Sunday, November 14, 2010

എല്ലാ സ്നേഹിതര്‍ക്കും ഈദ് ആശംസകള്‍


തലയും ചെവിയും പുതപ്പിട്ട് മൂടി മയങ്ങുമ്പോഴും നാളത്തെ യാത്രയുടെ ചിന്താ ശകലങ്ങള്‍ ബാക്കി നിന്നു. പുലരാന്‍ കൊതിക്കുന്ന മനസുമായി തിരിഞ്ഞും മറിഞ്ഞും കിടക്കെ പള്ളിയില്‍ നിന്നും സുബഹി ബാങ്കുയര്‍ന്നു. കൂടെ തക്‌ബീറിന്റെ സുന്ദര വചനങ്ങളും. പുതപ്പില്‍ നിന്നെഴുനേറ്റ് ജാലകം തുറന്നു. ഇരുട്ടില്‍ നിന്നും അടര്‍ന്നു പോരുന്ന വെളിച്ചത്തിലേക്ക് നോക്കി. പള്ളിഅങ്കണം വൈദ്യുത ശോഭയാല്‍ സമ്പൂര്‍ണ്ണം. പെരുന്നാള്‍ നമസ്കാരത്തിന് സമയമാകുന്നു. ഉറക്കച്ചടവുള്ള കണ്ണുകള്‍ തിരുമ്മി എല്ലാവരും എണീറ്റു തുടങ്ങി. കുട്ടികള്‍ക്ക് പെരുന്നാല്‍ ദിനത്തിന്റെ ആവേശം. കയ്യിലണിഞ്ഞ മൈലാഞ്ചിയുടെ പകിട്ടിനെ കുറിച്ചുള്ള വിവരാന്വേഷണങ്ങള്‍. പുത്തനുടുപ്പണിഞ്ഞ് പള്ളിയില്‍ പോകാനുള്ള ആവേശ തിമര്‍പ്പുകള്‍.

കഴിഞ്ഞ ബലി പെരുന്നാള്‍ ദിനം, അന്നായിരുന്നു ഞങ്ങളുടെ ത്വാഇഫ് യാത്ര .
വര്‍ഷങ്ങളായി മനസ്സില്‍ കൊതിച്ച യാത്ര. അത് സാക്ഷാല്‍കാരമാകുന്നത് ബലിപെരുന്നാള്‍ ദിനത്തിലായിരുന്നു. തിരക്ക് പിടിച്ച ജീവിതത്തില്‍ വല്ലപ്പോഴും കിട്ടുന്ന അവധി ദിനങ്ങള്‍, യാത്രാ വേളകള്‍,സന്തോഷിക്കാതെ ഇരിക്കുന്നതെങ്ങിനെ...

നമസ്കാരം കഴിഞ്ഞ് ലഘുവായ ഭക്ഷണം. എല്ലാവരും പോകാനുള്ള സാമഗ്രികള്‍ തയ്യാറാക്കി പുറപ്പെടാന്‍ ഒരുങ്ങി. താഴെ വാഹനാവുമായി കാത്തു കിടക്കുന്ന ഡ്രൈവര്‍ തിരക്ക് പിടിക്കുന്നു. എല്ലാവരും നിറഞ്ഞ സന്തോഷത്തോടെ വണ്ടിയില്‍ കയറി. മലകളും മരുഭൂമികളും പരന്നു പോകുന്തോറും വിശാലമായ ആകാശത്തിന്‍ കീഴെ വിജനമായ മരുഭൂമിയിലൂടെ വണ്ടിനീങ്ങി. മേലെ ആകാശത്തെയോ മരുഭൂമിയിലെ വിജനതയെയോ ചിന്തിക്കാതെ വഴിയിലുടെ അന്യോന്യം തൊട്ടുരുമ്മി നടന്നു നീങ്ങുന്ന ഒട്ടകങ്ങള്‍.

എന്റെ കണ്ണുകള്‍ വിശാലമായ മരുഭൂമിയിലൂടെ അലഞ്ഞു. എങ്ങും മനുഷ്യന്റെ പെരുമാറ്റം കാണുന്നില്ല. ഉയര്‍ന്ന് നില്‍ക്കുന്ന മലകള്‍, വളഞ്ഞും തിരിഞ്ഞും ഉയര്‍ന്നും പോകുന്ന റോഡുകള്‍. വിശേഷമായ കാണാകാഴ്ചകള്‍, കൃഷിയിടങ്ങള്‍. എല്ലാം കണ്ണിനു സമ്പൂര്‍ണ്ണ വിരുന്നൊരുക്കുന്നു. യാത്ര നീളുന്നതിനനുസരിച്ച് കാലാവസ്ഥയില്‍ മാറ്റം വന്നു. തണുത്ത കാറ്റ് വീശുന്നു. ഡ്രൈവര്‍ കണ്ണുകള്‍ തിരുമ്മി കോട്ടുവായിട്ടു ചോദിച്ചു നിങ്ങള്‍ കുടിക്കാന്‍ എന്തെങ്കിലും കരുതീട്ടുണ്ടോ ...?

“കട്ടന്‍ ചായയും നെയ്യപ്പവും“ മകളാണ് ഉത്തരം പറഞ്ഞത്. അല്പം കൂടി മുന്നോട്ടു നീങ്ങി, വണ്ടി നിര്‍ത്തി പുറത്തിറങ്ങി. അല്പം വിശ്രമം ഞങ്ങള്‍ക്കും ആവശ്യമായിരുന്നു. മക്കള്‍ ഉണക്ക ചുള്ളികളും ഇലകളും ശേഖരിച്ചു തീയിട്ടു. അടച്ചിട്ട റൂമില്‍ നിന്നും പുറത്തിറങ്ങിയ ആഹ്ലാദം അവരിലും കാണാന്‍ കഴിഞ്ഞു. അല്പം കഴിഞ്ഞ് വണ്ടിയില്‍ കയറി. ഇപ്പോഴുള്ള യാത്ര അതീവ ഹൃദ്യമാണ്. ഇരുവശങ്ങളും വര്‍ണ്ണ പുഷ്പങ്ങളുടെ ചാരുതയോടെ മുന്നോട്ടു നീളുന്ന പാതകള്‍. പാറകെട്ടിന് മുകളില്‍ കണ്ണും കാതും കൂര്‍പ്പിചിരിക്കുന്ന കുരങ്ങന്മാരുടെ കൂട്ടങ്ങള്‍. തണുപ്പിന് കുറവ് വന്നു തുടങ്ങി. പ്രഭാത സുര്യ കിരണങ്ങള്‍ വണ്ടിയിലേക്ക് അരിച്ചു കയറി പ്രകാശം കണ്ണിനെ അലോസരപ്പെടുത്തുന്നു.

യാത്ര മുന്നോട്ടു പോകുന്തോറും ആവേശം കുടിവന്നു. അഴകിന്റെയും ശക്തിയുടെയും ഗുണങ്ങള്‍ ഇഴുകി ചേര്‍ന്ന വെള്ളചാട്ടങ്ങള്‍ ഓരോന്നിനും പുതുമ ഉള്ളതായി കാണാം. ഹൃദ്യമായ കാഴ്ച്ചകള്‍ക്കിടയില്‍ ചെറിയൊരു പള്ളി കണ്ടു. വണ്ടി നിര്‍ത്തി അധികം ആരേയും കണ്ടില്ല. "വാദി "എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കയ്യും മുഖവും കഴുകി ചുറ്റും ശ്രദ്ധിച്ചപോഴാണ്‌ അല്പം ദുരെയായി വലിയ ഭീമാകാരമായ മലകള്‍ക്ക് താഴെ വളരെ ചെറിയൊരു പള്ളി കണ്ടത് ചുറ്റും കമ്പി വേലികളാല്‍ ബന്ധിച്ചിരിക്കുന്നു. ചില സ്ഥലങ്ങളില്‍ കമ്പി ദ്രവിച്ച വിടവുകള്‍ അതിലുടെ നാലുപേര്‍ അകത്തു കടന്ന് പള്ളിയും പാറ കെട്ടും വീക്ഷിക്കുന്നു. അവര്‍ തമ്മില്‍ തമ്മില്‍ സംസാരിക്കുന്നതും പാറകെട്ടിനേയും മറ്റും ചുണ്ടി കാണിക്കുന്നതും കണ്ട് ഞങ്ങളും അങ്ങോട്ട്‌ നടന്നു.

അത്ഭുതമെന്നു പറയാം അവിടെ ഈ യാത്ര സഫലീകരിച്ചു. കാരണം പ്രവാചക പ്രഭു മുഹമ്മദ്‌ നബി (സ) ത്വാഇഫ് നഗരത്തില്‍ എത്തിയപ്പോള്‍ ശത്രുക്കള്‍ എറിഞ്ഞാട്ടി, അതില്‍ നിന്നും രക്ഷപെടാന്‍ നബി ഒളിച്ച് നിന്ന ഗുഹാമുഖവും നബിയെ കൊല്ലാനായി ഉരുട്ടിയ കല്ലുകള്‍ തടഞ്ഞു നിര്‍ത്തിയ പാറകെട്ടുകളും കാണാം. മതി വരാത്ത കാഴ്ചകള്‍. അതിന്റെ താഴെ പ്രവാജകന്റെ കാല്പാടുകള്‍ പതിഞ്ഞ കുഞ്ഞു പള്ളിയും. പെരുന്നാള്‍ ദിനം ആയതിനാല്‍ അവിടെ വാച്ചുമാനെ കണ്ടില്ല. കാവല്‍ ഇല്ലാത്തതിന്റെ പേരില്‍ അകത്തു കടന്ന് നമസ്കരിച്ചു.

നബിയെ എറിഞ്ഞാട്ടിയ ത്വാഇഫ്...!!

കണ്ണിന് നല്‍കിയ വലിയ സമ്മാനം ഏറ്റുവാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. വീണ്ടും കാണാപ്പുറങ്ങള്‍ തേടി .......

"എല്ലാ സ്നേഹിതര്‍ക്കും ഈദ് ആശംസകള്‍ "

38 comments:

  1. ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കി
    ഒരു ബലി പെരുന്നാൾ കൂടി ...
    സാബിക്കും കുടുംബത്തിനും എന്റെ ശാന്തിയും സമാധാനവും നിറഞ്ഞ ബലി പെരുന്നാൾ ആശംസകൽ

    ReplyDelete
  2. ധര്‍മ്മസംസ്ഥാപനത്തിനനല്‍പമായ സംഭാവനകളെകാന്‍ നിയുക്തനായ പ്രവാചകവര്യന്റെ ധന്യസ്മരണക്കുമുന്നില്‍..
    ഹൃദ്യവും ഊഷ്മളവുമായ ബലിപെരുന്നാള്‍ ആശംസകള്‍.
    كل عام وأنتم بخير

    ReplyDelete
  3. കാണാത്ത കാഴ്ച നല്‍കിയ അനുഭൂതി.

    ബലി പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  4. ഈ വലിയ പെരുന്നാളിന്‍റെ തുടക്കത്തില്‍ കിട്ടിയ സുഖമുള്ള ഒരു വിരുന്നായി ഈ യാത്രാ വിവരണം . ..

    നല്ല സുഖമുള്ള വായന..

    എന്‍റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍ :)

    ReplyDelete
  5. യാത്രാവിവരണം നന്നായിരിക്കുന്നു..
    കേട്ടറിവുള്ള സ്ഥലങ്ങള്‍...ഫോട്ടോ കൂടി ഉള്‍പ്പെടുത്താമായിരുന്നുട്ടോ...

    എന്റേയും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍

    ReplyDelete
  6. വലിയ പെരുന്നാള്‍ പുണ്യം മാനവരാശിക്ക് മുഴുവന്‍ ലഭിക്കട്ടെ ..

    ReplyDelete
  7. കേട്ടറിവുള്ള വിവരങ്ങള്‍ വിവരണത്തിലൂടെ വായിച്ചറിഞ്ഞപ്പോള്‍ ; കണ്ടറിഞ്ഞ അനുഭൂതി .... നന്ദി..
    مبارك عليكم للعيد السعيد وكل عام انتم بخير والعافية

    ReplyDelete
  8. ബലിപ്പെരുന്നാളാശംസകള്‍ നേരുന്നു സാബീ.

    ReplyDelete
  9. എന്നെ പരിചയം ഉണ്ടോ എന്നറിയില്ല ....പുതിയ ആളാണ്‌ ഒരു ഈദ്‌ ആശംസ പറയാന്‍ വന്നതാ ....നിങ്ങള്‍ക്കും കുടുംബത്തിനും എന്റെ വക ബലിപെരുന്നാള്‍ ആശംസകള്‍ ..

    ReplyDelete
  10. യാത്രാ വിവരണം നന്നായി. സാബിക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ബലി പെരുന്നാള്‍ ആശംസകള്‍!.

    ReplyDelete
  11. നല്ല വിവരണം .
    സന്ദര്‍ഭത്തിനനുയോജ്യം.
    ബക്രീദ് ആശംസകള്‍....

    ReplyDelete
  12. വിവരണത്തിനു നന്ദി.
    സാബിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

    ReplyDelete
  13. സാബിക്കും കുടുംബത്തിനും ബലി പെരുന്നാള്‍ ആശംസകള്‍...!

    ReplyDelete
  14. ബലിപെരുന്നാള്‍ ആശംസകള്‍...

    ReplyDelete
  15. എന്‍റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.....
    :) :) :)

    ReplyDelete
  16. എന്റെ വകയും എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ബക്രീദ് ആശംസകള്‍...

    ReplyDelete
  17. സാബി... യാത്രാ അനുഭവം നന്നായി... ഇനിയും കാഴ്ചയുടെ കാണാപുറങ്ങൾ കണ്ടെത്താൻ കഴിയട്ടെ... എല്ലാവിധ ആശംസകളും... കൂടെ ബലിപെരുന്നാൾ ആശംസകളും നേരുന്നു.

    ReplyDelete
  18. വിവരണം നന്നായി. ഹൃദയം നിറഞ്ഞ പെരുനാള്‍ ആശംസകള്‍.

    ReplyDelete
  19. നന്നായി പറയാന്‍ ശ്രമിച്ചിട്ടുണ്ട്‌.
    നല്ല ഭാഷയില്‍....
    വലിയപെരുന്നാളിന്‌
    ചെറിയ ആശംസകള്‍

    ReplyDelete
  20. നല്ല വിവരണം.
    ആശംസകൾ നേരുന്നു.

    ReplyDelete
  21. വരികളുടെ ലാളിത്യം കൊണ്ട് മനോഹരമായ യാത്ര
    നന്നായിട്ടുണ്ട്

    ReplyDelete
  22. ത്യാഗസ്മരണയുടെ ധ്യാനത്താൽ ആശംസകൾ നേർന്നു കൊള്ളുന്നു.

    ReplyDelete
  23. നന്നായി എഴുതി.
    ഒത്തിരി ആശംസകള്‍..



    ഈദ്‌ മുബാറക്

    ReplyDelete
  24. Hashimܓ to me
    show details 6:25 AM (12 hours ago)
    വായിച്ചു...!
    ഓര്‍മകളിലെ ആഘോഷണള്‍ക്ക് വര്‍ത്തമാന ആഘോഷങ്ങളേക്കാള്‍ മികവേരും.. തീര്‍ച്ച.
    ആഘോഷങ്ങള്‍ ചരിത്ര ഓര്‍മപ്പെടുത്തലുകള്‍ ആവുമ്പോ നടന്ന് നീങ്ങാനുള്ള വഴികളിലേക്കത് വെളിച്ചമേകും..!!
    നന്മയിലേക്കുള്ള നമ്മുടെ പ്രായാണാത്തിനു വഴി തെളിക്കട്ടെ ഓരോ ആഘോഷങ്ങളും
    “നിനക്കും ഇക്കാക്കും മക്കള്‍ക്കും എന്റെ കുറേ പെരുന്നാള്‍ സന്തോഷങ്ങള്‍ “

    ReplyDelete
  25. ത്യാഗത്തിന്റെ സന്ദേശങ്ങളുമായി വീണ്ടും എത്തുന്ന ബലിപെരുന്നാള്‍ ദിനത്തില്‍ എന്റേയും കുടുംബത്തിന്റേയും ഈദാശംസകള്‍

    ReplyDelete
  26. പ്രിയ സുഹൃത്തിന് ഊഷ്മളവുമായ ബലിപെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  27. ഇത്തിരി വൈകിയെങ്കിലും ഞാനും നേരുന്നു പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  28. എന്റെയും വക പെരുന്നാൾ ആശംസകൾ!

    ReplyDelete
  29. വൈകിയെങ്കിലും എന്റെയും ആശംസകൽ

    താ‌ഇഫിന്റെ മണ്ണിനു പറയാൻ കഥകൾ ഏറെയാണ്

    ReplyDelete
  30. കാരുണ്യത്തിന്റെ പ്രവാചകന്റെ
    പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ
    ഗുഹാമുഖത്തേയ്ക്കു
    കാഴ്ചകള്‍ കാണിച്ച് കൊണ്ടുപോയതിനു
    ഒത്തിരി നന്ദി.
    പെരുന്നാളിനുശേഷമാണ് ഇതിലെ വന്നത്
    ആശംസകളഅഞ

    ReplyDelete
  31. താഇഫിലേക്ക് കൂടിക്കൊണ്ടു പോയതിനു നന്ദി.

    ReplyDelete
  32. പെരുന്നാള്‍ ആശംസകള്‍.
    കണ്ട സ്ഥലമാണെങ്കിലും ഫോട്ടോ കൂടി കൊടുത്തിരുന്നെങ്കില്‍ എന്ന് തോന്നി.

    ReplyDelete
  33. എന്റെ എല്ലാ സ്നേഹിതര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete
  34. ഫോട്ടോ ഇല്ലാതില്ല അവിടെ എത്തി പെട്ടത് വൈകി ആയ കാരണത്താല്‍ ക്ലാരിറ്റി കിട്ടിയില്ല

    ReplyDelete