ഇന്നെന്റെ നിദ്രതന്നതില് നീന്തി തുടിക്കുമാ മുഖം
കണ് കോണില്‍ സുഖ മേകുമൊരഴകെ......
എന്‍
മനസ്സിലൊരു പൊന്‍തുവലാണ് നീ ......
നിന് വദന കാന്തിയിലലിയും നേരമെന്‍
മിഴി കോണുകളടയാതിരുന്നെ
ങ്കിലെന്നാശിക്കാറുണ്ട് ഞാന്‍.....
നിന്നെ കുറിചോര്ക്കുമോരോ നിമിഷവും
ദൈര്‍ഘ്യ മേരുന്നെന് നെടുവീര്‍പ്പുകള്‍ക്ക്
നിന്റെ വാക്കുകള്‍ എന്നിലര്പിക്കും വിശ്വാസങ്ങള്‍
പകര്‍ത്തുന്നു ഞാനെന്‍ ഹൃദയ ചുവരുകളില്‍ .
എന്റെ ബാല്യ കൌമാരങ്ങള്‍ നിനക്കേകിയ
വേദനകളിന്നു തീര്‍ക്കുന്നു ഞാന്‍ കുപ്പുകൈകളാല്.......
നിന്നരികിലെത്താന്‍ കൊതിക്കുമീ നെഞ്ചകം
തിരയടങ്ങാത്തൊരു സാഗരം പോലവേ......
കാലം എന്നെയും നിന്നെയും മായ്ക്കാതിരുന്നെങ്കില്‍ !
വരുമൊരുകാലം നമുക്കായ് ...............
പ്രവാസം അത് മാത്രമേ എന്നെ പറയാന്‍ അനുവദിക്കുന്നുള്ളൂ
Friday, April 23, 2010
Saturday, April 03, 2010
കൊഴിഞ്ഞു വീണ വസന്തം

ദുഃഖങ്ങള്‍ കടിച്ചമര്‍ത്തി ജാലകങ്ങളടച്ചു കിടക്കയില്‍ വന്ന് കിടക്കുമ്പോഴും മനസ്സ് വിങ്ങുകയാണ്. ഓരോ ദിവസവും ഓരോരുത്തര്‍ക്ക് മുഖംകാണിച്ചും അണിഞ്ഞൊരുങ്ങിയും മടുത്തു. അനുഭവത്തിന്റെ തീപന്തങ്ങള്‍ കൊളുത്തി കടന്നു പോയ ദിനങ്ങളെത്ര!! ? വയ്യ ഇനി ഇതിന് വയ്യ.. ദൈവം എന്തിനായിരിക്കും ഇങ്ങനെ ഒരു പരീക്ഷണം എന്നില്‍ ഏല്പിച്ചത്. “എന്റെ കണ്ണടയുന്നതിനു മുന്‍പ് നിനക്കൊരു ജീവിതമായെങ്കില്'' എന്ന ബാപ്പയുടെ വാക്കുകള്‍ക്കു വഴങ്ങിയാണ് വിണ്ടുമൊരു മൊഞ്ചത്തി വേഷം കെട്ടാന്‍ ഒരുംബെട്ടത്. ഇല്ല ഇനി അണിഞ്ഞൊരുങ്ങി അന്യ പുരുഷന്റെ മുന്നില്‍ പ്രദര്‍ശന വസ്തുവായി നില്‍ക്കുന്നത് അസഹനീയമാണ്. മനസ്സ് സ്വയം പ്രതിജ്ഞ എടുക്കുമ്പോഴും വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊഴിഞ്ഞു വീണ വസന്ത കാലം ഓര്‍ക്കുമ്പോള്‍ നീറുന്ന നെഞ്ചകത്തെക്കൊരു കുളിര്‍മഴ ചാറുന്ന പോലെ തോന്നി. പുര്‍ണ്ണ ചന്ദ്ര ശോഭയോടെ അഴകാര്‍ന്ന സുമുഖനായ തന്റെ ജമാല്‍ ബാപ്പയുടെയും ബന്ധുക്കളുടെയും സാനിധ്യത്തില്‍ പത്ത് പവന് മഹറിന് തന്നെ ഇണയാക്കിയത് നാണം കൊണ്ട് കൂമ്പിയ എന്റെ മുഖത്ത് നിന്നും കസവ് തട്ടം മാറ്റിയവന്‍. ഓര്‍മ്മകള്‍ പാറിയകലുന്നത് കന്ന്യകാത്വത്തിന്റെ മുട് പടം നീങ്ങിയ ആ നല്ല ദിനത്തിലേക്കായിരുന്നു. വിശാലമായ പന്തല്‍ വര്‍ണ്ണ കടലാസുകളാല്‍ അലങ്കൃതമാണ്. കയ്കള്‍ നിറയെ മുത്തു പതിച്ച വളകളും മാറിടത്തില്‍ വിരിഞ്ഞു കിടക്കും മുല്ല മാലയും, കാതു നിറയെ കാറ്റില്‍ ഇളകും ഇല ചിറ്റുകളും. സ്വര്‍ണ്ണ കോലുസ്സുമണിഞ്ഞ് നാണിച്ച മണവാട്ടിയെ കാണാനെത്തുന്ന ബന്ധുക്കള്‍, പെട്രോമാക്സിന്റെ വെളിച്ചത്തില്‍ പാകം ചെയ്യുന്ന ബിരിയാണിയുടെ വാസന പരിസരമാകെ പടരുന്നു. അലങ്കരിച്ച പന്തലില്‍ മണവാട്ടിയുമൊത്ത് തോഴിമാര് പാടി
“കസവിന്റെ തട്ടമിട്ട്.........
വെള്ളിയരഞ്ഞാണ മിട്ട് ......
പൊന്നിന്റെ കൊലുസ്സണിഞ്ഞൊരു മൊഞ്ചത്തീ......
നിന്റെ ........
നിക്കാഹിന് രാവിത് വന്നെത്തീ..........“
മധുരമായ ഈണത്തിലും താളത്തിലും പാടി അവര്‍ മണിയറ വാതില്‍ വരെ അനുഗമിച്ചു. പിടയുന്ന ഖല്‍ബുമായ് അകം പൂകുമ്പോള് തന്നെ കാത്തിരിക്കുന്ന പുതു മണവാളന് വാതില്‍ പാളികള്‍ താഴിട്ടു. ഒരായിരം സ്വപ്നങ്ങളുടെ ശാക്ഷാല്കാരത്തിലമര്ന്നു. പൊഴിഞ്ഞ മുല്ലപുക്കള്‍ മെയ്യിലണിഞ്ഞ ആഭരണങ്ങളുടെ ദയനീയമായ തേങ്ങല്‍. ശരീരം വിയര്‍ത്തു. തൊണ്ട വരണ്ടിരിക്കുന്നു. വല്ലാത്ത ദാഹം. കിടക്കയില്‍ നിന്നെനീറ്റ് നൈറ്റ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ ചുറ്റും കണ്ണുകള്‍ ഓടിച്ചു. വെള്ള പുശിയ ചുവരില്‍ നിഴലുകള്‍ ചിത്രം വരച്ചിരിക്കുന്നു. അലസമായി കിടന്ന മുടിയിഴകള്‍ മാടിയൊതുക്കി കൂജയില്‍ നിന്നും ഒരുകവിള്‍ വെള്ളം കുടിച്ചു. ജാലകത്തിന് അരികിലെത്തി. കര്ട്ടന് വകഞ്ഞുമാറ്റി വീണ്ടും പുറത്തെക്ക് നോക്കി. രാത്രി പൂത്ത നിശാഘന്ധിയുടെ മണംമയക്കുന്ന സുഗന്ധം കാറ്റിന്റെ സഹായാത്രികനായ് എത്തുന്നുണ്ട്. പുലരാന്‍ നിമിഷങ്ങള്‍ മാത്രം. ജാലകത്തില്‍ തല ചായ്ച്ച് അല്പനേരം കിടന്നു. അപ്പോഴേക്കും സുബഹി ബാങ്ക് മുഴങ്ങി.
ഇപ്പോള്‍ പള്ളി അംഗണവും മറ്റും പ്രകാശപൂരിതമാണ്. പള്ളി പറമ്പില്‍ തലയുയര്‍ത്തി നില്ക്കുന്ന മീസാന്‍ കല്ലുകളെ നോക്കി മനസ്സ് വിങ്ങി പറഞ്ഞു.
“പ്രിയ പെട്ട ജമാല്‍......
നീ ഉണ്ടായിരുന്നെങ്കില്‍ നീ എന്നെ നിന്നരികിലേക്ക് വിളിച്ചിരുന്നെങ്കില്‍......!!!!“
കണ്ണുനീര് അടര്‍ന്ന മിഴികളോടെ ധൃതിയില്‍ ജാലകങ്ങള്‍ അടച്ച് വുദു എടുത്ത് നമസ്കരിച്ചു. ശേഷം വിതുമ്പുന്ന മനസ്സും ഈറനണിഞ്ഞ മിഴികളുമായി ഇലാഹിലേക്ക് കൈകളുയര്‍ത്തി പ്രാത്ഥിച്ചു. “ലോക നാഥനായ തമ്പുരാനേ....
നിനക്കാണ് സര്‍വ സ്തുതിയും!!! നിന്നോട് സഹായമിരക്കുന്നവരുടെ കൈകളെ നീ ഒരിക്കലും മടകീട്ടില്ല. നാഥാ.... ഞാന്‍ നിന്റെ രക്ഷയെ കാംഷിക്കുന്നു തമ്പുരാനേ........“
Posted by
സാബിബാവ
Subscribe to:
Posts (Atom)