ധാരാളം കിലോ മീറ്ററുകള്‍ സഞ്ചരിച്ചതിന്റെ വല്ലാത്ത ക്ഷീണം. കുട്ടികള്‍ എല്ലാവരും പാതി മയക്കത്തിലാണ്. വണ്ടിയിറങ്ങി. അല്‍പ സമയത്തിന് മാത്രം തരപ്പെടുത്തിയ ഹോട്ടലിലേയ്ക്കു കയറുമ്പോള്‍ തന്നെ ദേഷ്യം വന്നു. മുന്നാലെണ്ണം വായില്‍ നോക്കികള്‍. ബാഗും സാധനങ്ങളും എടുത്ത് മുകളിലേക്കുള്ള സ്റ്റെപ്പുകള്‍ കയറി. ഇടുങ്ങിയ ഇടവഴിയിലൂടെ മുന്നോട്ട് നടന്ന്. ആദ്യം കണ്ട വാതിലില്‍ ചാവി ഇട്ടു.
"ഹോ" സമാധാനം.!!
വിരിഞ്ഞ് കിടക്കുന്ന മൂന്നു ബെഡുകള്‍. കയ്യിലുള്ള ബെഡ് ഷീറ്റ് അതിന് മുകളില്‍ വിരിച്ച് കുട്ടികള്‍ കയറി കിടന്നു. എല്ലാവര്‍ക്കും യാത്രക്ക് കൊതിയാണ്. പക്ഷെ....
ഉറക്കമൊഴിക്കാന്‍ ആരും തയ്യാറല്ല. മകനോട് കുളിക്കണ്ടേ എന്ന ചോദ്യത്തിന് കൊഞ്ഞനം കുത്തിയ മറുപടി. എല്ലാം പുതപ്പിനടിയില്‍ ഒളിച്ചു. മടിയന്മാര്‍ എന്ന് കളിയാക്കി കൊണ്ട് കുളിച്ച് വരുന്ന അദ്ദേഹത്തോട് അരിശം തോന്നി.
ഞാനും കുളിക്കട്ടെ, സ്വയം ഒരു തോന്നല് . കുളിക്കാതെ കിടന്നാല്‍ അദ്ദേഹത്തിന് എന്തെങ്കിലും വിമ്മിഷ്ട്ടം ആവുമോ..?
എങ്കില്‍ എന്റെ ജാഡ ഇന്നോടെ തീരും. ഇനി നോക്കീട്ട് കാര്യമില്ല. കുളിച്ചിട്ട് തന്നെ ബാക്കി. ഞാന്‍ അവിടുന്ന് എഴുന്നേറ്റ് ബാഗ് തുറന്നു. മുണ്ടും എന്റെ ഇഷ്ട്ടപെട്ട പിയേഴ്സ് സോപ്പും കയ്യിലെടുത്ത് നേരെ ബാത്ത്റൂമില്‍ പോയി.
തിളങ്ങുന്ന ലൈറ്റുകള്‍. വലിയ വൃത്താകൃതിയുള്ള കണ്ണാടി.
ഷവറില്‍ ചൂടുവെള്ളവും തണുത്ത വെള്ളവും റെഡി. മുണ്ടും സോപ്പും ഒരിടത്ത് വെച്ച് ഡ്രസ്സ് അഴിക്കും മുമ്പ് ചുറ്റും ഒന്ന് നോക്കി. ഭയം മനസ്സിനെ കീഴടക്കി.
ഓര്‍ത്ത് നിന്നില്ല. ആദ്യം ബാത്ത്റൂമിലെ കണ്ണാടിയെ ടെസ്റ്റ് ചയ്തു. വിരല്‍ കണ്ണാടിയില്‍ തട്ടിച്ച് പരീക്ഷിച്ചു. കണ്ണാടി ഒറിജിനലാണെന്ന് സമാധാനം.
എന്നാലും ഭയം, ഇന്റര്‍നെറ്റിലൂടേയും കുട്ടുകാരികളിലൂടേയും അറിഞ്ഞ ‘ഒളിക്യാമറകള്‍’ ഇവിടെ ഇല്ലെന്ന് എങ്ങിനെ അറിയും. നിസ്സഹായതയുടെ ദീര്‍ഘ നിശ്വാസം. വാതിലില്‍ മുട്ട് കേട്ട് വാതില്‍ തുറന്നു.
“നീ എന്താ കുളിക്കാണോ..... എങ്കില്‍ വേഗം കുളിക്ക് ”.
“ഇല്ല എനിക്ക് കുളിക്കണ്ട”.
അദ്ദേഹത്തോട് ഇന്ന് തോല്‍വി സമ്മതിച്ചാലും എന്റെ മാനം മറ്റുള്ളവരുടെ മൊബൈല്‍ ക്യാമറകള്‍ ഒപ്പിയെടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല. പുറത്തേക്കിറങ്ങി അദ്ദേഹത്തിന്റെ അടുത്തെത്തി ഞാന്‍ പറഞ്ഞു-
“വേണ്ടാ... ഞാന്‍ കുളിക്കുന്നില്ല. ഇന്ന് നിങ്ങള്‍ എന്നെ സഹിക്ക്”
പതിയെ കിടക്കയില്‍ കിടന്നു. എന്താവും ഇതിനൊക്കെ പരിഹാരം?. ചിന്തകള്‍ ആല്‍ബെര്‍ട്ട് ഐന്‍സ്ടീനെ പോലും വെട്ടിച്ച് കളഞ്ഞു.
ഒളി ക്യാമറകള്‍ വെച്ച് നഗ്നത പകര്‍ത്തുന്ന കഴുകന്മാര്‍ക്ക് ഒരു തിരിച്ചടി വേണം. എന്റെ സ്ത്രീത്വം തിളച്ചു. ഞാന്‍ എന്റെ മനസ്സ് കൊണ്ട് പറഞ്ഞു.
“ഇല്ലെടാ... കഴുകന്മാരെ, സ്ത്രീകള്‍ എല്ലാം മണ്ടികള്‍ അല്ല. നിങ്ങടെ കൊതി മനസ്സിലിരിക്കട്ടെ...” ഇത് കേട്ടാവാം അദ്ദേഹം എണീറ്റു.
“എന്താടീ നിനക്ക്. ശരിക്കും വട്ടായോ... ഇവിടെയൊന്നും ക്യാമറയില്ല. നീ പേടിക്കാതെ..”
ഞാന്‍ അങ്ങോട്ടൊരു ചോദ്യമിട്ടു.
“നിങ്ങള്‍ക്കെങ്ങനെ അറിയും... .ഇല്ല എന്ന്? ”
അദ്ദേഹത്തിന്റെ മിണ്ടാട്ടം വലിഞ്ഞു. ഒളി ക്യാമറകള്‍ വഴി എടുത്ത ഷോട്ടുകള്‍ ഇന്ന് ബ്ലുടൂത്ത് വഴിയും ഇന്റര്‍നെറ്റ് വഴിയും വരുന്നത് കാണുമ്പോള്‍ ശരിക്കും അറച്ച് പോയിട്ടുണ്ട്.
ക്യാമറ വെച്ച് സീന്‍ എടുക്കുന്ന ഇവരും ഒരമ്മക്ക് പിറന്ന മക്കളല്ലേ.... എന്ന് സംശയത്തോടെ പറഞ്ഞിട്ടുണ്ട് .
അവര്‍ക്കും അമ്മയും പെങ്ങളും ഇല്ലേ..? എന്ന സംശയം ബാക്കി നില്‍ക്കേ.. അദ്ദേഹം എന്നോട് പറഞ്ഞു
“നമുക്ക് മടക്കയാത്രക്ക് സമയമായി. പോകാനുള്ള സാധനങ്ങള്‍ പാക്ക് ചെയ്തോളൂ”
ഹോ... മനസ്സിന് അല്‍പം ആശ്വാസം. മടക്കം ആയല്ലോ.. എല്ലാ സാമഗ്രികളും പാക്ക് ചെയ്ത് തുടങ്ങി. ബ്ലാങ്കറ്റും ഡ്രെസ്സും ടെന്റും എന്ന് വേണ്ട ബാത് റൂമിനുള്ള സെറ്റപ്പ് ഒഴികെ എല്ലാം റെഡി. മനസ്സ് അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നു, എന്താണ് ഒരു പോം വഴി . അതിനിടയിലാണ് അദ്ധേഹത്തിന്റെ മൊബൈല്‍ ശബ്ദിച്ചത്. താഴേ വണ്ടി റെഡിയാണെന്ന്. ഞങ്ങള്‍ ധൃതിയില്‍ ഇറങ്ങി. വണ്ടി കയറി. നീണ്ട പാതകള്‍ പിന്നിലേക്ക് നീക്കി വണ്ടി പറന്നു. എവിടെയൊക്കെയോ എത്തിപ്പെടാന്‍ ചീറി പായുന്ന വാഹനങ്ങള്‍. വെള്ളിയാഴ്ച ആയതിനാല്‍ അടഞ്ഞ് കിടക്കുന്ന കട കമ്പോളങ്ങള്‍. വിശാലമായ മരുഭൂമി. കിലോമീറ്ററുകള്‍ കവച്ചുവെച്ച് യാത്ര ലക്ഷയത്തിലേക്ക് കുതിച്ചു. അപ്പോഴാണ് ചെറിയ മകള്‍ക്ക് മൂത്രശങ്ക. പതിയെ അദ്ദേഹത്തിന്റെ ചെവിയില്‍ മന്ത്രിച്ചു. ഇനിയെന്ത് ചെയ്യുമെന്ന രൂപത്തില്‍ അദ്ദേഹം നോക്കി. ഈ പരന്ന മരുഭൂമിയില്‍ എങ്ങനെ?. അദ്ദേഹം എന്നെ ആശ്വസിപ്പിച്ച് പറഞ്ഞു. അവള്‍ ചെറുതല്ലേ നീ ആ മണലില്‍ മറഞ്ഞ് നിന്ന് ചെയ്തു കൊട്.
ഒരു ഉറച്ച തീരുമാനം എടുത്ത എന്റെ മുഖം കണ്ട് അദ്ദേഹം ചോദ്യ ചിഹ്നം കണക്കെ നോക്കി. കൈകൊണ്ടു വഴിയുണ്ട് എന്ന ആക്ഷന്‍ കൊടുത്തു. വണ്ടി നിര്‍ത്തി ഡിക്ക് തുറന്ന് കുട്ടികള്‍ക്ക് വെയില്‍ കൊള്ളാതെ പുറത്ത് കളിക്കാനുള്ള ടെന്റ് പുറത്തെടുത്തു. ചോദ്യ ചിഹ്നത്തോടെ അദ്ദേഹത്തിന്റെ മുഖം. അഞ്ചാറു പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ടെന്റിന്റെ അടിവശത്തെ തുണി കത്രികകൊണ്ട് അറുത്ത് മാറ്റി. ഇപ്പോള്‍ നിവര്‍ത്തിയാല്‍ താഴെ തറകാണും. ഞാന്‍ ഒരു കുപ്പി മിനറല്‍ വാട്ടറും കയ്യിലെടുത്ത് മരുഭുമിയില്‍ ടെന്റ് നിവര്‍ത്തി അവളെയും കുട്ടി ഉള്ളില്‍ കടന്നു വാതിലടച്ച് കാര്യം സാധിച്ചു.
അപ്പോഴാണ് ഓര്‍ത്തത് വലുതും ചെറുതും ടെന്റിന് തിരിച്ചറിവില്ലല്ലോ. ഇനിയൊരു അവസരം വരുമ്പോള്‍ ഇത് നമുക്കും ഉപയോഗമാകുമല്ലോ.. ഒളിക്യാമറകളെ... നിങ്ങള്‍ക്ക് പാതി വിട.
പുറത്തിറങ്ങുമ്പോള്‍ യുദ്ധം കഴിഞ്ഞ് വരുന്ന ജാന്‍സീ റാണിയുടെ പോലെയുള്ള എന്റെ തലയെടുപ്പ് കണ്ട് അദ്ദേഹം വെറുതെ എങ്കിലും പറഞ്ഞു
“നീ തന്നെയാ ജയിച്ചത് ..”
അതെ കാണിച്ച ദൈര്യവും ,പറഞ്ഞത് എല്ലാം സത്യം ആണ്... അതെ കാണിച്ച ദൈര്യവും ,പറഞ്ഞത് എല്ലാം സത്യം ആണ്... പക്ഷെ എനിക്ക് ചിരിവന്നു...
ReplyDelete:) ...ഇത്രയും പേടിക്കണോ.....സസ്നേഹം
ReplyDeleteഅതെ സാബി തന്നെ ജയിച്ചത്.
ReplyDeleteഇത് വായിച്ചപ്പോഴാണ് ഞാന്‍ ഒരു കാര്യം ഓര്‍ത്തത്
ReplyDeleteകഴിഞ്ഞ ആഴ്ച എന്റെ മൊബൈല്‍ ഷോപ്പില്‍ പുതിയ ഫോണ് കള്‍ക്ക് ഓര്‍ഡര്‍ എടുക്കാന്‍ വന്ന രണ്ടു hongong പൌരന്മാര്‍
അവരുടെ പുതിയ പ്രോഡക്റ്റ് നെ കുറിച്ച് പരിചയപ്പെടുത്തി. ഒരു പേന ,ഇതിന്റെ മുന്ഭാഗത്ത് ഒരു ചെറിയ സുഷിരത്തിലുള്ള ക്യാമറ, പേന കയ്യിലെടുത്തു തിരിച്ചും മാര്‍ച്ചും നോക്കിയ എനിക്ക് അങ്ങിനെ ഒരു ക്യാമറ അതിലുണ്ടെന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല . എന്റെ സംശയം കണ്ടിട്ട് അവര്‍ എന്നോടെ മെമൊറി കാര്‍ഡ് ആവശ്യപ്പെട്ടു . ഞാന്‍ എന്റെ മൊബൈല്‍ ഫോണിലെ മേമോരി അവര്‍ക്ക് കൊടുത്ത് .അവര്‍ പെന്‍ തുറന്നു മേമോരി അതിനുള്ളില്‍ വെച്ച് . എന്നിട്ട അവേരി ലോരാളുടെ പോക്കെറ്റില്‍ സാധാരണ പെന്‍ വെക്കുന്നത് പോലെ വെച്ച് . രണ്ടു മിനുട്ട് കഴിഞ്ഞു മേമോരി തിരിചെല്പിച്ചു .മേമോരി മൊബൈല്‍ ഇട്ടു നോക്കിയ നാന്‍ ശരിക്കും അമ്പരന്നു . എന്താ ക്ലാരിറ്റി. ശബ്ദവും drishyavum
ജാഗ്രത.......... ഇനി ബാത്രൂമില്‍ കയറുമ്പോള്‍ avide yulla ethenkilum vasthrathinte പോക്കെറ്റില്‍ ഒരു pennu koodiundo ennu nokkuka
(google malayalam translator udakki
പേടിക്കാതെ പുറത്തിറങ്ങാന്‍ വയ്യ എന്നാ അവസ്ഥ.
ReplyDeleteടെക്നോലോജിയുടെ നല്ല വശങ്ങള്‍ ഉപയോഗിക്കാതെ ചീത്ത വശം ഉപയോഗിക്കുന്നവരുടെ കാലം ഒരിക്കലും തീരുമെന്ന് തോന്നുന്നില്ല.
ഇതിനൊക്കെ എന്താ പോംവഴി എന്ന് ആലോചിക്കാന്‍ തുടങ്ങിയാല്‍ പ്രാന്താവും. എല്ലാ അനിയത്തിക്കുട്ടികള്‍ക്കും ഈശ്വരന്‍ തുണയുണ്ടാകണേ എന്ന പ്രാര്‍ത്ഥന മാത്രം.
അയ്യേ..പറ്റിച്ചേ...
ReplyDeleteനമ്മൾ ഇത്തരം ഒളിക്യാമറാ പ്രാന്തന്മാരെ പേടിച്ച് എവിടെ പോയി ഒളിയ്ക്കും? എന്തെല്ലാം വേണ്ടെന്നു വെയ്ക്കും?
ReplyDeleteസാബിയുദേത് തന്നെയാണ് ഓരോ സ്ത്രീയുടെയും മാനസികാവസ്ഥ...ടെക്നൊളജിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..ഫാതിമയായി മേരിയായി ദ്രൗപതിയായി നാം സ്ത്രീകളെ എന്ന് കാണുന്നോ അന്ന് മാത്രമേ നമ്മുടെ സ്ത്രീകൽ രക്ഷപ്പെടൂ......
ReplyDeleteസാബീ ഈ ഐഡിയ കൊള്ളാലോ...:) പിന്നെ അറബു നാട്ടിലും ഈ ഒളിക്യാമറയെ പേടിക്കണോ....??
ReplyDeletesabi....full mark
ReplyDeleteനല്ല വിവരണം.
ReplyDeleteനല്ല പിതൃക്കളെ ലഭിക്കാതെ പോയ ഭാഗ്യശൂന്യര്‍ നിങ്ങളുടെ മുന്നില്‍ തോറ്റിരിക്കുന്നു.....
നന്നായിരിക്കുന്നു. ഒളി കാമറകളെ പേടിച്ചു കൊണ്ടുള്ള ജീവിതം. അപചയം കീഴടക്കിയ കാലത്തു ഒളി കാമറകള്‍ക്ക് അതിര്‍ വരബുകളില്ലല്ലോ... ഗള്‍ഫിലും കാണാം.
ReplyDeleteഅഭിനന്ദങ്ങള്‍..
Hashimܓ to me
ReplyDeleteshow details 2:27 PM (1 hour ago)
എല്ലാവര്‍ക്കും ഇതുപോലെ ജയിക്കാന്‍ കഴിയട്ടെ
മുള്ളാന്‍ പോലും ഭയക്കേണ്ട സാഹചര്യം ഉണ്ടാക്കി എടുത്ത ഈ ശാസ്ത്രീയ സാങ്കേതിക കുതിപ്പ് മനുഷ്യനെ തന്നെ തിന്നൊടുക്കുന്ന കാലം വരാതിരിക്കട്ടെ..
സ്വകാര്യത ഇല്ലാത്ത ജീവിതം മരണ തുല്യം..!!!
നല്ല ബുദ്ധി തന്നെ .. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട...!
ReplyDelete@ ജാസ്മിക്കുട്ടി...
അറബ് നാട്ടിലും ഒളിക്യാമറയേ പേടിക്കണം കെട്ടോ... ഇവിടയും ഒരുപാടുണ്ട്...
നന്നായി... ബട്ട് എല്ലാ ഇടത്തും ഇങ്ങനൊരു ബുദ്ധി ജയിക്കുമോ....?
ReplyDeleteഎങ്കിലും സ്വയം സൂക്ഷിക്കാന്‍ എപ്പോഴും ജാഗ്രത പാലിക്കുന്നവര്‍ക്ക് ദൈവം ഒരു വഴി എങ്കിലും തുറന്നു തരാതിരിക്കില്ല്ല....
സമയോചിതമായ നല്ലൊരു പോസ്റ്റ്.
ReplyDeleteസ്വന്തം സ്വകാര്യത നഷ്ട്ടപ്പെട്ട കാലഘട്ടത്തിലാണല്ലോ നമ്മളിപ്പോ ജീവിക്കുന്നെ..
എവിടെയും എന്തിനെയും ആരെയും നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്ന ഒരു അവസ്ഥ!
സ്ത്രീക്ക് എവിടെയായാലും സുരക്ഷയില്ലാ.....
ഏതായാലും സബീടെ ഐഡിയ കൊള്ളാം.. :)
ഇനി മുതല്‍ യാത്ര പോവുമ്പോള്‍ കുളി നിര്‍ത്തിവെച്ചു പാംബെഴ്സ് ഉപയോഗിക്കേണ്ടി വരുമോ..?
പരിഹാരം ഇല്ലാത്ത വിഷയമാണിത്. തെമ്മാടികളുടെ ലോകം.
ReplyDeleteപോസ്റ്റ് നന്നായി
അപ്പോളിനി ടെന്റും കൊണ്ട് നടന്നാ മതി.ധൈര്യമായി ഏത് ബാത്ത് റൂമിലും കയറാം. ഇതിന്റെ ഒരു പോര്‍ട്ടബില്‍ (ഫോള്‍ഡിങ്ങ് കുട മാതിരി) ടൈപുണ്ടാക്കി മാര്‍ക്കറ്റ് ചെയ്താലോ എന്നാലോചിക്കാം .പാര്‍ട്ണറായി ഹംസയെ കിട്ടുമോ എന്നു നോക്കട്ടെ.
ReplyDeleteവെള്ളം വെള്ളം സര്‍വത്ര ..തുള്ളി കുടിക്കാന്‍ ഇല്ലത്രെ ..
ReplyDeleteകടലില്‍ വീണ പരുവത്തില്‍ ആണ് നമ്മള്‍ അല്ലെ..സാബി
എഴുതിയത് ഗൌരവത്തില്‍ ആണെകിലും ഗതി കേടു ഓര്‍ത്തപ്പോള്‍ ചിരിച്ചു പോയി.ആ ടെന്റിനു സിപ് ഇല്ലാത്തത് ആയിരുന്നോ? അത് കീറി കളയണ്ടായിരുന്നു.എന്തായാലും ഒരെണ്ണം കൂടെ നാട്ടിലേക്കും കൊണ്ടു പൊക്കോ.പക്ഷെ സൂഷിച്ചോ.ഒരു പ്രാവശ്യം കണ്ടാല്‍ അതിനും
കിഴുത്ത ഇടുന്ന ഇനം ആണ് ഇപ്പോള്‍ അവിടെ..ഹ..ഹ..
ഐഡിയ കൊള്ളാം
ReplyDeleteഇങ്ങനെയൊക്കെ പേടിച്ചാൽ ഇപ്പോഴത്തെ കാലത്ത് ജീവിക്കുന്നതെങ്ങനെ,..
ReplyDeleteഎന്തായാലും ഒരു ശ്രദ്ധ ഉണ്ടാകുന്നത് നല്ലത് തന്നെ,
കീപ്പിറ്റപ്പ്.
ഒളിക്യാമറകള്‍ ഇന്ന് മനുഷ്യനെ വല്ലാതെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. മുന്‍പൊരിക്കല്‍ ഒരു പ്രവാസി നാട്ടില്‍ വന്ന് വിവാഹം കഴിച്ച് ഏതോ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഹണിമൂണൊക്കെ കഴിഞ്ഞ് ഭാര്യയെ നാട്ടില്‍ ആക്കി വിരഹ വേദനയുമായി മണലാരണ്യത്തില്‍ കഴിയുന്ന സമയം കൂട്ടുകാര്‍ കൊണ്ട് വന്ന വീഡിയോ സീഡീയില്‍ തന്റെയും ഭാര്യയുടേയും മധുവിധുവിന്റെ രംഗങ്ങള്‍ കണ്ട് പ്രാന്ത് പിടിച്ച അവസ്ഥ എവിടെയോ വായിച്ച ഓര്‍മ്മ.. ഇത്തരം സാഹചര്യങ്ങളില്‍ ഇനിയും വിജയിക്കാന്‍ കഴിയട്ടെ.
ReplyDeletesaaസാബി നിങ്ങൾ എവിടെയാ യാത്ര പോയതു ഈ പരഞ്ഞതു നാട്ടിലൊന്നും അല്ലാല്ലോ ? സൌദിയിൽ അങ്ങനെ ഒന്നും ഉണ്ടാവില്ല .നാട്ടിലാണങ്കിൽ പേടിക്കണം ...
ReplyDeleteഇതു ചുമ്മ ഒരു പൊസ്റ്റിനു വെണ്ടി സാബി ഉണ്ടാക്കിയ ഒന്നല്ലേ ..?
ഹയ്യോ ....ഹയ്യോ
Pears സോപ്പാ ഉപയോഗിക്കുന്നതല്ലേ?
ReplyDelete(കണ്ണൂരാനും Pears തന്നെ ഉപയോഗിക്കുന്നത്)
സാബി ഒഴുക്കുള്ള ഭാഷയില്‍ കാലികപ്രസക്തമായ ഒരു പ്രശ്നം അവതരിപ്പിച്ചു.
ReplyDeleteസൗദി അറേബ്യയില്‍ മക്ക , മദീന തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പക്ഷേ ഇത്തരമൊരവസ്ഥക്ക് സാധ്യത ഉണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
ഇവിടെ ഹോട്ടലുകളില്‍ വലുതാവട്ടെ ചെറുതാവട്ടെ ഏതു സമയത്തും പരിശോധനാ സ്ക്വാഡുകള്‍ കയറിയിറങ്ങും. ലിഫ്റ്റ്,ഫയര്‍ സേഫ്റ്റി,ഹോട്ട് വാട്ടര്‍ തുടങ്ങി അടുപ്പും കല്ല് വരേ ചെക്ക് ചെയ്തേ അവര്‍ പോകൂ..എന്റെ അറിവില്‍ ഈ നഗരങ്ങളില്‍ ഇത്തരം അനാശ്യാസ്യത വളരെ കുറവാണു എന്നാണു.
പിന്നെ ലൈറ്റ് ഓഫ് ചെയ്ത് കുളിക്കാനുള്ള ഒരു സാധ്യത ഉണ്ടായിരുന്നില്ലേ..
അതോ നൈറ്റ് വിഷന്‍ കാമെറയുണ്ടാവുമോ എന്നു ഭയന്നോ...?
എന്തായാലും നമ്മുടെ അമ്മപെങ്ങന്മാരേ കുളിക്കാന്‍ കൂടി സമ്മതിക്കാത്തിടത്തേക്കുള്ള
സാങ്കേതികതയുടെ ഈ വളര്‍ച്ച കാണുമ്പോള്‍ എല്ലാ തട്ടു തരികിട ഗാഡ്ജെറ്റുകളും ഉണ്‍ടാക്കി ഇങ്ങോട്ട് കയറ്റിയയക്കുന്ന എന്റെ ചൈനേ നിന്നെ പിടിച്ച് ഒരുമ്മ തരാന്‍ തോന്നുന്നു!
ഭയങ്കര ബുദ്ധി തന്നെ...
ReplyDeleteനെറ്റില്‍ മിക്കവാറും വെറും 15 ഡോളറില്‍ താഴെ വിലയുള്ള സ്പൈ ക്യാമറകളുടെ പരസ്യം കാണാം. ഇതും വാങ്ങി താളിയുമൊടിക്കുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. അതിനെ നേരിടാനുള്ള വഴി ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു.
ReplyDeleteരണ്ടു ദിവസം മുമ്പിത് വായിച്ചിരുന്നെങ്കില്‍ ഞാനും ഒരു കുഞ്ഞു ടെന്‍റ് വാങ്ങിയേനെ..
ReplyDeleteസാഗര്‍ ഹോട്ടല്‍ സംഭവം അറിയാമല്ലോ,,അതിനുശേഷം കോഴിക്കോട് പോയാല്‍ ടോയിലെറ്റുകളെ പേടിയാണ്.
ഷോപ്പുകളിലെ ഡ്രെസ്സിങ് റൂമുകള്‍ പണ്ടേ ഉപയോഗിക്കാറില്ല,പാകാമായില്ലെങ്കില്‍ പിന്നീട് വന്നു മാറ്റി വാങ്ങും.
പറഞ്ഞു വന്നത് ടെന്‍റിനെ കുറിച്ച്.മിനിഞ്ഞാന്ന് കോഴിക്കോട് ഫോക്കസ് മാളിലെ ഒഡീസ്സിയില്‍ കേറി മലയാളം ബുക്കുകള്‍ മഷിയിട്ടു തിരയുകയാണ് ഞാന്‍,മോള്‍ ഗ്രീടിംഗ് കാര്‍ഡുകളില്‍ മതിമറന്നും,
നോക്കുമ്പോള്‍ നെച്ചു(ചെറിയ മോന്‍)വിനെ കാണുന്നില്ല.വലിയ ഷോപ്പാണ്.തിരഞ്ഞു ചെന്നപ്പോഴുണ്ട് അവനൊരു കുഞ്ഞു ടെന്ടിനകത്ത്.
അപ്പോഴത്തെ ദേഷ്യത്തിന് അവനെ ചെവിക്കു പിടിച്ചു പുറത്തിറക്കി.ഒരു ഫോട്ടോ എടുക്കാമായിരുന്നുന്നു ഇപ്പൊ തോന്നുന്നു.
എന്താ ചെയ്യുക ഒളി കുളി ക്യാമറ .... നാം ശ്രദ്ധിക്കുക അത്ര തന്നെ
ReplyDeleteIt is a fact too surprising that those who install secret cameras on others are day light gentlemen with power, might and a face mask of dignity. True they got mothers and sisters and god only knows whether they have installed cameras on their sisters bed rooms later to watch with good(or bad) like minded friends. I think they may sell even their sisters bed room scenes to Malasia, Singapore to live a life in star comforts. You may find near you many such day light gentlemen and it is difficult for ordinary citizens to identy them or to find an escape route from them. We can only scream at them like the way you did as they respect not their mother's or sister's wombs. They are capable of installing satellite lenses and your tents will not be of any use in such missions.
ReplyDeleteGod can only protect us from these evil minded humans who install cameras and watch other human beings in dressing/bed rooms.
Pray god to protect your daughter from secret cameras and satellite lenses.
Ajay..
സംഗതി കൊള്ളാം...
ReplyDeleteഎന്നാലും ഇത്ര പേടിക്കണൊ ഗൾഫിൽ...?
കോലം കെട്ട ഈ കാലത്തിന്‍റെ ഓരോ കുണ്ടാമണ്ടികള്‍ അല്ലാതെന്തു പറയാന്‍ ..?
ReplyDeleteസാബിയാരാ മോള്...സമ്മതിച്ചിരിക്കുന്നു...
ReplyDeleteഞാനായിരുന്നെങ്കില്‍ ഒരു കൊക്കകോള കുപ്പിയില്‍ കാര്യം സാധിച്ചേനെ....
ഗൌരവതരമായ,കാലികമായ ഒരു പോസ്റ്റ് സാബീ... എല്ലാ സാങ്കേതികത പുരോഗതിയും മനുഷ്യനന്മയാണ് ലക്‌ഷ്യം ഇടുന്നതെങ്കിലും അതിന്റെ തെറ്റായ രീതിയില്‍ ഉള്ള ഉപയോഗത്തിനാണ് കൂടുതല്‍ പ്രചാരം ലഭിക്കുന്നത്.ഒരുപക്ഷേ, അതിന്റെ ഉപജ്ഞാതാവ് ഒരിക്കല്‍പ്പോലും ചിന്തിക്കാത്ത രീതിയില്‍..!
ReplyDeleteഇവിടെ മാനുഷികമൂല്യങ്ങള്‍ നശിച്ച, ധര്‍മാധര്‍മങ്ങള്‍ തിരിച്ചറിയാനാവാത്ത ഒരു തലമുറ വളര്‍ന്നു വരുന്നു, ആ തലമുറയില്‍ നിന്നും മറ്റെന്താണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത്? അതിനു കാരണക്കാരും നമ്മളൊക്കെ തന്നെയല്ലേ...?
സാബിയുടെ ഈ പ്രായോഗിക പരീക്ഷണം മറ്റുള്ളവര്‍ക്ക് ഒരാശ്വാസം തന്നെ... നമുക്ക്, നമ്മുടെ വീട്ടിലുള്ളവര്‍ക്കു സംഭവിക്കാത്തിടത്തോളം കാലം ഇതൊക്കെ വെറുമൊരു തമാശയായി പലര്‍ക്കും തോന്നിയേക്കാം... പല പ്രതികരണങ്ങളും അങ്ങിനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
സാങ്കേതിക പുരോഗതി മനുഷ്യനിത്ര ഭാരമാവുന്നതെന്ത്..?
ReplyDeleteസൂക്ഷ്മത്തിലും,അതിസൂക്ഷ്മമായ ഒളികേമറകള്‍ക്ക് മുകളില്‍ അതിശക്തവും ഈ അണ്ഡകടാഹം മുഴുവന്‍ പകര്‍ത്താനും കഴിവുറ്റ കേമറ മറഞ്ഞിരിപ്പുണ്ടെന്ന സത്യം ആരുമോര്‍ക്കുന്നില്ല..!
തലമറന്നെണ്ണ തേക്കുന്ന ലോകം,പുരോഗതിയെ നേരാം വണ്ണം വിനിയോഗിക്കാതെ ദുര്‍വിനിയോഗം ചെയ്യുന്നു..
സാബീ,ലോകം അനുസ്യൂതം മുന്നോട്ട് തന്നെ..എന്നാലീ മുന്നോക്കം ഫലത്തില്‍ പിന്നോക്കം തന്നെ..!
നല്ല വിവരണം. ഈ മുന്‍കരുതലുകള്‍ എപ്പോഴും ഉണ്ടാവട്ടെ.......
ReplyDeleteകുഞ്ഞേച്ചി പറഞ്ഞത് ഒരു വലിയ പോയിന്‍റ് ആണ്. നമുക്കോ നമുക്ക് വേണ്ടപ്പെട്ടവരുടെയോ നേര്‍ക്ക് സംഭവിക്കും വരെ ഇത് നമുക്ക് ഒരു തമാശയാവും...!
ReplyDelete"ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവെനെന്നു തോന്നും"
ReplyDeleteഎന്നൊരു ചൊല്ലുണ്ട്. മനസ്സില് ആ കേമറ ഇരുന്നു വട്ടം കറങ്ങുന്നത് കൊണ്ടായിരിക്കാം എല്ലായിടത്തും അത് ദര്‍ശിക്കാനുള്ള ത്വര വന്നത്.
എന്നാല്‍ ശാസ്ത്രത്തിന്റെ ഈ ചെറിയ കണ്ടുപിടിത്തം നമ്മുടെ കുടുംബവ്യവസ്ഥയെ എത്രമേല്‍ ദുസ്വാധീനിച്ചിട്ടുണ്ട് എന്നത് നാം ദിവസവുംകണ്ടുകൊണ്ടിരിക്കുന്നു.ആത്മഹത്യകള്‍,കൊലപാതകങ്ങള്‍കുടുംബച്ചിദ്രതകള്‍.....
സ്വകാര്യത എന്നത് ഇന്ന് അസംഭവ്യം.ഒരു ഇടവും സുരക്ഷിതമല്ല. മതിലുകളെ തുളയ്ക്കുന്ന കേമറകള്‍ ഇന്നുണ്ട്. ഒന്നുമില്ലെങ്കിലും ആകാശത്തുനിന്നു ചാര ഉപഗ്രഹത്തിന്റെ കഴുകന്‍ കണ്ണുകള്‍ എങ്കിലും നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്നുണ്ടാവാം...
പ്രസക്തമായ പോസ്റ്റ്.
ഭാവുകങ്ങള്‍ ...
ഈ സമൂഹത്തില്‍ എവിടെയും ഒരു എമര്‍ജന്‍സി exit ആവശ്യമാണ്
ReplyDeleteingane oli camera kond kalikkunavanokke maanasika rogikalaayirikkaanan saadyatha..
ReplyDeleteedayalum kandethiya pariharam kollaam
പരിചിതമല്ലാത്ത സ്ഥലത്തേക്കു യാത്ര പോകുമ്പോള്‍
ReplyDeleteമുന്‍ കരുതല്‍ നല്ലതാ..അവസാനം ദുഖിക്കേണ്ടല്ലോ.
"എന്റെ ഇഷ്ട്ടപെട്ട പിയേഴ്സ് സോപ്പും കയ്യിലെടുത്ത് " - ആ എളിമ എനിക്കിഷ്ട്ടായി ............. ഇഷ്ടപ്പെട്ട പിയേര്‍സ്
ReplyDeleteപോസ്റ്റ് വായിച്ചു,സ്ത്രീകള്‍ ബാത്രൂം ഉപയോഗിക്കുമ്പോള്‍
ReplyDeleteഇപ്പോഴും ലൈറ്റ് ഓഫ് ചെയ്യുക അതാണ് ഏറ്റവും നല്ല മാര്‍ഗം.
വെളിച്ചത്തില്‍ നില്‍ക്കുമ്പോഴാണ് ക്യാമറയില്‍ എല്ലാം പതിയൂ..
പിന്നെ എല്ലാം ഭയന്നു ജീവിച്ചാല്‍ നോ രെക്ഷ..സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട..
ശ്ശൊ! കാമറക്കും പരിഹാരമായോ? പയ്യന്‍സ് ഇനി എന്ത് ചെയ്യും? എല്ലാറ്റിനും പരിഹാരമുണ്ടായിട്ടുന്ദ് ഭൂമിയില്‍. സാബിബാവ ഭംഗിയായി അവതരിപ്പിച്ചു.
ReplyDeleteസാബി, പ്രിചയമില്ലാത്തിടത്തു ഇത്തിരി കൂടുതൽ ശ്രദ്ധിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ചും പെൺകുട്ടികൾ...
ReplyDeleteകാലം അങ്ങിനെയാണല്ലൊ!!!!!!!
ReplyDeleteThis comment has been removed by the author.
ReplyDeleteORU VALIYA STHYAM SAABI PARANJU ......
ReplyDeletekadhayil chila jeevithangalum ondu..
ReplyDeletejeevithathil ingine chila kadhakalum...
കലി കാലം !!!!!!!
ReplyDeleteഇത്തരം മാനസിക രോഗികള്‍ കൂടിക്കൂടി വരുന്ന ഇന്നത്തെ കാലത്ത് , സ്വയംരക്ഷ തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
ReplyDeleteസമകാലീകമായ ഒരു വിഷയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
.അഭിനന്ദനങ്ങള്‍
ഒരു മുന്‍കരുതല്‍ എല്ലാത്തിനും വേണ്ടാതായി വന്നിരിക്കുന്നു, ....
ReplyDeleteഎല്ലാത്തിനും അതിന്റെതായ ദോഷ വശങ്ങളും നല്ല വശങ്ങളും ഉണ്ട് ..ഈ ഒളി കാമറയില്‍ നിന്ന് ഒക്കെ രക്ഷപെടാന്‍ നമ്മള്‍ സ്വയം ബോധവാന്‍മാരാവുക...
ReplyDeletegood
ReplyDeleteഇതൊരു പ്രശ്നം തന്നെയാണ്.
ReplyDeleteഅത്രയ്ക്കൊന്നും സന്തോഷിക്കണ്ട മോളൂ, ടെന്റിന്റെ അകമൊക്കെ ഷൂട്ട് ചെയ്യാന്‍ പറ്റുന്ന അള്‍ട്രാവയലറ്റ് ഒളിക്യാമറകള്‍ എന്നേ ഞങ്ങള്‍ വികസിപ്പിച്ചുകഴിഞ്ഞു? അറേബ്യന്‍ മണലാരണ്യങ്ങളിലെ കള്ളിമുള്‍ച്ചെടികളിലും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. അതുകൊണ്ട് ജാഗ്രതൈ.
ReplyDeleteഈ ഒളിക്യാമറക്കുള്ള പരിഹാര ബദലിന്‍റെ പേറ്റന്റ് വാങ്ങാന്‍ മറക്കേണ്ട കേട്ടോ. പോസ്റ്റ് നന്നായി. കാലിക പ്രസക്തിയുള്ളത്. ഈ വില്ലന്മാരുടെ മനസ്സുകളെ കുളിപ്പിച്ചെടുക്കുകയാണ് സ്ഥായിയായ പരിഹാരം.
ReplyDeleteവളരെ നന്നായിട്ടുണ്ട്.
ReplyDeleteഎനിക്ക് അഭിപ്രായം തന്ന എല്ലാവര്ക്കും നന്ദി
ReplyDeleteസംഭവം കൊള്ളാം.
ReplyDeleteകാലിക പ്രസക്തവും ഉപയോഗ്യവുമായ പോസ്റ്റ്.
അമിതമായ ആകാംക്ഷയും ചിന്തകളും നമ്മുടെ മാനസിക നില തെറ്റിക്കും കേട്ടോ.
കുഞ്ഞി മോള്‍ക്കായി ടെന്‍റ് വിരിച്ചത് ഇത്തിരി അധികമായി പോയില്ലേ എന്നൊരു സംശയം.
എന്നാലും, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ അല്ലേ.