Saturday, May 01, 2010
പൊടിഞ്ഞു വീണ പളുങ്ക് മണികള്‍
ഇന്നെന്റെ ഹൃദയം പാതി പകുത്ത് നീ...
ചീന്തിയെറിയുമ്പോള്‍...............................!!!!!!!!
വേദനിപ്പിക്കുന്ന നിമിഷങ്ങള്‍"
ഭുതകാലത്തിലെ
നിന്റെ ചെയ്തികളെല്ലാം അടുക്കി കൂട്ടി .
മോഹങ്ങളുടെ പറുദീസയില്‍ നീ വിഹരിക്കുമ്പോള്‍-
അറിഞ്ഞിരുന്നില്ലേ നീ ........?
വരും കാല ദുര്‍ഘട വഴികളെ.....
ചന്ദനച്ചാറിന്‍ സുഗന്ധമെന്‍ നാസേന്ദ്രിയങ്ങള്ക്കേകാന്-
കഴിഞ്ഞ നിന്റെ ചെയ്തികള്‍ക്ക്-
ഞാനൊരുക്കുമിന്നു ശവമഞ്ചം .
പകലിന്റെ കണ്ണടപിച്ച ചിലനിമിഷങ്ങള്‍ .
വിറയാര്‍ന്നെന്‍ കരങ്ങളിവിടെ പകര്‍ത്തുമ്പോള്‍.
ചുട്ടു പൊരിയുന്നെന് ഹൃദയമൊരു നെരിപ്പോട് പോലവേ...
ഇല്ല നിനക്കായ് ഇനിയൊരിക്കലുമീകുസുമം വിടരില്ലെന്നു സത്യം.!!!!
അറിയുക നീ.....
അതല്ല എന്ന നിന് പൊയ്മോഹമുണ്ടെങ്കില് അറിയുക-
വേദനകള്‍ ഏറ്റുവാങ്ങേണ്ട നിമിഷത്തെ
നിനക്കും ശപിക്കേണ്ടി വരുമെന്നെപോലെ ...
ഒരുപക്ഷെ........
ഇതിലും ശക്തിയോടെ ....
ഒരുനാളെന്‍ മാനസവല്ലിയില് പുത്തു നീ.......
എങ്കിലുമെനിക്ക് ഇനിവേണ്ട
തുവെള്ള പൊതിഞ്ഞു മണ്ണിന് മാറിലുറങ്ങും വരേ ............
______________________________________________________________
സാബിറ സിധിക് ജിധ
Posted by
സാബിബാവ
Subscribe to:
Posts (Atom)