സ്വപ്നങ്ങള്‍ക്ക് ചിറകില്ലായിരുന്നെങ്കില്‍
നഷ്ട്ടങ്ങളുടെ പട്ടികയില്‍ വരികളില്ലാതായ് മാറിയ നിമിഷം.ഹൃദയം പൊളിച്ചെടുത്ത് നിന്റെ മുന്നില്‍ വെക്കാന്‍ കഴിഞ്ഞെങ്കില്‍ .
ഹൃദയത്തിന്റെ വേദനകള്‍ ചുറ്റും മുള്ള് വേലികളാല്‍-
ബന്ധിച്ച എന്റെ അല്പാശ്വാസം നീയായിരുന്നു .നിന്റെ വാക്കുകളായിരുന്നു .
എന്തിനായിരുന്നു നിലയില്ലാ കയത്തിലേക്ക് കൈവിരല്‍കാട്ടി വിളിച്ചത് .
അവഗണന എന്ന മുന്നക്ഷരം ഇന്നനുഭവിക്കുമ്പോള്‍ ....
മരണമെന്ന സത്യം പുല്‍കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചുപോയി .
നീ താഴിട്ട വാതായനങ്ങള്‍കിപ്പുറം തേങ്ങുന്ന എന്റെ സ്വപ്‌നങ്ങള്‍ ..... കൊണ്ട്
അവസാനിക്കാത്തൊരു പ്രണയ കാവ്യം എഴുതണം എനിക്ക്