മിഴിനീര്‍. ഇതെന്റെ ലോകം. എന്റെ പ്രിയപ്പെട്ട ലോകം. അക്ഷര കൂട്ടുകള്‍ നിറയുന്ന എന്റെ ഹൃത്തടം ഇടയ്ക്കിടയ്ക്ക് ഞാനിവിടെ തുറന്നുവിടുമ്പോള്‍...
ബുലോകത്തെ ഓരോ വായനക്കാരനും നല്‍കിയ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ എന്നെ സന്തോഷത്തിലും ദുഖത്തിലും അകപ്പെടുത്താറുണ്ട്.
എല്ലാം കഴിഞ്ഞ് യാത്രയാകാനിരിക്കുന്ന രണ്ടായിരത്തി പത്തിനോട് ഞാനും നിങ്ങളും വിടപറയാന്‍ സമയം അടുത്ത് തുടങ്ങി.
ഒരു പുതുവര്‍ഷ കാര്‍ഡിലൂടെയും ഇമെയിലൂടേയും മറ്റുള്ള രീതിയിലൂടേയും നമ്മള്‍ പുതുവര്‍ഷത്തെ അനുമോദിക്കുമ്പോള്‍ നമുക്കും ഈ പുതുവര്‍ഷം ഒരു പുതു ജന്മം ആക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബൂലോകം നമുക്ക് ഗൂഗിള്‍ തന്ന ഒരു വലിയ സംഭാവനയാണ്. നന്നായി എഴുതുന്നവരും എഴുതി തുടങ്ങുന്നവരും എഴുത്തറിയാതെ മറ്റുള്ളവര്‍ എഴുതുന്നത് കണ്ട് ബ്ലോഗിങ്ങിനോട് ഉള്ള അമിത താല്പര്യം കാരണം ബ്ലോഗില്‍ എത്തിപ്പെട്ടവരും നമുക്കിടയില്‍ ഉണ്ട്. ആണോ, പെണ്ണോ, വയസ്സനോ, വയസ്സിയോ, ചെറുപ്പമോ, കൌമാരമോ, എന്നുള്ള വകതിരിവില്ലാതെ നമുക്ക് എല്ലാവരേയും ബ്ലോഗര്‍ എന്ന നിലയില്‍ മാത്രം കാണാന്‍ കഴിഞ്ഞാല്‍ അതാകും നല്ലതെന്ന് തോന്നുന്നു.
എന്റെ ഈ ഒരുവര്‍ഷത്തെ അനുഭവം എന്നെ ഒരുപാട് പഥങ്ങളിലൂടെ സഞ്ചരിപ്പിച്ചു. പരസ്യമായും രഹസ്യമായും എന്നെ കല്ലെറിഞ്ഞവരുണ്ട്. നിങ്ങള്‍ക്കും ഇങ്ങനത്തെ അനുഭവങ്ങള്‍ ഉണ്ടായോ ഇല്ലാതേയോ ഇരിക്കാം. ഇല്ല ഞാന്‍ തളര്‍ന്നില്ല കാരണം എഴുത്ത് ഞാന്‍ എന്റെ ജീവനോടൊപ്പം സ്നേഹിക്കുന്നു. ബൂലോകത്ത് ഞാന്‍ വായിക്കുന്ന രചനകള്‍ എന്റെ മനസ്സിന് പിടിച്ചെങ്കില്‍ ഞാന്‍ അത് തുറന്ന് പറയുന്നു. തെറ്റ് കാണുമ്പോള്‍ അറിയുമെങ്കില്‍ തിരുത്തി കാണിക്കുന്നു. പിന്നെ കമന്റ്ബോക്സ് അടച്ചുള്ള എഴുത്ത് എനിക്ക് താല്‍പര്യവും ഇല്ല. ഞാനോ നിങ്ങളോ എഴുതുന്ന എഴുത്തുകള്‍ പ്രൊഫൈലിലോ ഫ്രെണ്ട്ഷിപ്പിലോ നോക്കാതെ വിലയിരുത്തുക. ഒരു ബ്ലോഗര്‍ അവന്റെ സൃഷ്ടികള്‍ പുറത്ത് വിട്ടാല്‍ നിങ്ങള്‍ കഥയില്‍ എഴുതിയ ആനയുടെ കൊമ്പ് എന്തുകൊണ്ട് വളഞ്ഞില്ല, അല്ലെങ്കില്‍ കഥാനായിക എന്തിന് ചിരിച്ചു, ലാസരിക്ക എന്തിന സിഗരറ്റ് വില്‍ക്കുന്നു, അപരിചിതന് ലാസരിക്കാന്റെ പേര് എങ്ങനെ മനസിലായി ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് തക്കതായ മറുപടി പറയാന്‍ അത് എഴുതിയ ആളുകള്‍ക്ക് കഴിഞ്ഞേക്കും ഒരു കഥ മനസ്സില്‍ പതിയുമ്പോള്‍ തന്നേ കഥാപാത്രമായി എഴുതുന്ന ആള്‍ മാറികഴിയുന്നതാണ് എന്റെ അനുഭവം. അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാന്‍ കഴിയും. പക്ഷെ ബ്ലോഗിലൂടെയുള്ള മറുപടികമെന്റുകള്‍ കൂടുതലാവുമ്പോള്‍ സ്വയം മോശം തോന്നുന്നു. ഒരു വായനയോട്/എഴുത്തിനോട് നീതി പുലര്‍ത്തുന്ന ആള്‍ക്ക് ആ രീതിയിലുള്ള കമെന്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറുമുണ്ട്. അല്ലാതെയുള്ള കമെന്റുകള്‍ മറുപടിക്ക് പ്രസക്തമല്ല. ഒരു നല്ല വായനക്കാരനേയും എഴുത്തിനെ സ്നേഹിക്കുന്നവനേയും ഒരു കമെന്റ് കാരനിലൂടെ നമുക്ക് അറിയാന്‍ സാധിക്കും.
ഒരു കഥയോ കവിതയോ ആകട്ടെ എഴുതുന്ന ആളുടെ സകല ജോലിത്തിരക്കിനിടയില്‍ നിന്നും ഉള്ള സമയം കണ്ടെത്തി ബ്ലോഗില്‍ പകര്‍ത്തുന്നതാവാം. അനുഭവം വെച്ച് പറയുന്നു. “വിമര്‍ശനങ്ങള്‍ ആവാം അത് എഴുത്തിനെ വളര്‍ത്താന്‍ അല്ലാതെ തളര്‍ത്തുന്നത് ആവാതിരിക്കുക. ഇല്ലാത്ത കാര്യം പറഞ്ഞു വിമര്‍ശിക്കുമ്പോള്‍ നമുക്ക് എന്ത് നേട്ടം. ഇതൊരു രചനയെ നശിപ്പിക്കലല്ലേ”
എന്‍റെ എഴുത്തുകളിലൂടെ ഞാന്‍ പാവമെന്നോ കുളസ്ത്രീ എന്നോ നല്ലതെന്നോ ചീത്തയെന്നോ വിലയിരുത്തേണ്ടതുണ്ടോ..? ഇല്ലെന്ന് തന്നെ എനിക്ക് തോന്നുന്നു. പ്രൊഫൈല്‍ ചിത്രമോ സ്വഭാവമോ വലിപ്പമോ അവിടെ പ്രസക്തമല്ല. എഴുതുന്നത് കുഞ്ഞു കുട്ടികളാണെങ്കിലും വയസ്സനാനെങ്കിലും കൌമാരക്കാരനാണെങ്കിലും നല്ല എഴുത്തിനെ ബഹുമാനിക്കണം. അപ്പോഴാണ് എഴുത്തുകള്‍ വളരുന്നത്.
നമ്മുടെ വലിയവലിയ എഴുത്തുകാരെ എടുത്ത് നൊക്കൂ... അവരുടെ പുസ്തകങ്ങളിലും മറ്റും വരുന്ന വാക്കുകള്‍ പുതു തലമുറക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തതും കഴിയുന്നതും കാണാം. എന്ന് വെച്ച് നാം കല്ലെറിയുമോ...? അവയെല്ലാം അവരിലെ സര്‍ഗ വാസനയുടേയും ഹൃത്തുടിപ്പിന്റെയും സുഗന്ധമായല്ലേ നാം അതിനെ കാണുന്നത്.
ഈ അടുത്തുണ്ടായ എന്റെ അനുഭവങ്ങള്‍ വലുതാണ്. ഞാന്‍ ആ വ്യക്തികളെ ബഹുമാനിക്കുന്നു. എങ്കിലും പറയാതെ വയ്യ! നല്ലവരായ ഒത്തിരി കൂട്ടുകാര്‍ ഉള്ള ഈ ബൂലോകത്ത് എഴുതി തെളിയാന്‍ ഇനിയും ഒരുപാട് ദുര്‍ഘടമായ വഴികള്‍ താണ്ടണം എന്ന് അറിയാവുന്നത് കൊണ്ടും, എഴുത്തിനെ അമിതമായി സ്നേഹിക്കുന്നത് കൊണ്ടും ഗൂഗിള്‍ ഈ പേജു ഇല്ലാതാക്കുന്നത് വരേയും ബൂലോകത്ത് ഞാന്‍ എഴുതികൊണ്ടേ ഇരിക്കാന്‍ തീരുമാനിച്ചു. എഴുത്ത് വരാതിരിക്കുമ്പോള്‍ ബൂലോകരോട് തുറന്ന് പറയുകയും ചെയ്യാം. എല്ലാ സ്നേഹിതരോടും ഒരിക്കല്‍ക്കൂടി പറയുന്നു ഞാന്‍ ഒരു എഴുത്ത് കാരിയോ വിവരക്കാരിയോ അല്ല. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്നനിലയില്‍ കാണുകയും വിലയിരുത്തുകയും ചെയ്യുക.
പുതു വര്‍ഷം എന്നേയും നിങ്ങളേയും നന്മയുള്ളവരാക്കട്ടെ..!
പിരിയാനിരിക്കുന്ന രണ്ടായിരത്തി പത്തിനോട് സങ്കടത്തോടെ യാത്ര പറയുന്നതിനോടൊപ്പം ഉര്‍ജ്വസ്വലനായി പറന്നെത്തുന്ന രണ്ടായിരത്തി പതിനോന്നിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നല്ല മനസ്സോടെ ഞാനും നിങ്ങളുടെ കൂടെ ഈ ബൂലോകത്ത് ഇനിയും.......
വിമര്‍ശനങ്ങള്‍ പൂമാലയായിക്കണ്ട് ഇനിയും ശക്തമായ ഇടപെടലുകള്‍ ഈ ബൂലോകത്ത് പ്രതീക്ഷിക്കുന്നു. അനുഭവങ്ങള്‍ നല്ല നാളേക്കുള്ള പാഠങ്ങള്‍ ആകട്ടെ എന്ന് ആശംസിക്കുന്നു. വായനയും എഴുത്തിനെയും ഇഷ്ടപ്പെടുന്ന ഒരാളെയും എഴുതി തോല്‍പ്പിക്കുക അസാധ്യമെന്നു നമുക്ക് തെളിയിക്കാം.
ReplyDelete" എഴുത്തിനെ അമിതമായി സ്നേഹിക്കുന്നത് കൊണ്ടും ഗൂഗിള്‍ ഈ പേജു ഇല്ലാതാക്കുന്നത് വരേയും ബൂലോകത്ത് ഞാന്‍ എഴുതികൊണ്ടേ ഇരിക്കാന്‍ തീരുമാനിച്ചു. എഴുത്ത് വരാതിരിക്കുമ്പോള്‍ ബൂലോകരോട് തുറന്ന് പറയുകയും ചെയ്യാം. "
ഈ ആത്മ വിശ്വാസം എന്നും നിലനില്‍ക്കട്ടെ.. പുതു വത്സരം പുതിയ ചിന്താ ധാരകളുടെ ഉണര്‍ത്തു പാടാകാട്ടെ ...
എഴുത്തിനെ അതിരറ്റ് സ്നേഹിക്കുന്ന ഒരു വീട്ടമ്മ...
ReplyDeleteജോലിത്തിരക്കുകള്‍ക്കിടയില്‍ മനനം ചെയ്ത് സ്വരുക്കൂട്ടിയ അക്ഷരങ്ങളില്‍ സ്വയം അലിഞ്ഞ് തന്റെ
കിനാക്കളെ വിരിയിച്ച് എടുക്കുമ്പോള്‍ ബാലിശമായ അഭിപ്രായങ്ങളാല്‍ അവയെ ഊതിക്കെടുത്താതിരിക്കാന്‍ കനിവ് കാണിക്കണം നാം.
വ്യക്തി പരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു പ്രതിഭയുടെ രചനക്ക് മേല്‍ കരിമ്പടം വിരിക്കരുത്.
പ്രതിരോധങ്ങളെ ചെറുക്കാനുള്ള ശക്തി എപ്പോഴും കരഗതമാവാന്‍ എല്ലാ പെണ്‍ എഴുത്തിനും സാധ്യമാവണമെന്നില്ല...
പ്രതിബന്ധങ്ങളെ ചവിട്ടി മാറ്റി മന:ക്കരുത്തോടെ..പുതിയ പാന്ഥാവുകള്‍ വെട്ടിപ്പിടിക്കാന്‍ ഈ പുതുവര്‍ഷം എഴുത്തുകാരിയുടെ മേല്‍ അനുഗ്രഹം ചൊരിയട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു!...
പുതുവത്സരാശംസകൾ
ReplyDeleteThis comment has been removed by the author.
ReplyDeleteസാബിയെ കാര്യമായി ആരോ തെറി പറഞ്ഞോ..?
ReplyDeleteഅല്ലങ്കിൽ പിന്നെ ഇങ്ങനെയോരു പുതുവത്സരവും മാപ്പും എന്തിനാ ?
ഒരു കാര്യം ഞാൻ പറഞ്ഞോട്ടേ..
എഴുത്തു പൊതു വായനക്കായി തുറന്നു വെക്കപെടുന്നവർ എഴുന്നതിനു അവരവർക്കുള്ള സ്വാതന്ത്ര്യം പോലെ വായിക്കുന്നവനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് അതു മനസിലാക്കുക. പൊതുവിൽ എഴുതുന്ന ആൾ വായനക്കാരന്റെ ഏതുതരത്തിലുള്ള വിമർശനവും സ്വീകരിക്കാൻ തയ്യാറായിരിക്കണം. വിമർശനം സ്വീകരിക്കാൻ തയ്യാറല്ലങ്കിൽ എഴുത്തു നിർത്തണം . പ്രശംസയും കല്ലേറും ചീത്തവിളിയും ഒക്കെ എഴുത്തിന്റെ കൂടെയുള്ളതാണു. പുതുവത്സരാശംസകൾ
സാബിറാ സിദ്ദിക്കിനെക്കുറിച്ച് ഒരു പോസ്റ്റ് ഞാൻ എഴുതിയിരുന്നു.” ബ്ലോഗുലകത്തിലെ ചില അനാശാസ്യപ്രവണതകൾ”
ReplyDeleteസാബീ..ഈ ആത്മവിശ്വാസം സാബിയെ ഉയരങ്ങളിലെത്തിക്കും.തീര്‍ച്ച..
ReplyDeleteആശംസകള്‍
ReplyDeleteഎഴുത്തിനെ കാണാതെ എഴുത്തുകാരനെ/കാരിയെ നോക്കി കമന്‍റിടുന്നത് നല്ല നടപടിയാണെന്ന് അഭിപ്രായം എനിക്കുമില്ല.
ReplyDeleteവളരാന്‍ ഉതകുന്ന വിമര്‍ശനങ്ങളെ സുമനസ്സാലെ സ്വീകരിക്കാം .. തളര്‍ത്താനായി പറയുന്ന വിമര്‍ശനങ്ങളെ അതിന്‍റെ വഴിയെ തന്നെ ഒഴിവാക്കുകയും ചെയ്യാം ..
സാബി പറഞ്ഞപോലെ ആണ്‍ പെണ്‍ വിത്യാസവും , വലുപ്പ ചെറുപ്പവും നോക്കാതെ എഴുത്തുകള്‍ക്ക് അഭിപ്രായം പറഞ്ഞാല്‍ അത് എഴുത്തിനെ വളര്‍ത്തും എന്ന് ഉറപ്പാണ്..
സാബിക്കും കുടുംബത്തിനും എന്‍റെ പുതുവത്സരാശംസകള്‍ :)
എഴുതുക എഴുതിക്കൊണ്ടേ ഇരിക്കുക
ReplyDeleteവിമര്‍ശനങ്ങള്‍ പൂമാലയാകട്ടെ
നന്മകള്‍ നേരുന്നു
പുതു വത്സരാശംസകള്‍
This comment has been removed by the author.
ReplyDeleteബ്ലോഗില്‍ എഴുതുമ്പോള്‍ ഇത്തരം വെല്ലുവിളികള്‍ ഉണ്ടാവുമെന്ന് ഇപ്പോഴാണ് മനസിലായത്....സത്യത്തില്‍ ഭയം തോന്നുന്നു..........
ReplyDelete"ഞാനോ നിങ്ങളോ എഴുതുന്ന എഴുത്തുകള്‍ പ്രൊഫൈലിലോ ഫ്രെണ്ട്ഷിപ്പിലോ നോക്കാതെ വിലയിരുത്തുക". ഈ വാക്കുകളെ ഞാന്‍ ആദരിക്കുന്നു. ഏതു ബ്ലോഗിലും കയറി പോസ്റ്റ് കണ്ടയുടന്‍ "അടിപൊളി കിടിലന്‍" എന്നൊക്കെ പറഞ്ഞു ഞാന്‍ കമന്റാറില്ല. നന്നായാല്‍ അഭിനന്ദിക്കും. അപാകതകള്‍ കണ്ടാല്‍ വിമര്‍ശനങ്ങള്‍ സഹിഷ്ണതയോടെ കാണാന്‍മാത്രം സര്‍ഗ്ഗ ശേഷിയുള്ള ബ്ലോഗ്ഗര്‍ ആണെന്ന് തോന്നിയാല്‍ മാത്രം എന്റെ അഭിപ്രായം തുറന്നു പറയും. അല്ലാത്ത പക്ഷം ചിലപ്പോള്‍ മിണ്ടാതെ പോരും. അല്ലെങ്കില്‍ എങ്ങും തൊടാത്ത ഒരു കമന്റ്. ഒരു സൃഷ്ടി വായിച്ചാല്‍ മനസ്സിലാകും സൃഷ്ടി കര്‍ത്താവ് പക്വത വന്ന എഴുത്തുകാരന്‍/കാരി ആണോ അല്ലെ, വിലയിരുത്തലുകളെ എങ്ങിനെ കാണും എന്നൊക്കെ.
ReplyDeleteരണ്ടു തരം വിമര്‍ശകരുണ്ട്. ഒന്ന് വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്‍ശിക്കുന്നവര്‍. അവര്‍ സാബി പറഞ്ഞ പോലെ എഴുത്തിനെ നശിപ്പിക്കും. രണ്ടാമത്തേത് എഴുത്തിനെ ഗൌരവമായി സമീപിക്കുമ്പോള്‍ വായനക്കിടയില്‍ അനുഭവപ്പെടുന്ന "കല്ല് കടികളെ" രചയിതാവിന് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവര്‍. ഒരു എഴുത്തിനെ നല്ല വായനക്കാരാല്‍ വിശകലനം ചെയ്യപ്പെടുന്നത് രചയിതാവിനുള്ള അംഗീകാരമാണ്. ഒരാള്‍ ഏതു പ്രതികൂല സാഹചര്യങ്ങളിലും എഴുത്തിനു സമയം കണ്ടെത്തുകയും സജീവമായി ഈ രംഗത്ത് നിലനില്‍ക്കുകയും ചെയ്യുന്നു എന്നത് ആ വ്യക്തിയിലെ ജന്മസിദ്ധമായ സര്‍ഗ്ഗ വാസനയ്ക്ക് തെളിവാണ്. അവര്‍ തളരില്ല. എഴുതിക്കൊണ്ടിരിക്കും. ഈ പോസ്റ്റില്‍ സാബി കാണിച്ച ആത്മ വിശ്വാസവും അത് തന്നെയാണ് തെളിയിക്കുന്നത്.
ReplyDeleteഎഴുത്തിന്റെ ലോകത്തിലെ അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ചു പെണ്കരുത്തിന്റെ ജ്വലിക്കുന്ന ശബ്ദമായി കൂടുതല്‍ കരുത്താര്‍ജിക്കാന്‍ സാബിബാവ എന്ന എഴുത്തുകാരിക്ക് വരും വര്‍ഷങ്ങളില്‍ സാധിക്കട്ടെ. ഹൃദയം നിറഞ്ഞ പുതു വല്‍സാരാശംസകള്‍.
പോസ്റ്റുകൾക്ക് വരുന്ന അഭിപ്രായങ്ങളെ അതിന്റെ രീതിയിൽ കാണുക.. നല്ലതു പറയുന്നത് അതിലെ നന്മ കണ്ടിട്ടാണെന്നും പോരായ്മകൾ പറയുന്നത് പോരായ്മ കണ്ടിട്ടാണെന്നും മനസ്സിലാക്കി മുന്നേറുക .. വായനക്കാർ പല കാഴ്ചപ്പാടിൽ ഉള്ളവരാണെന്നത് നാം വിസ്മരിക്കാതിരിക്കുക... അടുത്ത വർഷം നന്മ നിറഞ്ഞതാകട്ടെ.. നല്ലത് പറയുമ്പോൾ അതിനെ നാം നെഞ്ചിലേറ്റുന്നത് പോലെ വിമർശനങ്ങളെ പൂമാലയായി കാണാനും നമുക്ക് സാധിക്കട്ടെ.. വിമർശിക്കുമ്പോൾ നാം വളരുകയാണ് ചെയ്യുക അവിടെ നാം ഒരിക്കലും തളരുന്നില്ല ( അക്ഷരങ്ങളെ നാം ആത്മാർത്ഥമായി സ്നേഹിക്കുന്നതു കൊണ്ട് പ്രത്യേകിച്ചും)
ReplyDeleteഅക്ബര്‍ ഭായിയും ഉമ്മു അമ്മാരും പറഞ്ഞത് തന്നെ പറയാനുള്ളൂ ..അങ്ങിനെ തന്നെ , അങ്ങിനെ തന്നെ ...പുതുവത്സരാശംസകള്‍
ReplyDeleteസാബി ഈ എഴുത്തിലെ ഭൂരിഭാഗത്തിനോടും എനിക്ക് തികച്ചും യോജിപ്പാണ്, ഒരു കാര്യത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തട്ടെ..
ReplyDeleteഗൂഗിള്‍ ഈ പേജ് ഇല്ലാത്താക്കിയാലും എഴുതികൊണ്ടിര്രിക്കണം. ഗൂഗിളും കമെന്ടികളും ഇല്ലെങ്കിലും എഴുതാനറിയുന്നവര്‍ എഴുതട്ടെ. എന്റെ വിയോചിപ്പ് മുകളില്‍ പറഞ്ഞ കാര്യത്തില്‍ മാത്രം.
ഒരു പരിധി വരെ വിമര്‍ശനങ്ങളെ പൂചെണ്ടായി കാണുക, പരിധി കഴിഞ്ഞാല്‍ കണ്ണടക്കുക..
പിന്നെ താഴെ കൊടുത്ത ബ്ലോഗു നിരപെക്ഷത വളരെ ഇഷ്ട്ടായി.. ഇതില്‍ സാബിയുടെ കാഴ്ചപ്പാടുതന്നെ യാകും മിക്കവര്‍ക്കും.
"നന്നായി എഴുതുന്നവരും എഴുതി തുടങ്ങുന്നവരും എഴുത്തറിയാതെ മറ്റുള്ളവര്‍ എഴുതുന്നത് കണ്ട് ബ്ലോഗിങ്ങിനോട് ഉള്ള അമിത താല്പര്യം കാരണം ബ്ലോഗില്‍ എത്തിപ്പെട്ടവരും നമുക്കിടയില്‍ ഉണ്ട്. ആണോ, പെണ്ണോ, വയസ്സനോ, വയസ്സിയോ, ചെറുപ്പമോ, കൌമാരമോ, എന്നുള്ള വകതിരിവില്ലാതെ നമുക്ക് എല്ലാവരേയും ബ്ലോഗര്‍ എന്ന നിലയില്‍ മാത്രം കാണാന്‍ കഴിഞ്ഞാല്‍ അതാകും നല്ലതെന്ന് തോന്നുന്നു."
2010 വിടവാങ്ങല്‍ നല്ലൊരു അനുഭവ കുറിപ്പാക്കി തുറന്നുവെച്ച സാബിക്ക്, ഇനിയും ഒരുപാടൊരുപാട് എഴുതാനാവട്ടെ എന്നാശംസിച്ചു കൊണ്ട് നല്ലൊരു പുതുവത്സരാശംസകള്‍..
സാബി, വന്നതും വരുന്നതും വരാന്‍
ReplyDeleteഇരിക്കുന്നത് എന്തും നല്ലതിന് എന്ന് കരുതി
ധൈര്യം ആയി എഴുതുക.കര്‍മം ചെയ്യുക.കര്‍മ ഫലം ലഭിക്കുന്നത് ഇവിടെ നിന്നല്ല എന്ന് വിശ്വസിക്കുക.
പരസ്യമായും രഹസ്യമായും എന്നെ കല്ലെറിഞ്ഞവരുണ്ട്. നിങ്ങള്‍ക്കും ഇങ്ങനത്തെ അനുഭവങ്ങള്‍ ഉണ്ടായോ ഇല്ലാതേയോ ഇരിക്കാം. ഇല്ല ഞാന്‍ തളര്‍ന്നില്ല കാരണം എഴുത്ത് ഞാന്‍ എന്റെ ജീവനോടൊപ്പം സ്നേഹിക്കുന്നു. ബൂലോകത്ത് ഞാന്‍ വായിക്കുന്ന രചനകള്‍ എന്റെ മനസ്സിന് പിടിച്ചെങ്കില്‍ ഞാന്‍ അത് തുറന്ന് പറയുന്നു.
ReplyDeleteസാബി ,എന്തായിത്!
ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞെന്നുവച്ച് ഇങ്ങനെ....
പോട്ടെന്നേ.
നവ വത്സരാശംസകള്‍..
താത്താ വിഷമിക്കണ്ടാട്ടോ ..നമുക്ക് അതൊന്നും കണ്ടില്ലെന്നു വെച്ചാപോരെ , നല്ല വിമര്‍ശനങ്ങള്‍ നമുക്ക് പ്രോത്സാഹനവും അല്ലെ - ഇവിടെ ഇത്രയും പേര്‍ എഴുതിയത് കണ്ടില്ലേ - ഹാപ്പി ന്യൂ ഇയര്‍ ..
ReplyDeleteപുതുവല്‍സരാശംസകള്‍.
ReplyDeleteസന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു. സാബി നല്ലൊരു എഴുത്തുകാരിയാണ്. അതുകൊണ്ട് ഇനിയും ധാരാളം മനോഹരമായ പോസ്റ്റുകള്‍ എഴുതാന്‍ കഴിയും. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ReplyDeleteഎഴുത്ത് തുടരുക, നമ്മളൊക്കെ കൂടെ ഉണ്ടാവും , പുതുവത്സര ആശംസകള്‍
ReplyDeleteപുതുവല്‍സരാശംസകൾ
ReplyDeleteപുതുവല്‍സരാശംസകള്‍
ReplyDeleteജീവിതത്തിലെ നിമ്നോന്നതങ്ങള്‍ കയറിയിരങ്ങുന്നവര്‍ക്കെ നല്ല എഴുത്തുകാരാവാന്‍ കഴിയൂ.
ReplyDeleteമടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടി വേണ്ട എന്ന് പറയുംപോലെ നമ്മുടെ പക്ഷം ശരിയാണെങ്കില്‍ പിന്നെ നാം എന്തിനു മറ്റുള്ള കാര്യങ്ങളില്‍ ആശങ്കപ്പെടണം?
എഴുതിതെളിഞ്ഞ ഒരു ബ്ലോഗറോട് എഴുതിതെളിയുക എന്ന് പറയുന്നതിലെ അസാന്ഗത്യം മനസ്സിലാക്കിക്കൊണ്ട് തന്നെ പറയുന്നു, ചിന്തിച്ചുകൊണ്ടെയിരിക്കുക,എഴുതിക്കൊണ്ടേയിരിക്കുക.കഴിഞ്ഞ ഇന്നലെയെക്കാള്‍ വരുന്ന നാളെ ഭാസുരമായിരിക്കും തീര്‍ച്ച.
വിമർശനങ്ങളെ പോസിറ്റീവ് ആയി കാണുക .
ReplyDeleteധൈര്യം ആയി എഴുതുക, എഴുത്ത് തുടരുക
പുതുവല്‍സരാശംസകള്‍
പുതുവല്‍സരാശംസകള്‍ :)
ReplyDeleteധൈര്യമായെഴുതൂ...
ReplyDeleteവായനക്കാർ ഒപ്പമുണ്ട്!
പുതുവത്സരാശംസകൾ!
ആദ്യമായി പുതുവത്സരാശംസകള്‍ നേരുന്നു.. പിന്നെ എഴുത്തിനെ കുറിചും വിമര്‍ശനങ്ങളൈകുറിച്ചും സാബി എഴുതിക്കണ്ടു.നല്ല അഭിപ്പ്രായങ്ങള്‍ ആത്മവിശ്വാസം കൂട്ടും. നന്മമാത്രം ഉദ്ധേശിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് പോരായ്മകളെ നികത്താനുമാവും. അതിരു കടന്നാല്‍ മനപ്പ്രയാസമുണ്ടാക്കിയേക്കാം.ആത്മവിശ്വാസം കൈവിടാതിരിക്കുക. സമൂഹനന്മക്കുവേണ്ടി എഴുതുക. നന്മയുടെ പക്ഷം നമ്മോടോപ്പമുണ്ടാകും. എല്ലാ വിജയാശംസകളും നേരുന്നു.
ReplyDeleteആരും ആരേയും ബോധ്യപ്പെടുത്താനല്ലല്ലൊ ബ്ലൊഗ് ചെയ്യുന്നതു.. വിമർശനങ്ങൾ കൺസ് ട്രക്ട്ടീവ് ആകുന്നതാണു എപ്പോഴും നല്ലതു എന്നു തൊന്നുന്നു. നല്ല നിരീക്ഷണങ്ങൾ.. പുതുവത്സരാശംസകൾ..
ReplyDeleteഎഴുതുവാന്‍ ഇച്ഛാശക്തി അനുവദിക്കുവോളം എഴുതുക. വായിക്കുക. കമന്റുകളിലെ നന്മകളെ തിരിച്ചറിയുക. തിന്മകളേയും. വിമര്‍ശനങ്ങള്‍ പലപ്പോഴും നമ്മെ നേര്‍വഴിക്ക് നയിക്കും. പിന്നെ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കാതിരിക്കുക. അത് ശരി തന്നെ. സാബിറക്കും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ ഒരു 2011 ആശംസിക്കുന്നു
ReplyDeleteസാബിയുടെ പോസ്റ്റു ഉണ്ടാക്കിയതു സമ്മിശ്ര വികാരം....പ്രതികരണങ്ങളും വായിച്ചു...സാബിയുടെ എഴുത്തുകളുടെ നന്മയെ ഇഷ്ട്ടപെടുന്ന ഒരു പാട് പേരുണ്ട്...അവരില്‍ ഒരാളായി ഞാനും ആശംസകള്‍ നേര്‍ന്നു തടിയൂരുന്നു...!
ReplyDelete“വിമര്‍ശനങ്ങള്‍ ആവാം അത് എഴുത്തിനെ വളര്‍ത്താന്‍ അല്ലാതെ തളര്‍ത്തുന്നത് ആവാതിരിക്കുക.
ReplyDeleteഇല്ലാത്ത കാര്യം പറഞ്ഞു വിമര്‍ശിക്കുമ്പോള്‍ നമുക്ക് എന്ത് നേട്ടം. ഇതൊരു രചനയെ നശിപ്പിക്കലല്ലേ”
ഇല്ലാത്ത കാര്യം പറഞ്ഞു വിഷമിപ്പിക്കുന്നവരെ അവരുടെ പാട്ടിനു വിട്ടേക്കുക...
പിന്നെ വിമര്‍ശനം ..
വിമര്‍ശനങ്ങളില്‍ ഒരിക്കലും തളരാന്‍ പാടില്ല..
എഴുത്തുകാര്‍ക്ക് തന്നിഷ്ട പ്രകാരം എഴുതാന്‍ സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെ വായനാക്കാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ അതിനെ നല്ല രീതിയില്‍ തന്നെ എടുക്കുക.......
അക്ബറിന്റെ അഭിപ്രായത്തോട് 100% ഐകദാര്‍ഡ്യം പ്രഖ്യാപിക്കുന്നു....
ReplyDeleteകാടടച്ചു കല്ലെറിയുന്നവര്‍, ഒരു വാക്ക് പോലും നേരെ ചൊവ്വേ എഴുതാന്‍ കഴിയാത്തവരാണെന്നു മനസ്സിലാക്കുമ്പോള്‍, ഇതൊക്കെ വെറും തമാശയായി എടുക്കാന്‍ കഴിയും...തളത്തില്‍ ദിനേശന്റെ ഒരു ഇന്‍ഫീരിയോറിട്ടി കോംപ്ലക്സ് പോലെ കണ്ടാ മതി....
സാബിയുടെ തൂലികക്ക് പുതുവര്‍ഷത്തില്‍ കൂടുതല്‍ മൂര്‍ച്ചയും ആഴവും കൈവരിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.....
വരാന്‍ വൈകി...പറയാനുള്ളതെല്ലാം എല്ലാവരും പറഞ്ഞു കഴിഞ്ഞു....
ReplyDeleteഎന്തായാലും ഇവിടെ വരെ വന്ന നിലക്ക് ഒന്നും പറയാതെ പോകുന്നത് ശരിയല്ലല്ലോ..
അതു കൊണ്ട്...ഇരിക്കട്ടെ എന്റെ വക ഒരായിരം അല്ലങ്കി വേണ്ട തൊള്ളായിരം പുതുവത്സരാശംസകള്‍...
അല്ലാ ഒരു സംശയം.. ആയിരമാണോ തൊള്ളായിരമാണോ വലുത്...?
ഹി...ഹി...
കമന്റിനു moderation വച്ചാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ സുഹൃത്തെ.
ReplyDeleteവനിതകളുടെ പോസ്റ്റിനു കമന്റുകള്‍ കൂടുതലായിരിക്കും .കമന്റ് എഴുതുന്നവര്‍ ആലോചിച്ചുറപ്പിച്ചു ഒന്നുമല്ല എഴുതുന്നത്. ചിലപ്പോള്‍ ബാളിഷവുമായിരിക്കും .ഒന്നും നോക്കണ്ടാ. എന്റെ ബ്ലോഗില്‍ കമന്റുകള്‍ വളരെ വളരെ കുറവാണ്.
This comment has been removed by the author.
ReplyDeleteപലരും പല രീതിയില്‍ കമന്റും ഏതായാലും നാം പ്രതികരിക്കുന്ന രീതിയാണ് അതിനെ എന്തെല്ലാമോ ആക്കി തീര്‍ക്കുന്നത് അല്ലെ?..അതിനെയെല്ലാം മുഖവിലക്ക് എടുത്തു നാം മതിയാക്കിയാല്‍ നഷ്ട്ടം നമുക്ക് തന്നെ..എന്തേ? ഒരുപാട് സുഹുര്തുക്കളും ..ശത്രുക്കളും ..ആസ്വാദകരും വിമര്‍ശകരും എല്ലാം ഉള്ള ഒരു ബൂലോകം ആണ് ഈ മലയാളം ബ്ലോഗുലകം എന്നത് കൊണ്ട് ഇനിയും തുടരുക.. കമന്റുകള്‍ നമ്മെ വ്യക്തിപരമായി പറയുന്നത് അല്ല..അത് നമ്മുടെ എഴുത്തിനെ വിലയിരുത്തുന്നതാണ് എന്നും കൂടി നാം മനസ്സിലാക്കണം അല്ലെ?..സ്നേഹത്തിന്റെ പുതു വത്സര ആശംസകള്‍ നേര്‍ന്നു കൊണ്ട് .
ReplyDeleteകരുത്തിണ്റ്റെ വാക്കുകള്‍. പ്രൌഢമായ ഒരു 2011 ആശംസിക്കുന്നു!
ReplyDeleteഞാനെന്തു പണിയാ കാണിച്ചത്? ഈ പോസ്റ്റ് വായിക്കാതെ നേരെ കല്ലെറിയാന്‍ പോയി. ഏറ് കഴിഞ്ഞു വന്നപ്പോഴാണ് ഈ പോസ്റ്റ് കാണുന്നത്.ഏതായാലും പത്രത്താളുകളില്‍ അരുന്ധതീ റായിയെയും ഷാഹിനയെയും പോലെ ബ്ലോഗില്‍ സാബിയും ഫേമസ് ആയിപ്പോയി!.എത്ര പേരാ ഇപ്പോള്‍ സാബിയുടെ പോസ്റ്റുകള്‍ വായിക്കുന്നത്. എന്റെ അയല്‍ നാട്ടുകാരിയായതില്‍ ഞാനിപ്പോള്‍ അഭിമാനിക്കുന്നു!.പിന്നെ സന്തോഷ വാര്‍ത്തയെന്താണെന്നു സാബി തന്നെ ഉടനെ പറയും!കാരണം സാബിക്കു ഒളിച്ചു വെക്കാന്‍ കഴിയില്ലയെന്നെനിക്കറിയാം. പിന്നെ ഈ വീമ്പിളക്കലെല്ലാം ബാവ(സിദ്ദീഖ്) കൂടെ തന്നെയുണ്ടെന്നുള്ള ധൈര്യത്തിലല്ലെ?.ഓരോ പോസ്റ്റും അവയ്ക്കുള്ള കമന്റ്റുകളും നിങ്ങള്‍ 2 പേരും നല്ലവണ്ണം ആസ്വദിക്കുന്നുണ്ടാവും,അതിനും വേണം ഒരു ഭാഗ്യം!.സിദ്ദീഖിനോട് എന്റെ പ്രത്യേക അന്വേഷണം പറയാന്‍ മറക്കേണ്ട.
ReplyDeleteവിമർശനങ്ങൾ പൂമാലകളാക്കുക...
ReplyDeleteസധൈര്യം തുടരുക....
പുതുവർഷാശംസകൾ...