Monday, November 02, 2009

കൈതപൂക്കള്‍

പ്രഭാതത്തിലെ കുളിരില്‍ പ്രകൃതി നീല കമ്പിളി പുതച്ചു നിദ്രയിലാണ് .
മഞ്ഞിന്റെ നേര്‍ത്ത മു‌ടുപടംമാറ്റി വെളിച്ചത്തിന്റെ സേനാനികള്‍
സുര്യ തേര്ഇറക്കി .പ്രകാശത്തിന്റെ ആഗമനത്തില്‍ നിദ്ര വിട്ടുണര്‍ന്ന
പ്രകൃതിയുടെ വിരഹാകുലരായ കാമുകിമാരെ പോലെ കൈതപൂക്കള്‍
നമ്രമുഖികളായി.
ചുറ്റും ശുന്യതയാണ് .കൈതപൂവിന്റെ സുഗന്ധം നെഞ്ചിലേറ്റി
അലയുന്ന കാറ്റിനു മഞ്ഞു തുള്ളിയുടെ നനവ് പടര്‍ന്നിരുന്നു .
അല്പം ദുരെനിന്ന് വരുന്ന പാല്‍ക്കാരനോട് ദാമോദരേട്ടന്‍
അയച്ചു തന്ന അഡ്രസ്സ് കാണിച്ചു .അപരിചിതന്‍ അത് വാങ്ങി വായിച്ചു ചോദിച്ചു
ആരാ ? എവിടുന്നു വരുന്നു ?
ഞാനവിടുത്തെ ആരുമല്ല എന്റെ അകന്നൊരു ബന്ധു ഈ പറഞ്ഞ സ്ഥലത്ത്
ഒരു ജോലിയുണ്ടെന്നു പറഞ്ഞു വന്നതാണ് .
ശരി.
അതാ ആ കാണുന്ന കൈതകാടുകള്‍ക്കപ്പുറത്ത് കാണുന്ന വലിയ വീട്
അതാണ്‌ താങ്കള്‍ അന്വേഷിക്കുന്ന വീട് .
വളരെ നന്ദി .
അയാളോട് യാത്ര പറഞ്ഞു മുന്നോട്ടു നടന്നു .
ഇളം കാറ്റില്‍ നിര്‍ത്ത്താമാടുന്ന കയ്തപൂക്കള്‍ അരികില‌ുടെ
പാതസരയലക്കുകള്‍ കിലുക്കി ഒഴുകുന്ന അരുവിക്ക്‌ കുറുകെ തടിയില്‍ തീര്‍ത്ത
പടിപ്പുര .
അല്പം പരിഭ്രമത്തോടെയാണെങ്കിലു പടിപ്പുര കടന്നു .
മുറ്റത്തിന്റെ ഇരുവശത്തും ഒരേ അളവില്‍ വെട്ടി പാകപെടുത്തിയ
ചെടികള്‍ ഒതുക്കുവരെ നീണ്ട് കിടക്കുന്നു .ഒരുവശത്ത് പച്ചപട്ടുപോലെ നട്ടുപിടിപ്പിച്ച
പുല്‍ത്തകിടി .ഉയരമുള്ള മട്ടുപാവും കുറ്റന്‍ ജാലകങ്ങളും മറ്റുമുള്ള വലിയ ബംഗ്ലാവ് .
ചുറ്റും കണ്ണോടിച്ചു നില്‍കുമ്പോഴാണ് പടിപ്പുര കടന്നു സുന്ദരിയായ ഒരുവള്‍
കടന്നു വന്നത് .
നേരിയ കസവ് കരയുള്ള സാരിയാണ് വേഷം നെറ്റില്‍ ചന്ദനകുറി
വാലിട്ടെഴുതിയ മിഴികള്‍ നിണ്ടു നിവര്‍ന്നു കാറില്‍ ഇളകുന്ന കാര്‍ കുന്തളില്‍
തിരുകിയ തുളസികതിര്‍ .ആ മുഖം മനസ്സില്‍ ചെറിയൊരു അനുഭൂതിയുണര്‍ത്തും പോലെ
നോകി നില്കുന്നതിനിടെ അവള്‍ ചോദിച്ചു
ആരാ ?..
ഞാന്‍ ദാമോദരേട്ടന്‍ പറഞ്ഞിട്ട് വന്ന ജോലിക്കാരനാണ്
ഉം കയറി ഇരിക്ക് ഞാന്‍ അച്ഛനെ വിളിക്കാം ഇതും പറഞ്ഞു അവള്‍ അകത്തു പോയി
നിമിഷങ്ങള്‍ക്കുള്ളില്‍ അല്പം പ്രായം തോന്നിക്കുന്ന ഒരാള്‍ പുറത്ത് വന്നു .
ഉം
കയറി ഇരിക്കൂ ഞാന്‍ ഒരാഴ്ച മുമ്പ്‌ ദാമുനോട് പറഞ്ഞിരുന്നു
സഹായത്തിനു ഒരാള്‍ വേണമെന്ന് ദാമു പറഞ്ഞത് അമ്മയും കുടെയുണ്ട് എന്നാണല്ലോ
എന്നിട്ട് കണ്ടില്ല ?
വന്നു ജോലി സ്ഥിരമായശേഷം എന്നുകരുതി .
അതിനെന്താ പൊറം പുരേല് അമ്മയ്ക്കും നിനക്കും താമസിക്കാനുള്ള
സൌകര്യങ്ങള്‍ എല്ലാമുണ്ട് .പക്ഷെ പൊടി പിടിച്ചു കിടപ്പാ ഒന്ന് തുത്തുവാരി വെടിപ്പാക്കണം .
ഇതിനിടയില്‍ മുമ്പ്‌ കണ്ട സുന്തരി താക്കോലുമായ് എത്തി .
താക്കോല്‍ എന്നെ എല്പിക്കുന്നതിനിടെ അവള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു .
അന്ന് മുതല്‍ ഞാനവിടെ ജോലിക്കാരനായി .
മാസങ്ങള്‍ കടന്നു ഞാനിപോള്‍ കാരണവരുടെ വിശ്വസ്തനായ
ജോലിക്കാരനാണ് ,അമ്മയും കുടെയുണ്ട് ചെറിയ ജോലികള്‍ക്കായി അമ്മയും ബംഗ്ലാവില്‍
എത്തി തുടങ്ങി .അച്ചന്റെ മരണ ശേഷം സന്തോഷമെന്തെന്നരിയാത്ത അമ്മക്ക് ഇതില്‍ പരം
ആശ്വാസമെന്ത് .
ദിവസങ്ങള്‍ നീങ്ങികൊണ്ടിരുന്നു ഇതിനിടെ ചെറിയ പിണക്കങ്ങളും സന്തോഷങ്ങളുമായ്
അവളെന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു .സൌന്ദര്യം തുളുമ്പുന്ന അവളോട്‌ അരുതെന്ന് പറയാന്‍ എന്റെ
മനസ്സ് അനുവദിച്ചില്ല .ദിവസങ്ങള്‍ നീങ്ങുംതോറും അവള്‍ കുടുതല്‍ അടുത്ത് തുടങ്ങി.
അനേകം സ്വത്തിന്റെ അവകാശിയായ കാരണവരുടെ ഏക സന്തതി പക്ഷെ
ഇതൊന്നും മനസ്സിനെ തളക്കാന്‍ പോന്ന ചങ്ങലയായില്ല .
എന്തിനു പറയണം ഞാനവിടുത്തെ ജോലിക്കാരനനെന്നത് പോലും
അങ്ങിനെ ......
വെള്ളരിപ്രാവുകളെ കനവുകണ്ട്ഉണര്‍ന്ന ഒരു പ്രഭാതത്തില്‍ മഞ്ഞു വീണ
പുല്‍നാംബുകളിലും വാലാട്ടി കിളിയുടെ തുവലിലും കവിതവിരിയിച്ച്
സാഹചര്യങ്ങള്‍ അനുകുലമായ ആ സന്ദര്‍ഭം ഞങ്ങള്‍ മതിവരുവോളം സംസാരിച്ചു
സംസാരത്തിനിടയില്‍ എന്റെ മിഴികള്‍ അവളെ വരിഞ്ഞു .
അവള്‍ എന്നില്‍നിന്നെന്തെങ്കിലും പ്രതീക്ഷിക്കും പോലെ ....
അവളുടെ മിഴികളടഞ്ഞു
നീ എന്നെ കാണുന്നില്ലേ നിനക്കായ് ഞാന്‍ കരുതിയതാണ് ഇതെല്ലാം
എന്നവള്‍ എന്നോട് പറയും പോലെ തോന്നിയനിമിഷം എന്റെ പൌരുഷം പുറത്ത്
ചാടാന്‍വെമ്പി അരുതെന്ന് അവള്‍ ആവര്‍ത്തിച്ചെങ്കിലും എന്റെ കൌമാരത്തിന്‍ വിക്രിയകള്‍
അവളെതളര്‍ത്തി അവളെന്റെ ചിറകിനിടയില്‍ അടയിരുന്നു.
താമരതണ്ടുപോലെ തളര്‍ന്ന ശരീരത്തിലുടെ വിയര്‍പ്പുകണങ്ങള്‍ ഒലിച്ചിറങ്ങി
തൊണ്ട വരണ്ടു എല്ലാം കെട്ടടങ്ങുമ്പോള്‍ മനസ്സിന് വല്ലാത്ത വിങ്ങല്‍
തളര്‍ന്നു അവളെ വിളിച്ചു ഇല്ല ഏണിക്കുന്നില്ല അവളുടെ വായില്‍ നിന്ന്
നുരയുംപതയുംഒലിച്ചിറങ്ങി.പരിഭ്രാന്തിയോടെ ചുറ്റും നോകി ഇല്ല ആരും ഇല്ല
ഇനിയെന്താണ് സംഭവിക്കുക അറിയില്ല കാരണവര്‍ അറിഞ്ഞാല്‍ !
ആ ഭയം താങ്ങാനാവാതെ അന്ന് നാട് വിട്ടതാണ് .
നാടുവിട്ട അന്നുമുതല്‍ മനസ്സ് തിരയടങ്ങാത്ത സാഗരം പോലെയാണ്
അങ്ങിനെയിരിക്കെ ഒരുദിവസം പത്രതാലിളുടെയാണ് വിവരമറിഞ്ഞത്
അമ്മ ജീവിതത്തില്‍ അനുഭവിക്കത്ത്തത് ഒന്നുമില്ല
അവസാനം ഈ ലോകത്തോടും വിട പറഞ്ഞിരിക്കുന്നു.
അവസാനമായി അമ്മയുടെ കുഴിമാടത്തില്‍ കിടന്നു മാപ് പറയണം
മനസ്സ് തുറന്നുപൊട്ടികരയണം .എല്ലാം ചിന്തിച്ചാണ് ഒരു തിരിച്ചു വരവിന്
തയ്യാറെടുത്തത് .പഴയ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും തോളിലിട്ടു
യാത്ര തുടര്‍ന്ന് അധികം വയ്കാതെ തന്നെ പട്ടണതിലെകുള്ള
ബസ്സില്‍ കയറി യാത്ര തുടര്‍ന്നു.
യാത്രകിടയില്‍ ഇടയ്ക്കു ദേവുന്റെമുഖം മിഴിയില്‍ മിന്നി മറഞ്ഞു .
അവളുടെ അവസ്ഥ എന്താണെന്ന് പോലും അറിയില്ല ഉഹികാന്‍ പോലും
എനിക്ക് അവകാശമില്ല .അത്രയ്ക്ക് നീചനും ചത്തിയനുമാണ് ഞാന്‍.
എന്നെത്തന്നെ സ്വയം ശപിച്ചു യാത്ര തുടര്‍ന്നു .
സമയം സന്ധ്യയാകുന്നു ആകാശം ചെമ്പ് തട്ടുപോലെ ചുവന്നിരിക്കുന്നു
ബസ്സിരങ്ങിയപോള്‍ തന്നെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി .
ചുറ്റും നോകാതെ മുന്നോട്ടു നടന്നു കൈതകാടും അരുവിയും കടന്നു
പടിപ്പുരയിലെത്തുമ്പോള്‍ പുട്ടികിടക്കുന്നു .ചുറ്റും ആരുമില്ല അവസാന ശ്രമമെന്നോണം
അല്പം ശബ്ദം ഉയത്തി വിളിച്ചു .
ഇവിടേ ആരുമില്ലേ ?............
മറുപടിയൊന്നുമില്ല അല്പം ചിന്താനിമഗ്നനായി നിന്നതും പടിപുര തുറക്കപെട്ടു
അല്പം പ്രായം തോന്നിക്കുന്ന സ്ത്രി കൂടെ ഒരു കുഞ്ഞു ബാലന്‍
അവന്‍ ആ സ്ത്രിയുടെ കയ്യില്‍തുങ്ങി കൊഞ്ചി ചോദിച്ചു .
ആരാ ?........
ഞാന്‍ ഞാന്‍ വേണ്ട ഇവരാരും ഇപ്പോള്‍ എന്നെ അറിയേണ്ടാ ..
എന്റെ പരുങ്ങല്‍ കണ്ടു സ്ത്രീ ചോദിച്ചു
ആരാ ?..
നിങ്ങള്‍എവിടുന്നാ ?...
ഞാനല്പം ദുരെന്നാ മരിച്ച മാധുവമ്മെടെ മകനാ
അമ്മയെ മറമാടിയത് ?
ദാ ആ കൈതകാടുകള്‍ക്ക് അരികിലുടെ ഒരു വഴിയുണ്ട് ചെന്നെത്തുന്നത്
ചുടലയിലേക്കാണ്.
അപ്പോള്‍ ദേവു ?
അകത്തുണ്ട് വരു‌ ... ഞാനാ സ്ത്രീയുടെ പിന്നാലെ നടന്നു .
ആ കാഴ്ച്ച കണ്ടു ഞെട്ടി !
ഒരു നിമിഷം എന്റെ സകla   ശക്തിയും ചോര്‍ന്നു പോയി .
നെഞ്ചിലേക്ക് വേദനകള്‍ ഇരച്ചു കയറി എനിക്ക്ശക്തിതരു‌ ദൈവമേ ......?
ഞാനവളെ വാരിയെടുത്ത് വിളിച്ചു
ദേവു‌ ................?
ദെവുട്ടീ.................?
ഞാന്‍
അലറി വിളിച്ചെങ്കിലും അവള്‍ക്കു പ്രതികരിക്കാന്‍ ശേഷി ഇല്ലായിരുന്നു
ഇതെല്ലാം കണ്ടു നിന്ന ബാലന്‍ കരഞ്ഞു വന്നുദേവുനെ പിടിച്ചു
എന്നില്‍ നിന്ന് അകത്തും പോലെ കരഞ്ഞു .
ആ കുഞ്ഞു മുഖം അരിശത്തോടെ എന്നെ നോക്കി
ഞാന്‍ അത്ഭുതത്തോടെ ആവിളികേട്ടു
അവന്‍ ദേവുന്റെ മാറത്തുകിടന്നു അമ്മെ അമ്മെ എന്ന് വിളിക്കുന്നു.
ഇതുകേട്ട് എന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു .രക്തം രക്തത്തോട് ചേരുന്ന ഒരുതരംഅരിപ്പ്
എന്റെ ശരീരത്തില്‍ പടര്‍ന്നു .ഞാനവനെ കെട്ടിപിടിച്ചു കരഞ്ഞു .ഇതെല്ലാം കണ്ടു ദേവുന്റെ കണ്ണില്‍ നിന്നും
കണ്ണുനീര്‍ അടര്‍ന്നു വീണ്.എന്റെ കൈകള്‍ അതുതടഞ്ഞുകൊണ്ടിരുന്നു .
പിന്നീട്
മാസങ്ങള്‍ മറഞ്ഞുകൊണ്ടിരുന്നു ഇന്നവള്‍ക്ക്‌ ഉണ്ണാനും ഉറങ്ങാനും മറ്റെല്ലാത്തിനും
പരസഹായനായി നിറഞ്ഞ മനസോടെ ഞാന്‍അരികതുണ്ട്.ഇപ്പോള്‍ ഒരമ്മയുടെ
മടിത്തട്ടില്‍ മയങ്ങുന്ന കുഞ്ഞിനെ പോലെഅവളെന്റെ മടിത്തട്ടില്‍ തലവെച്ച്‌ മയങ്ങുകയാണ് .
ഇനിയും ഒരുപാട് പ്രതീക്ഷകളുമായി ഞാനും എന്റെ മകനും .........................

വായിച്ച്‌ ഒരു അഭിപ്രായം എഴുതുക

Sunday, October 25, 2009

വിടരാന്‍ വെമ്പുന്ന പൂമൊട്ടുകള്‍



അന്നെന്റെ സ്വപ്നങ്ങളില്‍ വിചാരങ്ങളില്‍ മുഴുകിയിരുന്നപ്പോള്‍
നീലിമ പൂകിയ ആകാശം ഒരു മുന്നറിയിപെന്നോണം കറുത്ത് ഇരുണ്ടു
തണുത്ത കാറ്റ്  വിശി  തുടങ്ങി . കാറ്റിന്റെ പ്രേരണയോടെ കുതിച്ചുയരുന്ന
തിരമാലകള്‍ .സുര്യന്‍ അസ്തമയത്തിന്റെ  വെമ്പലിലാണ് .ഇറങ്ങി വരുന്ന
ജലതുള്ളികളും മഴക്കാറും അതിന്റെ പ്രകാശത്തിന് മങ്ങലേല്‍ പിചിരിക്കുന്നു .
തണുക്കുന്ന ശരീരവുമായ് അറബികടലിന്റെ തിരമാലകളെ ആലിംഗനം ചയ്തു ഞാനിരുന്നു .
കടലും  കടന്നു അപ്പുറത്ത് ഈന്ത പനകള്‍ നിറഞ്ഞ മരുഭൂമിയില്‍ നിന്നു ഒരിളം
കാറ്റ് വരാന്‍ ഉണ്ടെനിക്ക് .നീലാകാശത്തിലെ മാലഘമാര്‍ താലോലിക്കുന്ന
ആ മനുഷ്യ രൂപത്തിന്റെ പൂമണം എനിക്കൊന്നു എത്തിച്ചു തന്നെങ്കില്‍ .പ്രിയങ്കരമായ സന്ധ്യ
നോക്കി ഇരികെ എന്തിനോ ലക്ഷ്യമിട്ട് വീണ്ടും കാറ്റ് വിശി .സ്വര്‍ഗ്ഗ കവാടതിലുടെ
ഒരുനിമിഷം മനസ്സ് കടന്നു പോയി  .ഞാനാ ലഹരിയില്‍ മറന്നിരികുംബൊഴാണ്
ഒരു കുസ്രതികുടുക്ക എന്റെ അരികില്‍ വന്നു എന്നെചാരി ഇരുന്നു .
ഞാനാ ചുറ്റുപാട് ശ്രദ്ധിച്ചു കൂടെ ആരും കണ്ടില്ല നല്ല  ശ്രീത്വമുള്ളമുഖം .
ഞാന്‍ ചോദിച്ചു മോള്‍ എവിടുന്നാ ? നീ ആരുടെ കുടെയാ വന്നത് ?
ഞാന്‍ ചോദിക്കുന്നതിനൊന്നും അവള്‍ ശ്രദ്ധ കൊടുക്കാതെ അവളെന്റെ മുഖത്ത് നോക്കി
ചേച്ചി എവിടുന്നാ ? ഇത് കേട്ട എനിക്ക് തോന്നി ആരുടെ അടുത്ത് നിന്നെങ്കിലും
 ഞാന്‍ ഒറ്റകിരികുന്നത് കണ്ടു ഓടിവന്നതാവും .ആ കുഞ്ഞു മുഖം പ്രസന്ന മായിരുന്നു .
മനോഹരമായ ചുണ്ടുകള്‍ തിളങ്ങുന്ന കണ്ണുകള്‍ മഞ്ഞു  പെയ്യുന്ന ആതിരരാവില്‍
ഇലഞ്ഞി പൂകള്‍ പൊഴിയും പോലെ  അവള്‍ സംസാരിക്കുന്നു .ഞാന്‍ അത്ഭുതതോടെ
വീണ്ടും ചോദിച്ചു നീ ആരാ ? സുന്ദരികുട്ടിയായ നിന്നെ പ്രസവിക്കാന്‍ ഭാഗ്യം ലഭിച്ച അമ്മ ഏതാ?
ഇതുകേട്ട അവളുടെ മുഖം വാടി.ചേച്ചി എന്തിനാ അതെല്ലാം അറിയുന്നെ എനിക്കാരും ഇല്ല .
ചേച്ചി ആല്‍പം അടുത്തിരിക്കാമെങ്കില്‍  മോള്‍ ഇവിടെ ഇരിക്കാം അല്ലേല്‍ ഞാന്‍ പോകുവാ
ഇത് പറയുമ്പോള്‍ ആ നീല കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .ഞാനവളെ പിടിച്ചുഅണച്ചു.
കണ്ണുകള്‍ തുടച്ചു അരികിലിരുത്തി .പെയ്യാന്‍ വന്ന മഴ എങ്ങോമറഞ്ഞു കാര്‍മേഘങ്ങള്‍
നീങ്ങി ആ കുഞ്ഞു കണ്ണുകള്‍ വീണ്ടും തിളങ്ങി അവളുടെ മുടിയിഴകള്‍ കാറ്റില്‍ പാറിപ്പറന്നു .
ഞാന്‍ മെല്ലെ പിടിച്ചു മേല്പോട്ട് കെട്ടി വെച്ചു . നെറ്റിയില്‍  ചുംബിച്ചു . ഇത് കണ്ട അവള്‍ ചേച്ചിക്ക് എന്നെ
ഇഷ്ട്ടായോ  എങ്കില്‍ വാ  കളിക്കാം ഇത് പറയുമ്പോള്‍ ആകര്‍ഷകമായ ഒരു പ്രഭ
എന്നെ പുണരുന്നതായി എനിക്ക് തോന്നി. അപൊഴേക്കും എന്റെ മനസ്സ് യാത്രയാരംഭിച്ചു
  കരയേ ചുംബിച്ചു മടങ്ങുന്ന തിരമാലകളിലെക്കല്ല സന്താന സൗഭാഗ്യം ലഭിക്കാത്ത വിരഹത്തിന്റെ നാളുകളിലേക്ക് അറബികടലിനപ്പുറത്ത് മരുഭൂമിയില്‍ അനേക നാളത്തെ വിരഹത്തിന്‍ കഥ പറയുന്ന മണല്‍ തരികള്‍ തഴുകി വരുന്ന ആ ഇളം കാറ്റിലേക്ക് അല്പം കഴിഞ്ഞു ചേച്ചി എന്ന വിളി കേട്ടാണ് സ്വപ്നത്തില്‍ നിന്നു ഞാന്‍ മുക്തയായത്‌ . ആളുകള്‍ മടങ്ങികൊണ്ടിരിക്കുന്നു .അപ്പോഴും കടല്‍
കാറ്റില്‍ കുളിരണിഞ്ഞ   മണല്‍ തരികള്‍ വാരി മണ്ണപ്പം ചുടുകയാണ്  അവള്‍   ഇതാ അപ്പം
സ്വപ്നത്തിനിടയില്‍ എപൊഴോ ഞാന്‍ അവളുടെ അമ്മയും ആന്റിയും ഒക്കെ ആയി മാറി അവള്‍ നീട്ടിയ മണ്ണപ്പം  ഞാന്‍ കയ്നീട്ടി  വാങ്ങുന്നതിനിടെ പൊടുന്നനെ അതുടഞ്ഞു നിലം പതിച്ചു .
ഇതുകണ്ട് സാരമില്ല ഞാനുണ്ടാക്കി തരാട്ടോ ആ ചുണ്ടുകള്‍ എന്നോട് പറഞ്ഞു
       ഇരുട്ടിനു ലഘുവായ കാഠിന്യം  വന്നു തുടങ്ങി.കടല്‍കാക്കകള്‍ ചിലര്‍ പ്രാഞ്ചിവന്നു
ചെറിയ കുഴിയുണ്ടാക്കി അടയിരിക്കാന്‍ തുടങ്ങി .അവളെന്റെ കയ്യില്‍ കൊഞ്ചുന്നുണ്ടായിരുന്നു.
എനിക്ക് വല്ലാത്ത അന്കലാപ്പ് ഇവളെ ഞാനെന്തു ചെയ്യും ഇവിടെ ഉപേക്ഷിച്ചു പോകണോ മനസ്സ്
അനുവദികുന്നില്ല.ഓര്‍ത്തപോഴെക്കും വാ ചേച്ചി നമുക്ക് പോകാം ആ കുഞ്ഞു കാലുകള്‍ മണല്‍ തരികളിലുടെ നടന്നു നീങ്ങി. ദാ  ആ പിടിക വരാന്തയിലാ  മോളുടെ ഉറക്കം  അവിടെ ഒരമ്മുമയുണ്ട്.  ഇനി മോള് പൂവാ  ഒരമ്മയോട് പറയുന്ന ലാഘവത്തോടെ പറഞ്ഞു ആ കുഞ്ഞു രൂപം നടന്നു മറഞ്ഞു .ആകാശം നന്നായ്‌ ഇരുണ്ടു മഴത്തുള്ളികള്‍  മുത്തു പോലെ വീണു ഉടയുംബോഴും ആ കുഞ്ഞു രൂപം എന്റെ മിഴികളില്‍
മായാതെ നിന്നു.




Saturday, October 24, 2009

ഒരു നിലാവിന്റെ തേങ്ങല്‍

ദൈർഘ്യമജ്ഞാതമാം
വഴിത്താരയിൽ.
ആശിച്ച വേഷമൊരുനാളുമരങ്ങിലാടാൻ കഴിയാതെ-
നീ അരങ്ങോഴിയെ
ചിറകു നിവർത്താൻകഴിയാതെൻ-
തോണ്ടയിൽ പിടയുന്നേകാന്ത
രോധനങ്ങൾ
മിഴികളിലണകെട്ടാനാകാതെ
വേദനതൻ ജല പ്രവാഹം
തൂവെള്ള പുതച്ചു നീ.......
മണ്ണിൻ മാറത്തുറങ്ങുംബോൾ
നീയില്ലാത്തൊരീ ശയനമുറിയിൽ
ഇരിക്കയാണെൻ ഹൃദയ പിൻഢം
ഇരംബ്ബുന്ന കഡലിലെ ശില കണക്കെ
നിന്നെ കുറിച്ചുള്ളോർമകളെന്നുള്ളം-
കീറിടും വാളയുറയവെ
പിരിയുന്നെന്നെവിട്ടു നിദ്രയും
എങ്കിലും തളരും തനുവോടെ
നീയില്ലത്ത പാതകളിലുരുളുന്നു
ആർത്തനാദം പോലീ ജീവിതം.

Friday, October 23, 2009

പ്രവാസികളെ നിങ്ങളും ഞാനും അറിയാന്‍

കഥനങ്ങളുടെയും വേര്‍പാടിന്റെയും കഥ പറയുന്ന ഈ ഉഷ്ണ ഭൂമിയില്‍ ഉരുകുന്ന ഏതൊരു പ്രവാസിയും തന്റെ പിറന്ന മണ്ണിന്റെ വാസനയും ലാളനയും ഏറ്റുവാങ്ങി തന്റെ കുടുംബത്തോടോത്ത് സ്ഥിര താമസത്തിന്
കൊതിക്കുന്നവരാണ്‌ .എന്നാല്‍ ആ സ്വപ്നങ്ങളെ ഒരു പരിധിവരെ പ്രവാസി തന്നെ അകറ്റി നിര്‍ത്തുകയാണോ?
എന്ന് പറയാതെ വയ്യ ജന്മ നാട്ടിലും വിദേശത്തും അന്ന്യനായി കഴിയേണ്ടി
 വരുന്ന പ്രവാസികള്‍ താങ്ങാനാവാത്ത
കടബാധ്യ തകളുടെയും രോഗങ്ങളുടെയും നടുവില്‍ ഭാണ്ഡം ഇറക്കാനാവാതെ കുഴങ്ങുന്നവരാണ് .
കാണാപോന്നും  കടലോളം മോഹങ്ങളും ആയി അറബ് മരുഭൂമിയിലെ എണ്ണപാടങ്ങളുടെ
വളര്‍ച്ചയില്‍ ഇങ്ങോട്ട് ഒഴുകാന്‍ തുടങ്ങിയ മലയാളികള്‍
 ബിരുദവും ബിരുദാനന്തര ബിരുദവും പൊതിഞ്ഞു സു‌ക്ഷിച്ചവരും
പഠന ങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവരും കെട്ടുതാലിയും വീടും പണയ പെടുത്തിയവരും ഇതില്‍
പെടുന്നു .ഇതില്‍ ചിലര്‍ ഭാഗ്യവാന്‍മാര്‍ ഈമണ്ണില്‍ മെച്ചപെട്ട വിളവു കൊയ്യുന്നു. ബാകി ൮൦% ആളുകളും
കുടുംബത്തിന്റെ തീരാത്ത ആഗ്രഹങ്ങള്‍കും പ്രരാബ്ദങ്ങള്‍ക്കും മുന്നില്‍ തനിക്ക് കിട്ടുന്ന സംബാദ്യങ്ങളെല്ലാം
ചിലവിട്ടു രണ്ടോ മു‌ന്നോ വര്‍ഷം കഴിഞ്ഞാലും നാട്ടിലേക്ക് തിരിക്കാന്‍ വലിയൊരു സംഖ്യ കടം വാങ്ങുന്നവരും കാശില്ലാതത്തിന്റെ പേരില്‍ പ്രവാസ ജീവിതത്തിനു മാറ്റ് കു‌ട്ടുന്നവരും നമുക്ക് ഇടയിലുണ്ട് കോണ്‍ഗ്രീറ്റ് ഫ്ലാറ്റുകളില്‍ യന്ത്രങ്ങളാല്‍ തണുപ്പിച്ച വായുവും ശ്വസിച്ച്
ഒരുപാട് സ്വപ്നങ്ങളും കെട്ടിപിടിച്ചു ഒരുറൂമില്‍ ശരാശരി എട്ടും പത്തും ആളുകള്‍ താമസിക്കുന്നു. പ്രഷറും പ്രമേഹവും മുടികൊഴിചിലും ഹാര്‍ട്ടറ്റാകും മറ്റുള്ള രോഗങ്ങളുമായി
തള്ളിനീക്കുന്ന ദിനരാത്രങ്ങള്‍ അതിനിടയില്‍ വരുന്ന മക്കളുടെയും സഹോദരി മാരുടെ യും വിവാഹവും അതിനോടനുബന്ധിച്ച സല്‍ക്കാരങ്ങളും മറ്റുമായി വമ്പിച്ച കടം ഏറ്റു വാങ്ങുന്നവരും നാലും അഞ്ചും വര്‍ഷം കഴിഞ്ഞാലും നാട്ടില്‍ പോകാന്‍ കഴിയാതെ മോഹങ്ങള്‍ അടക്കി വിങ്ങുന്നവരുമാണ് .സ്വന്തമായി വരുമാന മാര്‍ഗം ഉള്ളവരാണെങ്കില്‍ പിന്നെ അവന്റെ ആഗ്രഹങ്ങളും അതോടൊപ്പം വളരുകയാണ്
വലിയൊരു ബംഗ്ലാവും എ സി കാറുമാണ് അവന്റെ ആഗ്രഹമെങ്കില്‍ മറ്റൊരുവന് തന്റെ കുടുംബത്തെ മാറ്റി പാര്‍പിക്കാന്‍ ഒരു കൂര അതാണ് സ്വപ്നം ഒന്നാന്തരം പഴയ തറവാടുകള്‍ പൊളിച്ചു വലിയവലിയ കൊട്ടാരം പോലൊത്ത വീടുകളും മുറികള്‍ തോറും ബാത്രൂമുകളുംഎ സി യും പണി കഴിപിക്കുന്നവര്‍ വീടിന്റെ പണി തീരുംബോഴെക്ക് കരുതിയതിലും വലിയ തുക കടം വന്നു നാട്ടില്‍ പോകാന്‍ കഴിയാതെ മരുഭൂമിക്ക് തിളക്കമാവുന്നു .
അതുപോലെ തന്നെ കാശിന്റെ കുത്തൊഴുക്കിനു ഒരു
മുഖ്യ ഘടകമാണ് സെല്‍ഫോണ്‍ ഇത് നിത്യ വരുമാന
 മാര്‍ഗമില്ലത്തവനും പ്രാരാബ്ദങ്ങളുള്ളവനും വലിയൊരു
വിനയായി മാറുന്നവയാണ്.നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍
തന്റെ കടങ്ങള്‍ മറച്ചു വെച്ചുള്ള പ്രവാസിയോട്‌ മതിമറന്ന
 വീട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തീര്‍ക്കാന്‍ കടം വാങ്ങി കുടുങ്ങുന്നതും വിരളമല്ല .
ഇതില്‍ നിന്നെല്ലാം എന്നാണു പ്രവാസിക്കൊരു മോചനം ?
ഒറ്റപെടലിന്റെ നീര്‍കടലില്‍ നിന്ന് ഒരല്പം ആശ്വാസത്തിന് വേണ്ടി
കുടുംബത്തോട് കൂടെ  കഴിയാന്‍
അവരെ കൊണ്ടുവരുന്നവരുടെ കാര്യവും ചിലത് പരിതാപകരമാണ് .
ഗള്‍ഫില്‍ എത്തി ഒരുമാസം തരക്കേടില്ലാത്ത ജീവിതം കഴിഞ്ഞാല്‍
പിന്നെ വന്ന റൂം സൗകാര്യം പോരാ മാറണംകുട്ടിയെ നല്ല സ്കൂളില്‍ ചേര്‍ക്കണം
മറ്റുള്ളഫാമിലിയെകാളും നല്ലനിലയില്‍ എന്ന ചിന്താഗതിയുടെ മുമ്പില്‍ വാടകയും
സ്കൂള്‍ ഫീസും ഷോപിങ്ങും മെസ്സും മാസം കിട്ടുന്ന ശമ്പളം തികയാതെ
ഫാമിലി തിരിച്ച്വ്ചയക്കുന്നവരും നമുക്കിടയിലുണ്ട് .
തന്റെ വരുമാനം മനസ്സിലാകി ജീവിക്കാന്‍ അവരെ പഠിപ്പിക്കുകയാണെങ്കില്‍
അല്പാശ്വാസം കിട്ടുമെന്ന് തീര്‍ച്ച .ഇന്ന് മാസം തോറും നിലവില്‍ വരുന്ന
നിയമ പരിഷ്കാരങ്ങള്‍ ഏതൊരു പ്രവാസിക്കും തലവേദനയാണ് .
അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍
പടര്‍ന്നു പന്തലിക്കാതെ അല്പാല്പമായി വെട്ടി കളയുക.
 നിവര്‍ത്തി ഇല്ലാത്തവ പരിഹരിക്കുക .
ഏതൊരു പ്രവാസിയുടെ ജീവിതവും ഈ ഉഷ്ണ ഭൂമിയില്‍ അവസാനിക്കുന്നില്ല .
ഇന്നല്ലെങ്കില്‍ നാളെ സൊന്തം നാട്ടിലേക്കു പറിച്ചു നടെണ്ടവര്‍
ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം നാം വലിയ വലിയ
ആഢംബരങ്ങൾ കുറയ്ക്കുക .
അങ്ങിനെ ഒരു പരിധി വരെ തന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ സാധിച്ചാല്‍
ഓര്‍ക്കുക സമ്പത്തും സൗഭാഗ്യങ്ങളും മറ്റുള്ളവര്‍കായ്‌ നേടി കൊടുക്കുമ്പോള്‍
നഷ്ട്ടമാകുന്നത് നിന്റെ ജീവിതത്തിന്റെ നല്ലവശങ്ങള്‍ ആണ്.
കടന്നു പോയ നല്ല നാളുകള്‍ ഇനി തിരിച്ചുവരില്ല .
ജീവിതം അത് മുന്നോട്ട് കുതിക്കയാണ് .
പിന്നോട്ട് വരില്ല ഇന്നല്ലന്കില്‍ നാളെ ഈ ആഢംബരങ്ങൾ
നിലനിര്‍ത്താന്‍ കഴിയാതെ വന്നാലുള്ള സ്ഥിതി ആലോചിച്ചു നോക്ക് .
അതുകൊണ്ട് ആഢംബരങ്ങളും ആഗ്രഹങ്ങളും ഒരു പരിധി വരെ നിര്‍ത്തി
കടങ്ങളില്‍ നിന്നുംരക്ഷനേടി തന്റെ കുടുംബതോടോത്ത് കഴിയാന്‍ ശ്രമിക്കുക .
___________________________

സാബിബാവ
 ജിദ്ധ

Friday, October 16, 2009

വിരഹത്തിലെരിയുന്ന പൂക്കള്‍

വിവാഹം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും   മോഹത്തിന്‍ മൊട്ടുകള്‍
ഹൃദയത്തില്‍ പൊതിഞ്ഞു മരുഭുമിയിലേക്ക് ചേക്കെറുംബോള്‍ അയാള്‍ അവളുടെ
മിഴിയിലേക്ക് നോക്കി ആ നീല കയങ്ങളില്‍ ഒരു വെള്ളിമീന്‍ പോലെ അയാളുടെ മുഖം നീന്തി
തുടിക്കയാണ്. വിതുമ്പുന്ന അവളുടെ അധരങ്ങളില്‍ നോകി അയാള്‍ പറഞ്ഞു .
നോക്ക് ഞാന്‍ അധികം വയ്കാതെ തിരിച്ചു വരും .എന്റെ ശരീരം മാത്രമാണ് നിന്നില്‍ നിന്ന്
അകലുന്നത്. മനസ്സ് നിന്റെ കൂടെ തന്നെയുണ്ട്‌ .
താരാട്ട് പാട്ടിന്റെ മധുരം തരുന്ന തന്റെ പിറന്ന മണ്ണിനോടും. പ്രാണ പ്രേയസിയോടും .
യാത്ര പറഞ്ഞു പറന്നു അകലുമ്പോള്‍. മനസ്സിന്റെ മരയഴി കൂടില്‍ നിറമുള്ള ഒത്തിരി സ്വപ്‌നങ്ങള്‍
മയങ്ങികിടന്നു . പിന്നീട് മരുഭൂമിയില്‍ വിരഹകാറ്റ് വിശുമ്പോഴും ഒരു ചെറു കുളിരുമായ്‌
പറന്നെത്തുന്ന മോഹങ്ങളടച്ചു പൂട്ടിയ കവറുകളും ആല്‍ബത്തിലെ അവളുടെ പുഞ്ചിരിക്കുന്ന
മുഖവും മാത്രമായിരുന്നു . അവളെഴുതുന്ന ഓരോ വരികളിലും ഭുതകാലത്തിലെ മധുരമായ
നിമിഷങ്ങള്‍ ചിതറികിടന്നു .മിഴികളിലെ കിനാവില്‍ പോയകാലത്തിന്റെ
സ്വര്‍ണ തുവലുകള്‍ പാറി വീണു .ആകാശത്തിന്റെ അനന്തതയിലേക്ക് നോക്കി
അവള്‍ പറയുമായിരുന്നു. നീല വിരിപ്പില്‍നിന്നും ഉണര്‍ന്നു എഴുന്നേറ്റ
വെളുത്ത മേഘങ്ങളെ പോലെ എനിക്കും
നിങ്ങളില്‍ അലിഞ്ഞു ചേരണം .അയ്യാളുടെ ഹൃദയം തുടിച്ചു ഓര്‍മയിലേക്ക്
മറഞ്ഞ ദിനങ്ങള്‍ അനുഭവിച്ചു തീരാത്ത പ്രണയത്തിന്‍ അമൃത്‌ ഇനിയും
ഒരു പാലപുവിന്റെ മണമുള്ള രാത്രിയില്‍ നുകരുവാനായ്‌ പ്രിയമുള്ളവളെ ...........?
ഞാന്‍ പറന്നെത്തും എന്റെ കിനാവുകളില്‍ നിറമുള്ള ചിത്ര ശലഭങ്ങള്‍ പാറി പറക്കുകയാണ് .
എന്റെ കവിള്‍ തടങ്ങള്‍ നിന്റെച്ചുബനത്ത്തിനായ്‌ തുടികയാണ് .
എന്നിലെരിയുന്ന വിരഹാഗ്നിയില്‍ നിന്റെ പ്രണയത്തിന്‍ അമൃത്‌ കണങ്ങള്‍
വീഴ്തിയാലും.
ഒരു സ്വപ്നത്തിന്റെ സൌഭാഗ്യത്തില്‍ അയാളുടെ ശരീരത്തില്‍ നിന്നും
വിയര്‍പ്പുകണങ്ങള്‍ ഉറ്റി വീണു.പുറത്തു ശക്തിയായി ചുടുകാറ്റ്വിശി .
ഇനിയും വരാനിരിക്കുന്ന .പാലപുവിന്റെ മണമുള്ള
രാത്രികളെയുംതാലോലിച്ചു  അയാള്‍
 ഒരു വാടിയ പൂവിതള്‍ പോലെ ശീതികരണിയുടെ കുളിരില്‍ മയക്കത്തിന്റെ
കറുത്ത പാടകുള്ളിലേക്ക്  പതിയെ ഉഴ്ന്നിറങ്ങി ....................

Thursday, October 15, 2009

ഈ കാലം

നിമിഷങ്ങളുടെ ചലനങ്ങള്‍ പോലും
വിരല്‍ തുമ്പില്‍ വിധി എഴുതുന്ന
ആധുനീകയുഗം.
 മനുഷ്യ മനസുകളുടെ വേദനകള്‍ ക്കവിടെ സ്ഥാനമില്ല
ഇവിടെ വേവലാതികളും കയ്യടക്കാനുള്ള വ്യഗ്രതകളും സ്ഥാനമേറി
കഴിഞ്ഞു വിഷപാമ്പുകള്‍ പത്തി വിടര്‍ത്തി ചീറ്റുമ്പോള്‍
നിഷ്കളങ്കമായ് വിരിഞ്ഞ പൂക്കളുടെ ഇതളുകള്‍ പൊഴിയാതെ ഇരിക്കട്ടെ

Tuesday, October 13, 2009

എന്റെ പ്രണയം

ക്ഷമയുടെ ചങ്ങല കണ്ണികള്‍ പൊട്ടിചോടുന്ന എന്റെ മനസ്സ്
നിന്നെ തിരയുകയാണ് എവിടെയാണ്?
 നീ..... ഞാനാ ഹൃദയത്തില്‍ കുടി യേറട്ടെ  ?
 നിന്റെ ബാഹ്യമായ ശരീര കവചങ്ങളെ ഞാനാശിക്കുന്നില്ല.
 എന്നെ ഉള്‍ കൊള്ളുവാന്‍കഴിയുന്ന നിന്റെ ഹൃദയം.
 തുറന്നൊഴുകാത്ത നിന്റെ മനസ്സിന്‍ കവാടങ്ങള്‍ .
നീ എന്തിനാണ് ശില പോലെ ഉറച്ച-
 എന്റെ വേദനകളെ മഞ്ഞുതുള്ളിയായി എന്നില്‍
പറഞ്ഞുധരിപ്പിച്ചത് .
വേദനിക്കുന്ന നിന്റെ മനസ്സുകൊണ്ട്
 എന്റെ ദുഖങ്ങളെ കഴുകിയത്  .
പുഞ്ചിരിക്കാന്‍ ആഗ്രഹമെങ്കിലും -
വേദനകളുടെ ഭണ്ടാരം വെട്ടിമാറ്റിയ
എന്റെ പുഞ്ചിരികള്‍ .
എത്ര നിസാരമായാണ് നീ പുറത്തെടുത്തത്.
 മനുഷ്യ മനസ്സുകളെ ഞാന്‍ സ്നേഹിക്കുന്നു
ശരീരങ്ങളെ വെറുക്കുന്നു ജീവിതമെന്ന-
 പുസ്തകത്താളില്‍. നീയൊരു തുറന്ന
അധ്യായമാണ് എനിക്ക് .
ഒറ്റക്കിരുന്നു മിഴികളടച്ചു
ഞാനെഴുതുന്നതെല്ലാം കവിതകളായ്‌ മാറുകയാണ്
അതിനുമുണ്ട് കാരണങ്ങള്‍.
 നെയെന്റെ ശരീര മിഴിവ് കണ്ടു നിന്നില്ല .
പകരം എതിര്‍ത്തു, പഠിപ്പിച്ചു ,അതാവാം
ഞാനാ ഹൃദയ കവാടം സ്നേഹമെന്ന-
 വിലക്കെടുത്തത്. തന്റേതോടെ   ഓരോ -
ചുവടും മുന്നേറുമ്പോള്‍ നിന്റെ-
 മുഖം മാത്രമാണെന്റെ മിഴികളില്‍ .

Saturday, October 10, 2009

അറിയുന്നുവോ നീ......

അറിയുന്നുവോ നീ......
വേദനകളെ മറന്ന നിമിഷങ്ങൾ
തിളക്കമാർന്നെന്റെ മിഴികളിലൊരു വെള്ളി മീൻ
 പോലെ
 നിന്റെ മുഖം ഇന്നും നീന്തി തുടിക്കയാണു.
എന്തിനാണു പ്രണയമെന്ന മധു വിളമ്പി-
    എന്നെ നീ കൂട്ട്‌ വിളിച്ചത്‌ നിനക്കറിയമോ?
 നിമിഷങ്ങളുടെ ആയുസ്സു മാത്രമുള്ള നിന്റെ മധു പാത്രം
 എന്റെ ഹൃദയതിലിന്നും.
 നെടുവീർപ്പുകൾ സമ്മാനിക്കയാണു.
എന്റെ മുന്നിൽ കൊട്ടിയടച്ച നിന്റെ ഹൃദയാഗണം  .
എന്നുമെനിക്കു വേദനകൾ സമ്മാനിക്കയാണു.
രാത്രിയിലെ സുഖനിദ്രകളെന്നെ എന്നോ-
 അന്യയാക്കി മാറ്റി.
എന്നെ കുറിച്ചുള്ള ഓർമകളെ തിരസ്കരിക്കാൻ കഴിഞ്ഞ നീ ഭഗ്യവാൻ.
കഴിയില്ല!
എനിക്കതിനു.
അംമ്പരത്തിൽ വിരിഞ്ഞ നക്ഷത്ര പൂക്കളുടെ ശോഭയായിരുന്നു -
എന്റെ കണ്ണുകളിൽ .
ആ മുഖ ദർശനതിനായ്‌ ഞാൻ എന്റെ എല്ലാം
ത്യജിച്ചു.
പക്ഷെ നിമിഷങ്ങളെ....?
 നിങ്ങൾ കവർണ്ണന്നു  പോയത് എന്റെ എല്ലാമായിരുന്നു.
 വേദനകളുടെ ഭണ്ഡാരം എന്നെ ത്യചിച്ചു പോകുന്നൊരു ദിനം നിന്നിൽനിന്നുണ്ടാവുമെന്നു ഞാൻ -
അഗ്രഹിക്കത്ത ദിനങ്ങൾ അപൂർവ്വം.
സ്വപ്നങ്ങളേ... ?
നിങ്ങളെന്നെ പുൽകാതിരുന്നെങ്കിൽ !
വേദനയുടെ ഭീകര രൂപം എന്നെ പിടി കൂടില്ലായിരുന്നു.

എന്റെ സ്വപ്നം

പൂനിലാവുള്ള
നിശാഗന്ധി പൂക്കുമീ
രാത്രിയിൽ ചന്ദ്ര തുല്യമാം
നിൻ മുഖ ദർശനത്തിനായ്‌
ഒരുവേഴാംബലിനെപോലെ-
എനിക്കു ദാഹിക്കുന്നു.
ചുട്ട്പൊള്ളും പകലുകളീൽ -
ഉറ്റി വീഴും മഴ തുള്ളികൾ പോലെ -
നിന്നിൽ പെയ്തിറങ്ങാനെൻ മെയ്യും കൊതിക്കുന്നു.

Wednesday, October 07, 2009

രാപ്പൂക്കളുടെ തേങ്ങൽ


ഈന്തപ്പന തോട്ടങ്ങളിലൂടെ മഞ്ഞിറങ്ങിയ ശുന്യതയിലൂടെ
തന്നെ നോക്കി പുഞ്ചിരിച്ചു പോകുന്ന രാജ കുമാരി ഇന്നും സ്വപ്നത്തിൽ വന്നിരിക്കുന്നു. പൂനിലാവിനെ പോലും തോൽപിക്കുന്ന സ്വൗന്ദര്യ നിറകുടത്തിന്റെ കയ്‌വെള്ളകളുടെയും കൊലുസ്സിന്റെയും ആരവാരം കേട്ടുണർന്നപ്പോൾ പാതി കത്തുന്ന ലൈറ്റിൽ ചുറ്റും കണ്ണോടിച്ചു
ആകാശ കവാടങ്ങൾ പൊട്ടി തുറക്കുമാർ മിന്നൽ പിണരുകളുടെ അകംബടിയോടെ പുറത്തു മഴ തിമിർത്തു പെയ്യുകയാണു ഓട്ടിൻ പുറത്ത്‌ വീഴുന്ന മഴതുള്ളികൾപെരുംബറപോലെമുഴങ്ങി കേൾക്കുന്നു വെളിച്ച്ചതിന്റെ തരി കീറുപോലും അവിടെ കാണാനില്ല ഇരുട്ടിന്റെ വലിയൊരു ദ്വീപായിരുന്നു അവിടം
അൽപം അകലെ നിരത്താണു ചീറിപായുന്നവാഹനങ്ങൾ ഉറക്കം ശരിയാവുന്നില്ല.നല്ല യാത്രാ ക്ഷീണവുമുണ്ട്‌.വർഷങ്ങൾ കഴിഞ്ഞുനാട്ടിലെത്തിയതിന്റെ സന്തോഷവും കൂടെ അങ്കലാപും ഇല്ലാതില്ല. പുലരാൻ കൊതിക്കുന്ന മനസുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടെയാണു ഹൃദയത്തിലൂടെ വിഷാദത്തിന്റെ ഒരു കസവു നൂൽ ഊർന്നിറങ്ങുന്നത്‌.
ഒർക്കുന്തോറുംകടിഞ്ഞാൺ വിട്ട കുതിരയെ പോലെ മനസ്സ്‌ ഓടുകയാണു. അവളെ ഒരു നോക്കു കാണണം.

ഉയർന്നു നിൽക്കുന്നമരങ്ങളേയും കുറ്റി കാടുകളേയും
 ഇടയിൽ തലയെടുപ്പോടെ നിൽകുന്ന ഇരു നില മാളിക. ജീവിതത്തിലെ വസന്ത പുഷ്‌ പങ്ങൾ വിരിയാൻ തനിക്കു ലഭിച്ച അൽപദിനങ്ങൾ.ഓർക്കാൻ വയ്യ! എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ! ഓർത്താൽ കണ്ണീരടർന്നു വീഴുകയാണു മിഴി ച്ചിറകിലിന്നും.


തഴുകിയെത്തുന്ന മാരുതനെ നോക്കി ശൃങ്കാര നൃത്തമാടുന്ന വയലോലകൾ വയലിനെ ചുംബിക്കാനെന്നോണം താഴ്‌ന്നു നിൽക്കുന്ന തെങ്ങിൻ തലപ്പുകൾ ഓർമകൾ കാടു കയറുംബൊഴാണോർത്തത്‌ വർഷങ്ങൾക്കു മുൻബ്‌ അവൾ എനിക്കയച്ചു തന്നൊരു കുറിമാനം
 ദൃധിയിൽ സ്യുട്ട്കെയ്സ്‌
തുറന്നു ദ്രവിക്കാറായ കടലാസ്‌ തുണ്ട്‌ വായിക്കുന്തോറും കയ്യിൽ കിടന്നു വിറച്ചു കൊണ്ടിരുന്നെങ്കിലും വായന തുടർന്നു
പ്രിയനെ?...
സുഖസൗഭാഗ്യത്തിന്റെപറുദീസയിൽ നീ വിഹരികുംബൊൾ
ഓർക്കാറുണ്ടോ അന്നൊരുനാൾ ക്കൂഞ്ഞരുവികൾ നമുക്കായ്‌ സംഗീതമൊരുക്കിയത്‌ ചിത്ര ശലഭങ്ങൾ മധു
വിളംബിയത്‌ പകലിൻ കണ്ണുപൊത്തി നീയെൻ മെയ്യിൽ ചുംബനപൂക്കളർപ്പിച്ചത്‌. പിന്നീട്‌ വേരൂന്നിയ നിലം വിട്ട്‌ എങ്ങോ നീ യാത്രയാവുംബോൾ പട്ടിൽ പൊതിയേ പൊട്ടുവീണ മൺകലം പോലെയായിരുന്നു ഞാൻ ഇന്ന് കരകളൊക്കെ മുങ്ങിയ
ജീവിത സാഗരത്തിൽ തുഴയില്ലതെ ഞാനുഴലുകയാണെങ്കിലും നിന്നെ കുറിച്ചുള്ള ഓർമകളിൽ വഴിയറിയാത്തൊരു യാത്രക്കരനാണു എന്റെ മനസ്സ്‌
                      ശരീരം വിറക്കുന്നു തോണ്ട വരണ്ടു പുലർച്ചേ അവളെ പോയി കാണണം വർഷങ്ങൾക്കു മുൻബു യാത്രയാകുംബോൾ അവൾക്കു കൊടുത്ത വാക്കുകൾ കൂരംബ്ബായ്‌ കുത്തി നോവിക്കാത്ത നാളുകളുണ്ടായിട്ടില്ല ഞാനൊരു തെറ്റും ചെയ്തില്ല പ്രിയെ......
സുഖസൗഭാഗ്യങ്ങൾ തേടി വീടു മാറി  മറ്റൊരു സ്ഥലത്തേക്ക്‌ പിന്നീടവിടുന്നു മരുഭൂമിയിലേക്ക്‌ യാത്രയാകുംബ്ബോൾ ഒന്നു മാത്രമെ കരുതിയുള്ളൂ നിന്നെ എന്റേതാക്കണമെന്ന് എന്തു ചെയ്യാം സ്വയ്ംരക്ഷക്കായിരുന്നു എല്ലാം.വിധിയെ തടുക്കാൻ നമുക്കാവില്ലല്ലോ
                                  എട്ടു വർഷങ്ങൾക്ക്‌ മുൻബാണു മരുഭൂമിയിൽ എത്തിയത്‌ കൊടും ചൂടിൽ ഉരുകിയൊലിക്കുന്ന ആഗ്രഹങ്ങൾക്ക്‌ ഒടുവിലെന്നോണം ലഭിച്ച ജോലി പണക്കൊഴുപ്പിന്റെ ചവിട്ടുപടികൾകയറാൻ തത്രപ്പാടുകാണിക്കുന്ന‍റ്റം ഒരു പറ്റം ആളുകൾക്കിടയിൽ പിടിക്കപ്പെട്ട ഒരു നിരപരാധിയായിരുന്നു  ഞാൻ ഇല്ല ഞാൻ ഒരുതെറ്റും നിന്നെ മറന്നു ച്യ്തില്ല മനസ്സു സ്വയ്ം മന്ദ്രിച്ചുകൊണ്ടിരുന്നു നേരം പുലർന്നാലെന്ന് ആശിച്ചു.
                     തലെന്നു പെയ്ത മഴയുടെ കുളിരിൽ മയങ്ങുന്ന പൃകൃതിയെ സൂര്യകിരണങ്ങൾ തൊട്ടുണർത്തുന്നുണ്ടു ഈർപ്പമുള്ള കാറ്റു ഇപ്പൊഴും വീശുന്നു പുലർച്ചെ തന്നെ കാഞ്ഞിര കടവിൽനിന്നും ശങ്കരന്റേതോണി യാത്രക്കാരുമായി നീങ്ങാൻ തുടങ്ങി.
ഞാൻ ധൃതിയിൽ ശങ്കരനെ നീട്ടിവിളിച്ചു. ആളറിയാതെയാണെങ്കിലും അയാൾ തോണി നിർത്തി.ധൃതിയിൽ തോണിയിലേക്കു കയറന്നതിനിടെയാണു കാർത്തു അമ്മയെ കണ്ടത്‌.എന്നേ തിരിച്ചറിഞ്ഞതിന്റെ അതിശയ വാക്കുകൾ എന്റെ കുഞ്ഞു പ്രായത്തിൽ കാഞ്ഞിരകടവിലെ പൂവാലൻ മാരുടേയെല്ലാം കരളിൽ അനുരാഗത്തിന്റെ പൂംബൊടി വിതറിയവളാണു കാർത്തു.ഇന്ന് വാർദ്ധഹ്യത്തിന്റെ പടികൾ കയറിത്തുടങ്ങി എങ്കിലും കാഴ്ചക്കും കേൾവിക്കും ഒരു കുറവും ഇല്ല. വിശേഷങ്ങളും സഹതാപ വാക്കുകളുമായി തോണി ഞാനും കാർത്തുവമ്മയും കയറി

അന്നെന്റെ ഇരുപതാം വയസ്സിലണു പഴയ വീടും സ്ഥലവും വിട്ടുമറു കരയിലേക്ക്‌ താമസം മാറ്റിയത്‌. അന്നു പഴയ വീടിനെകുറിച്ച്‌ പുച്ചത്തോടെയായിരുന്നു വീട്ടുകാരുടെ
സംശാരം. നാളുകൾ കഴിഞ്ഞാണു വിദേശ യാത്ര.പിന്നീടു വിധി ഇങ്ങനെയൊക്കെ ആക്കിത്തീർത്തു
ഇതുവരെ വിവാഹത്തെകുറിച്ചു ചിന്തിച്ചിട്ടില്ല . അവളും മറ്റോരു വിവാഹത്തിനു സമ്മതിച്ചു കാണില്ല എങ്കിലും നിർഭന്ധത്തിനു വഴങ്ങി മറ്റൊരുത്തന്റെ ഭാര്യയായി കഴിയുന്നുണ്ടാവും
അവളുടെ കുടുംബത്തിനായ്‌ സർവ്വ മങ്ഗളങ്ങളും നെർന്നു.
കഴിഞ്ഞു പോയ കാലത്തിന്റെ പിന്നലെയുള്ള പ്രയാണത്തിനു തൽക്കലം വിട പറഞ്ഞു.
തോണിയിറങ്ങി നടന്നു പഴയവീടിന്റെ മുറ്റത്തെത്തി.വിൽക്കുകയോ താമസിക്കുകയോ ചെയ്യാതെ പൂട്ടികിടക്കുന്ന തെറ്റിധാരണകളുടെ ഒരു പ്രതീകം.
ഉണങ്ങി കരിഞ്ഞ ഇലകളും മഴവെള്ളത്തിൽ ചീഞ്ഞടിഞ്ഞ ഇലകളുടെ ശ്വസനനാളി വെറുത്തുപോകും വിധമുള്ള വായുവും സിമന്റടർന്നചുവരുകളും ചിലന്തി വലകളും ഈവീടിനെ ഒരു പുരാവസ്തു ആക്കിയിരിക്കുന്നു. മുൻബു ചെടികൾവെച്ച്‌ മോടി പിടിപ്പിച്ച മുറ്റത്തു ചെളിക്കുഴികൾ രൂപാന്തരപ്പെടുന്നുണ്ടു. എങ്കിലും മുറ്റത്തിന്റെ ഒരു മൂലയിൽ നിറയെ മുല്ലമൊട്ടുകളുമായിനിൽക്കുന്ന മുല്ലവള്ളി ഞാൻ അൽഭുതപ്പെട്ടു. പൂക്കൾ നിലത്തു വീണു കിടക്കുന്നതായി കാണുന്നില്ല. ആരാണു ഇതു പരിചരിക്കാൻ അയൽപക്കത്തിന്റെ നോട്ടം പോലും എത്താതെ കിടക്കുന്ന തന്റെ പ്രാണ പ്രേയസിയുടെ വീടുനോക്കുംബൊൾ അതിനു ഇന്നും ഒരുമാറ്റവും ഇല്ല
ഞാൻ തിരിച്ചുനടക്കാൻ തുടങ്ങിയപ്പൊഴാണു അംബരപ്പിക്കുന്ന ആ കാഴ്ച കണ്ടത്‌.ഇതാ അവള്‍ ! എന്റെ സൈറ !

സൈറാ ?..........സൈറ ?..........
അവള്‍ വിളി കേള്‍കാതെ തിരിച്ചു
നടക്കാനൊരുങ്ങി എങ്ങിനെ വിളി കേള്‍ക്കും അവളുടെ മനസ്സില്‍ ഞാനിന്നൊരു
ചതിയനല്ലേ വാകുപാലിക്കാത്ത ചതിയന്‍ അവള്‍
എന്നോട് എങ്ങിനെ ക്ഷമിക്കാന്‍
ഞാന്‍ വീണ്ടും വിളിച്ചു സൈറാ..........
പ്രതികരണം ഇല്ലെന്നായപോള്‍ ഞാനാ കയ്കളില്‍ പിടിച്ചു ചോദിച്ചു
നീ എനോട് പിണക്കമാണോ എന്റെ കയ്‌ തട്ടി തെറിപ്പിച്ചു തിരിഞ്ഞു നിന്ന അവള്‍
ഞൊടിയിടയില്‍ വലിയൊരു കല്ലെടുത്ത്‌ എന്നെ എറിഞ്ഞു .ഞാന്‍വേദനകൊണ്ട്
പുളഞ്ഞു ഇതൊന്നുമറിയാതെ അവള്‍ നടന്നു ചെന്ന് മുല്ലവള്ളിയിലെ പൂകള്‍ഇറുത്തു
സ്വയം തലയിലുടെ വിതറാന്‍ തുടങ്ങി .ഇത് കണ്ടു നിന്ന എന്റെ മനസ്സില്‍
സങ്കടത്തിന്റെയും കുറ്റബോധത്തിന്റെയും തിരമാലകള്‍ ആഞ്ഞടിച്ചു .
ഒരു നിമിഷം ഞാന്‍ ആകാശത്തെക് നോകി വിളിച്ചു !
യാ അള്ളാ..................?
അവളുടെ കണ്ണുകളില്‍ യവ്വനത്തിന്റെ പ്രകാശം നഷ്ട്ടമായിരുന്നു.
വയസെന്ന പ്രബന്‍ചത്തിന്റെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത സത്യം
അവളില്‍ പിടിപെട്ടിരുന്നു . ഞാനാ മുഘത്തേക്കു നോക്കി അവിടെ സന്തോഷമോ ,
ദുഖമോ പ്രകടമല്ല .യാന്ത്രീകമായൊരു ചലനം പോലെ അത് ലോകത്തെ കാണുന്നു .
പാറിപറന്ന തലമുടിയും അഴുക്ക് പുരണ്ട വസ്ത്രങ്ങളും
കയ് നിറയെ  പൂകളുമായ്-
അവള്‍ തിരിഞ് നടന്നു .വീണ്ടും ഞാന്‍ വിളിച്ചു സൈറാ ..........?
നീ പോകയാണോ ? ഇതൊന്നും കേട്ടഭാവമില്ലാതെ അവള്‍ നീങ്ങി
സമയം ഒരുപാട് നീങ്ങി . എന്റെ സൈറാന്റെ ചിന്താകേന്ത്രത്തിന്റെ
വ്യ്കല്യം എനിക്ക് ഭോധ്യമായി . വര്‍ഷങ്ങളെപഴിച്ചു ഞാനു
തിരിച്ചുനടന്നു .

(കഥ ) സാബിറ സിദ്ധിഖ്  ജിദ്ദ.

______________________________