Thursday, June 03, 2010

മിഴിനീര്‍


എന്‍റെ  മിഴികോണുകളില്‍ നിന്‍റെ രൂപം തെളിയുമ്പോള്‍
തളരുന്നെന്‍ മനമെങ്കില്‍ നിശ്ചലമാകുന്നെന്‍ ശ്വാസം .
ഇന്ന് കാലമെനിക്ക് നേരെ...
 സഹന കതിര്‍കുല വെച്ച്നീട്ടുമ്പോള്‍.........
വൃണിത മാവുകയാണെന്‍ മനം..
പാഥേയമില്ലാതൊരു പഥികപോല്‍ അലയുന്നെങ്കിലും -
തിരയുന്നോരോ വഴിയിലും ഞാന്‍ നിന്‍മുഖം.
പ്രതീക്ഷകളില്ലാത്ത ഈ ജീവനെന്നു പൊലിയും അന്ന് -
മറയുമായിരിക്കുമൊരു പക്ഷെ...
ഈ മിഴികോണുകള്‍ വിട്ട്‌ നീ.........


.

Saturday, May 01, 2010

പൊടിഞ്ഞു വീണ പളുങ്ക് മണികള്‍


ഇന്നെന്റെ ഹൃദയം പാതി പകുത്ത് നീ...
ചീന്തിയെറിയുമ്പോള്‍...............................!!!!!!!!
വേദനിപ്പിക്കുന്ന നിമിഷങ്ങള്‍"
ഭുതകാലത്തിലെ
നിന്റെ ചെയ്‌തികളെല്ലാം അടുക്കി കൂട്ടി .
മോഹങ്ങളുടെ പറുദീസയില്‍ നീ വിഹരിക്കുമ്പോള്‍-
അറിഞ്ഞിരുന്നില്ലേ നീ ........?
വരും കാല ദുര്‍ഘട വഴികളെ.....
ചന്ദനച്ചാറിന്‍ സുഗന്ധമെന്‍ നാസേന്ദ്രിയങ്ങള്‍ക്കേകാന്‍-
കഴിഞ്ഞ നിന്റെ ചെയ്തികള്‍ക്ക്-
ഞാനൊരുക്കുമിന്നു ശവമഞ്ചം .
പകലിന്റെ കണ്ണടപിച്ച ചിലനിമിഷങ്ങള്‍ .
വിറയാര്‍ന്നെന്‍ കരങ്ങളിവിടെ പകര്‍ത്തുമ്പോള്‍.
ചുട്ടു പൊരിയുന്നെന്‍ ഹൃദയമൊരു നെരിപ്പോട് പോലവേ...
ഇല്ല നിനക്കായ് ഇനിയൊരിക്കലുമീകുസുമം വിടരില്ലെന്നു സത്യം.!!!!
അറിയുക നീ.....
 അതല്ല എന്ന നിന്‍  പൊയ്മോഹമുണ്ടെങ്കില്‍ അറിയുക-
വേദനകള്‍ ഏറ്റുവാങ്ങേണ്ട നിമിഷത്തെ
നിനക്കും  ശപിക്കേണ്ടി വരുമെന്നെപോലെ  ...
ഒരുപക്ഷെ........
 ഇതിലും ശക്തിയോടെ ....
ഒരുനാളെന്‍ മാനസവല്ലിയില്‍ പുത്തു നീ.......
എങ്കിലുമെനിക്ക്   ഇനിവേണ്ട
തുവെള്ള പൊതിഞ്ഞു   മണ്ണിന്‍ മാറിലുറങ്ങും വരേ ............
______________________________________________________________

സാബിറ സിധിക് ജിധ