മൂകത വിഴുങ്ങിയ അന്തരീക്ഷം. അംബരചുമ്പികള്‍ പോലെ കാറ്റാടി മരങ്ങള്‍. കയ്യിലെ ബാഗിന് അല്‍പ്പം കനം തോന്നി. സാരിത്തലപ്പ് കാറ്റില്‍ പറക്കാതിരിക്കാന്‍ പല്ലുകള്‍ കൊണ്ട് കടിച്ച് പിടിച്ച് ഇടുങ്ങിയ ഇടവഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഒരു നിശ്ചയവും ഇല്ല. ഈ യാത്ര എങ്ങോട്ട്... ചോദ്യങ്ങള്‍ സ്വയം തന്നെ....!!!
നാല്‍കവലയിലെ കടത്തിണ്ണയില്‍ ഇരുന്ന് മൂന്നുനാല് പേര്‍ രാഷ്ട്രീയ വിളവെടുപ്പുകളുടെ അമിതമായ സംസാരം. അവള്‍ കടയിലേക്ക് കയറാന്‍ മടിച്ചില്ല. ലാസറിക്ക കടലാസുകവര്‍ ഒട്ടിക്കുന്ന തിരക്കിലാണ്. അവളെ കണ്ടിട്ടാവാം തല ഉയര്‍ത്തി നോക്കി. മുഖത്തെ വലിയ കാലുള്ള കണ്ണട ശരിയാക്കി വെക്കുന്നതിനിടെ ലാസറിക്കാന്റെ ചോദ്യം
“മോളെങ്ങോട്ടാ...”
കേട്ടത് ഭാവിക്കാത്ത പോലെ അവള്‍ അയാളോട് പറഞ്ഞു.
“ഇക്കാ എനിക്കൊരു പത്ത് രൂപ തരാനുണ്ടോ..”
“എന്തേ നിനക്ക് ആ വീട്ടില്‍ നിന്നൊന്നും തന്നില്ലേ... ദാസന്റെ അനിയന്‍ ആ തല തെറിച്ച ചെക്കനില്ലേ അവിടെ...”
“ഒരുമ്പെട്ടോളാ ആ ദാക്ഷായണി. ആ ഓണം കേറാ മലേന്ന് നിന്റെ ദാസന്റെ തന്ത അവരെ കെട്ടി എഴുന്നള്ളിക്കുമ്പോള്‍ അവളുടെ മേലും ഇല്ലായിരുന്നു ഒരുതരി പൊന്ന്”
ലാസറിക്ക നീട്ടിയ പത്ത് രൂപയും വാങ്ങി കണ്ണുകള്‍ തുടക്കുന്ന അവളോട് ലാസറിക്ക പറഞ്ഞു ”വേണ്ട കണ്ണീരൊന്നും വേണ്ടാ.... ഞാന്‍ എന്ത് തന്നാലും ദാസന് പകരാവൂല. ഇയ്യ് എങ്ങോട്ടാ യാത്ര എന്ന്വെച്ചാല്‍ നടന്നോ”
അവള്‍ അല്‍പം അകലെയായി റോഡിലേക്ക് നീങ്ങി നിന്നു.
“എന്തൊക്കെയാ ലാസറിക്കാ ഈ പറേണത്”.
കടത്തിണ്ണയിലേ ചാരു ബെഞ്ചിലിരിക്കുന്ന ലത്തീഫിന്റെ ചോദ്യം.
“ഇത് മ്മടെ ദാസന്റെ പെണ്ണാ ലത്തീഫേ. നമ്മടെ നാടിനും നാട്ടാര്‍ക്കും വേണ്ടിട്ടാണല്ലോ ദാസന് ശത്രുക്കളുണ്ടായത്. വടക്കേ കാട്ടിലൂടെ അന്ന് ദാസാന്റെ കൂടെ നടന്ന് പോകുമ്പോ നാടിന്റെ വികസനം മാത്രായിരുന്നു അവന്റെ നാവില്‍. മഴ പെയ്‌ത് കുണ്ടും കുഴിയുമായ ചെമ്മണ്ണ് റോഡ് ടാറിട്ടതാക്കാന്‍ ദാസന്‍ കണ്ട മോഹം ചെറുതായിരുന്നോ... പഞ്ചായത്തീന്ന് റോഡും പൈപ്പ് വെള്ളോം പൊരേം കിട്ടുമെന്ന്‍ കരുതിയ ഞമ്മക്കാ തെറ്റീത്. അന്ന് മ്മടെ ദാസനുണ്ടാര്‍ന്നപ്പോ ഏമാന്‍മാരെ കയ്യിലെടുത്ത് കാര്യം സാധിക്കാന്‍ അവന്റെയൊരു മിടുക്ക് അസാധ്യം തന്നെ... ന്നാലും.. ഇല്ല ദാസനെ പോലെ വേറേ ഒന്ന് ഈ ചുറ്റുവട്ടത്ത്“
ലാസറിക്കാന്റെ ദാസനോടുള്ള പ്രണയം മുമ്പേ തന്നേ പൂങ്ങാട് ദേശക്കാര്‍ക്ക് സുപരിചിതമാണ്.
അന്നൊരു തിരിമുറിയാത്ത മഴയത്ത് പൂങ്ങാട് ദേശം മുഴുവന്‍ ഇരുട്ട് വിഴുങ്ങി. കാറ്റടിച്ച് കറണ്ട് കമ്പിയില്‍ വീണ മരങ്ങള്‍. കുണ്ടും കുഴിയും വകവെക്കാതെ ഇടയ്‌ക്ക് പായുന്ന വാഹനങ്ങള്‍.
"ലാസറിക്കാ സിഗരറ്റ് ഉണ്ടോ ഒന്ന് എടുക്കാന്‍“
ലാസറിക്കാന്റെ പീടികയിലേ മെഴുകുതിരി വെട്ടത്തിലേക്ക് ഇരുട്ടില്‍ നിന്നും എത്തിനോക്കുന്ന രണ്ടു കണ്ണുകള്‍.
ഇരുട്ടില്‍ നിന്നും കണ്ട കോട്ട് ധാരിയോട് ലാസറിക്കാന്റെ തുറന്ന മറുപടി
"പിന്നെല്ലാണ്ട്... സിഗരറ്റല്ലെ ആകേള്ളത് മോനെ..“
ഇരുട്ടില്‍ തപ്പി ലാസറിക്ക അയാള്‍ക്ക് സിഗരറ്റ് കൊടുത്തു. ചുണ്ടില്‍ ചേര്‍ത്ത കത്തിച്ച തീപ്പെട്ടിയുടെ വെളിച്ചത്തില്‍ അയാളുടെ കട്ടിയുള്ള മീശ ലാസറിക്കാന്റെ മിഴികളില്‍ തെളിഞ്ഞു. ഊതി കെടുത്തിയ തീപെട്ടികൊള്ളി ദുരേക്ക് എറിഞ്ഞ് അയാള്‍ ചോദിച്ചു.
“ഏതാ ദാസന്റെ വീട്..... ഞാന്‍ അവന്റെയൊരു ചങ്ങാതിയാ...“
ലസറിക്ക പുഞ്ചിരിച്ച് പറഞ്ഞു
“ഓന്‍ നല്ലോനാ മോനെ.. ആ തന്ത ചത്തു പോയാരെ ആ കുടുംബം കൊണ്ട് പോറ്റുന്നത് ദാസനാ. കേട്ടും പേറും കഴിഞ്ഞ് പെങ്കുട്ട്യോളും പോയി. ഇപ്പൊ വീട്ടിലുള്ളത് ഓന്റെ കെട്ട്യോളും ആ തള്ളയും. പിന്നൊരു തല തെറിച്ചോനുമുണ്ട്. വളര്‍ത്തു ദോഷം എന്ന് എങ്ങനെയാ പറയാ. ദാസനും ആ വയറീന്നല്ലേ പോന്നത്. തള്ളേടെ അച്ചട്ട് സ്വഭാവം. നാലുമുക്കാലും ഇല്ലാത്ത വീട്ടില്‍ന്നാ കൊണ്ടോന്നതെന്നും പറഞ്ഞ് ആ പെങ്കൊച്ചിന് ഒരു സ്വൈര്യം കൊടുക്കാത്ത ദാക്ഷായണി. ന്നാലും ആ പാവം പെങ്കുട്ടിക്ക് ഒരു പരിഭവോം ല്ലാ..“
അപരിചിതന്‍ ലാസറിക്കാനോട് യാത്ര പറഞ്ഞ് ഇരുളില്‍ മറഞ്ഞു. കറണ്ട് ഇന്നിനി ഏതായാലും വരില്ല. ദാസനേയുംയും കണ്ടില്ല. എന്നും പീടിക അടച്ച് അവനേടൊത്തുകൂടിയാ വീട്ടിലേക്ക് പോക്ക്. എന്തായാലും ഇന്ന് അവന്‍ വരാതെ പോകാനും ഒക്കില്ല. മഴ ചതിച്ചാലോ. ഇപ്പൊ തുള്ളി മുറിഞ്ഞത് നോക്കണ്ട, വീണ്ടും പാഞ്ഞടുക്കും സീല്‍കാരത്തോടെ.. മെഴുകുതിരി നാളത്തില്‍ ലാസറിക്കാന്റെ കണ്ണുകള്‍ ദാസനെ തിരഞ്ഞു.
സമയം നീങ്ങി. ശക്തിയായ ഇടിയും മിന്നലും. ലാസറിക്കാന്റെ ഉള്ളൊന്ന് പിടഞ്ഞു. ദാസന്‍... അവനിന്ന് എവിടെ പോയി. വീട്ടില്‍ എത്തിക്കാണില്ല. ഈ ചെക്കന്‍ പിന്നെവിടെ...
വല്ല പാര്‍ട്ടി യോഗവും കാണും. അല്ലാതെ വൈകില്ല. കാത്തിരിപ്പ് നീണ്ടു. കടുത്ത മഴ വീണ്ടും കോരിച്ചൊരിയുന്നു. ഇനി കാത്ത് നിന്നാ കെട്യോള് സല്‍മയും ഭയക്കും. ലാസറിക്ക മെഴുകുതിരി വെട്ടത്തില്‍ പീടികയുടെ കതകടച്ചു. ഇടുങ്ങിയ ഇടവഴിയിലൂടെ മിന്നലിന്റെ പ്രകാശത്താല്‍ നടന്ന് വീട്ടിലെത്തി. ഭക്ഷണം കഴിഞ്ഞ് കിടന്നുറങ്ങുമ്പോള്‍ സല്‍മ പതിവ് പോലെ കയ്യില്‍ കൊണ്ട് തന്ന ഗുളിക വായിലിട്ട് ഒരു കവിള്‍ വെള്ളം കുടിച്ചു. പതിയെ കിടക്കയിലേക്ക് അമര്‍ന്നു. രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ ഉറങ്ങി.
പുലര്‍ച്ചെ.
തെളിഞ്ഞ ആകാശം. ഇന്നലത്തെ ഇടിയിലും കാറ്റിലും തകര്‍ന്ന് വീണ മരങ്ങള്‍.
ഒടിഞ്ഞു തൂങ്ങിയ പാകമെത്താത്ത വാഴക്കുലകള്‍ നോക്കി സല്‍മയുടെ പരിഭവം. കള്ളിമുണ്ട് മാറ്റിയുടുത്ത് പുറത്തേക്കിറങ്ങാന്‍ നില്‍ക്കുമ്പോഴാണ് വേലിപ്പടികള്‍ ചാടികടന്ന് മേലേടത്തെ ചന്ദ്രന്‍ പാഞ്ഞ് വരുന്നത് കണ്ടത്.
“ന്താ... ചന്ദ്രാ...“
ലാസറിക്കാന്റെ നീണ്ട വിളി കേട്ടതും ചന്ദ്രന്‍ ഭയപ്പെടുത്തി കൊണ്ട് പറഞ്ഞു
“ലാസറിക്കാ... മ്മടെ ദാസനെ ആരോ വെട്ടി കൊന്നു. പൂങ്ങാട്ടെ തൊടീല് നിറയെ പോലീസുകാരാ...“
“ന്റെ... റബ്ബേ...“ലാസറിക്ക വരാന്തയിലെ ചാരുകസേരയിലേക്ക് തളര്‍ന്നിരുന്നു.
“ഇന്നലെ വരേ ഓന്‍.............“
വാക്കുകള്‍ ലാസറിക്കാന്റെ തൊണ്ടയില്‍ കുരുങ്ങി.
കേട്ട് നിന്ന സല്‍മ മുക്കത്ത് വിരലൂന്നി പറഞ്ഞു
“മ്മടെ ദാസനോ... പാവം... ദാസന്റെ കെട്ടിയോള് ഇനിയെങ്ങനാ ആ ദാക്ഷായണിയുടെ അടുത്ത് നിന്ന്പോകുക. പൊന്നും പണ്ടോം ഇല്ലാത്തീന് എത്രോട്ടം അതിനെ ക്രൂശിച്ചേക്കണ്“
“ദിവസങ്ങളോളം പൂങ്ങാട്ടെ അങ്ങാടിയില്‍ പോലീസുകാര്‍ പാഞ്ഞില്ലേ... ഇന്നും കൊലയാളിയെ കണ്ടോ... ഇല്ലല്ലോ...“
എല്ലാം ഓര്‍മയില്‍ നിന്ന് പൊടിതട്ടി ലത്തീഫിനോട് പറയുമ്പോഴും അന്ന് രാത്രിയില്‍ ഇരുട്ടില്‍ വന്ന് സിഗരറ്റ് ചോദിച്ച കോട്ട് ധാരിയുടെ മുഖം ലാസറിക്കാന്റെ മിഴികളില്‍ തെളിഞ്ഞു. ആരായിരുന്നു അത്. ദാസനെ ചോദിച്ച് വന്ന മീശക്കാരനെ പറ്റി പോലീസിലും മോഴികൊടുത്തതാ.. ന്നിട്ടും...!
ഒരു നെടുവീര്‍പ്പിന് ശേഷം ലാസറിക്ക തുടര്‍ന്നു.
“ലത്തീഫേ നീയൊന്ന് നോക്ക് ആ ദാസന്റെ പെണ്ണ് വണ്ടി കേറി പോയോന്ന്“
റോഡില്‍ ഇറങ്ങിയ ലത്തീഫ് അവളെ അവിടെ കണ്ട് അമ്പരന്നു.
“ഇപ്പോഴും ബസ്സ് കിട്ടീലേ...“
ചോദ്യം കേട്ട് അവളുറ്റെ മിഴികള്‍ അറിയാതെ നനഞ്ഞു .
അവള്‍ ലത്തീഫിനോട് പറഞ്ഞു
“അറിയില്ല ഞാന്‍ എങ്ങോട്ടാണ് പോണ്ടെതെന്ന്. ആരും ഇല്ലാത്തവളായത് ഞാന്‍ ചെയ്ത തെറ്റാണോ..“
ചോദ്യം ലാസറിക്കാന്റെ കാതിലെത്തി. ഒരുനിമിഷം ദാസന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സിലോര്‍ത്ത് ലാസറിക്ക പറഞ്ഞു
“നീ വാ മോളേ, ന്റെ കെട്ടിയോള് സല്‍മാന്റെ അടുത്തേക്ക്. ഓള്‍ക്കും അനക്കും മിണ്ടിപ്പറഞ്ഞ് ഇരിക്കാലോ. ഓളാണെങ്കീ കുട്ട്യോളും മക്കളും ഇല്ലാണ്ട് മിണ്ടാതേം പറയതെം ഇരിക്ക്യല്ലെ.. ഇന്ന് തൊട്ട് കുട്ടിക്ക് ന്റെ പൊരേല്‍ കൂടാം....
അവളുടെ നിറഞ്ഞ പുഞ്ചിരി കണ്ട് ലാസറിക്ക ലത്തീഫിനോട് പറഞ്ഞു.
“ലത്തീഫേ കൊണ്ടാക്ക് ഓളെ ന്റെ കുടി വരേ. മ്മടെ ദാസന്റെ പെണ്ണല്ലേ ഓള് “
അവള്‍ ലത്തീഫിന്റെ പിന്നാലെ ലാസറിക്കാന്റെ വീട്ടിലേക്ക് നടന്നു.
This comment has been removed by the author.
ReplyDeleteസാബീ വളരെ നന്നായിട്ടുണ്ട്..സാബിയുടെ രചനാ പാടവം അത്ഭുതപ്പെടുത്തുന്നു...അഭിനന്ദനങ്ങള്‍."'
ReplyDeleteനല്ല ഒഴുക്കോടെ ഒരു കഥ പറഞ്ഞു ...
ReplyDeleteസംഭവങ്ങള്‍ നേരില്‍ കാണുന്ന ഒരു അനുഭൂതി കഥയില്‍ ഉടനീളം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കഥ പറയുന്ന കാര്യത്തില്‍ സാബി വിജയിച്ചിട്ടുണ്ട് എന്ന് അഭിപ്രായം
കഥ നന്നായി..
മനോഹരമായിരിക്കുന്നു...
ReplyDeleteദാസനേയും,ലാസറിക്കാനേയും,മറ്റുള്ളവരേയും നേരില്‍ കാണുന്നത് പോലെ തോന്നി....പെട്ടെന്നു തീര്‍ന്നു പോയതില്‍ ചെറിയൊരു വിഷമം...
എന്നാലും ആരായിരിക്കും ആ കോട്ട് ധാരി...?
Hashimܓ to me
ReplyDeleteshow details 5:38 PM (2 minutes ago)
നല്ല മനസ്സുകള്‍ക്ക് എന്നും മഹത്വമുണ്ടാവട്ടെ
ദാസന്റെ നാടിനോടുള്ള സ്നേഹവും ലാസറിക്കയുടെ മാനുഷിക മൂല്യവും ദാസന്റെ ഭാര്യയുടെ നിഷ്കളങ്കതയും എന്നും എല്ലാവരിലും നിലനില്‍ക്കട്ടെ
കഥനരീതി കൊള്ളാം..
ReplyDeleteലാസറുമാരുടേം ലത്തീഫുക്കമാരുടേം ഇടയില്‍ തന്നെ ദാക്ഷാണിമാരുമുണ്ട്..!
നന്മ നേരുന്നു,ആശംസകള്‍.
കഥ കൊള്ളില്ല..സമൂഹത്തിന്റെ മുന്നിരയിലേക്ക്വരണ്ട സ്ത്രീയുടെ കഴുവിനെ ചോദ്യം ചെയ്യപ്പെടുന്നു .ആകെ മുഴുവൻ സ്ത്രീകൾക്കും നാണകേടാണു ഈ കഥ. ഇന്നത്തെ സ്ത്രീകൾ ഈ കഥയിൽ പറയുന്നത് പോലല്ല. പ്രതികരണശേഷിയുള്ളവളും പ്രതിസന്ധികളെ നിർഭയം നേരിടുന്നവളുമാണു. ഈ കഥ തികഞ്ഞ പരജയമായിപോയി.
ReplyDeleteപാവപ്പെട്ടവന്റെ അഭിപ്രായം കുറച്ചു കടന്നു പോയി....
ReplyDeleteസ്ത്രീകള്‍ ഈ അവസ്ഥയില്‍ എങ്ങനെ പ്രതികരിക്കണമെന്നുള്ളത്, കഥാകാരിയുടെ മാത്രം തീരുമാനമാണ്...കഥയുടെ രീതി എന്തായാലും, കഥ പറഞ്ഞു ഫലിപ്പിക്കുന്നതില്‍ കഥാകാരി വിജയിച്ചിരിക്കുന്നു....അതിനെ അന്‍പേ പരാജയപ്പെട്ടു എന്ന് പറഞ്ഞു അടച്ചാപേക്ഷിക്കുന്നത്, തികച്ചും ബാലിശമാണ്....
വളരെ നന്നായി... സാബി ഹ്രദ്യമായ അഭിനന്ദനങ്ങള്‍.... സമൂഹത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ത്രീകളും ഇതുതന്നെയല്ലെ അനുഭവിക്കുന്നത്. സമൂഹത്തില്‍ ഇത്തരം (ജീവിക്കുന്ന) കഥാപാത്രങ്ങളെ കണ്ടെത്താന്‍ അധികമൊന്നും പാടുപെടേണ്ടിവരില്ല.
ReplyDeleteഒരു കഥയിലെ പാത്ര സൃഷ്ടി ഇങ്ങനെയായിരിക്കണം എന്ന വാശിയോടു യോജിപ്പില്ല. മാവേലി നാട്ടിലല്ലല്ലോ നാമുള്ളത്. :) സാബിക്ക് ആശംസകള്‍.
ReplyDeleteപ്രമേയത്തിലോ കഥ പറയുന്ന ചുറ്റുപ്പാടിനോ പുതുമ അവകാശപ്പെടാനില്ലെങ്കിലും കഥ പറഞ്ഞ രീതി അഭിനന്ദനീയം തന്നെ. വായനയില്‍ മടുപ്പ് വരുന്നില്ലെങ്കില്‍ അത് നല്ല കഥയാണ് എന്നാണ് എന്റെ അഭിപ്രായം. ആ രീതിയില്‍ ഈ കഥ എനിക്കിഷ്ടപ്പെട്ടു
ReplyDeleteആശംസകള്‍...
ReplyDeleteകഥ അവതരണം ഭംഗിയായിട്ടുണ്ട്. പ്രമേയവും നന്നായിട്ടുണ്ട്. പിന്നെ ഇന്നത്തെ സ്ത്രീകള്‍ പ്രതികരണ ശേഷിയുള്ളവരാണെന്നും ഈ കഥയിലെപ്പോലെയുള്ള സ്ത്രീ കഥാപത്രങ്ങളെ കാണാന്‍ കിട്ടില്ലെന്നുമൊക്കെ പറയാന്‍ തന്നെയാണ് ആഗ്രഹം. പക്ഷെ അതൊരു വ്യാമോഹം മാത്രമാണല്ലോ.
ReplyDeleteആശംസകള്‍.
നല്ല രസമായി, ഹൃദയത്തില്‍ തോടും വിധം കഥ പറഞ്ഞു.....സസ്നേഹം
ReplyDeleteകഥ വായിക്കുകയും കമന്റുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
ReplyDelete@പാവപെട്ടവന്‍,
താങ്കള്‍ കഥ കൊള്ളില്ല എന്ന് പറഞ്ഞു. അതെതെനിക്ക് വളരെ ഇഷ്ട്ടമായി.
ശരിയാണ് എന്റെ എഴുത്തുകള്‍ മികച്ചതാണെന്ന് എനിക്ക് ഒരിക്കലും തോന്നീട്ടില്ല. എഴുത്തിനെ ഞാന്‍ പഠിച്ചു വരുന്നേഉള്ളു.
ഞാന്‍ എഴുതിയ കഥ എന്റെ കയ്യില്‍ നിന്നു വിട്ടാല്‍ വിലയിരുത്തേണ്ടത് നിങ്ങള്‍ വായനക്കാര്‍തന്നെ..
അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഇഷ്ട്ടമാകും എന്ന് ഞാന്‍ ഉദ്ദേഷിച്ചിട്ടും ഇല്ല.
താങ്കള്‍ പറഞ്ഞ രീതിയില്‍ സമൂഹത്തിന്റെ മുന്‍ നിരയിലേക്കിറങ്ങേണ്ടതായ സ്ത്രീകള്‍ എന്റെ ഈ ഒരു എടുത്ത് ചാട്ടമില്ലാത്ത്ത കഥാപാത്രത്തെ വായിച്ച് ഞാന്‍ കരുത രീതിയില്‍ നന്നാവുകയാണെങ്കില്‍ എന്റെ കഥ മതിയല്ലോ ലോകം മൊത്തം നന്നാവാന്‍.
ഞാന്‍ അതില്‍ മൂന്നു സ്ത്രീകളെ പരാമര്‍ശിച്ചിട്ടുണ്ട്. എങ്കിലും, നല്ല മന്‍സ്സിനുടമയായ ദാസനേയും ലാസറിക്കയേയും ആണ് എടുത്ത് കാണിച്ചത്.. അതിനെ വിസ്മരിച്ചാല്‍ എന്റെ എഴുത്തില്‍ ഒന്നുമില്ലാ.. ഒന്നും.
പിന്നെ എന്‍റെ കഥയുടെ പരാജയം താങ്കള്‍ ചൂണ്ടി കാട്ടിയത് കൊണ്ട് തന്നെ അടുത്ത കഥയില്‍ ഇതിലും നല്ല ആശയം ചിന്തിക്കാന്‍ എനിക്ക് ഇടവരുത്തും. അതിന് താങ്കള്‍ക്ക് നന്ദിയുണ്ട്.
വിമര്‍ശനങ്ങള്‍ ഒരുപാട് ഊര്‍ജ്ജം എനിക്ക് തന്നതിന്റെ തെളിവ്, ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്‍റെ ബ്ലോഗില്‍ കാണാം.
ഇനിയും പാവപെട്ടവന്റെ കമന്റുകള്‍ പ്രതീക്ഷിച്ചു കൊണ്ട്.. ഞാന്‍ മുന്നോട്ടു നീങ്ങട്ടെ...!
സ്ത്രീയെ സംബന്ധിച്ചുള്ള പാവപ്പെട്ടവന്റെ അഭിപ്രായം അസ്സലായി.
ReplyDeleteപക്ഷെ യാഥാര്‍ത്ഥ്യമെന്താണെന്ന് തിരിച്ചറിയാന്‍ പറ്റണേ.. ഭാരതത്തിനെ അടിസ്ഥാനമാക്കേണ്ട, 100% സാക്ഷരതയുള്ള കേരളത്തിന്റെ തന്നെ അവസ്ഥ ആലോചിക്കൂ, ഇവിടെത്തന്നെയാണ് “അച്ഛനുറങ്ങാത്ത വീടുകള്‍” കൂടുതാലും ഉള്ളത്.
കഥ, അസ്സലായിട്ടുണ്ട്, ചെറുതായ് കാര്യമാത്രപ്രസക്തമായ് എല്ലാം പറഞ്ഞിരിക്കുന്നു. തുടക്കം അസ്സലായിട്ടുണ്ട്. ഈയടുത്ത് വായിച്ച റാംജിയുടെ കഥയുടെ അവസാനഭാഗമാണ് ഈ കഥ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. റാംജിയുടെ കഥയ്ക്ക് സുരേഷ് മാഷ് (എന്ന് തോന്നുന്നു) ഒരഭിപ്രായം പറഞ്ഞത് സാബിയുടെ കഥയിലാണ് പ്രാവര്‍ത്തികമായ് കണ്ടത്. (ആ അഭിപ്രായം ഈ കഥയെ സ്വാധീനിച്ചു എന്നല്ല)
മീശക്കാരന്‍ സിഗരറ്റ് വാങ്ങിച്ചപ്പോള്‍ത്തന്നെ കഥ മനസ്സിലായി, പക്ഷെ നല്ല ഒഴുക്കോടെയും കുറുക്കിയും ആസ്വാദ്യകരമായും പറഞ്ഞതിനെ അഭിനന്ദിക്കുന്നു, ആശംസകള്‍
ഒപ്പം
പുതുവത്സരാസംസകളും നേരുന്നു
This comment has been removed by the author.
ReplyDeleteപാവപ്പെട്ടവന്‍ പറഞ്ഞതിനോട് യോജിക്കാന്‍ കഴിയില്ല. അത് ഒരു feminist militant view മാത്രമാണ്.
ReplyDeleteയഥാര്‍ത്ഥ ജീവിതത്തില്‍ കൂടുതല്‍ സ്ത്രീകളും ഈ കഥയിലെ പോലെ തന്നെയായിരിക്കും. feminist propaganda സാഹിത്യത്തിന്റെ വക്താക്കള്‍ക്കെ പാവപ്പെട്ടവന്‍ പറഞ്ഞ പോലെ കഥകള്‍ എഴുതാന്‍ ഒക്കൂ.
അത്തരം propagandaയുടെ മണം വരുന്ന നേരം തന്നെ വായനക്കാരന്‍ ആ കഥ വായന അവിടെ നിര്‍ത്തുകയും ചെയ്യും.
നമുക്കു ചുറ്റിലും കാണുന്ന വിഷയം ..പുതുമ അവകാശപ്പെടാനില്ലെങ്കിലും കഥപറഞ്ഞരീതി നന്നായിരിക്കുന്നു... ആരും സഹായിക്കാനില്ലാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ വേണ്ടി ദൈവം അറിഞ്ഞു കൊണ്ട് അയക്കുന്നതാകും ലാസറുമാരെ പോലുള്ളവരെ അല്ലെ..........
ReplyDeleteകഥ നന്നായി പറഞ്ഞിരിക്കുന്നു.പുതുവത്സരാശംസകൾ.
ReplyDeleteസാബി, കഥയും കഥാപാത്രവും അവതരണ രീതിയും നന്നായി ഇഷ്ട്ടപെട്ടു, കൊല്ലപെട്ട ദാസനും, ദാസന്റെ കൊട്ടിയോളെ, സ്വന്തം കുട്ടിയായി കരുതി വീട്ടിലേക്കയച്ച ലാസറിക്ക, ഈ നന്മ നിറഞ്ഞ മനസ്സുകളെയാണ്, ഇന്നത്തെ സമൂഹത്തിനാവശ്യം. പ്രതികരണം പ്രവര്‍ത്തനത്തിലാണ് പ്രതിഫലിക്കേണ്ടത് എന്ന് ലാസറിക്ക തെളിയിച്ചു.
ReplyDeleteക്രിസ്ത്മസ്, പുതുവത്സരാശംസകള്‍..
സാബി, ലളിതമായ ഭാഷയില്‍ കഥ ചുരുക്കി പറഞ്ഞിരിക്കുന്നു.
ReplyDeleteപിന്നെ "ഇന്നത്തെ സ്ത്രീകൾ ഈ കഥയിൽ പറയുന്നത് പോലല്ല. പ്രതികരണശേഷിയുള്ളവളും പ്രതിസന്ധികളെ നിർഭയം നേരിടുന്നവളുമാണ്" എന്ന് പാവപ്പെട്ടവന്‍ എഴുതി കണ്ടു. എനിക്കതിനോട് പൂര്‍ണ്ണമായും യോജിക്കാനാകില്ല. സമൂഹത്തിലെ ഭുരിഭാഗം സ്ത്രീകളും ഈ കഥയില്‍ പറയുന്ന പോലെയാണ്. പാവപ്പെട്ടവന്‍ പറഞ്ഞതു പോലെ പ്രതികരണശേഷിയുള്ളവളും പ്രതിസന്ധികളെ നിർഭയം നേരിടുന്നവളുമാകണം സ്ത്രീ എന്നാണ് ഞങ്ങളുടെ സ്വപ്നം. ആ സ്വപ്നം സഫലമാക്കാന്‍ തന്റേടമുള്ള സ്ത്രീകളും അവരെ പിന്തുണക്കുന്ന പുരുഷന്മാരും രംഗത്തിറങ്ങണം എന്നാണ് എനിക്ക് പറയാനുള്ളത്.
കഥ നന്നായി പറഞ്ഞിരിക്കുന്നു.
ReplyDeleteആശംസകള്‍.
നാൽക്കവലകളിൽ പണ്ടെല്ലാം നടമാടീടുന്ന സംഭവങ്ങൾ.....
ReplyDeleteപറഞ്ഞുവന്നരീതി കൊള്ളാം ..കേട്ടൊ സാബി
മോശമായില്ല.
ReplyDeleteപുതുവത്സരാശംസകള്‍!
സാബിയൊടൊരു വാക്ക്, കൊല്ലന്റെ ആലയിലെ ഇരുമ്പു ചുട്ടു പഴുപ്പിച്ച് അതില്‍ ചുറ്റിക പതിക്കുമ്പോലെ ഓരോ വിമര്‍ശനവും രചനകള്‍ നന്നാവാന്‍ ഇടവരുത്തുന്നു!.ഈയിടെയായി ചിലര്‍ വെറുതെ വിമര്‍ശിക്കാനായി തുനിഞ്ഞതായി കാണുന്നു!. ഏതായാലും ഇതൊന്നും ശ്രദ്ധിക്കാതെ കൂടുതല്‍ ഉഷാറോടെ എഴുതുന്നതില്‍ സാബി ഒട്ടേറെ വിജയിക്കുന്നുമുണ്ട്.കഥ പറയുന്ന രീതിയും നന്നാവുന്നുണ്ട്.കഥാ പാത്രത്തിന്റെ സ്വഭാവവും രീതിയും നിശ്ചയിക്കേണ്ടത് കാഥാ കൃത്തു തന്നെയാണ്. വായനക്കാര്‍ക്ക് അതിനെ വിമര്‍ശിക്കാം , അല്ലാതെ പാത്ര സൃഷ്ടിയില്‍ അവകാശപ്പെടാന്‍ പറ്റില്ല!.അതു കൊണ്ടു പാവപ്പെട്ടവന്റെ അഭിപ്രായത്തോട് വിയോജിക്കുന്നു. പിന്നെ,ഹാഷിമിന്റെ കമന്റുകള്‍ മെയിലില്‍ വന്നത് ചേര്‍ക്കുന്നത് ശരിയല്ല. ഇവിടുത്തെ വായനക്കാര്‍ കമന്റുകള്‍ ഇവിടെ തന്നെ രേഖപ്പെടുത്തണം.
ReplyDeleteആശംസകൾ, സാബി.
ReplyDeleteഇനിയും എഴുതൂ.
കഥ തീര്‍ച്ചയായും നന്നായിട്ടുണ്ട്.
ReplyDeleteകഥാപാത്രങ്ങളില്‍ ആരും സമൂഹത്തില്‍ ഇല്ലാത്തവരായി തോന്നിയിട്ടില്ല.
ചില വരികളില്‍ കാരുണ്യം തെളിഞ്ഞുകാണുന്നുണ്ട്.
അഭിനന്ദനങ്ങള്‍...
സാബീ..കഥ വളരെ നന്നായി എഴുതി..
ReplyDelete"ലാസറിക്കാന്റെ പീടികയിലേ മെഴുകുതിരി വെട്ടത്തിലേക്ക് ഇരുട്ടില്‍ നിന്നും എത്തിനോക്കുന്ന രണ്ടു കണ്ണുകള്‍ ."..
പുലര്‍ച്ചെ.
തെളിഞ്ഞ ആകാശം. ഇന്നലത്തെ ഇടിയിലും കാറ്റിലും തകര്‍ന്ന് വീണ മരങ്ങള്‍.
ഒടിഞ്ഞു തൂങ്ങിയ പാകമെത്താത്ത വാഴക്കുലകള്‍ നോക്കി സല്‍മയുടെ പരിഭവം. കള്ളിമുണ്ട് മാറ്റിയുടുത്ത് പുറത്തേക്കിറങ്ങാന്‍ നില്‍ക്കുമ്പോഴാണ് വേലിപ്പടികള്‍ ചാടികടന്ന് മേലേടത്തെ ചന്ദ്രന്‍ പാഞ്ഞ് വരുന്നത് കണ്ടത്.."
തുടങ്ങിയ ഭാഗങ്ങളൊക്കെ അതിമനോഹരമായി ഒരു ദൃശ്യാനുഭവത്തിന്റെ ചാരുതയോടെ തന്നെ ആസ്വദിച്ചു. കഥയിലുടനീളം സംഭാഷണം സ്വാഭാവികവും ജീവസ്സുറ്റതുമായി.
കഥാകാരിയുടെ ഭാവന ചിലയിടങ്ങളില്‍ വെട്ടി തിളങ്ങുന്നത് വായനക്കാരനു തികച്ചും ബോധ്യമാവും..
മനുഷ്യന്റെ നിസ്സഹായാവസ്ഥയും സന്മനസ്സും തെളിനീരുപോലെ ശുദ്ധമായ സ്നേഹവുമെല്ലാം ഈ കുഞ്ഞു കഥയില്‍ അതിഭാവുകത്വമില്ലാതെ കയ്യടക്കത്തോടെ അവതരിപ്പിച്ചു.
പിന്നെ "പാവപ്പെട്ടവന്റെ" വാക്കുകള്‍ക്ക് എന്റെ വക ഒറ്റവരി മറുപടി.
(ആവശ്യപ്പെടാതെ തന്നെ,അറിയാം!)
"....ആകെ മുഴുവൻ സ്ത്രീകൾക്കും നാണകേടാണു ഈ കഥ. ഇന്നത്തെ സ്ത്രീകൾ ഈ കഥയിൽ പറയുന്നത് പോലല്ല.."
-സാറ് ഈ നാട്ടിലൊന്നുമല്ല ആല്ലേ??
This comment has been removed by the author.
ReplyDeleteമനോഹരമായിരിക്കുന്നു...
ReplyDeleteഒരു സന്ദേശം മറ്റുള്ളവര്‍ക്ക് കഥയിലൂടെ പകരുന്നതില്‍ കഥാകാരി വിജയിച്ചു. എഴുത്തില്‍ ഒരുപാട് ദൂരം സാബി സഞ്ചരിച്ചുകഴിഞു. ആശംസകള്‍.
ReplyDelete( കമന്റു ബോക്സില്‍ സഭ്യമായ രീതിയില്‍ തങ്ങളുടെ അഭിപ്രായം എഴുതുന്നതില്‍ തെറ്റില്ല.മാത്രവുമല്ല;എല്ലാവരും 'വളരെ നന്നായി'എന്ന് എഴുതുമ്പോള്‍ അതില്‍ വായനാസുഖവും ഇല്ലാതെ ആദ്യകമന്റുകള്‍ മാത്രം വായിച്ചു ഇട്ടെച്ചുപോകാനും മതി. അനുകൂലമായും പ്രതികൂലമായും കമന്റുകള്‍ വരട്ടെ. അതല്ലേ നല്ലത്! പാവപ്പെട്ടവന്‍റെ അഭിപ്രായത്തോട് യോജിപ്പില്ലെന്കിലും അദ്ധേഹത്തിന്റെ കമന്റിനെ നാം പാട്ടിനുവിട്ട്, പോസ്റ്റിന് അടിസ്ഥാനമാക്കി കമന്റ് ഇടുകയാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു).
കഥാപാത്രത്തിന്റെ സ്വഭാവ ഗുണങ്ങള്‍ നോക്കിയല്ല ഞാന്‍ ഒരിക്കലും കഥയുടെ നിലവാരം കണക്കാക്കാര്‍. എങ്ങനെ ഒരു കഥ പാത്രത്തെ വായനക്കാരുടെ മനസിലേക്ക് ഒരു അണുവിട പോലും വിട്ടു പോകാതെ കടത്തിവിടുന്നോ അവിടെയാണ് ആ കഥയുടെ അല്ലെങ്കില്‍ കഥാ കാരിയുടെ വിജയം.. അങ്ങനെ നോക്കുമ്പോള്‍ ഈ കഥാ തികച്ചും ഒരു വിജയമാണെന്ന് സായിബാവക്ക് അഭിമാനിക്കാം!
ReplyDeleteനല്ല ഒഴുകോടെ വായിച്ചു പോയി .എഴുതിയ രീതി വളരെ മനോഹരം.
ReplyDeleteമോഹമെദ് kutty:-അതെ കഥാകാരിയെ കഥാ പാത്ര സൃഷ്ടിയില്‍ ആ വഴിക്ക് തന്നെ വിടുക ആണ് ശരി. പിന്നെ കൊല്ലന്റെ ആല.....എന്‍റെ പ്രൊഫൈല്‍ നോക്കു..ചുറ്റിക
കൊണ്ടു അടിക്കുമ്പോള്‍ വായനക്കാര്‍ക്ക് ആയുധം മുഴുവന്‍ ഉണ്ടാക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടോ എന്നത് ആണ് പ്രസക്തം.ഒന്നോ രണ്ടോ അടി ഗുണത്തിന് ആകുമെങ്കില്‍ വളരെ നല്ലത്...
സാബി, ദാസനെ കുറേക്കൂടി പരിച്ചയപെടുതാമായിരുന്നു.. ശത്രുതയുടെ ഒരു പിന്നാമ്പുറം പോലെ. പിന്നെ കോട്ടു ധാരി ദാസന്റെ വീട് തിരക്കുമ്പോള്‍ ലാസറിനെ പേര് വിളിക്കുന്നതില്‍ നിന്നും എന്താണ് മനസ്സില്‍ ആക്കേണ്ടത് ?
അയാള്‍ ആ നാടുകാരന്‍ എന്നോ അതോ ആ നാട്ടില്‍ സാധാരണ പോലെ ഉള്ള ഒരേ ഒരു കട ലാസരിന്റെത് ആകാം എന്നാ തിരിച്ചറിവ് എന്നോ?
MyDreams കമന്റുകയും പിന്നീട് പിന്‍്വലിക്കുകയും ചെയ്ത കമന്റിന് മറുപടി പറയേണ്ടതുണ്ടെന്ന് തോന്നിയതിനാല്‍ പറയട്ടെ
ReplyDeleteകമന്റ്:
>>> എന്നിക്ക് ഒന്നും മനസിലായില്ല ..ചില അലങ്കാരങ്ങള്‍ വാരി വിതറി കഥയുടെ പുറം ഭാഗത്ത് കൂടിയുള്ള ഒരു യാത്ര ...കഥയിലേക്ക് ഇറങ്ങി വരാന്‍ സാധിക്കുനില്ല ...ചില ഇടങ്ങളില്‍ കഥയുടെ ചരട് മുറിയുന്നു ..മൊത്തം ഇപ്പൊ ഇറങ്ങുന്ന ഹിന്ദി മസാല സിനിമ പോലെ ഉണ്ട് ...പാട്ടും ഇടയും ...... അതിനു പകരം ഇതില്‍ മൊത്തം അലങ്കാരങ്ങള്‍ മാത്രം .
പിന്നെ കഥയില്‍ പുതുമയും അവകാശപെടാന്‍ ഇല്ല <<<
@ ഡ്രീംസ്
താങ്കള്‍ക്ക് കഥ മനസ്സിലയില്ലാ എന്നറിയുന്നു.
താങ്കളെ പോലുള്ള വലിയ ആളുകള്‍ ഒരുപാട് എഴുതിയ അനുഭവം കൊണ്ടാണ് കഥയുടെ മൈനസ് കാണാന്‍ കഴിഞ്ഞത്.
പിന്നെ ഈ കഥയില്‍ അലങ്കാരം ഉണ്ടെന്ന് പറഞ്ഞാല്‍ ഇതിലൊന്ന് ക്ലിക്കി വായിക്കുക അലങ്കാരങ്ങള്‍ നിറഞ്ഞ എന്റെ മറ്റൊരു എഴുത്ത്. ഇത് നിങ്ങള്‍ എന്ത് പറഞ്ഞ് വിലയിരുത്തും.
പിന്നെ ഞാന്‍ ബ്ലോഗില്‍ ഒരു വര്‍ഷമേ ആയിട്ടുള്ളൂ. അങ്ങിനെയുള്ള എനിക്ക് ഇങ്ങനെയെങ്കിലും എഴുതാന്‍ കഴിഞ്ഞത് വിമര്‍ശനങ്ങളുടെ പിന്‍ബലത്താല്‍ ആണ്.
പിന്നെ എഴുത്തില്‍ തെറ്റുകള്‍ ചൂണ്ടികാണിക്കാതെ ഒറ്റയടിക്ക് തെറ്റാണെന്ന് പറയുകയും പിന്നീട് ഡിലീറ്റുകയും ചെയ്യുന്നത് ശരിയല്ല. താങ്കള്‍ക്ക് കഥയിലേക്ക് ഇറങ്ങി വരാന്‍ സാധിക്കാതെ പോയത് കഥാകാരിയെ മുന്‍ നിര്‍ത്തി കഥ വായിച്ചിട്ടാണ്. കഥ മാത്രം വായിക്കുക, കഥാകാരിയെ വായിക്കാതിരിക്കുക. ശേഷം പറയാനുള്ളത് കമന്റ് ബോക്സില്‍ എഴുതുക (എന്നും അതവിടെ നിലനില്‍ക്കട്ടെ).
എഴുതിയത് ഡിലീറ്റിയാല്‍ എങ്ങനെയാ ഞാന്‍ അതിന്റെ പോരായ്മകള്‍ അറിയുക.
കഥ നന്നായി എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.
ReplyDeleteദാസന്റെ കഥാപാത്രം ദുരൂഹമായി തുടരുന്നു എങ്കിലും.
ആശംസകള്‍.
വളരെ നല്ല നരേഷന്‍, കഥ വളരെ ഇഷ്ടമായി
ReplyDeleteആശംസകള്‍........
ബോറില്ലാതെ വായിക്കാന്‍ കഴിയുന്ന കഥകളെ ഞാന്‍ നല്ല കഥകളുടെ ഗണത്തിലാണ് കൂട്ടാറ് ,ഇതും ബോറടിക്കാതെ വായിച്ചു , ചില മാനറിസങ്ങള്‍ ചിലര്‍ക്ക് പത്യമാവാം മറ്റു ചിലര്‍ക്ക് മ്ലേച്ചവും..ബഹുജനം പലവിതമാണല്ലോ! അഭിപ്രായങ്ങള്‍ ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യം പോലെ കുറിക്കട്ടെ , പിന്നെ അതില്‍ പിടിച്ചു വിമര്‍ശനം പടച്ചു വിടുന്നതില്‍ വലിയ കഴമ്പില്ല എന്നാണു എനിക്ക് തോന്നുന്നത് ..അത്ര തന്നെ ..
ReplyDeleteകഥാ നന്നായി. കഥ പറഞ്ഞ ഒഴുക്കും കൊള്ളാം ,
ReplyDeleteകഥാകാരിയുടെ എല്ലാ കഥകളിലും ഒരു നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലമുണ്ട്
എന്നോ കണ്ടു മറന്ന ഒരു നാട്ടിന്‍പുറം
ആശംസകള്‍
നല്ല കഥ ...
ReplyDeleteവളരെ നന്നായിർന്നു... നല്ല രചനാ ശൈലി....അഭിനന്ദനങ്ങൾ...
ReplyDeletenallathu.aashamsakal.
ReplyDeleteThis comment has been removed by the author.
ReplyDeleteകഥ വായികാതെ ,കഥാകാരിയെ മുന്‍ നിര്‍ത്തി മാത്രം വായിച്ചിട്ട് കഥ കൊള്ളാം ,നന്നായിരിക്കുന്നു ,തേങ്ങ ഉടക്കാം ,മാങ്ങാ പറിക്കാം എന്ന് പറയാന്‍ അറിയാത്തത് കൊണ്ട് അല്ല .
ReplyDeleteഒറ്റ വായനയില്‍ (അതിനു തന്നെ ഇപ്പൊ സമയം ഇല്ല പലര്‍ക്കും ) എനിക്ക് തോനിയതാണ് ഞാന്‍ അവിടെ പറഞ്ഞത് ,അത് ചിലര്‍ക്ക് ഇഷ്ട്ടപെട്ടില്ല എന്ന് അറിഞ്ഞപ്പോള്‍ മനപ്പൂര്‍വം ആ അഭിപ്രായം അവിടെ നിന്ന് നീക്കം ചെയ്തു എന്ന് മാത്രം
പിന്നെ പരിഹാസത്തോടെ ആണ് എങ്കിലും "താങ്കളെ പോലുള്ള വലിയ ആളുകള്‍ ഒരുപാട് എഴുതിയ അനുഭവം കൊണ്ടാണ് കഥയുടെ മൈനസ് കാണാന്‍ കഴിഞ്ഞത്."എന്ന് പറഞ്ഞത് എനിക്ക് ഇഷ്ട്ടപെട്ടു .അങ്ങയെ പറയാന്‍ തോനിയ വലിയ മനസിലെ നര്‍മം ഞാന്‍ തിരിച്ചറിയുന്നു.
പിന്നെ ബ്ലോഗിലെ എല്ലാ തെറ്റുകളും ചൂണ്ടി കാണിക്കാന്‍ മാത്രം അറിവ് എനിക്ക് ഇല്ല .പിന്നെ സ്വന്തം തെറ്റുകള്‍ സ്വയം തിരിച്ചറിഞ്ഞു തിരുത്തുന്നതാണ് നല്ലത് എന്ന് എന്റെ അഭിപ്രായം .
ഒരു കഥക്ക് അനുയോജ്യമാണ് എങ്കില്‍ ആ കഥയില്‍ അലങ്കാരങ്ങള്‍ ആവാം പക്ഷെ ഇവിടെ തീക്ഷണവും ദുഖര്ധമായ ഒരു കഥ ഇത് പോലെ പറഞ്ഞു കൊണ്ട് മാത്രം ആണ് .മരിച്ച രംഗം കാണിച്ചു അടുത്തത് പാട്ട് പാടി ഡാന്‍സ് കാണിക്കുന്ന പുതിയ മസാല ഹിന്ദി സിനിമയോട് ഇതിനെ ഉപമിച്ചത് .
എന്നിരുന്നാലും
" ലാസറിക്കാന്റെ ദാസനോടുള്ള പ്രണയം മുമ്പേ തന്നേ പൂങ്ങാട് ദേശക്കാര്‍ക്ക് സുപരിചിതമാണ്.
അന്നൊരു തിരിമുറിയാത്ത മഴയത്ത് പൂങ്ങാട് ദേശം മുഴുവന്‍ ഇരുട്ട് വിഴുങ്ങി. കാറ്റടിച്ച് കറണ്ട് കമ്പിയില്‍ വീണ മരങ്ങള്‍. കുണ്ടും കുഴിയും വകവെക്കാതെ ഇടയ്‌ക്ക് പായുന്ന വാഹനങ്ങള്‍. "
ഈ രണ്ടു വാക്കുകള്‍ക്ക് ഇടയില്‍ എന്ത് ബന്ധം?," അന്നൊരു" ഈ ഒറ്റ വാക്കില്‍ നിന്ന് മാത്രം,വേറെ ഒരു കാലത്തെ കുറിച്ച് പറയുന്നു എന്ന് വായനക്കാര്‍ മനസിലാക്കണം എന്ന് പറയുന്ന്നത് ശരി ആണോ ?
ആരാണ് പിന്നെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത് ലസരിക്കയോ അതോ ലത്തീഫോ അതോ കഥകാരിയോ?
അത് പോലെ തന്നെ
"നിന്ന്പോകുക. പൊന്നും പണ്ടോം ഇല്ലാത്തീന് എത്രോട്ടം അതിനെ ക്രൂശിച്ചേക്കണ്“
“ദിവസങ്ങളോളം പൂങ്ങാട്ടെ അങ്ങാടിയില്‍ പോലീസുകാര്‍ പാഞ്ഞില്ലേ... ഇന്നും കൊലയാളിയെ കണ്ടോ... ഇല്ലല്ലോ...“
ഇവിടെ എന്ത് ബന്ധമാണ് ഉള്ളത് ????
ഇവിടെ ആണ് കഥയുടെ ചരട് മുറിയുന്നു എന്ന് പറഞ്ഞത് ...
പിന്നെ കഥയില്‍ പുതുമയും അവകാശപെടാന്‍ ഇല്ല കാരണം ഇത് പോലെ എത്ര മാത്രം കഥകള്‍ വായിക്കപെട്ടിരിക്കുന്നു വായനക്കാര്‍ ....
ഇത് ഒരു വിവാദമാക്കാന്‍ ആഗ്രഹിക്കുനില്ല അത് കൊണ്ട് ഇവിടെ നിര്‍ത്താം .മറുപടി പറയാന്‍ നിര്‍ബന്ധിക്കപെട്ടത് കൊണ്ട് മാത്രം .......നന്മകള്‍ ഉണ്ടാവട്ടെ
കഥ ഒരു സിനിമ കാണുന്ന പ്രതീതി..പിന്നെ ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് കഥകള്‍ ..എഴുതപ്പെടുന്നതും ..അത് വായിക്കപ്പെടുന്നതും എന്തേ?അത് എഴുന്ന ആള്‍ മനസ്സില്‍ കണ്ടതാവില്ല ചിലപ്പോള്‍ വായനക്കാരന്‍ കാണുന്നത് അല്ലെ?..ഇനിയും എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
ReplyDeleteകഥ മനോഹരമായി നല്ല ഒഴുക്കോടെ പറഞ്ഞു.
ReplyDeleteപുതു വത്സരാശംസകൾ.
കഥ കൊള്ളാം...
ReplyDeleteഞാൻ ഒന്നു രണ്ടു സംശയങ്ങൾ ചോദിക്കട്ടെട്ടൊ...
“ഏതാ ദാസന്റെ വീട്..... ഞാന്‍ അവന്റെയൊരു ചങ്ങാതിയാ...“
ലസറിക്ക പുഞ്ചിരിച്ച് പറഞ്ഞു
“ഓന്‍ നല്ലോനാ മോനെ.. ആ തന്ത ചത്തു പോയാരെ ആ കുടുംബം....
ഒരാൾ വീട്ടിലേക്കുള്ള വഴി ചോദിച്ചതിന് ഇത്രയും വിപുലമായ ഒരു മറുപടി പറയുമോ...? അതും അസമയത്ത് കയറി വരുന്ന ഒരു അപരിചിതനോട്...!?
“ഇപ്പോഴും ബസ്സ് കിട്ടീലേ...“
ചോദ്യം കേട്ട് അവളുറ്റെ മിഴികള്‍ അറിയാതെ നനഞ്ഞു .
അവള്‍ ലത്തീഫിനോട് പറഞ്ഞു
“അറിയില്ല ഞാന്‍ എങ്ങോട്ടാണ് പോണ്ടെതെന്ന്. ആരും....
ഇവിടേയും ആ അസ്വാഭികതയുടെ ഒരു പൊരുത്തക്കേടുണ്ട്.. കാരണം ചോദ്യത്തിനല്ല ഉത്തരം കൊടുക്കുന്നത്.. തന്നെയുമല്ല, കടയിൽ നിന്നും പത്തു രൂപ കടവും വാങ്ങുന്നുണ്ട്. ആ പത്തു രൂപ മാത്രം വാങ്ങുന്നതിന് ഒരുദ്ധ്യേശമുണ്ടല്ലൊ...!?
ഇനിയും എഴുതുക...
ആശംസകൾ....
പൂങ്ങാട് ദാസൻ നന്നായി. കഥ നന്നായിരിക്കുന്നു എന്ന് തന്നെയാണ് അഭിപ്രായം. (കഥകളേക്കാൾ സമയമെടുത്തു കമന്റ്സ് വായിക്കാൻ. ഹി ഹി). പുതുവത്സരാശംസകൾട്ടൊ..
ReplyDeleteകഥ വായിച്ചു. കമന്റുകളും വായിച്ചു.
ReplyDelete" അവളുടെ നിറഞ്ഞ പുഞ്ചിരി കണ്ട് ലാസറിക്ക ലത്തീഫിനോട് പറഞ്ഞു " ഈ ഒരു വരി ഒഴിവാക്കാമായിരുന്നു. ആ അവസ്ഥയില്‍ ഒരു പുഞ്ചിരിക്കുള്ള സാധ്യത വളരെ കുറവാണ്. കഥയും അവതരിപ്പിച്ച രീതിയും കുഴപ്പമില്ല. ആശംസകള്‍ :)
ReplyDeleteസാബീ..ഇപ്പോഴാണ് ഈ കഥ വായിച്ചത്.
ReplyDeleteഓരോരുത്തരുടെയും സംസാരരീതിയും,,പിന്നെ ആ മഴ പെയ്തു തോര്‍ന്ന പ്രഭാതക്കാഴ്ചയുമൊക്കെ വളരെ ഹൃദ്യമായി..
പുതുവത്സരാശംസകള്‍...
കഥയില്‍ പുതുമ ഇല്ലെങ്കിലും പറഞ്ഞു
ReplyDeleteഫലിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു..
പുതുവത്സരാശംസകള്‍...
സംഭാഷണ രീതിയൊക്കെ നന്നായിരുന്നു , പുതുവത്സര ആശംട്സകള്‍
ReplyDelete