പ്രിയപ്പെട്ട എന്റെ വായനക്കാരെ,
എന്റെ ഹൃദയഹാരിയായ ഒരു വീഡിയോ ഞാനിവിടെ സമര്‍പ്പിക്കുന്നു. അത് കാണുക. കേള്‍ക്കുക. അതിന് ശേഷം മാത്രം നിങ്ങള്‍ക്ക് പറയാനുള്ളത് പറയുക. എന്റെ എഴുത്തിനേയും മനസ്സിനേയും എങ്ങോ ഇരുന്ന് സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന, എനിക്ക് ഏറെ പ്രിയപ്പെട്ട ഇവരെ നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു........
ഏകാന്തതയുടെ നിമിഷങ്ങളില്‍ സന്തോഷകരമായ എന്റെ യാത്ര.. ഇന്ന് ഇന്ദീവരം വരെ...
നിങ്ങളും വരുന്നെങ്കില്‍ ഈ വീഡിയോയില്‍ ക്ലിക്കുക. എന്നിട്ട് എന്റെ കൂടെ വന്നാലും.
മതില്‍ കെട്ടിലെ കറുത്ത നെയിം ബോഡിലെ വെളുത്ത അക്ഷരം, ഇന്ദീവരം..!!
മറുവശത്തെ നെയിം ബോഡില്‍ ഒന്‍വി കുറുപ്പ്.
ഞാന്‍ മടിച്ചില്ല. എന്റെ മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന ഗസലുകള്‍ പിറന്ന കൈകള്‍... ഞാന്‍ അങ്ങോട്ട് പ്രവേശിക്കുകയാണ് .
സിമന്റ് കട്ടകള്‍ പാകിയ മുറ്റത്ത്‌കൂടി നടക്കുമ്പോള്‍ ഞാന്‍ അറിയാതെ തന്നെ എന്റെ മനസ്സ് മന്ത്രിച്ചു .
“പ്രിയപ്പെട്ട മാഷെ.... അങ്ങയെ ഞാന്‍ ജീവനോടെ കാണുന്നു. ലോകത്തിന്റെ മായാ കാഴ്ചകളെ വിരല്‍ തുമ്പ് കൊണ്ട് നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിന്റെ ഒരുവശം നമുക്ക് ഗുണകരമാകുന്നില്ലേ.... ഇത്തരം അപൂര്‍വമായ കാഴ്ചകളിലൂടെ”.
നട്ട് വളര്‍ത്തിയ ദേവതാരു ചെടിയുടെ അരികില്‍ നീളമുള്ള ജാലകത്തില്‍ തല ചായ്ച്ച് എഴുത്തെന്ന ലോകം കീഴടക്കിയ കവി മനസ്സ് മയങ്ങുന്നു. പ്രിയപ്പെട്ട സൈഗാളിന്റെ മധുരമുള്ള ഈണം അദ്ദേഹത്തിന്റെ മനസ്സിനെ തൊട്ടുണര്‍ത്തുന്നു. പ്രിയ സൈഗാളിന്റെ ചുവര്‍ ചിത്രത്തിനരികില്‍ വേദനയോടെ നില്‍ക്കുമ്പോള്‍ അത് ശബ്ദിക്കുന്നുവോ എന്ന് തോന്നിപ്പോകുന്നു. സൈഗാളിന്റെ ചിത്രത്തിനരികില്‍ നിന്നും മുറിവേറ്റൊരു മനസ്സുമായി മുന്നോട്ട്.... പേനത്തുമ്പില്‍ നിന്നുതിര്‍ന്ന നീര്‍ മണികള്‍. പിന്നീടൊരു വേദനയുടെ പ്രതീക കാവ്യമായി ഉമ്പായിയുടെ അധരങ്ങളിലൂടെ മധുരമായ ഈണത്തില്‍ അനുവാജകരുടെ ഹൃദയങ്ങളില്‍ പെയ്തിറങ്ങുമ്പോള്‍....
പ്രിയപ്പെട്ട മാഷെ... അങ്ങയുടെ ഗാനങ്ങള്‍ക്ക് മുന്നില്‍ മഞ്ഞുത്തുള്ളികള്‍ പോലെ ഇറ്റിവീഴുന്ന എന്‍റെ എത്രയെത്ര മനോ വ്യഥകള്‍.
അറിയുക പ്രിയ പ്രിയകവി ഹൃദയമേ... അങ്ങയുടെ ഈ വരികള്‍ അനേകായിരം ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നു. ആ മനസ്സിനും കരങ്ങള്‍ക്കും മുന്നില്‍ എന്റെ ഈ എളിയ മനസ്സ് സമര്‍പ്പിക്കട്ടെ......
അങ്ങേക്ക് എന്റെ പ്രണാമം
(യുടുബിന് നന്ദി. ടുബിന്റെ സഹായം വലിയത് തന്നെ..)
കതിനാവെടി ഞമ്മന്റെ വക....
ReplyDeleteചാണ്ടിയുടെ വെടി ഈ പ്രാവശ്യം ഉന്നം തെറ്റിയില്ല..:)
ReplyDeleteസാബീ ഞാനും ഇതില്‍ അലിഞ്ഞു ചേരട്ടെ....എഴുത്ത് മനോഹരം..
ഉമ്പായിയുടെ മനോഹരശബ്ദം കേട്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ അടഞ്ഞു പോയി നിദ്രയിലേക്ക് ....( അല്ലങ്കിലേ ഉച്ചയ്ക്ക് ഉറങ്ങാത്തതിന്‍റെ ക്ഷീണത്തിലാ ) പിന്നെ കണ്ണു തുറന്നപ്പോഴാ കമന്‍റെഴുതുന്നതിനെ കുറിച്ച് ഓര്‍ത്താത്
ReplyDeleteആശംസകള്‍ :)
ആഹ ആ സംഗീത സദ്യ ക്ഷ പിടിച്ചു കേട്ടോ
ReplyDeleteഞാൻ കേട്ടിട്ടുണ്ട് ഈ ഗാനം.ഉമ്പായിയുടെ എത്രയോ ഗസലുകൾ. പഴയ ചലചിത്രഗാനങ്ങൾ ഗസലായി മാറ്റിപ്പാടിiയിരിക്കുന്നത് ഒക്കെയും കേട്ടിരിക്കുന്നു. ബഷീറിനും സോജാ രാജകുമാരി ഇഷ്ടഗാനമായിരുന്നു.
ReplyDeleteപിന്നെ ഇന്ദീവരവും ഒ.എൻ.വി.യും. ഒരു ഗാനരചയിതാവ് എന്ന നിലയിൽ മലയാളത്തിൽ ഒ.എൻ.വി. ഉന്നതനാണ്. ഒരു കവി
എന്ന നിലയിൽ ശരാശരിക്കാരൻ. മലയാള കവിതയിൽ എഴുതിത്തുടങ്ങിയ കാലം മുതൽ ഭാവുകത്വപരിണാമം സംഭവിക്കാത്ത കവി.
പിന്നെ വീട്. വി.കെ. ആദർശ് ഫേസ്ബുക്ക് ചർച്ചയിൽ പറഞ്ഞപോലെ(ജ്ഞാനപീഠം കിട്ടിയപ്പോൾ ഫേസ്ബുക്കിൽ വളരെ ക്രിയേറ്റീവ് ആായ ഒരു ചർച്ച ഞാൻ നടത്തിയിരുന്നു.) ഇന്ദീവരം ഉണ്ടാക്കാൻ ഉപയോഗിച്ച മരം ഉണ്ടായിരുന്നെങ്കിൽ വേറേ 9 വീടുകൾ ഉണ്ടാക്കാമായിരുന്നു. എന്നിട്ട് മരം വെട്ടുന്നതിനെതിരെ കവിത ചമയ്ക്കും. ജീവിതവും ആദർശവും കവിതയും ഒരിക്കലും ലയിപ്പിക്കാത്ത ഒരു ഹിപ്പോക്രാറ്റിക് കവിവ്യക്തിത്വമാണ് ഓ.എൻ.വി.യൂടേത്.
ഉമ്പായീയുടെ ഇരുളിലൊരേകാന്ത വീഥിയിലിന്നലെ എന്നു തുടങ്ങുന്ന ഗസൽ കേട്ടിട്ടുണ്ടോ സാബീ?
സാഹിത്യം തലയില്‍ നിന്നും ഇറങ്ങാത്ത കലാലയ കാലത്ത് ചങ്ങമ്പുഴക്കവിതകളെകുറിച്ച് ചോദിച്ചു കൊണ്ട് സാറിന് എഴുതി.
ReplyDeleteഉടന്‍ വന്നു വിശദമായ മറുപടി. അദ്ദാണ് ONV.
ഇന്നും ആ അഡ്രെസ്സ് ഓര്‍മ്മയുണ്ട്.
ONV KURUPPU
ഇന്ദീവരം
COTTON HILL.
TVM.
നന്ദി. സാബിത്താക്കും കുറുപ്പ് സാറിനും.
(ബ്ലോഗില്‍ സജീവമായി കവിത എഴുതുന്ന ഒരു പെണ്പുലിക്ക് കണ്ണൂരാന്റെ പേരരിയണം. അല്ലെങ്കില്‍ ഇനി പോസ്റ്റ്‌ട്ട വിവരം മെയില്‍ വഴി അറിയിക്കേണ്ട എന്ന് വാശി.
"സ്ഥിരമായി കവിത എഴുതുന്ന നിങ്ങള്ക്ക് ONV യുടെ പേരറിയുമോ"ന്ന് ചോദിച്ചു. ഇല്ലെന്നു ആ വിവരംകെട്ട, ജാഡ മാത്രമുള്ള, പൊങ്ങച്ചക്കാരിയായ ബ്ലോഗിണിയുടെ മറുപടി.
പേരറിയാത്ത കവിയുടെ വഴിയില്‍ കപിത പടച്ചു വിടുന്ന നിങ്ങള്‍ ആദ്യം സാറിന്റെ പേര് പഠിക്കൂ എന്നായി ഞാന്‍. ഇപ്പോള്‍ ബ്ലോഗിണിയെ കാണുന്നില്ല.)
കവിതകളെ കുറിച്ചോ കവികളെ കുറിച്ചോ ഒന്നും അധികം അറിയില്ല ...പക്ഷെ ഈ ഗാനം ഒരു പാട് ഇഷ്ട്ടമാണ് ...മറ്റു ഗസലുകളും .....
ReplyDeleteസാബി നന്ദി ഒരു നല്ല വായനക്കും കേള്‍വിക്കും.ജ്ഞാന്പീതം പുരസ്കാരം
ReplyDeleteപ്രക്യാപിക്കപ്പെട്ട അന്നു ONV അദ്ദേഹത്തെ ദുബായില്‍ നേരിട്ട് കാണാന്‍ ഭാഗ്യം
ലഭിച്ചു.അന്നാണ് എന്‍റെ പാത്തുമ്മയുടെ ആട് വെളിച്ചം കണ്ടതും .പാടുക
സൈഗാള്‍ ....മനോഹരം . .
മഹാ കവികള്‍ പിറന്ന ഭാഷയാണ് മലയാളം ..കവിതാ സാഹിത്യത്തെ വസന്ത പൂര്‍ണമാക്കിയ നല്ല മഹാ കവികള്‍ നമുക്ക് കഴിഞ്ഞു പോയി ..ആ കാലവും കഴിഞ്ഞു ..ഉമ്പായിയുടെ ശബ്ദം എന്നും മാധുര്യമാണ്
ReplyDelete"മാവുകള്‍ പൂത്തു മണം ചുരത്തുന്ന രാവിന്‍ പുരാതനമീ പുരിയില്‍ ..."
"സുനയനെ സുമുഖീ ...സുമവധനെ സഖീ ..."
ഇതെനിക്കിഷ്ട പെട്ട ഉമ്പായിയുടെ ഗസലുകലാണ് ..
സാബിയുടെ വരികളില്‍ ഒഴുകിപ്പോവുന്ന സാഹിത്യ നൌകയുടെ ചാരുതയുണ്ട് ..ഉമ്പായിയുടെ ഗാനങ്ങള്‍ ഇനിയും ഉണ്ടാവട്ടെ ..ആശംസകള്‍ ...
സാബി, ഗസലുകള്‍ എനിക്കും ഏറേ ഇഷ്ടമാണ്. ഉമ്പായി, മലയാളത്തിലെ ഗസല്‍ ചക്രവര്‍ത്തി! ഹൃദയത്തിലേക്കിറങ്ങുന്ന ആ സ്വരം എന്നെ ഏതോ ഒരു മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു..
ReplyDeleteബ്ലോഗില്‍ നിന്നും എന്റെ ആദ്യത്തെ അനുഭവം. നല്ലവണ്ണം രസിച്ചു,, ഗസല്‍ കേള്‍ക്കുന്നത് എനിക്കും ഇഷ്ട്ടമാണ്, ഭാവുകങ്ങള്‍..
ReplyDeleteഈ ഗാനത്തിന്‍റെ മാസ്മരിക വലയത്തില്‍ നിന്നുകൊണ്ടുതന്നെ ഇവിടെ കുറിക്കട്ടെ ..സാബീ ഇന്നിനി ഇവിടെ അവസാനിപ്പിക്കുകയാണ് ഞാന്‍ മെയില്‍ നോട്ടവും ബ്ലോഗു വായനയും എല്ലാം ....കാരണം ഉറക്കം ഒരു വിഭ്രാന്തി പോലെ എന്നില്‍ പടര്‍ന്നു കയറുന്നു ..ഇവിടെ മറ്റു കര്തവ്യങ്ങല്‍ക്കെല്ലാം തല്‍ക്കാലം വിട..
ReplyDeleteഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം...
ReplyDeleteപാട്ടിഷ്ടപ്പെട്ടു.
ReplyDeleteജ്ഞാനപീഠം മലയാളത്തിന് ഒരിക്കൽ കൂടി സമ്മാനിച്ച് ഒ എൻ വി യെ ഒരിക്കൽ കൂടി ഓർക്കാനായി.
ReplyDeleteനല്ല ശബ്ദവും നല്ലവരികളും ഒത്തുചേരുമ്പോൾ ആരും ആസ്വാദകനായി മാറിപ്പോകും.
സുനയനെ സുമുഖീ ...സുമവധനെ സഖീ ...
ReplyDeleteഇതാണ് എന്‍റെ പ്രിയപ്പെട്ട ഗസല്‍... മനസ്സില്‍ വേദന തോന്നുന്ന നേരത്ത് ഞാന്‍ കേള്‍ക്കുന്ന ഒരേ ഒരു ഗസല്‍...
സാബിയുടെ, ഉമ്പായിയുടെ സംഗീതത്തോടുള്ള പ്രേമം ഇതിനു മുമ്പും കണ്ടിട്ടുണ്ട് ബ്ലോഗില്‍. ഉമ്പായിയുടെ ഗസലുകള്‍ കേള്‍ക്കാന്‍ ഇമ്പമുണ്ട്,ഞാനും കേള്‍ക്കാറുണ്ട്. പിന്നെ എന്‍.ബി സുരേഷ് പറഞ്ഞപോലെ വീടിന്റെ കാര്യവും കവിയുടെ കവിതയും ഒരിക്കലും യോജിക്കുന്നില്ല.അതു കൊണ്ട് ഈ പോസ്റ്റിനു “ഇന്ദീവരം” എന്ന തലക്കെട്ട് ശരിയായില്ല എന്നഭിപ്രായക്കാരനാണ് ഞാന്‍. പിന്നെ കണ്ണൂരാന്‍ പറഞ്ഞ, ബ്ലോഗിലെ കവിത എഴുതുന്ന പെണ്‍പുലി ആരാണവോ? .അങ്ങിനെയൊരു കമന്റ് ഇവിടെ കണ്ടതു കൊണ്ടാണീ ചോദ്യം. കണ്ണൂരാന്‍ വിശദീകരിക്കുമോ?
ReplyDeleteസാബീ..നന്ദി,,
ReplyDeleteഞാന്‍ ഉമ്പായിയുടെ കടുത്ത ആരാധികയാണ്.
ഗസലുകളുടെയും..
മതിമറന്നിരുന്നുപോയി ഞാന്‍..
ഞങ്ങളുടെ വീട്ടില്‍ എപ്പോഴും പാട്ടുണ്ടാകും.
സ്കൂളില്‍ ആര്‍ട്ട്ഡേ ആയാല്‍ വീട്ടില്‍ ചെവി കേള്‍ക്കില്ല.മോനും മോളും സമ്മാനങ്ങള്‍ വാങ്ങാറുണ്ട്,പടിപ്പിക്കുന്നത് എന്‍റെ ഡ്യൂട്ടിയാണ്.
(ഞാന്‍ ഒരു ബാത്ത്റൂം സിങ്ങര്‍ ആണേ)
ഇപ്പോള്‍ ഈ ഒരാഴ്ച ഇവിടെയും പാട്ട് തകര്‍ക്കുകയാണ്.ഞങ്ങള്‍ മടങ്ങിഎത്തുന്നതിന്റെ പിറ്റേ ദിവസം സ്കൂളില്‍ മത്സരമാണ്.
അതിന്‍റെ പ്രക്ടീസിനിടയിലേക്കാണ് ഈ ഗസല്‍ ഒഴുകിയെത്തിയത്.
സാബീ..വളരെ നന്നായി ഈ പോസ്റ്റ്..
ജഗജിത് സിംഗും ഉമ്പായിയും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകരാണ്. അവരുടെ ഒട്ടുമിക്ക ഗാനങ്ങളും എന്‍റെ പക്കല്‍ ഉണ്ട്. രണ്ടാവര്‍ത്തി കേള്‍ക്കുമ്പോഴേക്കും മടുതുപോവുന്ന ഇന്നത്തെ സിനിമാ ഗാനങ്ങള്‍ക്കിടയില്‍ ഇരുപതു കൊല്ലം മുന്‍പു മുതല്‍ വാങ്ങിയ ഗലസുകള്‍ക്ക് ഇന്നും യുവത്വമാണ്.
ReplyDeleteവീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന രാഗനിര്‍ദ്ധരി.
"അറിയാതെ,നോവുന്നൊരാത്മാവുമായി ഞാന്‍ .............."
ആഹാ മനോഹരം
ReplyDeleteഗസലുകള്‍ ഇഷ്ടമായത് കൊണ്ട് ഇതും വാങ്ങിയിരുന്നു, വീണ്ടും കേള്പ്പിച്ചതിനു നന്ദി.
ReplyDeleteഉമ്പായിയുടെ ഒട്ടുമിക്ക ഗാനങ്ങളും എന്റെ കയ്യിലുണ്ട്...
ReplyDeleteഈ പാട്ടിന്റെ വിഷ്വല്‍ കണ്ടിട്ടുണ്ടായിരുന്നില്ല....ഇപ്പോഴാ കാണാന്‍
സാധിച്ചത്..അതിനു വഴിയൊരുക്കിയ സാബിബാവക്കൊരായിരം നന്ദി...
ഗസല്‍ ഇഷ്ടായി
ReplyDeleteവൈകിയതിനു സോറി കെട്ടോ..
ReplyDeleteപാട്ട് കേള്‍ക്കാനിപ്പോഴാണു സാധിച്ചത്..
സംഗീതത്തിന്റെ ആവാച്യാനുഭൂതി പടരുന്ന സാന്ദ്രലയന ശ്രവണസുഖനിമിഷങ്ങള്‍ക്ക് ഞാനീ മനുഷ്യനോട് എന്നേ കടപ്പെട്ടിരിക്കുന്നു..
കോഴിക്കോടിന്റെ ഒരു പാടു രാവുകള്‍ എനിക്കീ ഗസല്‍ സന്ധ്യയുടെ ലഹരി പകര്‍ന്നു തന്നിട്ടുണ്ട്..
ആ നിമിഷങ്ങളും ദിവസങ്ങളും ഓര്‍മ്മപ്പെടുത്താനും ഈ കുറിപ്പ് സഹായിച്ചു.
ഒരു ഗാനത്തിന്റെ വിവരവും വിശദീകരണവുംചേര്‍ത്ത് സാബി ലളിത സുന്ദരമായ ഒരു പോസ്റ്റ് രൂപപ്പെടുത്തിയിരിക്കുന്നു.
പ്രതിഭയുള്ളവര്‍ക്ക് എന്തിലും കല രൂപപ്പെടുത്താന്‍ കഴിയുമെന്നത് എത്ര ശരിയാണു...!
@ : എന്‍.ബി സുരേഷ്ം :-
"പിന്നെ ഇന്ദീവരവും ഒ.എൻ.വി.യും. ഒരു ഗാനരചയിതാവ് എന്ന നിലയിൽ മലയാളത്തിൽ ഒ.എൻ.വി. ഉന്നതനാണ്. ഒരു കവി എന്ന നിലയിൽ ശരാശരിക്കാരൻ. മലയാള കവിതയിൽ എഴുതിത്തുടങ്ങിയ കാലം മുതൽ ഭാവുകത്വപരിണാമം സംഭവിക്കാത്ത കവി."
സുരേഷ് മാഷോടുള്ള സകല ബഹുമാനവും നില നിര്‍ത്തിക്കൊണ്ട് പറയട്ടെ..
അങ്ങയുടെ ഈ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും വിയോജിക്കുന്നു.
ഒരു ഗാനരചയിതാവ് എന്നനിലയിലാണു ഈ കവിക്ക് പൂര്‍ണ്ണമായും തന്റെ മാന്ത്രിക സിദ്ധി പുറത്തെടുക്കാന്‍ കഴിയാതെ പോകുന്നത്..അതിനു കാരണം സിനിമാകഥയുടെ,മുന്‍പ് തയ്യാറാക്കിയ ഈണത്തിന്റെ, സമയ പരിധിയുടെ ചട്ടക്കൂട്ടിനുള്ളിലേക്ക് വരികളേയും ആശയത്തേയും ഒതുക്കേണ്ടിവരുമ്പോഴുള്ള നിസ്സഹായതയാണു.
സലില്‍ ചൗധരി - ഓ.എന്‍.വീ. ടീമിന്റെ പല സൂപ്പര്‍ഹിറ്റ് ഗാനങ്ങളും ഈ പോരായ്മ മുഴച്ചു നിക്കുന്നതും കാണാം.
സാബി ഞാൻ ആ വീട്ടിൽ പൊയിട്ടുണ്ട്
ReplyDeleteഇന്ദിവരം , കോട്ടൺഹിൽ ,തിരുവനന്തപുരം ഇതു എനിക്കു തറമാണു