Friday, December 03, 2010
ഉമ്മു കുട്ടിയുടെ ചിക്കൂസ്
"ചാരക്കാട്" എന്നായിരുന്നു അവിടേക്ക് പറഞ്ഞിരുന്നത്. കുരുമുളകിന്‍റെയും കാപ്പിയുടെയും തോട്ടങ്ങള്‍. കുടുതല്‍ ആള്‍പാര്‍പ്പില്ലാത്ത തട്ടുതട്ടായി കിടക്കുന്ന മലമ്പ്രദേശം. പുലര്‍ച്ചെ തന്നെ ഫ്ലാസ്‌കില്‍ ചായയുമായി പോകാനൊരുങ്ങുന്ന വീട്ടുകാരുടെ കൂടെയുള്ള യാത്ര. കുസൃതി നിറഞ്ഞ കുഞ്ഞു പ്രായം. വഴിയില്‍ കാണുന്ന തോട്ടാര്‍വാടിയും മുക്കുറ്റിയും നുള്ളി മലകയറുമ്പോള്‍ തലയിലേക്ക് ഉരുണ്ട് വീഴുമെന്ന് കരുതിപോകുന്ന വലിയ വലിയ ഉരുളന്‍ പാറകള്‍. പാറകള്‍ക്കിടയില്‍ പറ്റിപിടിച്ച് വളരുന്ന ചൊക്കി പൂവുകള്‍. മലകയറുമ്പോള്‍ തന്നെ തുള്ളിച്ചാടുന്ന കുരങ്ങന്‍ മാരുടെ ശല്യം.
മലയിലെ ജോലിക്കാരി പെണ്ണുങ്ങള്‍ക്ക് കഞ്ഞി വെക്കാനും മറ്റുമായി കെട്ടിയുണ്ടാക്കിയ ഓലക്കൂര താഴെ നിന്ന് നോക്കിയാല്‍ കാണാം. മലകയറിയ ഷീണം മാറാന്‍ ഓലക്കൂരയില്‍ അല്‍പം ഇരിക്കും. ഇരുത്തം കഴിഞ്ഞ് കണ്ണിമാങ്ങ പെറുക്കി ഉപ്പും കൂട്ടി പാറയിലിരുന്ന് തിന്നുമ്പോള്‍ ഉമ്മ പറയും
“വയറിളക്കം വരും”.
വായില്‍ കപ്പലോടിക്കാന്‍ വെള്ളം കിടക്കുമ്പോള്‍ വയറിളക്കം ഓര്‍ക്കാനോക്കുമോ...!
മൂച്ചിയും പ്ലാവും നെല്ലിയും ഇങ്ങനേ കായ്കനികള്‍ തരുന്ന കുറേ മരങ്ങള്‍ .
യാത്രയുടെ ക്ഷീണം അകന്നാല്‍ ഞാന്‍ ഓടും സീനുന്റെ അടുത്തേക്ക്. അവളാണ് അവിടെ എത്തുമ്പോള്‍ എന്റെ കൂട്ടുകാരി. മലയോര ദേശത്ത് അധികം വീടുകള്‍ ഇല്ലാത്തത് കൊണ്ടുതന്നെ സീനുവിന് അവിടെ കുട്ടുകാര്‍ ഇല്ല. വല്ലപ്പോഴും ചെല്ലുന്ന ഞാനാണ് അവളുടെ കുട്ടുകാരി.എന്റെ ശബ്ദം കേട്ടാല്‍ അവള്‍ പാഞ്ഞെത്തും. കെട്ടിപിടിക്കും. അപ്പോഴേക്കും ഉമ്മാന്റെ ശകാരം
“രണ്ടും കുടി പാഞ്ഞു വീഴണ്ട. കയ്യും കാലും മുറിഞ്ഞാല്‍ അതുമതി പാട് പെടാന്‍”.
പരിഭവം പറയുന്ന ഉമ്മയെ കൊഞ്ഞനം കുത്തി ഞാനും സീനുവും മലയുടെ ഉയരങ്ങളിലെത്തും. ഉയരം കഴിഞ്ഞ് അങ്ങേ മറിച്ചിലില്‍ ഒരു ശുദ്ധമായ അരുവിയുണ്ട്. അവിടെ എത്തിയാല്‍ അരുവിയുടെ കള കളാരവങ്ങളും കുയിലിന്റെ ഈണവും കേട്ട് ഞങ്ങള്‍ ഇരിക്കും. കയ്യിലിരുന്ന പച്ചമാങ്ങയില്‍ ഉപ്പു ചേര്‍ത്ത് കടിച്ച് പൊട്ടിക്കുമ്പോള്‍ വായില്‍ നിന്നും ഉമിനീര് പുറത്തു ചാടും. ഇത് കണ്ട സീനു “കൊതിച്ചി പെണ്ണ്” എന്ന്‍ കളിയാക്കി. അതൊന്നും വകവെക്കാതെ മുഴുവനും തീര്‍ത്തു.
“ഡീ...”
അവള്‍ അങ്ങിനെയാ എന്നെ വിളിചിരുന്നെ ..
“ഡീ ഉമ്മുസേ..”
“ആ... എന്താ സീനു”
“വാ നമുക്ക് പോകാം..”
“ഞാനില്ല. ഞാന്‍ കുയിലിനോടുകുടി പാടിയിട്ടേ വരുന്നുള്ളൂ. ഇന്ന് നിനക്കെന്തു പറ്റി..?”
“അല്ലേടി ഉമ്മുസേ.. എനിക്കിന്ന് വലിയ വളപ്പില്‍ ജോലിയുണ്ട്..”
“ഉം.... ”
“ആ അന്‍വറിന്റെ വീട്ടില്‍. അവിടെ ചെല്ലാഞ്ഞാല്‍ അവിടുത്തെ ഉമ്മ വിഷമിക്കും. ഞാന്‍ പോകുന്നു നീ വരുന്നെങ്കില്‍ വാ. ഇവിടെ ഒറ്റയ്ക്ക് നില്കണ്ടാ”
പറഞ്ഞു തീര്‍ന്നില്ല ഉമ്മയുടെ നീണ്ട വിളികള്‍
“ഉമ്മൂ ..ഉമ്മൂ........”
“ദാ വരുന്നൂ..”
വലിയവായില്‍ ഓരിയിട്ട് ധൃതിയില്‍ നടന്നു. സീനു വഴിയില്‍ വെച്ച് അന്‍വറിന്റെ വീട്ടിലേക്ക് ജോലിക്ക് പോയി. ഇനി അവള്‍ വരുവോളം തനിച്ചിരിക്കണം.
ജോലിക്കാരി പെണ്ണുങ്ങളില്‍ വസന്ത നല്ലവളാണ് എന്നാണ് ഉമ്മാന്റെ കമന്റ്. അവള്‍ ഇടക്ക് ചില തമാശകള്‍ പറയും. അതുകേട്ട് ചിരിക്കുന്ന മറ്റുള്ള ജോലികാര്‍.. എല്ലാവരും ഇഞ്ചിയും മഞ്ഞളും നടുന്ന തിരക്കിലാണ്. അപ്പോഴാണ് വസന്തയുടെ ചോദ്യം
“ന്താ ഉമ്മൂ... മുഖത്തൊരു കുരു പൊന്തിയിരിക്കുന്നല്ലോ ആരേലും പിടിച്ചു മുത്തിയോ”
“അയ്യേ... ദേ വസന്തേ.. ദേഷ്യം വരുന്നുണ്ടുട്ടോ..”
“ന്താ പെണ്ണേ.. നിനക്കൊരു മാരന്‍ വന്നാല്‍ ഇനി മുത്താന്‍ എന്നെ വിളിക്കോ..”
“നീയൊന്നു മിണ്ടാതിരിക്ക് വസന്തേ.. അതുമതി ഇന്ന് മൊത്തം മോന്ത വീര്‍പ്പിക്കാന്‍”
ഉമ്മാന്റെ കാമന്റ് കേട്ടതും എന്റെ മുഖം ബലൂണ്‍ പോലെ വീര്‍ത്തു. പിന്നെ മിണ്ടിയില്ല. മുഖം വീര്‍പ്പിച്ചുള്ള ഇരുത്തത്തിനിടയിലാണ് ആട് കച്ചവടക്കാരന്‍ മരക്കാര്‍ കാക്കാടെ രംഗ പ്രവേശനം. മലയില്‍ നിന്ന് ആരുടെയോ ആട്ടിന്‍ കുട്ടിയെ വാങ്ങി ചന്തയിലേക്ക് പോകുന്ന വഴി എന്റെ കണ്ണുകള്‍ കുഞ്ഞു ആട്ടിന്‍ കുട്ടിയില്‍ പതിഞ്ഞു. വെളുത്തു തടിച്ച ഒരു കുഞ്ഞാട്. ചെറുപ്പം തൊട്ടേ ആട്ടിന്‍കുട്ടിയെ ഒരുപാട് പ്രിയമായിരുന്നു. ഞാന്‍ ഓടിച്ചെന്ന് അതിന്റെ കയറില്‍ പിടിച്ച് ഉമ്മാനോട് കൊഞ്ചി.
“ഉമ്മാ ഇതിനെ എനിക്ക് വേണം”
കൂടെ നല്ലൊരു ചിണുങ്ങല്‍ പാസാക്കി. ഉമ്മയുണ്ടോ സമ്മതിക്കുന്നു. അവസാനം കരച്ചിലും പിഴിച്ചിലും കഴിഞ്ഞ് ആട്ടിന്‍ കുട്ടി എന്റെ സ്വന്തം. അവള്‍ക്ക് ഞാന്‍ ‘ചിക്കുസ്’എന്ന പേരും നല്‍കി.
ഞാന്‍ ചിക്കൂസിനേയും കൊണ്ട് മലയോരം മുഴുവന്‍ നടന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് സീനു എത്തി. അവളും ചിക്കുസിനെ തൊട്ട് തലോടി.
ഞങ്ങള്‍ മടങ്ങാറായി.
ആകാശം ചായ കൂട്ട് മറിഞ്ഞപോലെ ചുവന്ന് തുടങ്ങി. കിളികളും മറ്റും കൂടുകളിലേക്ക് ചേക്കേറാന്‍ പറന്നകലുന്നു. സീനുനോട് യാത്ര പറഞ്ഞ് ഞങ്ങള്‍ മടങ്ങി.
ആഴ്ചകള്‍ കടന്നു. ചിക്കുസിന്റെ വികൃതിയും മറ്റുമായി ഞാന്‍ സന്തോഷത്തിലാണ്. അവള്‍ തടിച്ച് കൊഴുത്തു. അതിനിടയില്‍ രണ്ടു പ്രാവശ്യം വീണ്ടും മലയില്‍ പോയി സീനുനെ കണ്ടു. ഒരുദിവസം മലയില്‍ നിന്ന് ചിക്കുസിന് പുല്ലും കൊണ്ട് മടങ്ങുമ്പോള്‍ വഴിയിലെ ഒരു വീട്ടില്‍ ചിക്കുസിനെ പോലെ സുന്ദരനായ ഒരാട്ടിന്‍ കുട്ടി. ഞാന്‍ നോക്കും മുമ്പേ ചിക്കുസ് എന്റെ കയ്യിലെ കയറു പൊട്ടിച്ച് ഓടി. പിന്നാലെ ഓടിയ എന്നെ അവളും അവിടെയുള്ള കുട്ടനാടും വിരട്ടിയോടിച്ചു..
“അയ്യോ... ഇനിയെന്ത് ചെയ്യും. ചിക്കുസിനെന്താ വട്ടായോ ഉമ്മാ..”
ഉമ്മ ദേഷ്യത്തിലാണ്.
“ഞാന്‍ നിന്നോട് പറഞ്ഞതാ ഈ മാതിരി ഇടങ്ങേറുകള്‍ വേണ്ടാ എന്ന്. അവറ്റകള്‍ മാസാമാസം വാപൊളിച്ച് കരയും മനുഷ്യനെ മെനകെടുത്താന്‍. എന്തായാലും അവള്‍ അവിടെ നില്‍ക്കട്ടെ. നീവാ....”
ഉമ്മ ആ വീട്ടുകാരെ പരിചയപെട്ടു. അവരോട് പതുക്കെ എന്തൊക്കെയോ എന്നെ കേള്‍ക്കാതെ സംസാരിച്ചു. ഒളിഞ്ഞു നോക്കുമ്പോള്‍ ഉമ്മ എന്റെ ചെവിക്കു പിടിച്ചു. ഞാന്‍ അക്ഷമയായി കാത്തു നിന്നു. സമയം വല്ലാതെ ഇരുട്ടി. ഞങ്ങള്‍ അവിടുന്ന് പുറപ്പെടുന്നതറിഞ്ഞ് ഞാന്‍ സന്തോഷിച്ചു. പക്ഷെ ചിക്കുസ്, അവള്‍ പോരുമോ ആവൊ. ഞാന്‍ ഓടി അവളുടെ അടുത്തെത്തി. അവളതാ കുറുമ്പൊക്കെ മാറി അനുസരണയോടെ എന്റെ അടുത്തേക്ക് വന്നു. ഞാന്‍ അവളുടെ കയറില്‍ പിടിച്ച് മുന്നോട്ട് നടന്നു. എന്നാലും വിഷമിച്ചു. എന്താണ് ചിക്കുസിന് സംഭവിച്ചത്. ഉമ്മയോട് ചോദിച്ചാല്‍ ചെവിക്ക് പിടിക്കും. വേണ്ടാ... പോകാം. ഞങ്ങള്‍ വീട്ടിലേക്ക് നടന്നു.
വീണ്ടും മാസങ്ങള്‍ കഴിഞ്ഞു. ഒരുദിവസം പുലര്‍ച്ചെ ചികൂസിന്റെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്. വേഗം അവളുടെ കൂടിനടുത്തേക്ക് ഓടുവാന്‍ ശ്രമിച്ചു. ഉമ്മ വഴിയില്‍ തടഞ്ഞു.
“നീ ഇപ്പോള്‍ അങ്ങോട്ട് പോകണ്ടാ. അല്‍പം കഴിയട്ടെ..”
“എന്താ ഉമ്മാ ഇത്, ചിക്കുസിനെന്തു പറ്റി“.
ഉമ്മ കണ്ണുകള്‍ ഉരുട്ടി. ചെവിക്ക് പിടിക്കുന്ന വേദന ഭയന്ന് പിന്തിരിഞ്ഞു. പിന്നീടുള്ള നിമിഷങ്ങള്‍ തള്ളിനീക്കി. അല്‍പം കഴിഞ്ഞ് ഉമ്മ വിളിച്ചു
“ഉമ്മൂ... നിന്റെ ചിക്കുസിന് മുന്ന് കുഞ്ഞുങ്ങള്‍ ജനിച്ചു. ഓടിവാ”
എന്‍റെ കുഞ്ഞു കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ഓടിച്ചെന്നു. അപ്പോഴതാ എന്റെ ചിക്കുസിന്റെ അരികില്‍ തുവെള്ളയില്‍ കറുത്ത പുള്ളിയുള്ള മൂന്ന് കുഞ്ഞു കിടാങ്ങള്‍. അവള്‍ അവയെ നക്കി തുടക്കുന്നു. സന്തോഷത്തോടെ ഞാന്‍ ചിക്കുസിന്റെ മുഖത്ത് നോക്കി. അവള്‍ അമ്മയായത്തിന്റെ ഗര്‍വില്‍ ആണ്. ഉമ്മ അവളെ പതിയെ തലോടുന്നുണ്ട്. ഞാന്‍ എല്ലാം കണ്ട് നിന്നു. ചിക്കുസും കുഞ്ഞുങ്ങളുമായി വീണ്ടും ഞാന്‍ വളര്‍ന്നു.
Posted by
സാബിബാവ
Subscribe to:
Post Comments (Atom)
റിയാസ് ( മിഴിനീര്‍ തുള്ളി ) ആ പഹയനാ ഇപ്പോള്‍ എല്ലാ ബ്ലൊഗിലും കയറി തേങ്ങയുടക്കുന്നത് ഈ പോസ്റ്റില്‍ അത് ഉണ്ടാവില്ല അതിനു മുന്‍പ് ഞാന്‍ തേങ്ങയുടച്ചു.... (((ട്ടോ )))) ..
ReplyDelete( ലിങ്ക് കിട്ടിയ സ്ഥിതിക്ക് ഇവിടെ വന്നു എന്ന് അറിയിക്കാന്‍ വേണ്ടിയാ..തേങ്ങ. അല്ലങ്കില്‍ ഇനി മുഹമ്മദുകുട്ടിക്ക വന്നു വായിക്കാതെ തേങ്ങയുടച്ചതിനു എന്നെ ചീത്ത പറയും .. പോസ്റ്റ് വായിക്കാന്‍ ഇപ്പോള്‍ സമയം ഇല്ല.. ജോലിയുണ്ട് കുട്ടികള്‍ക്ക് അരി വാങ്ങണ്ടതാ.... അതുകൊണ്ട് പിന്നെ വന്നു വായിക്കാം )
:)
ReplyDeleteആ പച്ചമാങ്ങയുടെ പുളി ഇവിടെക്കിട്ടി!!
ReplyDeleteവായിക്കാന്‍ രസമുള്ള എഴുത്ത്,
ഇങ്ങനെ ചില കാര്യങ്ങള്‍ ചോദിച്ചു ചെല്ലുമ്പോള്‍ എനിക്കും കിട്ടിയിട്ടുണ്ട് ഉമ്മാന്‍റെ നുള്ള്,
അഭിനന്ദനങ്ങള്‍,
ഒരു തനി നാട്ടിന്‍ പുറത്തിന്റെ എല്ലാ നിഷ്കളങ്കതയും ഉള്ള കഥ ..ഇത് അനുഭവം ഒന്നും അല്ലല്ലോ ??..ഒന്നും എഴുതി കാണുന്നില്ല ..കഥയാണ് എന്നോ അനുഭവം ആണ് എന്നോ ഒന്നും ....അത് കൊണ്ടാണ് ചോദിച്ചത് ....ഏതായാലും ചിക്കൂസും,സിനും,ഉമ്മയും ,നായികയും എല്ലാം കൊള്ളാം ....എനിക്കിഷ്ട്ടപ്പെട്ടു ...
ReplyDeleteവളരെ നല്ല പോസ്റ്റ്... മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്ന പഴയ ചില നാട്ടുമ്പുറ കാഴ്ചകൾ മനസ്സിൽ തെളിഞ്ഞു... ഇനിയും എഴുതുക.. ഭാവുകങ്ങൾ.
ReplyDeleteനല്ല എഴുത്ത്...ഗ്രാമത്തിന്റെയും ബാല്യത്തിന്റെയും നിഷ്കളങ്കത ഒട്ടും ചോര്‍ന്നു പോവാതെ....അഭിനന്ദനങ്ങള്‍....
ReplyDeleteചാണ്ടിയാണ് ഇതെഴുതിയതെങ്കില്‍, നഗരത്തിന്റെയും യൌവനത്തിന്റെയും കളങ്കം മുഴുവന്‍ നിറഞ്ഞു നിന്നേനെ...
തലക്കെട്ട് ഇങ്ങനെയും ആയിരിക്കും..."ഒരു ആട്ടിന്‍കുട്ടിയുടെ അപഥസഞ്ചാരം"
നല്ല കഥ!
ReplyDeleteചിക്കൂസിനു് ഒരു ഉമ്മ..
ReplyDeleteവായിച്ചു തീര്‍ന്നതറിഞ്ഞില്ല..അത്ര മനോഹരമായി എഴുതി വാവേ...കുറച്ചു സമയത്തേക്ക് ഞങ്ങളെയും കുന്നു കയറ്റിയല്ലോ വാവ....അഭിനന്ദനങ്ങള്‍...
ReplyDeleteസാബിക്കുണ്ടൊരു കുഞ്ഞാട്
ReplyDeleteമേനി കൊഴുതൊരു കുഞ്ഞാട്
കുഞ്ഞാട് വളര്ന്നതറിഞ്ഞില്ല
കുഞ്ഞാടുകള്‍ മൂന്നെണ്ണവുമായ്.
ആശംസകള്‍..
വായിച്ചു .കണ്ണി മാങ്ങയുടെ കൂടെ ഉപ്പ് കൂട്ടി തിന്നുമ്പോള്‍
ReplyDeleteവായില്‍ നിന്നു തെറിക്കുന്ന ഉമി നീര് .ആദ്യത്തെ കടിക്കു
പൈപ്പില്‍ നിന്നു വെള്ളം ചീറ്റുന്ന പോലെ....ഒരു മാങ്ങാ
തിന്ന പ്രതീതി ...സുഖകരം.
സര്‍ക്കാര്‍ മാവുകളില്‍ നിന്നു മാങ്ങാ എറിഞ്ഞു വീഴ്ത്താന്‍
സ്കൂള്‍ വിട്ടു വരുമ്പോള്‍ ഞങ്ങള് പോയിരുന്നു . ചുരുട്ടിപിടിച്ച
ഒരു മുഷ്ടി നിറയെ വഴി വക്കിലെ കടയിലെ ഉപ്പ് ചാക്കില്‍ കൈ
ഇട്ടു (കടക്കാരന്‍ കാണാതെ) വാരിയ ഉപ്പും. അന്നു പൊടി ഉപ്പ് ഇല്ല ..
ചെറിയ ഉരുളന്‍ കല്ലുകള്‍ പോലെ ഉള്ള കല്ല് ഉപ്പ്...അഭിനദ്നങ്ങള്‍
സാബി...നഷ്ടപ്പെട്ട ബാല്യത്തിന്റെ ദുഃഖം ഓര്‍മയില്‍..
പറയാന്‍ മറന്നു .ചാരക്കാടിന്റെ ചിത്രം .അല്പം കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍ .അവതാറിലെ "pandora" പോലെ
ReplyDeleteമനോഹരം.എന്‍റെ ലോകത്ത് ഞാന്‍ പരീഷിച്ചു ആ thalakkettu. സമാധാനത്തിന്റെ , ശാന്തിയുടെ ലോകം.
ഉമ്മു കുട്ടിയുടെ ചിക്കൂസ്, വായിച്ചു, നന്നായിരിക്കുന്നു. കണ്ണി മാങ്ങയും, മലകയറ്റവും, പിന്നെ ചിക്കു - കുട്ടികാലത്തെയ്ക്ക് കുറച്ചു സമയം കൊണ്ട് പോയി.
ReplyDeleteഇത് ഇന്നലെ തന്നെ വായിച്ചാല്‍ മതിയായിരുന്നു ശ്ശോ....
ReplyDeleteആ പച്ചമാങ്ങ ഉപ്പിലിട്ട് ഇങ്ങനെ തിന്നരുത്... എന്‍റെ പല്ല് ഭയങ്കര പുളി...! ഹോ,,,,
അല്ല ഒരു സംശയം ആ അട്ടിങ്കുട്ടി എന്തിനാ കുറുമ്പ് കാണിച്ചത് .എനിക്കൊന്നും മനസ്സ്സിലായില്ല......( ഞാന്‍ ഭയങ്കര വളവനാ അതൊന്നു വിശദമായി അറിയാന്‍ വേണ്ടിയാ.. ഹിഹി)
This comment has been removed by the author.
ReplyDeleteനനുനനുത്ത ബാല്ല്യ സ്മരണകളുടെ വശ്യമനോഹരമായ അവതണം..
ReplyDeleteഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെ മിഴിവാര്‍ന്ന രീതിയില്‍ വരച്ചുവെച്ചിരിക്കുന്നു...
ആട്ടിന്‍ കൂട്ടങ്ങളും കുന്നിന്‍പുറവും വയലും കണ്ണിമാങ്ങയും വിരുന്ന് പോക്കും ഒക്കെയും ഓരോ മലയാളി മനസ്സിന്റേയും നേര്‍ച്ചിത്രങ്ങളാണു..
ആ പച്ചപ്പുല്‍മേട്ടിലേക്ക് ഒന്നു തിരികെപോകാന്‍ കൊതിക്കാത്ത ഏതു മനസ്സാണു ഉള്ളത്..
ആ പാടവരമ്പത്ത് കൂട്ടുകാരുമൊത്ത് പരല്‍മീനിനെ നോക്കിയിരിക്കാന്‍ ..
സായന്തനങ്ങളില്‍ ആകാശച്ചെരുവിലൂടെ കൂട്ടമായി മടങ്ങുന്ന പറവകളെ അങ്ങ് ചക്രവാളത്തില്‍ മറയും വരെ നോക്കി നില്‍ക്കാന്‍ കൊതിക്കാത്ത് ഏതു മനസ്സുണ്ട് തനി മലായാളിയില്‍ ?
ഈ രചന നമ്മളെയോരോരുത്തരേയും പഴയ സ്മൃതികളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു..
എന്തെഴുതിയാലും മനോഹരം എന്ന സര്‍ഗ്ഗ വൈഭവം മിന്നിത്തെളിയുന്നത് കാണുമ്പോള്‍ ഇടക്കാല ബ്ലോഗനുഭവങ്ങള്‍ തളര്‍ത്തിയില്ല പകരം വളര്‍ത്തുകയാണു ചെയ്തത് എന്നതില്‍ ഞാനെന്റെ അഭിനന്ദനം അറിയിക്കുന്നു.
ഗള്‍ഫ് ജീവിതത്തിന്റെ ജോലി-കുട്ടികള്‍ - ഉറക്കം-ടീവി-ഗസ്റ്റ് പ്രക്രിയയില്‍ തീരെ ചെറുതായിപ്പോകുന്ന ദിനരാത്രങ്ങള്‍ക്കിടയിലും
സാബിയുടെ സര്‍ഗ്ഗ ചോദന അതിന്റെ പരിമിതിയെ മറികടന്നെത്തുന്നു.
ആ തൂലിക ഇനിയും മനോഹരമായ രചനകള്‍ക്ക് സാക്ഷിയാകട്ടേ എന്ന് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടേ..
ഒരു ചെറിയ അക്ഷരപ്പിശാച്-
ReplyDelete"വലിയവായില്‍ ഓരിയിട്ട് ദ്രിതിയില്‍ നടന്നു."
------ധൃതിയില്‍ ----------
ശരിയാക്കിയാല്‍ ഇത് ഡെലിറ്റ് ചെയ്യുക
ഞാനും തിന്നു പച്ച മാങ്ങ ഉപ്പും കൂട്ടി എന്താ ടേസ്റ്റ് ... ആട്ടിൻ കുട്ടിയെ സ്വന്തമാക്കിയതും അതിനു വേണ്ടി അല്ലെങ്കിലും അതിനു നിമിത്തമായ യാത്രയും എനിക്കിഷ്ട്ടമായി... ഇനിയും നന്നായി എഴുതാൻ കഴിയട്ടെ ...ആശംസകൾ..
ReplyDeleteഹാഷിം മെയില്‍ വിട്ട കമെന്‍റ് ഞാന്‍ ഇവിടെ ഇടുന്നു
ReplyDeleteHashimܓ to me
show details 10:35 AM (1 hour ago)
നല്ല എഴുത്ത്, കുറേ ഇഷ്ട്ടായി...,
കുഞ്ഞുപ്രായത്തിലെ ഇഷ്ട്ടങ്ങളില്‍ ആട്ടിന്‍ കുട്ടിയും അണ്ണാരകണ്ണനും
വാലാട്ടിക്കിളിയും പൂച്ചയും ഒക്കെ ഒത്തിരി സന്തോഷത്തിന് ഇട
നല്‍കിയവരായിരിക്കും നാം ഒക്കെ.
ചിക്കൂസും പപ്പിയും കണ്ണനും ഒക്കെ വീട്ടിലെ ഒരാളായി എന്നും കൂടെ
വേണമെന്ന് കൊതിക്കുന്ന നിഷ്‌കളങ്കമനസ്സ്...
കൈവിടാതെ കൂടെ ഉണ്ടാവേണ്ട നല്ല മനസ്സിനെ ഓര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.
:)
തരക്കേടില്ല.അനുഭവം - ഗ്രാമീണ ചിത്രമാക്കി അനുഭവവേദ്യമാക്കിത്തരാന്‍ സാധിക്കുന്നുണ്ട്.ശ്രദ്ധയോടെ കൈകാര്യം ചെയ്‌താല്‍ അക്ഷരത്തെറ്റ് ഒഴിവാക്കാം .
ReplyDeleteമാതൃത്വവും ബാല്യവും എന്നും മനസ്സിനെ കീഴ്പ്പെടുത്തുന്ന കാര്യങ്ങളാണ്. പറയുമ്പോഴും എഴുതുമ്പോഴും എപ്പോഴും വാചാലമാകാറുണ്ട്. ആയുസ്സ് മുഴുവന്‍ ഉപാസന ചെയ്താലും വീട്ടാന്‍ കഴിയാത്ത മാതൃത്വവും , ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യവും ....
ReplyDeleteബാല്യത്തില്‍ ,വീട്ടിലെ പിടക്കോഴികളെ 'ആക്രമിക്കാന്‍'വരുന്ന അയല്‍പക്കത്തെ പൂവനെ കോപത്തോടെ എറിഞ്ഞോടിക്കുന്നതും ഉമ്മ അതുകണ്ട് ചിരിക്കാതെ ചിരിക്കുന്നതും മനസ്സില്‍ മായാതെ കിടക്കുന്നു.
എല്ലാം പെരുത്ത് ഇഷ്ടയിക്കാണ്, പച്ചേങ്കില് ആ ഉപ്പുമാങ്ങ തിന്നാന്‍ കഴിയണില്ല, എന്താ ചെയ്യാ
ReplyDeleteകുന്നും, നാടും, ഉപ്പിട്ട് പച്ചമാങ്ങയും എല്ലാം നല്ല നാളെകളെ ഓര്‍മ്മിപ്പിച്ചു.
ReplyDeleteപതിവുപോലെ ആകര്‍ഷകമായ നല്ല രചന.
ചിക്കു ആളു കൊള്ളാല്ലൊ....!
ReplyDeleteഒന്നു വച്ചാൽ മൂന്ന്...!!
കഥ കൊള്ളാം....
ആശംസകൾ....
പുതിയ കാലത്തിന്റെ കാലടിക്കിടയില്‍ അമര്നില്ലാതാവുന്ന നല്ല അന്തരീക്ഷത്തില്‍ പിറന്ന
ReplyDeleteപിരക്കേണ്ട കഥയും കഥാ പാത്രങ്ങളും ഭാവന എന്നലോകത്തിന്റെ കോട്ട വാതില്‍ സാബി തള്ളി തുറന്നിരിക്കുന്നു ആശംസകള്‍ ..(ആട് കച്ചവടക്കാരന്‍ മരക്കാര്‍ കക്കാനെ എനിക്കറിയാമല്ലോ.."
എന്തായാലും എനിക്കിഷ്ടപെട്ടത് ഉപ്പുകൂട്ടി തിന്ന ആ പച്ചമാങ്ങയാ ......
ReplyDeleteആലോചിക്കുമ്പോഴേക്കും വായില്‍ ..................
ഹംസക്കാ --തേങ്ങക്കും അഭിപ്രായത്തിനും നന്ദിയുണ്ട്
ReplyDeleteചെറുവാടിയുടെ --പുഞ്ചിരി കിട്ടി അതിനും നന്ദി
പ്രവാസിനീ ---നുള്ളുകിട്ടിയത് മറന്നില്ല അല്ലെ ..?
ഫൈസു മദീന --അതെ അനുഭവം തന്നെയാണ്
ബഷീര്‍ ജമാല്‍ --താങ്കള്‍ മരുപച്ചയിലൂടെ എന്നെ അറിഞ്ഞു ഇവിടെ വന്നതിനും വായിച്ചതിനും നന്ദി
വെടികെട്ടു ചാണ്ടിച്ചാ ---അങ്ങിനെയും ഒന്ന് എഴുതെന്നേ വായിക്കാനും പറയാനും ഞങ്ങളില്ലേ ..
അലിഭായ് -- നന്ദിയുണ്ട്
ഹൈനകുട്ടീ -- നന്ദി ഉമ്മ എന്‍റെ വക
ജാസ്മി കുട്ടീ ഇടകൊന്നു കുന്നു കയറുന്നത് നല്ലതല്ലേ മാങ്ങാ പൊട്ടിച്ചു തിന്നാലോ
ജലീല്‍ സര്‍ അങ്ങ് എന്‍റെ ഇപോഴത്തെ നാട്ടുകാരനാ വായനക്കും കവിതക്കും അങ്ങേക്കും നന്ദി
ReplyDeleteഎന്‍റെ ലോകം --എന്നെ മൈലിലുടെ പരിചയപെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തന്ന എന്‍റെ ലോകമേ നന്ദിയോടെ
ഇളയോടന്‍ _ചിക്കുവിന്റെയും ഉമ്മൂസിന്റെയും വലിയ താങ്ക്സ്
ഉമേഷ് _ആശംസ വരവ് വെച്ച് നന്ദി .
ഹംസക്കാ _ഇങ്ങോട്ട് വന്നാല്‍ ഉപ്പിലിട്ട മാങ്ങാ തരാം
നൌഷാദ് ബായ് _ഇവിടെ വന്നു എന്‍റെ എല്ലാ പോസ്റ്റുകളും വായിക്കുകയും വിശദമായി കമെന്ടുകയും ചെത്ത് അക്ഷര തെറ്റ് ഞാന്‍ തിരുത്തി ഒരുപാട് നന്ദിയുണ്ട് .
ഉമ്മൂ _എന്‍റെ പച്ചമാങ്ങ നിനക്കും ഇഷ്ട്ടമായതരിഞ്ഞ സന്തോഷം നന്ദിയോടെ ..
കുഞ്ഞുങ്ങളുടെ മനസ്സ് വളരെ ഹൃദ്യമായി അവതരിപ്പിച്ചു. അനുഭവമാണല്ലേ. വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഹാഷിം _ഞാന്‍ ഹക്കി എന്ന് വിളിക്കുന്ന ഹാഷിം ഈമൈലിലുടെ കമന്റു തന്നതിന് ഹംസക്ക പറഞ്ഞപോലെ പാതി നന്ദി
ReplyDeleteഅബൂ അബ്സാര്‍ __സാറിനും വായിച്ചതിനും അഭിപ്രായത്തിനും നന്ദി
ഇസ്മായില്‍ കുറുമ്പടി _വായനക്കും അഭിപ്രായത്തിനും നന്ദിയോടെ ..
ജിഷാദ് _ഉപ്പുമാങ്ങ ഇവിടെ വന്നാല്‍ തരാം ആവശ്യം വരും അല്ലേ ..?
തെച്ചികോടന്‍_ഇനിയും വായിക്കാന്‍ നല്ലരജനകള്‍ തരാന്‍ പ്രാര്‍ത്തിക്കുക നന്ദിയോടെ
വി കെ _ചിക്കു അങ്ങനെയാ അന്നായതുകൊണ്ട് ഉമ്മ കുടുങ്ങി ഇന്ന്‍ ആണെങ്കില്‍ ഞാന്‍ തെണ്ടിയേനെ ..
നൌഷാദ് _ഹഹ ദാ മരകാര്‍ കാക്ക ആ അതുതന്നെ ഇനി മിണ്ടണ്ടാ മ്മളെ ചിക്കൂസ് അറിയാലോ
ഇസ്മായില്‍ ചെമ്മാട് _താങ്ക്സ് ഉണ്ട്
സ്വപ്നങ്ങളിലെ ബാല്യം... :(
ReplyDeleteവൌ...നന്നായിരിക്കുന്നു. ഒരു ബാല്യം വീണ്ടുകിട്ടിയത് പോലെ.
ReplyDeleteഓഹോ..!!!അപ്പോ ഇങ്ങനെയൊരു സംഭവം ഇവിടെ നടന്നുല്ലേ...? കുറച്ചു തിരക്കിലായിരുന്നു...അറിഞ്ഞില്ലേ....?
ReplyDelete2022 ലോകകപ്പ് ഫുട്ബോള്‍ മത്സരം ഖത്തറില്‍ വരുന്നു
അതിന്റെ ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നു..ഒന്നു അര്‍മാദിക്കാന്‍പോയതാ...
2022 ആവുമ്പോഴേക്കും ആരൊക്കെ ഈ ഖത്തറില്‍ അല്ലാ ഈ ഭൂമിയില്‍ ഉണ്ടാവുമെന്നു ആര്‍ക്കറിയാം...
അതു കൊണ്ട് കിട്ടിയ അവസരം പാഴാക്കണ്ടാ എന്നു കരുതി.പിന്നെ
അതു കൊണ്ട് തേങ്ങ ഉടക്കാനുള്ള അവസരം ഞാന്‍ ഹംസക്കാനെ
ഏല്‍പ്പിച്ചിട്ടാ പോയത്....അദ്ധേഹം അതു ഭംഗിയായി നിര്‍വ്വഹിച്ചു എന്നറിഞ്ഞതില്‍ സന്തോഷം..ഇനി മുതല്‍ തേങ്ങ ഉടക്കല്‍ എന്ന ആ മഹാ സംഭവം ഞാന്‍ ഹംസക്കാനെ ഏല്‍പ്പിച്ചിരിക്കുന്നു...തേങ്ങ ഒന്നും കിട്ടാനില്ലാത്ത(ചെറുവാടി പറഞ്ഞതാ)
സ്ഥിതിക്കു ഒരു തേങ്ങെ പൂള്‍ വെച്ച് ഞാനെന്റെ സ്ഥാനം രാജി വെക്കുന്നു...
എല്ലാവരും ഹംസക്കാനെ തേങ്ങകിട്ടാനില്ലങ്കില്‍ ഒരു തേങ്ങാ പൂളെങ്കിലും കൊടുത്ത് സഹായിക്കണമെന്നു ഞാനഭ്യര്‍ത്ഥിക്കുന്നു
പോസ്റ്റിനെ കുറിച്ചു പറയാന്‍ മറന്നു...
ReplyDeleteനാട്ടിന്‍ പുറത്തിന്റെ, അതിലുപരി കുട്ടിക്കാലത്തിന്റെ
നിഷ്കളങ്കമായ ഒരു ചിത്രം...മനസില്‍ കുളിര്‍മ്മയേകുന്ന ഓര്‍മ്മകള്‍..മനോഹരമായ വരികളിലൂടെ വരച്ചു കാണിച്ചിരിക്കുന്നു...
ആശംസകള്‍
ബാല്യകാലസ്മരണകള്‍ മനോഹരമായി എഴുതിയിരിക്കുന്നു. സിനുനേയും ചിക്കൂസിനേയും ഒത്തിരി ഇഷ്ടമായി,ഒപ്പം അതിമനോഹരമായ ചാരക്കാടിനേയും!
ReplyDeleteനിര്‍മ്മലമായ കൊച്ചുനാളിലെ അനുഭവത്തിന്റെ ചൂരും ചൂടും നല്‍കുന്ന എഴുത്ത് ഇഷ്ടപ്പെട്ടു.
ReplyDeleteപാഠ പുസ്തകം വായിക്കുന്നത് പോലെ ശ്രദ്ധയോടെ വായിച്ചു ..നന്നായി എഴുതി .......
ReplyDeleteഎന്ത് രസകരമായിരുന്നു ബാല്യം....അല്ലേ...?
ReplyDelete“ഡീ ഉമ്മുസേ..”
ReplyDeleteവയറിളക്കം വരൂട്ടോ ..
നന്നായി സാബീ ...കുറെ ഓര്‍മ്മകളിലൂടെ...
ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഗ്രാമത്തിന്റെ കൈവഴികളിലൂടെ നടന്ന അനുഭൂതി കിട്ടി. ടൗണില്‍ ജനിച്ചു വളര്‍ന്ന എന്നെ എപ്പോഴും ഇത്തരം കഥകള്‍ കൊതിപ്പിക്കും. ബാല്യത്തിന്റെ നിഷകളങ്കമായ ഓര്‍മ്മകള്‍ നല്ല രസകരമായി പങ്കുവെയ്ച്ചു.
ReplyDelete"ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും"
വൈലോപ്പിളി....
നല്ല രസത്തില്‍ വായിച്ചു ....പാത്തുമയുടെ ആട് പോലെ ഒരു ചിക്കുസ് ..നന്നായി എഴുതിരിക്കുന്നു
ReplyDeleteപക്ഷെ ഒന്ന് രണ്ടു അക്ഷര തെറ്റ് കണ്ടു ....
മലകയറിയ ഷീണം മാറാന്‍ ഓലകുരയില്‍ അല്‍പം ഇരിക്കും
പാറകള്‍ക്കിടയില്‍ പറ്റിപിടിച്ച് വളരുന്ന ചൊക്കി പൂവുകള്‍. (ചെക്കി പൂവുകള്‍ ) എന്ന് അല്ലെ ശരി ....എന്റെ നാട്ടില്‍ അതിനു ചെക്കി പൂവ് ആണ്
അവസാനത്തിനു മുന്പ് കുറച്ചു വിട്ടു പോയി
ഈ ചിക്കുസിന്റെ വയര്‍ എന്താ വീര്‍ത്തു വന്നതും അതിന്റെ വയറ്റില്‍ കുഞ്ഞു ചികുസ് ഉള്ളതും ഒന്നും ഉമ്മ ,ഉമ്മുകുട്ടിനോട് പറഞ്ഞിലെ ?
അത് കൊണ്ട് തന്നെ അവസാനത്തിലെ എ അതിശോക്തി അത്ര കണ്ടു ഫലിച്ചോ എന്ന് കഥ കാറി തന്നെ പുനര്‍ വായന നടത്തിയാല്‍ നന്നയിരൂനു .
കുഞ്ഞു പ്രായത്തിലെ പുളിയന്‍ മാങ്ങയോടു ഇത്ര ഇഷ്ട്ടാരുന്നോ :)
ReplyDeleteഎന്നിട്ട് ഇപ്പൊ ചിക്കൂസ് എന്തിയെ...
ചിക്കൂസിന്റെ വിശേഷങ്ങളുമായി നിഷ്കളങ്കമായ
ReplyDeleteകുട്ടിക്കാലത്തെ ഓര്‍മ്മകളിലൂടെ സഞ്ചാരം നടത്തിയ
അനുഭവകുറിപ്പ്
ഉപ്പു കൂട്ടി മാങ്ങാ, നെല്ലിക്ക, പുളി, ചാമ്പങ്ങ..!!
ReplyDeleteമനുഷ്യനെ പഴേ ഒർമേലേക്കൊക്കെ വലിക്കല്ലേ..
ഇപ്പോൾ പല്ലു പുളിച്ചിട്ട് ഒരു തുള്ളി ഇറക്കാനാവില്ല..
പിന്നെ ഒരു സംഭവം കൂറ്റിയുണ്ട്..
ആനിക്കാവിള..!!
കഴിച്ചിട്ടുണ്ടോ..??!!
well
ReplyDeleteകൊള്ളാം!
ReplyDeleteഇഷ്ടപ്പെട്ടു!
ഗ്രാമത്തിന്റെ നൈര്‍മ്മല്യമുണ്ട് പോസ്റ്റിന്. അതുപോലെ തന്നെ അക്ഷരതെറ്റുകളും. ഉദാ: കുസ്രതി അല്ല കുസൃതി എന്നാണ്. ഇത് പോലെ ചിലതെല്ലാം. ഒരിക്കല്‍ കൂടെ വായിക്കൂ.. എന്നിട്ട് ശരിയാക്കൂ.. ഒപ്പം ആട്ടിന്‍ കുട്ടികളുടെ പേരുകൂടി പറയൂ..
ReplyDeletenice story. 50% credit goes to that "sundaran aatin kutty" it should be acknowledged. nobody seems to give him his due credit here.
ReplyDeleteഇനി നമുക്ക് കഥകള്‍ക്കും അനുഭവങ്ങള്‍ക്കുമുള്ള ബ്ലോഗിന്ന് പുതിയൊരു പേര്‍ കൊടുത്താലെന്താ?.ഈ മിഴിനീര്‍ എന്തോ തീരെ യോചിക്കാത്ത മാതിരി.പുതിയ രചനകള്‍ കൂടുതല്‍ നന്നാവുന്നുണ്ട്.ഒരു രണ്ടാം വായന കഴിഞ്ഞു പോസ്റ്റ് ചെയ്യുകയാണെങ്കില്‍ കല്ലു കടി ഇനിയും കുറക്കാമായിരുന്നു.നുള്ള് കിട്ടാത്തതിന്റെ കുഴപ്പമാണ്!
ReplyDeleteഎനിക്ക്മുണ്ടായിരുന്നു ഒരു ആട്ടിന് കുട്ടി അതിന്റെ കൂടെ കളിച്ചു നടക്കുമ്പോളാവും അച്ഛന്‍ വരുക, ഓടി അടുത്ത് ചെല്ലുമ്പോള്‍ അച്ഛന്‍ പറയും "നിനക്ക് ആ ആട്ടിന് കുട്ടിയുടെ മണം പോയി കുളിച്ചീട്ട് വാ"
ReplyDeleteപച്ചമാങ്ങ കൊതിപ്പിച്ചു .. കനലില്‍ ഇട്ട് ചുട്ട വറ്റല്‍മുളക് പൊടിച്ചതും ഉപ്പും കൂട്ടി പച്ചമാങ്ങ തിന്നരുചി ഓര്‍ത്തു .
നല്ല പോസ്റ്റ്!
കുട്ടിക്ക,
ReplyDeleteമാണിക്യം ,
മനോരാജ്,
സലാം ,
ജയന്‍ ഏവൂര്‍ ,
പ്രദീപ് പേരശ്ശന്നൂര്‍ ,
ഹരീഷ്,
മുനീര്‍ ,
ഒഴാക്കന്‍ ,
മൈ ഡ്രീംസ്,
വായാടി ,
സിദ്ധിക്ക,
നിസാര്‍,
പാലകുഴി,
രമേശ്,
രാംജി സാര്‍,
കുഞ്ഞുസ്,
റിയാസ് ,
യുസുഫ്പ്പ,
ശബ്ന .
എല്ലാവര്ക്കും സന്തോഷം വായനക്കും കമെന്റിനും നന്ദിയുണ്ട്
""മലയിലെ ജോലിക്കാരി പെണ്ണുങ്ങള്‍ക്ക് കഞ്ഞി വെക്കാനും മറ്റുമായി കെട്ടിയുണ്ടാക്കിയ ഓലക്കൂര താഴെ നിന്ന് നോക്കിയാല്‍ കാണാം. മലകയറിയ ഷീണം മാറാന്‍ ഓലകുരയില്‍ അല്‍പം ഇരിക്കും. ഇരുത്തം കഴിഞ്ഞ് കണ്ണിമാങ്ങ പെറുക്കി ഉപ്പും കൂട്ടി പാറയിലിരുന്ന് തിന്നുമ്പോള്‍ ഉമ്മ പറയും
ReplyDelete“വയറിളക്കം വരും”.
""
++ ഇത് വായിക്കുമ്പോള്‍ എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വരുന്നു.
മാവ് ആരുടെ എന്നൊന്നും നോക്കില്ല. മാങ്ങ എറിഞ്ഞിട്ട് ഇത് പോലെ തിന്നും. കൂടുതല്‍ തിന്നാല്‍ വയറിളകുമെന്നൊക്കെ അറിയുമെങ്കിലും അതൊന്നും അപ്പോള്‍ തോന്നില്ല.
വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു സാബി.
എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.
സ്നേഹത്തോടെ
ജെ പി അങ്കിള്‍
Ishtamaayito ezhuthu. kurekkoode ezhuthaamaayirunnu ennu thonni.
ReplyDeletepinne oru suggestion. sambashanathil ezhuthu bhaasha veno? samsaarabhashayaayaal kuduthal sundaramaakum ennu thonni.
ഹൃദയസ്പര്‍ശിയായ എഴുത്ത്. ഇഷ്ടമായി.
ReplyDeleteഉമ്മാന്റെ കാമന്റ് കേട്ടതും എന്റെ മുഖം ബലൂണ്‍ പോലെ വീര്‍ത്തു.
ReplyDeleteവഴിയന്വേഷിച്ചു വന്നതാ
എത്തിപ്പെട്ടത് ഈ കാട്ടിലും മലയിലും
ഇനി കമന്റാതെ പോയാല്‍ മുഖം വീര്‍പ്പിച്ചാലോ ?
ശരിക്കും കഥ നടക്കുന്നിടത്തെക്ക് കൂട്ടിക്കൊണ്ടു പോകാന്‍ കഴിവുണ്ട് വരികള്‍ക്ക്
ശുഭം
മംഗളം
അനുഗ്രഹീത ബാല്യം.
ReplyDeleteനന്നായി എഴുതി. വരികള്‍ക്കൊപ്പം കൂട്ടിക്കൊണ്ടുപോകുന്നു.
ആശംസകള്‍
തൊമ്മി ,
ReplyDeleteജെ പി വെട്ടിയാട്ടില്‍,
മുകിൽ,
അക്ബര്‍,
റഷീദ്,
നിശാസുരഭി .
എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
കൌമാര കൌതുകങ്ങള്‍ പറയാതെ പറഞ്ഞു.. മലയാളം ന്യൂസിലും മറ്റും സാബിറയുടെ കഥകള്‍ കാണാറുണ്ട്. നന്നായി എഴുതി. Congrats..
ReplyDeleteനല്ല ബാല്യകാല സ്മരണകള്‍. രസകരമായ എഴുത്ത്.
ReplyDeleteചിക്കൂസിനെ ഇഷ്റ്റായി സാബീ.ആട്ടിന്‍ കുട്ടികളെ എനിക്കും ജീവനായിരുന്നു.എന്‍റെ ചിക്കൂസ് പെറ്റ രണ്ടെണ്ണം മുട്ടന്മാരായിരുന്നു.എന്‍റെ മടിത്തട്ടില്‍ കിടന്നാ അവര്‍ വളര്‍ന്നത്.അവസാനം വലുതായപ്പോള്‍ വലിയുമ്മ അവരെ അറവുകാരനു വിറ്റു.പൊട്ടിക്കരഞ്ഞു പറഞ്ഞെങ്കിലും വലിയുമ്മാടെ മനസ്സലിഞ്ഞില്ല.അയാള്‍ വന്നു എന്‍റെ ചിക്കൂസിന്‍റെ മക്കളെ വലിച്ചിഴച്ച് കൊണ്ടു പോകുന്ന കാഴ്ച മനസ്സില്‍ ഇന്നും മങ്ങാതെ നില്‍ക്കുന്നുണ്ട്.ഉള്ള് വിങ്ങി എത്രനാള്‍ തേങ്ങിയിട്ടുണ്ടെന്നോ.എല്ലാം ഓര്‍മ്മ വന്നു സാബീടെ പോസ്റ്റ് വായിച്ചപ്പോള്‍ .
ReplyDeleteപിന്നെ പോസ്റ്റ് എന്തോ ധൃതിപിടിച്ച് അവസാനിപ്പിച്ചത് പോലെ തോന്നി.അവസാനഭാഗം കുറച്ചൂടെ നന്നാക്കാമായിരുന്നു.
ബാല്യകാല സ്മരണകള്..!
ReplyDeleteThis comment has been removed by the author.
ReplyDeleteസത്യം പറഞ്ഞാൽ ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നതാവും ശരി ...പിന്നെ ബാല്യത്തിന്റെയും കൌമാരത്തിന്റെയും കുറേ ഓർമകൾ പറഞ്ഞ്
ReplyDelete