കാതങ്ങളകലെ .....
ഏതോ വിദൂരതയിലിരുന്നെന്‍ മനസ്സിനല്പാശ്വാസമേകും-നീ .......
സഹചാരിയായ് ദുഖം നിന്‍കുടെയുണ്ടെന്നാകിലും.....!!!പുലര്‍മഞ്ഞുതുള്ളി പോലുള്ള നിന്മനം.
യാധാര്‍ത്ത്യമെന്നറിഞ്ഞ നാള്‍ ......
കൊതിക്കാതിരിക്കാന്‍ ആയില്ലെനിക്കാ ...
മൊഴിയില്‍ നിന്നുതിരുമൊരക്ജ്ഞാത സ്വരം കേള്‍ക്കുവാന്‍.
എന്റെ കണ്ണാടി നീയും നിന്റേതു ഞാനുമാണെന്നിരിക്കെ....
ചോദിക്കയാ ........
കഥ പറയും നിന്‍ മിഴിയിലെന്തേ...?
വിഷാദം നിഴല്‍ വിരിച്ചു .
ഭയാനകമായൊരു ദിനം.....!!!!!!!
തന്നൊരാ വിഷമങ്ങള്‍ .
കേട്ടെന്‍ ഹൃത്തും വിതുമ്പി ...
എങ്കിലും..!!
നിന്നെ തിരിച്ചു തന്നു ലോകൈകനാഥ നെന്നൊരു -
വാക്കില്‍ ആനന്ദിക്കുന്നുണ്ടെന്‍ മനം.
ഈ നിമിഷങ്ങളില്‍.....!
നിന്റെ വാക്കുകളെന്നില്‍ അര്‍പിക്കും വിശ്വാസം.
പറിച്ചെടുക്കാതെ നീ ...ഇനിയുള്ള നാളുകളില്‍ .
എങ്കില്‍ .....!!! ഈ വഴി
യാത്രയാകാം നമുക്കിനിയും ഒരുപൂവിലെ രണ്ടിതളുപോല്‍.....
നീയും ഞാനുമീ പാരിതില്‍ഉള്ളകാലം വരേ...
_____________________________________________
സാബിറസിദ്ധിഖ്
ജിദ്ധ
''ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട ''