Wednesday, March 24, 2010

എന്റെ മാത്രമായ നീ

പോഴിയുന്നോരോ രാവുകളതില്‍
പുണരുന്നു ഞാന്‍ നിന്നോര്‍മകള്‍
തഴുകുന്നിളം തെന്നലായ് നിന്‍-
മൊഴികളെന്നുമെന്‍ കാതിലായ് .
നിന്‍ മിഴിയമ്പുകളേറ്റു-
 പ്രണയാര്‍ദ്ര മാക്കുന്നെന്ന ധരങ്ങള്‍.
പ്രിയനേ ..........

നീ എന്റെ പ്രണയം
എന്റേത് മാത്രമായ  പ്രണയം.
നിന്നധര പൂക്കള്‍ വിടരുന്നതെനിക്ക് വേണ്ടിയാണ്.
എന്‍ മോഹ പൊയ്കതന്‍ ഒഴുക്ക് നിന്നിലുടെയാണ്.
നിന്നെ കുറിച്ച വേവലാതികള്‍ എന്നെ പോതിയവേ.............
 തളരുന്നു.......ഞാന്‍.
 പൊട്ടിച്ചെറിഞ്ഞൊരു താമര തണ്ടുപോല്‍ .
സുര്യകിരണങ്ങള്‍ തഴുകും പുലരിയിലാ തുമഞ്ഞു തുള്ളിപോല്‍
തിളക്കമാണ്  നിന്‍ മുഖമെന്റെ മിഴികളില്‍ .
നിനക്കല്ലാ ത്തോരിടമില്ലെന്‍ നെഞ്ചില്‍ ശുന്യമായ്
നിനക്കുള്ള വര്‍ണ്ണമില്ലീ മിഴികളില്‍ .മറ്റൊന്നിനും
നിന്‍ മൊഴിമുത്തുകളാണി കാതില്‍ കേള്‍ക്കും മധു മന്ത്രം .
പ്രിയനേ ..........
നീ എന്റെ പ്രണയം
എന്റേത് മാത്രമായ  പ്രണയം
__________________________________________


സാബിറ സിധിക്
____________________

Thursday, March 11, 2010

എന്റെ പോന്നുപ്പ

നിന്നെ പോലെ എനിക്കുമുണ്ടായിരുന്നു ഒരു പിതാവ്. സ്നേഹിക്കുകയും ലാളിക്കുക്കയും ചെയ്യുന്ന എന്റെ പോന്നുപ്പ. നഷ്ട്ടങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ എന്നെ തുറിച്ചു നോക്കുന്ന ആ ദിനം ഇന്നും ഓര്‍ത്താല്‍ ഞാന്‍ വിങ്ങുകയാണ്. എന്റെ അസ്വസ്ഥതകളുടെ അലകടലിനൊരു ശാന്തി തീരമായിരുന്നു എന്റെ പിതാവ്.

പ്രവാസ ഭൂമിയിലേക്ക് ഞാന്‍ കടന്ന്  വന്നപ്പോള്‍ ഒരുപാടൊരുപാട് സന്തോഷമായിരുന്നു ആ മുഖത്ത്. ജോലി കഴിഞ്ഞ് വരുമ്പോള്‍ എനിക്കിഷ്ട്ടമുള്ള എന്തെങ്കിലും ആ കയ്യില്‍ ഉണ്ടാകുമായിരുന്നു. കുട്ടികാലം തൊട്ടേ വിദേശത്തായിരുന്ന എന്റെ പിതാവിനെ മാസങ്ങളുടെ എണ്ണം ഇല്ലാതെ കാണാന്‍ കഴിയുമല്ലോ എന്ന സന്തോഷം എന്റെ മനസ്സിന്റെ തുടിപ്പുകള്‍ വര്‍ധിപ്പിച്ചു. പിതാവിനെ കാണുന്നതും, മിണ്ടുന്നതും, എല്ലാ വിവരങ്ങളും വെച്ച്‌ ഉമ്മാക്ക് കത്തുകളെഴുതി. ഇന്നത്തെ ഫോണ്‍ സൗകാര്യമൊന്നും അന്നില്ല. പതിനാലു വര്‍ഷം മുമ്പ്‌. നല്ലൊരു പാചക പ്രിയനായിരുന്ന ഉപ്പാന്റെ കയ്‌കൊണ്ട്‌ ഇടയ്‌ക്കിടക്ക് കിട്ടുന്ന സാന്‍ഡ്‌വിച്ച് ഇന്നും നാവിനെ കൊതിപിക്കുനതിനോടൊപ്പം കണ്ണിനെയും നനക്കുന്നു.

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും നീങ്ങി. ഉപ്പാക്ക് നാട്ടിലേക്ക്പോകാനുള്ള അവധി എത്തിത്തുടങ്ങി. എനിക്ക് വിഷമം ഉണ്ടെങ്കിലും കാത്തിരിക്കുന്ന ഉമ്മക്കും അനിയന്‍ മാര്‍ക്കും ഉള്ള സന്തോഷം എനിക്ക് ആശ്വാസമായി. അങ്ങനെ റീഎന്‍ട്രി വിസ അടിക്കാനും കൊടുത്തു.
ഒരുപുലര്‍ച്ചെ ഉപ്പ വന്നപ്പോള്‍ മുഖത്തിനൊരു വല്ലായ്മ. എന്താണെന്ന എന്റെ അന്വേഷണത്തിന് പൊടുന്നനെ ഉത്തരം വന്നു. ഗ്യാസ്ട്രബിള്‍. ഡോക്ടറെ കാണിക്കാന്‍ പറഞ്ഞ എന്നോട് ഗള്‍ഫുനാട്ടിലെ ഹോസ്പിറ്റലിലെ ചിലവുകള്‍ വിശദീകരിച്ചു. ഞാന്‍ അത് കേട്ടു നിസ്സഹായതയായി. അന്ന് രാത്രി എന്റെ മനസ്സ് വേദനികുന്നുണ്ടായിരുന്നു. പുലര്‍ച്ചെ തന്നെ ഞാന്‍ ഉപ്പയെ റൂമില്‍ വിളിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞു. വീണ്ടും ജോലിയില്‍ തന്നെ..

നമസ്കാരത്തിനു കടയടച്ചുഎന്റെ അടുത്തെത്തുമ്പോള്‍ ആ മുഖത്ത്‌ പുഞ്ചിരി തെളിഞ്ഞു. ഞാന്‍ സന്തോഷിച്ചു. ഉപ്പ അന്ന് സ്പെഷ്യല്‍ സാന്‍ഡ്‌വിച്ച് ഉണ്ടാക്കിതന്നു. എല്ലാവരും കഴിച്ചു.
സന്തോഷത്തോടെ പിരിഞ്ഞു. പിന്നെ ഉച്ച ഭക്ഷണത്തിനാണ് ഉപ്പ എത്തിയത്. വല്ലാതെ മുഖത്തിനൊരു വാട്ടം. ഭക്ഷണം വിളമ്പുന്ന എന്നെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു. റീഎന്‍ട്രി അടിച്ചു. നാളെ കിട്ടും. ഞാന്‍ മൂളി. പാതി സന്തോഷത്തോടെയുള്ള എന്റെ മൂളല്‍കേട്ട് എല്ലാവരും ചിരിക്കുന്നു. അതിനിടയിലായിരുന്നു പെട്ടന്നൊരു നെഞ്ചുവേദന. ഉപ്പാന്റെ മുഖം കറുത്തിരുണ്ടു. ഞാന്‍ അല്പം ചുടുവെള്ളം കൊടുത്തു. അതുകുടിച്ചപോഴെകും വണ്ടിയുമായി എത്തിയ എന്റെ ഭര്‍ത്താവിന്റെ കയ്യും പിടിച്ചു ഉപ്പ എന്നോട് പറഞ്ഞു. “ഭക്ഷണം ഞാന്‍ വന്നിട്ട് നമുക്ക് കഴിക്കാം നീ കരയല്ലേ എനിക്കൊന്നും ഇല്ല“
ഞാന്‍ കോണിപ്പടി വരെ ഉപ്പയെ അനുഗമിച്ചു. പുഞ്ചിരിച്ചു കൊണ്ട് തന്നെ

ഒന്നുകുടെ എന്നെ തിരിഞ്ഞു നോക്കി. ഞാന്‍ കാത്തിരുന്നു. മണിക്കുറുകള്‍ നീങ്ങി. ഒരു വിവരവും ഇല്ല. അങ്ങനെ ക്ഷമ കേട്ട് ഞാന്‍ അങ്ങോടുമിങ്ങോട്ടും പരതി. കാരണം

എവിടെ കൊണ്ട് പോയി, എന്താണ് എന്നൊന്നും അറിയില്ല. വേദനകടിച്ചമര്‍ത്തുന്ന ഉപ്പയെ കണ്ണില്‍ കണ്ട് നിമിഷങ്ങള്‍ തള്ളിനീക്കി. സഹികെട്ട് ഞാന്‍ ജനലിലൂടെ പുറത്തേക്ക് കാണും വിധം ചുവര്‍ ചാരി നിന്നു. അപ്പോഴാണ് എന്റെയൊരു ബന്ധു വരുന്നത് കണ്ടത്. വിവരം അറിഞ്ഞ് വന്നതാണ്‌. കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞു. അല്‍പ്പം ആശ്വാസം കിട്ടി.


എങ്കിലും മനസ്സ് അനുവദിക്കുന്നില്ല. എനിക്കിപ്പോ ഉപ്പാനെ കാണണം. ഞാന്‍ കരയാന്‍ തുടങ്ങി. എന്റെ ഉപ്പതിന്ന പാതി ചോറ് പത്രം കൊണ്ട് മുടി. ഞാന്‍ പര്‍ദ ധരിച്ചു. ഞങ്ങള്‍ ആശുപത്രിയില്‍ എത്തി. അപ്പോഴാണ്‌ എന്റെ നെഞ്ച് കീറി മുറിച ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത്. പോന്നുപ്പ ഇഹലോകം വിട്ടു പോയി. ആരുടെയും സമാധാന വാക്കുകള്‍ക്ക് പകരം നിര്‍ത്താനാവുന്ന നഷ്ട്ടമല്ല അത്. എന്നോട് പുഞ്ചിരിച്ച് പടിയിറങ്ങിയ ആ മുഖം മനസ്സില്‍ കിടന്നു വിങ്ങി. പിന്നീട് അവിടെയുള്ളവര്‍ പറയുന്നത് കേട്ടു അജ്‌നബി(വിദേശി) ആയ കാരണം ആശുപത്രിയില്‍ അഡുമിറ്റ് ചെയ്യാന്‍ സമയം എടുത്തു. അല്ലെങ്കില്‍ രക്ഷപെട്ടെനെ ...... അജ്‌നബി എന്ന വാക്കിന് ശരിവെക്കുന്ന പേപ്പര്‍..!!! അത്ര വിലപോലും ഈ നശിച്ച നാട്ടില്‍ അജ്‌നബിയുടെ ജീവന് ഇല്ലേ...?? ആര് ആരോട് ചോദിക്കാന്‍. എത്ര ജീവന്‍ അങ്ങിനെ പൊലിയുന്നു. എന്നതും പോര പോന്നുപ്പാന്റെ മുഖമൊന്നു കാണാന്‍ ഏറെ നേരം കടലാസുകള്‍ ശരിയാകേണ്ടി വന്നു. കുറേ കഴിഞ്ഞ് അനുമതിപത്രം കിട്ടി.


പ്രിയപെട്ടവരെ ഒരാള്‍ക്കും ഈ വിധി വരാതിരികട്ടെ..........!!

ഞാന്‍ എന്റെ പോന്നുമുത്തായ ഉപ്പാനെ കണ്ടു. പുഞ്ചിരിക്കുന്ന ആ മുഖം അപ്പോഴും എന്നെ സമാധാനിപ്പിക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ കെട്ടിപിടിച്ചു ചുംബിച്ചു. ഇന്‍ഷാ അള്ളാ ഞാനും വരും.
തിരിഞ്ഞു നടക്കാന്‍ ആജ്ഞ വന്നു. ഞാന്‍ എന്റെ പോന്നുപ്പയെ വിട്ടു പോന്നു. പിറ്റേന്ന് തന്നെ ഇവിടുത്തെ നിയമങ്ങള്‍ക്കുള്ള എല്ലാ കടലാസും ശരിയാക്കി. ജന്നതുല്‍ മഹലില്‍ മക്കയില്‍ മറവു ചയ്തു. പിറ്റേന്ന് സുബഹിക്ക് ഞാനും മക്കയില്‍ പോയി പ്രാര്‍ത്ഥിച്ചു.
ഇത്രയേ ഉള്ളു മനുഷ്യന്റെ അവസ്ത. ഇന്നും ഞങ്ങള്‍ മക്കയില്‍ പോകുമ്പോള്‍ ഞാന്‍ പറയാറ് ഉപ്പാന്റെ അടുത്തേക്ക് പോകുന്നു എന്നാ. എന്റെ പോന്നുപ്പ ഇന്നും എവിടെയോ ജീവിക്കുന്നുണ്ട് എന്ന് പറയും എന്റെ മനസ്സ്. ഇപ്പോള്‍ കാലം നീങ്ങിയെങ്കിലും മായാതെ മറയാതെ പോന്നുപ

എന്റെ മനസ്സില്‍ ചിരിക്കുന്നു.
നിങ്ങളും പ്രാര്‍ത്ഥികണേ........ എന്റെ പോന്നുപ്പാക്ക് വേണ്ടി.

അന്ന് തൊട്ട് സന്തോഷത്തെ എനിക്കൊരു ഭയമാണ്. സന്തോഷം കുടുതലാവുമ്പോള്‍ മനസ്സ് ഭയക്കുന്നു. ഇതിന്റെ പുറകിലുള്ള ദുഃഖ ഇനിയെന്താണാവോ. നേരെ മറിച്ച് ദുഃഖമാണെങ്കില്‍

വരാനിരിക്കുന്നത് സന്തോഷമാവുമല്ലോ എന്നോര്‍ത്ത് സമാധാനികും......!!

മരുഭൂമിയിലെ മെഴുകുതിരികൾ

മരുഭൂമിയിലെത്രയെത്ര- മെഴുകു തിരികളുരുകുന്നു.
ആശകളുടെ നൊംബരങ്ങളുടെ-
ഏകാന്ത ത നിറഞ്ഞ ഇടവഴികളിൽ.
നീറി നീറി പ്രകാശിക്കുംബോൾ
അലകൾക്കപ്പുറം...
നീലാകാശവും കരിമേഘങ്ങളും താണ്ടി
അടുപ്പ്‌ കല്ലിനു വെളിച്ച മേകുന്നു.
മധുവിധുവിന്റെ മധുരമേറിയ-
വരികൾ നിനക്കുന്മേഷ്ം തരുന്നു
അറബിപ്പൊന്നിന്റെ പൊലിമയിൽ
മോഹങ്ങളുടെ മണിച്ചെപ്പു
നീ......
ഒരൊന്നയ്‌ തുറന്നു കൊടുക്കുന്നു
ഉരുകിയൊലിച്ച നിന്റെ നൊംബരം
നിലമ്പതിക്കുംബോൾ.....
നിന്റെ കുഞ്ഞാറ്റകൾ ഈണതിൽ പാടുന്നു.
നിന്റെ ആശകളാകാശ്ം മുട്ടുംബോൾ
വിരഹത്തിൻ കായലരികത്തു
ഏകനായ്‌ നീ എരിഞ്ഞു തീരുന്നു.സബിറ സിദീഖ്‌ ജിദ്ധ

കുന്നിന്‍ ചെരുവിലെ വീട്.

തണുത്ത കാറ്റ് കടന്നെത്തുന്ന കിടപ്പ് മുറിയില്‍ രാവിന്റെ കറുപ്പിലേക്ക്‌ പടര്‍ന്ന നിലാവ്. നോക്കി നില്‍ക്കെ ആകാശത്തിലെ മേഘങ്ങള്‍കിടയിലൊളിച്ച അമ്പിളി കീറുപോലെ ആ മുഖം എന്റെ മിഴികളില്‍ മിന്നി മറഞ്ഞു.

മാര്‍ബിള്‍ തറയില്‍ ചവിട്ടി പുറത്ത് കടന്ന് സതിയുടെ കുഴിമാടത്തിനരികിലെത്തുമ്പോള്‍ മനസ്സിന് വല്ലാത്ത ശുന്യത. തേങ്ങല്‍ പുറത്തു വരാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷെ കണ്ണുകള്‍ എന്നെ തോല്‍പിച്ചു നിറഞ്ഞൊഴുകി. ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മനസ്സില്‍ കൂമ്പാരമായി. വേദന എന്തെന്ന് അറിയുന്ന നിമിഷങ്ങള്‍. എന്തിനായിരിക്കും വിധി തന്നോടിത്ര ക്രൂരത കാണിച്ചത്? തന്റെ സതിയേയും പിറക്കാനിരിക്കുന്ന കുഞ്ഞിനെയും എന്നില്‍നിന്ന് അകറ്റിയത്. ഓര്‍ക്കുമ്പോള്‍ അഗാധമായ ജലാശയത്തില്‍ മുങ്ങിത്താഴും പോലെ... ശീതക്കാറ്റില്‍ നിന്ന് രക്ഷ നേടാനായി ഇരുകൈകളും ചുമലില്‍ വരിഞ്ഞു മുറുക്കി വീണ്ടും കിടപ്പ് മുറിയിലെത്തി. ആളനക്കമില്ലാത്ത ബംഗ്ലാവിന്റെ ജാലകതത്തിലൂടെ താഴേക്ക്‌ നോക്കുമ്പോള്‍ കുന്നിന്‍ ചെരുവിലെ തടാകവും പുല്‍ തകിടിയും ഇരുട്ട് വിഴുങ്ങുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പുള്ള ഒരു സായാഹ്നം. ഞാനും സതിയും സന്ദര്‍ശകരായാണ് അന്നിവിടെ എത്തിയത്. ഓര്‍മ്മകള്‍ എപ്പോഴോ ഭൂതകാലത്തിലേക്ക് പറന്നു. ബിസിനസ്സിലും മറ്റും തിരക്കാവുമ്പോള്‍ വളരെ വൈകിയാണ് ഞാന്‍ വിട്ടില്‍ എത്താറ്. അന്നും ഏറെ വൈകിയാണ് വീട്ടില്‍ എത്തിയത്. ഈ തനിച്ചുള്ള ഇരിപ്പിനിടയില്‍ ആശ്വാസമെന്നോണമാണ് അവള്‍ കുന്നിന്‍ ചെരുവിലെ യാത്രക്ക് തയ്യാറെടുക്കുക. അന്ന് കുന്നിന്‍ ചെരുവില്‍ എത്തുമ്പോള്‍ അവളെന്നോട് പറഞ്ഞു
“ഹരിയേട്ടാ... നീലാകാശത്തോട് സല്ലപിക്കുന്ന ഈ തടാകം പോലെ നമുക്ക് ജീവിച് തീര്‍ക്കണം“. പ്രകൃതിയെ അതിരറ്റ് സ്നേഹിക്കുന്ന അവള്‍ക്കു കുന്നിന്‍ ചെരുവിലെ സായാഹ്നം അനുഭുതി നിറഞ്ഞതായിരുന്നു.

പോക്കു വെയില്‍ ചായം തേച്ച മലയോരങ്ങള്‍. സന്ദര്‍ശകരുടെ ബഹളമാണ് അവിടെ. പുല്‍ത്തകിടിയില്‍ ഇരുന്നു സതിയുടെ മടിയില്‍ തലവെച്ച്‌ ഞാന്‍ കിടന്നു. “ഹരിയേട്ടാ........?
ഈ കുന്നിന്‍ ചരുവിലെ വീടുകളില്‍ ഒന്ന് നമുക്ക് വാങ്ങണം. അവിടെ ഞാനും ഹരിയേട്ടനും ഒത്തിരി മാലാഖ കുഞ്ഞുങ്ങളും ഈ പ്രകൃതി ഭംഗി ആസ്വദിച്ചങ്ങനെ കഴിയണം”. ഇത് പറയുമ്പോള്‍ അവളുടെ കണ്ണിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു. സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല. മലയോരത്തിലുരുമ്മി നില്‍ക്കുന്ന ആകാശത്തില്‍ ആരോ ചായക്കൂട്ട് മറിച്ചപോലെ ചുവന്നിരിക്കുന്നു. ഞങ്ങള്‍ മടക്കയാത്രയായി. മടങ്ങും വഴി സതിക്ക് വല്ലാത്ത ക്ഷീണവും ചര്‍ദിയും അനുഭവപെട്ടതിനാല്‍ ഞാന്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കാറോടിച്ചു. ശനിയാഴ്ച തിരക്കുള്ള ദിവസമായതിനാല്‍ ആവാം ഡോക്ടര്‍ ലൈലയെ കാണാന്‍ എത്തിയവരുടെ ക്യു ആശുപത്രി വരാന്ത വിട്ട് പുറത്തു കടന്നിരിക്കുന്നു. കൌണ്ടറിലിരിക്കുന്ന സിസ്റ്ററെ കണ്ട് വിവരം പറഞ്ഞു. പെട്ടന്നുള്ള തളര്‍ച്ച ആയതിനാലാവാം അകത്തേകുള്ള അനുവാദം ലഭിച്ചു. ഡോക്ടരുടെ റൂമിലെത്തുമ്പോള്‍ സതി വല്ലാതെ ക്ഷിണിതയായിരുന്നു. അല്പസമയത്തെ പരിശോധനക്കൊടുവില്‍ എന്തോ അറിഞ്ഞ പോലെ ഡോക്ടര്‍ പുഞ്ചിരിച്ചു. സതി പറഞ്ഞ കുന്നിന്‍ ചെരുവിലെ മാലാഖ മാരിലൊരാള്‍ സതിയുടെ ഉദരത്തില്‍ ചേക്കേറിയിരിക്കുന്നു. ഇനി താമസിച്ചു കൂട. കുന്നിന്‍ ചെരുവിലെ ഒരു വീട് വിലക്ക് വാങ്ങണം. ഈ കുഞ്ഞു പിറകേണ്ടത് അവിടെയാണ്, ആ ബംഗ്ലാവില്‍. പരിശോധന കഴിഞ്ഞു മടക്കയാത്രയാവുമ്പോള്‍ അവളുടെ കണ്ണുകള്‍ ഇറുകിയടഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ കുന്നിന്‍ ചെരുവിലെ വീടുകളില്‍ ഒന്ന് വില ഉറപ്പിച്ചു. സതിയുടെ ആഗ്രഹങ്ങള്‍ക്ക് എന്നും ഞാന്‍ മുന്‍തൂക്കം നല്‍കിയിരുന്നു.

എനിക്ക് എല്ലാ സൗഭാഗ്യങ്ങളും തന്നത് അവളാണ് എനിക്ക് അവള്‍ മാത്രമേ ഉള്ളു. ചെറുപ്പത്തിലെ പിതാവും പ്രസവത്തോടെ മാതാവും നഷ്ട്ടമായ എന്റെ പിന്നീടുള്ള ജീവിതം ആരുടെയൊക്കെയോ ഔദാര്യമായിരുന്നു. ഹോസ്റ്റല്‍ ജീവിതത്തിലാണ് ഞാന്‍ സതിയെ കണ്ടു മുട്ടിയത്‌. ഞങ്ങളുടെ അമിതമായ സ്നേഹത്തിന്‍ ഇടയിലാണ് സതി ഭാരിച്ച സ്വത്തിനു അവകാശിയാണ് എന്നറിയുന്നത്. സ്വത്തുക്കള്‍ മുഴുവനായി ഏക മകളുടെ പേരില്‍ എഴുതിയെന്ന പേരിനാല്‍ ബന്ധുവായ ഒരുവന്റെ കൈകളാല്‍ കൊല്ലപെട്ട അച്ഛനമ്മമാര്‍. ഒരു ദുഃഖ സമുദ്രം തന്നെ അവള്‍ നീന്തി കടന്നിരിക്കുന്നു. അവിടുന്നുള്ള ഒളിച്ചോട്ടമായിരുന്നു ഹോസ്റ്റല്‍ ജീവിതം. പഠനം പുര്‍ത്തിയാക്കിയ ശേഷമായിരുന്നു ഞാന്‍ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ആര്‍ഭാടങ്ങളും ആരവങ്ങളും ബന്ധുക്കളും ഇല്ലാത്ത വിവാഹം. വിവാഹ ശേഷമാണ് ഞാന്‍ വ്യവസായ പ്രമുഖനായത്.

വീട് വിലക്ക് വാങ്ങിയ സന്തോഷത്തിലായിരുന്നു ആ മടക്ക യാത്ര. വഴിയിലുടനീളം ഞാന്‍ സ്വപ്‌നത്തിലായിരുന്നു. യാത്രക്കിടയില്‍ സതിക്ക് ഇഷ്ടമുള്ള പലഹാരങ്ങളും വാങ്ങി. വിട്ടിലെത്തുമ്പോള്‍ സതിയെ വരാന്തയില്‍ കണ്ടില്ല. വണ്ടിയുടെ ശബ്ദം കേട്ടാല്‍ അവള്‍ വരാന്തയില്‍ എത്തുന്നതാണ്. പാവം ക്ഷീണം കൊണ്ടാകുമെന്നു കരുതി. പലഹാരപൊതിയുമായി അകത്തു കടന്നു. ആ കാഴ്ച കണ്ട എനിക്ക് സമനില വീണ്ടെടുക്കാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നു. പോലിസെത്തി ആംബുലന്‍സില്‍ സതിയെ പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയി. സ്വത്തിനുമേല്‍ കണ്ണ് വെച്ച ദുഷ്ട കരങ്ങള്‍ മാറി നിന്നു അട്ടഹസിച്ചു. പിന്നെ എന്റെ സതിയെ കൊണ്ട് വന്നത് കുന്നിന്‍ ചരുവിലെ ഈ വിട്ടിലേക്കാണ്. അവളുടെ ആഗ്രഹപ്രകാരം വാങ്ങിയ വീട്ടില്‍ അവള്‍ ചേതനയറ്റു കിടന്നു. ആ കുഞ്ഞു മാലാഖ സ്നേഹനിധിയായ തന്റെ സതിയുടെ ഉദരത്തില്‍ ശാന്തമായി ഉറങ്ങി. ഇന്ന് കുന്നിന്‍ ചെരുവിലെ വിട്ടുവളപ്പില്‍ അവളെന്നും സ്നേഹിച്ച പ്രകൃതി ഭംഗിയില്‍ ലയിച്ചു ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് മറഞ്ഞു .

മനസ്സ് ഭുതത്തിന്റെ പടിയിറങ്ങുമ്പോള്‍ എനിക്ക് വിണ്ടും എന്തൊക്കെയോ വിണ്ടും നഷ്ടമായി. കുന്നിന്‍ ചെരുവിനെ തൊട്ടുരുമ്മി നില്‍കുന്ന ആകാശത്ത് ഇപ്പോള്‍ വെള്ള കീറാന്‍ തുടങ്ങി.
തടാകത്തില്‍ നിന്നും വെള്ളം നുകര്‍ന്ന് അരയന്നങ്ങള്‍ ചിറകടിച്ചു പറന്നുയര്‍ന്നു. ഈ ജാലകവാതിലില്‍ കണ്ണീര്‍ കനം തൂങ്ങും കണ്ണുകളുമായ്‌ വിണ്ടും ഞാനിരുന്നു...

Friday, March 05, 2010

പ്രിയനെ നിനക്കായ്‌

മനസെന്ന മാണിക്യ കൊട്ടാരത്തിൽ
മദിച്ചു വാഴും മണിവർണ്ണ തിങ്ങളെ...........
കേൾക്ക"നിൻ കാതിലുണർത്താംപ്രണയിനിയാം
പ്രിയതൻ ഹൃദ്രക്തം തൊഴുട്ടെതുമീ
പ്രണയ കാവ്യം.
എൻ
ഹൃദയാങ്കണത്തിൻ പൊന്നഴികൂട്ടിൽ തേനും
തിനയുമെന്നല്ലെനിക്കു-പ്രിയപ്പെട്ടതെല്ലാം
വിളംമ്പി ഞാന്‍ കാത്തിരിക്കുമ്പോഴും
കണ്ണീർ കയങ്ങളാക്കുന്നീ -വിരഹമെൻ
മിഴികളെ....
നിൻ സുഘന്ധം നെഞ്ചിലേ‍റ്റിയലയുമീ
മാരുതൻചുമ്പനങ്ങളാൽ മൂടി- ജാലക
പ്പഴുതിലൂടൊളിച്ചു പോകെ...
നിൻ മുഘമല്ലേ കണ്മുന്നിൽ തെളിയ്‌വു.
വെൺ മേഘ പാളികൾക്കിടയിലൊളിച്ചൊരമ്പിളിക്കീറുപോൽ.
ശാന്തമാം ഇരവിലുമശാന്തമാമെൻ
മനമേതോ കഥനകയങ്ങളിൽ ചലിക്കുന്നവശയായ്‌.
എങ്കിലുമെന്നധരങ്ങൾ തുടിക്കുന്നൂ
മധു കിനിയും കവിളിണയിൽ മുത്തുകൾ ചാർത്തുവാൻ
മധുര പ്രതീക്ഷകളോടിനിയും എത്ര?
നാളുകൾ പാരിതിൽ പൂവേ..
നിനക്കായ്‌ കുറിച്ചീകുറിമാനത്തിലൽപ-
നേരത്താനന്ത വേലിയേറ്റത്തോടിന്നു
ഞാനിതാ.........
യാത്ര ചോതിച്ചുകൊണ്ടിച്ചിന്ത
നിർത്തുന്നൂ.

സാബിറ സിദീഖ്‌

Wednesday, March 03, 2010

മോഹപ്പക്ഷികള്‍ ചിറകടിക്കുമ്പോള്‍മരുഭൂമിയിലെ കോണ്‍ക്രീറ്റ് ഫ്ലാറ്റില്‍
ശീതകരണിയുടെ കുളിരില്‍.
 സായുജ്യ  മടയുന്നെന്‍ സ്വപ്നത്തിന്‍ മുറ്റത്ത്
മുബെന്നോ ചില്ലിട്ട പേമാരി തിമിര്‍ത്തു പെയ്യുമ്പോള്‍.....
 മഴവെള്ള പാച്ചിലില്‍ ആവി പറക്കും
വിഭവമാക്കി ഞാന്‍ വിളമ്പാം.
ആസ്വദിച്ചു  കഴിക്കാമെങ്കില്‍.

വയല്‍ വരമ്പ് മുറിയുന്നു.
മഴയില്‍ ചാടി ത്തിമിര്‍ത്ത എന്നോട്
 മാത്ര്‍ത്വത്തിന്‍ സ്നേഹശാസന .
പുസ്തക സഞ്ചിക്കും തലക്കും മീതേ
കുടയുടെ ഭിത്തി തീര്‍ത്ത് പറ്റങ്ങളായ് പോകുന്ന കുട്ടികള്‍ .
നാടന്‍ പാട്ടിന്റെ ചാരുതയാല്‍ തോപ്പികുട കീഴില്‍ ചിരുതേയി.
മുത്തശിയുടെ കരുംബടത്തില്‍  സുഘ നിദ്ര.
 
ഇന്നെന്റെ മിഴി മുറ്റത്ത് പെയ്ത മഴ
അകലെ പിറന്ന മണ്ണില്‍ പൂര്‍ണ്ണതയോടെ പെയ്യുമ്പോള്‍
നാല് ചുവരുകള്‍ കുള്ളിലെ കുളിരില്‍ ഞാന്‍ മയങ്ങി.
എനിക്കായ് ഇനിയും പെയ്യാനിരിക്കുന്ന പേമാരിയുടെ പ്രതീക്ഷകളോടെ ............


സാബിറ സിധിക് ജിധ