ശക്തിയായ ചുടുകാറ്റ് വീശുന്ന വറ്റി വരണ്ട പാടങ്ങള്‍. പോക്രാം തവളകള്‍ അങ്ങോട്ടു മിങ്ങോട്ടും ഓടി. മഴയില്ലാതെ എന്ത് ചെയ്യും. അപ്പോഴാണ് അകലെ നിന്നും ഒരു തവള ഉച്ചത്തില്‍ പോക്രോം മുഴക്കുന്നത് കേട്ടത്. വെള്ളം കണ്ടുപിടിച്ച് കാണും എന്ന സന്തോഷത്തില്‍ എല്ലാവരും അങ്ങോട്ട് ഓടി. ചെന്നവര്‍ ചെന്നവര്‍ അത്ഭുതത്തോടെ നോക്കി മാക്രാച്ചി തവളയുടെ മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്ത് വന്നിരിക്കുന്നു. കുഞ്ഞ് സാധാരണ കുഞ്ഞുങ്ങളെ പോലെയല്ല. കുഞ്ഞു തലയും വലിയ ചിന്തയും നല്ല വെളുത്ത നിറവും ഉള്ള ഒരു കുഞ്ഞു മാക്രി കുട്ടി.
ലാളിത്യം നിറഞ്ഞ കുഞ്ഞിനെ കണ്ട് സന്തോഷത്തോടെ എല്ലാവരും അതിനെ ഒന്ന് തലോടി. ചിലര്‍ കുശുംമ്പടങ്ങാതെ അതിനെ പിച്ചി. പാവം കുഞ്ഞു മാക്രി എല്ലാം സഹിച്ചു. മാസം ഒന്ന് കഴിഞ്ഞു. മാസംതോറും സ്ഥിരം നടന്ന് വരാറുള്ള മാക്രി യോഗത്തില്‍ വിശേഷ മാക്രി കുഞ്ഞുങ്ങളുടെ പ്രദര്‍ശനം വന്നു. എല്ലാവരും മാക്രി യോഗത്തിലേക്ക് ഇരച്ചു കയറി. പക്ഷെ മാക്രികളുടെ തിക്കും തിരക്കും സഹിക്കാതെ വന്നപ്പോള്‍ യോഗം പിരിച്ച് വിട്ടു.
കാരണം എന്താണെന്നല്ലേ....
അപ്പോഴേക്കും വയലിലുള്ള മൊത്തം മാക്രികള്‍ക്കും വിചിത്രമായ അനേകം മാക്രി കുഞ്ഞുങ്ങള്‍ വിരിഞ്ഞിരുന്നു.
********************************************************
* വറ്റി വരണ്ട പാടങ്ങള്‍ : ബ്ലോഗുകള്‍
* പോക്രോം തവളകള്‍ : ബ്ലോഗേള്‍സ്
* മഴ : പുതിയ പോസ്റ്റ്
* പോക്രാം മുഴക്കുന്നത് : പോസ്റ്റ് ലിങ്ക് വിടുന്നത്
* വെള്ളം കണ്ട്പിടിച്ച : പുതിയ ഐഡിയ
* മുട്ട വിരിഞ്ഞ കുഞ്ഞ് : മിനികഥ
(........ഇനി ഒന്നുകൂടി വായിക്കൂ.......)
ഞാനും ഇതിലൊരു മാക്രി മാത്രം..!! കുഞ്ഞു മാക്രി... :)
ReplyDeleteഞാനിതില്‍ ഏതു മാക്രിയായിട്ടു വരും?..സാബീ.
ReplyDeleteഎനിക്കൊന്നുമങ്ങോട്ടു തിരിഞ്ഞില്ല..
ഏതായാലും ഈ പാടത്ത് പെയ്ത മഴ കൊള്ളാം കെട്ടോ..സാബീ..
കുഞ്ഞുമാക്രിക്ക് ആശംസകള്‍..
മാക്രികുട്ടീ .. നല്ല മഴ തന്നെ കേട്ടോ..
ReplyDeleteഞാന്‍ മാക്രിയല്ല അസ്സല്‍ പോക്രോം തവളയാ!. ഇപ്പോള്‍ ആ ഇസ്മയിലും ഹംസയുമൊക്കെയാ കുഞ്ഞു മക്രിയുമായി വരുന്നത്.അനക്ക് വെറെ പണിയൊന്നുമില്ലെ സാബീ?.വലിയ ജൊലിത്തിരക്കായിരുന്നല്ലൊ? ഒക്കെ തീര്‍ന്നോ?
ReplyDeleteകുഞ്ഞു മാക്രി നല്ല ഒന്നാന്തരം "തെളി നീര്" കണ്ടു
ReplyDeleteപിടിച്ച് കളഞ്ഞല്ലോ .ദേ ഞാന്‍ ഈ കൂടത്തില്‍ കൂടി കേട്ടോ.
ക്രോം..ക്രോം...അടുത്ത മീറ്റിംഗില്‍ കാണാം...സന്തോഷം കൊണ്ടു കുഞ്ഞു മാക്രിക്ക് ഒരു ക്രോം കൂടി...ഭയങ്കര മിടുക്കി മാക്രി.രണ്ടു പ്രാവശ്യം വെള്ളത്തില്‍ നീന്തിക്കുകയും ചെയ്തു..
വിദേശത്തിരിക്കുമ്പോള്‍ മാക്രിക്കുഞ്ഞുങളെയും മഴയും ഓര്‍മ്ം അവരും അല്ലേ? നൊസ്റ്റാള്‍ജിയ...... ഇനിയും എഴുതുക്.
ReplyDeleteമുകളില്‍ മക്രി=മാക്രി, വെറെ=വേറെ,ജൊലി=ജോലി എന്നിങ്ങനെ എന്റെ കമന്റിലെ അക്ഷരത്തെറ്റുകള്‍ തിരുത്തി വായിക്കുക.
ReplyDeleteവറ്റി വരണ്ട പാടത്തെ പോക്രോം തവള മുട്ട വിരിയിക്കാന്‍ വെച്ചിട്ടുണ്ട്...ഇനി അതു വിരിയിക്കണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലാ ഞാന്‍ അല്ല പോക്രോം തവള..
ReplyDeleteമഴ നന്നായിട്ടുണ്ട്..ട്ടാ..
ശൊ!!കുട്ടിക്കാടെ കമന്റ് കണ്ടപ്പോ വീണ്ടും കണ്‍ഫ്യൂഷന്‍
ReplyDeleteഞാന്‍ മാക്രിയോ അതോ പോക്രോം തവളയോ...?
വെള്ളം കണ്ടുപിടിച്ച് മുട്ട വിരിഞ്ഞ കുഞ്ഞ് മഴ പെയ്യിച്ചിട്ടായാലും പോക്രോം തവളകള്‍ വറ്റി വരണ്ട പാടങ്ങളില്‍ പോക്രോം മുഴക്കിക്കൊട്ടെ.
ReplyDeleteഅത് കാണാം കേള്‍ക്കാം അല്ലെങ്കില്‍ നമുക്ക് പിന്‍ തിരിഞ്ഞോടാം...
ക്രോം..ക്രോം..!
ReplyDeleteതവള മസിലു പിടിച്ചിരിക്കുന്ന പോലെ അമ്പട/ടി ഞാനെ എന്നുരുവിടാൻ തോന്നുന്നൂട്ടാാ..
ReplyDeleteമിനി കഥ നന്നായിരിക്കുന്നു ക്രോം..ക്രോം....
ReplyDeleteഎന്‍റെ കര്‍ത്താവേ,,,,, എന്തൊക്കെ കാണണം........ഹ ഹ ഹ. !
ReplyDeleteമുഹമ്മദ്കുട്ടിക്ക എന്‍റെ പേരെടുത്ത് പറഞ്ഞതുകൊണ്ട് അറ്റുത്തത് മിനിക്കഥ തന്നെ അതുറച്ചു ( അടുത്ത എന്‍റെ പോസ്റ്റ് വീണ്ടും ഒരു മിനിക്കഥയാ )
ഹ ഹ ഹ... ആക്ഷേപഹാസ്യം നന്നായി..... മിനിക്കഥകള്‍ക്ക് ഒരു കൊട്ട് അല്ലെ....നന്നായിട്ടുണ്ട് സാബീ.....
ബെസ്റ്റ് കണ്ണാ ബെസ്റ്റ് ( കടപ്പാട് : മോഹന്‍ലാല്‍)
സാബി എന്ന മാക്രി (ആത്മ പ്രശംസ കണ്ടു !) ഇന്ന് തന്നെ ഈ പുതു മഴ പെയ്യിച്ചതിനു പിന്നില്‍ ഒരു മധുര പ്രതികാര മില്ലേ എന്ന് സംശയിച്ചു പോകുന്നു ..എന്തായാലും സ്വയം മാക്രിയായും പോക്രോം തവളയായും അഹങ്കരിക്കാന്‍ ഞാന്‍ ഇല്ലേ ....
ReplyDeleteമാക്രീ. പേക്രോം പേക്രോം.:):)
ReplyDeleteമാക്രിക്കുഞ്ഞുങ്ങളുടെ വാലിനു അഹങ്കാരം കുറവാണല്ലോ.
ReplyDeleteഒരു ശേഷിപ്പ് പോലും ഇല്ലാതെ അത് നശിച്ചു പോകും .
അതുകൊണ്ട് വാലറ്റ ജന്മങ്ങളാകുന്നതല്ലേ നന്ന്...
(അടിയന്‍ തലയൂരുന്നെ .... ....ഇനിയൊക്കെ ഉടയോന്റെ ഇഷ്ടം
ഹി ഹി maakri kadha kalakki pokkrom pokkrom
ReplyDeleteഞങ്ങള്‍ പറയുന്നത് പൊക്കാംതവള,,പോക്കാച്ചിത്തവള!!
ReplyDeleteഅമ്പടി കുഞ്ഞുമാക്രീ.....!
ReplyDeleteബൂലോഗം മുഴുവൻ മഴ പെയ്യിച്ചേ അടങ്ങൂ..ല്ലേ....?!!
ഒന്നുകൂടി പറയാന്‍ മറന്നു...
ReplyDeleteഞാന്‍ പെറ്റ കാലം മീന്‍ പെറ്റ പോലെ.
വാലറ്റ കാലം ഞാന്‍ പെറ്റ പോലെ...
ഹഹ ..അങ്ങിനെ സാബിമാക്ക്രീടെ മുട്ടയും വിരിഞ്ഞു കുഞ്ഞു പുറത്തു വന്നിരിക്കുന്നു.
ReplyDeleteപോക്ക്രോം മുഴക്കം കേട്ടാ ഇവിടെ എത്തിയേ...
നല്ല ചന്തമുള്ള കുഞ്ഞു മാക്ക്രിക്കുട്ടി ..ഏതായാലും എനിക്കിഷ്ട്ടായി ഈ മിനിമാക്ക്രിയെ !!
മഴ വരുമ്പോ വീണ്ടും കാണാം... :)
കുഞ്ഞുമാക്രിക്ക് ആശംസകള്‍..
ReplyDeleteThis comment has been removed by the author.
ReplyDeleteമുട്ട വിരഞ്ഞു കുഞ്ഞു ജനിച്ചു
ReplyDeleteസന്തോഷം
പക്ഷേ
" കുഞ്ഞു തലയും വലിയ ചിന്തയും നല്ല വെളുത്ത നിറവും ഉള്ള ഒരു കുഞ്ഞു മാക്രി കുട്ടി.
എന്ത വെള്ള കുഞ്ഞിനെ മാത്രമേ ഇഷ്ട്ടപെടുള്ളുവോ?
ഞാനിപ്പോള്‍ പഴയപോലെ മുട്ടയിടാറില്ല... ആ റിയാസ് ( മിഴിനീര്തുള്ളി ) അവന്‍ മാസത്തില്‍ ഒന്നുരണ്ടു മുട്ടയിട്ടു വിരിയിക്കുന്നുണ്ട്....
ReplyDeleteഞാനിങ്ങോട്ടു വന്നിട്ടില്ലേ ..
ReplyDeleteഹഹ, നല്ല കഥ.!
ReplyDeleteപോക്രാം മുഴക്കിയാല്‍ വേഗം എത്താം..... :)
ReplyDeleteഇത് കുഞ്ഞു മാക്രികളെ വച്ച് മറ്റൊരു കാക്രിയല്ലേ?!
ReplyDeleteമാക്രികള്‍ ഇനിയും ധാരാളം വിരിയട്ടെ.
ഈ മാക്രിയോഗത്തില്‍ ഏതെങ്കിലും ഫീമാക്രിയെ കമന്റടിക്കുന്ന മെമാക്രിയെ കണ്ടാ അത് ഞാനായിരിക്കും....
ReplyDeleteക്രിയേറ്റിവിറ്റി സൂപ്പര്‍ബ്....അഭിനന്ദനങ്ങള്‍...
പാടത്ത് വീണ്ടും ഒന്ന് എത്തി നോക്കി.
ReplyDeleteപ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണങ്ങള്‍. ചിരിക്കാനും..
കോളേജ് കാലത്ത് ഒരു election നോട്ടീസ് കണ്ട ഓര്‍മ. കടം കഥ പോലെ ഒന്ന്.സ്ഥാനര്തികളുടെ പേര് മറന്നു പോകാതിരിക്കാന്‍ നോട്ടീസ് വീണ്ടും വീണ്ടും വായിപ്പിക്കുന്ന ഒരു തന്ത്രം..ഇവിടെയും അങ്ങനെ വെള്ളത്തില്‍ മറ്റുള്ളവരെ നീന്തിക്കാന്‍ ഒരു പുതിയ തന്ത്രം.ദേ ഞാന്‍ മൂന്നാമതും നീന്തി. വാലു മുറിഞ്ഞു വേഗം വലുത് ആവട്ടെ..ഹംസയുടെ ആശംസ പോലെ...
ഈ ലോകത്തെത്തി ഏതായാലും ഞാനും ഒരു മാക്രി യായി
ReplyDeleteമാക്രികഥ കൊള്ളാം, നന്നായിട്ടുണ്ട്,
ReplyDeleteഒരപേക്ഷയുണ്ട്, മിഴിനീര്‍ എന്നാ പേരിനു പകരം
പോസിറ്റീവായ ഏതെങ്കിലും പേര്
ബ്ലോഗ്ഗിനു മതിയായിരുന്നു.
ഇത് വെറും ഒരു അഭിപ്രായമാണേ .....
നല്ല അനാലാജി.... കൊള്ളാം...
ReplyDeleteമാക്രി കഥ പോസ്റ്റ് ചെയ്തപ്പോഴേക്കും മാക്രികളെല്ലാം ഒത്തുകൂടിയല്ലേ...നല്ല ഭാവന...
ReplyDeleteഎനിക്കാദ്യം കാര്യം അങ്ങോട്ട് മനസ്സിലായില്ല. കമന്റുകള്‍ വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എല്ലാരും വളരെ വിശദമായി കമന്റിയിരിക്കുന്നു. അതും ബ്ലോഗിനെയും പോസ്ടിനെയും ഒക്കെ കണക്റ്റ് ചെയ്തിട്ട്!!! ഞാന്‍ വായിച്ചതില്‍ ഇങ്ങനെ ഒന്നും കണ്ടതും ഇല്ല. ഒന്ന് കൂടി വായിച്ചു, അപ്പോഴല്ലേ താഴെ കൊടുത്തിരിക്കുന്ന ചേരുംപടി ചേര്‍ക്കല്‍ വാക്കുകള്‍ കണ്ടത്. സംഗതി കൊള്ളാം.
ReplyDeleteഎഴുതാൻ ഒന്നും ഇല്ലാതായോ...?
ReplyDeleteഓ ..മാന്യ മഹാ മാക്ക്രികളെ ..ഓടിക്കോ ..പാമ്പ് വരുന്നുണ്ടേ ..ഓടിക്കോ ....
ReplyDelete---------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------
ഹാവൂ ..! രക്ഷപെട്ടു ..അല്ലെങ്കില്‍ ഞാനും മാക്ക്രിയായേനെ ..
നമ്മളില്ലേ .............
സാബി നന്നായി..... (കണക്കായിപ്പോയി എന്നാ ഉദ്ദേശിച്ചത് )
മാക്രിപിടുത്തമായിരിരുന്നു നാട്ടില് പണി അല്ലെ..അപ്പൊ വരുന്നതെല്ലാം മാക്രികള്‍ എന്ന് തോന്നും...
ReplyDeleteചിന്തിക്കാന്‍ പ്രേരിപ്പിച്ചതിന് നന്ദി..വറ്റിവരണ്ട ജലാശയങ്ങള്‍ നിറയുന്ന മഴകള്‍ പ്രതീക്ഷിക്കാം...(ഒന്നങ്ങോട്ടും വാ... മഴയുണ്ട്..)
അത് ശരി...
ReplyDeleteഞാന്‍ വെളുത്ത മാക്രിയല്ല, മരമാക്രിയാണെന്നാണ് എന്റെ വിശ്വാസം.
ReplyDeleteഎല്ലാ തരം മാക്രികളും ഈ വിശാലമായ പാടത്ത് തെറ്റിധാരണയില്ലാതെ ഒത്തൊരുമിച്ചു കഴിയാന്‍ വേണ്ടി പ്രാര്‍ഥിക്കുന്നു.
ആളു കൊള്ളാമല്ലോ...ഹാ..ഹാ..
ReplyDeleteമാക്രി തന്നെ പലവിധമുണ്ട്
പൊരിക്കുട്ട---ശരീരത്തില്‍ മൊത്തം പൊരികള്‍
ചൊറിതവള---തൊട്ടാല്‍ ചൊറിയും
തവള-- പണ്ട് കാലു വെട്ടി പുറം രാജ്യത്തേയ്ക്ക് അയയ്ക്കുന്നവ
ഇതിലേതാന്നൊക്കെ ഒന്ന് ഇനം തിരിയ്ക്കണം--ബ്ലോഗേഴ്സിനെ കേട്ടോ
ബാവാക്കാന്റെ പുന്നാര ഞമ്മക്കിട്ട് കലക്കിയോ?..പോക്ക്രോം
ReplyDeleteകൊള്ളാം ...
ReplyDeleteഹഹഹഹ എനിക്ക് ഭീകരമായി ഇഷ്ടമായി...:)
ReplyDeleteവെള്ളം കണ്ടുപിടിച്ചത് കൊള്ളാം !!! ഈ വറ്റിവരണ്ട പാടത്തിൽ പോക്രാം തവളകൾ വീണ്ടും വീണ്ടും വന്ന് ഈ വിശേഷപ്പെട്ട മാക്രി കുഞ്ഞിനെ വീണ്ടും വീണ്ടും തലോടാനല്ലെ !!! ഈ പോക്രാം തവളയുടെ ഉദ്ദേശം . സിനു എന്ന പോക്രാം തവള മഴമേഘം എവിടെയോ കണ്ട് പുറത്ത് ചാടിയതാണൊ? എല്ലാരും വെളുത്ത മാക്രി കുഞ്ഞല്ല തവള സഹോദരീ.....
ReplyDeleteപാമ്പിന്റെ വായിലിരിക്കുന്ന തവള ഇരപിടിക്കുന്ന പോലെ എന്നു പറഞ്ഞപോലെ ആയല്ലോ സാബീ... ബ്ലോഗേർസിനെ ഇങ്ങനെ കളിയാക്കിക്കൊല്ലേണ്ടിയിരുന്നില്ല. നല്ല സറ്റയർ കേട്ടോ...
ReplyDeleteആകെ ഒരു മാക്രി മയം , ഞാനീ നാട്ടുകാരനല്ല .
ReplyDeleteഎന്‍റെ കുഞ്ഞു മാക്രിയെ കണ്ടു തൊട്ടു തലോടിയ എല്ലാ മാക്രികള്‍ക്കും എന്‍റെ ഒരുപാട് നന്ദിയോടെ...
ReplyDeleteസാബീടെ ഈ കുഞ്ഞു മാക്രി ആളു കൊള്ളാലോ? നല്ല ഭംഗീണ്ട്കാണാന്‍! ങേ..ങേ...ങേ....ദേ, കുഞ്ഞുമാക്രി കരയുണു. സത്യായിട്ടും ഞാനതിനെ പിച്ചിയിട്ടില്ല്യ. വെറുതെ ഒന്നു തൊട്ടു, അത്രേയുള്ളു. സത്യം.
ReplyDeletestory that tells the signs of changing times. the theme of climate change better be expanded further. keep up the spirit
ReplyDeleteഹയ്യേ ഞാനീ നാട്ടുകാരനേ അല്ല !
ReplyDelete(പുതിയ നമ്പരാ അല്ലേ..കൊള്ളാം കെട്ടോ..)
ഞാനും പാവമൊരു മാക്ര്യാ കേട്ടോ. നനായി.
ReplyDeleteആദ്യ വായനയില്‍ എനിക്കൊന്നും മനസ്സിലായില്ല. പൊതുവേ ഒരു കഥയില്ലാത്തവനായത് കൊണ്ടാവും എന്ന് കരുതി പോകാനൊങ്ങുമ്പോഴാണ് താഴെ ക്ലൂ കിട്ടിയത്. രണ്ടാമത്തെ വായന ശരിക്കും ആസ്വദിച്ചു.. എല്ലാ നമ്പരുകളും കയ്യില്‍ ഉണ്ട് അല്ലേ.. വര്‍ത്തമാനം പത്രത്തില്‍ ഞാന്‍ സജീവമായിരുന്ന കാലത്ത് സാബിറയുടെ ചില കഥകള്‍ എന്റെ കയ്യില്‍ കിട്ടിയിരുന്നു. അവ പ്രവാസി വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വീണ്ടും ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം. തുടര്‍ന്നും എഴുതുക.
ReplyDeleteമാക്രി കഥ കൊള്ളാം.
ReplyDelete