അന്നൊരു ശനിയാഴ്ച ആയിരുന്നു. പതിവിലേറെ തിരക്കുള്ള ദിവസം.
ഉമ്മ പറയും കുടുതല്‍ വൈകാന്‍ നില്‍ക്കണ്ട. വല്ല ഓട്ടോയും പിടിച്ചു പോയ്കോളു. ബസ്സുകാത്തു നിന്നാല്‍ വൈകും. അന്ന് ബസ്സ്‌റ്റോപ്പില്‍ കുടുതല്‍ ആരേയും കണ്ടില്ല. ഏതോ ചിന്തയിലമര്‍ന്നു താടിയില്‍ കൈ വെച്ചിരിക്കുന്ന ഒരു വയോവൃദ്ധ. കാലത്തിന്റെ പരിണാമങ്ങള്‍ അവരുടെ മുഖത്തെ മുറി വേല്‍പിച്ച പോലെയുണ്ട്. ശോഷിച്ച കൈകാലുകള്‍. ഒരായുസിന്റെ വേദന തളം കെട്ടി നില്‍ക്കുന്ന കണ്ണുകള്‍. കറുത്ത കാലുള്ള വലിയ കണ്ണട അവരുടെ മെലിഞ്ഞ മുഖത്തിന് വിരൂപമായി അവള്‍ക്കു തോന്നി. അവള്‍ അടുത്ത് ചെന്നിട്ടും ഭാവ വെത്യാസങ്ങള്‍ ഒന്നും ഇല്ലാതെ അവര്‍ ഇരിപ്പ് തുടര്‍ന്നു.
ബസ്സ് വരാന്‍ ഇനിയും വൈകും ഓട്ടോ നോക്കിയിട്ട് കാണുന്നും ഇല്ല. എങ്ങോട്ടാണ് പോകേണ്ടത് എന്ന് ഈ ഉമ്മാമയോട് ചോദിക്കാം...
അവള്‍ ചോദിച്ചു
“ഉമ്മാമക്ക് എങ്ങോട്ടാണ് പോകേണ്ടത് ..?“
ചോദിച്ച ഉടനെ അവര്‍ തല ഉയര്‍ത്തി അവളുടെ മുഖത്തേക്ക് നോക്കി. നിസ്സഹായമായ കണ്ണുകള്‍, നീണ്ട താടിയെല്ലുകള്‍, കുഴിഞ കവിളുകള്‍. താടിയില്‍ താങ്ങ് വെച്ച കൈകള്‍ മാറ്റി അവര്‍ പറഞ്ഞു
"ഞാന്‍ കഷായ ആശുപത്രി വരെ“
“എങ്കില്‍ എന്റെ കൂടെ ഓട്ടോയില്‍ പോരാമോ“
അവള്‍ക്കു തനിച്ചു പോകാനുള്ള ഭയം കൊണ്ടാണെന്ന് ഉമ്മമക്ക് തോന്നിക്കാണും.
“ഉം“
നീണ്ടു കിടക്കുന്ന റോഡിന്റെ അങ്ങേ തലക്കലേക്ക് നോക്കി. എവിടെയൊക്കെയോ എത്തിപെടാന്‍ ചീറി പായുന്ന വാഹനങ്ങള്‍. ദുരേ നിന്നും വരുന്ന ഓട്ടോക്ക് കൈ കാണിച്ച് വണ്ടി നിര്‍ത്തി. അവള്‍ ആ വൃദ്ധയുടെ കൈകള്‍ പിടിച്ചു. കൂടെ അവളും ഓട്ടോയില്‍ കയറി. ആ ഉമ്മാമക്ക് കുടുതല്‍ സന്തോഷമായി. വണ്ടി നീങ്ങുമ്പോള്‍ അവര്‍ കുഞ്ഞു കുട്ടികളെ പോലെ പല്ല് കൊഴിഞ്ഞ മോണകള്‍ കാട്ടി ചിരിച്ചു. എന്നിട്ട് ചോദിച്ചു
“മോള്‍ എവിടേക്കാ..?“
“ഞാന്‍ സ്കൂളിലെക്കാ ഉമ്മാമാ.... ഞാന്‍ നിങ്ങളെ ആശുപത്രിക്ക് മുന്നില്‍ ഇറക്കാം. ആ വഴിക്ക് തന്നെയാണ് എന്റെ സ്‌കൂളും“
അവര്‍ അതിനു മറുപടിയൊന്നും കൊടുത്തതില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് വീണ്‌പോകുമോ എന്ന് ഭയന്നാവാം രണ്ടു കൈകള്‍ കൊണ്ടും അവര്‍ ഓട്ടോയുടെ കമ്പികളില്‍ പിടിച്ചിരുന്നു. വണ്ടി കഷായ ആശുപത്രിയുടെ മുന്നില്‍ നിന്നു.
“ഉമ്മാമ ഇറങ്ങിക്കോളു“
“ഉം“
മുളലോടെ അവര്‍ ഇറങ്ങി. കയ്യിലുള്ള കാലന്‍ കുട നിലത്തുകുത്തി നടക്കാന്‍ തുടങ്ങി. അവള്‍ ഓട്ടോക്ക് കാശ് കൊടുത്തു തിരിയും മുന്നേ പിന്നില്‍ നിന്നും ഉച്ചത്തിലുള്ള അട്ടഹാസങ്ങള്‍!!!!
“തള്ളെ.... വീട്ടില്‍ അടങ്ങി ഇരുന്നു കൂടെ...“
“മനുഷ്യന്റെ മാനം കളയാന്‍ ഇറങ്ങികോളും.."
ഇതുകേട്ട് ഭയന്ന അവള്‍ അവിടേക്ക് നടന്നു ആക്രോശിക്കുന്ന മുഖക്കാരനോട് ചോദിച്ചു
“ആരാണ് നിങ്ങള്‍ ..?“
“ഇവരെ എന്തിനു ക്രുശിക്കണം“
“നീ ആരാടീ നരുന്തേ ..?“
“ഇതെന്റെ തള്ളയാ..ശവം !!!“
“അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കൂല”
ഇതൊക്കെ കേട്ടിട്ട് പാവം ഉമ്മാമ ഒന്നും എതിര്‍ത്ത് പറയാതെ പുഞ്ചിരിക്കുന്നു. പാവം എന്ന് അവളുടെ മനം മന്ത്രിച്ചു. അവള്‍ അയാളോട് പറഞ്ഞു
“ചേട്ടാ ദേഷ്യപ്പെടാതെ, ഉമ്മയെ ആശുപത്രിയില്‍ കാണിച്ചു ഞാന്‍ വീട്ടില്‍ കൊണ്ട് വിടാം“
അതോടെ അയാള്‍ അല്പം തണുത്തു. പോകറ്റില്‍ കയ്യിട്ടു നുറിന്റെ അഞ്ച് നോട്ടുകള്‍ അയാള്‍ അവള്‍ക്കു നീട്ടി.
“ഉം..... ഇന്നാ കാണിക്കാനുള്ള കാശ്“
ശേഷം കറുത്ത നിറമുള്ള കാറില്‍ കയറി അയാള്‍ പറന്നു. കയ്യില്‍ കിടന്ന നോട്ടുകള്‍ അഹങ്കാര ഭാവത്തില്‍ പിടഞ്ഞു.
കാലം!! അതിന്റെ പരിണാമങ്ങള്‍ അവളുടെ മനോമുകുരങ്ങളില്‍ വട്ടമിട്ടു കറങ്ങി. കുറേ പിന്നിലേക്ക് മനസ്സ് ഉഴ്ന്നിറങ്ങി. വിറളിപിടിച്ച ഈ മകനെ താരാട്ടിയ ആ ഉമ്മയുടെ കരങ്ങളില്‍ അവള്‍ ആ നോട്ടുകള്‍ സമ്മാനിച്ചു.
“വേണ്ട മോള് എടുത്തോ ഞാന്‍ അതോണ്ട് എന്ത് ചെയ്യാനാ..?“
“അവന്‍ എന്റെ മോനാ.. നല്ലവനാ...“
“ഞാന്‍ അങ്ങനെയാ അവനെ വളര്‍ത്തിയത്. ഇന്ന് അവന്‍ ഇവിടുത്തെ കാശുകാരനാ മോളെ...“
“വലിയ വീടാ.... എനിക്കാ വിട്ടിലെ കിടക്കയില്‍ കെടക്കാന്‍ വയ്യ .!! തണുത്തു കോറുന്നു ഈ ശരീരം. നേരം വെളുക്കുവോളം എന്റെ ചുമ കേട്ട് കുട്ടികള്‍ക്ക് ഉറങ്ങാന്‍ വയ്യ..! എന്നാലും അവന്‍ എന്നെ കൊണ്ടാക്കുലാ. എവിടെയാന്നറിയോ കുട്ട്യേ..?“
“ന്റെ കുട്ട്യാളെ ഉപ്പാന്റെ അടുത്ത്“
“അങ്ങേരു ദുരെ ഒരു സ്ഥലത്തുണ്ട് ജീവനോടെ..“
“അവിടെ ഒരുപാട് ആളും ഉണ്ടെന്നാ ന്റെ മോന്‍ പറയുന്നത്. അങ്ങേര്‍ ഇവിടെ എന്നും രാത്രി കിടക്കയില്‍ മുള്ളും. അവള്‍ക്കു എന്റെ മോള്‍ക്ക് വയ്യ അതെല്ലാം അലക്കി വെടിപ്പാക്കണ്ടേ ..? അതോണ്ട് അങ്ങേരെ മോനങ്ങു കൊണ്ടാക്കി. അങ്ങേരെ കാണാതെ എനിക്ക് വയ്യ!“
“ഞാനില്ലാഞ്ഞാല്‍ ഇവിടെ കുട്ട്യോളെ നോക്കാന്‍ ആരാ..?“
“അങ്ങേരും എന്നെ വിട്ട് പോകുന്നത് ആദ്യാ..“
ഇത് പറയുമ്പോള്‍ ആ കണ്ണുകളില്‍ കഴിഞ്ഞു പോയ കാലങ്ങള്‍ തിളക്കമാര്‍ന്ന് നില്കുന്നത് കാണാം. “ഇപ്പൊ രണ്ടാളും രണ്ടു തലത്തായി കുട്ട്യേ ..മരിച്ചോരെ പോലെ...”
അത് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു. അവള്‍ അത് കേട്ട് വല്ലാതായി.
ചിന്തയുടെ കണ്ണാടിയില്‍ അവളിലേക്കും വന്നടുക്കുന്ന ഈ ദുരന്തം ഓര്‍ത്തു ന്നെടുങ്ങി. പൊടുന്നനെ അവളുടെ മനം ഓര്‍മകളില്‍ നിന്നുണര്‍ന്നു. അവരെയും കൊണ്ട് ആശുപത്രി വരാന്തയിലേക്ക് നടന്നു.
കണ്ണ് നനയിച്ചു ഈ കഥ. ഒതുക്കമുള്ള ആഖ്യാനം.
ReplyDeleteആശംസകള്‍
കഥ നന്നായിരിക്കുന്നു.. ആ ഉമ്മുമ്മ പാവം ...! മനസ്സ്ലവിലുള്ളവരെ കണ്ണീരണിയിക്കും ഇത്തരം അനുഭവങ്ങള്‍ ... ആ പെണ്‍കുട്ടിക്ക് തോന്നിയ മനസ്സ്ലിവ് പോലും സ്വന്തം മകനില്ലാതെ പോയല്ലോ,,
ReplyDeleteവൃദ്ധസദനങ്ങള്‍ പെരുകുന്ന, സ്നേഹബന്ധങ്ങള്‍ക്ക് വിലയില്ലാത്ത കാലഘട്ടത്തില്‍
ReplyDeleteവായനക്കാരന്റെ ചിന്തകളെ, സ്നേഹത്തിന്റെയും, വൃദ്ധസദനങ്ങള്‍ ഇല്ലാത്ത ഒരു കാലഘട്ടത്തിലേക്കും
തിരിച്ചു വിടാന്‍ സാധിച്ചെങ്കില്‍ അവിടെ ഈ കൃതി വിജയിക്കുന്നു , കൂടെ രാജയിതാവും
***********************************************************
ഈ കഷായ ആശുപത്രി നല്ല പരിചയമുള്ള പോലെ .............?
ഇങ്ങനുള്ള ഉമ്മാമമാരെ കണ്ടിട്ടുള്ളത് പോലെ ... നല്ല കഥ
ReplyDeleteഒരുപാട് കേട്ട മറ്റൊരു കഥ കൂടി!!!
ReplyDeleteഇന്നത്തെ നിത്യകാഴ്ച്ചകളിലെ ഒരേട്. ഒതുക്കത്തോടെ പറഞ്ഞു.
ReplyDeleteസാബി ...കഥ നന്നായി ...മക്കളാല്‍ അവഗണിക്കപ്പെടുന്ന
ReplyDeleteമാതാപിതാകളുടെ നൊമ്പരം കൂടിവരികയാണ് ..കഥ വായിക്കുന്നവര്‍ ആരായാലും പെട്ടെന്ന് സ്വന്തം മാതാപിതാക്കളെ ഓര്‍മിച്ചു പോകും .
എല്ലാവിടത്തും നടന്നുകൊണ്ടിരിക്കുന്ന കഥതന്നെയിത്...
ReplyDeleteപ്രായം കൂടുന്നത് ഒരു ബാധ്യതയാവുന്നോ അതോ നിസ്സഹായതയോ?
ReplyDeleteതലമുറകള്‍ മാറുമ്പോള്‍ സ്നേഹത്തിന്റെ കരുതലിന്റെ നിറവും മാറുന്നു...
ഒറ്റപ്പെടല് ആണേറ്റവും വലിയ വേദന.... നല്ല പോസ്ട്!!
കറുത്ത കാലുള്ള കണ്ണട എന്റെ മുഖത്തും ഉണ്ടായിരുന്നു ഒരെണ്ണം..
ReplyDeleteഎന്റെ മുഖത്തിനു ചേരുന്നുണ്ടൊ ആവോ...!
ആശംസകൾ..
aazamsakal. kootuthal ezhuthu.
ReplyDeleteഇങ്ങനുള്ള മക്കളുടെ കൂടെ കഴിയുന്നതിനേക്കാള്‍ എത്രയോ
ReplyDeleteഭേദം ആണ് വൃദ്ധ സദനങ്ങള്‍.വയസ്സ് കാലത്ത് മനസമാധാനം കിട്ടുന്നില്ല എങ്കില്‍ പിന്നെ ആരുടെ കൂടെ താമസിച്ചിട്ട് എന്ത്..ഒരു പൊരുത്തക്കേട് കാണുന്നു..ഒരു സ്വാര്‍ത്ഥ ചിന്ത ഉള്ള മകന് അവരെ ആശുപത്ര്യില്‍ കൊണ്ട് പോകാനുള്ള വരുമാനം ഉണ്ടെന്നു കൂടി പറയുന്നുണ്ടല്ലോ.. അതിനുള്ള സൗകര്യം ചെയ്തു കൊടുക്കാന്‍ നോക്കാതെ വഴി പോക്കരെ ഏല്പിക്കുന്നു..കഥ പക്ഷെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.ആശംസകള്‍..
അയാളോർക്കുന്നുണ്ടാകില്ല ഞാനും നാളെ പ്രായമാകേണ്ടവനാണെന്ന്.
ReplyDeleteaardramaya kadha parachil...... abhinandanangal........
ReplyDeleteവാര്ദ്ധക്ക്യം തളര്‍ത്തികളയുന്നതിനു മുന്‍പേ മരിക്കുവാന്‍ നിര്‍ബന്ധിതമാകുന്ന ഒരു കാലം വരുന്നു...!
ReplyDeleteആശയത്തിന് പുതുമ അവകാശപ്പെടാനില്ലെങ്കിലും, അവതരണം കൊണ്ട് ശ്രദ്ധേയം.
ഭാവുകങ്ങള്‍.
നൊമ്പരപ്പെടുത്തി.
ReplyDeleteവാര്‍ദ്ധക്യം ഒരു അനിവാര്യമായ അവസ്ഥയാണെന്ന് എന്തേ ആരുമോര്‍ക്കാത്തത്?
വാര്‍ദ്ധക്യത്തിന്റെ വിഷമതകളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു ഈ സങ്കടമുണര്‍ത്തുന്ന കഥ.
ReplyDeleteസമകാലീക സംഭവങ്ങളുടെ നേരെഴുത്ത്...
ReplyDeleteനൊമ്പരം ഉണര്‍ത്തുന്ന രചന ,നന്നായി സാബീ..
nannayi ennu parayanalla varum bhaviyeppatti orthu uthkandapedaanaanu thonnunnath.
ReplyDeleteitharam ormmappeduthalukal innu aavasyamaayirikkunnu
നന്നായി പറഞ്ഞു ഈ കഥ. നല്ല സൂഷ്മതയുണ്ട്. എന്താണെന്ന് പറയില്ല, അസൂയ ആണെന്ന് കൂട്ടിക്കോ :))
ReplyDeleteഇത്തരം മുഖങ്ങള്‍ കാലം ചെല്ലും തോറും കൂടി വരികയാണ്.
ഇതേ പ്രമേയമുള്ള വേറൊരു കഥ കുറേ മുമ്പേ വായിച്ചിരുന്നു. കോപി എന്നല്ല ഉദ്ദേശിച്ചത് കേട്ടൊ, ആഖ്യാനം കൊണ്ട് രണ്ടും വ്യത്യസ്തമാണ്. രണ്ടും ഒന്നിനൊന്ന് മെച്ചമെന്നും പറയാതെയും തരമില്ല.
ആശംസകള്‍
പലരും പറഞ്ഞ കഥ പക്ഷെ സാബി പറയാത്ത ഒരനുഭവ കഥ പോലെ തോനുന്നു ....ശരിയല്ലേ ?
ReplyDeleteകാലം തരുന്ന ചുളിവുകൾക്ക് എന്നും കയ്പ്പു തന്നെയായിരിക്കും എന്റെയും താങ്കളുടെയും എല്ലാവരുടെയും
ReplyDeleteവളരെ നാളുകള്‍ക്കു ശേഷം സാബിയുടെ നല്ലൊരു കഥ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കണ്ണുകള്‍ നനയിപ്പിച്ചു. പ്രമേയത്തില്‍ പുതുമ തോന്നിയില്ലെങ്കിലും അവതരണവും മറ്റും നന്നായി. “കഷായ ആസ്പത്രി” നാട്ടില്‍ തന്നെയുള്ള ആയുര്‍വേദ ഡിസ്പന്‍സറിയാവുമല്ലെ? കൂടാതെ ഇതില്‍ നല്ലൊരു സന്ദേശം കൂടിയുണ്ടല്ലോ? ഇനിയും ഇത്തരം നല്ല കഥകള്‍ സാബിയില്‍ നിന്നും പ്രതീക്ഷിക്കുന്നു. കൂടെ ചേര്‍ത്ത ചിത്രവും നന്നായി.(എവിടെ നിന്നു സംഘടിപ്പിച്ചു?). ആശംസകള്‍ നേര്‍ന്നു കൊണ്ട്.
ReplyDeleteപഴുത്തില വീഴുമ്പോള്‍ പച്ചില അട്ടഹസിക്കുന്നു....
ReplyDeleteവളരെ നല്ല അവതരണം...കഥ എനിക്ക് വളരെ ഇഷ്ടായി സാബീ...
നാളെ നമ്മളുടെ അവസ്ഥയും ഇതുപോലെ ആകുമെന്ന ചിന്തയില്ലാതെ സ്വന്തം മാതാപിതാകളുടെ മുന്നില്‍ കരുണകാണിക്കാത്തവര്‍, അവരുടെ വയസുകാലത്ത് ഇത് അനുഭവിക്കുന്നു...
ReplyDeleteഅധ്വാനിക്കാതെ ലഭിക്കുന്ന അനിവാര്യമായ സമ്പാദ്യമാണ് വാര്‍ധക്യം!ഒപ്പം വാര്‍ധക്യത്തിലെ നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യവും..
ReplyDeleteകഥ നന്നായി.
വായിച്ചു കഴിഞ്ഞപ്പോള്‍ മനസിലൊരു നൊമ്പരം
ReplyDeleteനല്ല ചിത്രം...നന്നായി അവതരിപ്പിച്ചു...
പ്രമേയത്തില്‍ പുതുമയില്ലെങ്കിലും ആഖ്യാനം കൊണ്ട് മികച്ചതായി.....സസ്നേഹം
ReplyDeletegood!!!
ReplyDeletejeevithathe keeri murich athinte oru kashnam vechu neettiyapole thonnunnu.
ReplyDeleteകരുണയും സ്നേഹവും നഷ്ടമായ സമൂഹത്തിൽ അരങേറുന്ന സംഭവങ്ങൾ..
ReplyDeleteകഥ നന്നായി
ഏവര്‍ക്കും അനിവാര്യമായി കടന്നുപോകേണ്ട അവസ്ഥയാണ് വാര്‍ദ്ധക്ക്യം എന്ന് ഓര്‍മ്മിപ്പിക്കുന്ന കഥ.
ReplyDeleteനന്നായി, ആശംസകള്‍.
ജീവനും മരണത്തിനുമിടയിലെ അവസാന ഘട്ടമാണ് വാര്‍ദ്ധക്ക്യം. നമ്മളെല്ലാവരും അതിലൂടെ കടന്നുപോയേ പറ്റൂ. പ്രായമായ അച്ഛനമ്മമാരെ തിരിഞ്ഞുനോക്കാത്ത മക്കള്‍, നാളെ നമ്മളും ഇതേ വഴിയിലൂടെ കടന്നു പോകേണ്ടവരാണന്നുള്ള സത്യം സൗകര്യപൂര്‍വ്വം മറക്കുന്നു. ഈ കഥ നല്ലൊരു ഓര്‍മ്മപ്പെടുത്തലായി സാബി. ആശംസകള്‍.
ReplyDeleteകഥാകാരിയുടെ ജിവിത വഴിൽ എപ്പോയെങ്കിലും ഇത് പോലെ നിസ്സ് ഹായത നിറഞ്ഞ മുഖവുമായി ഒരു ഉമ്മൂമ്മയെ കണ്ടിട്ടുണ്ടോ?.അനുഭവങ്ങളാണല്ലോ പലപ്പോഴും നല്ല കഥകൾ ഉണ്ടാക്കുന്നത്. അഭിനന്ദനങ്ങൾ...
ReplyDeleteസാബീ,
ReplyDeleteസാബിയുടേതായി ഞാന്‍ വായിച്ചിട്ടുള്ളതില്‍ ഏറ്റവും നന്നായി എനിക്ക് തോന്നിയത്. ഒപ്പം, അക്ഷരതെറ്റുകള്‍ ഇല്ലാതെ വൃത്തിയായി എഴുതുവാനുള്ള നിന്റെ ശ്രമവും മനോഹരമ്. ഇനിയും നല്ല കഥകളുമായി വരിക.
ഇത്ര വലിയ ആള്‍ക്കാര്‍ അഭിപ്രായം പറഞ്ഞു കഴിഞ്ഞതല്ലേ ..ഇനി ഞാന്‍ എന്ത് പറയാന്‍ ..
ReplyDeleteInnu njaan naale nee
ReplyDeleteനല്ല കഥ .
ReplyDeleteനന്നായി അവതരിപ്പിച്ചു.
ആശംസകള്‍.
Jeevitha Saayahnam...!
ReplyDeleteManoharam, Ashamsakal...!!!
Sad to see such contemporary trend in the life; this is often happened where money overrules everything.
ReplyDeletePretty good story & touched deeply!
പറഞ്ഞാല്‍ തീരാത്ത മഹത്ത്വം
ReplyDeleteഎടുത്താല്‍ തീരാത്ത പുണ്യം
കൊടുത്താല്‍ കുറയാത്ത് സ്നേഹം
കണ്ടാല്‍ മടുക്കാത്ത രൂപം...
എന്റെ ഉമ്മ എനിക്കിതൊക്കെയാണു..
ഉമ്മയെക്കുറിച്ചുള്ള..
മാതൃസ്നേഹം വാഴ്ത്തുന്ന കഥകളൊന്നും അതിശയോക്തിയെന്നു തോന്നാത്തത്
അമ്മയുടെ സ്നേഹത്തിനു പകരം വെക്കാന്‍ നമുക്ക് മറ്റൊരു സ്നേഹവികാരം കയ്യിലില്ലാത്തതുകൊണ്ടാണു...
ആ ചിത്രവും നന്നായി കെട്ടോ...!
കഥ നന്നായി. പക്ഷെ ഉമ്മുമ്മയുടെ "അങ്ങേര്‍" എന്ന പ്രയോഗം, എവിടെയോ ഒരു കല്ല് കടി പോലെ തോന്നി. ഒരിക്കലും ഒരു ഉമ്മുമ്മ അങ്ങിനെ ഒരു പ്രയോഗം നടത്തുമോ?
ReplyDeleteകഥാകാരി ഒരു പക്ഷെ അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല, പഴഞ്ചന്‍ വാക്കുകള്‍ വല്ലതും പ്രയോഗിക്കാമായിരുന്നു , മൂപ്പര്‍, കുട്ട്യോളെ ഉപ്പ, ആള്‍, അങ്ങിനെ എന്തെങ്കിലും.
ക്ഷമിക്കണം.വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് പറഞ്ഞു എന്ന് മാത്രം.
എന്തൊക്കെ തെറ്റ് ചെയ്താലും, എത്ര തള്ളി പറഞ്ഞാലും, ഒരിക്കലും ഒരു ഉമ്മാക്ക് സ്വന്തം മകനെ വെറുക്കാനോ, മറക്കാനോ കഴിയില്ല. അതാണ് സ്നേഹം.
നല്ല ഒരു സന്ദേശം തരുന്നു ഈ കഥ.