സമയം എത്രയായീ എന്ന് ചോദിച്ചാല്‍ ആ ....
ഏസിയുടെ നല്ല തണുപ്പ് .ബ്ലാങ്കറ്റിന്റെ ഉള്ളിലായിരുന്നു .
അവിടെ ഇപ്പോള്‍ ബ്ലോഗ് മീറ്റിന്റെ ആദ്യ ഘട്ടം നടക്കുകയാണ് .പാവപെട്ട സുന്ദരനാണ് മുഖ്യ താരം .കള്ളി തുണിയും ബനിയനും വേഷം .മുപ്പരങ്ങനെ പൊട്ടന്‍കടിച്ചപോലെ അങ്ങോട്ടുമിങ്ങോട്ടുംനടക്കുന്നു അരികത്തായ് ആരോ പൊട്ടിയ കണ്ണടയെ ഓര്‍ത്തു വിലപിക്കാന്‍ വെമ്പുന്നു .ഞാനവിടെയുണ്ടോന്നു ചോദിച്ചാല്‍ പിന്നെയും ആ...
ആ സീന്‍ അത്രയ്ക്ക് ക്ലിയര്‍ പോരായിരുന്നു .അല്പം കഴിഞ്ഞു
സീന്‍ മാറി .
ഹോ ..!!!!
വല്ലാത്ത ഗ്ലാമര്‍ നമ്മുടെ പാവപെട്ടവനിപോ കണ്ടാല്‍ മഞ്ഞു തുള്ളിപോലും തോറ്റു പോകും തുവെള്ള ഡ്രെസ്സും ഹോ ..!! ചന്തം കൊണ്ട് കണ്ണ് തള്ളി .അടുത്തുള്ള പ്രശസ്ത കവി കാട്ടാകട
കണ്ണട കവിത കയ്കൊണ്ടും കാലുകൊണ്ടും അക്ശനിട്ടു മുളുന്നുണ്ട്.മേശപുറത്ത് താളമിട്ടു യുസുഫ്പ .
രംഗം മാറുകയായി .
ഇതല്ലാം കണ്ടുനിന്നഞ്ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി .അയ്യോ എനിക്ക് വല്ലാത്ത അങ്കലാപ്പ് .ആരും വന്നില്ലേ ...?എത്താറാകുന്നു .മറുപടി വന്നത് പാവ്വത്താനില്‍ നിന്ന് പിന്നെ പരിചയപ്പെടല്‍.ഞാന്‍ എന്റെ ഹാന്‍ഡ് ബാഗ് കയ്യിലൊതുക്കി ഒരു സീറ്റില്‍ ഇരിപ്പായി .ഗള്‍ഫില്‍ നിന്ന് ചെന്നതിന്റെ പ്രസരിപ്പും റോയല്‍ മാരേജു സ്പ്രേയുടെ സുഘന്ധവും എന്നെയങ്ങ് ജാടക്കരിയാക്കി .ആല്പം കഴിഞ്ഞു .കുറച്ചാളുകള്‍ എത്തിയ കുട്ടത്തില്‍ കൊട്ടോട്ടിക്കാരനും തണലും .അയ്യോ ഇവരൊക്കെ വയസ്സാങ്കാലത്ത് അടിച്ചു പൊളിച്ചാല്‍ ...
ഹും ..
ഞാനൊരു നുറ്റി പത്തിന്റെ ചിരി പാസാക്കി .തല്ക്കാലം ഇരിക്കട്ടെ ..പിന്നെവന്ന ഒരുപാട് ബ്ലോഗര്‍മാരെ ഞാന്‍ അറിയില്ലാത്തവര്‍ .അതിനിടയിലാണ് നമ്മുടെ ലച്ചുവിന്റെ രംഗ പ്രവേശം തിളങ്ങുന്ന കണ്ണും വെച്ച് നമ്മെയൊക്കെ ഒളിയബെരിഞ്ഞ ലച്ചു.കത്തറീന്നു കാശും കളഞ്ഞു ബ്ലോഗ്മീറ്റിനു വന്ന ബ്ലോഗിനി .എന്റെ ലചൂ ....എന്നാലും നീയാ കണ്ണും വെച്ച് ......
എന്നെയൊക്കെ വേദനിപ്പിച്ചുട്ടോ ..!!!! കാരണം ഞാനെത്ര തിരഞ്ഞു ഇന്റര്‍ നെറ്റില്‍ അങ്ങിനെയൊരു കണ്ണ് .എവടെ..?കിട്ടിയില്ല ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത് .കണ്ണ് നെറ്റിലുള്ളതാ ലച്ചു വേറെയാന്നു.
എന്നാലും ഞാന്‍ കണ്ട കണ്ണേയ്..
ഹോപിന്നെ നമ്മുടെ കുതറയും മനോരാജും എപ്പോഎത്തി എന്ന എന്നോടുള്ള ചോദ്യം രാവിലെ ബ്ലോഗ്മീറ്റിനു വേണ്ടിമാത്രംവന്നതാ നാളെപോകും
ഹോ ...അല്പാശ്വാസം ആരോടെങ്കിലും ഇതൊന്നു പറയാന്‍ കഴിഞ്ഞല്ലോ .
കുട്ടിക്ക വന്നില്ല ഞാന്‍പ്രാകി മടിയന്‍ യാത്രാ മടിയന്‍ സിനുവും ആദിലയും വന്നില്ല എന്നാലും അവിടമാകെ ഒരു ജഹ പൊഹ .ഉള്ളിലുടെ ഒളികണ്ണിട്ടു ഞാന്‍ കുമാരനെ കണ്ടു എന്റെ ഹസ്സിനെ തോണ്ടി ഞാന്‍ പറഞ്ഞു . ഈ കുമാരന് പ്രൊഫൈലിലെ പോട്ടം മാറ്റികുടെ ..?
ഒരുനിമിഷം സീന്‍ മാറി
നമ്മുടെ കണ്ണട ചില്ലുകള്‍ കവിതയായ് പൊഴിഞ്ഞു തുടങ്ങി. സന്തോഷം ഞാന്‍ കവിത ദഹിക്കാത്ത കുതറ യല്ലാല്ലോ ...? കവിത കഴിഞ്ഞു ഇനി ലച്ചുന്റെ പാട്ട് എനിക്ക് ആല്പം നീരസം എനിക്ക് പാട്ടറിയില്ല ഞാന്‍ പാടിയാ ബ്ലോഗര്‍മാര്‍ മൊത്തം കുതിരവട്ടം എത്തും .
ഉം ., അവള് പാടട്ടെ ..
ഒരുപുഷ്പം മാത്രമീ ...
പുന്കുലയില്‍ നിര്‍ത്താം ഞാന്‍...
ആ ഹാ ...
ശ്രുതി മധുരമായ ഗാനം പാടി അവള് ഇറങ്ങി എല്ലാവരും കയ്യടിച്ചു .തൊട്ടുപിന്നാലെ എന്തിനും ഉള്ള തയ്യാറെടുപ്പോടെ ഞാന്‍ കയറി.അവളെകാളും ഞാന്‍ പാടുമെന്ന ഭാവത്തോടെ മൈക്ക് കയ്യിലെടുത്തു .ഗാനം തുടങ്ങി .
ഒന്നിനുമല്ലാതെ....
എന്തിനോ തോന്നിയൊരിഷ്ട്ടം...
എനിക്കെപോഴോ തോന്നിയൊരിഷ്ട്ടം ...
ആട്ടവും പാട്ടും ഒരുമിച്ചായപ്പോള്‍ കൂടെ കിടന്നുറങ്ങിയ മുന്ന് വയസ്സുകാരി പേടിച്ചുണര്‍ന്നു. പിന്നീടാണ് ഹസ്സിന്റെ വിളി എടീ ..നിനക്ക് വട്ടായോ ..?
എനിക്കോ.?മറുപടി അന്തം വിട്ടാണ്
ഇല്ല ഞാന്‍ പാടും .
വീണ്ടും പാട്ട് ..മകളുടെ ഫീഡിംഗ് ബോട്ടിലാണ് മൈക്കായി കയ്യില്‍ വന്നത് .ആ രംഗം കണ്ടു ഭയന്ന ഭര്‍ത്താവും മക്കളും വീണ്ടും
ഡീ .. ഡീ ..
ആഹാ ..ഉണര്‍ന്നു നോക്കിയപോഴാണ് അവരെല്ലാം മുന്നില്‍ നില്‍ക്കുന്നത് കണ്ടത്. എന്താ നിനക്ക് പറ്റിയത് .
ഞാന്‍ വഷളായി .എങ്കിലും ധൈര്യം വിടാതെ പറഞ്ഞു .
ഇടപ്പള്ളി മീറ്റ് കഴിഞ്ഞു .നമുക്ക് പോകാല്ലേ ..?
___________________________________________________
(പിന്കുറിപ്പ്) തൊടുപുഴ ഇടപ്പള്ളി എന്നാക്കി മാറ്റി.
കുടുതല്‍ വായിക്കാനുള്ള സമയം ഇല്ലാത്തതിന്റെ കുഴപ്പം .