Tuesday, October 13, 2009

എന്റെ പ്രണയം

ക്ഷമയുടെ ചങ്ങല കണ്ണികള്‍ പൊട്ടിചോടുന്ന എന്റെ മനസ്സ്
നിന്നെ തിരയുകയാണ് എവിടെയാണ്?
 നീ..... ഞാനാ ഹൃദയത്തില്‍ കുടി യേറട്ടെ  ?
 നിന്റെ ബാഹ്യമായ ശരീര കവചങ്ങളെ ഞാനാശിക്കുന്നില്ല.
 എന്നെ ഉള്‍ കൊള്ളുവാന്‍കഴിയുന്ന നിന്റെ ഹൃദയം.
 തുറന്നൊഴുകാത്ത നിന്റെ മനസ്സിന്‍ കവാടങ്ങള്‍ .
നീ എന്തിനാണ് ശില പോലെ ഉറച്ച-
 എന്റെ വേദനകളെ മഞ്ഞുതുള്ളിയായി എന്നില്‍
പറഞ്ഞുധരിപ്പിച്ചത് .
വേദനിക്കുന്ന നിന്റെ മനസ്സുകൊണ്ട്
 എന്റെ ദുഖങ്ങളെ കഴുകിയത്  .
പുഞ്ചിരിക്കാന്‍ ആഗ്രഹമെങ്കിലും -
വേദനകളുടെ ഭണ്ടാരം വെട്ടിമാറ്റിയ
എന്റെ പുഞ്ചിരികള്‍ .
എത്ര നിസാരമായാണ് നീ പുറത്തെടുത്തത്.
 മനുഷ്യ മനസ്സുകളെ ഞാന്‍ സ്നേഹിക്കുന്നു
ശരീരങ്ങളെ വെറുക്കുന്നു ജീവിതമെന്ന-
 പുസ്തകത്താളില്‍. നീയൊരു തുറന്ന
അധ്യായമാണ് എനിക്ക് .
ഒറ്റക്കിരുന്നു മിഴികളടച്ചു
ഞാനെഴുതുന്നതെല്ലാം കവിതകളായ്‌ മാറുകയാണ്
അതിനുമുണ്ട് കാരണങ്ങള്‍.
 നെയെന്റെ ശരീര മിഴിവ് കണ്ടു നിന്നില്ല .
പകരം എതിര്‍ത്തു, പഠിപ്പിച്ചു ,അതാവാം
ഞാനാ ഹൃദയ കവാടം സ്നേഹമെന്ന-
 വിലക്കെടുത്തത്. തന്റേതോടെ   ഓരോ -
ചുവടും മുന്നേറുമ്പോള്‍ നിന്റെ-
 മുഖം മാത്രമാണെന്റെ മിഴികളില്‍ .

17 comments:

  1. ഒറ്റക്കിരുന്നു, മിഴികളടച്ചു ഇനിയും എഴുതുക. ആശംസകള്‍..!!

    ReplyDelete
  2. നന്നാ‍യിട്ടുണ്ട്..
    ഇനിയുമെഴുതുക..
    അക്ഷരതെറ്റ് വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുക..
    ആശംസകള്‍!!

    ReplyDelete
  3. ഭാവുകങ്ങള്‍ നേരുന്നു, നന്നായിരിക്കുന്നു എല്ലാ ബ്ലോഗുകളിലൂടേയും ഒന്ന് യാത്ര ചെയ്തു. കൊള്ളാം.

    ReplyDelete
  4. എഴുതുന്നതെല്ലാം നല്ല കവിതകളായി മാറാൻ സർവ്വശക്തൻ തുണക്കട്ടെ...

    ReplyDelete
  5. എഴുതിയത് വായിച്ചു
    വായിച്ചത് ; ഇഷ്ടായി
    ആശംസകള്‍

    ReplyDelete
  6. നന്നായി എഴുതിയിട്ടുണ്ട് കേട്ടോ ആശംസകള്‍ നേരുന്നു .

    www.snehakood.ning.com ഈ സൈറ്റില്‍ ജോയിന്‍ ചെയ്യൂ താങ്കളുടെ ബ്ലോഗുകള്‍ ഇവിടെയും പോസ്റ്റ്‌ ചെയ്യാം കേട്ടോ

    ReplyDelete
  7. Ennumundakatte...!

    Manoharam, Ashamsakal...!!!

    ReplyDelete
  8. "നിന്റെ ബാഹ്യമായ ശരീര കവചങ്ങളെ ഞാനാശിക്കുന്നില്ല.
    എന്നെ ഉള്‍ കൊള്ളുവാന്‍കഴിയുന്ന നിന്റെ ഹൃദയം"

    വാക്കുകളില്‍ ആത്മാവുണ്ട് ...ഹ്രദയത്തിന്റെ തുടിപ്പുണ്ട് ..അത് മതി നിന്റെ സ്നേഹത്തെ ആര്‍ക്കും മനസ്സിലാക്കാന്‍ ....
    ആശംസകള്‍ ...ഇനിയും കാത്തിരിക്കുന്നു നല്ല വരികള്‍ക്കായി ...
    " ഒറ്റക്കിരുന്നു മിഴികളടച്ചു
    ഞാനെഴുതുന്നതെല്ലാം കവിതകളായ്‌ മാറുകയാണ് "...ഇനിയും മാറട്ടെ കവിതകളായി

    ReplyDelete
  9. അഭിപ്രായം പറഞ്ഞ എല്ലാവര്‍കും നന്ദി

    ReplyDelete
  10. പേനതുമ്പിലേക്ക് മനസ് ചായുമ്പോള്‍ ഇറ്റ് വീഴുന്നത്.......

    ReplyDelete
  11. " ഒറ്റക്കിരുന്നു മിഴികളടച്ചു
    ഞാനെഴുതുന്നതെല്ലാം കവിതകളായ്‌ മാറുകയാണ് "...ഇനിയും മാറട്ടെ കവിതകളായി

    ReplyDelete
  12. ഭാവുകങ്ങള്‍ നേരുന്നു, നന്നായിരിക്കുന്നു എല്ലാ ബ്ലോഗുകളിലൂടേയും ഒന്ന് യാത്ര ചെയ്തു. കൊള്ളാം

    ReplyDelete
  13. ഭാവുകങ്ങള്‍ നേരുന്നു, നന്നായിരിക്കുന്നു എല്ലാ ബ്ലോഗുകളിലൂടേയും ഒന്ന് യാത്ര ചെയ്തു. കൊള്ളാം

    ReplyDelete