Monday, November 02, 2009

കൈതപൂക്കള്‍

പ്രഭാതത്തിലെ കുളിരില്‍ പ്രകൃതി നീല കമ്പിളി പുതച്ചു നിദ്രയിലാണ് .
മഞ്ഞിന്റെ നേര്‍ത്ത മു‌ടുപടംമാറ്റി വെളിച്ചത്തിന്റെ സേനാനികള്‍
സുര്യ തേര്ഇറക്കി .പ്രകാശത്തിന്റെ ആഗമനത്തില്‍ നിദ്ര വിട്ടുണര്‍ന്ന
പ്രകൃതിയുടെ വിരഹാകുലരായ കാമുകിമാരെ പോലെ കൈതപൂക്കള്‍
നമ്രമുഖികളായി.
ചുറ്റും ശുന്യതയാണ് .കൈതപൂവിന്റെ സുഗന്ധം നെഞ്ചിലേറ്റി
അലയുന്ന കാറ്റിനു മഞ്ഞു തുള്ളിയുടെ നനവ് പടര്‍ന്നിരുന്നു .
അല്പം ദുരെനിന്ന് വരുന്ന പാല്‍ക്കാരനോട് ദാമോദരേട്ടന്‍
അയച്ചു തന്ന അഡ്രസ്സ് കാണിച്ചു .അപരിചിതന്‍ അത് വാങ്ങി വായിച്ചു ചോദിച്ചു
ആരാ ? എവിടുന്നു വരുന്നു ?
ഞാനവിടുത്തെ ആരുമല്ല എന്റെ അകന്നൊരു ബന്ധു ഈ പറഞ്ഞ സ്ഥലത്ത്
ഒരു ജോലിയുണ്ടെന്നു പറഞ്ഞു വന്നതാണ് .
ശരി.
അതാ ആ കാണുന്ന കൈതകാടുകള്‍ക്കപ്പുറത്ത് കാണുന്ന വലിയ വീട്
അതാണ്‌ താങ്കള്‍ അന്വേഷിക്കുന്ന വീട് .
വളരെ നന്ദി .
അയാളോട് യാത്ര പറഞ്ഞു മുന്നോട്ടു നടന്നു .
ഇളം കാറ്റില്‍ നിര്‍ത്ത്താമാടുന്ന കയ്തപൂക്കള്‍ അരികില‌ുടെ
പാതസരയലക്കുകള്‍ കിലുക്കി ഒഴുകുന്ന അരുവിക്ക്‌ കുറുകെ തടിയില്‍ തീര്‍ത്ത
പടിപ്പുര .
അല്പം പരിഭ്രമത്തോടെയാണെങ്കിലു പടിപ്പുര കടന്നു .
മുറ്റത്തിന്റെ ഇരുവശത്തും ഒരേ അളവില്‍ വെട്ടി പാകപെടുത്തിയ
ചെടികള്‍ ഒതുക്കുവരെ നീണ്ട് കിടക്കുന്നു .ഒരുവശത്ത് പച്ചപട്ടുപോലെ നട്ടുപിടിപ്പിച്ച
പുല്‍ത്തകിടി .ഉയരമുള്ള മട്ടുപാവും കുറ്റന്‍ ജാലകങ്ങളും മറ്റുമുള്ള വലിയ ബംഗ്ലാവ് .
ചുറ്റും കണ്ണോടിച്ചു നില്‍കുമ്പോഴാണ് പടിപ്പുര കടന്നു സുന്ദരിയായ ഒരുവള്‍
കടന്നു വന്നത് .
നേരിയ കസവ് കരയുള്ള സാരിയാണ് വേഷം നെറ്റില്‍ ചന്ദനകുറി
വാലിട്ടെഴുതിയ മിഴികള്‍ നിണ്ടു നിവര്‍ന്നു കാറില്‍ ഇളകുന്ന കാര്‍ കുന്തളില്‍
തിരുകിയ തുളസികതിര്‍ .ആ മുഖം മനസ്സില്‍ ചെറിയൊരു അനുഭൂതിയുണര്‍ത്തും പോലെ
നോകി നില്കുന്നതിനിടെ അവള്‍ ചോദിച്ചു
ആരാ ?..
ഞാന്‍ ദാമോദരേട്ടന്‍ പറഞ്ഞിട്ട് വന്ന ജോലിക്കാരനാണ്
ഉം കയറി ഇരിക്ക് ഞാന്‍ അച്ഛനെ വിളിക്കാം ഇതും പറഞ്ഞു അവള്‍ അകത്തു പോയി
നിമിഷങ്ങള്‍ക്കുള്ളില്‍ അല്പം പ്രായം തോന്നിക്കുന്ന ഒരാള്‍ പുറത്ത് വന്നു .
ഉം
കയറി ഇരിക്കൂ ഞാന്‍ ഒരാഴ്ച മുമ്പ്‌ ദാമുനോട് പറഞ്ഞിരുന്നു
സഹായത്തിനു ഒരാള്‍ വേണമെന്ന് ദാമു പറഞ്ഞത് അമ്മയും കുടെയുണ്ട് എന്നാണല്ലോ
എന്നിട്ട് കണ്ടില്ല ?
വന്നു ജോലി സ്ഥിരമായശേഷം എന്നുകരുതി .
അതിനെന്താ പൊറം പുരേല് അമ്മയ്ക്കും നിനക്കും താമസിക്കാനുള്ള
സൌകര്യങ്ങള്‍ എല്ലാമുണ്ട് .പക്ഷെ പൊടി പിടിച്ചു കിടപ്പാ ഒന്ന് തുത്തുവാരി വെടിപ്പാക്കണം .
ഇതിനിടയില്‍ മുമ്പ്‌ കണ്ട സുന്തരി താക്കോലുമായ് എത്തി .
താക്കോല്‍ എന്നെ എല്പിക്കുന്നതിനിടെ അവള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു .
അന്ന് മുതല്‍ ഞാനവിടെ ജോലിക്കാരനായി .
മാസങ്ങള്‍ കടന്നു ഞാനിപോള്‍ കാരണവരുടെ വിശ്വസ്തനായ
ജോലിക്കാരനാണ് ,അമ്മയും കുടെയുണ്ട് ചെറിയ ജോലികള്‍ക്കായി അമ്മയും ബംഗ്ലാവില്‍
എത്തി തുടങ്ങി .അച്ചന്റെ മരണ ശേഷം സന്തോഷമെന്തെന്നരിയാത്ത അമ്മക്ക് ഇതില്‍ പരം
ആശ്വാസമെന്ത് .
ദിവസങ്ങള്‍ നീങ്ങികൊണ്ടിരുന്നു ഇതിനിടെ ചെറിയ പിണക്കങ്ങളും സന്തോഷങ്ങളുമായ്
അവളെന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു .സൌന്ദര്യം തുളുമ്പുന്ന അവളോട്‌ അരുതെന്ന് പറയാന്‍ എന്റെ
മനസ്സ് അനുവദിച്ചില്ല .ദിവസങ്ങള്‍ നീങ്ങുംതോറും അവള്‍ കുടുതല്‍ അടുത്ത് തുടങ്ങി.
അനേകം സ്വത്തിന്റെ അവകാശിയായ കാരണവരുടെ ഏക സന്തതി പക്ഷെ
ഇതൊന്നും മനസ്സിനെ തളക്കാന്‍ പോന്ന ചങ്ങലയായില്ല .
എന്തിനു പറയണം ഞാനവിടുത്തെ ജോലിക്കാരനനെന്നത് പോലും
അങ്ങിനെ ......
വെള്ളരിപ്രാവുകളെ കനവുകണ്ട്ഉണര്‍ന്ന ഒരു പ്രഭാതത്തില്‍ മഞ്ഞു വീണ
പുല്‍നാംബുകളിലും വാലാട്ടി കിളിയുടെ തുവലിലും കവിതവിരിയിച്ച്
സാഹചര്യങ്ങള്‍ അനുകുലമായ ആ സന്ദര്‍ഭം ഞങ്ങള്‍ മതിവരുവോളം സംസാരിച്ചു
സംസാരത്തിനിടയില്‍ എന്റെ മിഴികള്‍ അവളെ വരിഞ്ഞു .
അവള്‍ എന്നില്‍നിന്നെന്തെങ്കിലും പ്രതീക്ഷിക്കും പോലെ ....
അവളുടെ മിഴികളടഞ്ഞു
നീ എന്നെ കാണുന്നില്ലേ നിനക്കായ് ഞാന്‍ കരുതിയതാണ് ഇതെല്ലാം
എന്നവള്‍ എന്നോട് പറയും പോലെ തോന്നിയനിമിഷം എന്റെ പൌരുഷം പുറത്ത്
ചാടാന്‍വെമ്പി അരുതെന്ന് അവള്‍ ആവര്‍ത്തിച്ചെങ്കിലും എന്റെ കൌമാരത്തിന്‍ വിക്രിയകള്‍
അവളെതളര്‍ത്തി അവളെന്റെ ചിറകിനിടയില്‍ അടയിരുന്നു.
താമരതണ്ടുപോലെ തളര്‍ന്ന ശരീരത്തിലുടെ വിയര്‍പ്പുകണങ്ങള്‍ ഒലിച്ചിറങ്ങി
തൊണ്ട വരണ്ടു എല്ലാം കെട്ടടങ്ങുമ്പോള്‍ മനസ്സിന് വല്ലാത്ത വിങ്ങല്‍
തളര്‍ന്നു അവളെ വിളിച്ചു ഇല്ല ഏണിക്കുന്നില്ല അവളുടെ വായില്‍ നിന്ന്
നുരയുംപതയുംഒലിച്ചിറങ്ങി.പരിഭ്രാന്തിയോടെ ചുറ്റും നോകി ഇല്ല ആരും ഇല്ല
ഇനിയെന്താണ് സംഭവിക്കുക അറിയില്ല കാരണവര്‍ അറിഞ്ഞാല്‍ !
ആ ഭയം താങ്ങാനാവാതെ അന്ന് നാട് വിട്ടതാണ് .
നാടുവിട്ട അന്നുമുതല്‍ മനസ്സ് തിരയടങ്ങാത്ത സാഗരം പോലെയാണ്
അങ്ങിനെയിരിക്കെ ഒരുദിവസം പത്രതാലിളുടെയാണ് വിവരമറിഞ്ഞത്
അമ്മ ജീവിതത്തില്‍ അനുഭവിക്കത്ത്തത് ഒന്നുമില്ല
അവസാനം ഈ ലോകത്തോടും വിട പറഞ്ഞിരിക്കുന്നു.
അവസാനമായി അമ്മയുടെ കുഴിമാടത്തില്‍ കിടന്നു മാപ് പറയണം
മനസ്സ് തുറന്നുപൊട്ടികരയണം .എല്ലാം ചിന്തിച്ചാണ് ഒരു തിരിച്ചു വരവിന്
തയ്യാറെടുത്തത് .പഴയ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും തോളിലിട്ടു
യാത്ര തുടര്‍ന്ന് അധികം വയ്കാതെ തന്നെ പട്ടണതിലെകുള്ള
ബസ്സില്‍ കയറി യാത്ര തുടര്‍ന്നു.
യാത്രകിടയില്‍ ഇടയ്ക്കു ദേവുന്റെമുഖം മിഴിയില്‍ മിന്നി മറഞ്ഞു .
അവളുടെ അവസ്ഥ എന്താണെന്ന് പോലും അറിയില്ല ഉഹികാന്‍ പോലും
എനിക്ക് അവകാശമില്ല .അത്രയ്ക്ക് നീചനും ചത്തിയനുമാണ് ഞാന്‍.
എന്നെത്തന്നെ സ്വയം ശപിച്ചു യാത്ര തുടര്‍ന്നു .
സമയം സന്ധ്യയാകുന്നു ആകാശം ചെമ്പ് തട്ടുപോലെ ചുവന്നിരിക്കുന്നു
ബസ്സിരങ്ങിയപോള്‍ തന്നെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി .
ചുറ്റും നോകാതെ മുന്നോട്ടു നടന്നു കൈതകാടും അരുവിയും കടന്നു
പടിപ്പുരയിലെത്തുമ്പോള്‍ പുട്ടികിടക്കുന്നു .ചുറ്റും ആരുമില്ല അവസാന ശ്രമമെന്നോണം
അല്പം ശബ്ദം ഉയത്തി വിളിച്ചു .
ഇവിടേ ആരുമില്ലേ ?............
മറുപടിയൊന്നുമില്ല അല്പം ചിന്താനിമഗ്നനായി നിന്നതും പടിപുര തുറക്കപെട്ടു
അല്പം പ്രായം തോന്നിക്കുന്ന സ്ത്രി കൂടെ ഒരു കുഞ്ഞു ബാലന്‍
അവന്‍ ആ സ്ത്രിയുടെ കയ്യില്‍തുങ്ങി കൊഞ്ചി ചോദിച്ചു .
ആരാ ?........
ഞാന്‍ ഞാന്‍ വേണ്ട ഇവരാരും ഇപ്പോള്‍ എന്നെ അറിയേണ്ടാ ..
എന്റെ പരുങ്ങല്‍ കണ്ടു സ്ത്രീ ചോദിച്ചു
ആരാ ?..
നിങ്ങള്‍എവിടുന്നാ ?...
ഞാനല്പം ദുരെന്നാ മരിച്ച മാധുവമ്മെടെ മകനാ
അമ്മയെ മറമാടിയത് ?
ദാ ആ കൈതകാടുകള്‍ക്ക് അരികിലുടെ ഒരു വഴിയുണ്ട് ചെന്നെത്തുന്നത്
ചുടലയിലേക്കാണ്.
അപ്പോള്‍ ദേവു ?
അകത്തുണ്ട് വരു‌ ... ഞാനാ സ്ത്രീയുടെ പിന്നാലെ നടന്നു .
ആ കാഴ്ച്ച കണ്ടു ഞെട്ടി !
ഒരു നിമിഷം എന്റെ സകla   ശക്തിയും ചോര്‍ന്നു പോയി .
നെഞ്ചിലേക്ക് വേദനകള്‍ ഇരച്ചു കയറി എനിക്ക്ശക്തിതരു‌ ദൈവമേ ......?
ഞാനവളെ വാരിയെടുത്ത് വിളിച്ചു
ദേവു‌ ................?
ദെവുട്ടീ.................?
ഞാന്‍
അലറി വിളിച്ചെങ്കിലും അവള്‍ക്കു പ്രതികരിക്കാന്‍ ശേഷി ഇല്ലായിരുന്നു
ഇതെല്ലാം കണ്ടു നിന്ന ബാലന്‍ കരഞ്ഞു വന്നുദേവുനെ പിടിച്ചു
എന്നില്‍ നിന്ന് അകത്തും പോലെ കരഞ്ഞു .
ആ കുഞ്ഞു മുഖം അരിശത്തോടെ എന്നെ നോക്കി
ഞാന്‍ അത്ഭുതത്തോടെ ആവിളികേട്ടു
അവന്‍ ദേവുന്റെ മാറത്തുകിടന്നു അമ്മെ അമ്മെ എന്ന് വിളിക്കുന്നു.
ഇതുകേട്ട് എന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു .രക്തം രക്തത്തോട് ചേരുന്ന ഒരുതരംഅരിപ്പ്
എന്റെ ശരീരത്തില്‍ പടര്‍ന്നു .ഞാനവനെ കെട്ടിപിടിച്ചു കരഞ്ഞു .ഇതെല്ലാം കണ്ടു ദേവുന്റെ കണ്ണില്‍ നിന്നും
കണ്ണുനീര്‍ അടര്‍ന്നു വീണ്.എന്റെ കൈകള്‍ അതുതടഞ്ഞുകൊണ്ടിരുന്നു .
പിന്നീട്
മാസങ്ങള്‍ മറഞ്ഞുകൊണ്ടിരുന്നു ഇന്നവള്‍ക്ക്‌ ഉണ്ണാനും ഉറങ്ങാനും മറ്റെല്ലാത്തിനും
പരസഹായനായി നിറഞ്ഞ മനസോടെ ഞാന്‍അരികതുണ്ട്.ഇപ്പോള്‍ ഒരമ്മയുടെ
മടിത്തട്ടില്‍ മയങ്ങുന്ന കുഞ്ഞിനെ പോലെഅവളെന്റെ മടിത്തട്ടില്‍ തലവെച്ച്‌ മയങ്ങുകയാണ് .
ഇനിയും ഒരുപാട് പ്രതീക്ഷകളുമായി ഞാനും എന്റെ മകനും .........................

വായിച്ച്‌ ഒരു അഭിപ്രായം എഴുതുക

Sunday, October 25, 2009

വിടരാന്‍ വെമ്പുന്ന പൂമൊട്ടുകള്‍



അന്നെന്റെ സ്വപ്നങ്ങളില്‍ വിചാരങ്ങളില്‍ മുഴുകിയിരുന്നപ്പോള്‍
നീലിമ പൂകിയ ആകാശം ഒരു മുന്നറിയിപെന്നോണം കറുത്ത് ഇരുണ്ടു
തണുത്ത കാറ്റ്  വിശി  തുടങ്ങി . കാറ്റിന്റെ പ്രേരണയോടെ കുതിച്ചുയരുന്ന
തിരമാലകള്‍ .സുര്യന്‍ അസ്തമയത്തിന്റെ  വെമ്പലിലാണ് .ഇറങ്ങി വരുന്ന
ജലതുള്ളികളും മഴക്കാറും അതിന്റെ പ്രകാശത്തിന് മങ്ങലേല്‍ പിചിരിക്കുന്നു .
തണുക്കുന്ന ശരീരവുമായ് അറബികടലിന്റെ തിരമാലകളെ ആലിംഗനം ചയ്തു ഞാനിരുന്നു .
കടലും  കടന്നു അപ്പുറത്ത് ഈന്ത പനകള്‍ നിറഞ്ഞ മരുഭൂമിയില്‍ നിന്നു ഒരിളം
കാറ്റ് വരാന്‍ ഉണ്ടെനിക്ക് .നീലാകാശത്തിലെ മാലഘമാര്‍ താലോലിക്കുന്ന
ആ മനുഷ്യ രൂപത്തിന്റെ പൂമണം എനിക്കൊന്നു എത്തിച്ചു തന്നെങ്കില്‍ .പ്രിയങ്കരമായ സന്ധ്യ
നോക്കി ഇരികെ എന്തിനോ ലക്ഷ്യമിട്ട് വീണ്ടും കാറ്റ് വിശി .സ്വര്‍ഗ്ഗ കവാടതിലുടെ
ഒരുനിമിഷം മനസ്സ് കടന്നു പോയി  .ഞാനാ ലഹരിയില്‍ മറന്നിരികുംബൊഴാണ്
ഒരു കുസ്രതികുടുക്ക എന്റെ അരികില്‍ വന്നു എന്നെചാരി ഇരുന്നു .
ഞാനാ ചുറ്റുപാട് ശ്രദ്ധിച്ചു കൂടെ ആരും കണ്ടില്ല നല്ല  ശ്രീത്വമുള്ളമുഖം .
ഞാന്‍ ചോദിച്ചു മോള്‍ എവിടുന്നാ ? നീ ആരുടെ കുടെയാ വന്നത് ?
ഞാന്‍ ചോദിക്കുന്നതിനൊന്നും അവള്‍ ശ്രദ്ധ കൊടുക്കാതെ അവളെന്റെ മുഖത്ത് നോക്കി
ചേച്ചി എവിടുന്നാ ? ഇത് കേട്ട എനിക്ക് തോന്നി ആരുടെ അടുത്ത് നിന്നെങ്കിലും
 ഞാന്‍ ഒറ്റകിരികുന്നത് കണ്ടു ഓടിവന്നതാവും .ആ കുഞ്ഞു മുഖം പ്രസന്ന മായിരുന്നു .
മനോഹരമായ ചുണ്ടുകള്‍ തിളങ്ങുന്ന കണ്ണുകള്‍ മഞ്ഞു  പെയ്യുന്ന ആതിരരാവില്‍
ഇലഞ്ഞി പൂകള്‍ പൊഴിയും പോലെ  അവള്‍ സംസാരിക്കുന്നു .ഞാന്‍ അത്ഭുതതോടെ
വീണ്ടും ചോദിച്ചു നീ ആരാ ? സുന്ദരികുട്ടിയായ നിന്നെ പ്രസവിക്കാന്‍ ഭാഗ്യം ലഭിച്ച അമ്മ ഏതാ?
ഇതുകേട്ട അവളുടെ മുഖം വാടി.ചേച്ചി എന്തിനാ അതെല്ലാം അറിയുന്നെ എനിക്കാരും ഇല്ല .
ചേച്ചി ആല്‍പം അടുത്തിരിക്കാമെങ്കില്‍  മോള്‍ ഇവിടെ ഇരിക്കാം അല്ലേല്‍ ഞാന്‍ പോകുവാ
ഇത് പറയുമ്പോള്‍ ആ നീല കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .ഞാനവളെ പിടിച്ചുഅണച്ചു.
കണ്ണുകള്‍ തുടച്ചു അരികിലിരുത്തി .പെയ്യാന്‍ വന്ന മഴ എങ്ങോമറഞ്ഞു കാര്‍മേഘങ്ങള്‍
നീങ്ങി ആ കുഞ്ഞു കണ്ണുകള്‍ വീണ്ടും തിളങ്ങി അവളുടെ മുടിയിഴകള്‍ കാറ്റില്‍ പാറിപ്പറന്നു .
ഞാന്‍ മെല്ലെ പിടിച്ചു മേല്പോട്ട് കെട്ടി വെച്ചു . നെറ്റിയില്‍  ചുംബിച്ചു . ഇത് കണ്ട അവള്‍ ചേച്ചിക്ക് എന്നെ
ഇഷ്ട്ടായോ  എങ്കില്‍ വാ  കളിക്കാം ഇത് പറയുമ്പോള്‍ ആകര്‍ഷകമായ ഒരു പ്രഭ
എന്നെ പുണരുന്നതായി എനിക്ക് തോന്നി. അപൊഴേക്കും എന്റെ മനസ്സ് യാത്രയാരംഭിച്ചു
  കരയേ ചുംബിച്ചു മടങ്ങുന്ന തിരമാലകളിലെക്കല്ല സന്താന സൗഭാഗ്യം ലഭിക്കാത്ത വിരഹത്തിന്റെ നാളുകളിലേക്ക് അറബികടലിനപ്പുറത്ത് മരുഭൂമിയില്‍ അനേക നാളത്തെ വിരഹത്തിന്‍ കഥ പറയുന്ന മണല്‍ തരികള്‍ തഴുകി വരുന്ന ആ ഇളം കാറ്റിലേക്ക് അല്പം കഴിഞ്ഞു ചേച്ചി എന്ന വിളി കേട്ടാണ് സ്വപ്നത്തില്‍ നിന്നു ഞാന്‍ മുക്തയായത്‌ . ആളുകള്‍ മടങ്ങികൊണ്ടിരിക്കുന്നു .അപ്പോഴും കടല്‍
കാറ്റില്‍ കുളിരണിഞ്ഞ   മണല്‍ തരികള്‍ വാരി മണ്ണപ്പം ചുടുകയാണ്  അവള്‍   ഇതാ അപ്പം
സ്വപ്നത്തിനിടയില്‍ എപൊഴോ ഞാന്‍ അവളുടെ അമ്മയും ആന്റിയും ഒക്കെ ആയി മാറി അവള്‍ നീട്ടിയ മണ്ണപ്പം  ഞാന്‍ കയ്നീട്ടി  വാങ്ങുന്നതിനിടെ പൊടുന്നനെ അതുടഞ്ഞു നിലം പതിച്ചു .
ഇതുകണ്ട് സാരമില്ല ഞാനുണ്ടാക്കി തരാട്ടോ ആ ചുണ്ടുകള്‍ എന്നോട് പറഞ്ഞു
       ഇരുട്ടിനു ലഘുവായ കാഠിന്യം  വന്നു തുടങ്ങി.കടല്‍കാക്കകള്‍ ചിലര്‍ പ്രാഞ്ചിവന്നു
ചെറിയ കുഴിയുണ്ടാക്കി അടയിരിക്കാന്‍ തുടങ്ങി .അവളെന്റെ കയ്യില്‍ കൊഞ്ചുന്നുണ്ടായിരുന്നു.
എനിക്ക് വല്ലാത്ത അന്കലാപ്പ് ഇവളെ ഞാനെന്തു ചെയ്യും ഇവിടെ ഉപേക്ഷിച്ചു പോകണോ മനസ്സ്
അനുവദികുന്നില്ല.ഓര്‍ത്തപോഴെക്കും വാ ചേച്ചി നമുക്ക് പോകാം ആ കുഞ്ഞു കാലുകള്‍ മണല്‍ തരികളിലുടെ നടന്നു നീങ്ങി. ദാ  ആ പിടിക വരാന്തയിലാ  മോളുടെ ഉറക്കം  അവിടെ ഒരമ്മുമയുണ്ട്.  ഇനി മോള് പൂവാ  ഒരമ്മയോട് പറയുന്ന ലാഘവത്തോടെ പറഞ്ഞു ആ കുഞ്ഞു രൂപം നടന്നു മറഞ്ഞു .ആകാശം നന്നായ്‌ ഇരുണ്ടു മഴത്തുള്ളികള്‍  മുത്തു പോലെ വീണു ഉടയുംബോഴും ആ കുഞ്ഞു രൂപം എന്റെ മിഴികളില്‍
മായാതെ നിന്നു.