ങള്‍ അറിയുന്നവരോട് ചോദിക്കണം.എന്നു വെച്ച് കുതിര കേറാന്‍ വരുന്നവര്‍ക്ക് നിന്നു കൊടുക്കുകയുമരുത്. നമ്മുടെ സംസ്കാരമനുസരിച്ച് ഉചിതമായ മറുപടി കൊടുക്കുകയുമാവാം. അങ്ങിനെ കൊടുത്തും വാങ്ങിയും ഈ ബൂലോകത്തു നമുക്കങ്ങിനെ വിലസാം!. അതല്ലെ ഞാന്‍ ദിവസവും മുടങ്ങാതെ ഇവിടെയൊക്കെ കറങ്ങി നടക്കുന്നത്. എന്റെ പ്രായക്കാരൊക്കെ ഈ വക വല്ല പണിയും ചെയ്യുന്നുണ്ടോ ? ചന്നി പിടിച്ച് പേരക്കുട്ട്യോളെ ചീത്തയും പറഞ്ഞു നടക്കുകയാവും..ഹി.ഹി..!!!

    ReplyDelete
  8. അക്ഷരതെറ്റുകളല്ലേ , നമുക്ക അത് വെറുതെ വിടാം. പതിയെ ശരിയായിക്കോളും, എന്നെപോലെ.

    ReplyDelete
  9. ഹംസക്ക പറഞ്ഞതിനെ അനുകൂലിയ്ക്കുന്നു

    ReplyDelete
  10. സാബി,എനിക്കും ഹംസാക്കയും, ഡ്രീംസ് പറഞ്ഞതെ
    പറയാന്‍ ഉള്ളൂ..അക്ഷരത്തെറ്റിന്റെ കാര്യത്തില്‍ ഞാനും ഏറെ
    മുന്‍പിലാണ്.മറ്റുള്ളവര്‍ പറഞ്ഞുതരുമ്പോ അതുകേള്‍ക്കാനുള്ള
    മനസ്സ് ഉണ്ടാകണം..നല്ല പോസ്റ്റ്‌..മനസ്സ് തുറന്ന എഴുത്ത്..നന്നായിരിക്കുന്നു.

    ReplyDelete
  11. അക്ഷരത്തെറ്റുകൾ, ഹ് മം.. :)

    കഥയോ കവിതയോ ഓർമ്മക്കുറിപ്പോ എഴുതുമ്പോൾ ഇംഗ്ലീഷ് പരമാവധി ഒഴിവാക്കണത് വായനയ്ക്കിമ്പമേകും എന്നാണ് എനിക്ക് തോന്നണത്.

    എഴുതാൻ നല്ല കഴിവുണ്ട് ട്ടൊ, വാക്കുകളുടെ വിന്യാസം കണ്ടാലറിയാം, പിന്നെ ഖണ്ഡിക തിരിച്ച് എഴുതിയത്, എഴുതുന്നതും. ഇത് പലരും ശ്രദ്ധിക്കാരില്ല തന്നെ, ഈ തിരിച്ചെഴുത്തിൽ എഴുത്തുകാർ മനസ്സിൽ കരുതുന്ന ഭാവങ്ങളുടെ തീവ്രത വായനക്കാരിലെത്തിക്കാൻ സാധിക്കും.

    നന്നായിരിക്കുന്നു. ഇംഗ്ലീഷ് പദങ്ങൾ കഴിവതും ഒഴിവാക്കുക, കൂടെ അക്ഷരത്തെറ്റുകളും.

    തുടരുക, ആശംസകൾ

    ReplyDelete
  12. തെറ്റുകള്‍ മനുഷ്യസഹജം, അത് തിരിച്ചറിഞ്ഞു തിരുത്തുന്നതോ മാനുഷികസംസ്കാരവും! അവസരോചിതമായ പോസ്റ്റ്‌,സാബിയുടെ മനസ് തുറന്ന പോലെ.... എല്ലാവിധ ആശംസകളും!

    ReplyDelete
  13. എഴുത്ത് തുടരുക. അക്ഷരത്തെറ്റുകള്‍ പതിയെ ശരിയായിക്കോളും.

    എല്ലാവിധ ആശംസകളും

    ReplyDelete
  14. ഞാൻ ഇവിടെ വന്നു കേട്ടോ.നല്ല എഴുത്ത്.അഭിനന്ദനങ്ങൾ

    ReplyDelete
  15. അക്ഷരത്തെറ്റുകളൊക്കെ വരുമെന്നേയ്...
    അതിനു കീബോര്‍ഡിനെ കുറ്റം പറയേണ്ട കാര്യമില്ല..
    ഇനി കീബോര്‍ഡ് ആണു കുഴപ്പക്കാരനെങ്കില്‍
    ആ പഴയ കീബോര്‍ഡ് മാറ്റി പുതിയതൊരെണ്ണം
    വാങ്ങിക്കൂ...(ഹി ഹി)

    ഹംസക്ക പറഞ്ഞതിനോട് ഞാനും യോജിക്കുന്നു..

    ReplyDelete