രാവിന്‍റെ കറുപ്പുകള്‍ തുളച്ചെത്തുന്ന വാഹനങ്ങളുടെ ശീല്‍ക്കാരങ്ങള്‍. അവള്‍ ഇനിയും ഉറങ്ങിയിട്ടില്ല .നാളെ പാടാനുള്ള പാട്ടിന്‍റെ റിഹേഴ്സലിലാണ്.പിറ്റേന്ന് വിശാലമായ സ്റ്റേജില്‍ കിട്ടിയ കയ്യടികള്‍ വീണ്ടും ഒരുവര്‍ഷം നീണ്ടു നിന്നു. വിജയിച്ചു ഫ്ലാറ്റ് കയ്യില്‍ വന്നപ്പോള്‍ അവള്‍ ഒറ്റക്കാവുമെന്ന അമ്മയുടെ ഭയം അവള്‍ കാറ്റില്‍ പറത്തി. പുതിയ ഫ്ലാറ്റിന്‍റെ താക്കോല്‍ കൈമാറുന്ന സമയം നീണ്ട ഒരുവര്‍ഷത്തെ പാട്ടിലൂടെ പോരായ്മകള്‍ ചുണ്ടി കാട്ടിയ തന്‍റെ ജഡ്ജും അദ്ദേഹം ഗിഫ്റ്റായി തന്ന കുഞ്ഞു മകനേയും പരിചയപെടുത്താന്‍ അവള്‍ മറന്നില്ല
ഹഹാ...അതു കലക്കി...
ReplyDeleteഅതാണു റിയാലിറ്റി...
അല്ലാ ഒരു സംശയം..
"ഫ്ലാറ്റ് കയ്യില്‍ വന്നപ്പോള്‍ അവള്‍ ഒറ്റക്കാവുമെന്ന അമ്മയുടെ ഭയം അവള്‍ കാറ്റില്‍ പറത്തി."
അപ്പൊ അവളുടെ അമ്മ എവിടെ പോകുന്നു...?അവളുടെ കൂടെ ഉണ്ടാകില്ലേ...?
റിയാലിറ്റി ഷോയുടെ പിന്നിലെ റിയാലിറ്റികള്‍...
ReplyDeleteഇനി അമ്മ എന്തിനാ?
ReplyDeleteഅപ്പോ "സംഗതി" ഇല്ലെന്നു ആരും പറയില്ല...
ReplyDeleteഓരോരോ റിയാലിറ്റികളെ....
അതാണ് പറയുന്നത്... റിയാലിറ്റി ഷോയില്‍ പങ്കെടുത്താല്‍ പിള്ളയും പിറക്കും !
ReplyDeleteഎന്ത് കിട്ടിയാലും കുഴപ്പമില്ല, റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ മതി...!!
ReplyDeleteഅപ്പോ അതാണ് റിയാലിറ്റി ഷോ അല്ലെ?.ചുളുവില്‍ ഫ്ലാറ്റും കുട്ടിയും!
ReplyDeleteഇങ്ങനെയൊക്കെ ആണ്, ഇങ്ങനെ മാത്രം ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ എന്തേ നമ്മള്‍ ശ്രമിക്കുന്നു. അതെല്ലാം നല്ല രീതിയിലും നടത്തി കൊണ്ട് പോകും എന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം. ഇതിപ്പോ ആരോ നന്നാവുന്നതിനെ സമൂഹം അംഗീകരിക്കുന്നില്ല, അതെല്ലാം പിഴയാണ് എന്ന് പറഞ്ഞു ഉറപ്പിക്കുവാന്‍ വ്യഗ്രത... സാബിയെ അല്ല സമൂഹത്തിനെ ആണ് ഞാന്‍ പറഞ്ഞത്കേട്ടോ
ReplyDeleteഇതാണ് ചില സംഗതികള്‍ കൂടിയാലുള്ള കുഴപ്പം
ReplyDelete@ഹംസിക്ക, അവളുടെ അമ്മയ്ക്ക് ഒരു റിയാലിറ്റി ഷോ ഉണ്ട് .. അതില്‍ പങ്കെടുക്കാന്‍ പോകണം പോലും :)
അപ്പോള്‍ ആ ഒരു വര്‍ഷം മുഴുവന്‍ അമ്മ തന്റെ മകളെ കണ്ടില്ലെന്നോ? മകള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചിട്ടും അറിയാതെ പോയ അമ്മയെക്കുറിച്ചെന്തു പറയാന്‍..
ReplyDeleteഅങ്ങനെ ‘റിയാലിറ്റി’ക്കവസാനം ഒരു ഫ്ലാറ്റ് മാത്രമല്ലല്ലെ സമ്മാനം. ‘ഒരു ഭർത്താവും കുഞ്ഞും’കൂടിയുണ്ടല്ലെ...?!
ReplyDeleteഇതാണ് റിയാലിറ്റി...!!
അത് ശരി പാട്ട് പാടിയാല്‍ കൊച്ചുണ്ടാവുമോ ? അത് കൊള്ളാമല്ലോ...
ReplyDelete@ ഒഴാക്കന്‍
പാവം ഹസിക്ക ഇപ്പോ വരുന്നേ ഉള്ളൂ അതിനു മുന്‍പ് തന്നെ എനിക്കുള്ള മറുപടി പറഞ്ഞല്ലോ... പഹയാ......
ആ ചോദ്യം ചോദിച്ചത് ആ ഞാനല്ല ആ കൂതറ റിയാസാ..... അവന്‍റെ പേര് വിളിച്ച് പറ. ഹാ,,,
സമൂഹത്തില്‍ നന്മയും തിന്മയും എല്ലായിടത്തുമുണ്ടല്ലോ. റിയാലിറ്റി ഷോകള്‍ക്ക് പിന്നിലും ഇത്തരം റിയാലിറ്റികള്‍ ഇല്ലാതില്ല....ഇത്തരം ഷോ പലതുമിന്നു വെറുമൊരു പൊങ്ങച്ച ഷോകളായി മാറുന്നുണ്ടല്ലോ...
ReplyDeleteതിന്മയെ തുറന്നു കാണിക്കാന്‍ ശ്രമിച്ച സാബിബാവക്കാശംസകള്‍.
ആശയം നന്നായി. പക്ഷെ," നീണ്ട ഒരുവര്‍ഷത്തെ പാട്ടിലൂടെ പോരായ്മകള്‍ ചുണ്ടി കാട്ടിയ തന്‍റെ ജഡ്ജും അദ്ദേഹം ഗിഫ്റ്റായി തന്ന കുഞ്ഞു മകനേയും പരിചയപെടുത്താന്‍ അവള്‍ മറന്നില്ല " ഈ വരികള്‍ ഒന്ന് കൂടി എഡിറ്റ് ചെയ്യാമായിരുന്നു, നീലത്താമര ചോദിച്ചത് പോലെ ഉള്ള സംശയങ്ങള്‍ എനിക്കും തോന്നി....
ReplyDeleteകഥ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി..
ReplyDeleteറിയാലിറ്റിഷോകളില്‍ വരുന്ന ജഡ്ജ്മാര്‍ ഒരു കുട്ടിയെ
സമ്മാനമായി കൊടുക്കാന്‍ മാത്രം തരം താഴുമോ..?
കഥയിലെ റിയാലിറ്റി മറന്നാലും റിയാലിടികളുടെ ഈ അതിപ്രസരം
ReplyDeleteചിന്തക്ക് വിഷയീഭവിക്കേണ്ടത് തന്നെ..
ഫ്ലാറ്റ് കിട്ടിയവര്‍ക്ക് ടാക്സ് അടയ്ക്കാന്‍ നിവൃത്തിയില്ല.. കുട്ടി കിട്ടിയവര്‍ ചെലവിനു കൊടുക്കേണ്ടെ?
ReplyDeleteഅയ്യോ ....അയ്യയ്യോ ...???????????
ReplyDeleteഞാന്‍ മാവിലായിക്കാരനാനേയ്...!!!!!!!!!!!!!!!!!!!
സമ്മാനങ്ങൾക്കുള്ള മത്സരമല്ലേ..?അപ്പൊ ഒരു സമ്മാനം കൂടി അധികമായാൽ എന്താ ?
ReplyDeleteകഥയില്‍ പല സംശയങ്ങളും വരുന്നല്ലോ സാബീ? 'റിയാലിറ്റി" കുറഞ്ഞുപോയോന്നും ഒരു സംശയം!
ReplyDeleteഇതാണല്ലേ റിയാലിറ്റി ഷോ... :)
ReplyDeleteനന്നായി ....പാവം നമ്മുടെ ബാലയും അമൃതയും ......
ReplyDeleteനന്നായി ..പാവം നമ്മുടെ ബാലയും അമൃതയും !!
ReplyDeleteഅപ്പോള്‍ രണ്ട് ഗിഫ്‌റ്റ് കിട്ടിയല്ലേ?
ReplyDelete"ഒരു വെടിക്ക് രണ്ടു പക്ഷി"
നല്ല ........റിയാലിറ്റി.
this is reality..
ReplyDeleteayyo. ennaalum angane ezhuthendiyirunnilla..
ReplyDeleteithrakkum vendayirunnu....
ReplyDeleteഒരു വെടിക്ക് രണ്ട് പക്ഷി.
ReplyDeleteഞാന്‍ മുകളില്‍ വന്ന എല്ലാ കമന്റും കണ്ടു. ആരും ഇതിനെ എതിര്‍ത്തും കണ്ടില്ല. ആരും എതിര്‍ക്കാത്തതുകൊണ്ട് എതിര്‍ക്കുന്നതല്ല കേട്ടോ. എനിക്കിഷ്ട്ടപ്പെട്ടില്ല.എന്തോ അങ്ങോട്ട് ദഹിക്കുന്നില്ല. ഇത് മനപ്പൂര്‍വ്വം ആരെയോ കരി വാരി തേയ്ക്കുന്ന പോലെ ഒരു എഴുത്തായിപ്പോയി. അങ്ങനെ തന്നെ ആണ് ഉദ്ദേശിച്ചത് എന്നല്ല. മത്സരാര്‍ത്ഥികള്‍ക്ക് കുഞ്ഞുങ്ങളെ സമ്മാനിച്ച എത്ര ജഡ്ജസിനെ നമുക്കൊക്കെ പരിചയമുണ്ട്? എന്തോ എനിക്ക് ആരെയും അറിയില്ല. ഒരുപാട് കഴിവുകള്‍ ഉണ്ടായിട്ടും അതുകൊണ്ട് മാത്രം ഒന്നിനും കഴിയാതെ ജീവിതം വഴിമുട്ടിയ എത്ര പ്രതിഭകള്‍ക്ക് പുതു ജീവിതം നല്‍കിയിട്ടുണ്ട് ഇതേ റിയാലിറ്റിഷോകള്‍ ? അതല്ലേ ശരിയായ റിയാലിറ്റി? ഒരു പക്ഷെ സിനിമാ ഫീല്‍ഡിനെ പറ്റിയാണ് ഇങ്ങനെ ഒരു എഴുത്ത് എങ്കില്‍ ന്യായീകരിക്കാം. ഇതേ മത്സരാര്‍ത്ഥികളെ സ്വന്തം മക്കളെ പോലെ കാണുന്ന ജഡ്ജസിനെ നേരിട്ടല്ലെങ്കിലും പരിചയമുള്ളത്കൊണ്ട് പറഞ്ഞു പോയതാണ്. ആളുകളെ മിസ്‌ലീഡ് ചെയ്യിക്കാന്‍ മാത്രമേ ഇത്തരം രീതികള്‍ സഹായകമാവുകയുള്ളൂ. ഇത് വെറും ഒരു അഭിപ്രായം എന്ന നിലയില്‍ മാത്രം കാണുക.
ReplyDeleteസംഭവമൊക്കെ കൊള്ളാം പക്ഷേ കഥയ്ക്ക് വിശ്വാസ്യത നേടാന്‍ കഴിയാതെ പോകുന്നു..
ReplyDeleteഅല്ലെങ്കില്‍ ഇത്തരം ഒരു പ്രമേയം കുറച്ച് കൂടി ഭേദപ്പെട്ട പരിചരണം ആവശ്യപ്പെടുന്നുണ്ട്.
സത്യത്തില്‍ ഞാനും വന്ന് നേരത്തെ വായിച്ചു പോയതാണ്. ഒന്നൂടെ വന്നിട്ട് കമ്മന്റിടാം എന്ന് കരുതി.
ReplyDeleteഒരു കഥ എന്ന രീതിയില്‍ കണ്ടാല്‍ പോരെ എന്ന ചോദ്യം വരുമെങ്കിലും റിയാലിറ്റി ഷോകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സമയത്ത് ഈ കഥ ഉള്‍കൊള്ളാന്‍ എനിക്ക് പ്രയാസം തോന്നുന്നു. അതെ സമയം റിയാലിറ്റി ഷോകളോടുള്ള വിയോജിപ്പും അറിയിക്കുന്നു.
ഈ വ്യക്തിപരമായ അഭിപ്രായം എഴുത്തുകാരിക്ക് വിഷമം സൃഷ്ടിക്കില്ല എന്ന് കരുതുന്നു.
ആശംസകള്‍
aaamsakal
ReplyDeleteഒരുപാട് പേരുടെ സര്‍ഗ്ഗ വാസനകളെ പുറത്ത് കൊണ്ടുവരുവാന്‍ റിയാലിറ്റിഷോകള്‍ സഹായകമായിട്ടുണ്ട് എന്നത് ഒരു സത്യമാണ്. ഇത്തരം മറുവശങ്ങളും കാണുമായിരിക്കും.
ReplyDeleteഇതൊരു കഥ മാത്രമായത് കൊണ്ട് അത്തരം ചിന്തകള്‍ക്ക് പ്രസക്തിയില്ല എങ്കിലും സ്വല്പം അതിശയോക്തിപരമായി എന്ന് പറയാതെ വയ്യ.
കഥയായില്ല, ഇതെന്ന് എനിയ്ക്ക് തോന്നുന്നു.
ReplyDeleteഭാവന ഒക്കെ നല്ലതാ ...ഇത് ഇത്തിരി കൂടി പോയി ....
ReplyDeleteഏതോ ഒരു പെണ്ണ് ഡാന്സേരുടെ കൂടെ പോയി എന്ന് വെച്ച് എല്ലാം അനങ്ങനെ എന്ന് പറയാന്‍ സാധികുമോ ?
മിനി കഥ നന്നായി.
ReplyDeleteപക്ഷെ പ്രമേയത്തോടെ പൊരുത്തപ്പെടാന്‍ വയ്യ.
ആളവന്താന്‍ പറഞ്ഞ കമ്മന്റി നോട് യോജിക്കുന്നു
ആദ്യം എന്റെ അഭിനന്ദനമറിയിക്കുന്നു,
ReplyDeleteഅവസരോചിതമായ പോസ്റ്റ്, റിയാലിറ്റി ഷോകളുടെ പൊള്ളത്തരങ്ങളും,
അവ സമൂഹത്തില്‍ വിതക്കുന്ന വിഷകാറ്റിനെയും കുറിച്ച് ഇനിയെങ്കിലും
നമ്മുടെ പ്രേക്ഷക സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നമ്മുടെ വിലപ്പെട്ട സമയങ്ങളെ അപഹരിച്ചു കോടികള്‍ കൊയ്യുന്ന
ചാനലുകടെ കാപട്യത്തെ നാം ഇനിയെങ്കിലും തിരിച്ചറിയണം,
ചാനലുകള്‍ ഇപ്പോള്‍ സമൂഹത്തിനു വേണ്ടിയല്ല നിലകൊള്ളുന്നത്,
അവര്‍ നിരന്തരം സ്വര്‍ണവും, സാരിയും വാങ്ങാനായി
നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ശരീര സൌന്ദര്യം
നല്ലൊരു ചാകരയാണ് നമ്മുടെ ചാനലുകള്‍ക്ക് ഇന്ന്.
പിന്നെ എം. ജി ശ്രീകുമാര്‍ ഐഡിയ സ്റ്റാര്‍ സിംഗറിന് വേണ്ടി സമയം കളയാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ ഭക്തി ഗാനങ്ങളില്‍ നിന്നും,
മാപ്പിള ഗാനങ്ങളില്‍ നിന്നും, സിനിമാ ഗാനങ്ങളില്‍ നിന്നും, മലയാളി
കുറച്ചു കാലത്തേക്കെങ്കിലും രക്ഷപ്പെട്ടുവെന്ന് നമുക്കാശ്വാസിക്കാം.
ഏതായാലും പ്രേക്ഷകനെ ചാനലുകള്‍ എങ്ങേനെയും കളിപ്പിക്കും എന്നുള്ള
സത്യം, മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍, അതുവരെ മടുപ്പോടെ റിയാലിറ്റി
ഷോകള്‍ക്ക് മുന്നിലിരുന്നവര്‍, കാപട്യം മനസ്സിലായതോടെ ഇത്തരം ഷോകളെ പുച്ചത്തോടെ ഒഴിവാക്കുന്ന പ്രവണതക്ക് ആക്കം കൂടിയിട്ടുണ്ട്.
കഥയില്‍ ചോദ്യമില്ല .
ReplyDeleteആശംസകള്‍
എന്‍റെ മിനികഥ വായിച്ചു അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി ...
ReplyDeleteപല വായനക്കരുടെ വിമര്‍ശനങ്ങളെ ഉള്‍കൊണ്ട് തന്നെ
ഈ കഥ എഴുതിയ ആള്‍ എന്ന നിലയില്‍ അതിനു വിശദീകരണം
.തരാന്‍ ഞാന്‍ ബാധ്യസ്ഥയാണു .
കഥാകാരിയുടെ സാങ്കൽപ്പികമല്ലെ ഒരു കഥ. കഥാപാത്രത്തെ കൊല്ലാനും ബലാല്‍സംഗം ചെയ്യാനും കുട്ടിയെ ജനിപ്പിക്കാനും
എല്ലാമെല്ലാം നമുടെ കൈകളും പേനയും മാത്രം കൂട്ടു മതി .സമൂ ഹിക ചുറ്റുപാടുകള്‍ എഴുതുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും
അനുഭവക്കുറിപ്പായോ ആരേയെങ്കിലും വേദനിപ്പിക്കാന്‍ വേണ്ടിയോ എഴുതിയ കഥയല്ല. ഒരു സിനിമയിലാണ് ഇത്തരം ഒരു രംഗം നാം കാണുന്നത് എങ്കില്‍ എത്ര പേര്‍ അതിനെതിരെ പ്രതികരിക്കും.അതൊരു സിനിമയായി മാത്രം കാണുകയല്ലെ ചെയ്യുക. അതുപോലെ ഇതൊരു മിനിക്കഥ ( മോശമായ കഥ എങ്കില്‍അങ്ങനെ ആയി തന്നെ) കാണാന്‍ ശ്രമിക്കണം .
കഥാ കാരന്‍റെ പേനത്തുമ്പില്‍ പിറന്ന നായികയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല ആ കഥ എഴുതിയ ആള്‍ക്ക് മാത്രമേ അതിനു സാധിക്കൂ ഒരുസ്ത്രീയെ കുറിച്ചോ പുരുഷനെ കുറിച്ചോ കഥ മെനഞ്ഞു എന്ന് വെച്ച് സമൂഹത്തിലെ പ്രഗല്‍ഭര്‍ ചീത്തയാവുമെങ്കില്‍ നമ്മുടെ കോമഡി ഷോ കളിലൂടെ ജീവിക്കുന്നവരുടെ കാര്യവും അലോചിക്കാവുന്നതേ ഉള്ളു..
അതുകൊണ്ട് തന്നെ ഇതും ഒരു കഥയായി കാണുക
റിയാലിറ്റി ഷോകളില്‍ ഇതുപോലെ നടക്കുന്ന സംഭവങ്ങളും ഇല്ലാതില്ല അതൊരു പക്ഷെ പ്രണയമാകാം ചതിയാകാം..
പിന്നെ വിമര്‍ശനങ്ങള്‍ എനിക്ക് കൂടുതല്‍ എഴുതാനുള്ള വിഷയങ്ങളും കരുത്തു നല്‍കുന്നു
എന്‍റെ വായനക്കാര്‍ക്കും വിമര്‍ശകര്‍ക്കും നന്ദിയോടെ ..
അതെ സാബീ..ഇത് വെറും കഥയല്ലേ..
ReplyDeleteകഥയില്‍ ചോദ്യമില്ല എന്നാണല്ലോ..
പിന്നെ റിയാസിന് അറിയേണ്ടത് ഞാന്‍ പറഞ്ഞുതരാം..
അമ്മ "വനിതാരത്നം"പരിപാടിയില്‍ പങ്കെടുക്കുന്നത് കൊണ്ടാ കാണാത്തത്.
ഫൈസൂ..മദീനത്താണെങ്കിലും ബാല,,അമൃത..ഒക്കെ അറിയാല്ലേ..
പാപി ചെന്നോടം പാതാളം എന്നൊരു ചൊല്ലുണ്ട്. അതു സാബി എഴുതിയാല്‍ വിവാദമായി!. സാബി പറഞ്ഞ പോലെ കഥയാവുമ്പോള്‍ ആ കഥയെ തനിക്കിഷ്ടമുള്ള രീതിയില്‍ ട്വിസ്റ്റ് ചെയ്യാനുള്ള അവകാശം അതെഴുതുന്ന ആള്‍ക്കു തന്നെയാണ്. ആളവന്‍ താന്‍ തന്റെ കുറ്റാന്വേഷണ കഥയില്‍ തനിക്കു തോന്നിയ പോലെ തന്റെ കഥാ പാത്രങ്ങളെ കൊണ്ട് കുറ്റങ്ങള്‍ ചെയ്യിച്ചില്ലെ? അതെല്ലാം എഴുതുന്ന ആളിന്റെ താല്പര്യമനുസരിച്ചിരിക്കും. തബാറക്ക് റഹിമാന്‍ തന്റെ കഥയില്‍ രതിയും പരസ്ത്രീ ഗമനവും ചിത്രീകരിച്ചപ്പോള്‍ അതാസ്വദിക്കാന്‍ ഇവിടെ ആളുണ്ടായി. അതു കൊണ്ട് സാബിയെഴുതിയ കഥ അത്ര മുന്തിയതാണെന്നും ഞാന്‍ പറയുന്നില്ല.കുറച്ചൊക്കെ അതിശയോക്തി കലര്‍ന്നിട്ടുണ്ട്.എന്നാലും ചില സമ കാലിക സംഭവങ്ങളുമായി സാമ്യവുമുണ്ട്. അതു കൊണ്ട് തല്‍ക്കാലം കഥയെ മാത്രം വിമര്‍ശിക്കുക,കഥാകാരിയുടെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശിക്കാതിരിക്കുക. ഇനി ഇതൊരു വിവാദമാക്കരുതെന്നപേക്ഷിക്കുകയും ചെയ്യുന്നു. കാരണം ചുടു വെള്ളത്തില്‍ വീണ പൂച്ച...( പക്ഷെ സാബി കൂടുതല്‍ നന്നായി എഴുതാന്‍ തുടങ്ങിയത് വിമര്‍ശനങ്ങള്‍ വന്ന ശേഷമാണ്)
ReplyDeleteസാബിയുടെ വിശദീകരണം കൂടി വായിച്ച ഞാന്‍ കഥാകാരിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നില്ല...കഥ ഒരിക്കലും യഥാര്ത്യമല്ല, സിനിമയും അങ്ങിനെത്തന്നെ, ഒറ്റപ്പെട്ടതോ അസംഭവ്യമോ ആയ സംഭവങ്ങളും വിഷയീ ഭവിക്കാം. അത് സമൂഹത്തിനു എന്ത് സന്ദേശം നല്കൂന്നു എന്നതിലാണ് കാര്യം. ആ നിലക്ക് കഥാകാരി വിജയിച്ചിരിക്കുന്നു. നീട്ടിപ്പറത്തി പറയാതെ കഥ അവതരിപ്പിച്ചു എന്നതാണ് വേറൊരു പ്രശ്നം. അതിനു വിഷയം വായനക്കാര്‍ക്ക് പാകം പോലെ നീട്ടി പരത്താന്‍ മാത്രം സ്കൊപുള്ളതും ആണല്ലോ ഇട്ടു തന്നിരിക്കുന്നത്...
ReplyDeleteമ്യാവൂ :ബൂലോകത്തെ എല്ലാ വിവാദങ്ങളും ഉണ്ടാകുന്നത് റിയാസ് comment ഉദ്ഘാടനം ചെയ്യുമ്പോഴാണ് :)
കഥ എനിക്ക് അത്ര ഇഷ്ടമായില്ല. എങ്കിലും കഥകാരിയുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ ചൊദ്യം ചെയ്യാൻ ഞാനില്ല. പ്രശ്നം എന്തെന്ന് സലിം.ഇ.പി. മ്യാവുവിലൂടെ പറഞ്ഞു കഴിഞ്ഞു!!!
ReplyDelete(ധീരാ വീരാ റിയാസേ ധീരതയോടെയുടച്ചോളൂ!തേങ്ങകളേ....!)
കഥ കഥയായില്ല എന്ന് തന്നെ എനിക്കും അഭിപ്രായം. എങ്കിലും ജയന്‍ ഡോക്ടര്‍ പറഞ്ഞ പോലെ കഥാകാരിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ നമുക്ക് കൈകടത്താനാവില്ല. മറുപടിയില്‍ സാബി പറഞ്ഞപോലെ ഇത് ഒരു പക്ഷെ ഒരു സിനിമയിലായിരുന്നെങ്കില്‍ ഇതാവാം ഒരു പക്ഷെ അതിന്റെ മെയില്‍ ത്രെഡ് ആവുക തന്നെ. പക്ഷെ ഒന്നുണ്ട്.. ഈയിടെ കേരളത്തിലെ ഒരു റിയാലിറ്റി ഷോയില്‍ ഇത്തരം ഒരു സംഭവം അരങ്ങേറുകയും അത് പത്രവാര്‍ത്തയാവുകയും ചെയ്തു. ജഡ്ജ് ആയിരുന്നില്ല മറിച്ച് കോറിയോഗ്രാഫര്‍ ആയിരുന്നു എന്ന് മാത്രം. പെണ്‍ക്കുട്ടി ഗര്‍ഭിണിയുമായില്ല. അവര്‍ റിയാലിറ്റിക്കിടയില്‍ റിയലായി വിവാഹം കഴിച്ചു എന്നേ ഉള്ളൂ..
ReplyDeleteസാബിയോട്, മിനികഥകള്‍ എഴുതാന്‍ അപാരമായ ടാലന്റ് വേണം. മുന്‍പ് ചില പോസ്റ്റുകളിലൂടെ അത് സാബി തെളിയിച്ചതുമാണ്. പക്ഷെ ഇവിടെ ഇത് പറഞ്ഞ് ഫലിപ്പിക്കുന്നതില്‍ സാബി പൂര്‍ണ്ണമായി വിജയിച്ചില്ല എന്ന് തോന്നുന്നു.
ആരും അറിയാതെ കിട്ടുന്ന എത്രയോ ഗിഫ്റ്റുകള്‍.!!!!!!
ReplyDeleteകഥ വിജയിച്ചി എന്ന് ഈ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.
കഥ വന്നു വിളിച്ചപ്പോൾ
ReplyDeleteഞങ്ങൾ കാലന്മാരായി....
അവതരണം നന്നാക്കാമായിരുന്നു
@ സലീം ഭായ്...
ReplyDeleteഉം...ഇനീപ്പ അത് പറഞ്ഞിണ്ടാക്കിക്കാ..
ഡോണ്ടു... ഡോണ്ടൂ....
എങ്ങിനെയെങ്കിലും ജീവിച്ച് പൊക്കോട്ടെന്റെ ഭായ്...
ഇനി ഭായ്ക്ക് തേങ്ങയുടക്കാന്‍ കിട്ടാത്ത വിഷമമാണെങ്കില്‍ അതു പറ
ഡാക്കിട്ടറെ മാണ്ടാ.. മാണ്ടാ..
അങ്ങനെയും സംഭവിക്കാം ; എങ്കിലും എല്ലാവരും അങ്ങനെയാവില്ലല്ലോ…..? അല്ലെ.
ReplyDeleteആശയം ഗംഭീരം.
ഹഹഹ.
ReplyDeleteനല്ല "കഥ" (പോസ്ടിനകതും പുറത്തും)
oru kalakarikku adhayadhu riyality shoyil pankedukkunnavar idhu vayichal avarku manasikamaya prayasathinu idavarille...adhozhivakamairunnu....falitham ezhuthumbol palarku rasamayum mattoralkku adhu vishamamayum marathirikkan sramikkanam,sorry for the advice....but i really like your storys ....
ReplyDeleteAaadhyamaayittaanu ivide varunnathu
ReplyDeletevaaayichittu abhiprayam parayaam.
റിയാലിറ്റിയിലെ റിയാലിറ്റി കൊള്ളാം.
ReplyDeleteകഥയെ കഥയായി തന്നെ കാണണം എന്നാണ് എന്റെയും അഭിപ്രായം.
ഒരു രചയിതാവിന് എന്തും പറയാനുള്ള അവകാശമുണ്ട്
അത് പോലെ വായനക്കാര്‍ക്കും.
വിമര്‍ശനങ്ങളെയും അങ്ങിനെ കണ്ടാല്‍ മതി
കൊള്ളാം.
കഥാകാരിയുടെ ഭാവനക്ക് അഭിനന്ദനങ്ങൾ
ReplyDelete